ബെംഗ്ളൂരു : കർണാടകയിലെ ധർമ്മസ്ഥലയിലെ ദുരൂഹ മരണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് മലയാളി കുടുംബവും രംഗത്ത്.
നേത്രാവതി പുഴയോരത്ത് 39 വർഷം മുമ്പ് മരിച്ച നിലയിൽ കണ്ടെത്തിയ പത്മലതയുടെ കുടുംബമാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്.
കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനാവാത്തതിനാൽ കേസ് എഴുതിത്തള്ളേണ്ടി വരികയായിരുന്നു. കാണാതായി 53 ദിവസത്തിനു ശേഷമാണ് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരുന്ന പത്മലതയെ നേത്രാവതി പുഴയിൽ നിന്ന് അസ്ഥികൂടമായി കണ്ടെത്തിയത്.
ധർമ്മസ്ഥല ദുരൂഹ മരണങ്ങൾ: അന്വേഷണം ആവശ്യപ്പെട്ട് മലയാളി കുടുംബം
ധർമ്മസ്ഥല ദുരൂഹ മരണങ്ങൾ: അന്വേഷണം ആവശ്യപ്പെട്ട് മലയാളി കുടുംബം
ബെംഗ്ളൂരു : കർണാടകയിലെ ധർമ്മസ്ഥലയിലെ ദുരൂഹ മരണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് മലയാളി കുടുംബവും രംഗത്ത്.
നേത്രാവതി പുഴയോരത്ത് 39 വർഷം മുമ്പ് മരിച്ച നിലയിൽ കണ്ടെത്തിയ പത്മലതയുടെ കുടുംബമാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്.
കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനാവാത്തതിനാൽ കേസ് എഴുതിത്തള്ളേണ്ടി വരികയായിരുന്നു. കാണാതായി 53 ദിവസത്തിനു ശേഷമാണ് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരുന്ന പത്മലതയെ നേത്രാവതി പുഴയിൽ നിന്ന് അസ്ഥികൂടമായി കണ്ടെത്തിയത്.
ചാലക്കുടി ബിവറേജ് ഔട്ട്ലെറ്റിൽ വൻ മോഷണം; അന്വേഷണം ആരംഭിച്ചു പോലീസ്
ചാലക്കുടി: ചാലക്കുടി ബിവറേജ് ഔട്ട്ലെറ്റിൽ വൻ മോഷണം ഉണ്ടായതായി റിപ്പോർട്ട്. ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ വിലകൂടിയ വിദേശ മദ്യങ്ങൾ മോഷ്ടിച്ചു എന്നാണ് ലഭിക്കുന്ന വിവരം. നാല് സിസിടിവി ക്യാമറകൾ തകർത്ത ശേഷമാണ് മോഷ്ടാക്കൾ ഔട്ട്ലെറ്റിൽ കയറിയത്.
ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. രാവിലെ ജീവനക്കാർ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മോഷണത്തിന് ശേഷം ഷട്ടറുകൾ താഴ്ത്തിയിട്ട നിലയിലായിരുന്നു കിടന്നിരുന്നത്.
അതേസമയം എത്ര മദ്യം മോഷണം പോയി എന്നറിയാനുള്ള കണക്കെടുപ്പ് തുടരുകയാണ്. ചാലക്കുടി പൊലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമുദായത്തില്‍ അംഗസംഖ്യ വര്‍ധിക്കുന്നില്ല,18 വയസ് മുതല്‍ പ്രണയിക്കണമെന്നും 25 വയസ്സിന് മുന്‍പ് വിവാഹം കഴിക്കണമെന്നും ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
കണ്ണൂര്‍: സമുദായത്തില്‍ അംഗസംഖ്യ വര്‍ധിക്കുന്നില്ലെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. യുവാക്കള്‍ 18 വയസ് മുതല്‍ പ്രണയിക്കണമെന്നും 25 വയസ്സിന് മുന്‍പ് വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്നും ആണ് പാംപ്ലാനി പറഞ്ഞത്.
