ലണ്ടൻ: വിക്കറ്റ് കീപ്പറായി നിൽക്കാൻ സാധിക്കില്ലെങ്കിൽ ഋഷഭ് പന്തിനെ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ കളിപ്പിക്കരുതെന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. പന്ത് ഫീൽഡ് ചെയ്യുമ്പോൾ പരിക്ക് വഷളാകാനുള്ള സാധ്യതയുണ്ട്. വിശ്രമം അനുവദിക്കുകയാണ് അഭികാമ്യമെന്നും ശാസ്ത്രി വ്യക്തമാക്കി.
ഈ മാസം 23 മുതൽ ഓൾഡ് ട്രഫോർഡിലാണ് പരമ്പരയിലെ നാലാം പോരാട്ടം. നിലവിൽ ഇംഗ്ലണ്ട് 2-1നു മുന്നിലാണ്.
അതിർത്തി തർക്കത്തിൽ അയൽക്കാരിയെ മർദ്ദിച്ചെന്ന പരാതി; ഇന്ത്യൻ താരം ഷമിയുടെ മുൻ ഭാര്യയ്ക്കെതിരെ കേസ്.
‘മത്സരത്തിൽ പന്ത് ഫീൽഡ് ചെയ്യാൻ ഇറങ്ങേണ്ടി വരും. അങ്ങനെ സംഭവിച്ചാൽ പരിക്കിനെ അതു ബാധിക്കും. ഗ്ലൗസ് ഉള്ളപ്പോൾ കുറച്ചു സംരക്ഷണമുണ്ടാകുമെന്നു പറയാം. പക്ഷേ ഫീൽഡ് ചെയ്യാൻ ഇറങ്ങിയാൽ അതല്ല സ്ഥിതി. പരിക്ക് വഷളാകും. അദ്ദേഹം ബാറ്റിങിനും കീപ്പറായും ഇറങ്ങണം. എല്ലിനു പൊട്ടുണ്ടെങ്കിൽ അദ്ദേഹത്തിനു വിശ്രമം അനുവദിക്കണം. അഞ്ചാം ടെസ്റ്റിൽ ഓവലിൽ അദ്ദേഹത്തിനു അവസരം കൊടുക്കുകയാണ് വേണ്ടത്. പരിക്ക് പൂർണമായി ഭേദമാകാൻ 9 ദിവസമെങ്കിലും വേണം’- ശാസ്ത്രി വ്യക്തമാക്കി.
നാലാം ടെസ്റ്റ് പന്ത് ബാറ്റിങിനു മാത്രം ഇറങ്ങാനാണ് സാധ്യതയെന്നു ഇന്ത്യയുടെ സഹ പരിശീലകൻ റയാൻ ടെൻഡോഷെ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശാസ്ത്രിയുടെ പ്രതികരണം. ലോർഡ്സിൽ നടന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ തന്നെ പന്തിന്റെ കൈവിരലിനു പൊട്ടലേറ്റത്. ശേഷിച്ച നാല് ദിവസവും ധ്രുവ് ജുറേലാണ് വിക്കറ്റ് കീപ്പറായി കളിച്ചത്. പന്ത് ബാറ്റിങിനു മാത്രം ഇറങ്ങി.
അന്താരാഷ്ട്ര കോടതി വിധിച്ചു; ചര്‍ച്ചില്‍ ബ്രദേഴ്‌സ് അല്ല, ഇന്റര്‍ കാശി ഐ ലീഗ് ചാംപ്യന്‍മാര്‍!

