വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ കേരളം സുപ്രീംകോടതിയില്‍

ഡല്‍ഹി: താത്ക്കാലിക വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ കേരളം സുപ്രീംകോടതിയില്‍. ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി സിസാ തോമസിനേയും കെടിയു സര്‍വകലാശാല വൈസ് ചാന്‍സലറായി കെ ശിവപ്രസാദിനേയും നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ആണ് കേരളം ഹര്‍ജി നൽകിയത്.

കഴിഞ്ഞ ദിവസം ആണ് സര്‍ക്കാരിനെ മറികടന്ന് ഡിജിറ്റല്‍, കെടിയു സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ താല്‍ക്കാലിക വിസി നിയമനം നടത്തിയത്. ആറ് മാസത്തേയ്ക്കാണ് നിയമനം. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

അതേസമയം നിയമനം സംബന്ധിച്ച ഗവര്‍ണറുടെ ഉത്തരവ് റദ്ദാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹർജിയിൽ ആവശ്യപ്പെട്ടു.

നിർമാതാവ് സജി നന്ത്യാട്ട് ഫിലിം ചേമ്പർ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു

കൊച്ചി: ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നിർമാതാവ് സജി നന്ത്യാട്ട് രാജിെവച്ചു. സംഘടനാ നേതൃത്വത്തിലെ ചിലരുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്നാണ് രാജി.

താൻ ചേംബറിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് തടയാൻ ചിലർ വ്യാജ പരാതി നൽകിയെന്ന് സജി ആരോപിച്ചു.

തനിക്കെതിരേ ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്നും സാന്ദ്രാ തോമസിനെ താൻ പിന്തുണച്ചത് എതിർപ്പിനു കാരണമായെന്നും സജി നന്ത്യാട്ട് പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കാൻ ഇരിക്കെയാണ് സജി നന്ത്യത്തിന്റെ ഈ രാജി.

നിർമാതാക്കളുടെ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നൽകിയ പത്രിക തള്ളിയിരുന്നു. ട്രഷറർ, പ്രസിഡന്റ്‌ സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര പത്രിക സമർപ്പിച്ചിരുന്നത്.

ഇത് രണ്ടുമാണ് തള്ളിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മൂന്ന് സിനിമകൾ നിർമിക്കണമെന്ന് മാനദണ്ഡം ഉണ്ടായിരുന്നു. തുടർന്ന് സാന്ദ്ര കോടതിയെ സമീപിക്കുകയായിരുന്നു.

മേഘ വിസ്‌ഫോടനം:150ലധികം പേരെ കാണാതായതായി പ്രദേശവാസികള്‍; ദിവസങ്ങള്‍ പിന്നിട്ടിട്ടും വ്യക്തത വരുത്താതെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഡെറാഡൂണ്‍: ഉത്തരകാശിയിലെ മേഘവിസ്‌ഫോടനത്തില്‍ കാണാതായവരുടെ എണ്ണം സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ പുറത്തുവിടാതെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍. 60 മുതല്‍ 65 പേരെയാണ് കാണാതായതെന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നതെങ്കിലും 150ലധികം പേരെ കാണാതായതായി പ്രദേശവാസികള്‍ പറയുന്നു. മരണപ്പെട്ടവരുടെ എണ്ണത്തിലും സ്ഥിരീകരണം ഇല്ല. അതേസമയം മണ്ണ് നീക്കിയുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിക്കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

സംസ്ഥാന ദേശീയ ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഭക്ഷണവും മറ്റുമടങ്ങിയ അടിയന്തര സഹായ പായ്ക്കറ്റുകള്‍ ഹെലിക്കോപ്റ്ററുകള്‍ വഴി എത്തിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), ഡോഗ് സ്‌ക്വാഡ് തുടങ്ങിയവര്‍ ദുരന്തബാധിത സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനുണ്ട്

ഗ്രൂപ്പുകള്‍ വഴി തട്ടിപ്പ് നടക്കില്ല; വാട്‌സ്ആപ്പിൽ പുതിയ സുരക്ഷാ ഫീച്ചര്‍ എത്തി

പരിചയമില്ലാത്ത ഒരാൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേർക്കുന്നത് നമ്മളിൽ പലരും അനുഭവിച്ചിട്ടുണ്ട്. ഇത്തരം ഗ്രൂപ്പുകൾ പലപ്പോഴും വാട്ട്‌സ്ആപ്പ് വഴി സാമ്പത്തിക തട്ടിപ്പുകളിലേക്ക് നയിക്കുന്നു. പരിചയമില്ലാത്ത ഒരാൾ ചേർത്ത വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി പണം, അക്കൗണ്ട് വിവരങ്ങൾ, ഒടിപി എന്നിവ കൈമാറ്റം ചെയ്തുകൊണ്ട് ആളുകൾ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ, വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയുള്ള തട്ടിപ്പുകൾ കുറയ്ക്കുന്നതിനായി മെറ്റാ ഒരു പുതിയ ഫീച്ചർ അവതരിപ്പിച്ചു.

