ഗോവിന്ദച്ചാമിയുടെ തെളിവെടുപ്പ് പൂർത്തിയായി

കണ്ണൂർ:  ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമിയുമായുളള തെളിവെടുപ്പ് പൂർത്തിയായി.

ഹാക്സോ ബ്ലേഡ് അന്തേവാസിയിൽ നിന്നാണ് ലഭിച്ചതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. ജയിൽ മോചിതരാവയവരുടെ തുണികൾ ശേഖരിച്ച് വടമുണ്ടാക്കി.

ഫെൻസിങ്ങിന്റെ തൂണിൽ കുരുക്കിട്ട് തുണി കൊണ്ടുണ്ടാക്കിയ വടത്തിലൂടെ മുകളിൽ കയറി. തിരിച്ചിറങ്ങാനും തുണി കൊണ്ടുണ്ടാക്കിയ വടം ഉപയോഗിച്ചതായും ഗോവിന്ദച്ചാമി മൊഴി നൽകിയിട്ടുണ്ട്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് പ്രതിയെ മാറ്റും.  വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുകയെന്നാണ് വിവരം. ഇയാളെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തിരുന്നു.

സെല്ലിൽ നിന്നിറങ്ങിയ ശേഷം രണ്ട് മണിക്കൂറിലധികം ഒളിച്ചിരുന്നു. സെല്ലിന് സമീപം സിസിടിവി ഇല്ലെന്ന് അറിയാമായിരുന്നു. ജയിൽ ചാടാനുള്ള ആസൂത്രണം ഒറ്റക്കായിരുന്നുവെന്നും ആരുടേയും സഹായം ലഭിച്ചില്ലെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. 

ഒറ്റക്കൈയും വെച്ച് അവൻ ജയിൽ ചാടി; ഞാൻ വിശ്വസിച്ചു, നിങ്ങളോ?’;  സംവിധായകൻ   പ്രവീൺ നാരായണൻ ചോദിക്കുന്നു

ഗോവിന്ദ ചാമി ജയിൽ ചാടിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് സംവിധായകൻ പ്രവീൺ നാരായണൻ. ഒരുകൈക്ക് സ്വാധീനമില്ലാത്തയാൾ ജയിൽ ചാടി എന്നത് വിശ്വാസയോഗ്യമല്ലെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പ്രവീൺ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു.  JSK യുടെ സംവിധായകനാണ് പ്രവീൺ.

പ്രവീണിന്റെ വാദങ്ങൾ ഇങ്ങനെ

ഈ ഒറ്റക്കയും വെച്ച് ഇവൻ ജയിൽ ചാടി, ഞാൻ വിശ്വസിച്ചു, നിങ്ങളോ? ചില ചോദ്യങൾ വീണ്ടും. ഗോവിന്ദ ചാമിക്ക് നാല് സ്പെഷ്യൽ ഗാർഡ് ഉണ്ട്. എല്ലാ ദിവസവും അവൻറെ റൂമിൽ സെർച്ച് നടത്തണം.!

ഇതൊക്കെ നടത്തിയിട്ടും ആക്സോബ്ലേഡ് കിട്ടാഞത്.  ഭക്ഷണം കഴിക്കാതെ ഭാരം കുറച്ചതിൽ അസ്വാഭീവകത എന്ത്കൊണ്ടാണ് ഗാഡിന് തോന്നാഞ്ഞത്.

എന്ത്കൊണ്ടാണത് റിപ്പോർട്ട് ചെയ്യാഞ്ഞത്.  ചോറ് വേണ്ടെന്നും, ചപ്പാത്തി നിർദ്ദേശിക്കാൻ ഡോക്ടറെ കൊണ്ട് എഴുതി വാങ്ങിച്ചതും ,ഡോക്ടർ അത് എഴുതികൊടുത്തതും എന്തടിസ്ഥാനത്തിലാണ്.  കറണ്ട് ഓഫ് ചെയ്തും CCTV ഓഫ് ചെയ്തതും എങനെയാണ്.

ഒറ്റക്കെ കൊണ്ട് മതില് ചാടിയത് എങനെയാണ്. രണ്ട് കയ്യുള്ള, പോലീസ് ട്രെയിനിങ് കിട്ടിയ പോലീസുകാരിൽ എത്ര പേർക്ക് ഇതൊന്ന് ഡെമൻസ്ട്രേറ്റ് ചെയ്യാൻ പറ്റും…

ഒന്നിനും ഉത്തരമില്ല!!

