വിവാഹമോചനം, കാൻസർ; തന്റെ ജീവിതം തുറന്ന് പറഞ്ഞ് ജുവൽ മേരി

ആങ്കറിംഗ് രംഗത്തേക്ക് വന്ന് ബിഗ് സ്ക്രീനിലും തന്റെ സാന്നിധ്യം ഉറപ്പിച്ച താരമാണ്  ജുവൽ മേരി. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിറഞ്ഞു നിന്ന താരം പെട്ടെന്ന് ഇതിൽ നിന്നെല്ലാം ഉൾവലിഞ്ഞു.  എന്തുകൊണ്ട് താൻ പലയിടങ്ങളിലും നിന്നും മാറി നിന്നു എന്നതിന് കൃത്യവും വ്യക്തവുമായ ഉത്തരം നൽകുകയാണ് താരം.

  വിവാഹമോചനം, കാൻസർ എന്നീ വിഷമഘട്ടങ്ങൾ താൻ അതിജീവിച്ചെന്ന് ജുവൽ‌ മേരി പറയുന്നു.  2015 ലാണ് ജുവൽ വിവാഹിതയായത്. ടെലിവിഷൻ പ്രൊഡ്യൂസർ ജെൻസൺ സക്കറിയ ആയിരുന്നു ഭർത്താവ്. താനിപ്പോൾ നിയമപരമായി വിവാഹ മോചിതയാണെന്ന് ജുവൽ മേരി പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ….

“ഞാൻ വിവാഹിതയായിരുന്നു. പിന്നെ ഡിവോഴ്സ് ചെയ്തു. ഫെെറ്റ് ചെയ്ത് ഡിവോഴ്സ് വാങ്ങിയ ഒരാളാണ് ഞാൻ.   ഞാൻ സ്ട്രഗിൾ ചെയ്തു. പോരാടി ജയിച്ചു. അങ്ങനെ ഞാൻ രക്ഷപ്പെ‌ട്ടു. ‍ഡിവോഴ്സായിട്ട് ഒരു വർഷം ആകുന്നേയുള്ളൂ. 2021 മുതൽ ഞാൻ സെപ്പറേറ്റഡ് ആയി ജീവിക്കാൻ തുടങ്ങി,” ജുവൽ മേരി പറയുന്നു. 2023 ൽ തനിക്ക് കാൻസർ സ്ഥിരീകരിച്ചെന്നും ജുവൽ പറയുന്നു.

“മൂന്ന് നാല് വർഷം കഴിഞ്ഞാണ് എനിക്ക് ‍ഡിവോഴ്സ് കിട്ടിയത്. മ്യൂചൽ ഡിവോഴ്സാണെങ്കിൽ ആറ് മാസം കൊണ്ട് കിട്ടും. മ്യൂചൽ കിട്ടാൻ വേണ്ടി ഞാൻ നടന്ന് കഷ്ടപ്പെട്ട് വാങ്ങിച്ച ഡിവോഴ്സാണ്. അന്ന് കയ്യിൽ സ്റ്റാർ സിംഗറൊക്കെ ചെയ്തതിന്റെ കുറച്ച് പെെസയുണ്ട്. ഇനിയെങ്കിലും ലെെഫ് ആസ്വദിക്കണം, എനിക്കൊന്ന് സന്തോഷിക്കണം എന്ന് കരുതി”

“അങ്ങനെ ലണ്ടനിൽ എനിക്കൊരു ഷോ വന്നു. ഒരുപാട് യാത്രകൾ ചെയ്തു. എല്ലാം കഴിഞ്ഞ് തിരിച്ച് കൊച്ചിയിൽ വന്നു. കയ്യിലുള്ള കാശൊക്കെ പൊട്ടിച്ചു. തിരിച്ച് വന്ന് ഞാൻ ഇനിയും വർക്ക് ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. അന്ന് ഏഴ് വർഷത്തിന് മുകളിലായി തെെറോയ്ഡ് പ്രശ്നമുണ്ട്. പിന്നെ എന്റെ ഇന്റേണൽ ട്രോമയും. പിസിഒഡി, തെെറോയ്ഡ് പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ റെഗുലർ ചെക്കപ്പിന് പോയി”

“അന്ന് വരെ എനിക്ക് ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. ആകെപ്പാടെ ചുമയ്ക്കുമ്പോൾ കഫം എക്സ്ട്രാ വരും. എപ്പോഴും ത്രോട്ട് ക്ലിയർ ചെയ്യണം. ഒരു സ്കാൻ ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു. ഞാൻ ബിഎസ്സി നഴ്സിംഗ് പഠിച്ച ആളാണ്. അവർ മാർക്ക് ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് മനസിലായി. കയ്യും കാലും തണുക്കാൻ തുടങ്ങി”

“കാരണം സ്കാൻ ചെയ്തവരുടെ മുഖം മാറുന്നുണ്ട്. നമുക്കൊരു ബയോപ്സി എടുക്കണം എന്ന് പറഞ്ഞപ്പോൾ എന്റെ കാലുറഞ്ഞ് പോയി. അത് വേണ്ട എന്ന് ഞാൻ. ഭയങ്കര പേടിയായിരുന്നു. ഇല്ല മാഡം, അതെടുക്കണം എന്ന് അവർ പറഞ്ഞു. അന്ന് തന്നെ ബയോപ്സി എടുത്തു. ഡോക്ടർ‌ എനിക്ക് ഏകദേശം സൂചന തന്നിരുന്നു. 15 ദിവസം കഴിയും റിസൽട്ട് വരാൻ,” ജുവൽ മേരി പറയുന്നു. ലെഫ് സ്ലോ ആയിപ്പോയി.

