12 ദിവസം നീണ്ട യുദ്ധത്തിന് വിരാമം; വിജയം അവകാശപ്പെട്ട് ഇറാനും ഇസ്രയേലും

0

ടെഹ്റാൻ: ഇസ്രയേൽ – ഇറാൻ യുദ്ധത്തിന് അന്ത്യമായി. ഇരു രാജ്യങ്ങളും ആക്രമണം അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ചു. വിജയം തങ്ങൾക്കെന്ന് ഇറാനും ഇസ്രയേലും അവകാശപ്പെടുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെ തുടർന്നാണ് ഇരു രാജ്യങ്ങളും വെടിനിർത്തലിന് തയ്യാറായത്. 12 ദിവസം നീണ്ട യുദ്ധം അവസാനിച്ചെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രഖ്യാപിച്ചു.

ശത്രുവിന് കടുത്ത ശിക്ഷ നൽകിയെന്നായിരുന്നു മസൂദ് പെസെഷ്കിയാന്റെ പ്രഖ്യാപനം. ഇറാനെ എതിർത്താൽ എന്താണ് സംഭവിക്കുകയെന്ന് ലോകരാജ്യങ്ങൾക്ക് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഭീകരവാദി’കളായ ഇസ്രയേൽ ആരംഭിച്ച യുദ്ധം ഇറാൻ വിജയകരമായി അവസാനിപ്പിച്ചെന്നും പെസെഷ്കിയാൻ വ്യക്തമാക്കി. ഇസ്രയേലിനെതിരായ വൻ വിജയത്തിന് ഇറാൻ സൈന്യത്തെ അദ്ദേഹം അഭിനന്ദിച്ചു. മറ്റു രാജ്യങ്ങളെ വച്ച് പന്താടാനുള്ള ഇസ്രയേലിന്റെ താൽപര്യമാണ് ഇറാനെ 12 ദിവസത്തെ യുദ്ധത്തിലേക്കു തള്ളിവിട്ടതെന്നും പെസെഷ്കിയാൻ കുറ്റപ്പെടുത്തി.

യുഎസുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറാൻ തയാറാണെന്നും യുഎസുമായുള്ള ആശയവിനിമയം പുനഃരാരംഭിക്കുമെന്നും സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള ഫോൺ സംഭാഷണത്തിൽ പെസെഷ്കിയാൻ അറിയിച്ചെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ഒരു ദിവസമാകുമ്പോഴാണ് ഇറാന്റെ പ്രസ്താവന. തിങ്കളാഴ്ച രാത്രി ഖത്തറിലെ യുഎസ് വ്യോമതാവളത്തിൽ ഇറാൻ മിസൈലാക്രമണം നടത്തി മണിക്കൂറുകൾക്കകമാണ് സമൂഹമാധ്യമത്തിലൂടെ നാടകീയമായി ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.

അതേസമയം, ഇറാനിൽ ഇപ്പോൾ ഭരണമാറ്റം താൻ ആഗ്രഹിക്കുന്നില്ലെന്നും അത് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകുകയേയുള്ളൂവെന്നും യുഎസ് പ്രസിഡന്റ് ‍ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. എല്ലാം എത്രയും പെട്ടെന്ന് ശാന്തമാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രയേലിന്റെ ആക്രമണം ഇറാന്റെ ആണവപദ്ധതിയെ വർഷങ്ങളോളം പിന്നോട്ടടിച്ചെന്ന് ഇസ്രയേൽ സൈനിക മേധാവി. ഇറാനെതിരായ സൈനിക നടപടികൾ ഇപ്പോൾ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചെന്നും അദ്ദേഹം അറിയിച്ചു.

പാസഞ്ചർ ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടാൻ റെയിൽവേ

0

ഇന്ത്യൻ റെയിൽവേ പാസഞ്ചർ ട്രെയിൻ യാത്രാ നിരക്കുകൾ വർധിപ്പിക്കാൻ ഒരുങ്ങുന്നു. പുതുക്കിയ നിരക്കുകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.

500 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് കിലോമീറ്ററിന് അര പൈസയുടെ വർദ്ധനവുണ്ടാകും. എസി അല്ലാത്ത മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്ക് കിലോമീറ്ററിന് ഒരു പൈസയുടെ വർദ്ധനവുണ്ടാകും. എസി കോച്ചുകൾക്ക് കിലോമീറ്ററിന് രണ്ട് പൈസയുടെ വർദ്ധനവുണ്ടാകും.