ആറന്മുള വള്ളസദ്യ; ‘പണം ഈടാക്കി വള്ളസദ്യ നല്‍കുന്നത് ക്ഷേത്രത്തിന് പുറത്ത് ആകാം’; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ പരസ്യ പ്രതിഷേധവുമായാണ് പള്ളിയോട സേവാ സംഘം

പത്തനംതിട്ട: ഞായറാഴ്ചകളിൽ ഓണ്‍ലൈന്‍ ബുക്കിങ് വഴി ആറന്മുള വള്ളസദ്യ നടത്താനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം തള്ളി പള്ളിയോടസേവാ സംഘം രംഗത്ത്. ദേവസ്വം ബോർഡിന്റെ ഈ തീരുമാനത്തിനിതിരെ. പരസ്യ പ്രതിഷേധവുമായാണ് പള്ളിയോട സേവാ സംഘം രംഗത്തെത്തിയിരിക്കുന്നത്. ഹോട്ടൽ സദ്യ പോലെ ക്ഷേത്രത്തിനുള്ളിൽ സദ്യ നടത്താൻ അനുവദിക്കില്ലെന്നാണ് സംഘം പറഞ്ഞത്. KSRTC യുമായി സഹകരിച്ചു നടത്തുന്ന സദ്യ വരും വർഷം മുതൽ ഉണ്ടാവില്ലെന്നും പള്ളിയോട സേവാ സംഘം ഭാരവാഹികൾ അറിയിച്ചു.

250 രൂപ നിരക്കില്‍ വള്ളസദ്യ നല്‍കാനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനത്തെയാണ് പള്ളിയോടാ സേവാ സംഘം എതിര്‍ത്തത്. പണം ഈടാക്കി സദ്യ നല്‍കുന്നത് ക്ഷേത്രത്തിന് പുറത്ത് ആകാം. പള്ളിയോട സേവാസംഘം നല്‍കിവരുന്നതും പെയ്ഡ് സദ്യയാണ്. ദേവസ്വം ബോര്‍ഡ് സദ്യ നടത്താന്‍ തീരുമാനിച്ചിട്ടുള്ള ആദ്യദിവസം, ബുക്ക് ചെയ്തിട്ടുള്ള എല്ലാവര്‍ക്കും വള്ളസദ്യ തന്നെ നല്‍കാന്‍ തയ്യാറാണെന്നും സംഘം അറിയിച്ചു.

എല്ലാ ഞായറാഴ്ചകളിലും ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന ആളുകൾക്ക് വള്ള സദ്യ എന്ന ബോര്‍ഡിന്റെ തീരുമാനം വള്ള സദ്യയുടെ പവിത്രതയും ആചാര പ്രാധാന്യവും തകര്‍ക്കുന്നതാനെന്ന് പള്ളിയോടാ സേവാ സംഘം വ്യക്തമാക്കി. പളളിയോട സേവാസംഘം നടത്തുന്നതപോലെയല്ല ദേവസ്യം ബോര്‍ഡ് നടത്താന്‍ പോകുന്ന വള്ളസദ്യ എന്നും ഇവര്‍ പറഞ്ഞു.

ചെറുമകനെ രക്ഷിക്കാൻ ഓടി; മലപ്പുറം പെരിന്തൽമണ്ണയിൽ പിതാവിനും മകനും തെരുവുനായയുടെ കടിയേറ്റു

0

മലപ്പുറം: പെ​രി​ന്ത​ൽ​മ​ണ്ണയിൽ തെ​രു​വു​നാ​യയുടെ കടിയേറ്റ് പി​താ​വി​നും മ​ക​നും പരിക്ക്. ആ​ന​മ​ങ്ങാ​ട് പ​രി​യാ​പു​രം കൊ​ള​മ്പി​ൽ ഹം​സ, മ​ക​ൻ ശി​ഹാ​ബ് എ​ന്നി​വ​രെ​യാ​ണ് തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. ഇന്നലെ വൈകിട്ട് ആ​ന​മ​ങ്ങാ​ട്ടെ ഇ​വ​രു​ടെ ക​ട​ക്കു മു​ന്നി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് ഇ​വ​ർ​ക്ക് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. നാട്ടിൽ തെരുവ്നായയുടെ ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പ്രതികരിച്ചു.

