കൂടരഞ്ഞി ഇരട്ട കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു; വീട്ടുടമ ചിത്രം സ്ഥിരീകരിച്ചു

0

കോഴിക്കോട്: കൂടരഞ്ഞിയിൽ ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തു വിട്ട് പൊലീസ്. പ്രതിയുമായുള്ള ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച വിവര പ്രകാരം പ്രേംദാസ് എന്ന മുൻ പോലീസ് ഉദ്യോഗസ്ഥൻ ആണ് രേഖാചിത്രം വരച്ചത്. വീട്ടുടമ ചിത്രം സ്ഥിരീകരിച്ചു. ചിത്രം 80 ശതമാനം കൃത്യമെന്ന് വിലയിരുത്തൽ.

പ്രതിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചിരുന്നു. വെള്ളയിൽ കൊലപാതകത്തിൽ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. 1989ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇതിന് സുഹൃത്ത് ബാബുവിൻ്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. 1989 സെപ്തംബർ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാൽ മരിച്ചത് ആരെന്ന് തിരിച്ചറിയാൻ കഴഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.

ഈ കേസിൽ അന്വേൽണം പുരോ​ഗമിക്കുന്നതിനിടെയായിരുന്നു 39 വർഷം മുമ്പ് കൂടരഞ്ഞിയിൽ വച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് കൂടി മുഹമ്മദലി വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ താൻ കൊലപ്പെടുത്തിയെന്നും ഞാൻ ചവിട്ടിയതിനാലാണ് അയാൾ കൊല്ലപ്പെട്ടതെന്നുമായിരുന്നു ഇയാളുടെ മൊഴി. ഇയാളുടെ കുറ്റ സമ്മതം പോലീസ് ഗൗരവത്തിൽ എടുത്തിരിക്കുകയാണ്.

അതേസമയം ശാരീരികമായി ഉപദ്രവിച്ചപ്പോൾ ചവിട്ടിയതാണെന്നും കൊല്ലണമെന്ന് ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും മൊഴിയിൽ പറയുന്നു. മരിച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.1986ലാണ് സംഭവം നടന്നത്. തന്നെ ശാരീരികമായി ഉപദ്രവിച്ചതിനെ തുടർന്ന് മുഹമ്മദലി ഒരാളെ ചവിട്ടി. ആ ആൾ തോട്ടിൽ വീണു. രണ്ടു ദിവസം കഴിഞ്ഞ് മുഹമ്മദലി അറിയുന്നത് ഇയാൾ മരിച്ചു എന്നാണ്.

പിന്നീട് മുഹമ്മദലി ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. മകൻ മരിച്ചതിന്റെ സങ്കടത്തിലാണ് ഇപ്പോൾ ഇത്തരത്തിൽ മൊഴി നൽകിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വേങ്ങര പോലീസ് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ തിരുവമ്പാടി പൊലീസിന് കൈമാറുകയായിരുന്നു. കൂടരഞ്ഞിയിലെ തോട്ടിനടുത്ത് തെളിവെടുപ്പ് നടത്തി, അന്ന് ഒരാൾ തോട്ടിൽ വീണു മരിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. പക്ഷേ ഇതുവരെയും മരണപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസകോശത്തിൽ വെള്ളം കയറി മരിച്ചതാണ് വ്യക്തമാക്കുന്നത്. അസ്വാഭാവിക മരണമായിരുന്നു അന്ന് കേസെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

പരിശീലനത്തിന് പോകുന്നതിനിടെ മലയാളി ജവാനെ കാണാതായി; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പരാതി നൽകി ഫർസീൻ ഗഫൂറിന്റെ കുടുംബം

0

ന്യൂഡൽഹി: പരിശീലനത്തിന് പോകുന്നതിനിടെ മലയാളി ജവാനെ കാണാതായതായി പരാതി. തൃശൂർ ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിനെയാണ് കാണാതായത്. പൂനെയിൽ നിന്ന് ബറേലിയിലേക്ക് പരിശീലനത്തിന് പോകുന്നതിനിടെയാണ് ഇദ്ദേഹത്തെ കാണാതായത്. സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. പൊലീസിൽ പരാതി നൽകാൻ ബന്ധുക്കൾ ബറേലിയിലേക്ക് തിരിച്ചു.

