മഴ കനക്കും!  ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു

0

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

പടിഞ്ഞാറൻ – മധ്യ ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യൂനമർദം നിലനിൽക്കുകയാണ്. അടുത്ത 24 മണിക്കൂറിൽ ഇത് തീവ്ര ന്യൂനമർദ്ദമായി മാറും.

നാളെയോടെ തെക്കൻ ഒഡീഷ – വടക്കൻ ആന്ധ്രാ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. ഈ സഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി മഴ കിട്ടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ആദ്യം എയിംസ് അനുവദിക്കൂ, നാളെ തന്നെ സ്ഥലം കൊടുക്കാം; ആലപ്പുഴക്കാരെ പൊട്ടന്മാര്‍ ആക്കരുതെന്ന് സജി ചെറിയാന്‍

0

ആലപ്പുഴ: കേരളത്തിന് എയിംസ് അനുവദിച്ചെന്ന് പറഞ്ഞാല്‍ നാളെ രാവിലെ 11 ന് സ്ഥലം കൊടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. മന്ത്രി എന്ന നിലയിലും പാര്‍ട്ടി ഭാരവാഹി എന്ന നിലയിലുമാണ് പറയുന്നത്. കേരളത്തോടുള്ള നീതി നിഷേധമാണ് ഇതുവരെ എയിംസ് അനുവദിക്കാത്തതെന്നും മന്ത്രി പറഞ്ഞു.

അരൂകുറ്റിയില്‍ പെരിയാര്‍ സ്മാരകത്തിന്റെ ശിലാസ്ഥാപന ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു സജി ചെറിയാന്‍. 200 അല്ല അതില്‍ കൂടുതല്‍ ഏക്കര്‍ തരാനും തയാറാണ്. സുരേഷ് ഗോപി തട്ടുപൊളിപ്പന്‍ രാഷ്ട്രീയം കളിക്കുകയാണ്. ആത്മാര്‍ഥത ഉള്ളതുകൊണ്ടല്ല, ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് സുരേഷ് ഗോപിക്കുള്ളത്. ആലപ്പുഴയില്‍ എയിംസ് തരാമെന്ന് പറഞ്ഞ് ആലപ്പുഴക്കാരെ പൊട്ടന്മാര്‍ ആക്കണ്ട.

അസംബ്ലി, പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത് പറയുന്നത്. കുട്ടനാടിന് കേന്ദ്രം ഒന്നും നല്‍കിയിട്ടില്ല. പ്രളയം വന്നപ്പോഴും നല്‍കിയില്ല. വയനാടിനും ഒന്നും നല്‍കിയില്ല. ഇപ്പോള്‍ കുട്ടനാട്ടില്‍ കേന്ദ്ര സമിതി സന്ദര്‍ശനം നടത്തുകയാണ്. കൃഷിമന്ത്രി അറിഞ്ഞില്ല. ജില്ലയിലെ മന്ത്രിയായ ഞാനും അറിഞ്ഞില്ല. അവിടുത്തെ എംഎല്‍എയും അറിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന് അനുവദിക്കുന്ന എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. വികസനത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന ആലപ്പുഴ ജില്ലയെ മുന്നോട്ടു കൊണ്ടുവരേണ്ടതുണ്ടെന്നും സംസ്ഥാനത്തെ വിവിധ ജില്ലകളുമായി താരതമ്യം ചെയ്താല്‍ ആലപ്പുഴയ്ക്ക് എയിംസിനു യോഗ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആരായിരിക്കും ആ ഭാഗ്യവാൻ!   തിരുവോണം ബംപർ നറുക്കെടുപ്പ് നാളെ

0

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ നറുക്കെടുപ്പ് നാളെ.

25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്ക്. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം 10 പരമ്പരകൾക്കും ലഭിക്കും. അഞ്ചാം സമ്മാനം രണ്ടു ലക്ഷം വീതം പത്ത് പരമ്പരകൾക്കും ലഭിക്കും. 5000 രൂപ മുതൽ 500 രൂപ വരെ സമ്മാനങ്ങളുണ്ട്.

തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും.

ഈ വർഷം തിരുവോണം ബംബറിനായി അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജൻസികൾ വിറ്റുകഴിഞ്ഞു. പാലക്കാടാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്.

രണ്ടാം സ്ഥാനത്ത് തൃശൂരും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരവുമാണ്. കഴിഞ്ഞവർഷം 71.40 ലക്ഷം ടിക്കറ്റുകളാണ് വില്പന നടന്നത്. നറുക്കെടുപ്പ് നടക്കുന്ന ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ പൊതുജനങ്ങൾക്ക് ടിക്കറ്റ് വാങ്ങാവുന്നതാണ്.

ആരായിരിക്കും ആ ഭാഗ്യവാൻ!   തിരുവോണം ബംപർ നറുക്കെടുപ്പ് നാളെ

0

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ നറുക്കെടുപ്പ് നാളെ.

25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്ക്. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം 10 പരമ്പരകൾക്കും ലഭിക്കും. അഞ്ചാം സമ്മാനം രണ്ടു ലക്ഷം വീതം പത്ത് പരമ്പരകൾക്കും ലഭിക്കും. 5000 രൂപ മുതൽ 500 രൂപ വരെ സമ്മാനങ്ങളുണ്ട്.

തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും.

ഈ വർഷം തിരുവോണം ബംബറിനായി അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജൻസികൾ വിറ്റുകഴിഞ്ഞു. പാലക്കാടാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്.

രണ്ടാം സ്ഥാനത്ത് തൃശൂരും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരവുമാണ്. കഴിഞ്ഞവർഷം 71.40 ലക്ഷം ടിക്കറ്റുകളാണ് വില്പന നടന്നത്. നറുക്കെടുപ്പ് നടക്കുന്ന ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ പൊതുജനങ്ങൾക്ക് ടിക്കറ്റ് വാങ്ങാവുന്നതാണ്.

കൊങ്കണ്‍ റെയില്‍പാത ഇരട്ടിയാക്കും: സുപ്രധാന തീരുമാനവുമായി റെയില്‍വേ

0

കണ്ണൂര്‍: കൊങ്കണ്‍ റെയില്‍പാത ഇരട്ടിയാക്കാനുള്ള സുപ്രധാന നീക്കവുമായി റെയില്‍വേ. 263 കിലോമീറ്റര്‍ ഇരട്ടപ്പാതയാക്കാനുള്ള സാധ്യതാ പഠനത്തിന് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ വിളിച്ചു. 25 വര്‍ഷത്തിന് ശേഷമാണ് റെയില്‍പാത ഇരട്ടിയാക്കാനുള്ള നീക്കം ആരംഭിച്ചത്.

കര്‍ണാടകയിലെ തൊക്കൂര്‍-ബൈന്ദൂര്‍, മഹാരാഷ്ട്രയിലെ വൈഭവാടി റോഡ്- മജോര്‍ഡ എന്നിവിടങ്ങളിലാണ് പഠനം നടത്തുന്നത്. റെയില്‍പാത ഇരട്ടിയാക്കുന്നതിന് മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ ചെലവ് വഹിക്കണം. റെയില്‍വേയ്ക്കൊപ്പമായിരിക്കും ഫണ്ട് നല്‍കേണ്ടത്.

റെയില്‍പാത ഇരട്ടിക്കുന്നതോടെ യാത്ര ദൂരം കുറയുകയും യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാവുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. 55 ട്രെയിനുകളാണ് കൊങ്കണ്‍ വഴി സര്‍വീസ് നടത്തുന്നത്. ഇതില്‍ 28 എണ്ണമാണ് കേരളത്തിലൂടെ പോകുന്നത്.

