കൊച്ചി: തെരുവുനായ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത്. എല്ലാ തെരുവുനായകളെയും നല്‍കാം, കൊണ്ടു പൊയക്കോളൂ എന്നാണ് മൃഗസ്നേഹിയെ വിമർശിച്ചുകൊണ്ട് ഹൈക്കോടതിയുടെ പറഞ്ഞത്.
അതേസമയം തെരുവുനായ പ്രശ്നത്തില്‍ നടപടിയാവശ്യപ്പെട്ടുള്ള ഹര്‍ജിയെ എതിര്‍ത്ത് കക്ഷി ചേരാനെത്തിയ മൃഗസ്നേഹി സാബു സ്റ്റീഫനോടാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം ഉണ്ടായത്. നായകളുടെ ആക്രമണത്തില്‍ എന്താണ് പരിഹാരമെന്നും മൃഗസ്നേഹിയോട് ഹൈക്കോടതിയുടെ ചോദിച്ചു.
എന്നാൽ കേരളത്തില്‍ മാത്രമേ തെരുവുനായ പ്രശ്നമുള്ളൂവെന്നും മറ്റൊരു സംസ്ഥാനത്തും പ്രശ്നമില്ലെന്നും കക്ഷി കോടതിയോട് വിശദീകരിച്ചു. ഇതിന് മറുപടിയായി രാജ്യത്ത് എല്ലായിടത്തും തെരുവുനായ പ്രശ്നമുണ്ടെന്ന് ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
എല്ലാ തെരുവുനായകളെയും നല്‍കാം, കൊണ്ടു പൊയക്കോളൂ; തെരുവുനായ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
ഫോർട്ട് കൊച്ചിയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
ഫോർട്ട് കൊച്ചിയിൽ MDMA യുമായി യുവാക്കൾ പോലീസ് പിടിയിൽ.പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻറ അടിസ്ഥാനത്തിൽ ഫോർട്ടുകൊച്ചി സെൻറ് ജോൺ പാട്ടത്തുള്ള രണ്ട് വീടുകളിൽ നടത്തിയ തിരച്ചിലിലാണ് സജീഷ് മനുവേൽ (23), ആദർശ് ജോസഫ് (28) എന്നിവർ പിടിയിലായത്. ഇവരുടെ കയ്യിൽ നിന്ന് യഥാക്രമം 2.71gm എംഡിഎംഎ, 2.62 gm കഞ്ചാവ് & 1.3gm എംഡിഎംഎ, 2.35gm കഞ്ചാവ് എന്നിവയുമായി പിടിയിലായിട്ടുള്ളത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസിന്റെ നിർദ്ദേശപ്രകാരം കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അശ്വതി ജിജി ഐപിഎസ്, മട്ടാഞ്ചേരി അസ്സിസ്റ്റൻറ് പോലീസ് കമ്മീഷണർ ഉമേഷ് ഗോയൽ ഐപിഎസ് എന്നിവരുടെ നേതൃത്വത്തിൽ ഫോർട്ട് കൊച്ചി ഇൻസ്പെക്ടർ ഫൈസൽ എം എസ് സബ്ബ് ഇൻസ്പെക്ടർ നവീൻ എസ്സ്. ജോസഫ് ജേക്കബ്ബ് ASIമാരായ അനിൽ കുമാർ, പ്രിൻസി, SCPO മാരായ സുരേഷ്, എഡ്വിൻ, പ്രീത് മോൻ, ശിവജി, ശ്രീജിത്ത് ടി പി CPO മാരായ ജോൺ, ഉമേഷ്, രാജേഷ്, ബേബിലാൽ, സുനിൽ, രജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന് ആശ്വാസം
ദില്ലി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം.
ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിനെതിരായ ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി. സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കാണ് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചത്.