കൊടുങ്ങല്ലൂരിന് സമീപം കടലിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി; ആളെ തിരിച്ചറിഞ്ഞില്ല

0

തൃശൂർ: കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരിൽ കടലിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കരയിൽ നിന്നും പതിനെട്ട് കിലോമീറ്റർ അകലെയാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം ഒഴുകിനടന്ന നിലയിൽ കണ്ടെത്തിയത്. അഴീക്കോട് തീരദേശ പൊലീസ് മൃതദേഹം കരയിലെത്തിച്ച് മോർച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

മലപ്പുറം ജില്ലയിലെ താനൂരിൽ നിന്ന് ദിവസങ്ങൾക്ക് മുൻപ് ഒരാളെ കടലിൽ കാണാതായിരുന്നു. കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം കോട്ടപുഴയിൽ വഞ്ചി മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയെയും കണ്ടെത്താനായിട്ടില്ല.

കൊല്ലം ജില്ലയില്‍ സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട; കരുനാഗപ്പള്ളിയില്‍ 220 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

0

കൊല്ലം: കരുനാഗപ്പള്ളിയില്‍ 220 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൊല്ലം ജില്ലയില്‍ സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ അളവിലുള്ള മയക്കുമരുന്ന് വേട്ടയാണിതെന്ന് എക്‌സൈസ് അറിയിച്ചു. കരുനാഗപ്പള്ളി തൊടിയൂര്‍ ഭാഗത്ത് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് 227 ഗ്രാം എംഡിഎംഎയുമായി പുലിയൂര്‍ വഞ്ചി കിഴക്ക് ദേശത്ത് മഠത്തില്‍ വടക്കത്തില്‍ വീട്ടില്‍ അനന്തു (27) പിടിയിലായത്. പ്രതി മുന്‍പും സമാനമായ രീതിയില്‍ എംഡിഎംഎയുമായി പിടിയിലായിട്ടുള്ള ആളാണ്.

ബെംഗളൂരുവില്‍നിന്നും വന്‍തോതില്‍ എംഡി എംഎ ഇറക്കുമതി ചെയ്ത് വില്‍പ്പന നടത്തുന്ന മൊത്തവിതരണക്കാരനാണ് അറസ്റ്റിലായ അനന്തു. ഇയാളുടെ ഇടനിലക്കാരെയും ഉപഭോക്താക്കളെയും പറ്റി വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. പിടിയിലായ മയക്കുമരുന്ന് വിപണിയില്‍ 15 ലക്ഷത്തോളം രൂപ വില വരും.

എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പാര്‍ട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിലീപ് സിപിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. റെയ്ഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, ഐ ബി പ്രി വന്റ്‌റീവ് ഓഫീസര്‍ മനു സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജിത്ത്, അനീഷ് ജൂലിയന്‍ ക്രൂസ്,ബാലു സുന്ദര്‍,സൂരജ് എന്നിവര്‍ പങ്കെടുത്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

രണ്ട് കോടിയുടെ വീട്, മൂന്നു റിസോർട്ടുകൾ; വിദേശത്തു നിന്നും എംഡിഎംഎ കടത്തിയ ഡോണ്‍ സ‍ഞ്ചുവിന് കോടികളുടെ ബിനാമി സ്വത്തുക്കൾ

0

തിരുവനന്തപുരം: കോടികള്‍ വില വരുന്ന എംഡിഎംഎ വിദേശത്തു നിന്നും കടത്തിയ ഡോണ്‍ സ‍ഞ്ചുവെന്ന സൈജുവിന് കോടികളുടെ ബിനാമി സ്വത്തുക്കളുള്ളതായി കണ്ടെത്തി. ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളുടെ പേരിൽ രണ്ട് കോടിയോളം രൂപ വില വരുന്ന ഒരു വീടാണ് കല്ലമ്പലം ഞെക്കാട് ഇയാൾ നിർമിക്കുന്നത്. രണ്ട് തുണിക്കടകളും വർക്കലയിൽ സഞ്ജുവിനുള്ളതായും അത് കൂടാതെ വർക്കലയിൽ മൂന്നു റിസോർട്ടുകൾ പാട്ടത്തിനെടുത്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് അടക്കം ഇയാൾ ലഹരി മരുന്ന് വിൽപന നടത്തിയിരുന്നതായാണ് പൊലീസ് നിഗമനം.