അതേസമയം വിശ്വാസികളുടെ എണ്ണം കുറയുന്നതിന് പരിഹാരമായാണ് അദ്ദേഹം നിർദ്ദേശം മുന്നോട്ട് വച്ചത്. യുവാക്കള്‍ വിദേശത്തേക്ക് പഠിക്കാന്‍ പോകുന്നതും ജോലിക്ക് പോകുന്നതും സമുദായത്തെ തകര്‍ക്കല്‍ ആണെന്നും പാംപ്ലാനി വിമര്‍ശിച്ചു.
കത്തോലിക്കാസഭയുടെ യുവജന പ്രസ്ഥാനത്തിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാംപ്ലാനി. സമുദായം പ്രതിസന്ധി നേരിടുകയാണെന്നും അംഗസംഖ്യ കുറയുകയാണെന്നും പറഞ്ഞാണ് പാംപ്ലാനി ഇക്കാര്യം പറഞ്ഞത്.
വൈദ്യുതാഘാതമേറ്റ് മിഥുൻ മരിച്ച സംഭവം; സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട് ഭരണം സര്‍ക്കാർ ഏറ്റെടുത്തു
തിരുവനന്തപുരം: കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി സര്‍ക്കാര്‍ രംഗത്ത്. തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട്, ഭരണം സര്‍ക്കാർ ഏറ്റെടുത്തു എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
അതേസമയം സ്കൂൾ കെട്ടിടത്തിന് മുകളിലെ വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. സംഭവത്തിൽ നേരത്തെ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു.
എന്നാൽ മാനേജരുടെ വിശദീകരണം തള്ളിയാണ് ഇപ്പോൾ സര്‍ക്കാര്‍ നടപടി ഉണ്ടായിരിക്കുന്നത്. മാനേജരെ അയോഗ്യനാക്കി. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സ്കൂളിന്റെ താത്കാലിക ചുമതല നൽകി.
ഒറ്റയടിക്ക് 400 കുറഞ്ഞു; സ്വര്‍ണവിലയില്‍ മൂന്ന് ദിവസത്തിനിടെ 1700 രൂപയുടെ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് ഒറ്റയടിക്ക് 400 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,280 രൂപയായി. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 9160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ബുധനാഴ്ച 75,000 കടന്ന് കുതിച്ച് റെക്കോര്‍ഡിട്ട സ്വര്‍ണവില തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുറയുന്നതാണ് ദൃശ്യമായത്. മൂന്ന് ദിവസത്തിനിടെ 1700 രൂപയില്‍പ്പരം രൂപയാണ് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. പിന്നീട് വില ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയ ശേഷമാണ് വില കുറയാന്‍ തുടങ്ങിയത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.
60-ാം വയസില്‍ അഞ്ചു കോടി രൂപ സമ്പാദിക്കാം; എസ്‌ഐപിയില്‍ നിക്ഷേപിക്കേണ്ടത് ഇത്രമാത്രം
സിഎഎ: ഗുജറാത്തില്‍ 185 പാക് അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം
അഹമ്മദാബാദ്: പാകിസ്ഥാനില്‍ നിന്നെത്തി ഗുജറാത്തില്‍ കഴിയുന്ന 185 പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം. ഇന്ത്യയില്‍ അഭയാര്‍ഥികളായി കഴിഞ്ഞിരുന്നവര്‍ക്കാണ് പൗരത്വ ഭേദഗതി നിയമം അനുസരിച്ച് പൗരത്വം ലഭിച്ചത്. രാജ്‌കോട്ടില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സാങ്‌വി പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി. ഗുജറാത്തിലെ കച്ച്, മോര്‍ബി, രാജ്‌കോട്ട് എന്നിവിടങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിഞ്ഞിരുന്നവരാണ് ഇപ്പോള്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ചവര്‍. പൗരത്വം ലഭിച്ചവര്‍ക്ക് ഇന്ത്യയിലെ സര്‍ക്കാരുകളുടെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത കേന്ദ്ര സഹമന്ത്രി ഇവരെ ക്ഷേമ പദ്ധതികളുടെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും അറിയിച്ചു. എന്നാല്‍ പൗരത്വം ലഭിച്ചവരുടെ മത വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അധികൃതര്‍ തയ്യാറായില്ല.
