പത്തനംതിട്ട: മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മൂന്നാമത്തെ ആൾക്കായി തിരച്ചിൽ തുടരുന്നു. കോയിപ്രം നെല്ലിക്കലിൽ പുഞ്ചയിലാണ് വള്ളം മറിഞ്ഞത്. കിടങ്ങന്നൂർ സ്വദേശി രാഹുൽ സിഎൻ, നെല്ലിക്കൽ സ്വദേശി മിഥുൻ എം എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് തിരുവല്ല സ്വദേശി ദേവ് ശങ്കറിനെയാണ് കാണാതായത്.
ഇന്നലെ വൈകുന്നേരം ആറുമണിക്കാണ് അപകടമുണ്ടായത്. വെള്ളം കേറിക്കിടന്ന പുഞ്ചയിലാണ് വള്ളം മറിഞ്ഞത്. മൂന്നുപേരാണ് മീൻ പിടിക്കാനായി പോയത്. രണ്ടുപേർ ബന്ധുക്കളും ഒരാൾ സുഹൃത്തുമാണ്. ആർക്കും നീന്തലറിയില്ലായിരുന്നു. ഇവരെ കാണാനില്ലെന്ന വിവരം കേട്ടയുടനെ തെരയാണ പോവുകയായിരുന്നുവെന്ന് മരിച്ചവരുടെ ബന്ധു പറഞ്ഞു. തെരച്ചിലിൽ രണ്ടുപേരെ കണ്ടെത്തിയെങ്കിലും ഒരാളെ കണ്ടെത്താനായില്ല. നിലവിൽ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
പത്തനംതിട്ടയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; മൂന്നാമത്തെ ആൾക്കായി തിരച്ചിൽ തുടരുന്നു
നീതി ലഭ്യമാക്കാന്‍ വിഷയത്തില്‍ നേരിട്ട് ഇടപെടണം; മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അറസ്റ്റുചെയ്യപ്പെട്ട കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അറസ്റ്റ് ചെയ്ത കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ പ്രധാനമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടണം. കന്യാസ്ത്രീകളുടെ ബന്ധുക്കള്‍ പരാതിയുമായി സമീപിച്ചെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണം എന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി അഭ്യാര്‍ഥിച്ചു.
വന്ദന ഫ്രാന്‍സിസ്, പ്രീതി മേരി എന്നിവരെയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വച്ച് റയില്‍വേ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. സഭയുടെ കീഴിലെ സ്ഥാപനങ്ങളിലേക്ക് മൂന്ന് പെണ്‍കുട്ടികളെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് എന്നാണ് വിവരം.
നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റിന്‍റെ താൽക്കാലിക ചുമതല എൻ ശക്തന്
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റിന്‍റെ താൽക്കാലിക ചുമതല എൻ.ശക്തന് നൽകിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. ഇന്ന് രാവിലെയാണ് എൻ ശക്തന് ചുമതല നൽകിയത്. നിലവിൽ കെപിസിസി വൈസ് പ്രസിഡന്‍റ് ആണ് എൻ ശക്തൻ. കോണ്‍ഗ്രസിനെ വെട്ടിലാക്കിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി രാജിവെച്ചതോടെയാണ് എൻ ശക്തന് താൽക്കാലി ചുമതല നൽകിയത്.
പാലോട് രവി ഇന്നലെ രാജി വെച്ചെങ്കിലും പകരം ചുമതല ആര്‍ക്കും നൽകിയിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കൽ അടക്കമുള്ളതിനാലാണ് പെട്ടെന്ന് എൻ ശക്തന് താൽക്കാലിക ചുമതല നൽകിയത്. പുതിയ ഡിസിസി അധ്യക്ഷനെ പുനഃസംഘടനക്കൊപ്പം തീരുമാനിക്കാനാണ് നിലവിലെ ആലോചന. അതുവരെ എൻ ശക്തൻ തന്നെ താൽക്കാലി ചുമതലയിൽ തുടരും. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം അടുത്തുവരുന്നതിനാലാണ് എൻ ശക്തന് ഡിസിസി പ്രസിഡന്‍റിന്‍റെ താൽക്കാലിക ചുമതല നൽകിയത്.