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ലാഭവിഹിതത്തിൻറെ 40 ശതമാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് തൻറെ പക്കൽ നിന്ന് ഏഴു കോടി രൂപ വാങ്ങിയെന്നും സിനിമ ലാഭത്തിലായിട്ടും തനിക്ക് പണം നൽകിയില്ലെന്നും കാട്ടി അരൂർ സ്വദേശി സിറാജ് നൽകിയ പരാതിയിലാണ് മൂവർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നത്.
ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി ഇടപെടത്തതോടെ സൗബിന് മുൻകൂർ ജാമ്യത്തിൽ തുടരാം. കേസിലെ പരാതിക്കാരൻ സിറാജാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സൗബിൻ ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
മരട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയത്.
ഓപ്പറേഷൻ മഹാദേവ്: കൊല്ലപ്പെട്ടവരിൽ പഹൽഗാം ആക്രമണം നടത്തിയ ഭീകരരും
കശ്മീർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ, 3 ഭീകരരെ വധിച്ച് സൈന്യം. പഹൽഗാം ആക്രമണം നടത്തിയ ഭീകരർ കൊല്ലപ്പെട്ടുവെന്ന് സൂചന.
ജമ്മു കശ്മീരിലെ ശ്രീനഗറിനടുത്തുള്ള ലിഡ്വാസിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യൻ സൈന്യത്തിന്റെ ചിനാർ കോർപ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നേരത്തെ ലിഡ്വാസിൽ സുരക്ഷാ സേന ഓപ്പറേഷൻ മഹാദേവ് ആരംഭിച്ചതായി പോസ്റ്റ് ചെയ്തിരുന്നു.
ശ്രീനഗർ ജില്ലയിലെ ദാരയിലെ ലിഡ്വാസ് മേഖലയിൽ ആണ് ഏറ്റുമുട്ടൽ നടന്നത്. “ഓപ്പറേഷൻ മഹാദേവ് ” ന്റെ ഭാഗമായുള്ള തെരച്ചലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ലഷ്‌കർ ഇ തോയ്ബ ഭീകരർറാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു.
ന്യൂനപക്ഷ പീഡനമാണിത്: കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
ദില്ലി: കന്യാസ്ത്രീകളുടെ അറസ്റ്റിനെ അപലപിച്ച് രാഹുൽ ഗാന്ധി. ന്യൂനപക്ഷ പീഡനമാണിതെന്നും മതസ്വാതന്ത്ര്യം ഭരണഘടനാവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മിണ്ടാതിരിക്കില്ല എന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ചാണ് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകളെ ബജ്റംഗ് ദൾ പ്രവർത്തകർ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
പ്രവർത്തകർ ഇവരോട് വിവരങ്ങൾ ചോദിച്ചറിയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു ഇവരുടെ ചോദ്യം ചെയ്യൽ. കന്യാസ്ത്രീകളുടെ ബാഗുകളും ബജറംഗ് ദൾ പ്രവർത്തകർ പരിശോധിച്ചതായാണ് വിവരം.
പേ വിഷബാധ മരണം അസ്വസ്ഥപ്പെടുത്തുന്നു: സ്വമേധയാ കേസ് എടുത്ത് സുപ്രീംകോടതി
ദില്ലി : തെരുവുനായ്ക്കളുടെ കടിയേറ്റ് പേവിഷബാധ കേസുകളും മരണങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി.
മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പേ വിഷബാധമൂലമുള്ള മരണം അസ്വസ്ഥമാക്കുന്നതെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി നടപടി.
കൊച്ചുകുട്ടികളും പ്രായപൂർത്തിയാകാത്തവരും തെരുവ് നായകളുടെ ഇരകളാകുന്നുവെന്ന് ജസ്റ്റിസ് ജെ ബി പർദ്ദിവാലാ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ ജെ. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസെടുത്തത്.
നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലുമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന നൂറുകണക്കിന് തെരുവുനായ കേസുകൾ പേവിഷബാധയിലേക്ക് നയിക്കുകയും, ഇത് കുട്ടികളെയും പ്രായമായവരെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുന്ന സാഹചര്യം സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല; പോലീസ് ദമ്പതികളുടെ മകളുമായുള്ള പ്രണയത്തെ ചൊല്ലി ഐടി പ്രൊഫഷണലിനെ വെട്ടിക്കൊലപ്പെടുത്തി
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. തിരുനെൽവേലി സ്വദേശിയായ ഐടി പ്രൊഫഷണലിനെ വെട്ടിക്കൊലപ്പെടുത്തി എന്നാണ് ലഭിക്കുന്ന വിവരം. ദളിത് വിഭാഗക്കാരനായ കെവിൻകുമാർ ആണ് കൊല്ലപ്പെട്ടത്.
പോലീസ് ദമ്പതികളുടെ മകളുമായുള്ള പ്രണയത്തെ ചൊല്ലിയാണ് കെവിൻ കുമാറിനെ കൊലപ്പെടുത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം. പെൺകുട്ടിയുടെ അച്ഛനും അമ്മയും പൊലീസ് സബ്ഇൻസ്‌പെക്ടർമാരാണ്.
പെൺകുട്ടിയുടെ സഹോദരൻ സുർജിത്തും സഹായിയും ആണ് കൊല ചെയ്തത്. തുടർന്ന് സുർജിത്തും സഹായിയും പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.മരിച്ച കെവിന് പ്രതിമാസം രണ്ട് ലക്ഷം രൂപയിൽ അധികം ശമ്പളം ഉണ്ടായിരുന്നു. സ്വർണ മെഡലോടെയാണ് കെവിൻ പഠനം പൂർത്തിയാക്കിയത്. മൃതദേഹവുമായി കെവിന്റെ ബന്ധുക്കൾ പ്രതിഷേധിച്ചു.
തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല; പോലീസ് ദമ്പതികളുടെ മകളുമായുള്ള പ്രണയത്തെ ചൊല്ലി ഐടി പ്രൊഫഷണലിനെ വെട്ടിക്കൊലപ്പെടുത്തി
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. തിരുനെൽവേലി സ്വദേശിയായ ഐടി പ്രൊഫഷണലിനെ വെട്ടിക്കൊലപ്പെടുത്തി എന്നാണ് ലഭിക്കുന്ന വിവരം. ദളിത് വിഭാഗക്കാരനായ കെവിൻകുമാർ ആണ് കൊല്ലപ്പെട്ടത്.
പോലീസ് ദമ്പതികളുടെ മകളുമായുള്ള പ്രണയത്തെ ചൊല്ലിയാണ് കെവിൻ കുമാറിനെ കൊലപ്പെടുത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം. പെൺകുട്ടിയുടെ അച്ഛനും അമ്മയും പൊലീസ് സബ്ഇൻസ്‌പെക്ടർമാരാണ്.
പെൺകുട്ടിയുടെ സഹോദരൻ സുർജിത്തും സഹായിയും ആണ് കൊല ചെയ്തത്. തുടർന്ന് സുർജിത്തും സഹായിയും പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.മരിച്ച കെവിന് പ്രതിമാസം രണ്ട് ലക്ഷം രൂപയിൽ അധികം ശമ്പളം ഉണ്ടായിരുന്നു. സ്വർണ മെഡലോടെയാണ് കെവിൻ പഠനം പൂർത്തിയാക്കിയത്. മൃതദേഹവുമായി കെവിന്റെ ബന്ധുക്കൾ പ്രതിഷേധിച്ചു.
