പാലക്കാട് ഏലപ്പുള്ളിയിൽ ബ്രൂവറി നിർമ്മാണ നീക്കം; ജെസിബി തടഞ്ഞ് നാട്ടുകാരുടെയും സമരസമിതിയുടെയും പ്രതിഷേധം

0

പാലക്കാട്: പാലക്കാട് ജില്ലയിലെ ഏലപ്പുള്ളിയിൽ നിർദ്ദേശിച്ചിട്ടുള്ള ബ്രൂവറി പദ്ധതി പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള ശ്രമം നാട്ടുകാരും സമരസമിതി പ്രവർത്തകരും ചേർന്ന് തടഞ്ഞു. വെള്ളിയാഴ്ച രാവിലെ 7.15-ഓടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഒരു ജെസിബി യന്ത്രം സ്ഥലത്തെത്തിച്ചത്. ഇത് ബ്രൂവറി നിർമ്മാണത്തിന്റെ പ്രാരംഭ നടപടിയാണെന്ന് ആരോപിച്ച്, സമരസമിതിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ സംഘടിച്ച് വാഹനം തടയുകയായിരുന്നു.

സ്ഥലത്തെ കാടുവെട്ടിത്തെളിക്കാനാണ് ജെസിബി കൊണ്ടുവന്നതെന്നാണ് കമ്പനി അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ, ഈ നീക്കം ബ്രൂവറിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമാണ് എന്ന ഉറച്ച നിലപാടിലാണ് സമരസമിതി പ്രവർത്തകർ. സ്വകാര്യ ഏജൻസിയെ ഉപയോഗിച്ച് സർവേ നടത്താനും അതിർത്തിക്കല്ലുകൾ സ്ഥാപിക്കാനുമുള്ള മുന്നോടിയായാണ് കാട് വെട്ടിത്തെളിക്കുന്നതെന്ന വിവരം സമരസമിതിക്ക് ലഭിച്ചിട്ടുണ്ട്. തലേദിവസം കമ്പനി അധികൃതർ സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയിരുന്നെന്നും, രാത്രിയോടെ നിർമ്മാണം തുടങ്ങാനാണ് പദ്ധതിയിട്ടിരുന്നതെന്നും നാട്ടുകാർ പറയുന്നു.

ബ്രൂവറി പദ്ധതിയുമായി ബന്ധപ്പെട്ട കേസ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അടുത്ത മാസം ആറാം തീയതിയാണ് ഈ കേസ് കോടതി വീണ്ടും പരിഗണിക്കാനിരിക്കുന്നത്. കേസ് നിലനിൽക്കെ ബ്രൂവറി നിർമ്മാണവുമായി മുന്നോട്ടുപോകാനുള്ള കമ്പനിയുടെ നീക്കം പ്രതിഷേധക്കാർ ശക്തമായി ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ജനുവരി മുതൽ ബ്രൂവറിക്കെതിരെ നിരവധി പരാതികൾ നൽകിയിട്ടും അധികൃതർ അവഗണിച്ചു എന്നും, പെട്ടെന്നൊരു ദിവസം നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നത് അംഗീകരിക്കാനാവില്ലെന്നും ഏലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.

ഒയാസിസ് കമ്പനി പ്രദേശത്തെ കാടുകൾ വൃത്തിയാക്കാൻ എത്തുമെന്ന വിവരം സമരസമിതിക്ക് മുൻകൂട്ടി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തകർ രാവിലെ മുതൽ സ്ഥലത്ത് തമ്പടിച്ചിരുന്നു. ജെസിബി എത്തിയ ഉടൻതന്നെ ഇവർ വാഹനം തടയുകയും പ്രതിഷേധിക്കുകയും ചെയ്തു. എന്ത് വിലകൊടുത്തും മണ്ണുക്കാട്ടിലെ ജനങ്ങളെ അണിനിരത്തി ബ്രൂവറി നിർമ്മാണം തടയുമെന്ന് സമരസമിതി പ്രവർത്തകർ പ്രഖ്യാപിച്ചു.

പ്രദേശത്ത് നിലവിൽ പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. മറ്റ് റവന്യൂ ഉദ്യോഗസ്ഥരോ കമ്പനി പ്രതിനിധികളോ സ്ഥലത്തെത്തിയിട്ടില്ല. നാട്ടുകാരുടെ ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് ജെസിബിയുടെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല എന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികളും സമരസമിതിയും.