ശി​ഹാ​ബി​ന്റെ ചെ​റി​യ മ​ക​ൻ ആ​ദ​മി​ന് നേ​രെ പാ​ഞ്ഞ​ടു​ത്ത നാ​യെ ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ശി​ഹാ​ബി​നും പി​താ​വ് ഹം​സ​ക്കും ക​ടി​യേ​റ്റ​ത്. ഹം​സ​യു​ടെ കൈ​വി​ര​ലി​ലും ശി​ഹാ​ബി​ന്റെ കാ​ലി​ലും മു​റി​വ് പ​റ്റി. പ​രി​ക്കേ​റ്റ ഇ​വ​ർ പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ്ര​ദേ​ശ​ത്ത് തെ​രു​വ് നാ​യ്ക​ളു​ടെ എ​ണ്ണം​പെ​രു​കി​യ​ത് ഭീ​ഷ​ണി​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു. തെ​രു​വ് നാ​യ്ക​ളെ പി​ടി​കൂ​ടാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കഴിഞ്ഞ ആഴ്ച പത്തനംതിട്ടയിൽ വിദ്യാർത്ഥികൾക്ക് തെരുവ് നായയുടെ കടിയേറ്റു. നാ​ര​ങ്ങാ​നം ആ​ലു​ങ്കൽ ആ​ദിൽ മൻ​സി​ലിൽ ആ​ദിൽ അ​സീ​സ്,​ ഇ​ള​പ്പു​ങ്കൽ മോ​സ്‌​കോ പ​ടി​യിൽ സി​നി ലാന്റ് വീ​ട്ടിൽ നി​ഥി​ന്റെ മ​കൾ ഒ​ന്നാം ക്ലാ​സ് വി​ദ്യാർ​ത്ഥി​നി വൃ​ശ്ചി​കാ നി​ഥി​ൻ എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കാലിലെ തൊലി തെരുവ് നായ കടിച്ചെടുത്ത നിലയിലാണ്. പ​ത്ത​നം​തി​ട്ട ജ​ന​റൽ ആ​ശു​പ​ത്രി​യിൽ എ​ത്തി​ച്ചെ​ങ്കി​ലും മരുന്നി​ല്ലെ​ന്നാണ് അധികൃതർ പറഞ്ഞത്. ഗ്രാ​മ പ​ഞ്ചാ​യ​ത്തിൽ പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ നാ​യ​യാ​ണെ​ങ്കിൽ ന​ട​പ​ടി​യെ​ടു​ക്കാം എ​ന്ന മ​റു​പ​ടി​യാ​ണ് ലഭിച്ചത്.

ഏക മകളുടെ ഓർമകൾക്ക് ജന്മനാട്ടിലും ആശുപത്രി; ഡോ. വന്ദന ദാസ് മെമ്മോറിയൽ ആശുപത്രിയുടെ ഉദ്‌ഘാടനം അടുത്ത മാസം

0

കോട്ടയം: ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിനായി ജന്മനാട്ടിലും ആശുപത്രി ഒരുങ്ങുന്നു. ഏക മകളുടെ ഓർമയ്ക്കായി വന്ദനയുടെ മാതാപിതാക്കളാണ് ആശുപത്രി സ്ഥാപിക്കുന്നത്. ഏക മകളുടെ ഓർമകൾക്ക് ആതുരശുശ്രൂഷയിലൂടെ ജീവൻ പകരുകയാണ് ഈ മാതാപിതാക്കൾ. ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന്റെ പേരിൽ ജന്മനാടായ കടുത്തുരുത്തിയിലും ആശുപത്രി വരുന്നു. കടുത്തുരുത്തി മധുരവേലിയിൽ ഡോ. വന്ദന ദാസ് മെമ്മോറിയൽ ആശുപത്രി അടുത്ത മാസം അവസാനം ഉദ്ഘാടനം ചെയ്യും.

മകളുടെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു ആശുപത്രിയും പാവപ്പെട്ട രോഗികൾക്കു സൗജന്യ ചികിത്സയുമെന്നു വന്ദനയുടെ മാതാപിതാക്കളായ മുട്ടുചിറ നമ്പിച്ചിറക്കാലായിൽ കെ.ജി.മോഹൻദാസും വസന്തകുമാരിയും പറയുന്നു. ഇതിനായി വന്ദനയുടെ പേരിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനം തുടങ്ങിയിരുന്നു. ട്രസ്റ്റിന്റെ കീഴിലാണ് ആശുപത്രി തുടങ്ങുന്നത്. വന്ദനയുടെ അമ്മ വസന്തകുമാരിയുടെ ജന്മനാടായ ആലപ്പുഴ തൃക്കുന്നപ്പുഴയിലും അടുത്തിടെ ആശുപത്രി തുടങ്ങിയിരുന്നു.

കോട്ടയം – എറണാകുളം റോഡരികിൽ കുറുപ്പന്തറയിലാണു വന്ദനയുടെ വീട്. ഇവിടെ കിടത്തിച്ചികിത്സാ സൗകര്യമുള്ള മറ്റൊരു ആശുപത്രി നിർമിക്കാനും പദ്ധതിയുണ്ട്. വന്ദനയുടെ പേരിലുള്ള ട്രസ്റ്റിനാണ് മാതാപിതാക്കളുടെ സ്വത്തുക്കൾ കൈമാറാൻ തീരുമാനിച്ചിരിക്കുന്നത്. ആശുപത്രിക്കും സൗജന്യ ചികിത്സക്കും പുറമെ കുട്ടികൾക്ക് പഠനസഹായവും ട്രസ്റ്റ് നടപ്പാക്കുമെന്നു രക്ഷിതാക്കൾ പറഞ്ഞു. ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടങ്ങിയവരുടെ പിന്തുണയോടെയാണു ട്രസ്റ്റിന്റെ പ്രവർത്തനം. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡ്യൂട്ടിക്കിടെ 2023 മേയ് 10ന് ആണ് അക്രമിയുടെ കുത്തേറ്റു ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്.

