‘ചൂരൽമലയിൽ ഉരുൾപൊട്ടിയതാകില്ല, അപകട മേഖലയിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു’; വയനാട് ജില്ലാ കളക്ടർ

ചൂരൽമലയിലെ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടിയെന്ന നാട്ടുകാരുടെ സംശയത്തിൽ പ്രതികരിച്ച് വയനാട് ജില്ലാ കളക്ടർ. മണ്ണിടിച്ചിൽ ഉണ്ടായതായി സംശയിക്കുന്ന സ്ഥലത്ത് നിന്ന് മണ്ണും പാറയുമടക്കമുള്ള അവശിഷ്ടങ്ങൾ കനത്ത മഴയിൽ താഴേക്ക് വന്നതാകാമെന്നാണ് ജില്ലാ കളക്ടറുടെ നിഗമനം.

ദുരന്ത നിവാരണ അതോറിറ്റിയെ വിവരം അറിയിച്ചിട്ടുണ്ട്. അപകട മേഖലയിൽ നിന്ന് ആളുകളെ പൂർണമായും മാറ്റിപ്പാർപ്പിച്ചു.പുഴയിൽ നിന്നുള്ള മണ്ണും പാറയും ചെളിയും നീക്കം ചെയ്യുന്ന ജോലി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

വയനാട്ടിലെ ചൂരൽമല മേഖലയിൽ കനത്ത മഴ തുടരുകയാണ്. പുഴയിൽ നീരൊഴുക്ക് കൂടി. പുതിയ വില്ലേജ് റോഡിൽ വെള്ളം കയറി. പ്രദേശത്ത് ഉരുൾപൊട്ടിയതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. റവന്യൂ അധികൃതരും പൊലീസും സ്ഥലത്തേക്ക് പുറപ്പെട്ടു. കൽപ്പറ്റയിൽ നിന്നും ഉദ്യോഗസ്ഥർ ചൂരൽമലയിലേക്ക് പുറപ്പെട്ടു.

വലിയ അളവിലാണ് മഴ പെയ്യുന്നത്. ഇന്നലെ രാത്രി തൊട്ട് അതിശക്തമായ മഴയാണ് അനുഭപ്പെടുന്നതെന്ന് പ്രദേശവാസി മാനോജ് പറഞ്ഞു. നേരത്തെ ഉരുൾപൊട്ടൽ ഉണ്ടായ ഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായതായാണ് നിഗമനമെന്ന് മനോജ് പറയുന്നു. പ്രദേശവാസികൾ ആശങ്കയിലാണെന്നും അധികൃതർ ആരും എത്തിയിട്ടില്ലെന്നും മനോജ് പറഞ്ഞു.

‘ജാനകി VS സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദം; സെൻസർ ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രധാന കഥാപാത്രത്തിലെത്തുന്ന ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിൽ ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. സെൻസർ ബോർഡ് റിവ്യൂ കമ്മിറ്റി പ്രിവ്യൂ പൂർണമായി കണ്ടതിന് ശേഷം കേസ് പരിഗണിക്കാമെന്ന നിലപാടിലാണ് ഹൈക്കോടതി. അതേസമയം, സെൻട്രൽ ബോർഡ് ഓഫ് സർട്ടിഫിക്കേഷൻ നാളെയായിരിക്കും ചിത്രത്തിന്റെ പ്രിവ്യൂ കാണുക.

വിഷയത്തിൽ സെൻസർ ബോർഡിനോട് കോടതി വിശദീകരണം തേടി. മറ്റന്നാൾ ഹർജി പരിഗണിക്കുമ്പോൾ തീരുമാനം അറിയിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. സെൻസർ ബോർഡിന്റെ തുടർനിലപാട് അറിഞ്ഞതിന് ശേഷം കേസിൽ കക്ഷി ചേരാമെന്നാണ് ഫെഫ്കയുടെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും നിലപാട്.