കോഴിക്കോട് അമിത വേഗതയിലെത്തിയ കാർ ഇടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്; വാഹനം ഓടിച്ച ഡോക്ടർ വ്യാജനെന്ന് കണ്ടെത്തൽ

0

കോഴിക്കോട് : റോഡിലൂടെ നടക്കുന്നതിനിടെ അമിത വേ​ഗതയിലെത്തിയ കാർ ഇടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകടത്തില്‍ പ്രതിയായ ഡോക്ടർ റിയാസ് വ്യാജ ചികിത്സയ്ക്ക് അറസ്റ്റിലായ ആളെന്ന് പൊലീസ്. റിയാസ് ഇപ്പോള്‍ ജാമ്യത്തിലാണ്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, അപകടകരമായ ഡ്രൈവിംഗ് എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് റിയാസിനെ അറസ്റ്റ് ചെയ്തിരുന്നു.

നഴ്സായ ഇയാൾ മലപ്പുറത്ത് ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തുകയായിരുന്നു. വാഹനം ഓടിച്ചിരുന്നത് ഡോക്ടറായിരുന്നു എന്നായിരുന്നു അപകടത്തിന് പിന്നാലെ പുറത്തുവന്ന റിപ്പോര്‍ട്ടുകളും. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാറോടിച്ചിരുന്നത് വ്യാജനാണെന്ന് തിരിച്ചറിഞ്ഞത്.

ഇക്കഴിഞ്ഞ 25ന് മൊഫ്യൂസില്‍ ബസ് സ്റ്റാന്റിന് സമീപമാണ് അപകടമുണ്ടായത്. ഉള്ളിയേരി പാലോറമലയില്‍ 72 കാരനായ വി ഗോപാലന്‍ ആണ് മരിച്ചത്. അപകടത്തില്‍ സാജിത എന്ന സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിന്നു. ഡോക്ടര്‍ റിയാസും ഒരു കുട്ടിയുമായിരുന്നു കാറിലുണ്ടായിരുന്നത്.

റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാര്‍ വയോധികനെയും യുവതിയെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന രണ്ട് പേരെയും നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. അപകട സമയത്ത് പരസ്പര ബന്ധമില്ലാത്ത രീതിയിലായിരുന്നു ഇയാളുടെ പെരുമാറ്റം. സംഭവത്തിൽ വിശദമായ അനേഷണം തുടരുകയാണെന്ന് പൊലീസ് പറയുന്നു

തോറ്റവരെ കിട്ടാനില്ല; പത്താംക്ലാസ് ജയിക്കരുതെന്ന നിബന്ധനയെ തുടർന്ന് അങ്കണവാടി ഹെല്‍പ്പര്‍മാര്‍ക്ക് ക്ഷാമം

0

കോട്ടയ്ക്കല്‍: മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ നഗരസഭയിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് മതിയായ അപേക്ഷകരില്ലാത്തത് അധികൃതരെ ആശങ്കയിലാക്കുന്നു. ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രധാന യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത് പത്താം ക്ലാസ് പരീക്ഷയിൽ വിജയിക്കാത്തവരായിരിക്കണം എന്ന നിബന്ധനയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

കോട്ടയ്ക്കൽ നഗരസഭയുടെ കീഴിലുള്ള കരുവാൻപടി, കോട്ടൂർ അങ്കണവാടികളിലെ ഹെൽപ്പർ തസ്തികകളിൽ ആളില്ലാത്ത സാഹചര്യത്തിലാണ് സിഡിഎസ് മലപ്പുറം റൂറൽ പുതിയ അപേക്ഷകൾ ക്ഷണിച്ചത്.

18-നും 46-നും ഇടയിൽ പ്രായമുള്ള, പത്താം ക്ലാസ് വിജയിക്കാത്ത ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരം. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 25 വരെ അപേക്ഷ സ്വീകരിച്ചിട്ടും ആകെ ലഭിച്ചത് 11 അപേക്ഷകൾ മാത്രമാണ്. 40-ഓളം അപേക്ഷകളാണ് അധികൃതർ പ്രതീക്ഷിച്ചിരുന്നത്.