പരിചയമില്ലാത്ത കോണ്‍ടാക്റ്റുകള്‍ സൃഷ്‌ടിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യപ്പെട്ടാല്‍, ആ ഗ്രൂപ്പിലെ മെസേജുകള്‍ ഓപ്പണ്‍ ചെയ്യും മുമ്പ് ഇനി മുതല്‍ ഒരു ലഘു വിവരണം (സമ്മറി) ദൃശ്യമാകും. വാട്‌സ്ആപ്പ് ഗ്രൂപ്പിന്‍റെ പേര്, ആരാണ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്‌തത്, എപ്പോഴാണ് വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ആരാണ് ഗ്രൂപ്പിലേക്ക് നിങ്ങളെ ക്ഷണിച്ചത്, ഗ്രൂപ്പിലെ അംഗങ്ങള്‍ ആരൊക്കെ എന്നിങ്ങനെയുള്ള വിവരങ്ങളാണ് ഈ ലഘു വിവരണത്തിലുണ്ടാവുക.

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സംശയമുള്ളവര്‍ക്കും തുടരാന്‍ താല്‍പര്യമില്ലാത്തവര്‍ക്കും എക്‌സിറ്റ് അടിക്കാനാകും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ തുടരാന്‍ തീരുമാനിക്കുന്നതുവരെ ഗ്രൂപ്പില്‍ നിന്ന് യാതൊരു നോട്ടിഫിക്കേഷനും പുതുതായി ചേര്‍ക്കപ്പെട്ടയാള്‍ക്ക് ലഭിക്കില്ല എന്ന പ്രത്യേകതയുമുണ്ട്.

8 മാസം കൊണ്ട്  40 ലക്ഷം രൂപ അക്കൗണ്ടിൽ വന്നു: കുറ്റം സമ്മതിച്ച് പ്രതി ദിവ്യ ഫ്രാൻസിസ്

തിരുവനന്തപുരം: നടൻ കൃഷ്ണ കുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ രണ്ടാം പ്രതി പ്രതി ദിവ്യ ഫ്രാൻസിസ് പൊലീസിനോട് കുറ്റം സമ്മതിച്ചു.

40 ലക്ഷം രൂപയാണ് 8 മാസം കൊണ്ട് ദിവ്യയുടെ അക്കൗണ്ടിൽ വന്നത്. ഇതില്‍ ഒരു ലക്ഷം രൂപക്ക് സ്വർണം വാങ്ങിയെന്നും ദിവ്യ ഫ്രാൻസിസ് പൊലീസിന് മൊഴി നല്‍കി.

സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ദിവ്യ ഫ്രാൻസിസ് പൊലീസിനോട് സമ്മതിച്ചു. ഏറ്റവും കൂടുതൽ പണം വന്നത് ദിവ്യയുടെ അക്കൗണ്ടിലേക്കാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

ദിവ്യയെ സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് മുന്‍ ജീവനക്കാരിയായ പ്രതിയുടെ കുറ്റസമ്മതം.

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പിൽ കഴിഞ്ഞ ദിവസമാണ് ദിവ്യ ഫ്രാൻസിസാണ് കീഴടങ്ങിയത്. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ നേരത്തെ കീഴടങ്ങിയിരുന്നു

ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ബുധനാഴ്ച വരെ  ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

നാളെ കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസറകോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്.

കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ ജനങ്ങൾ മുൻകരുതൽ  സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

എംപി ആയത് നാണംകെട്ട വഴിയിലൂടെ, സുരേഷ് ഗോപി രാജിവെക്കണം’; കെ. സുധാകരൻ

തൃശൂർ: തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ.

തൃശൂരിൽ ഇത്രയധികം ആരോപണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണമെന്ന് കെ സുധാകരൻ പറഞ്ഞു.