ഒമാനിൽ നിന്നും രണ്ടു കോടി വിലമതിക്കുന്ന എംഡിഎംഎ എത്തിച്ച ഡോണ്‍ സ‍ഞ്ചുവെന്ന സൈജുവിന് രാജ്യാന്തര ലഹരി റാക്കറ്റുമായി ബന്ധമുണ്ട്. വലിയ തുക പറഞ്ഞുറപ്പിച്ച് ഒന്നര കിലോ എം‍ഡിഎംഎ എത്തിച്ചത്. പലരിൽ നിന്ന് ലക്ഷങ്ങള്‍ അഡ്വാൻസ് വാങ്ങിയതിന്റെ തെളിവ് സഞ്ചുവിൻെറ ഫോണിൽ നിന്ന് കിട്ടി.

ലഹരിമരുന്ന് പിടിക്കപ്പെട്ടാലും അന്വേഷണം തന്നിലേയ്ക്ക് എത്താതിരിക്കാൻ വേണ്ടി കാട്ടാക്കട സ്വദേശിയുടെ പേരിലാണ് സഞ്ചു വിമാനത്താവളം വഴി പാഴ്സൽ കടത്തിയത്. ഇയാള്‍ക്ക് ടിക്കറ്റ് എടുത്ത് നൽകിയത് സഞ്ചുവാണെന്നും പൊലീസ് കണ്ടെത്തി. ലഹരി ഉപയോഗത്തിന് പൊലീസും എക്സൈസും നടത്തിയ ചോദ്യം ചെയ്യലിൽ സിനിമാ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും ലഭിച്ചു. താരങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് സഞ്ചു പൊലിസിന് കൃത്മായി മറുപടി നൽകിയിട്ടില്ല.

നീന്തൽ പരിശീലനത്തിനിടെ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു

0

കോഴിക്കോട്: കുറ്റിച്ചിറ കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. ഫയർഫോഴ്സ് എത്തി കുട്ടിയെ ബീച്ച് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ 9.20നാണ് അപകടം സംഭവിച്ചത്. ഞായറാഴ്ച ആയിരുന്നതിനാൽ നിരവധി കുട്ടികൾ നീന്തൽ പരിശീലനത്തിനായി കുളത്തിൽ എത്തിയിരുന്നു.

നീന്തലിന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന ആരോപണം ശക്തമാണ്. കുട്ടിയ്ക്ക് നീന്താൻ അറിയാമായിരുന്നുവെന്നും ഒരറ്റത്ത് നിന്ന് മറ്റൊരു അറ്റത്തേക്ക് നീന്തുന്നതിനിടെ മസിൽ കയറിയതാണെന്നാണ് നാട്ടുകാരൻ പറയുന്നത്. കുളം നിറ‍ഞ്ഞുനിൽക്കുന്ന സമയമായിട്ടും സുരക്ഷ മാനദണ്ഡങ്ങളില്ലെന്നും ആക്ഷേപം ഉയർന്നു.

നീന്തൽ പരിശീലനത്തിനിടെ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു

0

കോഴിക്കോട്: കുറ്റിച്ചിറ കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. ഫയർഫോഴ്സ് എത്തി കുട്ടിയെ ബീച്ച് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ 9.20നാണ് അപകടം സംഭവിച്ചത്. ഞായറാഴ്ച ആയിരുന്നതിനാൽ നിരവധി കുട്ടികൾ നീന്തൽ പരിശീലനത്തിനായി കുളത്തിൽ എത്തിയിരുന്നു.

നീന്തലിന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന ആരോപണം ശക്തമാണ്. കുട്ടിയ്ക്ക് നീന്താൻ അറിയാമായിരുന്നുവെന്നും ഒരറ്റത്ത് നിന്ന് മറ്റൊരു അറ്റത്തേക്ക് നീന്തുന്നതിനിടെ മസിൽ കയറിയതാണെന്നാണ് നാട്ടുകാരൻ പറയുന്നത്. കുളം നിറ‍ഞ്ഞുനിൽക്കുന്ന സമയമായിട്ടും സുരക്ഷ മാനദണ്ഡങ്ങളില്ലെന്നും ആക്ഷേപം ഉയർന്നു.

നീന്തൽ പരിശീലനത്തിനിടെ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു

0

കോഴിക്കോട്: കുറ്റിച്ചിറ കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. ഫയർഫോഴ്സ് എത്തി കുട്ടിയെ ബീച്ച് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ 9.20നാണ് അപകടം സംഭവിച്ചത്. ഞായറാഴ്ച ആയിരുന്നതിനാൽ നിരവധി കുട്ടികൾ നീന്തൽ പരിശീലനത്തിനായി കുളത്തിൽ എത്തിയിരുന്നു.