500 കിലോമീറ്റർ യാത്രയ്ക്ക് സബർബൻ ടിക്കറ്റുകൾക്കും സെക്കൻഡ് ക്ലാസ് യാത്രയ്ക്കും നിരക്ക് വർദ്ധനവുണ്ടാകില്ല. കൂടാതെ, പ്രതിമാസ സീസൺ ടിക്കറ്റിൽ വർദ്ധനവുണ്ടാകില്ല. നേരത്തെ തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾക്ക് ആധാർ രജിസ്ട്രേഷൻ നിർബന്ധമാക്കിയിരുന്നു.

ഇങ്ങനെയൊരു പ്രധാനമന്ത്രി രാജ്യത്ത് ഉണ്ടായിട്ടില്ല; മോദി മഹാത്മഗാന്ധിയുടെ പ്രതീകം; സ്വാമി സച്ചിദാനന്ദ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. മഹാത്മഗാന്ധിയുടെ പ്രതീകമാണ് പ്രധാനമന്ത്രി. മതഭേദങ്ങള്‍ക്കപ്പുറത്ത് നിന്ന് രാജ്യത്തെ കാണുന്നയാളാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഭാരതത്തില്‍ ഇങ്ങനെ ഒരു പ്രധാനമന്ത്രി ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരു – മഹാത്മഗാന്ധി സമാഗമ ശതാബ്ദി ആഘോഷ ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പ്രധാനനമന്ത്രി നരേന്ദ്രമോദി പരിപാടി ഉദ്ഘാടനം ചെയ്തു.

ജാതി മതഭേദചിന്തകള്‍ക്ക് അതീതമായി ലോകത്തെ മുഴുവന്‍ ഒന്നായി കണ്ടുകൊണ്ടുള്ള ഗുരുവിന്റെ വിശ്വദര്‍ശനം അതില്‍ അഭിമാനം കൊള്ളുകയും അതിന്റെ സാഫല്യതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുയും ചെയ്യുന്ന മഹാനാണ് മോദിയെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഒരു മന്ത്രിയുടെയോ, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ ശുപാര്‍ശയില്ലാതെയാണ്് ശ്രീനാരായണ ഗുരു – മഹാത്മഗാന്ധി സമാഗമ ശതാബ്ദി ആഘോഷ പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതെന്നും സച്ചിദാനന്ദ പറഞ്ഞു.

‘ഇങ്ങനെ ഒരു പ്രധാനമന്ത്രി നമ്മുടെ ഭാരതത്തില്‍ ഉണ്ടായിട്ടില്ല. നിരവധി പ്രധാനമന്ത്രിമാര്‍ രാജ്യം ഭരിച്ചുവെങ്കില്‍ തുല്യമായ കാഴ്ചപ്പാടോടുകൂടി, തുല്യമായി ഭേദചിന്തകള്‍ക്ക് അതീതമായി അധസ്ഥിത പിന്നോക്ക ജനവിഭാഗങ്ങളെ സ്‌നേഹിച്ചുകൊണ്ടും രാജ്യത്തിന്റെ പുരോഗതിയാണ് വലുതെന്ന് മനസിലാക്കി കൊണ്ടും പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയാണ് മോദി. മോദിജിയെ ഞങ്ങള്‍ കാണുന്നത് മഹാത്മഗാന്ധിയുടെ തന്നെ ആത്മപ്രതീകമായിട്ടാണ്’- സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ആവർത്തിക്കരുത് ! ഇറാൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ഖത്തർ പ്രതിഷേധമറിയിച്ചു

ദോഹ: ഖത്തറിലെ അമേരിക്കൻ വ്യോമത്താവളം ആക്രമിച്ച സംഭവത്തിൽ ഇറാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചു.

