സിനിമ തീയേറ്ററുകളിലെത്താൻ ഇനിയും ഒരുവർഷം; ക്രിസ്റ്റഫർ നോളന്റെ ‘ദി ഒഡീസി’ ടിക്കറ്റുകൾ മൂന്ന് മിനിറ്റിൽ വിറ്റുതീർന്നു

0

പ്രശസ്ത സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ അടുത്ത ചിത്രം ‘ദി ഒഡീസി’ റിലീസിനെത്താൻ ഇനിയും ഒരു വർഷം കാത്തിരിക്കണമെങ്കിലും, ആരാധകർക്കിടയിലെ ആവേശം അണപൊട്ടി ഒഴുകുകയാണ്. 2026 ജൂലൈ 17-നാണ് ചിത്രം തിയേറ്ററുകളിൽ എത്താൻ സാധ്യതയെങ്കിലും, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തിരഞ്ഞെടുത്ത IMAX തിയേറ്ററുകളിൽ ആദ്യ പ്രദർശനത്തിനുള്ള ടിക്കറ്റുകൾ ഒരു വർഷം മുമ്പേ വിൽപനയ്ക്ക് വെച്ചിരുന്നു. ഈ നീക്കം ഒരു വലിയ വിജയമായി മാറുകയായിരുന്നു.

ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാക്കി മൂന്ന് മിനിറ്റിനുള്ളിൽ തന്നെ ഭൂരിഭാഗം തിയേറ്ററുകളിലെയും മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു, ഇത് നോളൻ ചിത്രങ്ങളോടുള്ള പ്രേക്ഷകരുടെ വലിയ താൽപ്പര്യം വ്യക്തമാക്കുന്നു. ടിക്കറ്റുകൾ ലഭ്യമായി നിമിഷങ്ങൾക്കകം തന്നെ സിനിമപ്രേമികൾ അവ സ്വന്തമാക്കാൻ മത്സരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് IMAX ഈ ടിക്കറ്റ് വിൽപനയുടെ കാര്യം സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. അതോടൊപ്പം ടിക്കറ്റുകൾ ലഭ്യമാക്കിയ തിയേറ്ററുകളുടെ വിവരങ്ങളും പങ്കുവെച്ചിരുന്നു. അമേരിക്കയിലെ 14 തിയേറ്ററുകളിലും കാനഡയിലെ 4 തിയേറ്ററുകളിലുമാണ് ഈ പ്രത്യേക ടിക്കറ്റ് വിൽപന നടന്നത്.

അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ജെ. റോബർട്ട് ഓപ്പൺഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ഓപ്പൺഹൈമറി’ന് ശേഷം ക്രിസ്റ്റഫർ നോളൻ ഒരുക്കുന്ന ചിത്രമാണ് ‘ദി ഒഡീസി’. കഴിഞ്ഞ വർഷം അവസാനമാണ് അദ്ദേഹം തന്റെ പുതിയ പ്രോജക്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. മാറ്റ് ഡാമൺ, ടോം ഹോളണ്ട്, സെൻഡയ എന്നിവരുൾപ്പെടെയുള്ള ഹോളിവുഡിലെ പ്രമുഖ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ഈ താരസമ്പന്നമായ കാസ്റ്റിംഗും നോളന്റെ മാന്ത്രിക സംവിധാനവും ചേരുമ്പോൾ ‘ദി ഒഡീസി’ ഒരു വിഷ്വൽ വിരുന്നാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.

പത്തനംതിട്ടയിൽ ക്ഷേത്രത്തിൽ ആർഎസ്എസ് ശാഖ നടത്തിയെന്ന പരാതിയിൽ പോലീസ് അന്വേഷണം; സംഘർഷ സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി

0

പത്തനംതിട്ട: പത്തനംതിട്ടയിലെ കൊടുന്തറ സുബ്രഹ്‌മണ്യൻ സ്വാമി ക്ഷേത്ര വളപ്പിൽ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ ശാഖാ പ്രവർത്തനം നടന്നുവെന്നാരോപിച്ച് ഡിവൈഎഫ്‌ഐ രംഗത്ത്. ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ നേതൃത്വമാണ് ഈ വിവരം പോലീസിനെ അറിയിച്ചത്.