നീന്തലിന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന ആരോപണം ശക്തമാണ്. കുട്ടിയ്ക്ക് നീന്താൻ അറിയാമായിരുന്നുവെന്നും ഒരറ്റത്ത് നിന്ന് മറ്റൊരു അറ്റത്തേക്ക് നീന്തുന്നതിനിടെ മസിൽ കയറിയതാണെന്നാണ് നാട്ടുകാരൻ പറയുന്നത്. കുളം നിറ‍ഞ്ഞുനിൽക്കുന്ന സമയമായിട്ടും സുരക്ഷ മാനദണ്ഡങ്ങളില്ലെന്നും ആക്ഷേപം ഉയർന്നു.

പ്രശസ്ത നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു; വിടപറഞ്ഞത് വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരം

0

ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. ജൂബിലി ഹിൽസിലെ ഫിലിംനഗറിലുള്ള വീട്ടിൽ വെച്ച് ഇന്നു പുലർച്ചെയാണ് എൺപത്തിമൂന്നുകാരനായ താരം വിടപറഞ്ഞത്. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു ശ്രീനിവാസ റാവു. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലായി 750-ലേറെ ചിത്രങ്ങളിൽ വേഷമിട്ട താരമാണ് കോട്ട ശ്രീനിവാസ റാവു. വില്ലൻ വേഷങ്ങളിലൂടെയാണ് താരം ശ്രദ്ധേയനായത്.

1942 ജൂലായ് 10-ന് വിജയവാഡയിലാണ് കോട്ട ശ്രീനിവാസ റാവു ജനിച്ചത്. പിതാവിനെ പോലെ ഡോക്ടറാകാനായിരുന്നു ഇഷ്ടമെങ്കിലും അഭിനയത്തോടുള്ള ഇഷ്ടം കാരണം അതിന് സാധിച്ചില്ല. സയൻസിൽ ബിരുദം നേടിയ റാവു കോളേജ് കാലത്ത് നാടകങ്ങളിൽ അഭിനയിച്ചിരുന്നു. സിനിമയിലെത്തുന്നതിന് മുമ്പ് സ്റ്റേറ്റ് ബാങ്കിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.

1978-ൽ പ്രണം ഖരീദു എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസ റാവു സിനിമയിലെത്തുന്നത്. പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം തെലുങ്ക് പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ചു. ടോളിവുഡിലെ ഏതാണ്ട് എല്ലാ പ്രധാന താരങ്ങൾക്കൊപ്പവും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, മലയാളം ചിത്രങ്ങളിലും ശ്രീനിവാസ റാവു അഭിനയിച്ചു. സാമി, തിരുപ്പാച്ചി, കൊ തുടങ്ങിയ തമിഴിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെയാണ് മലയാളികൾ ഉൾപ്പെടെയുള്ള തെന്നിന്ത്യക്കാർക്ക് ശ്രീനിവാസ റാവുവിനെ പരിചയം. 30-ലേറെ തമിഴ് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.

മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ദി ട്രെയിൻ എന്ന ചിത്രത്തിലാണ് അദ്ദേഹം മലയാളത്തിൽ അഭിനയിച്ചത്. യോഗേഷ് തിവാരി എന്നായിരുന്നു ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. ഗായകൻ ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും കോട്ട ശ്രീനിവാസ റാവു മികവ് തെളിയിച്ചിരുന്നു.

സിനിമാ പ്രവർത്തകൻ എന്നതിനൊപ്പം ഒരു രാഷ്ട്രീയ നേതാവ് കൂടിയായിരുന്നു കോട്ട ശ്രീനിവാസ റാവു. 1999 മുതൽ 2004 വരെ ആന്ധ്രപ്രദേശ് നിയമസഭാം​ഗമായിരുന്നു അദ്ദേഹം. വിജയവാഡ ഈസ്റ്റ് മണ്ഡലത്തിൽ നിന്നും ബിജെപി ടിക്കറ്റിലാണ് അദ്ദേഹം മത്സരിച്ച് വിജയിച്ചത്. കോട്ട ശ്രീനിവാസ റാവു നൽകിയ സേവനങ്ങളെ മാനിച്ച് 2015-ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.

കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് സ്റ്റാഫ് ആത്മഹത്യ ചെയ്ത നിലയിൽ

0

കുറ്റിപ്പുറം: സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് സ്റ്റാഫ് ആത്മഹത്യ ചെയ്ത നിലയിൽ. എറണാകുളം കോതമംഗലം സ്വദേശി പുതിയേടത്ത് കുന്നേൽ ഹൗസ് മിഥിൽരാജിന്റെ മകൾ 20 കാരിയായ അമീനയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയായിട്ടും ഡ്യൂട്ടിയിൽ കാണാത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് സ്വകാര്യ ആശുപത്രിക്ക് മുകളിലുള്ള നിലയിൽ അബോധ അവസ്ഥയിൽ കണ്ടത്.

ഉടൻ വളാഞ്ചേരിയിലെ നടക്കാവ് ആശുപത്രിയിലും തുടർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രി ഒമ്പതോടെയാണ് മരിച്ചു. സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് കേസെടുത്തു.

സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

0

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ രാത്രിയിലാണ് സംഭവം. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെയാണ് പാമ്പ് കടിച്ചത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം. അഭീഷ്ടസിദ്ധിക്കു വേണ്ടി ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രത്തിൽ നടത്തുന്ന ആചാരനിബിഡമായ ചടങ്ങാണ് വള്ളസദ്യ. ഔപചാരിക ഉദ്ഘാടനം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിക്കും. രാവിലെ 11:00 മണിക്ക് വള്ളസദ്യക്ക് തുടക്കംകുറിച്ച് അടുപ്പിൽ അഗ്നിപകരും. ഒക്ടോബർ രണ്ടുവരെ വള്ളസദ്യ തുടരും. പള്ളിയോട സേവാ സംഘവും തിരുവിതാകൂർ ദേവസ്വം ബോർഡും സംയുക്തമായാണു ആറന്മുള ക്ഷേത്രത്തിൽ വള്ളസദ്യ വഴിപാടു നടത്തുന്നത്.

ആറന്മുള ക്ഷേത്രമുറ്റത്ത് തൂശനിലയിൽ 64 വിഭങ്ങൾ ആണ് സദ്യക്ക് വിളമ്പുക. 52 കരകളിലെ പള്ളിയോടങ്ങളാണ് വഴിപാട് അനുസരിച്ച് ഓരോദിവസും വള്ളസദ്യയിൽ പങ്കെടുക്കുന്നത്. വള്ളസദ്യയുടെ ഭാഗമായി ക്ഷേത്രത്തിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ ഉത്രട്ടാതി ജലമേള സെപ്റ്റംബർ ഒൻപതിനും അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 14 നുമാണ് നടക്കുക.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹസദ്യ എന്നറിയപ്പെടുന്നത് ആറന്മുള വള്ളസദ്യയാണ്. 44 വിഭവങ്ങൾ ഇലയിൽ വിളമ്പുമ്പോൾ 20 വിഭവങ്ങൾ പാടി ചോദിക്കുന്ന മുറയ്ക്ക് വഴിപാടുകാരൻ ഇലയിൽ വിളമ്പുന്നതാണ് ആറന്മുളയിലെ പരമ്പരാ​ഗത രീതി. 15 സദ്യാലയങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ആകെ 15 സദ്യ കോൺട്രാക്ടർമാരാണ് സദ്യ ഒരുക്കുന്നത്. 410 വള്ളസദ്യകളാണ് ഈ വർഷം ഇതുവരെ ബുക്ക് ചെയ്തിട്ടുള്ളത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന നൂറ്റാണ്ടുകളായുള്ള ആചാരത്തിന്റെയും ആഘോഷത്തിന്റെയും ഭാഗമാണ് ആറന്‍മുള വള്ളസദ്യ. തിരുവോണത്തോണിയ്ക്ക് അകമ്പടിയായെത്തുന്ന പള്ളിയോടക്കാര്‍ക്കായി വഴിപാടെന്ന രീതിയിലാണ് ഓരോ ദിനവും വള്ളസദ്യ നടത്തുന്നത്.

ലഗേജ് ബുക്കിങ്ങിൽ ക്രമക്കേടുനടത്തി പണം തട്ടി; രണ്ട് റെയിൽവേ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

0

കോഴിക്കോട്: റെയിൽവേ സ്റ്റേഷനിലെ ലഗേജ് ബുക്കിങ്ങിൽ ക്രമക്കേടുനടത്തിയ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ കൊമേഴ്‌സ്യൽ വിഭാഗത്തിലെ രണ്ട് റെയിൽവേ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ചീഫ് കൊമേഴ്‌സ്യൽ ക്ലാർക്കുമാരായ കെ.എം. ശ്രീജിത്ത്, ഷിജു ജോൺ എന്നിവരെ കഴിഞ്ഞ ദിവസമാണ് സർവീസിൽനിന്ന് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിട്ടത്.

