പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെ പള്ളിയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി അക്രമി വെടിയുതിർത്തു; നാല് പേർ മരിച്ചു, എട്ട് പേർക്ക് പരിക്ക്

0

മിഷിഗൺ: മിഷിഗണിലെ പള്ളിയിൽ വെടിവെപ്പ്. പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെയായിരുന്നു വെടിവെപ്പ്. ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ നൂറുകണക്കിന് ആളുകൾ ആരാധനയിൽ ഏർപ്പെട്ടിരുന്ന സമയത്തായിരുന്നു ആക്രമണം. സംഭവത്തെ തുടർന്ന് പള്ളിക്ക് തീയിടുകയും ചെയ്തു. തീപിടുത്തത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. തുടർന്ന് പോലീസുമായുള്ള ഏറ്റുമുട്ടലിൽ തോക്കുധാരി കൊല്ലപ്പെട്ടു.

ഞായറാഴ്ച പള്ളിയുടെ മുൻവാതിലിലൂടെ ട്രക്ക് ഇടിച്ചുകയറ്റിയശേഷം അക്രമി വെടിയുതിർക്കുകയായിരുന്നു. ഡെട്രോയിറ്റിൽ നിന്ന് ഏകദേശം 50 മെെൽ വടക്ക് സ്ഥിതി ചെയ്യുന്ന ഗ്രാൻഡ് ബ്ലാങ്കിലെ ചർച്ച് ഒഫ് ജീസസ് ക്രെെസ്റ്റ് ഒഫ് ലാറ്റർ – ഡേ സെയിന്റ് പള്ളിയിലാണ് വെടിവയ്പ്പ് നടന്നത്. ബർട്ടൺ സ്വദേശിയായ തോമസ് ജേക്കബ് സാൻഫോർഡ് (40) ആണ് പള്ളിയിൽ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

വെറും 10 മിനിറ്റ് മാത്രമാണ് ഏറ്റുമുട്ടൽ നീണ്ടു നിന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം സംഭവത്തെ അപലപിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ‘മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലുള്ള പള്ളിയിൽ നടന്ന വെടിവയ്പ്പിനെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചു. എഫ്ബിഐ അടക്കം സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകും. പ്രതി മരിച്ചു.

ഇത് അമേരിക്കൻ ഐക്യനാടുകളിലെ ക്രിസ്ത്യാനികൾക്കെതിരായ മറ്റൊരു ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്ന് തോന്നുന്നു. ഇരകൾക്കും അവരുടെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കും. ഞങ്ങൾ എപ്പോഴും ചെയ്യുന്നതുപോലെ ട്രംപ് ഭരണകൂടം പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കും. അതിനിടയിൽ, ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുക. നമ്മുടെ രാജ്യത്തെ ഈ അക്രമ മഹാമാരി ഉടൻ അവസാനിക്കണം’ ട്രംപ് പറഞ്ഞു.

‘പൊലീസിന് വീഴ്ചയുണ്ടായി’; കരൂർ ആൾക്കൂട്ട ദുരന്തത്തിന്റെ വീഴ്ചകൾ നിരത്തി ഇന്റലിജൻസ് റിപ്പോർട്ട്‌

0

ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തത്തിന്റെ വീഴ്ചകൾ നിരത്തി ഇന്റലിജൻസ് റിപ്പോർട്ട്‌. സ്ഥലം അനുവദിച്ചതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും 10 മണിയോടെ തന്നെ ആളുകൾ തടിച്ചു കൂടിയിട്ടും മുൻകരുതൽ എടുത്തില്ലെന്നും ആണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