നാദാപുരത്ത് വീശിയടിച്ചത് ശക്തമായ കാറ്റ്; നിരവധി വൃക്ഷങ്ങൾ കടപുഴകി വീണു, വീടുകളും വൈദ്യുതി പോസ്റ്റുകളും തകർന്നു

0

കോഴിക്കോട്: നാദാപുരത്ത് അതിശക്തമായ കാറ്റിനെത്തുടർന്ന് വ്യാപകം നാശനഷ്ടമുണ്ടായതായി വിവരം. നാദാപുരം പുളിയാവിലാണ് ഇന്ന് പുലർച്ചെ ചുഴലിക്കാറ്റിന് സമാനമായുള്ള കാറ്റുവീശിയത്. ശക്തമായ കാറ്റിനെത്തുടർന്ന് ചെക്യാട് പഞ്ചായത്തിലെ നിരവധി വൃക്ഷങ്ങള്‍ കടപുഴകി വീഴുകയും വീടുകളും വൈദ്യുതി പോസ്റ്റുകളും തകരുകയും ചെയ്തു.

ചെറുവാതുക്കല്‍ മഹ്‌മൂദിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് മേല്‍ക്കൂരയിലെ ഓടുകള്‍ തകര്‍ന്നു. സമീപത്ത് താമസിക്കുന്ന അന്ത്രുവിന്റെ വീടിന് മുകളിലേക്ക് പുളിമരം വീണ് ഷീറ്റ് തകര്‍ന്ന നിലയിലാണ്. പാലക്കൂല്‍ സമീറിന്റെ വീടിന് മുകളില്‍ മരം വീണ് മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. ആവുക്കല്‍ പറമ്പിലെ നിരവധി വീടുകള്‍ക്കും സമാന രീതിയില്‍ കേടുപാട് സംഭവിച്ചിട്ടുണ്ട്. പല വീടുകളിലും കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച പൈപ്പ് ലൈന്‍ മരം വീണ് തകര്‍ന്ന നിലയിലാണ്.

നിരവധി വൈദ്യുതി പോസ്റ്റുകളാണ് കാറ്റിലും മരം വീണതോടെയും തകർന്നത്. ഇതോടെ പ്രദേശത്തെ വൈധ്യുതി ബന്ധവും താറുമാറായി. മേഖലയിൽ ഇത്രയും ശക്തമായ കാറ്റുണ്ടാകുന്നത് ഇതാദ്യമായാണെന്ന് നാട്ടുകാര്‍ പറയുന്നു. പലരും തലനാരിഴയുടെ വ്യത്യാസത്തിലാണ് അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപെട്ടത്. കുടിവെള്ളവും വൈദ്യുതിയും പുനഃസ്ഥാപിക്കുന്നതിനായുള്ള നടപടികൾ അധികൃതർ അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വിമാന യാത്രയ്ക്കിടെ സർപ്രൈസായി വധൂവരൻമാരുടെ വിവാഹ പ്രതിജ്ഞ; സുഹൃത്തുക്കളുടെ ചാലഞ്ച് ഏറ്റെടുത്ത് വിമാനത്തിൽ വെച്ച് വിവാഹം നടത്തി യുവാവ്

0

അമേരിക്കയിലെ യുണൈറ്റഡ് എയര്‍ലൈന്‍സ് യാത്രക്കിടെ യാത്രക്കാർക്ക് സർപ്രൈസായി വിവാഹ പ്രതിജ്ഞ. വിവാഹം വിമാനത്തിൽ നടത്തണമെന്ന വര​ന്റെ ആ​ഗ്രഹം ഇതോടെ പൂവണിഞ്ഞു. സുഹൃത്തുക്കൾ നടത്തിയ വെല്ലുവിളി ഏറ്റെടുത്ത് ഒടുവിൽ ആകാശത്ത് പറക്കുന്നതിനിടെ ആ​ഗ്രഹം സാക്ഷാത്കരിച്ചു. ഏവിയേഷന്‍ രംഗത്ത് യുണൈറ്റഡ് എയര്‍ലൈസിന് ഏറെ പ്രചാരം നല്‍കിയ വിവാഹം ആയിരുന്നു ഇത്. മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള വിവാഹങ്ങള്‍ വിമാനങ്ങളില്‍ മുമ്പ് നടന്നിട്ടുണ്ടെങ്കിലും, യുണൈറ്റഡ് എയര്‍ലൈന്‍സിലെ വിവാഹം അതീവ രഹസ്യമായി നടത്തിയ ഒരു ചാലഞ്ചായിരുന്നു.