‘ഞാൻ യൂട്യൂബ് ചാനൽ നിർത്തുന്നു’; ആരാധകർരെ സങ്കടത്തിലാക്കുന്ന വാർത്തയുമായി വ്‌ളോഗർ ഫിറോസ് ചുട്ടിപ്പാറ
യൂട്യൂബ് ചാനലുകളിലെ കുക്കിംഗ് വീഡിയോകളിലൂടെ ശ്രദ്ധേയനായ വ്‌ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. ഒട്ടകപ്പക്ഷിയെ ഗ്രിൽ ചെയ്യുന്നതടക്കമുള്ള നിരവധി വീഡിയോകൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
അതേസമയം ഫിറോസിന് യൂട്യൂബിൽ ഒമ്പത് മില്യണിലധികം ഫോളോവേഴ്സുണ്ട്. ആരാധകർരെ സങ്കടത്തിലാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. യൂട്യൂബ് ചാനൽ നിർത്തുന്നുവെന്നാണ് ഫിറോസ് വെളിപ്പെടുത്തിയിരിക്കുന്നത്. യൂട്യൂബ് വരുമാനത്തെ മാത്രം ആശ്രയിച്ച് ഇനി മുന്നോട്ടുപോകാൻ പറ്റില്ലെന്നും പുതിയൊരു ചുവടുവയ്പിനൊരുങ്ങുകയാണെന്നും ആണ് അദ്ദേഹം പറയുന്നത്.
‘ഞാൻ ഷാർജയിലാണ് ഇപ്പോഴുള്ളത്. ഞങ്ങൾ ചെറിയൊരു ചുവടുവയ്പ് വച്ചാലോയെന്ന് ആലോചിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ദുബായിൽ എത്തിയത്. ബിസിനസിലേക്ക് മാറിയാലോ എന്നൊരു ചിന്താഗതി. യൂട്യൂബാണ് ഇപ്പോഴത്തെ വരുമാനമാർഗം. ആ വരുമാനത്തെ ആശ്രയിക്കാതെ, വേറെ എന്തെങ്കിലും ബിസിനസ് ചെയ്താൽ നിങ്ങൾ സപ്പോർട്ട് ചെയ്യുമോ. ഞാൻ റസ്‌റ്റോറന്റ് ബിസിനസിലേക്ക് കടന്നാൽ അത് എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല. ഫുഡ് ബിസിനസ് കുറച്ച് റിസ്‌കാണ്. എന്തെങ്കിലുമൊരു ബിസിനസ് ചെയ്യണം. അങ്ങനെ ഒരു ബ്രാൻഡ് ബിൽഡ് ചെയ്യാനാണ് നോക്കുന്നത്’ എന്നാണ് അദ്ദേഹം പറഞ്ഞത്.
‘ഞാൻ യൂട്യൂബ് ചാനൽ നിർത്തുന്നു’ എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാൽ വലിയ വീഡിയോകൾക്ക് പകരം റീലുകളിലായിരിക്കും കൂടുതൽ പ്രത്യക്ഷപ്പെടു എന്നും യൂട്യൂബ് ചാനൽ പൂർണമായും ഉപേക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് കേസ്; മുഖ്യപ്രതിയെ ഒഡീഷയിൽ നിന്ന് പൊക്കി
കളമശ്ശേരി: കളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് കേസിലെ മുഖ്യ പ്രതി പിടിയിൽ. ഒഡീഷയിലെ ദരിങ്ക്ബാദിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഒഡീഷ സ്വദേശി അജയ് പ്രദാനെയാണ് കളമശ്ശേരി പൊലീസ് പിടികൂടിയത്.
ഹോസ്റ്റലിലേക്ക് എത്തിക്കാൻ ഇതര സംസ്ഥാനക്കാരുടെ സംഘത്തിന് കഞ്ചാവ് കൈമാറിയത് ഇയാളാണ്.
കേസില്‍ നാല് വിദ്യാര്‍ഥികളെ കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു. മാര്‍ച്ച് 14 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കളമശ്ശേരി പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിൽ നടത്തിയ പരിശോധനയില്‍ രണ്ടുകിലോയോളം കഞ്ചാവ് പിടികൂടിയത്.
വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച പരിശോധന വെള്ളിയാഴ്ച പുലര്‍ച്ചെ വരെ നീളുകയായിരുന്നു. സംഭവത്തില്‍ കെഎസ്‌യു പ്രവര്‍ത്തകരായ ആദിത്യൻ ആകാശ് എന്നിവരെയും എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിരാജിനെയും പൊലീസ് പിടികൂടിയിരുന്നു.
ഇതില്‍ ആകാശിന്റെ മുറിയില്‍ നിന്ന് 1.9 കിലോ കഞ്ചാവാണ് പിടികൂടിയത്. ആകാശ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയിരുന്നതായി പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പിന്നാലെ ഇവര്‍ക്ക് കഞ്ചാവ് നല്‍കിയ ആഷിക്ക്, ഷാലിക്ക് എന്നീ പൂര്‍വ്വവിദ്യാര്‍ത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം; സഭ നേതൃത്വം ജാമ്യം ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകും
ദില്ലി: ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകണം എന്നാവശ്യപ്പെട്ട് ഇന്ന് കോടതിയിൽ സഭാ നേതൃത്വം അപേക്ഷ നൽകും.
ദുർഗിലെ കോടതിയിൽ ആണ് അപേക്ഷ നൽകുക.
പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ കോടതിയിൽ ഛത്തീസ്ഗഡ് സർക്കാരും പോലീസും കോടതിയിൽ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിർണായകമാണ്.
വെള്ളിയാഴ്ചയാണ് നിർബന്ധിത മത പരിവർത്തനം ആരോപിച്ചു ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയിൽ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.
അതേസമയം കന്യാസ്ത്രീകൾ ജോലിക്കായി കൊണ്ടുവന്ന മൂന്ന് പെൺകുട്ടികളിൽ ഒരാൾ ഭീഷണിപെടുത്തിയതിനെ തുടർന്ന് മൊഴി മാറ്റി എന്ന് അറസ്റ്റിലായ കന്യാസ്ത്രീകളുടെ സഹപ്രവർത്തക പറഞ്ഞു.
ഇരുസഭകളിലും കന്യാസ്ത്രീകളുടെ അറസ്റ്റിൽ ചർച്ചയില്ല: കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി
ദില്ലി: പാർലമെൻറിൻറെ ഇരു സഭകളിലും മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം ഇരമ്പി.
ഛത്തീസ്ഗഡിൽ മതപരിവർത്തം ആരോപിച്ച് കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസുകൾ ഇരു സഭകളും തള്ളി. ഇരു സഭകളും ഉച്ചയ്ക്ക് 12 മണി വരെ നിർത്തിവച്ചു.
ഹൈബി ഈഡൻ, ബെന്നി ബഹന്നാൻ, കെ. സുധാകരൻ എന്നീ എംപിമാരാണ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
എന്നാൽ ഇരു സഭകളും ആവശ്യം അംഗീകരിച്ചില്ല. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ഇരു സഭകളും നിർത്തിവയ്ക്കുകയായിരുന്നു
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകൾക്ക് എതിരായ കേസില്‍ ചുമത്തിയത് ഗുരുതര വകുപ്പുകൾ
ഡൽഹി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകൾക്ക് എതിരായ കേസില്‍ ചുമത്തിയത് ഗുരുതര വകുപ്പുകളെന്ന് റിപ്പോർട്ട്. സിസ്റ്റർ പ്രീതി ഒന്നാം പ്രതിയും സിസ്റ്റർ വന്ദന രണ്ടാം പ്രതിയുമാണ്. നിർബന്ധിത മത പരിവർത്തന നിരോധന നിയമം സെക്ഷൻ 4, ബിഎൻഎസ് 143 എന്നീ കുറ്റങ്ങൾ ചുമത്തി എന്നാണ് ലഭിക്കുന്ന വിവരം. പെൺകുട്ടികളെ നിർബന്ധിച്ച് മതം മാറ്റിയെന്ന് സംശയിക്കുന്നു, മനുഷ്യ കടത്തും സംശയിക്കുന്നുവെന്നാണ് എഫ്ഐആറില്‍ വ്യക്തമാക്കുന്നത്.