അതേസമയം അടിയന്തര സാഹചര്യം നേരിടാൻ മുൻകരുതലുകൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും പതിനായിരം പേർക്കാണ് അനുമതി തേടിയതെങ്കിലും ടിവികെ റാലികളുടെ സ്വഭാവം പരിഗണിച്ചുകൊണ്ട് ആവശ്യമായ മുൻകരുതലുകൾ ഏർപ്പെടുത്തുന്നതിൽ വീഴ്ച പറ്റിയതായും ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വേലുചാമി പുരത്ത് മാത്രം 45,000 ഓളം പേർ ഉണ്ടായിരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഫ്ലൈ ഓവർ പരിസരത്ത് 15,000ത്തിലധികം ആളുകളാണ് വിജയ്ക്കായി കാത്തു നിന്നത്. വിജയ് എത്തിയതോടെ ഇവരും ഒപ്പം നീങ്ങി. ഈ ആളുകളെ ഉൾക്കൊള്ളാൻ വേലുചാമിപുരത്തിന് കഴിയുമായിരുന്നില്ല എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം ആളുകളെ നിയന്ത്രിക്കുന്നതിൽ ടിവികെ ക്രമീകരണം മതിയാകാതെ വരികയായിരുന്നു. തിക്കും തിരക്കും ഉണ്ടായപ്പോൾ നിയന്ത്രണങ്ങൾ അവതാളത്തിലായി. മുന്നറിയിപ്പ് നൽകാനും ആവശ്യമായ സംവിധാനം ഇല്ലാതെയായി. ടിവികെ നേതാക്കൾക്ക് വന്ന ആൾക്കാരെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പൊലീസിനും നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരികയായിരുന്നു. അടിയന്തര സാഹചര്യം നേരിടാൻ പാകത്തിന് ഒന്നും ഉണ്ടായിരുന്നില്ലെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.

നവരാത്രി; പൊതു അവധിയെ തുടർന്ന് പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു

0

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 30 ന് പ്രഖ്യാപിച്ച പൊതു അവധിയെ തുടർന്ന് അന്ന് (ചൊവ്വാഴ്ച) നടത്താനിരുന്ന എല്ലാ പരീക്ഷകളും പി.എസ്.സി. മാറ്റിവച്ചു.

പരീക്ഷകൾ, കായിക പരീക്ഷ, നിയമന പരിശോധന എന്നിവയാണ് മാറ്റിയത്. ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ്, കയർഫെഡിൽ കെമിസ്റ്റ്, ആർക്കൈവ്സ് വകുപ്പിൽ കൺസർവേഷൻ ഓഫീസർ തസ്തികകളിലേക്കുള്ള പരീക്ഷകൾ ഇനി ഒക്ടോബർ എട്ടിനായിരിക്കും നടക്കുക.

വനം-വന്യജീവി വകുപ്പിലെ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 277/2024) തസ്തികയ്ക്കുള്ള ശാരീരിക അളവെടുപ്പും വാക്കിംഗ് ടെസ്റ്റും ഒക്ടോബർ മൂന്നിലേക്ക് മാറ്റി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, പേരൂർക്കട എസ്.എ.പി. പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ഈ പരീക്ഷകൾ നടത്താനിരുന്നത്. 30-ന് നടത്താനിരുന്ന നിയമന പരിശോധനയും മാറ്റിവച്ചതായി പി.എസ്.സി. അറിയിച്ചു.

നിലവിൽ ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ സംസ്ഥാനത്ത് പൊതു അവധിയാണ്. അതിന് പുറമെയാണ് 30ന് കൂടി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭ നടക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്നേ ദിവസം ഹാജരാകണം.

സിപിഎം വിഴിഞ്ഞം മുൻ ലോക്കൽ സെക്രട്ടറി ലോഡ്‌ജ് മുറിയിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

0

തിരുവനന്തപുരം: സിപിഎം നേതാവ് മരിച്ചനിലയിൽ. സിപിഎമ്മിന്റെ വിഴിഞ്ഞം മുൻ ലോക്കൽ സെക്രട്ടറി സ്റ്റാൻലിയെയാണ് ലോഡ്‌ജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്.

24-ാം തീയതിയാണ് സ്റ്റാൻലി വീട്ടിൽ നിന്ന് ഇറങ്ങിയത്. 25-ാം തീയതി മുതൽ ചാലക്കുഴിയിലെ ലോഡ്ജിൽ മുറിയെടുത്ത സ്റ്റാൻലിയെ പുറത്ത് കാണാതായതോടെ മുറി തുറന്നുനോക്കുമ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.

സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്.

പരാതി തീർപ്പാക്കുന്നതിനായെത്തി, പ്രശ്നം പരിഹരിച്ച് എഴുന്നേൽക്കുന്നതിനിടെ കുഴഞ്ഞു വീണു; പോലീസ് സ്റ്റേഷനിൽ വച്ച് ആദിവാസി ഉന്നതിയിലെ കാണിക്കാരൻ മരിച്ചു

0

ഇടുക്കി: ഇടുക്കി ശാന്തൻപാറ പൊലീസ് സ്റ്റേഷനിലെത്തിയ ആദിവാസി ഉന്നതിയിലെ കാണിക്കാരൻ കുഴഞ്ഞു വീണു മരിച്ചു. ഇടുക്കി ചെമ്പകത്തൊഴുകുടി സ്വദേശി എ ചെല്ലൻ ആണ് മരിച്ചത്. 80 വയസായിരുന്നു.