ഷാംപെയിനും കേക്കുമായി കാബിന്‍ ക്രൂ
ന്യുജേഴ്‌സിയിലെ ന്യുര്‍വാര്‍ക്ക് സ്വദേശികളായ ജേക് മെലിയും അബിഗെയില്‍ പവറും തമ്മിലുള്ള വിവാഹം യുണൈറ്റഡ് എയര്‍ലൈന്‍സിലെ യാത്രക്കാര്‍ക്കും പുതിയ കാഴ്ചയായി. ന്യൂവാര്‍ക്കില്‍ നിന്ന് ഒര്‍ലാന്‍ഡോയിലേക്ക് പറന്നുയര്‍ന്ന വിമാനത്തില്‍ വധൂവരന്‍മാര്‍ എണീറ്റ് നിന്ന് വിവാഹ പ്രതിജ്ഞയെടുത്ത് തുടങ്ങിയതോടെയാണ് അസാധാരണമായത് സംഭവിക്കുന്നത് സഹയാത്രികര്‍ അറിഞ്ഞത്. വരന്‍ ജേക്ക്, വിമാന കമ്പനിയെ ഇക്കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കിലും അവരും അത് ആദ്യം രഹസ്യമാക്കി വെച്ചു. നിമിഷങ്ങള്‍ മാത്രം നീണ്ട വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ഷാംപെയിന്‍ നുരഞ്ഞു പൊന്തി, കേക്കുമായി കാബിന്‍ ക്രൂ യാത്രക്കാര്‍ക്കിടയിലേക്ക്.. വധൂവരന്‍മാര്‍ക്ക് സഹയാത്രികരുടെ ആശംസകള്‍.

വേറിട്ട ചാലഞ്ച്
തന്റെ സുഹൃത്ത് ക്രൂയിസ് ഷിപ്പില്‍ വെച്ച് വിവാഹം കഴിച്ചപ്പോഴാണ് ജേക്കിന്റെ മനസില്‍ ആകാശ കല്യാണ മോഹം മൊട്ടിട്ടത്. ഇക്കാര്യം സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നു. അവര്‍ വെല്ലുവിളിച്ചതോടെ ജേക്കിന് വാശിയായി. അബിഗെയിലുമായുള്ള വിവാഹം വിമാനത്തില്‍ വെച്ച് നടത്താന്‍ അങ്ങനെയാണ് ജേക്ക് മുന്നിട്ടിറങ്ങിയത്. വിവാഹത്തിന്റെ വീഡിയോ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പ്രത്യക്ഷപ്പെട്ടതോടെ നവ ദമ്പതികള്‍ക്ക് ആശംസകളുടെ പ്രവാഹമാണ്.

‘ഓപ്പറേഷൻ നാളികേര’; വെളിച്ചെണ്ണയിലെ വ്യാജനെ കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ്, പരിശോധനയിൽ 3 സ്ഥാപനങ്ങൾക്ക് നോട്ടീസ്

0

തൊ​ടു​പു​ഴ: വെ​ളി​ച്ചെ​ണ്ണ​യിലെ വ്യാജനെ കണ്ടെത്താൻ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്. ജി​ല്ല​യി​ൽ 61 സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ 3 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. എണ്ണയുടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​നും മാ​യം ചേ​ർ​ത്ത എ​ണ്ണ​യു​ടെ വി​ൽ​പ​ന ത​ട​യാ​നും പ​രി​ശോ​ധ​ന​ ശക്തമാക്കി. ഏ​ഴ്​ സ്റ്റാ​റ്റ്യൂ​ട്ട​റി സാ​മ്പി​ളു​ക​ളും ഏ​ഴ്​ സ​ർ​വൈ​ല​ൻ​സ് സാ​മ്പി​ളു​ക​ളും തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ശേ​ഖ​രി​ച്ചു. ഓ​പ്പ​റേ​ഷ​ൻ നാ​ളി​കേ​രയുടെ ഭാഗമായാണ് പരിശോധന നടത്തിയത്.

ഇ​വ കാ​ക്ക​നാ​ട്ടെ റീ​ജ​ന​ൽ അ​ന​ലി​റ്റി​ക്ക​ൽ ലാ​ബി​ലേ​ക്ക് അ​യ​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വെ​ളി​ച്ചെ​ണ്ണ നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ, റീ ​പാ​ക്കി​ങ് യൂ​ണി​റ്റു​ക​ൾ, മൊ​ത്ത-​ചി​ല്ല​റ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്പെ​ഷ​ൽ ഡ്രൈ​വാ​യ ‘ഓ​പ്പ​റേ​ഷ​ൻ നാ​ളി​കേ​ര’​യു​ടെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി ഇ​ടു​ക്കി അ​സി.​ഫു​ഡ് സേ​ഫ്റ്റി ക​മ്മി​ഷ​ണ​ർ ബൈ​ജു പി.​ജോ​സ​ഫ് പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​രാ​നാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്റെ തീ​രു​മാ​നം.