ഖത്തർ വിദേശകാര്യ മന്ത്രാലയം, ഇറാൻ നയതന്ത്ര പ്രതിനിധി അലി സലേഹബാദിയെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്നും ഖത്തർ വ്യക്തമാക്കി. ഇതിനെതിരെ അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചു കൊണ്ട് ഖത്തർ പ്രതികരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വിവിധ തലങ്ങളിൽ മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്ന ഖത്തറിനുമേൽ നടത്തിയ ഈ ആക്രമണം ന്യായീകരിക്കാനാവില്ലെന്നും ചർച്ചകളിലൂടെയും നയതന്ത്രവഴികളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും സംഘർഷം വർധിപ്പിക്കാതിരിക്കാൻ, സൈനിക നടപടി അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

മിഡില്‍ ഈസ്റ്റിലേക്കും യൂറോപ്പിലേക്കുമുള്ള വിമാന സര്‍വീസുകള്‍ ജൂണ്‍ 25 മുതല്‍ പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ

ന്യൂഡെല്‍ഹി: മിഡില്‍ ഈസ്റ്റിന്റെ ചില ഭാഗങ്ങളില്‍ വ്യോമാതിര്‍ത്തികള്‍ വീണ്ടും തുറക്കാന്‍ തുടങ്ങിയതോടെ മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, കാനഡ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഇന്ന് (ജൂണ്‍ 24) മുതല്‍, മിഡില്‍ ഈസ്റ്റിലേക്കും തിരിച്ചുമുള്ള മിക്ക പ്രവര്‍ത്തനങ്ങളും ക്രമേണ പുനഃസ്ഥാപിക്കും. ജൂണ്‍ 25 മുതല്‍ പൂര്‍ണ്ണമായി സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇസ്രായേല്‍ വ്യോമാതിര്‍ത്തി തുറന്നതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്ന് മുതല്‍ മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചത്. ഇറാനുമായി വെടിനിര്‍ത്തല്‍ കരാറിലെത്തിയതിനെത്തുടര്‍ന്നാണ് ഇസ്രയേല്‍ വ്യോമാതിര്‍ത്തി തുറന്നത്. ഇന്ന് മുതല്‍ അമേരിക്കയുടെയും കാനഡയുടെയും കിഴക്കന്‍ തീരത്തേക്കുള്ള വിമാന സര്‍വീസുകള്‍ ക്രമേണ പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. മുമ്പ് റദ്ദാക്കിയിരുന്ന യൂറോപ്പിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളും ക്രമേണ പുനഃസ്ഥാപിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

‘മിഡില്‍ ഈസ്റ്റിന്റെ ചില ഭാഗങ്ങളില്‍ വ്യോമാതിര്‍ത്തികള്‍ ക്രമേണ വീണ്ടും തുറക്കുന്നതോടെ, ഇന്ന് മുതല്‍ എയര്‍ ഇന്ത്യ മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ ക്രമേണ പുനരാരംഭിക്കും, ജൂണ്‍ 25 മുതല്‍ മിഡില്‍ ഈസ്റ്റിലേക്കും തിരിച്ചുമുള്ള മിക്ക പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കും’ എയര്‍ ഇന്ത്യ എക്‌സില്‍ പോസ്റ്റ് ചെയ്ത  പ്രസ്താവനയില്‍ എഴുതി.

ഡെല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ സുരക്ഷാ വീഴ്ചകളെന്ന് ഡിജിസിഎ കണ്ടെത്തല്‍

ന്യൂഡെല്‍ഹി: ഡെല്‍ഹി, മുംബൈ ഉള്‍പ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചകളുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). റണ്‍വേയിലെ മധ്യരേഖാ അടയാളപ്പെടുത്തല്‍ മങ്ങിയതായും റാപ്പിഡ് എക്‌സിറ്റ് ടാക്‌സിവേ ഒരു ദിശയിലേക്കല്ലെന്നും ഡിജിസിഎ കണ്ടെത്തി.

തേയ്മാനമുള്ള ടയറുകളുമായി പറക്കാന്‍ തയാറായ ഒരു വിമാനം നിരീക്ഷണത്തിനിടെ തടഞ്ഞെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷമാണ് പറക്കാന്‍ അനുവദിച്ചതെന്നും ഡിജിസിഎ പറഞ്ഞു.

ജൂണ്‍ 12 ന് അഹമ്മദാബാദില്‍ ഉണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് വിമാനത്താവളങ്ങളില്‍ ഡിജിസിഎയുടെ പരിശോധനകള്‍ നടക്കുന്നത്. വിമാന പ്രവര്‍ത്തനങ്ങള്‍, പറക്കാനുള്ള ശേഷി, റാമ്പ് സുരക്ഷ, വ്യോമ ഗതാഗത നിയന്ത്രണം, ആശയവിനിമയം, നാവിഗേഷന്‍ സംവിധാനങ്ങള്‍, പ്രീ-ഫ്‌ളൈറ്റ് മെഡിക്കല്‍ പരിശോധനകള്‍ തുടങ്ങിയ നിര്‍ണായക മേഖലകളിലാണ് പരിശോധന നടക്കുന്നത്.

