ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ

0

അറബിക്കടലില്‍ നിന്ന് പുതിയ ഇനം ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ലക്ഷദ്വീപ് കടലിന്റെ കിഴക്കന്‍ മേഖലയില്‍ 350 മുതല്‍ 500 മീറ്റര്‍ വരെ ആഴമുള്ള ഭാഗത്താണ് ഇവയെ കണ്ടെത്തിയത്. കൊല്ലം ശക്തികുളങ്ങര ഹാര്‍ബറില്‍ എത്തിയ ആഴക്കടല്‍ ട്രോളിംഗ് ബോട്ടുകളില്‍ നിന്നാണ് ഗവേഷണത്തിനാവശ്യമായ ആറ് മത്സ്യങ്ങളെ സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചത്.

ഇന്ത്യന്‍ ഡോറി എന്ന് വിളിക്കുന്ന ഈ മത്സ്യത്തിന് ‘സിറ്റോപ്സിസ് ഇന്‍ഡിക്ക’ എന്നാണ് ശാസ്ത്രീയ നാമം നല്‍കിയിരിക്കുന്നത്

സിഎംഎഫ്ആര്‍ഐയിലെ ഡോ ആര്‍ രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍.

പരമ്പരാഗത ശാസ്ത്രീയ വര്‍ഗ്ഗീകരണ രീതികളിലും അത്യാധുനിക ഡി.എന്‍.എ. പരിശോധനയിലുമാണ് ഇത് പുതിയ ഇനം മീനാണെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചത്. ഇതുവരെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണപ്പെടുന്ന ഈ മത്സ്യങ്ങള്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണപ്പെടുന്ന ‘സിറ്റോപ്‌സിസ് റോസിയ’ എന്ന വിഭാഗത്തില്‍പ്പെട്ടതാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍, ജനിതകഘടനയില്‍ ഇവയില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ മത്സ്യമെന്ന് കണ്ടെത്തി.

ഇന്ത്യന്‍ ജേണല്‍ ഓഫ് ഫിഷറീസ് ജേണലില്‍് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളിലെ ആഴക്കടലില്‍ ഇനിയും കണ്ടെത്താത്ത വലിയൊരു സമുദ്ര ജൈവവൈവിധ്യം ഒളിഞ്ഞിരിപ്പുണ്ടെന്ന് സൂചന നല്‍കുന്നതാണ് പുതിയ കണ്ടെത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here