വീട്ടമ്മയെയും രണ്ട് പെണ്‍മക്കളെയും കാണാതായിട്ട് ഒരുമാസം

0

പത്തനംതിട്ട ∙ തിരുവല്ല ആലുംത്തുരുത്തിൽ വാടകവീട്ടിൽ താമസിച്ചിരുന്ന വീട്ടമ്മയെയും രണ്ട് പെൺമക്കളെയും കാണാതായിട്ട് ഒരുമാസം പിന്നിട്ടു. റീന കെ. ജയിംസ് (37), എട്ടുവയസ്സുകാരി അക്ഷര, ആറുവയസ്സുകാരി അൽക്ക എന്നിവരാണ് ഓഗസ്റ്റ് 19-ന് കാണാതായത്.

ഓഗസ്റ്റ് 18, 19 തീയതികളിൽ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയെങ്കിലും അതിന് ശേഷം ഇവരുടെ കാര്യത്തിൽ യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ദൃശ്യങ്ങളിൽ റീനയും മക്കളും യാത്രയ്ക്ക് തയ്യാറായ നിലയിൽ ബാഗുകളുമായാണ് കാണപ്പെടുന്നത്.

കാണാതായ രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് റീനയുടെ ഭർത്താവ് അനീഷ് മാത്യുവും ബന്ധുക്കളും പൊലീസിൽ പരാതി നൽകിയത്. അന്വേഷണം ആരംഭിക്കുമ്പോഴുതന്നെ ഇതു വലിയ ദുരൂഹത സൃഷ്ടിച്ചിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ അനീഷും റീനയും ഒരുമിച്ച് താമസിച്ചിരുന്നുവെങ്കിലും മൂന്ന് വർഷം മുമ്പ് കുടുംബകോടതിയിൽ റീന നൽകിയ കേസ് പിന്നീട് ഒത്തുതീർപ്പാകാണുകയായിരുന്നു. ഒരാഴ്ച മുൻപ്  അനീഷ് മാത്യു മരണപ്പെട്ടു. റീനയുടെ കൈവശം മൊബൈൽ ഫോണില്ലാത്തത് അന്വേഷണത്തെ കൂടുതൽ സങ്കീർണമാക്കുന്നു.

സംസ്ഥാനവ്യാപകമായി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

തിരിച്ചറിയാനുള്ള അടയാളങ്ങൾ

റീന കെ. ജയിംസ്: ഇടത് കൈത്തണ്ടയിൽ നീളത്തിൽ മുറിവ് ഉണങ്ങിയ പാട്.

അക്ഷര: ഇരുനിറം, നീളം കൂടിയ കറുത്ത മുടി.

അൽക്ക: വെളുത്ത നിറം, ചുരുണ്ട ചെമ്പൻ മുടി.


വിവരമുള്ളവർ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടണം:


ഡി.വൈ.എസ്.പി. തിരുവല്ല – 9497990035
ഇൻസ്പെക്ടർ പുളിക്കീഴ് – 9497947150
സബ് ഇൻസ്പെക്ടർ പുളിക്കീഴ് – 9497980240

മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് നിക്ഷേപമെത്ര? ഓരോ വകുപ്പില്‍ നിന്നും കണക്കെടുക്കും; സര്‍ക്കാര്‍ നീക്കം തിരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ക്കണ്ട്

0

മുഖ്യമന്ത്രിയുടെ വിദേശയാത്രക്കിടെ നടന്ന നിക്ഷേപത്തിന്റെ കണക്കെടുക്കുന്നു. യാത്ര വഴി ഓരോ വകുപ്പുകള്‍ക്കും ലഭിച്ച വിദേശനിക്ഷേപത്തിന്റെ കണക്കാണ് ശേഖരിക്കുന്നത്. നിയമസഭയില്‍ അവതരിപ്പിക്കുന്നതിനും പ്രചരണത്തിന് ഉപയോഗിക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ ഈ കണക്കുകള്‍ ശേഖരിക്കുന്നത്. തദ്ദേശ, നിമയസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗം കൂടിയാണ് സര്‍ക്കാരിന്റെ ഈ നീക്കം.

