മാഹി: മുൻ ഉപരാഷ്ട്രപതി കെ.ആർ.നാരായണന്റെ പുതുച്ചേരി സന്ദർശനത്തിനിടെ വെടിയേറ്റ വനിതാ എസ്ഐ അന്തരിച്ചു. 28 വർഷത്തെ വീൽചെയർ ജീവിതത്തിന് പിന്നാലെയാണ് വനിതാ എസ്ഐ മരണത്തിന് കീഴടങ്ങിയത്. തുച്ചേരിയിൽ എസ്ഐ ആയിരുന്ന മാഹി സ്വദേശി വളവിൽ പിച്ചക്കാരന്റവിട ബാനുവാണ് (ജാനു 75) മരിച്ചത്. 1997ൽ അന്നത്തെ ഉപരാഷ്ട്രപതി കെ.ആർ.നാരായണൻ പുതുച്ചേരിയിൽ വന്നപ്പോൾ ബാനു സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. ഇതിനിടെയാണ് ഇൻസ്പെക്ടറുടെ പിസ്റ്റളിൽനിന്ന് അബദ്ധത്തിൽ ബാനുവിന് വെടിയേറ്റത്.
നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനാൽ അന്നുമുതൽ ബാനു വീൽചെയറിലാണ് കഴിഞ്ഞിരുന്നത്. പിന്നാലെ . 2010ൽ സർവീസിൽ നിന്ന് വിശ്രമിക്കുകയും ചെയ്തു. കുടുംബത്തോടൊപ്പം പുതുച്ചേരിയിലായിരുന്നു ബാനുവിന്റെ താമസം. മാഹിയിൽ നിന്നുള്ള പ്രഥമ പോലീസ് ഉദ്യോഗസ്ഥയായാണ് ബാനു. ഭർത്താവ് പരേതനായ വീരപ്പൻ. മക്കൾ: മണികണ്ഠൻ, മഹേശ്വരി, ധനലക്ഷ്മി.