റിസൽട്ട് വന്നപ്പോൾ ഒന്ന് കൂടെ ബയോപ്സി എടുക്കാമെന്ന് പറഞ്ഞു. രണ്ടാമത്തെ റിസൽട്ട് വന്നപ്പോൾ പണി കിട്ടിയെന്ന് മനസിലായി. സർജറി കഴിഞ്ഞപ്പോൾ സൗണ്ട് പോയി. അത് സ്വാഭാവമികമാണ്. പിന്നെ എല്ലാം ശരിയായെന്നും ജുവൽ മേരി വ്യക്തമാക്കി.  ആദ്യമായാണ് തന്റെ സ്വകാര്യ ജീവിതത്തിൽ നേരിട്ട വലിയ പ്രതിസന്ധികളെക്കുറിച്ച് ജുവൽ മേരി ഒരു അഭിമുഖത്തിൽ തുറന്ന് സംസാരിക്കുന്നത്.

വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ടാൽ പെര്‍മിറ്റ് റദ്ദാക്കും; സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ്

മലപ്പുറം: വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.

വിദ്യാർത്ഥികളെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്താൽ അത്തരം ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

കുട്ടികളുടെ സംരക്ഷണത്തിനും ഉന്നമനത്തിനും സർക്കാർ മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി 5,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ടാൽ പെര്‍മിറ്റ് റദ്ദാക്കും; സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ്

മലപ്പുറം: വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.

വിദ്യാർത്ഥികളെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്താൽ അത്തരം ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

കുട്ടികളുടെ സംരക്ഷണത്തിനും ഉന്നമനത്തിനും സർക്കാർ മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി 5,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ടാൽ പെര്‍മിറ്റ് റദ്ദാക്കും; സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ്

മലപ്പുറം: വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.

വിദ്യാർത്ഥികളെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്താൽ അത്തരം ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

കുട്ടികളുടെ സംരക്ഷണത്തിനും ഉന്നമനത്തിനും സർക്കാർ മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി 5,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് നഗ്നചിത്രം ഫോണിൽ വാങ്ങി, തുടർന്ന് ഭീഷണി; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

0

അ​ടൂ​ർ: പത്തനംതിട്ടയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ നി​ർ​ബ​ന്ധി​ച്ച് ന​ഗ്ന​ചി​ത്രം അയപ്പിച്ചതിനെ തുടർന്നാണ് അറസ്റ്റ്. അ​ടൂ​ർ പ​ഴ​കു​ളം പു​ന്ന​ല​ത്ത് കി​ഴ​ക്കേ​ക്ക​ര വീ​ട്ടി​ൽ സ​നു(19)​വി​നെ​യാ​ണ് അ​ടൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നിരന്തരമായി പെൺകുട്ടിയെ ശല്യം ചെയ്തിരുന്നുവെന്നും പരാതിയിൽ പറയുന്നു.

പെ​ൺ​കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്ന യു​വാ​വ് ഫോ​ണി​ലൂ​ടെ ചി​ത്രം അ​യ​ച്ചു​ത​രു​വാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യി​രു​ന്നു. ആവശ്യപ്പെടുന്ന ഫോട്ടോ നൽകിയില്ലെങ്കിൽ കൈയിലുള്ള ഫോട്ടോ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നും യുവാവ് ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് പെൺകുട്ടി വിവരം മാതാപിതാക്കളോട് പറയുകയായിരുന്നു. ഫോ​ട്ടോ വാ​ങ്ങി​യ​തി​നും പി​ന്നീ​ട് ഫോ​ണി​ൽ സൂ​ക്ഷി​ച്ച​തി​നും പോ​ക്സോ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി വ​കു​പ്പ് എ​ന്നി​വ പ്ര​കാ​ര​മാ​ണ് കേ​സ്. ശി​ശു​ക്ഷേ​മ സ​മി​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ടൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

പ്രൊഡക്ടീവ് അല്ലാത്ത ചെലവ്; പെൻഷൻ സംവിധാനത്തിനെ വിമർശിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ

0

തിരുവനന്തപുരം: പെൻഷൻ സംവിധാനത്തിനെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണൻ. ജീവിതകാലം മുഴുവൻ ഒരാളെ സമൂഹത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും അതിന് പ്രതിഫലം നൽകണമെന്നും അടൂർ പറഞ്ഞു. കൃത്യമായി ജോലി ചെയ്യാൻ കഴിവുള്ളവരെ വെറുതേ ഇരുത്തിയിട്ട് അവർക്ക് പെൻഷൻ എന്ന പേരിൽ ചെലവിന് കൊടുക്കുന്ന രീതിയാണ്‌ ഇപ്പോഴുള്ളതെന്നും അദ്ദേഹം വിമർശിച്ചു. പെൻഷൻ നൽകുന്ന തുകയെ പ്രൊഡക്ടീവ് അല്ലാത്ത ചെലവ് എന്നാണ് അടൂർ വിശേഷിപ്പിച്ചത്. പെൻഷൻ പ്രായം വർധിപ്പിക്കുന്നതിനെതിനെ യുവജനസംഘടനകളാണ് ഏറ്റവും കൂടുതൽ എതിർക്കുന്നതെന്നും ബിഎസ്എസിന്റെ വാർഷികാഘോഷം ഉദ്ഘാടനംചെയ്ത്‌ സംസാരിക്കവെ അടൂർ ചൂണ്ടിക്കാട്ടി.

അടൂരിന്റെ വാക്കുകൾ ഇങ്ങനെ:

‘വിരമിച്ച ശേഷമുള്ള കാലമത്രയും പൊതുഖജനാവിൽനിന്ന് അവർക്ക് പെൻഷൻ കൊടുക്കുന്നു. പ്രൊഡക്ടീവ് അല്ലാത്ത ചെലവ്. കൃത്യമായി പലതും ചെയ്യാൻ കഴിവുള്ള ആളുകളെ വെറുതെ ഇരുത്തിയിട്ട് അവർക്ക് ചെലവിന് കൊടുക്കുന്നു എന്ന സിസ്റ്റമാണ് നിലവിലിരിക്കുന്നത്. അതിന് കാരണം പറയുന്നത് യുവാക്കൾക്ക് ജോലി കിട്ടാൻ ആണെന്നാണ്. നിശ്ചിത എണ്ണം ജോലികളേയുള്ളൂ. ഒരാളെ പുറത്തേക്ക് എടുത്തിട്ട് വേണം അകത്തേക്ക് ഒരാളെ കൊണ്ടുവരാൻ. ഇത് വളരേ വളരേ തെറ്റായ പ്രവണതയാണ്. പെൻഷൻ പ്രായം വർധിപ്പിക്കുന്നതിനെ യുവാക്കളാണ് ഏറ്റവും എതിർക്കുന്നത്. യുവാക്കൾ എന്ന് പറയുന്നത് ശരിയല്ല, സംഘടനകളാണ്. ഞാനിത് പറഞ്ഞാൽ യുവജനസംഘടനകൾ എല്ലാം നാളെ എനിക്കെതിരായി പ്രതിരോധം തുടങ്ങും. എന്റെ വീടിന് മുന്നിൽ കോലം കത്തിക്കും. ഇതൊക്കെ സംഭവിക്കാവുന്നതാണ്. എങ്കിലും, ഉള്ളതുപറഞ്ഞേ മതിയാവൂ’, അടൂർ പറഞ്ഞു.

‘എനിക്ക് വയസ്സ് 86 ആയി. 86 വയസ്സുള്ള ഒരാളാണ് പറയുന്നത്. എന്റെ അനുഭവത്തിൽനിന്ന് പറയുകയാണ്. ജീവിതകാലം മുഴുവൻ ഒരാളെ സമൂഹത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കാൻ അനുവദിക്കണം. അതിനുള്ള പ്രതിഫലം കൊടുക്കുകയും വേണം. റിട്ടയർമെന്റ് ആവശ്യമുള്ളവർക്ക് ഏതുസമയത്തും കൊടുക്കാം. 86 വയസ്സുള്ള ഞാൻ ഇപ്പോഴും കുറഞ്ഞത് 12 മണിക്കൂറെങ്കിലും ദിവസവും ജോലി ചെയ്യുന്നുണ്ട്. പ്രൊഡക്ടീവായ ജോലി തന്നെയാണ് ചെയ്യുന്നത്. പ്രായം നമുക്കൊരു പ്രശ്‌നമല്ല, മനസാണ് പ്രശ്‌നം’, അദ്ദേഹം കൂട്ടിച്ചേർത്തു.