മുഖ്യമന്ത്രി പിണറായി വിജയന്‍ 2016 മുതല്‍ 2025വരെ നടത്തിയ വിദേശയാത്രയിലൂടെ സംസ്ഥാനത്തിന് ലഭിച്ച വിദേശനിക്ഷേപങ്ങളുടെ കണക്കാണെടുക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് വകുപ്പ് സെക്രട്ടറിമാര്‍ക്കും വകുപ്പ് മന്ത്രിമാര്‍ക്കും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്കിടെ ഒപ്പുവച്ച ധാരണാപത്രങ്ങളുടെ വിശദ വിവരങ്ങള്‍ കൈമാറണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ വിദേശയാത്ര പാഴ്‌ച്ചെലവാണെന്നും ധൂര്‍ത്താണെന്നുമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആക്ഷേപത്തെ കണക്കുകള്‍ വച്ച് പ്രതിരോധിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇത്തരം ആരോപണങ്ങള്‍ പ്രതിപക്ഷം നിയമസഭയില്‍ അടക്കം ഉന്നയിച്ചിരുന്നു. 9 വര്‍ഷം മുഖ്യമന്ത്രി പല തവണയായി യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലും സന്ദര്‍ശനം നടത്തിയത് വിദേശനിക്ഷേപം ആകര്‍ഷിക്കാനുള്ള ഔദ്യോഗിക യാത്രകളാണെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം.

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

0

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഒന്ന് മുതൽ അഞ്ചു വരെയുള്ള ഷട്ടറുകൾ  ഇന്ന് (26.09.2025) രാവിലെ  15 സെന്റീമീറ്റർ  വീതം (ആകെ 100 സെന്റീമീറ്റർ ) ഉയർത്തും.

ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

കെ.ജെ.ഷൈനിനെതിരായ സൈബർ ആക്രമണം; പ്രതി കെഎം ഷാജഹാനെ കൊച്ചിയിൽ എത്തിച്ചു

0

കൊച്ചി: സിപിഐഎം നേതാവ് കെ.ജെ.ഷൈൻ നൽകിയ സൈബർ അധിക്ഷേപ പരാതിയിൽ അറസ്റ്റിലായ യൂട്യൂബർ കെ.എം ഷാജഹാനെ കൊച്ചിയിൽ എത്തിച്ചു. ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലാണ് എത്തിച്ചത്.

ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കെഎം ഷാജഹാൻ അറസ്റ്റിലായത്. ഒരുപാട് കാര്യങ്ങൾ ഇനി പറയാനുണ്ടെന്നും മുഖ്യമന്ത്രിയെ പറ്റി വെളിപ്പെടുത്താൻ കാര്യങ്ങൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇനിയും വെളിപ്പെടുത്താനുണ്ടെന്ന് അറസ്റ്റിന് ശേഷം ഷാജഹാൻ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയെക്കുറിച്ച് കെ.എം. ഷാജഹാൻ നേരത്തേയും പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. സൈബർ പൊലീസിന്റെ വിലയിരുത്തൽ ഇത് ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് . കെ.ജെ ഷൈൻ നൽകിയ ആദ്യ പരാതിയിൽ സൈബർ പൊലീസ് സി.കെ. ഗോപാലകൃഷ്ണൻ, കെ.എം. ഷാജഹാൻ എന്നിവർക്ക് നോട്ടീസ് നൽകിയിരുന്നു.

പൊന്‍മുടിയിലേക്കാണെങ്കില്‍ പോകേണ്ട ! സന്ദര്‍ശനം താത്കാലികമായി നിരോധിച്ചു

0

തിരുവനന്തപുരം: പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിലേയ്ക്കുള്ള സന്ദര്‍ശനം നിരോധിച്ചു. പ്രതികൂല കാലാവസ്ഥ കാരണം ഇന്ന് മുതല്‍ ഇനി ഒരു നിര്‍ദ്ദേശം ഉണ്ടാകുന്നതുവരെ അടച്ചിടുമെന്നാണ് തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. തിരുവനന്തപുരത്തെ സ്‌കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ക്കും ഉള്‍പ്പെടെ ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടാകില്ല. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

കാസർഗോഡ് ടിപ്പർ ലോറി കാറിലിടിച്ച് അപകടം; മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

0

കാസർഗോഡ്: കാസർഗോഡ് വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. സിപിഒ സജീഷാണ് മരിച്ചത്. ബേക്കൽ ഡി വൈ എസ് പിയുടെ ഡാൻസാഫ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥനായിരുന്നു സജീഷ്. മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി ഇവർ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. ചെങ്കള നാലാം മൈലിൽ ഇന്ന് പുലർച്ചെ 2.45ഓടെയായിരുന്നു സംഭവം. വണ്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ സുഭാഷിനും ഗുരുതര പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇടിയുടെ ആഘാതത്തിൽ വണ്ടി പൂർണ്ണമായും തകർന്നു. സജീഷ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.

ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിൽ നടന്നത് പണം വെച്ചുള്ള ചീട്ടുകളി, കയ്യോടെ പൊക്കി പോലീസ്; 24 പേർ പിടിയിൽ, പണവും വാഹനങ്ങളും കസ്റ്റഡിയിലെടുത്തു

0

പാലക്കാട് : ഒറ്റപ്പാലത്ത് ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിൽ പണം വെച്ചുള്ള ചീട്ടുകളി. ഒറ്റപ്പാലം കണ്ണിയംപുറത്തെ വീട്ടിലായിരുന്നു സംഭവം. ഇവിടെയുണ്ടായിരുന്ന 24 പേരെ പോലീസ് പിടികൂടി. വാണിയംകുളം, ഓങ്ങല്ലൂർ, വാടാനംകുറുശ്ശി, ചെറുതുരുത്തി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ആളുകളാണ് അറസ്റ്റിലായത്. ഇവരുടെ പക്കലുണ്ടായിരുന്ന ചീട്ടുകളിക്ക് ഉപയോഗിച്ചിരുന്ന 25,000 രൂപയും, പണമിടപാടുകൾക്ക് ഉപയോഗിച്ചിരുന്ന ടോക്കണുകളും പോലീസ് കണ്ടെടുത്തു. സംഭവസ്ഥലത്ത് നിന്നും വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ആറ് കാറുകളാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നിയമ നടപടികക്ക് ശേഷം ഇവരെ കോടതി ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

പരിധിയില്ലാത്ത കോളിംഗും ഒന്നിലധികം സൗജന്യ ആനുകൂല്യങ്ങളും; ഇന്ത്യയിലുടനീളം 4ജി, പിന്നാലെ 5ജി പ്ലാനുമായി ബി‌എസ്‌എൻ‌എൽ

0

ന്യൂഡൽഹി: ഇന്ത്യയിലുടനീളം 4 ജി സേവനം വ്യാപിപ്പിക്കാൻ ഒരുങ്ങി ബി‌എസ്‌എൻ‌എൽ. സെപ്റ്റംബർ 27 ന് രാജ്യവ്യാപകമായി എല്ലാ ടെലികോം സർക്കിളുകളിലും ഔദ്യോഗിക ലോഞ്ച് നടക്കും. രാജ്യത്തുടനീളം 100,000 പുതിയ 4ജി/5ജി ടവറുകൾ സ്ഥാപിക്കുന്നതിനുള്ള ഒരു വർഷം നീണ്ടുനിന്ന പദ്ധതി പൂർത്തിയാക്കിയതിന് ശേഷം, കമ്പനി ഔദ്യോഗിക എക്സ് ഹാൻഡിൽ വഴി ലോഞ്ച് സ്ഥിരീകരിച്ചു. 4ജി സേവനം അവതരിപ്പിക്കുന്നത് ഇന്റർനെറ്റ് കണക്റ്റിവിറ്റി ഗണ്യമായി മെച്ചപ്പെടുത്തുമെന്നും ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് കോൾ വിച്ഛേദങ്ങൾ കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.

സെപ്റ്റംബർ 27ന് രാജ്യമെമ്പാടും ഉദ്ഘാടനം ചെയ്യുന്നത് ബിഎസ്എൻഎല്ലിന്‍റെ തദ്ദേശീയ സാങ്കേതികവിദ്യയാണെന്നും ഭാരത് ഡിജിറ്റൽ ഇൻഫ്രാ സമ്മിറ്റ് 2025ൽ നടത്തിയ പ്രസംഗത്തിൽ റോബർട്ട് ജെ രവി വ്യക്തമാക്കി. ഈ വർഷം ഓഗസ്റ്റ് 15ന് ബിഎസ്‍എൻഎൽ ദേശീയ തലസ്ഥാനമായ ഡൽഹിയിലെ ടെലികോം സർക്കിളിൽ 4ജി സേവനങ്ങളുടെ സോഫ്റ്റ് ലോഞ്ച് പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ബിഎസ്എൻഎൽ 2024ൽ 25,000 കോടിയുടെ പ്രാരംഭ നിക്ഷേപത്തോടെ മെട്രോ നഗരങ്ങളിലെ ഉപയോക്താക്കൾക്ക് 4ജി സേവനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഈ സേവനങ്ങൾക്കായി ഇതുവരെ ഒരു ലക്ഷം മൊബൈൽ ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. നെറ്റ്‌വർക്ക് ശേഷി കൂടുതൽ വർധിപ്പിക്കുന്നതിനും ഉപയോക്താക്കൾക്ക് 5ജി സേവനങ്ങൾ നൽകുന്നതിനുമായി 47,000 കോടി വരെ നിക്ഷേപിക്കാൻ , ബി‌എസ്‌എൻ‌എൽ പദ്ധതിയിടുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

4ജി ഓഫറുകളും സേവനങ്ങളും ശക്തിപ്പെട്ടതിന്‍റെ പശ്ചാത്തലത്തിൽ സാമ്പത്തിക വർഷത്തിലെ വരും പാദങ്ങളിൽ ബിഎസ്എൻഎൽ സാമ്പത്തിക നേട്ടം റിപ്പോർട്ട് ചെയ്യുമെന്ന് ഈ വർഷം ജൂലൈയിൽ ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം കുറഞ്ഞത് 50 ശതമാനം വർധിപ്പിക്കണമെന്നും അടുത്ത വർഷത്തേക്ക് തന്ത്രപരമായ ബിസിനസ് യൂണിറ്റിന് എന്‍റർപ്രൈസ് ബിസിനസ് 25 മുതൽ 30 ശതമാനം വളർത്തണമെന്നും ബി‌എസ്‌എൻ‌എല്ലിന്‍റെ അവലോകന യോഗത്തിൽ ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടിരുന്നു.

2024 സാമ്പത്തിക വർഷത്തിലെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ ബിഎസ്എൻഎൽ 262 കോടി അറ്റാദായവും ഒക്ടോബർ-ഡിസംബർ പാദത്തിൽ 280 കോടി അറ്റാദായവും രേഖപ്പെടുത്തിയിരുന്നു. 18 വർഷത്തിനിടെ ആദ്യമായിട്ടായിരുന്നു തുടർച്ചയായ ഈ ലാഭം. അതേസമയം 6ജി സാങ്കേതികവിദ്യയ്ക്കുള്ള ഇന്ത്യയുടെ ഭാവി പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ചെങ്കോട്ടയിൽ പരാമർശം നടത്തിയിരുന്നു. 6ജി സേവനങ്ങൾ ആരംഭിക്കുന്നത് മിഷൻ മോഡിൽ ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ലോകത്തിലെ ആദ്യത്തെ 6ജി രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം, ബി‌എസ്‌എൻ‌എല്ലിന്റെ മൊബൈൽ കണക്റ്റിവിറ്റി രാജ്യവ്യാപകമായി വികസിപ്പിക്കുന്നതിനായി തപാൽ വകുപ്പും (ഡി‌ഒ‌പി) ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡും (ബി‌എസ്‌എൻ‌എൽ) ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. ബി‌എസ്‌എൻ‌എൽ സിം കാർഡുകൾ വിൽക്കുന്നതിനും രാജ്യത്തുടനീളം മൊബൈൽ റീചാർജ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും തപാൽ വകുപ്പ് അതിന്റെ 1.65 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളുടെ വിശാലമായ ശൃംഖല ഉപയോഗപ്പെടുത്തുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

സിപിഎം സുരേഷ് ബാബുവിനെ പുറത്താക്കണം, ഷാഫിയുടെ പരാതിയിൽ കേസെടുക്കണം: പ്രതികരിച്ച് വി.ഡി സതീശൻ

0

തൃശൂർ: ഷാഫി പറമ്പിൽ എംപിക്കെതിരെയുള്ള സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടേത് ആരോപണമല്ല, അധിക്ഷേപമാണെന്ന് വിഡി സതീശൻ പറഞ്ഞു. സിപിഎം സുരേഷ് ബാബുവിനെ പുറത്താക്കണം.

ഷാഫിയുടെ പരാതിയിൽ കേസെടുക്കണം. ഷാഫിക്കെതിരെ പറഞ്ഞിരിക്കുന്നത് അസഭ്യമാണെന്നും വിഡി സതീശൻ പറഞ്ഞു. പൊലീസ് മർദ്ദനമേറ്റ പീച്ചിയിലെ ലാലീസ് ഹോട്ടലുടമയെയും ജീവനക്കാരെയും സന്ദർശിക്കാനെത്തിയതാണ് പ്രതിപക്ഷ നേതാവ്.

എറണാകുളത്തെ വിഷയം സിപിഎമ്മുകാർ തന്നെയാണ് പുറത്തുകൊടുത്തത്. അതിൽ കാണിക്കുന്ന ആവേശവും അതിൽ വെള്ളപൂശാൻ എടുക്കുന്ന ശ്രമമൊന്നും ഇക്കാര്യത്തിൽ ഇല്ല. പറവൂരിൽ എല്ലാവർക്കും എതിരെയാണ് കേസെടുക്കുന്നത്.

കേരളത്തിലെ വനിതാ മാധ്യമ പ്രവർത്തകർക്കെതിരെ ഏറ്റവും കൂടുതൽ അധിക്ഷേപം ചൊരിഞ്ഞത് സിപിഎമ്മാണ്. പൊതുയോഗങ്ങളിൽ സ്ത്രീകൾക്കും ആളുകൾക്കുമെതിരെ ഏറ്റവും കൂടുതൽ മോശമായി സംസാരിക്കുന്നത് സിപിഎം ആണ്. ഞങ്ങൾ ആരെങ്കിലും ഒരു പരാതി കൊടുത്താൽ അത് നിയമത്തിനനുസരിച്ച് വരില്ല.

സിപിഎമ്മിന് ഒരു നിയമവും ബാക്കിയുള്ളവർക്ക് ഒരു നിയമവുമാണ്. സിപിഎമ്മിന്റെ രീതിയാണ് ഇപ്പോൾ പുറത്തുവരുന്നത്. ആർക്കെതിരെ എന്തും പറയാനുള്ള കുറെ ആളുകളെ ഇറക്കി വിട്ടിരിക്കുകയാണ് സിപിഎം. സിപിഎം സുരേഷ് ബാബുവിനെതിരെ നടപടി എടുക്കുമോ ഇല്ലയോ എന്ന് നോക്കാമെന്നും വിഡി സതീശൻ പറഞ്ഞു.