‘ജാനകി’ എന്നത് ഹൈന്ദവ ദൈവമായ സീതയുടെ പേരാണെന്നും അത് മാറ്റണമെന്നുമായിരുന്നു സെൻസർ ബോർഡ് മുന്നോട്ട് വെച്ച നിർദേശം. ഇതിനെ തുടർന്നാണ് വെള്ളിയാഴ്ച തീയറ്ററിൽ റിലീസിനെത്തേണ്ട ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചത്. പേരിൽ ഒരു തരത്തിലുള്ള മാറ്റമുണ്ടാകില്ലെന്ന നിലപാടിൽ ഉറച്ച് നിന്ന അണിയറ പ്രവർത്തകർ നിയമനടപടിക്കായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. റീജണൽ സെൻസറിംഗ് കമ്മിറ്റി അംഗീകാരം നൽകിയ ശേഷം ഇക്കാര്യത്തിൽ അസാധാരണമായ കാലതാമസം ഉണ്ടാകുന്നുവെന്ന് കോസ്മോസ് എന്റർടെയ്ൻമെന്റ്സ് കോടതിയെ ധരിപ്പിച്ചു. സിനിമയുടെ റിലീസിംഗ് വൈകിയത് സാരമായ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയെന്നും അണിയറ പ്രവർത്തകർ ചൂണ്ടിക്കാട്ടി.നാളെ ബോംബെയിൽ റിവൈസിഗ് കമ്മിറ്റി ചേർന്ന് വീണ്ടും സിനിമ കാണുമെന്ന അറിയിപ്പും അണിയറ പ്രവർത്തകർ കോടതിയെ ധരിപ്പിച്ചു. ഇതോടെയാണ് വിഷയം മറ്റന്നാൾ പരിഗണിക്കാൻ മാറ്റിയത്.

‘ബിജെപിയിലേക്ക് ഇല്ല’; മോദി പ്രശംസയില്‍ വിശദീകരണവുമായി ശശി തരൂർ

താൻ ബിജപിയിലേക്ക് ഇല്ലെന്ന് ഡോക്ടർ ശശി തരൂർ എം പി. പ്രധാനമന്ത്രിയെ കുറിച്ചുള്ള ലേഖനം ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നതായി കാണരുത്. ലേഖനം ദേശീയ ഐക്യത്തെക്കുറിച്ചാണെന്നും ശശി തരൂർ പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തിന് പിന്നാലെ മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള ലേഖനം തരൂര്‍ ബിജെപിയില്‍ ചേരുന്നതിന്റെ സൂചനകളാണെന്ന വിധത്തില്‍ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് തരൂരിന്റെ വിശദീകരണം.

മോദിയുടെ ഊര്‍ജവും കാര്യപ്രാപ്തിയും ഇടപെടാനുള്ള സന്നദ്ധതയും ആഗോളവേദികളില്‍ ഇന്ത്യയുടെ സ്വത്താണ് എന്നായിരുന്നു ‘ദ ഹിന്ദു’വിലെ ലേഖനത്തില്‍ തരൂര്‍ പറഞ്ഞത്. പിന്നാലെ ഈ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പങ്കുവെക്കുകയും ചെയ്തിരുന്നു.

സര്‍വകക്ഷിസംഘത്തിന്റെ ദൗത്യം വിജയിച്ചതിനേക്കുറിച്ച് താന്‍ വിശദീകരിക്കുന്ന ലേഖനമായിരുന്നു അതെന്ന് തരൂർ പറഞ്ഞു. ദൗത്യത്തിന്റെ വിജയം എല്ലാ പാര്‍ട്ടികളുടെയും ഐക്യത്തെയാണ് വ്യക്തമാക്കിയത്. മറ്റു രാജ്യങ്ങളുമായുള്ള ഇടപെടലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ, ഊര്‍ജവും കാര്യപ്രാപ്തിയും പ്രകടിപ്പിച്ചു. ബിജെപിയുടെ വിദേശനയമെന്നോ കോണ്‍ഗ്രസിന്റെ വിദേശനയമെന്നോ ഇല്ല. ഇന്ത്യയുടെ വിദേശനയമെന്നേയുള്ളൂ. 11 കൊല്ലം മുന്‍പ് പാര്‍ലമെന്റിന്റെ എക്‌സ്റ്റേണല്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ആയ സമയത്തുതന്നെ പറഞ്ഞ കാര്യമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ട്ടിയില്‍ ചേരാനൊരുങ്ങുന്നു എന്നതിന്റെ സൂചനയല്ലിത്. ഇത് ദേശീയ ഐക്യത്തെ കുറിച്ചുള്ള പ്രസ്താവനയാണ്, തരൂര്‍ കൂട്ടിച്ചേർത്തു.