പല കേസുകളിലും, വിമാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തകരാറുകള്‍ പലതവണ വീണ്ടും പ്രത്യക്ഷപ്പെട്ടതായും, ഇത് പ്രശ്‌ന പരിഹാരത്തിലെ അപര്യാപ്തത സൂചിപ്പിക്കുന്നുവെന്നും ഡിജിസിഎ അറിയിച്ചു.

ഡെല്‍ഹി, മുംബൈ എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളില്‍ ഡിജിസിഎ ജോയിന്റ് ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിലുള്ള രണ്ട് ടീമുകള്‍ രാത്രിയിലും പുലര്‍ച്ചെയും സമഗ്രമായ നിരീക്ഷണം നടത്തി. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐസിഎഒ) നിശ്ചയിച്ചിട്ടുള്ള സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകളായിരുന്നു ഇവ.

കെഡിഎമ്മിന് സീ ഭാരത് കി ഉഡാന്‍ അവാര്‍ഡ്

0

കൊച്ചി: ഇന്ത്യയിലെ പ്രമുഖ മൊബൈല്‍ ആക്‌സസറീസ് ബ്രാന്‍ഡായ കെഡിഎമ്മിന് സീ ഭാരതിന്റെ ‘ഭാരത് കി ഉഡാന്‍ പരിപാടിയില്‍ പങ്കെടുത്തതില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയില്‍ നി്ന്നും സീ ഭാരത് കി ഉഡാന്‍ അവാര്‍ഡ്’ ലഭിച്ചു. ഭക്തര്‍ക്ക് ചാര്‍ജിംഗ് പിന്തുണ നല്‍കുന്നതിനായി 1080 മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിച്ച് 2025 ലെ മഹാ കുംഭില്‍ കെഡിഎം സ്ഥാപിച്ചിരുന്നു. ഇതുവഴി 45 ദിവസത്തെ പരിപാടിയില്‍ 23 ലക്ഷത്തിലധികം ഫോണുകള്‍ ചാര്‍ജ് ചെയ്തതായി കണക്കാക്കപ്പെടുന്നു,

2025 ലെ മഹാ കുംഭത്തില്‍ ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്നുള്ള ഭക്തര്‍ക്ക് അവരുടെ കുടുംബവുമായും പ്രിയപ്പെട്ടവരുമായും ബന്ധം നിലനിര്‍ത്താന്‍ കഴിയുമെന്ന് ഉറപ്പാക്കി. കെഡിഎം ഭാരത് കാ ചാര്‍ജര്‍ ഉപയോഗിച്ച് മൊബൈലും സമ്പദ്വ്യവസ്ഥയും ചാര്‍ജ് ചെയ്യുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ തുടരാന്‍ ഈ അവാര്‍ഡ് പ്രേരിപ്പിക്കുന്നതായി കെഡിഎമ്മിന്റെ സ്ഥാപകന്‍ എന്‍ ഡി മാലി പറഞ്ഞു. 2030 ഓടെ 10 കോടി വീടുകളില്‍ എത്തിച്ചേരാനുനും 50,000 സ്ത്രീകള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും കെഡിഎം ലക്ഷ്യമിടുന്നതായും അദേഹം കൂട്ടിച്ചേര്‍ത്തു.

വിഎസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; മെഡിക്കൽ ബുള്ളറ്റിൻ

തിരുവനന്തപുരം എസ് യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വിദഗ്ധ ഡോക്ടേഴ്സിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തിന്റെ ചികിത്സ തുടരുന്നുവെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്‌പെഷ്യലിസ്റ്റുകളുടെ സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്.

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പട്ടം എസ് യു ടി ആശുപത്രിയിൽ എത്തിയിരുന്നു. നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഡോക്ടര്‍മാരോടും ബന്ധുക്കളോടും ആരോഗ്യസ്ഥിതി തിരക്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. തിങ്കളാഴ്ച രാവിലെയാണ് വിഎസിന് ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ ആരോഗ്യനില വഷളായിരുന്നു. ഇന്നലെ എം വി ഗോവിന്ദൻ, ടി പി രാമകൃഷ്ണൻ, എളമരം കരീം അടക്കമുള്ള നേതാക്കൾ ആശുപത്രിയിൽ എത്തിയിരുന്നു.