കോതമംഗലത്തെ ടിടിസി വിദ്യാർഥി സോനയുടെ ആത്മഹത്യ; കാമുകൻ റമീസിന്റെ അച്ഛനെയും അമ്മയെയും ഉടൻ ചോദ്യം ചെയ്യും, അന്വേഷിക്കാൻ പത്തംഗ സംഘത്തെ നിയോഗിച്ചു

0

കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാർഥിയായ സോന ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാൻ 10 അംഗം സംഘം രൂപീകരിച്ച് പോലീസ്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. ബിനാനിപുരം, കുട്ടമ്പുഴ എസ്എച്ച്ഒമാർ അന്വേഷണ സംഘത്തിലുണ്ട്. മതം മാറണമെന്നുള്ള കാമുകൻ റമീസിന്റെ നിർബന്ധം മൂലവും ഇതേത്തുടർന്നുണ്ടായ അവഗണനയുമാണ് സോനയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് പോലീസ് കണ്ടെത്തിയത്. മണിക്കൂറുകളോളം ഫോണിൽ സംസാരിക്കുകയും ചെയ്യുകയും ചെയ്തിരുന്ന റമീസ് പെട്ടെന്ന് ഒരു ദിവസം ഫോൺ പോലും എടുക്കാതായത് പെൺകുട്ടിയെ മാനസിക സമ്മർദ്ദത്തിലാക്കി ഇതിന് പിന്നാലെയാണ് സോനാ ജീവനൊടുക്കിയത്. കേസിൽ റമീസിന്റെ ഉപ്പയേയും ഉമ്മയേയും പ്രതി ചേർക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. ഇവരെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യും.

കോതമംഗലം കറുകടത്ത് 23 കാരിയായ ടിടിസി വിദ്യാർത്ഥിനിയും പാനായിക്കുളത്തെ റമീസും തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നു. മതം മാറി റമീസിനൊപ്പം ഒരുമിച്ച് ജീവിക്കാൻ തന്നെയായിരുന്നു പെൺകുട്ടിയുടെ തീരുമാനം. എന്നാൽ കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കിടെ ഇവർക്കിടയിൽ ഉണ്ടായ തർക്കങ്ങളും സംശയങ്ങളും റമീസിൽ നിന്ന് നേരിട്ട കടുത്ത അവഗണനയുമാണ് പെൺകുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. ഇരുവരുടെയും ഗൂഗിൾ അക്കൗണ്ടുകൾ പരസ്പരം ബന്ധിപ്പിച്ചിരുന്നു. റമീസ് “ഇടപ്പള്ളി സെക്സ് വർക്കേഴ്സ് ” എന്ന് ഗൂഗിളിൽ സെർച്ച്‌ ചെയ്തതും, വിവരങ്ങൾ അന്വേഷിച്ചതും ഇടപ്പള്ളിയിൽ പോയതിന്റെ ഗൂഗിൾ റൂട്ട് മാപ്പും പെൺകുട്ടിക്ക് കണ്ടെത്താൻ സാധിച്ചു. ഇതോടെയാണ് ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.

പിറ്റേ ദിവസം റമീസ് അനാശാസ്യത്തിന് പോയി എന്ന് റമീസിന്റെ വീട്ടിലെത്തി പെൺകുട്ടി ഉപ്പയോട് പറഞ്ഞു. ഉപ്പ റമീസിനെ തല്ലി. ദേഷ്യത്തോടെ വീട് വിട്ട് ഇറങ്ങിപ്പോയ റമീസ് പിന്നീട് പെൺകുട്ടിയുമായി സംസാരിച്ചില്ല. മതം മാറിയാൽ മാത്രമേ വിവാഹം കഴിക്കുമെന്ന് ഫോണിലൂടെ പറഞ്ഞു. വ്യാഴാഴ്ച മുതൽ റമീസിനെ ഫോണിലും കിട്ടാതായി. എല്ലാ ദിവസവും മണിക്കൂറുകളോളം ഫോൺ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തിരുന്ന റമീസ് തന്നെ അവഗണിക്കുകയാണെന്ന് മനസ്സിലായ പെൺകുട്ടി കൂട്ടുകാരി വഴി ബന്ധപ്പെട്ടിട്ടും പ്രയോജനം ഉണ്ടായില്ല. അങ്ങനെയാണ് ആത്മഹത്യാക്കുറിപ്പ് എഴുതി ജീവനൊടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സോനയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ചയാണ് സോനയുടെ മുറിയിൽ നിന്നാണ് ആത്മഹത്യക്കുറിച്ച് ലഭിക്കുന്നത്. റമീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യ കുറിപ്പിലുള്ളത്. റമീസിന്‍റെ ഉപ്പയും ഉമ്മയും ബന്ധുക്കള്‍ വഴി സോനയോട്, മതം മാറിയാൽ മാത്രമേ വിവാഹം കഴിക്കാൻ സാധിക്കുകയുള്ളു എന്ന് പറഞ്ഞു. അത് റമീസിന്‍റെ കൂടെ സമ്മതത്തോടെ ആയിരുന്നു. ഇയാളുടെ സുഹൃത്തുക്കളും ഇക്കാര്യം സോനയെ നിര്‍ബന്ധിച്ചിരുന്നു. എന്നാൽ മതം മാറാൻ തയ്യാറാകാതെ വന്നപ്പോള്‍ മര്‍ദിച്ചതായും. മതം മാറിയാൽ മാത്രം പോര, റമീസിന്‍റെ വീട്ടിൽ താമസിക്കണമെന്ന് നിര്‍ബന്ധിച്ചതായും സോനയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. ഇതിൻ്റെ മനോവിഷമത്തിലാണ് പെൺകു‌ട്ടി ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്.

