കോട്ടയം: സാമൂഹിക സംഘടന എന്ന നിലയിലാണ് സർക്കാരുമായി സഹകരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല നായർസർവീസ് സൊസൈറ്റിയുടെ നിലപാടെന്നും സുകുമാരൻ നായർ.
കോൺഗ്രസ് പ്രതിനിധികൾ ആരും കുടിക്കാഴ്ചക്ക് അനുമതി ചോദിച്ചിട്ടില്ലെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.
തെറ്റുണ്ടായാൽ എൻഎസ്എസ് ചൂണ്ടിക്കാട്ടും, ശരിയെങ്കിൽ അംഗീകരിക്കുകയും ചെയ്യും. കാശുകൊടുത്താൽ പേരുവെക്കാതെ ബാനർ ആർക്കും അടിച്ചുവെക്കാമെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.