‘ഒറ്റക്കെട്ടായി മുന്നോട്ടുപോകും’; വിജയ മധുരം പങ്കിട്ട് സാദിഖലി ശിഹാബ് തങ്ങളും ആര്യാടൻ ഷൗക്കത്തും

നിലമ്പൂർ തിരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് പിന്നാലെ പാണക്കാട് എത്തി സാദിഖലി ശിഹാബ് തങ്ങളെ കണ്ട് നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്ത്. ഇരുവരും മധുരം കൈമാറി. വലിയ വിജയത്തിന്റെ ആഹ്ലാദം പങ്കിടുന്നതിന് വേണ്ടിയാണ് ഷൗക്കത്ത് എത്തിയത്. വളരെ സന്തോഷമുണ്ട്, ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ വിജയമാണിതെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ജനങ്ങൾ കഴിഞ്ഞ കുറച്ച് നാളായി ഭയപ്പാടിൽ ആയിരുന്നു. ജനങ്ങൾ അവരുടെ അഭിപ്രായങ്ങൾ ഭയപ്പാടു കൂടാതെ രേഖപ്പെടുത്തി. ഭയപ്പാടിനെതിരെ കേരളത്തിന്റെ ജനവികാരം ആണ് നിലമ്പൂരിൽ കണ്ടത്. കേരളത്തിന്റെ രാഷ്ട്രീയത്തിൽ ഇത് വളരെ ഏറെ ആത്മവിശ്വാസം പകരുന്ന കാര്യമാണ്. കേരളത്തെ വീണ്ടെടുക്കുന്നതിനുള്ള യജ്ഞത്തിന്റെ പ്രയാണമാണ് നടത്തുവാൻ കഴിഞ്ഞത് അതിന് നിയോഗമാകാൻ ഷൗക്കത്തിന് സാധിച്ചുവെന്നും എല്ലാവിധ ആശംസകളും വിജയങ്ങളും ഷൗക്കത്തിന് നേരുകയാണെന്ന് ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഷൗക്കത്തിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങൾ.

നിലമ്പൂരിലെ ലീഗിന്റെ പ്രവർത്തനത്തിന് ഷൗക്കത്ത് നേതാക്കളോട് നന്ദി പറഞ്ഞു. നിലമ്പൂരിൽ തനിക്കും കോൺഗ്രസിനും മുന്നേ പ്രവർത്തനം തുടങ്ങിയത് ലീഗാണ്. താഴെത്തട്ടിലുള്ള അണികളെ സജ്ജീകരിക്കാൻ മുസ്ലിം ലീഗിനായി. കോൺഗ്രസിനെക്കാൾ മുന്നേ മണ്ഡലത്തിൽ പ്രചരണം ആരംഭിച്ചത് മുസ്ലിം ലീഗ് ആയിരുന്നുവെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.

സാദിഖലി തങ്ങൾ തന്നെ അനുഗ്രഹിച്ചിരുന്നു. തന്റെ തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയത് കൊടപ്പനക്കൽ തറവാട്ടിലെത്തിയാണ്. ഹജ്ജ് കഴിഞ്ഞ് നേരെ തങ്ങൾ എത്തിയത് നിലമ്പൂരിലേക്കാണ്. യുഡിഎഫിൽ എല്ലാവരെയും ഒരുമിപ്പിക്കുന്നത് കുഞ്ഞാലിക്കുട്ടി സാഹിബാണെന്നും നിലമ്പൂരിൽ ആ ചുമതല കുഞ്ഞാലികുട്ടി ഭംഗിയായി നിർവഹിച്ചു. മലപ്പുറത്തെ പ്രശ്നങ്ങള്‍ തീർക്കാൻ കുഞ്ഞാക്കയും കുഞ്ഞാപ്പയും ഒരുമിച്ചിരുന്ന കാലമുണ്ടായിരുന്നു. കുഞ്ഞാക്ക ഇപ്പോൾ ഇല്ല ആ ഉത്തരവാദിത്വം താൻ നിറവേറ്റാൻ പോകുന്നത് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.