അതേസമയം വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ തടഞ്ഞു വച്ചത്.
എന്നാൽ കന്യാസ്ത്രീകളോടും മറ്റുള്ളവരോടും ബജരംഗ്ദൾ പ്രവർത്തകരാണ് വിവരങ്ങൾ ചോദിച്ചറിഞ്ഞത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇവരുടെ ബാഗുകളും പ്രവർത്തകർ പരിശോധിച്ചു. അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകളും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമത്തിന് രാജ്യത്തിനകത്ത് തന്നെയുള്ള ചിലയാളുകൾ തുരങ്കം വച്ചുവെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമത്തിന് രാജ്യത്ത് നിന്ന് തന്നെയുള്ള ചിലയാളുകൾ തുരങ്കം വെച്ചെന്ന് വ്യക്തമാക്കി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. പണം വാങ്ങി ക്ഷമിക്കുന്നത് ആത്മാഭിമാനത്തെ ബാധിക്കുമെന്ന തരത്തിൽ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾക്ക് സന്ദേശം നൽകിയാണ് മോചന ശ്രമങ്ങളെ മുടക്കാൻ ശ്രമിച്ചതെന്നാണ് കാന്തപുരം പറയുന്നത്.
അതേസമയം വളരെ കുറച്ച് ചില ആളുകളാണ് ഈ പ്രവൃത്തി ചെയ്തത് എന്നും ഭൂരിപക്ഷം പേരും തന്‍റെ ശ്രമത്തിന് പിന്തുണ നൽകി എന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജീവജാലങ്ങൾക്കും ഗുണം നൽകുന്ന നിയമമാണ് ഇസ്‌ലാമിൽ. അത് മുൻ നിർത്തിയാണ് തൽക്കാലം നിമിഷപ്രിയയെ സംരക്ഷിക്കാൻ സാധിച്ചത്. നിയമപരമായിട്ടല്ല, മതപരമായിട്ടാണ് ഇടപെട്ടത് എന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; മൂന്നാമത്തെ ആൾക്കായി തിരച്ചിൽ തുടരുന്നു
പത്തനംതിട്ട: മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മൂന്നാമത്തെ ആൾക്കായി തിരച്ചിൽ തുടരുന്നു. കോയിപ്രം നെല്ലിക്കലിൽ പുഞ്ചയിലാണ് വള്ളം മറിഞ്ഞത്. കിടങ്ങന്നൂർ സ്വദേശി രാഹുൽ സിഎൻ, നെല്ലിക്കൽ സ്വദേശി മിഥുൻ എം എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് തിരുവല്ല സ്വദേശി ദേവ് ശങ്കറിനെയാണ് കാണാതായത്.
ഇന്നലെ വൈകുന്നേരം ആറുമണിക്കാണ് അപകടമുണ്ടായത്. വെള്ളം കേറിക്കിടന്ന പുഞ്ചയിലാണ് വള്ളം മറിഞ്ഞത്. മൂന്നുപേരാണ് മീൻ പിടിക്കാനായി പോയത്. രണ്ടുപേർ ബന്ധുക്കളും ഒരാൾ സുഹൃത്തുമാണ്. ആർക്കും നീന്തലറിയില്ലായിരുന്നു. ഇവരെ കാണാനില്ലെന്ന വിവരം കേട്ടയുടനെ തെരയാണ പോവുകയായിരുന്നുവെന്ന് മരിച്ചവരുടെ ബന്ധു പറഞ്ഞു. തെരച്ചിലിൽ രണ്ടുപേരെ കണ്ടെത്തിയെങ്കിലും ഒരാളെ കണ്ടെത്താനായില്ല. നിലവിൽ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