മൂന്ന് വർഷത്തേക്കുള്ള നിയമനത്തിനാണ് നിലവിൽ അപേക്ഷ ക്ഷണിച്ചത്. കൂടാതെ, മാർച്ചിലും ഏപ്രിലിലുമായി വിരമിക്കൽ, അവധി, പ്രമോഷൻ എന്നിവ കാരണം ഉണ്ടാകാനിടയുള്ള മറ്റ് ഒഴിവുകളിലേക്ക് എങ്ങനെ ആളെ കണ്ടെത്തുമെന്ന കാര്യത്തിൽ അധികൃതർക്ക് ആശങ്കയുണ്ട്.

നഗരസഭയിലെ അങ്കണവാടി പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ സമീപത്തുള്ള കുട്ടികൾ കുറഞ്ഞ അങ്കണവാടികളിലെ ഹെൽപ്പർമാരെയും താൽപ്പര്യമുള്ള വിരമിച്ചവരേയും പരിഗണിക്കേണ്ട അവസ്ഥയിലാണ് അധികൃതർ.

നഗരസഭയിൽ തുല്യതാ പരീക്ഷകൾ കാര്യക്ഷമമായി നടപ്പിലാക്കിയതിനാൽ പത്താം ക്ലാസ് വിജയിക്കാത്തവരുടെ എണ്ണം കുറഞ്ഞതാണ് അപേക്ഷകർ ഇല്ലാതാകാൻ കാരണമെന്ന് കോട്ടയ്ക്കൽ നഗരസഭാധ്യക്ഷ ഡോ. കെ. ഹനീഷ അഭിപ്രായപ്പെട്ടു. ഈ സാഹചര്യം കണക്കിലെടുത്ത് ഹെൽപ്പർ നിയമനത്തിനുള്ള യോഗ്യതാ മാനദണ്ഡം മാറ്റണമെന്ന് അവർ ആവശ്യപ്പെട്ടു.

പത്താം ക്ലാസ് തോറ്റവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ എന്ന നിലവിലെ വ്യവസ്ഥ അങ്കണവാടികളുടെ സുഗമമായ നടത്തിപ്പിന് പ്രതികൂലമായി ബാധിക്കുമെന്ന് മലപ്പുറം റൂറൽ ശിശുവികസന പദ്ധതി ഓഫീസർ കെ. സീതാലക്ഷ്മി, ഐസിഡിഎസ് സൂപ്പർവൈസർ ടി.വി. മുംതാസ് എന്നിവരും അഭിപ്രായപ്പെട്ടു. ഈ അവസ്ഥയ്ക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നും അവർ ആവശ്യപ്പെട്ടു.

ഒർജിനലിനെ വെല്ലുന്ന വ്യാജന്മാർ; ഹൈടെക് ഉപകരണങ്ങൾ ഉപയോഗിച്ച് വൻതോതിൽ മദ്യ നിർമ്മാണം, വിദേശ ബ്രാൻഡുകളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി വ്യാജ ലേബലുകൾ; കയ്യോടെ പിടികൂടി ഉദ്യോഗസ്ഥർ

0

കുവൈത്ത് സിറ്റി: അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് വൻ തോതിൽ മദ്യ നിർമ്മാണം നടത്തിയ വ്യാജമദ്യ നിർമ്മാണശാല കണ്ടെത്തി. കുവൈത്തിൽ ബർ അൽ-അബ്ദലി ഏരിയയിൽ പ്രവർത്തിച്ചിരുന്ന മദ്യ നിർമ്മാണ ശാലയാണ്  ക്രിമിനൽ സെക്യൂരിറ്റി വിഭാഗം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് ഏഷ്യൻ പൗരന്മാരെ സംഭവസ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി നടത്തിക്കൊണ്ടുവന്നിരുന്ന വ്യാജമദ്യ നിർമ്മാണശാല കണ്ടെത്തിയിട്ടുള്ളതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