ചൂരൽമലയിൽ കനത്ത മഴ; പുഴയിൽ നീരൊഴുക്ക് വർധിച്ചു, ഉരുൾപൊട്ടിയതായി സംശയം

വയനാട്ടിലെ ചൂരൽമല മേഖലയിൽ കനത്ത മഴ. പുഴയിൽ നീരൊഴുക്ക് കൂടി. പുതിയ വില്ലേജ് റോഡിൽ വെള്ളം കയറി. ഉരുൾപൊട്ടിയതായി സംശയം. വലിയ അളവിലാണ് മഴ പെയ്യുന്നത്. ഇന്നലെ രാത്രി തൊട്ട് അതിശക്തമായ മഴയാണ് അനുഭപ്പെടുന്നതെന്ന് പ്രദേശവാസി മാനോജ് പറഞ്ഞു. നേരത്തെ ഉരുൾപൊട്ടൽ ഉണ്ടായ ഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായതായാണ് നിഗമനമെന്ന് മനോജ് പറയുന്നു. പ്രദേശവാസികൾ ആശങ്കയിലാണെന്നും അധികൃതർ ആരും എത്തിയിട്ടില്ലെന്നും മനോജ് പറഞ്ഞു.

ഉരുൾപൊട്ടിയതായി സ്ഥിരീകരിച്ചിട്ടില്ല. റവന്യൂ അധികൃതരും പൊലീസും സ്ഥലത്തേക്ക് പുറപ്പെട്ടു. കൽപ്പറ്റയിൽ നിന്നും ഉദ്യോഗസ്ഥർ ചൂരൽമലയിലേക്ക് പുറപ്പെട്ടു. ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. നേരത്തെ ഉരുൾപ്പൊട്ടിയ ഭാഗത്ത് ഉണ്ടായ ഉറപ്പില്ലാത്ത മണ്ണും മറ്റും ഒഴുകിവന്നതാണ് ഇപ്പോഴത്തെ കുത്തൊഴുക്കിന് കാരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അപകടകരമായ സാഹചര്യമില്ലെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു.ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പുഴയിൽ നിന്ന് വലിയ കല്ലുകളും പാറകളും നീക്കുന്ന പ്രവർത്തി നടക്കുന്നുണ്ട്. പുഴയിൽ ചെളിയും വെള്ളവും കൂടാൻ കാരണമിതാണെന്ന് കളക്ടർ റവന്യു വകുപ്പിനെ അറിയിച്ചു.

ആക്‌സിയം 4 ദൗത്യം സ്പേസ് എക്സ് വിക്ഷേപിച്ചു

ഡൽഹി: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം-4 ദൗത്യം വിക്ഷേപിച്ചു. 

ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് കോംപ്ലക്സ് 39എ-യില്‍ നിന്ന് ആക്സിയം 4 യാത്രികരെ വഹിച്ച് സ്പേസ് എക്‌സിന്‍റെ ഡ്രാഗണ്‍ പേടകം കരുത്തുറ്റ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ കുതിച്ചുയര്‍ന്നു.

ഇന്ത്യൻ സമയം ഉച്ചയ്ക്കു 12:01നായിരുന്നു വിക്ഷേപണം.  വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 4.30നു രാജ്യാന്തര ബഹിരാകാശനിലയത്തിലെത്തും. യുഎസിനെക്കൂടാതെ ഹംഗറി, പോളണ്ട് എന്നിവിടങ്ങളിൽനിന്നുള്ള ബഹിരാകാശ യാത്രികരുമുണ്ട്

ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്‌ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യ സംഘത്തിലുള്ളത്.