അതേസമയം, ഇന്ന് ഉച്ചയ്ക്ക് ശേഷം വോട്ടർമാർക്ക് നന്ദി പറഞ്ഞുള്ള യുഡിഎഫ് പര്യടനം മണ്ഡലത്തിൽ നടക്കും. ചന്തക്കുന്ന്, ചുങ്കത്തറ, പോത്തുകൽ, നാരോക്കാവ്, വഴിക്കടവ്, എടക്കര, മുത്തേടം, കരുളായി, അമരമ്പലം എന്നിവിടങ്ങളിലാണ് ആര്യാടൻ ഷൗക്കത്ത് പര്യടനം നടത്തുക.

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രയേല്‍

ടെല്‍ അവീവ്: ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രയേല്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നുവെന്ന് നെതന്യാഹു അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ഇറാനെ ആക്രമിക്കുന്നതിനുള്ള ലക്ഷ്യങ്ങള്‍ ഫലം കണ്ടതിന് ശേഷമാണ് വെടിനിര്‍ത്തല്‍ അംഗീകരിച്ചിരിക്കുന്നതെന്ന് ഇസ്രയേലിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലെ സൈനിക നേതൃത്വത്തെയും നിരവധി കേന്ദ്രങ്ങളെയും ആക്രമിച്ചെന്നും ഇസ്രയേല്‍ അറിയിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും അമേരിക്കയ്ക്കും നെതന്യാഹു നന്ദി അറിയിച്ചു. പ്രതിരോധത്തിലെ പിന്തുണയ്ക്കും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതില്‍ പങ്കാളിയായതിനും നന്ദി പറയുന്നതായി നെതന്യാഹു പ്രസ്താവനയില്‍ അറിയിച്ചു

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിൽ റദ്ദാക്കിയ വിമാനങ്ങളുടെ പൂർണ ലിസ്റ്റ്

ഖത്തറിലുള്ള യുഎസ് വ്യോമതാവളം ഇറാൻ ആക്രമിച്ചതിന് പിന്നാലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വ്യോമഗതാഗതം പ്രതിസന്ധിയിലായി. നിരവധി വിമാനങ്ങളാണ് കേരളത്തിൽ നിന്നും ഇന്നും നാളെയുമായി റദ്ദാക്കിയത്.

ഗൾഫ് മേഖലയിലേക്കുള്ള എല്ലാ സർവീസുകളും എയർ ഇന്ത്യ റദ്ദാക്കി. കേരളത്തിൽ നിന്നുള്ള സർവീസുകളും റദ്ദാക്കിയവയുടെ കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്.

കൊച്ചിയിലേക്കുള്ള നാല് വിമാനങ്ങൾ അടക്കം 11 വിമാനങ്ങളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്നുള്ള എട്ട് വിമാനങ്ങളും, കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട വിമാനങ്ങളും റദ്ധാക്കിയിട്ടുണ്ട്.

പുലർച്ചെ മൂന്നു മണി വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം കൊച്ചിയിൽ 17 വിമാനങ്ങളാണ് റദ്ദാക്കിയത്. 20 ഓളം വിമാനങ്ങൾ സമയക്രമത്തിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്.

കണ്ണൂരിൽ നിന്നും റദ്ദാക്കിയ വിമാനങ്ങൾ

6E1504 Fujaira- Kannur (Indigo)

6E1433 KANNUR – ABUDHABI (INDIGO)

6E1434 ABUDHABI- KANNUR (INDIGO)

6E1275 KANNUR-MUSCAT (INDIGO)

6E1276 MUSCAT – KANNUR (INDIGO)

IX711 KANNUR-MUSCAT

IX715 KANNUR- ABUDHABI

IX743 KANNUR – SHARJA

IX773 KANNUR- DOHA

IX751 KANNUR- RASALKHAIMA

IX712 MUSCAT – KANNUR

IX716 ABUDHABI – KANNUR

IX744 SHARJA – KANNUR

IX748 DUBAI – KANNUR

IX794 KUWAIT – KANNUR

IX774 DOHA – KANNUR

IX717 KANNUR- ABUDHABI

നാളെ റദ്ദാക്കിയവ

IX 752 RASALKHAIMA – KANNUR

IX774 DOHA – KANNUR

IX718 ABUDHABI – KANNUR