സംഭവസ്ഥലത്ത് നടന്ന പരിശോധനയിൽ ഹൈടെക് ബോട്ടിലിംഗ് യന്ത്രങ്ങൾ, വ്യാവസായിക നിലവാരത്തിലുള്ള പ്രസ്സുകൾ, കൂടാതെ വലിയ അളവിൽ വ്യാജ ബ്രാൻഡ് ലേബലുകൾ തുടങ്ങിയവ പിടികൂടി. വിദേശ മദ്യമാണെന്ന് ഉപഭോക്താക്കളെ കബളിപ്പിക്കാനാണ് ഈ ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നത്. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് മദ്യം നിർമ്മിക്കുകയും കുപ്പികളിൽ നിറച്ച് വിൽപ്പന നടത്തുകയും ചെയ്യുന്ന ഒരു വിപുലമായ ശൃംഖലയാണ് ഇവർ നടത്തിയിരുന്നത്. വിദേശ ബ്രാൻഡുകളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി വ്യാജ ലേബലുകൾ ഉപയോഗിച്ച് പ്രാദേശികമായി നിർമ്മിച്ച മദ്യം വിപണനം ചെയ്യുകയായിരുന്നു പ്രതികളുടെ രീതി എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നിയമ വിരുദ്ധ പ്രവർത്തനം നടത്തിയ പ്രതികളെ മയക്കുമരുന്ന് നിയന്ത്രണ ജനറൽ വിഭാഗമാണ് (ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ ഡ്രഗ് കൺട്രോൾ) അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെയും കസ്റ്റഡിയിലെടുത്ത മുഴുവൻ സാധനങ്ങളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

മുൻ ഉപരാഷ്ട്രപതി കെ.ആർ.നാരായണന്റെ സുരക്ഷാ ഡ്യൂട്ടിക്കിടെ വെടിയേറ്റു; നട്ടെല്ലിനുണ്ടായ പരിക്കിനെത്തുടർന്ന് 28 വർഷം വീൽചെയറിൽ; വനിതാ എസ്ഐ ബാനു അന്തരിച്ചു

0

മാഹി: മുൻ ഉപരാഷ്ട്രപതി കെ.ആർ.നാരായണന്റെ പുതുച്ചേരി സന്ദർശനത്തിനിടെ വെടിയേറ്റ വനിതാ എസ്ഐ അന്തരിച്ചു. 28 വർഷത്തെ വീൽചെയർ ജീവിതത്തിന് പിന്നാലെയാണ് വനിതാ എസ്ഐ മരണത്തിന് കീഴടങ്ങിയത്. തുച്ചേരിയിൽ എസ്ഐ ആയിരുന്ന മാഹി സ്വദേശി വളവിൽ പിച്ചക്കാരന്റവിട ബാനുവാണ് (ജാനു 75) മരിച്ചത്. 1997ൽ അന്നത്തെ ഉപരാഷ്ട്രപതി കെ.ആർ.നാരായണൻ പുതുച്ചേരിയിൽ വന്നപ്പോൾ ബാനു സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. ഇതിനിടെയാണ് ഇൻസ്പെക്ടറുടെ പിസ്റ്റളിൽനിന്ന് അബദ്ധത്തിൽ ബാനുവിന് വെടിയേറ്റത്.

നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനാൽ അന്നുമുതൽ ബാനു വീൽചെയറിലാണ് കഴിഞ്ഞിരുന്നത്. പിന്നാലെ . 2010ൽ സർവീസിൽ നിന്ന് വിശ്രമിക്കുകയും ചെയ്തു. കുടുംബത്തോടൊപ്പം പുതുച്ചേരിയിലായിരുന്നു ബാനുവിന്റെ താമസം. മാഹിയിൽ നിന്നുള്ള പ്രഥമ പോലീസ് ഉദ്യോഗസ്ഥയായാണ് ബാനു. ഭർത്താവ് പരേതനായ വീരപ്പൻ. മക്കൾ: മണികണ്ഠൻ, മഹേശ്വരി, ധനലക്ഷ്മി.

‘എയിംസ് ആലപ്പുഴയിൽ തന്നെ വേണം’; സുരേഷ് ഗോപിക്ക് പിന്തുണയുമായി കെ.സി. വേണുഗോപാൽ

0

കണ്ണൂർ: കേരളത്തിനായി എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന നിലപാട് സ്വീകരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ച് ആലപ്പുഴ എം.പിയും കോൺഗ്രസ് നേതാവുമായ കെ.സി. വേണുഗോപാൽ. എയിംസ് ആലപ്പുഴയിൽ കൊണ്ടുവരുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനത്തെ അദ്ദേഹം പൂർണ്ണമായും സ്വാഗതം ചെയ്തു.

