ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിക്കാനെഴുന്നേറ്റ നെതന്യാഹുവിനെതിരെ കൂക്കുവിളി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 100 ലേറെ പ്രതിനിധികളാണ് നെതന്യാഹു പ്രസംഗിക്കാനെഴുന്നേറ്റതോടെ കൂക്കിവിളിച്ച് വാക്കൗട്ട് നടത്തി പ്രതിഷേധമറിയിച്ചത്. അറബ്, മുസ്‌ലിം, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും പ്രതിഷേധത്തിന്റെ ഭാഗമായി. നെതന്യാഹുവിന്റെ അനുയായികൾ ഉച്ചത്തിൽ കൈയടിച്ചും മിനിറ്റുകളോളം എഴുന്നേറ്റു നിന്നുകൊണ്ടും ഇറങ്ങിപ്പോക്കിലെ ഗൗരവം കുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

