പത്തനംതിട്ട: ഞായറാഴ്ചകളിൽ ഓണ്‍ലൈന്‍ ബുക്കിങ് വഴി ആറന്മുള വള്ളസദ്യ നടത്താനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം തള്ളി പള്ളിയോടസേവാ സംഘം രംഗത്ത്. ദേവസ്വം ബോർഡിന്റെ ഈ തീരുമാനത്തിനിതിരെ. പരസ്യ പ്രതിഷേധവുമായാണ് പള്ളിയോട സേവാ സംഘം രംഗത്തെത്തിയിരിക്കുന്നത്. ഹോട്ടൽ സദ്യ പോലെ ക്ഷേത്രത്തിനുള്ളിൽ സദ്യ നടത്താൻ അനുവദിക്കില്ലെന്നാണ് സംഘം പറഞ്ഞത്. KSRTC യുമായി സഹകരിച്ചു നടത്തുന്ന സദ്യ വരും വർഷം മുതൽ ഉണ്ടാവില്ലെന്നും പള്ളിയോട സേവാ സംഘം ഭാരവാഹികൾ അറിയിച്ചു.
250 രൂപ നിരക്കില്‍ വള്ളസദ്യ നല്‍കാനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനത്തെയാണ് പള്ളിയോടാ സേവാ സംഘം എതിര്‍ത്തത്. പണം ഈടാക്കി സദ്യ നല്‍കുന്നത് ക്ഷേത്രത്തിന് പുറത്ത് ആകാം. പള്ളിയോട സേവാസംഘം നല്‍കിവരുന്നതും പെയ്ഡ് സദ്യയാണ്. ദേവസ്വം ബോര്‍ഡ് സദ്യ നടത്താന്‍ തീരുമാനിച്ചിട്ടുള്ള ആദ്യദിവസം, ബുക്ക് ചെയ്തിട്ടുള്ള എല്ലാവര്‍ക്കും വള്ളസദ്യ തന്നെ നല്‍കാന്‍ തയ്യാറാണെന്നും സംഘം അറിയിച്ചു.
എല്ലാ ഞായറാഴ്ചകളിലും ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന ആളുകൾക്ക് വള്ള സദ്യ എന്ന ബോര്‍ഡിന്റെ തീരുമാനം വള്ള സദ്യയുടെ പവിത്രതയും ആചാര പ്രാധാന്യവും തകര്‍ക്കുന്നതാനെന്ന് പള്ളിയോടാ സേവാ സംഘം വ്യക്തമാക്കി. പളളിയോട സേവാസംഘം നടത്തുന്നതപോലെയല്ല ദേവസ്യം ബോര്‍ഡ് നടത്താന്‍ പോകുന്ന വള്ളസദ്യ എന്നും ഇവര്‍ പറഞ്ഞു.