വർഷങ്ങളായി കേരളം എയിംസിനുവേണ്ടി കാത്തിരിക്കുകയാണെന്നും, മറ്റ് സംസ്ഥാനങ്ങളിലൊന്നും ഇല്ലാത്ത ഒരു വിവേചനമാണ് ഈ വിഷയത്തിൽ കേരളത്തോട് കേന്ദ്രം കാണിക്കുന്നതെന്നും കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. മുൻപ് കേന്ദ്ര ആരോഗ്യമന്ത്രി എയിംസ് അനുവദിക്കാമെന്ന് ഉറപ്പുനൽകിയിട്ടും അത് നടപ്പിലാക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ്, നിലവിലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി എയിംസ് ആലപ്പുഴയിൽ യാഥാർത്ഥ്യമാക്കാൻ മുൻകൈയെടുക്കുമെന്ന് പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം നടപ്പിലാക്കുന്നതിനായി അദ്ദേഹം മുന്നോട്ട് വന്നാൽ എല്ലാവിധ പിന്തുണയും സഹായവും നൽകുമെന്ന് വേണുഗോപാൽ ഉറപ്പ് നൽകി.

ആലപ്പുഴ ജില്ലയുടെ പ്രത്യേക സാഹചര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണക്കാർ ഏറെയുണ്ട്. ഇവിടെ സ്വകാര്യമേഖലയിൽ ഉയർന്ന നിലവാരമുള്ള പ്രധാന ആശുപത്രികളുടെ അഭാവമുണ്ട്. കൂടാതെ, എയിംസ് സ്ഥാപിക്കുന്നതിന് ആവശ്യമായ പൊതുഭൂമി ഇവിടെ ലഭ്യവുമാണ്. സുരേഷ് ഗോപി തന്റെ ആവശ്യം കൂടുതൽ ശക്തമായി കേന്ദ്ര സർക്കാരിന് മുന്നിൽ ഉന്നയിക്കണമെന്നും, ഈ ഉദ്യമത്തിന് എല്ലാ സഹായവും ഉറപ്പാക്കുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

യുഎഇ വിസക്ക് അപേക്ഷിക്കുന്നവർ ഇനി  മുതൽ ഈ രേഖകൂടി സമർപ്പിക്കണം; പുതിയ നിയമം പ്രാബല്യത്തിൽ വന്നു

0

അബുദാബി: യുഎഇയിൽ വിസയ്ക്ക് അപേക്ഷിക്കുന്നതിന് പുതിയ നിബന്ധന നിലവിൽ വന്നു. വിസയ്ക്ക് അപേക്ഷിക്കുന്നവർ ഇനി മുതൽ പാസ്‌പോർട്ടിന്‍റെ പുറം കവർ പേജിന്‍റെ പകർപ്പും സമർപ്പിക്കണം. കഴിഞ്ഞ ആഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി ദുബൈയിലെ ആമർ സെന്‍ററുകളും ദുബൈ, അബുദാബി എന്നിവിടങ്ങളിലെ ടൈപ്പിങ് സെന്‍ററുകളും അറിയിച്ചു. പുതിയ വിസ അപേക്ഷകളെയാണ് ഈ മാറ്റം പ്രധാനമായും ബാധിക്കുക.

പുതിയതായി എൻട്രി പെർമിറ്റിനായി അപേക്ഷിക്കുന്നവർ ഇനി പാസ്‌പോർട്ട് കോപ്പി, വ്യക്തമായ പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഹോട്ടൽ ബുക്കിംഗ് കൺഫർമേഷൻ, റിട്ടേൺ ടിക്കറ്റ് കോപ്പി, പാസ്‌പോർട്ട് പുറം പേജ് എന്നിവ സമർപ്പിക്കണം. ഈ മാസം ആദ്യം ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കി. എല്ലാ എൻട്രി പെർമിറ്റ് അപേക്ഷകൾക്കും പാസ്‌പോർട്ടിന്‍റെ പുറം പേജ് നിർബന്ധിത രേഖയായി ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ രാജ്യക്കാർക്കും എല്ലാതരം വിസകൾക്കും ഇത് ബാധകമാണെന്നും സർക്കുലറിൽ പറയുന്നു.