വിവരമറിഞ്ഞതിനെത്തുടർന്ന് പത്തനംതിട്ട പോലീസ് ഉടൻതന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് ക്ഷേത്രത്തിന് സമീപം പോലീസ് സംഘത്തെ വിന്യസിക്കുകയും ചെയ്തു. നിലവിൽ ഇരുവിഭാഗങ്ങളുമായും സംസാരിച്ചെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആറന്മുള ഗ്രൂപ്പിന് കീഴിലാണ് കൊടുന്തറ സുബ്രഹ്‌മണ്യൻ സ്വാമി ക്ഷേത്രം പ്രവർത്തിക്കുന്നത്.

ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നതിനും മാസ് ഡ്രിൽ നടത്തുന്നതിനും നേരത്തെതന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിലക്കേർപ്പെടുത്തിയിരുന്നു. 2023-ൽ എടുത്ത ഈ തീരുമാനം കർശനമായി പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പരാതി ഉയർന്നിരിക്കുന്നത്.

തിരുവനന്തപുരത്ത് തെങ്ങുകയറ്റ തൊഴിലാളി മരിച്ചത് പിക്കപ്പ് വാഹനം ഇടിച്ച്; അനിൽ കുമാറിനെ ഇടിച്ചിട്ട് നിർത്താതെ പോയ പ്രതി പിടിയിൽ

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് തെങ്ങുകയറ്റ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. മരണം വാഹന അപകടം മൂലമെന്ന് കണ്ടെത്തി. കല്ലറ സ്വദേശി അനിൽകുമാറിനെ പിക്കപ്പ് വാഹനം ഇടിച്ചിട്ട ശേഷം നിർത്താതെ പോയെന്ന് പൊലീസ് പറഞ്ഞു. കേസിൽ വരിക്കപ്ലാമൂട് സ്വദേശി ബഷീറിനെ അറസ്റ്റ് ചെയ്ത് പോലീസ്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാങ്ങോട് പൊലീസ് പ്രതിയെ പിടികൂടിയത്. വാഹനം പിന്നോട്ടെടുക്കുന്നതിനിടെ അനിലിന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു.

ധർമസ്ഥല വെളിപ്പെടുത്തൽ; അന്വേഷണസംഘം രൂപീകരിക്കാൻ തയ്യാറെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

കർണാടകയിലെ ധർമസ്ഥല വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ തയ്യാറെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. പൊലീസ് അന്വേഷണ റിപ്പോർട്ട് ലഭിക്കട്ടെ എന്നും അതിന് ശേഷം കാര്യങ്ങൾ തീരുമാനിക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം വിഷയത്തിൽ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ഗോപാല ഗൗഡയുടെ നേതൃത്വത്തിൽ SIT അന്വേഷണം ആവശ്യപ്പെട്ട് സിദ്ധരാമയ്യയെ കണ്ടിരുന്നു. പതിനഞ്ച് വർഷത്തിനിടെ ബലാത്സംഗം ചെയ്യപ്പെട്ട നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹം സംസ്കരിക്കേണ്ടി വന്നെന്ന് കർണാടക മംഗളൂരുവിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിലാണ് ധർമസ്ഥല കേസ് പുറം ലോകം അരിഞ്ഞത്.

1998 മുതൽ 2014 വരെയുള്ള കാലയളവിൽ ആണ് സംഭവം എന്നാണ് മംഗളുരു ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി പരാതിയിൽ വ്യക്തമാക്കുന്നത്. ആരോപണവിധേയരെല്ലാം ധർമസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ സൂപ്പർവൈസർമാരും ജീവനക്കാരുമാണ്.

സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ; രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനം

കൊല്ലം: കൊല്ലം തേവലക്കരയിലെ സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ ന‌‌ടക്കുമെന്ന് റിപ്പോർട്ട്. മൃതദേഹം രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനത്തിന് വെക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

പൊതുദർശനത്തിന് ശേഷം നാല് മണിയോടെയായിരിക്കും സംസ്കാരം ന‌‌ടക്കുക. മിഥുന്റെ അമ്മ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ നാട്ടിലെത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. നിലവിൽ തുർക്കിയിലുള്ള സുജ തുർക്കി സമയം ഇന്ന് വൈകുന്നേരം ആറുമണിക്ക് കുവൈത്ത് എയർവേസിൽ കുവൈത്തിലേക്ക് തിരിക്കുമെന്നും രാത്രി 9:30ന് കുവൈത്തിൽ എത്തിയതിനു ശേഷം 19ന് പുലർച്ചെ 01.15നുള്ള ഇൻഡിഗോ വിമാനത്തിൽ പുറപ്പെട്ട് രാവിലെ 08.55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും എന്നുമാണ് ലഭിക്കുന്ന വിവരം.