സോനയെ പൊന്നാനിയിൽ കൊണ്ടുപോയി മതം മാറ്റുക എന്ന ലക്ഷ്യമാണ് റമീസിനും കുടുംബത്തിനും ഉണ്ടായിരുന്നതെന്ന് സോനയുടെ സഹോദരൻ ഇന്നും ആവർത്തിച്ചു. റമീസ് ഉപ്പയ്ക്കും ഉമ്മയ്ക്കും ആത്മഹത്യാ പ്രേരണ കുറ്റം നിലനിൽക്കും എന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഇരുവരെയും ഉടൻ തന്നെ കസ്റ്റഡിയിലെടുക്കാനാണ് പോലീസിന്‍റെ നീക്കം. റമീസിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് ആലോചനയിൽ ഇല്ലെന്ന് അന്വേഷണ സംഘം അറിയിച്ചു .

കോഴിക്കോട് തടമ്പാട്ടുതാഴത്തെ സഹോദരിമാരുടെ കൊലപാതകം; തലശ്ശേരിയിലെ പുല്ലായി പുഴയിൽ കണ്ടെത്തിയ മൃതദേഹം പ്രമോദിന്‍റേത് തന്നെയെന്ന് സ്ഥിരീകരണം

0

കോഴിക്കോട്: കണ്ണൂരിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തടമ്പാട്ടുതാഴത്തെ സഹോദരിമാരെ കൊലപ്പെടുത്തിയ പ്രമോദിൻ്റേതെന്ന് സ്ഥിരീകരിച്ചു. നേരത്തെ മൃതദേഹത്തിന്‍റെ ഫോട്ടോ കണ്ട് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നെങ്കിലും നേരിൽ കണ്ടശേഷമാണ് പ്രമോദ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് ചേവായൂര്‍ പൊലീസും ബന്ധുക്കളും തലശ്ശേരിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്.

പ്രമോദ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലന്നു ബന്ധുക്കൾ പറഞ്ഞു. മരിക്കുകയാണെങ്കിൽ മൂന്നു പേരും കൂടി ഒരുമിച്ച് എന്ന് ഇടയ്ക്ക് പറയുമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. ജീവിതം മടുത്തു കാണും. പ്രമോദിന് മദ്യപാനമോ മറ്റ് ദുശീലങ്ങളോ ഉണ്ടായിരുന്നില്ലെന്നും ബന്ധു പറഞ്ഞു. സഹോദരിമാരെ പരിചരിച്ചിരുന്നത് പ്രമോദായിരുന്നു. ഇതിന് കഴിയാത്തതിനെ തുടര്‍ന്ന് രണ്ടുപേരെയും പ്രമോദ് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് കണ്ടെത്തൽ.

രണ്ടു ദിവസം മുൻപാണ് കോഴിക്കോട് വയോധികരായ സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരിമാരെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. കരിക്കാംകുളത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന 72 കാരി ശ്രീജയ, 68 വയസുള്ള പുഷ്പലളിത എന്നിവരാണ് മരിച്ചത്. സഹോദരി മരിച്ചെന്ന് പ്രമോദാണ് ബന്ധുക്കളെ വിളിച്ചറിയിച്ചത്.

രാവിലെ അഞ്ചരയോടെ പ്രമോദ് ഒരു സഹോദരി മരിച്ചെന്നും വീട്ടിലെത്തണമെന്നും ബന്ധുക്കളിലൊരാളെ വിളിച്ചറിയിക്കുകയായിരുന്നു. ഇയാള്‍ വീട്ടില്‍ വന്ന് പരിശോധിച്ചപ്പോഴാണ് രണ്ടു പേരെയും രണ്ട് മുറികളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖം പുറത്തുകാണിച്ച് വെള്ളപുതപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. പ്രമോദിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫോണ്‍ സ്വിച്ചോഫായിരുന്നു. രണ്ട് സഹോദരിമാരും വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. പ്രമോദായിരുന്നു ഇവരെ പരിചരിച്ചിരുന്നത്. മൂന്നു പേരും വലിയ അടുപ്പത്തിലായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. മൂവരും മൂന്ന് വർഷമായി വാടകയ്ക്കാണ് താമസിച്ചിരുന്നത്.

‘ലിസ്റ്റിൽ ഇടം പിടിച്ചത് ഒഴിവാക്കിയ വോട്ടുകൾ’; തൃശൂരിലെ കള്ളവോട്ട് വെളിപ്പെടുത്തൽ ശരിവച്ച് BLO

തൃശൂർ പൂങ്കുന്നത്തെ കാപ്പിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിൽ ആറ് കള്ളവോട്ടുകൾ തന്റെ മേൽവിലാസത്തിൽ ചേർത്തെന്ന വീട്ടമ്മയുടെ വെളിപ്പെടുത്തൽ ശരിവച്ച് ബൂത്ത്‌ ലെവൽ ഓഫീസർ ആയിരുന്ന ആനന്ദ് സി മേനോൻ. ഒഴിവാക്കിയ വോട്ടുകളാണ് ലിസ്റ്റിൽ ഇടം പിടിച്ചതെന്ന് ആനന്ദ് സി മേനോൻ പറഞ്ഞു.