ഒരു പൂതിയ ജീവിതത്തിന്റെ തുടക്കം എന്നായിരുന്നു ഇന്ത്യന്‍ പൗരത്വത്തെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്. നിങ്ങള്‍ക്കിനി സന്തോഷിക്കാം, ഇപ്പോള്‍ മുതല്‍ നിങ്ങള്‍ ഇന്ത്യന്‍ പൗരന്‍മാരാണ് എന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. പാകിസ്ഥാനിലെ ന്യൂന പക്ഷങ്ങളായ ഹിന്ദു, സിഖ്, ജൈന, ബുദ്ധ മത വിശ്വാസികള്‍ നേരിടുന്ന ദുരിതം സംബന്ധിച്ച കഥകള്‍ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. പല സ്ത്രീകള്‍ക്കും തങ്ങളുടെ പങ്കാളികളെ നഷ്ടപ്പെട്ടു, വീടുകള്‍ നഷ്ടമായി, എന്നിട്ടും പലരും സഹിച്ചു. അവരുടെ കരുത്തിനെ അഭിവാദ്യം ചെയ്യുന്നു. എന്നും മന്ത്രി പറഞ്ഞു.
ആശ വര്‍ക്കര്‍മാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കൈത്താങ്ങ്, ഇന്‍സന്റീവും വിരമിക്കല്‍ ആനുകൂല്യവും വര്‍ധിപ്പിച്ചു
ഇന്ത്യ ബഹുസ്വരതയുടെ നാടാണ്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു നാട്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനെ കുറിച്ച് പഠിക്കാന്‍ ലോകം ഇന്ത്യയിലേക്ക് നോക്കണം, ഗുജറാത്തിനെ പഠിക്കണം എന്ന് പറഞ്ഞ കേന്ദ്രമന്ത്രി പാകിസ്ഥാനിലെ ന്യൂനപക്ഷ ഹിന്ദുക്കള്‍ നേരിടുന്ന അതിക്രമങ്ങളോട് ലോക ജനത മുഖം തിരിക്കുകയാണ് എന്നും കുറ്റപ്പെടുത്തി.
ഹിന്ദുക്കള്‍ക്ക് സ്വതന്ത്രമായി ഉത്സവങ്ങള്‍ പോലും ആഘോഷിക്കാന്‍ കഴിയാത്ത പാകിസ്ഥാനേക്കാള്‍ വളരെ മികച്ചതായിരുന്നു ഇന്ത്യയിലെ അഭയാര്‍ഥി ജീവിതം പോലും എന്നായിരുന്നു പൗരത്വം ലഭിച്ച വ്യക്തികള്‍ ചിലരുടെ പ്രതികരണം. തന്റെ കുടുംബാംഗങ്ങളില്‍ പലരും ഇപ്പോഴും പാകിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അവര്‍ക്കും എന്നെങ്കിലും ഇന്ത്യയില്‍ എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോര്‍ബി മേഖലിയില്‍ കഴിഞ്ഞിരുന്ന ചമ്പ ഖംബാല എന്നയാള്‍ ചൂണ്ടിക്കാട്ടി.
മുന്നിലും പിറകിലുമായി ഒരോ എൻജിനുകൾ; ഹൈഡ്രജൻ തീവണ്ടിയുടെ എൻജിൻ പരീക്ഷണ ഓട്ടം വിജയകരം
ചെന്നൈ: ഐസിഎഫിൽ നിർമിച്ച ഹൈഡ്രജൻ തീവണ്ടിയുടെ എൻജിൻ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഫ്)യുടെ യാർഡിൽ പരീക്ഷണ ഓട്ടംനടത്തി. 1200 എച്ച്പി തീവണ്ടിയുടെ മുന്നിലും പിറകിലുമായി ഒരോ എൻജിനുകളുണ്ടാകും. ഇതിൽ ഒരു എൻജിൻ മാത്രമാണ് ശനിയാഴ്ച പരീക്ഷണഓട്ടം നടത്തിയത്. പരീക്ഷണഓട്ടം വിജയകരമായിരുന്നു. മറ്റൊരു എൻജിൻ അടുത്ത ആഴ്ച പരീക്ഷണഓട്ടം നടത്തും. ഉത്തര റെയിൽവേയിൽ ജിന്ധ് -സോനാപ്പെട്ട് റൂട്ടിലാണ് ഹൈഡ്രജൻ തീവണ്ടി സർവീസ് നടത്തുക
റെയിൽവേയും പരീക്ഷണഓട്ടം നടത്തിയശേഷം കമ്മിഷൻ ചെയ്യും. മുന്നിലും പിറകിലുമായി ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ഒരോ എൻജിനുകളും നടുവിൽ യാത്രക്കാർക്ക് കയറാവുന്ന എട്ട് ഓർഡിനറി കോച്ചുകളുമാണുണ്ടാവുക. അടുത്ത ആഴ്ചത്തെ രണ്ടാമത്തെ എൻജിന്റെ പരീക്ഷണ ഓട്ടത്തിന് ശേഷം ഹൈഡ്രജൻ തീവണ്ടി ഓഗസ്റ്റ് അവസാനത്തോടെ റെയിൽവേയ്ക്ക് കൈമാറുമെന്ന് ഐസിഎഫ് അധികൃതർ പറഞ്ഞു.
മുന്നിലും പിറകിലുമായി ഒരോ എൻജിനുകൾ; ഹൈഡ്രജൻ തീവണ്ടിയുടെ എൻജിൻ പരീക്ഷണ ഓട്ടം വിജയകരം
ചെന്നൈ: ഐസിഎഫിൽ നിർമിച്ച ഹൈഡ്രജൻ തീവണ്ടിയുടെ എൻജിൻ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഫ്)യുടെ യാർഡിൽ പരീക്ഷണ ഓട്ടംനടത്തി. 1200 എച്ച്പി തീവണ്ടിയുടെ മുന്നിലും പിറകിലുമായി ഒരോ എൻജിനുകളുണ്ടാകും. ഇതിൽ ഒരു എൻജിൻ മാത്രമാണ് ശനിയാഴ്ച പരീക്ഷണഓട്ടം നടത്തിയത്. പരീക്ഷണഓട്ടം വിജയകരമായിരുന്നു. മറ്റൊരു എൻജിൻ അടുത്ത ആഴ്ച പരീക്ഷണഓട്ടം നടത്തും. ഉത്തര റെയിൽവേയിൽ ജിന്ധ് -സോനാപ്പെട്ട് റൂട്ടിലാണ് ഹൈഡ്രജൻ തീവണ്ടി സർവീസ് നടത്തുക
റെയിൽവേയും പരീക്ഷണഓട്ടം നടത്തിയശേഷം കമ്മിഷൻ ചെയ്യും. മുന്നിലും പിറകിലുമായി ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ഒരോ എൻജിനുകളും നടുവിൽ യാത്രക്കാർക്ക് കയറാവുന്ന എട്ട് ഓർഡിനറി കോച്ചുകളുമാണുണ്ടാവുക. അടുത്ത ആഴ്ചത്തെ രണ്ടാമത്തെ എൻജിന്റെ പരീക്ഷണ ഓട്ടത്തിന് ശേഷം ഹൈഡ്രജൻ തീവണ്ടി ഓഗസ്റ്റ് അവസാനത്തോടെ റെയിൽവേയ്ക്ക് കൈമാറുമെന്ന് ഐസിഎഫ് അധികൃതർ പറഞ്ഞു.