നീണ്ട 41 വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്തേക്ക് പോകുന്നു എന്നതാണ് ശുഭാംശു ശുക്ലയുടെ ഐഎസ്എസ് യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത. 1984ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഐതിഹാസിക ബഹിരാകാശ സന്ദര്‍ശനത്തിന് നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശുഭാംശു ശുക്ലയുടെ യാത്ര. 

അൻവറിന് മുന്നിൽ വീണ്ടും വാതിൽ  കൊട്ടിയടച്ച് വിഡി സതീശൻ

തിരുവനന്തപുരം: പിവി അൻവറിനെ മുന്നണിയിലേക്ക് എടുക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

പിവി അൻവറിനെ മുന്നണിയിലെടുക്കേണ്ട സാഹചര്യം നിലവിലില്ലെന്ന നിലപാട് തന്നെയാണ് വിഡി സതീശൻ പറയുന്നത്.

ജനകീയ വിഷയങ്ങളിൽ ശ്രദ്ധ തിരിക്കാൻ നിലമ്പൂരിൽ ശ്രമമുണ്ടായി. മന്ത്രിമാർ അതിനായി നിലമ്പൂരിൽ ക്യാമ്പ് ചെയ്തു. നിലമ്പൂർ യുഡിഎഫ് മണ്ഡലമെന്ന സിപിഎം വിലയിരുത്തൽ ശരിയല്ല. നിലമ്പൂരിൽ മണ്ഡല പുനർ നിർണയം വന്നപ്പോൾ യുഡിഎഫിന് മികച്ച ഭൂരിപക്ഷം നൽകിയിരുന്ന രണ്ട് പഞ്ചായത്തുകൾ വണ്ടൂർ മണ്ഡലത്തിൻ്റെ ഭാഗമായി.

നിലമ്പൂരിൽ സർക്കാരിന് വോട്ട് കുത്തനെ കുറഞ്ഞത് ഭരണ വിരുദ്ധ വികാരത്തിൻ്റെ വ്യക്തമായ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടീം യുഡിഎഫാണ് നിലമ്പൂരിൽ ജയത്തിന് കാരണം. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ് വിപുലീകരിക്കും. വിലപേശൽ രാഷ്ട്രീയത്തിന് മുന്നിൽ തലകുനിക്കില്ല.

ജനങ്ങൾക്ക് സർക്കാരിനെ താഴെയിറക്കണമെന്ന് ഉണ്ടായിരുന്നു. പിണറായി 3 എന്ന് കേൾക്കുന്നത് ജനത്തിന് പേടിയായി മാറിയെന്നും പ്രതിപക്ഷ നേതാവ്   പറഞ്ഞു.

ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയാണ്’; ട്രംപ്

0

ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചതിലും ഇറാന്റെ ആണവകേന്ദ്രങ്ങൾ നശിപ്പിച്ചതിലും അഭിമാനമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിക്കുന്നതിനുമുമ്പ് ഇറാന്റെ എല്ലാ ആണവ കേന്ദ്രങ്ങളും ശേഷികളും നശിപ്പിക്കാൻ കഴിഞ്ഞത് തനിക്ക് മഹത്തായ ബഹുമതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലും ഇറാനും സംഘർഷം അവസാനിപ്പിക്കണമെന്ന് ഒരുപോലെ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് ഒരു പോസ്റ്റിൽ കുറിച്ചിരുന്നു.

അതിനിടെ ഇറാന്റെ ആണവ പദ്ധതികൾ തകർത്തതായി അമേരിക്ക ഐക്യ രാഷ്ട്രസഭാ സുരക്ഷ കൗൺസിലിനെ അറിയിച്ചു. സൈനിക നടപടിയെ ന്യായീകരിച്ച അമേരിക്ക സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്നും വിശദീകരിച്ചു. വെടിനിർത്തൽ കരാർ പ്രാബല്യത്തിലായതോടെ പശ്ചിമമേഷ്യയിലെ സ്ഥിതി സാധാരണ നിലയിലേക്കെത്തി. ഇന്നലെ രാത്രി ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചില്ല.