ചട്ടപ്രകാരമാണ് എല്ലാം ചെയ്തതെന്നും , പിന്നീട് എന്ത് സംഭവിച്ചുവെന്ന് തനിക്കറിയില്ലെന്നും ആനന്ദ് സി മേനോൻ പറഞ്ഞു. ബിഎൽ‌ഒമാരുടെ അറിവോടുകൂടിയാണ് ഇവരെ ചേർത്തത് എന്നൊരു ആരോപണമായിരുന്നു എൽഡിഎഫും യുഡിഎഫും അടക്കം ഉയർത്തിയത്. എന്നാൽ ഈ ആരോപണം തീർത്തും തള്ളുകയാണ് ആനന്ദ്. വോട്ടേഴ്സ് ലിസ്റ്റിൽ ഇടം പിടിച്ച ആളുകളെ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തിയിരുന്നു. ആ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് വോട്ടർ പട്ടികയിൽ ആളെ ചേർത്തിട്ടുള്ളൂ. ലിസ്റ്റിൽ ചിലർ ആബ്സെന്റ് വോട്ടുകൾ ആണെന്ന വിവരം അറിയിച്ചിരുന്നുവെന്ന് ആനന്ദ് വ്യക്തമാക്കുന്നു.

ഇത് സംബജന്ധിച്ച് ബന്ധപ്പെട്ട ആളുകളെ രേഖാമൂലം തന്നെ അറിയിച്ചിരുന്നു എന്നുള്ളതാണ് ആനന്ദ് അറിയിക്കുന്നത്. അങ്ങനെയെങ്കിൽ ഈ എങ്ങനെയാണ് ഈ ഒൻപത് പേർ അടക്കമുള്ളവർ എങ്ങനെയാണ് വീണ്ടും വോട്ടർ പട്ടികയിൽ വന്നതെന്ന ചോദ്യമാണ് ഉയരുന്നത്. ഇന്നലെയാണ് പൂങ്കുന്നത്തെ വീട്ടമ്മ വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്. താൻ പോലുമറിയാതെ തൻ്റെ മേൽവിലാസത്തിൽ ഒമ്പത് പേർ വോട്ടർ പട്ടികയിൽ ചേർ ഇടംപിടിച്ചു എന്നുള്ളതായിരുന്നു വീട്ടമ്മയുടെ വെളിപ്പെടുത്തൽ.

‘ആറ്റിങ്ങലില്‍ എ സമ്പത്തിന്റെ തുടര്‍ച്ചയായ വിജയം കള്ളവോട്ടില്‍’; ആരോപണവുമായി അടൂർ പ്രകാശ്

തിരുവനന്തപുരം ആറ്റിങ്ങൽ മണ്ഡലത്തിൽ സിപിഐഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി അടൂർ പ്രകാശ് എംപി. മണ്ഡലത്തിൽ എ സമ്പത്ത് തുടർച്ചയായി വിജയിച്ചത് കള്ളവോട്ട് കൊണ്ടാണ്. കഴിഞ്ഞ തവണ ബിജെപിക്ക് വോട്ട് ശതമാനം വർധിപ്പിക്കാൻ കഴിഞ്ഞത് എങ്ങനെയെന്ന് പരിശോധിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

ആറ്റിങ്ങലിൽ കള്ള വോട്ട് നടന്നത് സിപിഐഎമ്മിന്റെ നേതൃത്വത്തിലാണ്. പാർട്ടിയുടെ നേതാക്കന്മാരുടെ കുടുംബത്തിൽ മൂന്നും നാലും ഇടത്ത് വോട്ടുകൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള തെളിവുകൾ തന്റെ പക്കലുണ്ട്. ബിജെപിയുടെ സ്ഥാനാർഥി ഉന്നതനായ ഒരു മന്ത്രിയാണെന്ന് തനിക്കെതിരെ മത്സരിച്ചത്. ബിജെപിയുടെ കള്ളക്കളികൾ പലതും പുറത്തുകൊണ്ടുവരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് വോട്ട് ശതമാനം വർധിപ്പിക്കാൻ കഴിഞ്ഞു അതെങ്ങനെയാണെന്ന് പരിശോധിക്കും. കോടതിയെ സമീപിക്കേണ്ടി വന്നാൽ വീണ്ടും സമീപിക്കും. ആറ്റിങ്ങൽ മണ്ഡലത്തിൽ ഇപ്പോഴും ഒന്നര ലക്ഷത്തിലധികം ഇരട്ട വോട്ടുകളുണ്ട്. 2019, 2024 തെരഞ്ഞെടുപ്പ് സമയത്താണ് ഇത് കണ്ടെത്തിയതെന്നും
ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ നേരെത്തെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