ചെമ്പകത്തൊഴുകുടി സ്വദേശികളായ മൂന്നു പേരും സമീപത്തെ ഏലത്തോട്ടമുടമയുമായി കുടിവെള്ളത്തിനുള്ള ഹോസ് മാറ്റിയിട്ടതുമായി ബന്ധപ്പെട്ട പരാതി തീർപ്പാക്കുന്നതിനാണ് ഇദ്ദേഹം പോലീസ് സ്റ്റേഷനിലെത്തിയത്. പ്രശ്നം പരിഹരിച്ച ശേഷം എഴുന്നേൽക്കുന്നതിനിടെ എസ് ഐയുടെ മുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ രാജകുമാരിയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.

മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ആറുമാസം മുൻപ് ഇദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായിരുന്നു.

മലപ്പുറത്ത് സ്വകാര്യ ബസിൽ 13 വയസുകാരന് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

0

മലപ്പുറം: മലപ്പുറത്ത് സ്വകാര്യ ബസിൽ 13 വയസുകാരനെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കിഴിശ്ശേരിയിൽ നിന്നും സ്വകാര്യ ബസിൽ യാത്ര ചെയ്ത 13 വയസ്സുകാരനാണ് ലൈംഗിക അതിക്രമത്തിന് വിധേയമായത്. സംഭവത്തിൽ അലി അസ്കർ പുത്തലനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 20 ന് വൈകിട്ട് കിഴിശ്ശേരിയിൽ നിന്നും ബസ് കയറിയ കുട്ടിയെ ബസിലുണ്ടായിരുന്ന പ്രതി തന്റെ അടുത്തിരുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസാണ് അന്വേഷണം നടക്കുന്നത്.

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് സൈക്ലത്തോൺ: ഹൃദയാരോഗ്യം ഓർമ്മിപ്പിച്ച് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ

0

അങ്കമാലി: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സൈക്ലത്തോണും വിപുലമായ ആരോഗ്യ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. സെപ്റ്റംബർ 27 വെള്ളിയാഴ്ച രാവിലെ 6 -ന് അങ്കമാലി നഗരസഭയുടെ ഓപ്പൺ ജിമ്മിന് സമീപത്തുനിന്ന് ആരംഭിച്ച സൈക്ലത്തോൺ നഗരസഭ ചെയർമാൻ അഡ്വ. ഷിയോ പോൾ, അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഏബെൽ ജോർജ്ജ് എന്നിവർ ചേർന്നു ഫ്ലാഗ് ഓഫ് ചെയ്തു. പാരാലിമ്പിക്‌സ് ആം റെസ്‌ലിങ് ചാമ്പ്യൻ ജോബി മാത്യു മുഖ്യാഥിതിയായി.

ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ നൽകി, ഹൃദയത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പൊതുസമൂഹത്തിൽ എത്തിക്കുക എന്നതായിരുന്നു ഈ സംരംഭത്തിലൂടെ അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ ലക്ഷ്യമിട്ടത്. സൈക്ലത്തോണിൽ പങ്കെടുത്തവർക്ക് ഹെൽത്ത് ചെക്കപ്പ് കൂപ്പൺ, സർട്ടിഫിക്കറ്റ് എന്നിവ നൽകി. തുടർന്ന് രാവിലെ 7 മണിക്ക് അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ വിദഗ്ദ്ധ ഡോക്ടർമാർ നയിച്ച ആരോഗ്യ ക്ലാസ്സുകളും സി.പി.ആർ. (CPR) പരിശീലനവും നടന്നു. ഡോ ഹർഷ ജീവൻ, സീനിയർ കൺസൾട്ടൻ്റ് & എച്ച്.ഒ.ഡി കാർഡിയോളജി വിഭാഗം, ഡോ. റിനെറ്റ് സെബാസ്റ്റ്യൻ സീനിയർ കൺസൾട്ടൻ്റ് കാർഡിയോതൊറാസിക് ആൻഡ് വാസ്ക്കുലാർ സർജറി, എന്നിവർ ഹൃദയാരോഗ്യ സംരക്ഷണത്തെക്കുറിച്ച് വിശദമായ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