എന്നാൽ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി), ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) എന്നിവ ഇതുവരെ ഇതുസംബന്ധമായി പ്രസ്താവന പുറത്തിറക്കിയിട്ടില്ല

‘സാധാരണക്കാരായ പൗരന്മാരെ നിരീക്ഷിക്കാനായി മൈക്രോസോഫ്റ്റിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കാൻ അനുവദിക്കില്ല’; ഇസ്രായേലിനുള്ള സേവനങ്ങൾ നിർത്തി മൈക്രോസോഫ്റ്റ്

0

ന്യൂയോർക്ക്: ഗാസയിലും വെസ്റ്റ് ബാങ്കിലും ദിവസവും ദശലക്ഷക്കണക്കിന് പലസ്തീൻ സിവിലിയൻ ഫോൺ കോളുകൾ ശേഖരിച്ച ഇസ്രയേലിന്റെ ശക്തമായ ഒരു നിരീക്ഷണ സംവിധാനം നിർത്തലാക്കിയതായി അമേരിക്കൻ ടെക് കമ്പനിയായ മൈക്രോസോഫ്റ്റ്. ഇസ്രായേൽ സൈന്യത്തിന്റെ ഉന്നത ചാര ഏജൻസിയായ യൂണിറ്റ് 8200, അതിന്റെ അസൂർ ക്ലൗഡ് പ്ലാറ്റ്‌ഫോമിൽ വിപുലമായ നിരീക്ഷണ ഡാറ്റ സംഭരിച്ചുകൊണ്ട് കമ്പനിയുടെ സേവന നിബന്ധനകൾ ലംഘിച്ചുവെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു.

ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ യൂണിറ്റിനുള്ള ചില സേവനങ്ങൾ അടച്ചുപൂട്ടുകയും പ്രവർത്തനരഹിതമാക്കുകയും ചെയ്‍തതായി മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്‍മിത്ത് കമ്പനിയുടെ ബ്ലോഗിൽ പറഞ്ഞു. ഗാസയിലെയും അധിനിവേശ വെസ്റ്റ് ബാങ്കിലെയും പലസ്‍തീനികളുടെ ദശലക്ഷക്കണക്കിന് ഫോൺ കോളുകൾ സംഭരിക്കാൻ ഇസ്രായേലിന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗം മൈക്രോസോഫ്റ്റ് അസൂർ ഉപയോഗിക്കുന്നുണ്ടെന്ന് ഓഗസ്റ്റ് ആദ്യം റിപ്പോർട്ട് വന്നിരുന്നു.

മൈക്രോസോഫ്റ്റ് അന്ന് ഈ ആരോപണം നിഷേധിച്ചിരുന്നെങ്കിലും ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഒരു രാജ്യത്തിനും ചാരവൃത്തി ആവശ്യങ്ങൾക്കായി സേവനങ്ങൾ നൽകുന്നില്ലെന്നും കമ്പനി വാദിച്ചു. എന്നാൽ ചില കാര്യങ്ങൾ ശരിയാണെന്ന് തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി മൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസം അവരുടെ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

സാധാരണക്കാരായ പൗരന്മാരുടെ കൂട്ട നിരീക്ഷണത്തിനായി മൈക്രോസോഫ്റ്റിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്‍മിത്ത് വ്യക്തമാക്കി. ഈ നയം എല്ലാ രാജ്യങ്ങളിലും ബാധകമാണെന്നും കമ്പനി പറയുന്നു. അന്വേഷണത്തിനിടെ കമ്പനി ബിസിനസ് രേഖകൾ, സാമ്പത്തിക രേഖകൾ, ആന്തരിക പേപ്പറുകൾ എന്നിവ പരിശോധിച്ചെന്നും മൈക്രോസോഫ്റ്റ് പറയുന്നു.