ഇറാനെതിരെ ഇസ്രയേൽ നേടിയത് ചരിത്രജയമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം.ആക്രമണത്തിലും പ്രതിരോധത്തിലും ഒപ്പം നിന്ന അമേരിക്കയ്ക്ക് നെതന്യാഹു നന്ദി അറിയിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ പിന്തുണച്ച് ടെഹ്റാനിൽ പ്രകടനങ്ങൾ നടന്നു.

അതേസമയം ഇറാൻ- ഇസ്രായേൽ വെടിനിർത്തൽ ധാരണ നിലവിൽ വന്നതോടെ ഓപ്പറേഷൻ സിന്ധു ദൗത്യം താത്കാലികമായി അവസാനിപ്പിച്ചു ഇന്ത്യ. ഇറാനിലെ മഷാദിൽ കോൺടാക്ട് രജിസ്ട്രഷനും നിർത്തലാക്കി. എന്നാൽ എന്ത് ആവശ്യങ്ങൾക്കും എംബസിയുടെ ടെലിഗ്രാം ചാനൽ വഴി ബന്ധപെടാമെന്നാണ് അറിയിച്ചിട്ടുള്ളത്. നിലവിൽ ഇരു രാജ്യങ്ങളിൽ നിന്നുമായി 3170 പേരെയാണ് ഇന്ത്യ ഒഴിപ്പിച്ചത്. ഇതിൽ ശ്രീലങ്കൻ, നേപ്പാൾ പൗരന്മാരും ഉൾപ്പെടുന്നു.

അതേസമയം ട്രംപ് ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രയേൽ തങ്ങളെ ആക്രമിച്ചുവെന്ന് ഇറാനും ഇറാൻ തങ്ങളെ ആക്രമിച്ചുവെന്ന് ഇസ്രയേലും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ട്രംപ് മാധ്യമങ്ങൾക്ക് മുമ്പിൽ തെറിവിളിച്ച് പൊട്ടിത്തെറിച്ചു. ഇതിൻറെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. രണ്ടുരാജ്യങ്ങൾ കാലങ്ങളായി പോരടിക്കുകയാണ്. അവരെന്താണ് ചെയ്യുന്നതെന്ന് അവർക്കുതന്നെ അറിയില്ലെന്ന് പറഞ്ഞ ട്രംപ് മാധ്യമങ്ങൾക്കുമുന്നിൽ അസഭ്യവാക്കുകളും പ്രയോഗിച്ചു. നേരത്തെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ കൂടി ഇസ്രയേലിനെതിരേ ട്രംപ് രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

എംഎസ്‍സി എൽസ 3ൽ നിന്ന് എണ്ണ നീക്കം ചെയ്യാനുള്ള നടപടികൾ അനിശ്ചിതത്വത്തിൽ

കൊച്ചി: കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട് മുങ്ങിയ എംഎസ്‍സി എൽസ 3 ചരക്കുകപ്പലിലെ എണ്ണ നീക്കം ചെയ്യാനുള്ള നടപടികൾ അനിശ്ചിതത്വത്തിൽ.

ഉടൻ എണ്ണ നീക്കാനുള്ള നടപടികൾ ഉടൻ തുടങ്ങിയില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് ഷിപ്പിംഗ് ഡയറക്ടർ ജനറൽ അറിയിച്ചു.

എണ്ണ നീക്കാനായി എംഎസ്‍സി കമ്പനി നിയോഗിച്ച സാൽവേജ് കമ്പനി ദൗത്യത്തിൽ നിന്ന് പിന്മാറി.