വാഹന സൗകര്യമില്ല, ഇടുക്കി വട്ടവടയിൽ പരിക്കേറ്റ ആദിവാസി സ്ത്രീയെ ചികിത്സയ്ക്കായി ചുമന്ന് കൊണ്ടുപോയത് 5 കിലോമീറ്റർ
ഇടുക്കി: വട്ടവടയിൽ പരിക്കേറ്റ ആദിവാസി സ്ത്രീയെ ചികിത്സയ്ക്കായി ചുമന്ന് കൊണ്ടുപോയത് 5 കിലോമീറ്ററിലേറെ ദൂരം. വത്സപ്പെട്ടി ഉന്നതിയിലെ ആര്‍ ഗാന്ധിയമ്മാളിനെ ആണ് ചുമന്ന് മറയൂരിലെ ആശുപത്രിയില്‍ എത്തിച്ചത്. വാഹന സൗകര്യമില്ലാത്തതിനാലാണ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇവരെ പുതപ്പില്‍ കെട്ടി ചുമന്നു കൊണ്ട് പോയത്. പാറയില്‍ നിന്നും തെന്നിവീണാണ് ഗാന്ധിയമ്മാളിന് ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയിൽ കൊണ്ട് പോകാനായി 50 പേര്‍ ചേര്‍ന്ന് വയോധികയെ പുതപ്പില്‍ കെട്ടി ചുമക്കുകയായിരുന്നു.
2019 ലെ പ്രളയത്തില്‍ തകര്‍ന്നതാണ് പ്രദേശത്തെ റോഡ്. നവീകരണം ഇത് വരെ സാധ്യമായിട്ടില്ല. നിലവിൽ വാഹന സൗകര്യം പോലുമില്ലാത്ത വനപാതമാത്രമാണ് ആശ്രയമെന്ന് പ്രദേശവാസികൾ പറയുന്നു. വട്ടവടയേയും കാന്തല്ലൂരുമായി ബന്ധിപ്പിക്കാനുളള പാതക്ക് വനംവകുപ്പ് തടസ്സം നിൽക്കുന്നതാണ് പ്രശ്നമെന്ന് ഉന്നതിയിലെ താമസക്കാർ പറയുന്നു.
പതിനാല് കിലോമീറ്റർ പാതവന്നാൽ അടിയന്തിര ചികിത്സാ സഹായമുൾപ്പെടെ വത്സപ്പെട്ടിക്കുടിക്കാർക്ക് കിട്ടും. അതേസമയം ആദിവാസി ഉന്നതിയിലേക്ക് റോഡ് നിർമ്മിക്കാൻ 30 ലക്ഷം രൂപ അനുവദിച്ചിരുന്നുവെന്നും റോഡിൻ്റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ദേവികുളം എംഎൽഎ എ രാജ പ്രതികരിച്ചു.
നാടാകെ ഭീതി പരത്തിയത് പൂച്ചപ്പുലിയോ? സംസ്ഥാന പാതയിൽ പുലിക്ക് സമാനമായ ജീവി വാഹനമിടിച്ച് ചത്ത നിലയിൽ
തിരുവല്ല: പത്തനംതിട്ടയിൽ സംസ്ഥാന പാതയിൽ പുലിക്ക് സമാനമായ ജീവിയെ വാഹനം ഇടിച്ച് ചത്ത നിലയിൽ കണ്ടെത്തി. തിരുവല്ല മണിപ്പുഴയിലാണ് ആളുകൾ വിചിത്ര ജീവിയെ കണ്ടത്. പൂച്ചയാണെന്നും പുലിയാണെന്നും ആളുകൾ പറയുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾ പമ്പിന് സമീപത്ത് ഇന്ന് രാവിലെ ആറോടെ പത്ര വിതരണക്കാരനാണ് ചത്ത നിലയിൽ ജീവിയെ കണ്ടെത്തിയത്.