വെ​ളി​ച്ചെ​ണ്ണ വി​ല കു​ത്ത​നെ ഉ​യ​ർ​ന്ന​തി​നാ​ൽ മാ​യം ചേ​ർ​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി. കേ​ര​ള​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വ്യാ​ജ​ൻ പി​ടി​മു​റു​ക്കി​യി​ട്ടു​ള്ള​ത്. ബ്രാ​ൻ​ഡു​ക​ളു​ടെ ഉ​ൾ​പ്പെ​ടെ പേ​രു​പ​യോ​ഗി​ച്ച് നി​ര​വ​ധി വ്യാ​ജ​ൻ​മാ​ർ വി​പ​ണി​യി​ലു​ണ്ടെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. വാ​സ​ന​യും നി​റ​വും ല​ഭി​ക്കു​ന്ന​തി​ന് വെ​ളി​ച്ചെ​ണ്ണ​യി​ൽ പാം ​ഓ​യി​ൽ, സ​ൺ​ഫ്ള​വ​ർ ഓ​യി​ൽ എ​ന്നി​വ ചേ​ർ​ക്കു​ന്നു​വെ​ന്നും പ​റ​യു​ന്നു.

ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ പാം​കേ​ർ​ണ​ൽ ഓ​യി​ൽ, പാ​ര​ഫീ​ൻ ഓ​യി​ൽ എ​ന്നി​വ​യും വ്യാ​പ​ക​മാ​യി ചേ​ർ​ക്കു​ന്നു​ണ്ട്. അ​മി​ത ലാ​ഭ​മു​ണ്ടാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വെ​ളി​ച്ചെ​ണ്ണ​യി​ൽ വി​ല കു​റ​ഞ്ഞ എ​ണ്ണ​ക​ൾ ക​ല​ർ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഓ​ണ​ക്കാ​ല​മാ​കു​ന്ന​തോ​ടെ വെ​ളി​ച്ചെ​ണ്ണ​ക്ക്​ ഡി​മാ​ൻ​ഡ് കൂ​ടും. വി​ല കു​റ​യാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന.

അതേസമയം ലിറ്ററിന് 525ന് മുകളിലെത്തി നിൽക്കുന്ന വെളിച്ചെണ്ണ കുടുംബ ബജറ്റുകൾ താളം തെറ്റിക്കുമെന്ന ആശങ്കയിലാണ് വീട്ടമ്മമാർ. തീ വില കാരണം പലരും സൺഫ്ലവർ ഓയിലിലേക്ക് തിരിഞ്ഞു. അതേസമയം സപ്ലൈകോയുടെ 1600ൽപരം വിൽപനകേന്ദ്രങ്ങളിൽ കച്ചവടം പൊടിപൊടിക്കുകയാണ്. കുതിച്ചുയരുന്ന വെളിച്ചെണ്ണവില പിടിച്ചു നിര്‍ത്താൻ വിപണിയിൽ ഇടപെടൽ നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആ‍ര്‍ അനിൽ പറഞ്ഞിരുന്നു. കേരളത്തിലെ ജനങ്ങൾക്ക് ന്യായ വിലക്ക് വെളിച്ചെണ്ണ കൊടുക്കാനുള്ള പരിശ്രമമാണ് സപ്ലൈക്കോ നടത്തുന്നതെന്ന് മന്ത്രി വിശദീകരിച്ചു.

വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ തമ്മിൽ

ബാത്തുമി : ജോർജിയയിലെ ബാത്തുമിയിൽ ഇന്നലെ പിറന്നത് ഇന്ത്യൻ ചെസിന്റെ സുവർണമുഹൂർത്തം. വനിതാ ലോകകപ്പിന്റെ ഫൈനലിലേക്ക് രണ്ട് ഇന്ത്യൻ താരങ്ങൾ പ്രവേശിച്ചതോടെ ചരിത്രത്തിലാദ്യമായി ലോകകപ്പ് ഇന്ത്യയിലേക്ക് എത്തുമെന്നുറപ്പായി. 19കാരി ദിവ്യ ദേശ്മുഖും 38കാരി കൊനേരു ഹംപിയുമാണ് ഫൈനലിലെത്തിയിരിക്കുന്നത്. വനിതാ ചെസിലെ ചൈനീസ് ആധിപത്യത്തെ കടപുഴക്കിയെറിഞ്ഞാണ് ഇരുവരുടേയും ഫൈനൽ പോരാട്ടം.