എമർജൻസി ആൻഡ് ട്രോമാ കെയർ വിഭാഗം കൺസൾട്ടൻ്റ് & എച്ച്.ഒ.ഡി, ഡോ. ബിനോയി സേവ്യറുടെ നേതൃത്വത്തിൽ നടന്ന സി.പി.ആർ. ആൻഡ് ബി.എൽ.എസ്. (BLS) പരിശീലനം അടിയന്തിര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാനുള്ള നിർണ്ണായക അറിവ് പൊതുജനങ്ങൾക്ക് പകർന്നു നൽകി. കൂടാതെ ആരോഗ്യബോധം വർദ്ധിപ്പിക്കുന്നതിനായി ഫിറ്റ്‌നസ് ചലഞ്ചും ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. “ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പൊതുജനങ്ങളെ ഓർമ്മിപ്പിക്കാനാണ് ഞങ്ങൾ ഈ സംരംഭം ഏറ്റെടുത്തത്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് പ്രതിരോധമാണ്. ആരോഗ്യകരമായ ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണിത്.” അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഏബെൽ ജോർജ്ജ് പറഞ്ഞു.

NSS വാർഷിക പ്രതിനിധി സഭ ഇന്ന് പെരുന്നയിൽ; നിലപാട് മാറ്റത്തിൽ വിശദീകരണം നൽകിയേക്കും

0

വിവാദങ്ങൾക്കിടയിൽ എൻഎസ്എസിന്റെ വാർഷിക പ്രതിനിധി സഭ ഇന്ന് പെരുന്നയിൽ നടക്കും. 2024 -25 വർഷത്തെ വരവ് ചിലവ് കണക്കുകളെ കുറിച്ച് ചർച്ച ചെയ്യാനുള്ള യോഗമാണ് ചേരുന്നത്. എന്നാൽ രാഷ്ട്രീയ നിലപാടിൽ ഉണ്ടായ മാറ്റം യോഗത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിശദീകരിച്ചേക്കും. നിലപാട് മാറ്റത്തിൽ എതിർപ്പ് ഉയരാനുള്ള സാഹചര്യവും ഉണ്ട്.

എന്നാൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ ഇടതു ചായ്‍വിനെതിരെ കൂടുതൽ കരയോഗങ്ങള്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയാണ്. ഇന്നലെ തിരുവനന്തപുരത്തും സുകുമാരൻ നായർക്കെതിരെ ഫ്ലക്സുകൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം സുകുമാരൻ നായര്‍ക്കെതിരെ പത്തനംതിട്ടയില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തിരുവനന്തപുരത്തും പരസ്യ പ്രതിഷേധം.

നായർ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരൻ നായർക്ക് ആദരാഞ്ജലികൾ എന്ന് എഴുതിയ ഫ്ലക്സ് ആണ് ഭാരവാഹികള്‍ സ്ഥാപിച്ചത്. ഫ്ലക്സ് സ്ഥാപിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പരസ്യപ്രതിഷേധവുമായാണ് കരയോഗം ഭാരവാഹികള്‍ രംഗത്തെത്തിയത്.

അതിനിടെ അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കാനാണ് ഇന്ന് വൈകീട്ട് കോട്ടയത്ത് യുഡിഎഫിന്റെ നേതൃത്വത്തിൽ വിശദീകരണം കൺവെൻഷൻ നടക്കും. തിരുനക്കര മൈതാനത്ത് നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും യുഡിഎഫ് കൺവീനറും പങ്കെടുക്കും.

ബാലരാമപുരത്ത് 2 വയസുകാരിയെ കിണറ്റിൽ എറിഞ്ഞ കേസ്; കൊലപാതകം ശ്രീതുവിന്റെ അറിവോടെ, പിതാവിന്റെ DNA യുമായി ബന്ധമില്ലെന്ന് കണ്ടെത്തൽ

തിരുവനന്തപുരം ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയക്കേസിൽ വഴിത്തിരിവ്. കുട്ടിയുടെയും പിതാവിന്റെയും ഡിഎൻഎ തമ്മിൽ ബന്ധമില്ലെന്ന് നിർണായക കണ്ടെത്തൽ. സഹോദരൻ ഹരികുമാറിന്റെ ഡിഎൻഎ പരിശോധന ഫലവും നെഗറ്റീവ് ആണ്. നാലിലധികം പേരുടെ ഡിഎൻഎ സാമ്പിളുകളാണ് പരിശോധിച്ചിരുന്നത്. കുഞ്ഞിനെ ഒഴിവാക്കാൻ ഇതാണോ കാരണമെന്നും പൊലീസ് അന്വേഷിക്കുകയാണ്.