പരിമിതിയില്ലാത്ത വിധം ഭൂരിപക്ഷം ഉണ്ടാക്കാൻ ഇത്രയധികം വോട്ടുകൾ ചേർക്കുന്നു. നാണംകെട്ട വഴിയിലൂടെ എംപി ആകുന്നതിലും നല്ലത് കഴുത്തിൽ കയർ തൂക്കുന്നതാണ്.
ഒരു സ്ഥാനാർഥി പുറത്തുനിന്ന് വന്ന് മത്സരിച്ചിട്ട് ഇത്രയധികം വോട്ട് ലഭിക്കുക അസാധ്യമാണ്.  സുരേഷ് ഗോപി ഉടനെ  രാജിവെക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

വയനാട് പുനരുദ്ധാരണം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1.24 കോടി രൂപ സംഭാവന നൽകി CPI

വയനാട് പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.24 കോടി രൂപ സംഭാവന നൽകി സിപിഐ. സി.പി ഐ സംസ്ഥാന കൗൺസിൽ 1,23,83,709 രൂപയാണ് നൽകിയത്. എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി ഒരു കോടി രൂപയും വയനാട് പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

ജോയിൻ്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ സംസ്ഥാന കൗൺസിൽ 55 ലക്ഷം രൂപയും വയനാട് പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

വോട്ടർ പട്ടിക ക്രമക്കേടിൽ സമഗ്ര അന്വേഷണം വേണമെന്ന് CPI ആവശ്യപ്പെട്ടു. തൃശൂരിൽ ആൾതാമസമില്ലാത്ത ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് വോട്ട് ചേർന്നത് ഞെട്ടിപ്പിക്കുന്ന സംഭവം. സ്വതന്ത്രവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പിനോട് കൂറുണ്ടെങ്കിൽ സമഗ്ര അന്വേഷണം നടത്തണമെന്ന്
ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

അതേസമയം വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഭരണഘടന സംരക്ഷിക്കാനുള്ള സമരമെന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്.

രാഷ്ട്രീയ പോരാട്ടമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേര്‍ത്തു. അതിനിടെ മഹുവ മൊയ്ത്ര എംപിക്ക് പ്രതിഷേധത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി. ചികിത്സ നൽകണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു.

കൊച്ചിയിൽ പതിനാലുകാരനെ അമ്മൂമ്മയുടെ ആൺ സുഹൃത്ത് ലഹരിക്കടിമയാക്കി; കേസിൽ മൊഴി മാറ്റി കുട്ടി, ആൺസുഹൃത്തിനെ വെറുതെ വിട്ടു

കൊച്ചിയിൽ അമ്മൂമ്മയുടെ ആൺസുഹൃത്ത് നിർബന്ധിച്ച് ലഹരി നൽകിയെന്ന പരാതിയിൽ മൊഴിമാറ്റി പതിനാല് വയസുകാരൻ. മുത്തശ്ശിയുടെ സുഹൃത്ത് ലഹരി നൽകിയിട്ടില്ലെന്ന് കുട്ടിയുടെ മൊഴി. മദ്യവും കഞ്ചാവും നൽകി എന്നായിരുന്നു കേസ്.

14 കാരൻ മൊഴി മാറ്റിയതോടെ കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് വെറുതെ വിട്ടു. കുടുംബ പ്രശ്നമാകാം കുട്ടി ആദ്യ പരാതി ഉന്നയിക്കാൻ കാരണമെന്ന് പ്രാഥമിക നിഗമനം. അച്ചൻ മരിക്കുകയും അമ്മ രണ്ടാം വിവാഹം കഴിക്കുകയും ചെയ്തതോടെ മറ്റാരു വീട്ടിൽ അമ്മൂമ്മയ്ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്.

തനിക്ക് പല തവണ മദ്യം നൽകിയതായി 14 കാരൻ മൊഴി നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സംഭവം. വീട്ടിൽ ടിവി കണ്ടു കൊണ്ടിരിക്കുമ്പോൾ അമ്മൂമ്മയുടെ ആൺസുഹൃത്തായ പ്രവീൺ നിർ‍ബന്ധിച്ച് മദ്യം കുടിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയുടെ ജൻമദിനത്തിൽ പ്രവീൺ ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചുവെന്നും മൊഴി നൽകിയിരുന്നു. കൂട്ടുകാരിൽ നിന്ന് വിവരങ്ങളറിഞ്ഞ പതിനാലുകാരന്‍റെ മാതാപിതാക്കൾ പ്രവീണിനെതിരെ പരാതി നൽകുകയായിരുന്നു.