അതേസമയം, പ്രാദേശിക നേതാവുമായുള്ള വിവാദ ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ രവിയുടെ രാജി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നേരിട്ട് വാങ്ങുകയായിരുന്നു. ഫോൺ സംഭാഷണം പുറത്തുവന്നതിനെ കുറിച്ച് പാലോട് രവി നേതൃത്വത്തിനു വിശദീകരണം നൽകിയെങ്കിലും തൃപ്തികരമല്ലെന്നാണ് സൂചന. എഐസിസി നിർദേശപ്രകാരമാണ് കെപിസിസി രാജി ആവശ്യപ്പെട്ടത്. പുതിയ ഡിസിസി അധ്യക്ഷൻ പുനഃസംഘടനക്കൊപ്പം തീരുമാനിക്കാനാണ് നിലവിലെ ആലോചന. എല്‍ഡിഎഫ് സർക്കാർ തുടർഭരണം നേടുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകുമെന്നും ആണ് പാലോട് രവി ഫോൺ സംഭാഷണത്തിൽ പറഞ്ഞത്. പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തുവന്നതോടെ കോൺഗ്രസിൽ വിവാദം കത്തുകയാണ്. കഴിഞ്ഞ ഏപ്രിലിൽ നടന്ന ഫോൺ സംഭാഷണമാണ് ഇതെന്നാണ് പുറത്തുവരുന്ന വിവരം.
തദ്ദേശ തെരഞ്ഞെടുപ്പോടെ വീണ്ടും എൽഡിഎഫ് മേധാവിത്തം വരും. കോൺഗ്രസ് എടുക്കാച്ചരക്കാകും, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പോകും. മുസ്ലിം വിഭാഗം മറ്റുപാര്‍ട്ടികളിലേക്കും സിപിഐഎമ്മിലേക്കും പോകും. കുറേ കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേരും. നിയമസഭയില്‍ താഴെ വീഴും. 60 നിയമസഭാ മണ്ഡലത്തില്‍ ബിജെപി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നീ നോക്കിക്കോ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് വോട്ട് പിടിക്കും.
കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കുമെന്നും പാലോട് രവി സംഭാഷണത്തിൽ പറയുന്നുണ്ട്. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം ആരാണ് പുറത്തുവിട്ടതെന്നു വ്യക്തമല്ല. അപ്രതീക്ഷിതമായി വന്ന വിവാദത്തിനൊടുവിൽ അതിവേഗമായിരുന്നു രാജി. വിവാദ ഫോൺ സംഭാഷണം സംബന്ധിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
റെയിൽവേ ജീവനക്കാരിയെന്ന് വിശ്വസിപ്പിച്ചു, വ്യാജനിയമനക്കത്ത് നൽകി; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ
തിരുവനന്തപുരം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് മണക്കാട് സ്വദേശികളിൽ നിന്ന് പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. കൊല്ലം മുഖത്തല സ്വദേശി രേഷ്മ(23)യെയാണ് പേട്ട എസ്എച്ച്ഒ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. മണക്കാട് സ്വദേശികളായ അനു ഇവരുടെ സഹോദരൻ അജിത്കുമാർ എന്നിവരാണ് തട്ടിപ്പിന് ഇരയായത്. 175000 രൂപ പവർഹൗസ് റോഡിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴിയും ബാക്കി തുക റെയിൽവേ ഡിവിഷണൽ ഓഫീസ് പരിസരത്തുവെച്ചുമാണ് വാങ്ങിയത്.
റെയിൽവേ ഡിവിഷണൽ ഓഫീസിൽ ക്ലാർക്കാണെന്നു വിശ്വസിപ്പിച്ചാണ് യുവതി തട്ടിപ്പ് നടത്തിയത്. പണം കൈപ്പറ്റിയ ശേഷം യുവതി ഇവർക്ക് നൽകിയ വ്യാജ നിയമനകത്താണ് പ്രതിയെ കുരുക്കിയത്. റെയിൽവേയുടെ വ്യാജ സീലും ലെറ്റർ പാഡും ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ജോലിക്ക് എത്താനും നിർദേശം നൽകി. തുടർന്നിവർ ജോലിക്കെത്തിയപ്പോൾ അപ്പോയിന്റ്‌മെന്റ് ലെറ്റർ വ്യാജമാണെന്ന് റെയിൽവേ ജീവനക്കാർ അറിയിച്ചു. രേഷ്മയും ഈ സമയം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉണ്ടായിരുന്നു. ഉടൻ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തുടർച്ചയായി പെയ്യുന്ന കനത്ത മഴ; ആലപ്പുഴയിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണു, വെള്ളക്കെട്ട് രൂക്ഷം; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നേക്കും
ആലപ്പുഴ: തുടർച്ചയായി പെയ്യുന്ന കനത്ത മഴ ആലപ്പുഴ ജില്ലയിൽ വലിയ നാശനഷ്ടങ്ങൾ. ചെന്നിത്തലയിൽ വെട്ടത്തുവിള എൽ.പി. സ്കൂളിന്റെ മതിൽ ശക്തമായ മഴയിൽ പൂർണ്ണമായും ഇടിഞ്ഞുവീണു. ആളപായമില്ല. അവധിദിവസമായതിനാൽ വൻ അപകടം ഒഴിവായി.
മഴ കനത്തതോടെ ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. മങ്കൊമ്പിൽ പല പ്രദേശങ്ങളിലും വെള്ളം കയറിയ നിലയിലാണ്. കുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. കൃഷിനാശവും ഗതാഗതതടസ്സവും ഇവിടെ നിത്യസംഭവമായി മാറിയിരിക്കുകയാണ്.
ജില്ലാ ഭരണകൂടം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള തയ്യാറെടുപ്പുകളും നടന്നുവരുന്നു.
അതെ സമയം, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്. കേരളത്തിനു മുകളിൽ വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതാണ് കേരളത്തിൽ ശക്തമായ മഴക്കുള്ള കാരണം.
കേരളാ തീരത്ത് 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. അതിനാൽ 30-ാം തിയതി വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. വിവിധ നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ നദീതീരത്തുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം. മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ബാണാസുര സാഗർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; ഷട്ടർ ഇനിയും ഉയർത്തും, ജനകൾക്ക് ജാഗ്രത നിർദേശം
കൽപ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബാണാസുര സാഗർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. നിലവിൽ 2, 3 ഷട്ടറുകൾ 75 സെൻറീമീറ്റർ ഉയർത്തിയിരിക്കുകയാണ്. ഇനിയും ജലനിരപ്പുയർന്നാൽ ഷട്ടറുകൾ 85 സെൻറീമീറ്ററായി ഉയർത്താനാണ് തീരുമാനമെന്ന് എക്സി. എൻജിനീയർ അറിയിച്ചു. അണക്കെട്ടിന്റെ പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവരും കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
കോഴിക്കോട് കുറ്റ്യാടി കക്കയം ഡാമിൽ ജലനിരപ്പ് റെഡ് അലർട്ട് ലെവലിനേക്കാൾ മുകളിലാണ്. ഷട്ടറുകളിലൂടെ കൂടുതൽ ജലം ഒഴുക്കിവിടുകയാണ്. നദീ തീരത്തുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്
മഴ കനത്തതോടെ ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. മങ്കൊമ്പിൽ പല പ്രദേശങ്ങളിലും വെള്ളം കയറിയ നിലയിലാണ്. കുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ജില്ലാ ഭരണകൂടം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള തയ്യാറെടുപ്പുകളും നടന്നുവരുന്നു.
അതെ സമയം, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്. കേരളത്തിനു മുകളിൽ വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതാണ് കേരളത്തിൽ ശക്തമായ മഴക്കുള്ള കാരണം.
കേരളാ തീരത്ത് 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. അതിനാൽ 30-ാം തിയതി വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. വിവിധ നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ നദീതീരത്തുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം. മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ധര്‍മസ്ഥല കൂട്ടക്കൊലപാതക കേസ്; ക്ഷേത്ര പരിസരത്ത് എവിടെയെല്ലാം മൃതദേഹങ്ങൾ കുഴിച്ചിട്ടു എന്ന് മൊഴി നൽകി ശുചീകരണ തൊഴിലാളി
ബെംഗളൂരു: ധര്‍മസ്ഥല കൂട്ടക്കൊലപാതകത്തിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടതിനെ സംബന്ധിച്ച് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചതായി റിപ്പോർട്ട്. ക്ഷേത്ര പരിസരത്ത് എവിടെയൊക്കെയാണ് മൃതദേഹം കുഴിച്ചിട്ടത് എന്നത് സംബന്ധിച്ച് ശുചീകരണ തൊഴിലാളി അന്വേഷണസംഘത്തിന് മൊഴി നൽകി എന്നാണ് ലഭിക്കുന്ന വിവരം.
മൃതദേഹങ്ങൾ ക്ഷേത്ര പരിസരത്തെ മൂന്ന് കിലോമീറ്റർ ചുറ്റളവിലെ വനമേഖലയിൽ കുഴിച്ചിട്ടു എന്നും ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ സംഘം തങ്ങളുടെ പ്രത്യേക ഹെല്പ് ഡസ്ക് ഓഫീസ് ബെൽത്തങ്ങാടിയിൽ ഉടൻ തുറക്കും.
അതേസമയം 2003ൽ ധർമസ്ഥലയിൽ വെച്ച് കാണാതായ അനന്യ ഭട്ടിന്റെ തിരോധാനക്കേസും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും എന്നാണ് ലഭിക്കുന്ന വിവരം.
പ്രൊഡ്യുസേഴ്സ് അസോസിയേഷനിലേക്ക് മത്സരിക്കാൻ സാന്ദ്ര തോമസ്: പത്രിക സമർപ്പിക്കാനെത്തിയത് പർദ ധരിച്ച്
ഫിലിം പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മല്‍സരിക്കാൻ നാമ നിർദേശ പത്രികയുമായി സാന്ദ്ര തോമസ്.
പര്‍ദ ധരിച്ചാണ് സാന്ദ്ര തോമസ് അസോസിയേഷന്‍ ആസ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയത്. ഓഗസ്റ്റ് 14 നാണ് നിർമ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് നിലവിലെ ഭരണസമിതിയില്‍പ്പെട്ട പ്രമുഖര്‍ക്കെതിരായ നിയമ നടപടിക്ക് പിന്നാലെയാണ് സംഘടനാതെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന സാന്ദ്രയുടെ പ്രഖ്യാപനം. സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്‍റെ മത്സരമെന്നും ഇന്ന് നാമനിര്‍ദേശ പത്രിക സമപ്പിക്കുമെന്നും സാന്ദ്ര പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താരങ്ങളുടെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നവരല്ല സംഘടനയെ നയിക്കേണ്ടതെന്നും താന്‍ പ്രസിഡന്‍റായാല്‍ ഗുണപരമായ മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് നവമാധ്യമങ്ങളിലൂടെ ഉൾപ്പെടെ അപമാനിച്ചുവെന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ സാന്ദ്ര തോമസിനെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നല്‍കിയിരുന്നു.
ഓഗസ്റ്റ് 1 മുതൽ പുതിയ UPI നിയമങ്ങൾ?; ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിവയിൽ വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ
തിരുവനന്തപുരം: ഗൂഗിൾ പേ, ഫോൺ പേ, വാട്സ് ആപ്പ് പേ, ആമസോൺ പേ തുടങ്ങിയ വിവിധ യു.പി.ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ഇടപാടുകളിൽ വലിയ മാറ്റം വരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ സേവങ്ങൾക്ക് ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കാൻ നീക്കം എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ഇതുസംബന്ധിച്ച് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര ഒരു സംവാദത്തിൽ സൂചന നൽകിയതോടെ ആണ് ഇത്തരം റിപ്പോർട്ടുകൾ പുറത്തു വന്നത്. എന്നാൽ, അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണ്. കോടിക്കണക്കിന് ഉപഭോക്താക്കളെ ബാധിക്കുന്ന പ്രശ്നമായതിനാൽ ഏറെ കൂടിയാലോചനകൾക്കു ശേഷമാകും കേന്ദ്രം തീരുമാനമെടുക്കുക എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം നിലവിൽ യു.പി.ഐ ഇടപാടുകൾ പൂർണമായും സൗജന്യമാണ്. യു.പി.ഐ ഇടപാടുകൾക്ക് 1.1 ശതമാനം ഇന്റർചേഞ്ച് ഫീസ് ബാങ്കുകൾ ഈടാക്കുന്നുണ്ടെങ്കിലും അത് സീറോ എം.ഡി.ആർ മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് നയം അനുസരിച്ച് സബ്സിഡിയായി കേന്ദ്രം നൽകുന്നതിനാലാണ് ഉപഭോക്താക്കളുടെ മേൽ ചുമത്താത്തത്. ഇതിനായി കേന്ദ്ര ബഡ്ജറ്റിൽ 1,500 കോടി വകയിരുത്തിയിട്ടുണ്ട്.
ഇന്ത്യയിൽ വർധിച്ചുവരുന്ന വിദ്യാർഥി ആത്മഹത്യകളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി
ഡൽഹി: ഇന്ത്യയിൽ വർധിച്ചുവരുന്ന വിദ്യാർഥി ആത്മഹത്യകളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി രംഗത്ത്. ഇതിന് പിന്നാലെ ആത്മഹത്യകൾ കുറക്കുന്നതിനെ ലക്ഷ്യമിട്ട് 15 മാർഗ നിർദേശങ്ങൾ ആണ് കോടതി ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം പഠന സമ്മർദം, പരീക്ഷാ സമ്മർദം, സ്ഥാപനപരമായ പിന്തുണയുടെ അഭാവം എന്നിവയെല്ലാം വിദ്യാർഥികളുടെ ആത്മഹത്യക്ക് കാരണമാകുന്നുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച വിധി സ്കൂളുകൾ, കോളജുകൾ, സർവകലാശാലകൾ, സ്വകാര്യ കോച്ചിങ് സെന്ററുകൾ, പരിശീലന അക്കാദമികൾ, ഹോസ്റ്റലുകൾ എന്നിവക്ക് ബാധകമാണ്.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിർബന്ധിത മാനസികാരോഗ്യ കൗൺസിലിങ്, പ്രവർത്തനപരമായ പരാതി പരിഹാര സംവിധാനങ്ങൾ, മേൽനോട്ടം തുടങ്ങിയ നടപടികൾ സ്വീകരിക്കണമെന്നും കോടതി മാർഗ നിർദേശങ്ങളിൽ ആവശ്യപ്പെടുന്നു.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നു, വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് വിവിധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നാണ് നിർദേശം. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും അറിയിപ്പുണ്ട്.
താഴെ പറയുന്ന നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പിൽ വ്യക്തമാക്കുന്നത്
ഓറഞ്ച് അലർട്ട്
പത്തനംതിട്ട: മണിമല (തോണ്ട്ര സ്റ്റേഷൻ), അച്ചൻകോവിൽ (കോന്നി ജിഡി & കല്ലേലി സ്റ്റേഷൻ, തുമ്പമൺ സ്റ്റേഷൻ)
മഞ്ഞ അലർട്ട്
തിരുവനന്തപുരം: വാമനപുരം (മൈലാമ്മൂട് സ്റ്റേഷൻ)
കൊല്ലം: പള്ളിക്കൽ (ആനയടി സ്റ്റേഷൻ)
ആലപ്പുഴ: അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ)
പത്തനംതിട്ട: പമ്പ (ആറന്മുള സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ), പമ്പ (മടമൺ)
ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷൻ)
ജയിലിൽ മൊബൈൽ ഉപയോഗിച്ചിരുന്നു ; കഞ്ചാവും മദ്യവും സുലഭമെന്നും ഗോവിന്ദച്ചാമിയുടെ മൊഴി
തിരുവനന്തപുരം; ജയിലിൽ മൊബൈൽ ഉപയോഗിച്ചിരുന്നുവെന്ന് ഗോവിന്ദച്ചാമിയുടെ മൊഴി. ജയിലിൽ കഞ്ചാവും മദ്യവും സുലഭമെന്നും ഗോവിന്ദച്ചാമി മൊഴി നൽകി.
ജയിലിൽ ഉണ്ടായിരുന്ന 4 പേർക്കും ജയിലിൽ ചാട്ടം അറിയാം. കഞ്ചാവ് നൽകിയത് മറ്റൊരു തടവുകാരനായ ശിഹാബാണ്. കഞ്ചാവ് അടിച്ച് ലഹരിയുടെ ശക്തിയിലാണ് ചാടിയതെന്നും പ്രതി മൊഴി നൽകി.
ജയിൽ ചാടുന്നത് സഹ തടവുകാർ ശിഹാബ്, വിശ്വനാഥൻ, സാബു, തേനി സുരേഷ് എന്നിവർക്ക് അറിയാമെന്നും മൊഴി നൽകി. ആദ്യം ഗുരുവായൂർ പോയിട്ട് രാത്രിയിൽ തമിഴ് നാട്ടിലേക്ക് പോകാനായിരുന്നു പ്ലാൻ. മൊബൈൽ ഉപയോഗിച്ച് പാലക്കാടുകാരൻ ഷെൽവനെ വിളിച്ചു. പുറത്തു നിന്നും സഹായം കിട്ടിയില്ലെന്നും മൊഴി നൽകിയിട്ടുണ്ട്,