കഴിഞ്ഞ ദിവസം മുൻ ലോകചാമ്പ്യൻ ടാൻ സോംഗ്ഇയെ സെമിയിൽ കീഴടക്കി ദിവ്യയാണ് ആദ്യം ഫൈനലിലെത്തിയത്. ഇന്നലെ ചൈനീസ് താരം ലീ ടിംഗ് ജീയ്ക്ക് എതിരായ സെമിഫൈനലിലെ ടൈബ്രേക്കറിൽ വിജയിച്ചാണ് ഹംപി ഫൈനലിലെത്തിയത്. സെമി ഫൈനലിന്റെ ആദ്യ രണ്ട് ഗെയിമുകളും സമനിലയിൽ പിരിഞ്ഞതിനെത്തുടർന്നാണ് ഇന്നലെ ടൈബ്രേക്കർ വേണ്ടിവന്നത്.

ടൈബ്രേക്കറിന്റെ 10 മിനിട്ട് വീതമുള്ള ആദ്യ രണ്ട് ഗെയിമുകളും സമനിലയിലാണ് പിരിഞ്ഞത്. തുടർന്ന് അഞ്ചുമിനിട്ട് ദൈർഘ്യമുള്ള രണ്ട് പോരാട്ടങ്ങൾ നടന്നു. ഇതിൽ ആദ്യത്തേതിൽ ലീ ടിംഗ്ജീ വിജയിച്ചു.

എന്നാൽ രണ്ടാം ഗെയിമിൽ ഹംപി വിജയം നേടി തിരിച്ചടിച്ചതോടെ മൂന്ന് മിനിട്ട് ദൈർഘ്യമുള്ള ടൈബ്രേക്കറിലേക്ക് കടന്നു. ഇതിൽ ആദ്യത്തേതിൽ ഹംപി ജയിച്ചതോടെ ചൈനീസ് താരം പ്രതിരോധത്തിലായി. അടുത്തഗെയിമിൽ കൂടി ഹംപി വിജയം കണ്ടതോടെ ചരിത്രം പിറന്നു.

ഗോവിന്ദചാമി  ജയിൽചാടിയ സംഭവം: നാല് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കണ്ണൂർ: ഗോവിന്ദചാമി  ജയിൽചാടിയ സംഭവത്തിൽ ജയിലുദ്യോഗസ്ഥർക്ക് വീഴ്‌ചയുണ്ടായെന്ന് ജയിൽ മേധാവി എഡിജെപി ബൽറാം കുമാർ ഉപാധ്യായ പ്രതികരിച്ചു.

വ്യക്തമായ ആസൂത്രണത്തോടെയാണ് ഗോവിന്ദചാമി ജയിൽ ചാടിയതെന്ന് ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു. പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

  സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്. ആരെയും ഇപ്പോൾ കുറ്റപ്പെടുത്താനില്ല. ഉടൻ പിടികൂടാനായത് ആശ്വാസമാണ്. കണ്ണൂർ റേഞ്ച് ഡിഐജി സംഭവം വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിർത്താതെ മഴ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായി മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തൃശ്ശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. നാളെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.

നിർത്താതെ മഴ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായി മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തൃശ്ശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. നാളെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.

വിദേശയാത്രകൾക്ക് 350 കോടി രൂപ, പ്രധാനമന്ത്രിയുടെ യാത്ര ചിലവുകൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ

0

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദേശ യാത്രകളുടെ ചിലവുകൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ. രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസ് എംപി ഡെറിക്ക് ഓ ബ്രെയിനിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി കീർത്തി വർധൻ സിങ് ആണ് കണക്കുകൾ പുറത്തുവിട്ടത്. അഞ്ച് വർഷം നടത്തിയ യാത്രകൾക്ക് 350 കോടിയിലേറെ രൂപ ചിലവായെന്നാണ് കണക്കുകൾ.

2021 മുതൽ 2025 വരെയുള്ള കാലയളവിൽ പ്രധാനമന്ത്രി ചെയ്ത യാത്രകൾക്ക് ചിലവായ തുക 362 കോടി രൂപയാണ്. ഇതിൽ 2025ൽ മാത്രം 67 കോടി രൂപയാണ് ഇതുവരെ ചിലവായത്. പ്രധാനമന്ത്രിയുടെ ഫ്രാൻസ് യാത്രയായിരുന്നു ഈ വർഷത്തെ ഏറ്റവും ചിലവേറിയ യാത്ര. 25 കോടി രൂപ. 16 കോടി ചിലവായ യുഎസിലേക്കുള്ള യാത്രയാണ് രണ്ടാമത്.