എംഎസ്‍സി എൽസ 3ൽ നിന്ന് എണ്ണ നീക്കം ചെയ്യാൻ എംഎസ്‍സി നിയോഗിച്ചിരുന്ന ടി ആന്റ് ടി സാൽവേജ് കമ്പനിയാണ് ദൗത്യത്തിൽ നിന്ന് പിൻമാറിയത്. ദൗത്യത്തിന് വേണ്ടത്ര സാങ്കേതിക പരിജ്ഞാനം തങ്ങൾക്ക് ഇല്ലെന്ന് ടി ആന്റ് ടി സാൽവേജ് അറിയിച്ചു. പ്രവൃത്തികൾക്കായി എത്തിയ ഈ കമ്പനിയുടെ ഡൈവിംഗ് സഹായ കപ്പൽ തിരിച്ചുപോവുകയും ചെയ്തു

അതേസമയം ഇതുവരെയും കപ്പലിൽ നിന്ന് എണ്ണം നീക്കം ചെയ്യാത്തതിന്റെ പേരിൽ കമ്പനിക്ക് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അന്ത്യശാസനം നൽകി.

വി എസ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു

തിരുവനന്തപുരം:  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില മാറ്റം ഇല്ലാതെ തുടരുന്നു.

മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നേരിയ പുരോഗതി ഉണ്ടെന്നും ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു.

വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് വിഎസ്. കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ധരുടെ സംയുക്ത പരിചരണത്തിലാണ് വിഎസ്.

ആരോഗ്യ സ്ഥിതി അവലോകനം ചെയ്യാൻ മെഡിക്കൽ ബോർഡ് ഇന്നും യോഗം ചേരും. ഉച്ചക്ക് മുൻപ് മെഡിക്കൽ ബുള്ളറ്റിനും പ്രതീക്ഷിക്കുന്നുണ്ട്.

ബഹിരാകാശ നിലയത്തിലേക്ക് ശുഭാംശുവിനൊപ്പം കേരളത്തിന്‍റെ സ്വന്തം വിത്തുകളും; നെല്ലും പയറും തക്കാളിയുമുൾപ്പടെ ആറ് വിത്തിനങ്ങള്‍

0

ഫ്ലോറിഡ: അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ആക്‌സിയം4 ബഹിരാകാശ ദൗത്യം ഇന്ന് നടക്കാനിരിക്കെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ശുഭാംശു ശുക്ലയ്ക്കൊപ്പം കേരളത്തിന്‍റെ സ്വന്തം വിത്തുകളും ബഹിരാകാശത്തേക്ക് പോവുകയാണ്. വെള്ളായണി കാർഷിക സർവകലാശാലയും തിരുവനന്തപുരം ഐഐഎസ്‍ടിയും ചേർന്നാണ് ബഹിരാകാശത്തേക്ക് വിത്തിനങ്ങളെ അയക്കുന്നത്. ഈ ഒരു ദൗത്യത്തിന്റെ ഉദ്ദേശം എന്താണെന്ന് ഗവേഷകർ തന്നെ വിശദീകരിക്കുന്നു.

‘ക്രോപ്‌സ് സീഡ്‌സ് ഇന്‍ ഐഎസ്എസ്’ എന്നാണ് ഈ പരീക്ഷണത്തിന്‍റെ പേര്. വെള്ളായണി കാർഷിക സർവകലാശാലയില്‍ നിന്നുള്ള ആറിനം വിത്തിനങ്ങളാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. നെല്‍ വിത്തുകള്‍, പയര്‍ വിത്തുകള്‍, തക്കാളി വിത്തുകള്‍, വഴുതന വിത്തുകള്‍ എന്നിവ ഇതില്‍ അടങ്ങുന്നു. ബഹിരാകാശ നിലയത്തിലെ മൈക്രോഗ്രാവിറ്റി സാഹചര്യത്തില്‍ ഈ വിത്തുകള്‍ക്ക് എന്തെങ്കിലും മാറ്റം വരുമോ എന്നറിയാനാണ് ഇവ അയക്കുന്നത്.