കിഴക്കനേല എൽപി സ്കൂളിൽ ഭക്ഷ്യവിഷബാധ; 30 ഓളം കുട്ടികൾ ആശുപത്രിയിൽ

തിരുവനന്തപുരം കിഴക്കനേല എൽ.പി. സ്കൂളിൽ ഭക്ഷ്യവിഷബാധ. 30 ഓളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി.
250 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന എൽ.പി. സ്കൂളിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ബുധനാഴ്ച നൽകിയ ഫ്രൈഡ് റൈസും ചിക്കൻ കറിയും കഴിച്ച കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. ഛർദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് 36 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിട്ടും ഇക്കാര്യം ആരോഗ്യവകുപ്പിൽ നിന്നും സ്കൂൾ അധികൃതർ മറച്ചുവച്ചു. സാധാരണ നൽകുന്ന മെനുവിൽ നിന്ന് വ്യത്യസ്തമായി മാംസാഹാരം കുട്ടികൾക്ക് നൽകിയതും ഹെൽത്ത് വിഭാഗത്തെ അറിയിച്ചില്ല. കുട്ടികൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയപ്പോഴാണ് ഭക്ഷ്യവിഷബാധ ഉണ്ടായതായി പുറത്തറിയുന്നത്.

ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം ആരോഗ്യവിഭാഗം സ്കൂളിൽ പരിശോധന നടത്തി. സ്കൂളിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.

പഹൽഗാം ഭീകരാക്രമണം; ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ടിആർഎഫിന് ആണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പറഞ്ഞു. 2008 ലെ മുംബൈ ഭീകര ആക്രമണത്തിനുശേഷം ഇന്ത്യയിൽ സാധാരണക്കാർക്കെതിരെ നടന്ന ഏറ്റവും മാരകമായ ആക്രമണമാണ് പഹൽഗാമിലേത്. ഭീകരതയെ നേരിടുന്നതിൽ ട്രംപ് ഭരണകൂടത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് നടപടിയെന്നും പ്രസ്താവനയിൽ മാർകോ റൂബിയോ വ്യക്തമാക്കി.

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ആഗോളതലത്തിൽ ഇന്ത്യ നടത്തിയ നീക്കത്തിന്‍റെ വിജയം കൂടിയാണ് ഭീകരസംഘടനയായുള്ള പ്രഖ്യാപനം. ഭീകരാക്രമണത്തിന് പിന്നിൽ ടി.ആർ.എഫ് ആണെന്ന് തെളിവ് ലഭിച്ചതിന് പിന്നാലെ ഇക്കാര്യം ലോക രാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യ ഉന്നയിച്ചിരുന്നു.

എന്നാൽ, ടി.ആർ.എഫിന് അനുകൂലിക്കുന്ന നിലപാടാണ് ഐക്യരാഷ്ടസഭയിൽ പാകിസ്താൻ സ്വീകരിച്ചിരുന്നത്. ആഗോള ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നത് ഒഴിവാക്കാനുള്ള നീക്കം പാക് അധികൃതർ നടത്തുകയും ചെയ്തു.

കനത്ത മഴ; ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ 2 മണിക്ക് തുറക്കും, അതീവ ജാഗ്രത നിർദേശം

കൽപ്പറ്റ: കനത്ത മഴയിൽ റെഡ് അലർട്ട് പുറപ്പെടുപ്പിച്ച വയനാട്ടിലെ ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ ഇന്ന് (ജൂലൈ 18) ഉച്ചയ്ക്ക് രണ്ടു മണിയോടെ തുറക്കുമെന്ന് അറിയിപ്പുമായി അധികൃതർ. ഡാമിന്‍റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം എന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