വ്യാഴാഴ്ച ബ്രാഡ് സ്മിത്ത് ഈ തീരുമാനം ജീവനക്കാരെ അറിയിച്ചു. ക്ലൗഡ് സ്റ്റോറേജ്, എ ഐ സേവനങ്ങൾ എന്നിവയുൾപ്പെടെ ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിലെ ഒരു യൂണിറ്റിലേക്കുള്ള ഒരു കൂട്ടം സേവനങ്ങൾ കമ്പനി നിർത്തലാക്കുകയും പ്രവർത്തനരഹിതമാക്കുകയും ചെയ്തു എന്ന് അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിക്കാനെഴുന്നേറ്റ നെതന്യാഹുവിനെതിരെ പ്രതിഷേധം; കൂക്കിവിളിച്ച് വാക്കൗട്ട് നടത്തിയത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 100 ലേറെ പ്രതിനിധികൾ

0

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയില്‍ പ്രസം​ഗിക്കാനെഴുന്നേറ്റ നെതന്യാഹുവിനെതിരെ കൂക്കുവിളി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 100 ലേറെ പ്രതിനിധികളാണ് നെതന്യാഹു പ്രസം​ഗിക്കാനെഴുന്നേറ്റതോടെ കൂക്കിവിളിച്ച് വാക്കൗട്ട് നടത്തി പ്രതിഷേധമറിയിച്ചത്. അറബ്, മുസ്‌ലിം, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും പ്രതിഷേധത്തിന്റെ ഭാഗമായി. നെതന്യാഹുവിന്റെ അനുയായികൾ ഉച്ചത്തിൽ കൈയടിച്ചും മിനിറ്റുകളോളം എഴുന്നേറ്റു നിന്നുകൊണ്ടും ഇറങ്ങിപ്പോക്കിലെ ഗൗരവം കുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

അരൂർ-തുറവൂർ മേൽപ്പാല നിർമ്മാണമേഖലയിൽ കണ്ടെയ്‌നർ ലോറി മറിഞ്ഞു; ഇന്ന് രണ്ടാമത്തെ അപകടം

0

ആലപ്പുഴ: അരൂർ-തുറവൂർ ഉയരപ്പാതയുടെ നിർമ്മാണമേഖലയിൽ വീണ്ടും വാഹനാപകടം. നിർമ്മാണ പ്രവർത്തനങ്ങൾക്കായി സ്ഥാപിച്ചിരുന്ന റെയിലിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട ഒരു കണ്ടെയ്‌നർ ലോറി മറിയുകയായിരുന്നു. അപകടത്തിൽ ലോറിയുടെ ഡ്രൈവർക്ക് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഈ നിർമ്മാണമേഖലയിൽ ഇന്ന് സംഭവിക്കുന്ന രണ്ടാമത്തെ അപകടമാണിത്. ഇന്ന് രാവിലെയും സമാനമായ രീതിയിൽ ഒരു തടി ലോറി ഇവിടെ മറിഞ്ഞിരുന്നു. രണ്ട് അപകടങ്ങളിലും ആളപായമോ ഗുരുതര പരിക്കുകളോ സംഭവിച്ചിട്ടില്ല. എങ്കിലും, നിർമ്മാണത്തിനായി റോഡിൽ സ്ഥാപിച്ചിട്ടുള്ള റെയിലുകൾ അപകടങ്ങൾക്ക് കാരണമാകുന്നു എന്ന ആശങ്ക ഇത് ഉയർത്തുന്നുണ്ട്.

“കട്ടപ്പ പോസ്റ്ററിൽ, ”  പ്രതികരിച്ച്   ജി. സുകുമാരൻ നായർ

0

കോട്ടയം:  സാമൂഹിക സംഘടന എന്ന നിലയിലാണ് സർക്കാരുമായി സഹകരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല നായർസർവീസ് സൊസൈറ്റിയുടെ നിലപാടെന്നും  സുകുമാരൻ നായർ.

കോൺഗ്രസ് പ്രതിനിധികൾ ആരും കുടിക്കാഴ്ചക്ക് അനുമതി ചോദിച്ചിട്ടില്ലെന്നും ജി. സുകുമാരൻ നായർ പറഞ്ഞു. 

തെറ്റുണ്ടായാൽ എൻഎസ്എസ് ചൂണ്ടിക്കാട്ടും, ശരിയെങ്കിൽ അംഗീകരിക്കുകയും ചെയ്യും. കാശുകൊടുത്താൽ പേരുവെക്കാതെ ബാനർ ആർക്കും അടിച്ചുവെക്കാമെന്നും ജി. സുകുമാരൻ നായർ   പറഞ്ഞു.