അതേസമയം പൂച്ചപ്പുലി ആണിതെന്ന പ്രാഥമിക നിഗമനത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. നേരിട്ട് എത്തിയശേഷം മാത്രമ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാവു എന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പറഞ്ഞു. മണിപ്പുഴയിലെ തന്നെ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് പിൻവശത്തെ പുരയിടത്തിൽ രണ്ടാഴ്ച മുമ്പ് പുലിക്ക് സമാനമായ ജീവിയെ കണ്ടതിനെ തുടർന്ന് നാടാകെ ഭീതി പടർന്നിരുന്നു. കണ്ടത് പൂച്ചപ്പുലിയെ ആണെന്ന് റാന്നിയിൽ നിന്നെത്തിയ വനപാലക സംഘം സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച മണിപ്പുഴയിൽ പുലി ഇറങ്ങിയെന്ന് പ്രചരിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം മുൾമുനയിൽ ആയിരുന്ന മണിപ്പുഴ നിവാസികൾ. പ്രദേശത്ത് കണ്ടെത്തിയ പുലിയോട് സാദൃശ്യമുള്ള ജീവി പൂച്ചപ്പുലിയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി സ്ഥിരീകരിച്ചതോടെ ആണ് എട്ടു മണിക്കൂറോളം നീണ്ട ആശങ്കയ്ക്ക് വിരാമമായത്.
മണിപ്പുഴ – പഞ്ചമി റോഡിൽ സമീപവാസിയായ സംഗീതയാണ് വളർത്തുനായയുടെ നിർത്താതെയുള്ള കുരയെത്തുടർന്ന് റോഡിലേക്ക് നോക്കിയപ്പോൾ പുലിക്ക് സമാനമായ അപൂർവ ജീവിയെ കണ്ടത്. സംഗീതയെ കണ്ട് ജീവി സമീപത്തെ പുരയിടത്തിൽ ഒളിച്ചു. പിന്നീട് ഇത് റോഡ് മുറിച്ചു കടന്ന് സമീപത്തെ ആളൊഴിഞ്ഞ മറ്റൊരു പുരയിടത്തിലേക്ക് പോകുന്നതായി കണ്ടു. തുടർന്ന് മൊബൈൽ ഫോണിൽ ജീവിയുടെ 40 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം പകർത്തുകയായിരുന്നു. ഈ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പ്രചരിച്ചതോടെയാണ് പുലി ഇറങ്ങി എന്ന വാർത്ത നാടാകെ പരന്നത്.
പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ശമ്പളബില്ലിൽ തിരിമറി, 2.31 ലക്ഷം രൂപ തട്ടിയ കേസിൽ യുഡി ക്ലാർക്കിന് 32 വർഷം തടവ്
മലപ്പുറം: പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ശമ്പളബില്ലിൽ തിരിമറി നടത്തി പണം തട്ടിയ കേസിൽ യുഡി ക്ലാർക്കിന് 32 വർഷം തടവ്. നെടിയിരുപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ യുഡി ക്ലാർക്ക് ആയിരുന്ന സി. നാസിറിനെയാണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷിച്ചത്. ശമ്പളബില്ലുകളിലും മറ്റും തിരിമറി നടത്തി 2.31 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തുവെന്നാണ് കേസ്. നിലവിൽ 32 വർഷം കഠിനതടവും 1.40 ലക്ഷം രൂപ പിഴയും അടക്കാനാണ് കോടതി ഉത്തരവ്. വിജിലൻസ് കോടതി ജഡ്‌ജി ഷിബു തോമസാണ് ശിക്ഷിച്ചത്.
മലപ്പുറം മൊറയൂർ സ്വദേശിയായ നാസിർ നെടിയിരുപ്പിൽ ജോലിചെയ്തിരുന്ന 2004-2006 കാലത്താണ് ശമ്പളബില്ലുകളിൽ ക്രമക്കേട് നടത്തിയത്. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയുടെ ബില്ലുകൾ തയ്യാറാക്കൽ, തുക വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചുമതലകൾ നോക്കിയിരുന്ന ഇയാൾ പണം തിരിമറി നടത്തുകയായിരുന്നു. ഇതിനിടയിൽ മലപ്പുറം വിജിലൻസ് യൂണിറ്റ് നടത്തിയ മിന്നൽ പരിശോധനയിൽ പിടിക്കപ്പെട്ടു. രേഖകൾ കൃത്രിമമായുണ്ടാക്കിയതിനും 2,31,767 രൂപ തട്ടിയെടുത്തതിനുമാണ് പിടിക്കപ്പെട്ടത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അരുൺനാഥ് ഹാജരായി.
ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തിൽ പ്രതികരണവുമായി രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തിൽ ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയമെന്ന പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജയിലിൽ കുറ്റവാളികൾക്ക് സിപിഐഎം എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഗോവിന്ദചാമിയെ രക്ഷപ്പെടാൻ സഹായിച്ചതാരാണെന്നത് അന്വേഷിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവും, പിടികൂടലും അടക്കമുള്ള സംഭവങ്ങളിൽ അത്ഭുതപ്പെടാനില്ല. മുഖ്യമന്ത്രിക്ക് കീഴിലുള്ള കേരളത്തിലെ ആഭ്യന്തര വകുപ്പ് സമ്പൂർണ്ണ പരാജയമാണെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടതാണ്. എങ്കിൽക്കൂടി വീഴ്ചയുടെ എല്ലാ പരിധികളും ലംഘിക്കുന്നതായി, അതീവ സുരക്ഷയുണ്ടെന്ന് സർക്കാർ അവകാശപ്പെടുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുള്ള ഈ രക്ഷപ്പെടൽ.
കേരളം ചർച്ച ചെയ്ത ഏറ്റവും പ്രമാദമായൊരു കേസിലെ പ്രതി, ജയിലിലെ സുരക്ഷാ മതിൽക്കെട്ടുകൾ എങ്ങനെ നിസ്സാരം മറികടന്നു എന്നത് വലിയൊരു ചോദ്യമാണ്. കാരണം ഇയാൾ ശാരീരിക വെല്ലുവിളികൾ നേരിടുന്നൊരാൾ കൂടിയാണ്. ഗോവിന്ദച്ചാമി സ്വയം രക്ഷപ്പെടുകയായിരുന്നോ, അതോ രക്ഷപ്പെടാൻ സഹായിക്കുകയായിരുന്നോ എന്ന ചോദ്യമാണ് ബാക്കിയാകുന്നത്. ജയിലധികൃതരുടെ വീഴ്ചയെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പകരം ‘കുറ്റവാളിയെ വീരോചിതമായി പിടികൂടി’ എന്ന വീമ്പിളക്കൽ അതീവ ലജ്ജാകരമാണ്!
ജയിലിൽ കുറ്റവാളികൾക്ക് എല്ലാവിധ സുഖസൗകര്യങ്ങളും ഒരുക്കിക്കൊടുത്തിരിക്കുകയാണ് സിപിഐഎം നേതാക്കൾ. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഒരാഴ്ച മുമ്പ്, കണ്ണൂർ സെൻട്രൽ ജയിലിലെ ഇതേ ഉദ്യോഗസ്ഥരാണ് 2009ലെ കാരണവർ വധക്കേസിലെ ജീവപര്യന്തം തടവുകാരിയായ ഷെറിന്റെ മോചനത്തിന് തിടുക്കത്തിൽ സൗകര്യമൊരുക്കിക്കൊടുത്തത്. ഭരണപക്ഷത്തിൻ്റെ വനിതാ നേതാക്കളടക്കം, സിപിഐഎമ്മിന് മുൻതൂക്കമുള്ള സമിതി നല്കിയ നല്ലനടപ്പ് സർട്ടിഫിക്കറ്റാണ് ഷെറിൻ്റെ മോചനം വേഗത്തിലാക്കിയത്.
നിയമങ്ങൾ പാലിച്ച് ജീവിക്കുന്ന സാധാരണ പൗരന്മാരെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. വർഷങ്ങളുടെ രാഷ്ട്രീയവല്ക്കരണത്തിൻ്റെ ഫലമായി നമ്മുടെ പൊലീസ് സംവിധാനത്തിലുണ്ടായ നിലവാരത്തകർച്ച കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഇതിന് മാറ്റമുണ്ടായെ തീരൂ.
ഈ വർഷം ഐ.എസ്.എൽ നടക്കുമെന്ന് കല്യാൺ ചൗബേ
അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ ഈ വർഷം ഇന്ത്യൻ സൂപ്പർ ലീഗ് നടക്കുമെന്ന് സ്ഥിരീകരിച്ചു. അടുത്തിടെ നിയമപരമായ തടസ്സങ്ങൾ കാരണം ഐ.എസ്.എൽ നിർത്തിവെച്ചിരുന്നു. കൃത്യമായ തിയതി ചൗബേ പ്രഖ്യാപിച്ചില്ലെങ്കിലും, എ.ഐ.എഫ്.എഫ് കരട് ഭരണഘടനയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി അനുസരിച്ചായിരിക്കും ലീഗിന്റെ ഷെഡ്യൂൾ എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
എ.ഐ.എഫ്.എഫും ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും തമ്മിലുള്ള 15 വർഷത്തെ മാസ്റ്റർ റൈറ്റ്‌സ് എഗ്രിമെന്റ് ഈ ഡിസംബറിൽ അവസാനിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിലവിലെ അനിശ്ചിതത്വം. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം, വിധി വരുന്നതുവരെ പുതിയ MRA-യെക്കുറിച്ച് ചർച്ച ചെയ്യരുതെന്ന് എ.ഐ.എഫ്്.എഫിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കളിക്കാർക്കും, ഒഫീഷ്യൽസിനും, ഇന്ത്യൻ ഫുട്‌ബോളുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ ലീഗ് മുന്നോട്ട് കൊണ്ടുപോകാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ചൗബേ ഉറപ്പ് നൽകി. കൂടുതൽ സങ്കീർണ്ണതകൾ ഒഴിവാക്കാൻ അന്താരാഷ്ട്ര കലണ്ടറുമായും ഫിഫ വിൻഡോകളുമായും ചേർന്നുപോകേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
ഐ.എസ്.എൽ സാഹചര്യത്തെക്കുറിച്ച് സംസാരിച്ചതിന് പുറമെ, ഇന്ത്യൻ ദേശീയ ടീമിന്റെ അടുത്ത പരിശീലകനെ 10 ദിവസത്തിനുള്ളിൽ തീരുമാനിക്കുമെന്നും ചൗബേ അറിയിച്ചു. ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഉടൻ ചേരും, അതിനുശേഷം പരിശീലകനെ ഔദ്യോഗികമായി പ്രഖ്യാപിക്കും. മുൻ ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ, സ്ലോവാക്യൻ പരിശീലകൻ സ്റ്റെഫാൻ ടാർക്കോവിച്ച്, ഇന്ത്യൻ തന്ത്രജ്ഞൻ ഖാലിദ് ജമീൽ എന്നിവരെയാണ് എ.ഐ.എഫ്.എഫ് നേരത്തെ പരിഗണിച്ചിരുന്നത്.