‘ആറ്റിങ്ങലില്‍ എ സമ്പത്തിന്റെ തുടര്‍ച്ചയായ വിജയം കള്ളവോട്ടില്‍’; ആരോപണവുമായി അടൂർ പ്രകാശ്

തിരുവനന്തപുരം ആറ്റിങ്ങൽ മണ്ഡലത്തിൽ സിപിഐഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി അടൂർ പ്രകാശ് എംപി. മണ്ഡലത്തിൽ എ സമ്പത്ത് തുടർച്ചയായി വിജയിച്ചത് കള്ളവോട്ട് കൊണ്ടാണ്. കഴിഞ്ഞ തവണ ബിജെപിക്ക് വോട്ട് ശതമാനം വർധിപ്പിക്കാൻ കഴിഞ്ഞത് എങ്ങനെയെന്ന് പരിശോധിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

ആറ്റിങ്ങലിൽ കള്ള വോട്ട് നടന്നത് സിപിഐഎമ്മിന്റെ നേതൃത്വത്തിലാണ്. പാർട്ടിയുടെ നേതാക്കന്മാരുടെ കുടുംബത്തിൽ മൂന്നും നാലും ഇടത്ത് വോട്ടുകൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള തെളിവുകൾ തന്റെ പക്കലുണ്ട്. ബിജെപിയുടെ സ്ഥാനാർഥി ഉന്നതനായ ഒരു മന്ത്രിയാണെന്ന് തനിക്കെതിരെ മത്സരിച്ചത്. ബിജെപിയുടെ കള്ളക്കളികൾ പലതും പുറത്തുകൊണ്ടുവരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് വോട്ട് ശതമാനം വർധിപ്പിക്കാൻ കഴിഞ്ഞു അതെങ്ങനെയാണെന്ന് പരിശോധിക്കും. കോടതിയെ സമീപിക്കേണ്ടി വന്നാൽ വീണ്ടും സമീപിക്കും. ആറ്റിങ്ങൽ മണ്ഡലത്തിൽ ഇപ്പോഴും ഒന്നര ലക്ഷത്തിലധികം ഇരട്ട വോട്ടുകളുണ്ട്. 2019, 2024 തെരഞ്ഞെടുപ്പ് സമയത്താണ് ഇത് കണ്ടെത്തിയതെന്നും
ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ നേരെത്തെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

23കാരിയുടെ ആത്മഹത്യ; കൂടുതൽ പേരെ പ്രതിചേർക്കും, പ്രതിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യും

കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യയിൽ കൂടുതൽ പേരെ പ്രതിചേർക്കും. പ്രതിയായ റമീസിന്റെ മാതാപിതാക്കളെയും ചോദ്യം ചെയ്യും. റമീസിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അന്വേഷണ സംഘം ഇന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ശേഖരിക്കും. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർനടപടികൾ.

പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറയുന്നു. റമീസിന്റെ പേരിൽ നിരവധി കേസുകളുണ്ട്. അടിപിടി കേസുകളിലെ സ്ഥിരം പ്രതിയാണ് റമീസ് എന്ന് പൊലീസ് അറിയിച്ചു. കേസിൽ റമീസിന്റെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പേടുത്തിയിരുന്നു. മതംമാറാൻ റമീസ് നിർബന്ധിച്ചെന്ന് ആത്മഹത്യാ കുറിപ്പിൽ പരാമർശമുണ്ട്. മകൾ ഭീഷണിയും ക്രൂരമർദനവും നേരിട്ടെന്ന് യുവതിയുടെ അമ്മ ആരോപിച്ചിരുന്നു. റമീസ് മർദിച്ചെന്ന് യുവതിയുടെ കൂട്ടുകാരി ജോൺസി പറഞ്ഞിരുന്നു. പ്രതിയുടെ കുടുംബം വീട് പൂട്ടി മുങ്ങിയതായാണ് സൂചന.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് റമീസിനെ അറസ്റ്റ് ചെയ്തത്. ഇരുവരുടെയും വാട്സാപ്പ് ചാറ്റിൽ നിന്ന് ആത്മഹത്യാ പ്രേരണയ്ക്കും ശാരീരിക ഉപദ്രവത്തിനും പൊലീസിന് തെളിവ് ലഭിച്ചു. മതം മാറാൻ ആവശ്യപ്പെട്ട് റമീസ് യുവതിയെ പൂട്ടിയിട്ട് മർദിച്ചെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.