2024ൽ പ്രധാനമന്ത്രി 16 രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ ആകെ ചിലവായ തുക 109 കോടി രൂപയാണ്. 2023ൽ 93 കോടി രൂപയും 2022, 2021 എന്നീ വർഷങ്ങളിൽ യഥാക്രമം 55.82 കോടി, 36 കോടി എന്നിങ്ങനെയാണ്. 2023ലെ യുഎസ് യാത്രയ്ക്ക് 22 കോടി രൂപയാണ് ചിലവായത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനങ്ങളുമായി ബന്ധപ്പെട്ട് പൊതുചടങ്ങുകള്‍, അതില്‍ പങ്കെടുത്തവരുടെ എണ്ണം, പരസ്യങ്ങള്‍ക്കും പ്രചാരണത്തിനും ചെലവായ തുക എന്നിവയെ കുറിച്ചുള്ള വിശദമായ കണക്ക് പട്ടിക രൂപത്തില്‍ പങ്കുവച്ചിട്ടുണ്ട്.

വിദേശയാത്രകൾക്ക് 350 കോടി രൂപ, പ്രധാനമന്ത്രിയുടെ യാത്ര ചിലവുകൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദേശ യാത്രകളുടെ ചിലവുകൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ. രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസ് എംപി ഡെറിക്ക് ഓ ബ്രെയിനിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി കീർത്തി വർധൻ സിങ് ആണ് കണക്കുകൾ പുറത്തുവിട്ടത്. അഞ്ച് വർഷം നടത്തിയ യാത്രകൾക്ക് 350 കോടിയിലേറെ രൂപ ചിലവായെന്നാണ് കണക്കുകൾ.

2021 മുതൽ 2025 വരെയുള്ള കാലയളവിൽ പ്രധാനമന്ത്രി ചെയ്ത യാത്രകൾക്ക് ചിലവായ തുക 362 കോടി രൂപയാണ്. ഇതിൽ 2025ൽ മാത്രം 67 കോടി രൂപയാണ് ഇതുവരെ ചിലവായത്. പ്രധാനമന്ത്രിയുടെ ഫ്രാൻസ് യാത്രയായിരുന്നു ഈ വർഷത്തെ ഏറ്റവും ചിലവേറിയ യാത്ര. 25 കോടി രൂപ. 16 കോടി ചിലവായ യുഎസിലേക്കുള്ള യാത്രയാണ് രണ്ടാമത്.

2024ൽ പ്രധാനമന്ത്രി 16 രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ ആകെ ചിലവായ തുക 109 കോടി രൂപയാണ്. 2023ൽ 93 കോടി രൂപയും 2022, 2021 എന്നീ വർഷങ്ങളിൽ യഥാക്രമം 55.82 കോടി, 36 കോടി എന്നിങ്ങനെയാണ്. 2023ലെ യുഎസ് യാത്രയ്ക്ക് 22 കോടി രൂപയാണ് ചിലവായത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനങ്ങളുമായി ബന്ധപ്പെട്ട് പൊതുചടങ്ങുകള്‍, അതില്‍ പങ്കെടുത്തവരുടെ എണ്ണം, പരസ്യങ്ങള്‍ക്കും പ്രചാരണത്തിനും ചെലവായ തുക എന്നിവയെ കുറിച്ചുള്ള വിശദമായ കണക്ക് പട്ടിക രൂപത്തില്‍ പങ്കുവച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; നദി തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം

0

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ നദി തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം. വിവിധ നദികളിൽ ഓറഞ്ച് – മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് പ്രളയ സാധ്യത മുന്നറിയിപ്പിന്‍റെ ഭാഗമായാണ് ഓറഞ്ച് – മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ മണിമല, അച്ചൻകോവിൽ നദികളിലാണ് സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ വാമനപുരം, കൊല്ലത്തെ പള്ളിക്കൽ, പത്തനംതിട്ടയിൽ പമ്പ, കാസർഗോഡ് ജില്ലയിലെ മൊഗ്രാൽ, ഉപ്പള തുടങ്ങിയ നദികളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

ഓറഞ്ച് അലർട്ട്

പത്തനംതിട്ട : മണിമല (തോണ്ട്ര സ്റ്റേഷൻ), അച്ചൻകോവിൽ (കോന്നി GD & കല്ലേലി സ്റ്റേഷൻ), അച്ചൻകോവിൽ (തുമ്പമൺ സ്റ്റേഷൻ- CWC)

മഞ്ഞ അലർട്ട്

പത്തനംതിട്ട : പമ്പ (ആറന്മുള സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ-CWC), പമ്പ (മടമൺ സ്റ്റേഷൻ-CWC)

തിരുവനന്തപുരം: വാമനപുരം (മൈലാമ്മൂട് സ്റ്റേഷൻ)

കൊല്ലം: പള്ളിക്കൽ (ആനയടി സ്റ്റേഷൻ)

ആലപ്പുഴ: അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ)

കാസർഗോഡ്: മൊഗ്രാൽ (മധുർ സ്റ്റേഷൻ), ഉപ്പള (ഉപ്പള സ്റ്റേഷൻ)