പാഴ്‌സൽ അയക്കുന്നതിനുപകരം ട്രെയിൻയാത്രക്കാർക്ക് സാധനങ്ങൾ കൊണ്ടുപോകാനുള്ള സംവിധാനമാണ് ലഗേജ് ബുക്കിങ്. ടിക്കറ്റ് എടുത്തശേഷമേ ലഗേജ് ബുക്ക് ചെയ്യാൻ പറ്റൂ. ബുക്കിങ് കഴിഞ്ഞാൽ ടിക്കറ്റിൽ എൽ ബി(ലഗേജ് ബുക്ക്ഡ്) എന്ന് അടയാളപ്പെടുത്തി തിരികെ കൊടുക്കണം. അങ്ങനെ അടയാളപ്പെടുത്തിയാൽ ടിക്കറ്റ് റദ്ദുചെയ്യാൻ കഴിയില്ല. പലരും യാത്രചെയ്യാതെ ലഗേജ് അയക്കാൻമാത്രമായി ഈ സംവിധാനം ഉപയോഗിക്കുന്നതുകൊണ്ട് ടിക്കറ്റ് ഈ ഉദ്യോഗസ്ഥർ വാങ്ങിവെക്കും. ബുക്ക്ചെയ്ത രസീതിമാത്രം തിരികെക്കൊടുക്കും. എൽബി എന്ന് അടയാളപ്പെടുത്താത്ത ടിക്കറ്റ് പരിചയക്കാരായ മറ്റാരെയെങ്കിലുംകൊണ്ട് റദ്ദുചെയ്യിക്കുകയാണ് ചെയ്യുന്നത്.

ലഗേജ് ബുക്ക്ചെയ്യുന്നവരുടെ ട്രെയിൻ ടിക്കറ്റുകൾ വാങ്ങിവെച്ചശേഷം അത് മറ്റുള്ളവർക്ക് കൈമാറി കാൻസൽ ചെയ്യിച്ച് ആ പണം ഇവർ തട്ടിയെടുക്കുകയാണ് ചെയ്തിരുന്നത്. തുടർച്ചയായ ആറുമാസത്തോളം ഇവർ ക്രമക്കേട് തുടർന്നെന്ന് അന്വേഷണ സമിതിയുടെ കണ്ടെത്തി. അത് പ്രകാരം കഴിഞ്ഞവർഷം സപ്തംബറിൽ ഇവർക്ക് ചാർജ് മെമ്മോ കൊടുത്തിരുന്നു.

വിഷവാതക ചോർച്ച; ബെംഗളൂരുവിൽ മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം

0

ബെംഗളൂരു: മംഗളൂരു റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ ലിമിറ്റഡിലുണ്ടായ വിഷവാതക ചോർച്ചയിൽ മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു. എം.ആർ.പി.എൽ. ഓപ്പറേറ്റർമാരായ കോഴിക്കോട് കക്കോടി സ്വദേശി ബിജിൽ പ്രസാദ്, ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നുള്ള ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എംആർപിഎല്ലിൽ ടാങ്ക് പ്ലാറ്റ്‌ഫോമിന് മുകളിൽ ബോധരഹിതരായി കണ്ടെത്തിയ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചോർച്ചയുണ്ടായ ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതായും ചോർച്ച പരിഹരിച്ചതായും കമ്പനി അധികൃതർ അറിയിച്ചു. വിഷവാതകം ശ്വസിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മാത്രമേ വിശദവിവരങ്ങൾ ലഭ്യമാകൂ. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

വിഷവാതക ചോർച്ച; ബെംഗളൂരുവിൽ മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം

0

ബെംഗളൂരു: മംഗളൂരു റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ ലിമിറ്റഡിലുണ്ടായ വിഷവാതക ചോർച്ചയിൽ മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു. എം.ആർ.പി.എൽ. ഓപ്പറേറ്റർമാരായ കോഴിക്കോട് കക്കോടി സ്വദേശി ബിജിൽ പ്രസാദ്, ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നുള്ള ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എംആർപിഎല്ലിൽ ടാങ്ക് പ്ലാറ്റ്‌ഫോമിന് മുകളിൽ ബോധരഹിതരായി കണ്ടെത്തിയ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചോർച്ചയുണ്ടായ ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതായും ചോർച്ച പരിഹരിച്ചതായും കമ്പനി അധികൃതർ അറിയിച്ചു. വിഷവാതകം ശ്വസിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മാത്രമേ വിശദവിവരങ്ങൾ ലഭ്യമാകൂ. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.