അതേസമയം ഒരു ഷട്ടറിന്‍റെ 15 സെൻറീമീറ്റർ ആണ് രണ്ടു മണിയോടെ ഉയർത്തുക. ഇതുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, പുൽപ്പള്ളി, മുള്ളൻകൊല്ലി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുകൾ, മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തണം എന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

വെള്ളം കയറുന്ന ഭാഗങ്ങളിൽ കഴിയുന്ന ജനങ്ങളെ ആവശ്യമെങ്കിൽ ഒഴിപ്പിക്കാനും ക്യാമ്പുകളിലേക്ക് മാറ്റാനും അതാത് ഗ്രാമപഞ്ചായത്തുകൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. ഡാം സ്പിൽവേയുടെ മുന്നിൽ പുഴയിൽ ഇറങ്ങുന്നതിൽ നിന്ന് ആളുകൾ പിന്തിരിയണമെന്നും ഇത് അപകടം ക്ഷണിച്ചുവരുത്തുമെന്നും അധികൃതർ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

കോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ വീട്ടിൽ മരിച്ച നിലയിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ജൂബൈൽ ജെ കുന്നത്തൂർ (36)ആണ് മരിച്ചത്. തലയോലപറമ്പ് വെള്ളൂരിലെ വീട്ടിലാണ് ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഭാര്യയുമായി കുറച്ച് നാളായി ഇദ്ദേഹം അകന്ന് കഴിയുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കടുത്ത മാനസിക സമ്മർദ്ദത്തിലായിരുവെന്ന് ബന്ധുക്കൾ പറയുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തിവരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

ഉമ്മൻചാണ്ടി നേരിട്ടത് നീതീകരിക്കാനാവാത്ത രാഷ്ട്രീയ വേട്ടയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

കോട്ടയം: ഉമ്മൻചാണ്ടി നേരിട്ടത് നീതീകരിക്കാനാവാത്ത രാഷ്ട്രീയ വേട്ടയാണെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.‌ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രൂരമായ ക്രിമിനൽ വേട്ട തന്നെയാണ് ഉമ്മൻ‌ചാണ്ടി നേരിട്ടതെന്നും അപ്പോൾ പോലും അദ്ദേഹം ആരെയും കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 21 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഞാൻ കണ്ട, മനുഷ്യന്റെ വികാരങ്ങൾ മനസിലാകുന്ന രാഷ്ട്രീയക്കാരൻ ഉമ്മൻ ചാണ്ടി മാത്രമാണെന്ന് രാഹുൽ പറഞ്ഞു. ഉമ്മൻ ചാണ്ടി തൻ്റെ ഗുരുവാണ്. ഗുരു എന്നാൽ ടീച്ചർ എന്ന് മാത്രം അല്ല. ഗുരു എന്നാൽ വഴികാട്ടിത്തരുന്ന ആൾ കൂടിയാണ്. പല അർത്ഥത്തിൽ എന്റെ ഗുരു ആണ് ഉമ്മൻ ചാണ്ടി. പല കാര്യത്തിലും വഴികാട്ടിയെന്നും രാഹുൽ പറഞ്ഞു.

രാവിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തിയാണ് രാഹുൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്കൂളിൽ ഇന്നും പരിശോധന നടത്തും.മിഥുന്റെ മരണത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു ഇന്ന് പഠിപ്പു മുടക്കും.സ്കൂളിലേക്ക് ഇന്ന് വിവിധ സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തും. മരിച്ച എട്ടാംക്ലാസുകാരൻ മിഥുന്റെ മൃതദേഹം നാളെ സംസ്കരിക്കും.

ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു ദാരുണ സംഭവം. കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളിലേക്ക് വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മിഥുന് ഷോക്കേറ്റത്. കാല്‍ തെന്നിയ മിഥുന്‍ താഴ്ന്നുകിടന്ന വൈദ്യുതി ലൈനില്‍ പിടിച്ചപ്പോഴാണ് അപകടം.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ശാസ്താംകോട്ട തലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. വിദേശത്തുള്ള അമ്മയെ മിഥുന്റെ മരണവിവരം അറിയിച്ചു. നാളെയാകും സംസ്‌ക്കാര ചടങ്ങുകൾ നടക്കുക. അപകടകരമായ നിലയില്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളിലൂടെ കടന്നുപോയ വൈദ്യുതിലൈന്‍ രാത്രി വൈകി വിഛേദിച്ചു.