കഴിഞ്ഞ ശനിയാഴ്ച സോന മരിക്കുന്നതിന് മുമ്പ് കൂട്ടുകാരിയോട് കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞിരുന്നു. സോനയുടെ ഫോണിൽ നിന്നും ഇതുമായി ബന്ധപ്പെട്ടുള്ള തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സോനയുടെ കുടുംബവും കൂട്ടുകാരി ജോൺസിയും പോലീസിന് വിശദമായ മുഴുവൻ നൽകും

സര്‍ക്കാരിന്റെ മദ്യനയം വികലം; സർക്കാരിന്റെ മദ്യനയത്തിനെതിരെ വിമർശനവുമായി ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: സർക്കാരിന്റെ മദ്യനയത്തിനെതിരെ വിമർശനവുമായി ഓര്‍ത്തഡോക്‌സ് സഭ രംഗത്ത്. മദ്യനയം എന്നത് ജലരേഖയായി മാറിയെന്നും റേഷന്‍ അരി വാങ്ങാന്‍ വിരല്‍ പതിപ്പിക്കണമെന്നും എന്നാല്‍ മദ്യം പടിക്കല്‍ എത്തിച്ചു നല്‍കുമെന്നും ആണ് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ പറഞ്ഞത്. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

‘കേരളത്തെ മദ്യവിമുക്തമാക്കാന്‍ പ്രതിജ്ഞാബദ്ധരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍, എല്‍ഡിഎഫ് വന്നാല്‍ മദ്യവര്‍ജ്ജനത്തിനായി ജനകീയ പ്രസ്ഥാനം ആരംഭിക്കും, ഞങ്ങള്‍ തുറക്കുന്നത് നിങ്ങള്‍ പൂട്ടിയ ബാറുകളല്ല, സ്‌കൂളുകളാണ്’. പരസ്യവാചകങ്ങള്‍ക്ക് കേവലം വിപണി താല്‍പ്പര്യങ്ങള്‍ മാത്രമേയുള്ളൂ എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് മുകളില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന നയവാചകങ്ങള്‍. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ സംസ്ഥാനത്ത് കേവലം 29 ബാറുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അവയുടെ എണ്ണം ആയിരത്തോട് അടുക്കുന്നു’ എന്നാണ് മാര്‍ത്തോമ മാത്യൂസ് വ്യക്തമാക്കിയത്.

ജോലി കഴിഞ്ഞ് മദ്യപിച്ചെത്തുന്ന ഗൃഹനാഥനെ പേടിച്ച് കഴിഞ്ഞിരുന്ന വീടുകളില്‍ ഇനി മുതല്‍ മദ്യപര്‍ക്ക് രാവിലെ മുതല്‍ കുടിച്ച് കുടുംബം തകര്‍ക്കാമെന്നും ആരോഗ്യത്തിന് ഹാനികരമായ ഒരു വസ്തുവിനെ ഇത്രയും ലളിതവല്‍ക്കരിച്ച് വീടുകളിലേക്ക് ആനയിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് ഒട്ടും ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയം വികലമാണെന്ന് പ്രധാനഘടക കക്ഷിയായ സിപിഐ തന്നെ കുറ്റപ്പെടുത്തിക്കഴിഞ്ഞന്നും ഈ നയം കുടുംബാന്തരീക്ഷത്തെ അപകടത്തിലാക്കുമെന്നും വീട്ടകങ്ങളില്‍ ഭയന്നുകഴിയേണ്ടിവരുന്ന കുഞ്ഞുങ്ങളെയും വീട്ടമ്മമാരെയും ഓര്‍ത്ത് ഇത് തിരുത്തണമെന്നും മാര്‍ത്തോമ മാത്യൂസ് കൂട്ടിച്ചേർത്തു.

വീണ്ടും വീണ് സ്വർണവില

തുടർച്ചയായ രണ്ടാം ദിനവും സംസ്ഥാനത്ത്  സ്വർണവിലയിൽ കുറ‍വ്.  ഇന്നലെ 560 രൂപയും ഇന്ന് 640 രൂപയും പവന് കുറഞ്ഞു. ഇതോടെ 75000 ത്തിന് താഴേക്ക് സ്വർണവില എത്തി.

ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 74,360 രൂപയാണ്. കഴിഞ്ഞ നാല് ദിവസങ്ങളിലായി 1400 രൂപയാണ് പവന് കുറഞ്ഞത്.

ഇതോടെ വിവാഹ വിപണിക്ക് നേരിയ ആശ്വാസമായിട്ടുണ്ട്. റെക്കോർഡ് വിലയായ 75760 വരെ എത്തിയ ശേഷമാണ് വില ഇടിയുന്നത്. വിപണിയിൽ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9295 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7630 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 5940 ആണ്. 

ജി. സുധാകരനെതിരായ അശ്ലീല പരാമർശം; ഒരാൾ അറസ്റ്റിൽ

ആലപ്പുഴ:   സിപിഎം നേതാവ് ജി. സുധാകരനെതിരായ അശ്ലീല പരാമർശത്തിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ.

രമേശ് ചെന്നിത്തലയുടെ ലഹരി വിരുദ്ധ ക്യാമ്പയിനെ പ്രശംസിച്ചതിന്റെ പേരിലായിരുന്നു അധിക്ഷേപം.  അമ്പലപ്പുഴ കിഴക്ക് ലോക്കൽ കമ്മിറ്റി അംഗം എം. മിഥുനെയാണ് അറസ്റ്റ് ചെയ്തത്.  

അശ്ലീല പരാമർശത്തിൽ  സുധാകരന്റെ പരാതി നൽകിയിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മിഥുന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു.