മലപ്പുറം: നിർത്തിയിട്ട ടാങ്കർലോറിയിലേക്ക് കണ്ടെയ്നർ ഇടിച്ച് അപകടം. ഇന്ധനം നിറച്ചിരുന്ന ടാങ്കറിലാണ് കണ്ടെയ്നർ ഇടിച്ചത്. പൊന്നാനി ചമ്രവട്ടത്ത് ഇന്ന് പുലർച്ചെ 2 മണിയോടെയാണ് അപകടം. സംഭവത്തെ തുടർന്ന് ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ടാങ്കർ വേർപെട്ടുപോയി. തുടർന്ന് ടാങ്കറിൽ നിന്ന് ഇന്ധനം ചോർന്ന് റോഡിൽ ഒഴുകി. അപകടം പുലർച്ചെ ആയതിനാൽ സ്ഥിഗതികൾ വഷളായില്ല. പൊന്നാനി ഫയർ ഫോഴ്‌സ് എത്തി അപകട സാഹചര്യം ഒഴിവാക്കി. സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തമാണെന്ന് അധികൃതർ അറിയിച്ചു. തുർന്ന് ക്രെയിൻ കെട്ടി കണ്ടെയ്നർ റോഡിൽ നിന്ന് വലിച്ച് മാറ്റുകയായിരുന്നു.

