ജയിലിൽ മൊബൈൽ ഉപയോഗിച്ചിരുന്നു ; കഞ്ചാവും മദ്യവും   സുലഭമെന്നും ഗോവിന്ദച്ചാമിയുടെ മൊഴി

0

തിരുവനന്തപുരം;  ജയിലിൽ മൊബൈൽ ഉപയോഗിച്ചിരുന്നുവെന്ന് ഗോവിന്ദച്ചാമിയുടെ മൊഴി.  ജയിലിൽ കഞ്ചാവും മദ്യവും സുലഭമെന്നും ഗോവിന്ദച്ചാമി മൊഴി നൽകി.

ജയിലിൽ ഉണ്ടായിരുന്ന 4 പേർക്കും ജയിലിൽ ചാട്ടം അറിയാം. കഞ്ചാവ് നൽകിയത് മറ്റൊരു തടവുകാരനായ ശിഹാബാണ്. കഞ്ചാവ് അടിച്ച് ലഹരിയുടെ ശക്തിയിലാണ് ചാടിയതെന്നും പ്രതി മൊഴി നൽകി.

ജയിൽ ചാടുന്നത് സഹ തടവുകാർ ശിഹാബ്, വിശ്വനാഥൻ, സാബു, തേനി സുരേഷ് എന്നിവർക്ക് അറിയാമെന്നും മൊഴി നൽകി. ആദ്യം ഗുരുവായൂർ പോയിട്ട് രാത്രിയിൽ തമിഴ് നാട്ടിലേക്ക് പോകാനായിരുന്നു പ്ലാൻ. മൊബൈൽ ഉപയോഗിച്ച് പാലക്കാടുകാരൻ ഷെൽവനെ വിളിച്ചു. പുറത്തു നിന്നും സഹായം കിട്ടിയില്ലെന്നും മൊഴി നൽകിയിട്ടുണ്ട്,

LEAVE A REPLY

Please enter your comment!
Please enter your name here