ശുഭാംശു ശുക്ല ഈ പരീക്ഷണത്തിന് മേല്‍നോട്ടം വഹിക്കും. നാളിതുവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയിട്ടില്ലാത്ത കേരളത്തിന്‍റെ തനത് വിത്തുകളാണ് അയക്കുന്നത് എന്നതാണ് പരീക്ഷണത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. വെള്ളായണി കാർഷിക സർവകലാശാലയും തിരുവനന്തപുരം ഐഐഎസ്‍ടിയും ചേർന്നുള്ള പരീക്ഷണം സ്പേസ് ബയോളജി രംഗത്ത് രാജ്യത്തിന് മുതല്‍ക്കൂട്ടാകും എന്നാണ് പ്രതീക്ഷ.

ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയടക്കം നാല് പേരെ വഹിച്ചുകൊണ്ട് ആക്സിയം സ്പേസിന്‍റെ വിക്ഷേപണം ബുധനാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ട് ഒന്നിന് നടക്കുമെന്ന് നാസയുടെ അറിയിപ്പ്. കാലാവസ്ഥയും സാങ്കേതിക പ്രശ്നങ്ങളും കാരണം ഏഴ് വട്ടം മാറ്റി വെച്ച ദൗത്യമാണ് ഒടുവിൽ നാളെ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ശുഭാംശുവും സംഘവും ക്വാറന്റീനില്‍ തുടരുകയാണ്. ശുഭാംശുവിനെ കൂടാതെ നാസയുടെ മുതിർന്ന ബഹിരാകാശ പര്യവേഷക പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്ലിയം 4-ലെ മറ്റ് അംഗങ്ങൾ.

നാൽപ്പത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യക്കാരൻ വീണ്ടും ബഹിരാകാശത്ത് എത്തുകയാണ് ശുഭാശംശുവിലൂടെ. ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റനാണു ശുഭാംശു ശുക്ല. കെന്നഡി സ്പേസ് സെൻ്ററിൽ നിന്ന് സ്പേസ് എക്സിൻ്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലാണ് യാത്ര. ജൂൺ 26ന് വൈകുന്നേരം നാലരയോടെ നാലംഗ ദൗത്യ സംഘവുമായി ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തും. പതിനാല് ദിവസത്തെ ദൗത്യമാണ് ആക്സിയം ലക്ഷ്യമിടുന്നത്. ജൂൺ 19ന് വിക്ഷേപണം നടത്തിയേക്കുമെന്നാണ് ആക്സിയം സ്പേസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. എന്നാൽ, പിന്നീട് മാറ്റിവെക്കുകയായിരുന്നു. നാസയും സ്പേസ് എക്സുമായി ചേർന്നാണ് തീയതി പ്രഖ്യാപിച്ചത്. ദൗത്യം നടത്താൻ ജൂൺ അവസാനം വരെ സമയമുണ്ടെന്ന് കഴിഞ്ഞ ദിവസം ആക്സിയം അറിയിച്ചിരുന്നു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ റഷ്യന്‍ മൊഡ്യൂളില്‍ സാങ്കേതിക പ്രശ്‌നം പരിഹരിച്ചതിനെ തുടർന്നാണ് യാത്ര 19 ന് നടത്തുമെന്ന് അറിയിച്ചിരുന്നത്. കാലാവസ്ഥ പ്രതികൂലമായിരുന്നതും തടസമായി. നിലയത്തിലെ സ്വെസ്ദ എന്ന റഷ്യന്‍ മൊഡ്യൂളില്‍ മര്‍ദ്ദ വ്യതിയാനം ഉണ്ടെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് യാത്ര നീട്ടിവെച്ചത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ മൊഡ്യൂളിലെ ചില ചോര്‍ച്ചകള്‍ റഷ്യന്‍ കോസ്മനോട്ടുകള്‍ പരിഹരിച്ചിരുന്നു. മേയ് 29ന് നിശ്ചയിച്ചിരുന്ന ദൗത്യം ആദ്യം കാലാവസ്ഥ പ്രശ്‌നവും പിന്നീട് ഫാല്‍ക്കണ്‍ 9 റോക്കറ്റിലെ ദ്രവീകൃത ഓക്‌സിജന്‍ ചോര്‍ച്ച കാരണവും നാല് വട്ടം മാറ്റി വച്ചിരുന്നു.