പാലക്കാട് നിന്നാണ് അമ്മ ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരൻ ഹരികുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീതുവിനെ പ്രതിചേർത്തത്. കേസിൽ ഒന്നാംപ്രതിയാണ് ഹരികുമാർ. നേരത്തെ കേസിൽ ശ്രീതുവിനെ പൊലീസ് പ്രതിചേർത്തിരുന്നില്ല. ഇന്ന് ശ്രീതുവിനെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. കേസിൽ ശ്രീതുവിനെ രണ്ടാം പ്രതിയാക്കും.

കുഞ്ഞിനെ കൊന്നത് ശ്രീതുവിന്റെ അറിവൊടെയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.ശ്രീതുവിന് സഹോദരനുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നു. ഫോൺ പരിശോധനയിൽ നിന്നാണ് പൊലീസിന് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചത്. ഹരികുമാറുമായുളള വാട്‌സ്ആപ്പ് ചാറ്റുകളും പൊലീസിന് ലഭിച്ചു. ദേവേന്ദുവിനെ ഒഴിവാക്കാൻ ഇരുവരും ആലോചിച്ചിരുന്നു. ഫോറന്‍സിക് പരിശോധനയിലൂടെയാണ് ഈ ചാറ്റുകള്‍ വീണ്ടെടുത്തത്. ജനുവരി 30നാണ് കുട്ടിയെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജി സുകുമാരന്‍ നായർക്കെതിരെ തിരുവനന്തപുരത്തും കോട്ടയത്തും “കട്ടപ്പ” പോസ്റ്റര്‍

0

തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും  “കട്ടപ്പ”  പോസ്റ്റര്‍. കഴിഞ്ഞ ദിവസം മുതൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ പ്രതിഷേധക്കാര്‍ ആരാണെന്ന് സൂചിപ്പിച്ചിരുന്നില്ല.

തിരുവനന്തപുരം കീഴാറൂര്‍, കുറ്റിയായണിക്കാട് എന്‍എസ്എസ് കരയോഗത്തിന് മുന്നിലും കോട്ടയം പൂഞ്ഞാറിലുമാണ് ഇന്ന് പ്രതിഷേധ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത്.

‘കുടുംബകാര്യത്തിനായി സമുദായത്തെ പിന്നില്‍ നിന്ന് കുത്തിയ കട്ടപ്പ’യെന്നാണ് കുറ്റിയായണിക്കാട് സ്ഥാപിച്ച ഫ്‌ളെക്‌സില്‍ വിമർശിക്കുന്നു. സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേടാണെന്നും പോസ്റ്ററിലുണ്ട്.

‘അയ്യപ്പവിശ്വാസികളായ സമുദായാംഗങ്ങളെ പിന്നില്‍ നിന്ന് കുത്തി വഞ്ചിച്ച് പിണറായി വിജയന് പാദസേവ ചെയ്യുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി രാജിവെക്കണമെന്ന് കോട്ടയം ചേന്നാട് വെച്ച ഫ്‌ളെക്‌സില്‍ പറയുന്നു. 

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ്ണം: ഇന്നും വിലയില്‍ വര്‍ദ്ധനവ്

0

സാധാരണക്കാരുടെയും ആഭരണപ്രേമികളുടെയും പ്രതീക്ഷകൾക്ക് ഇരുട്ടടി നൽകി സ്വർണവില കുതിക്കുന്നു.തെല്ലൊന്ന് കുറഞ്ഞു നിന്നതിന് ശേഷമാണ് ഇന്ന് വീണ്ടും സ്വര്‍ണ്ണത്തിൻ്റെ വിലവര്‍ധനവുണ്ടായത്. ഇന്ന് ഒരു പവൻ സ്വര്‍ണ്ണത്തിൻ്റെ വില 84,680 രൂപയാണ്.ഇന്നലത്തെക്കാ‍ള്‍ 440 രൂപയാണ് വര്‍ധിച്ചത്. 10,585 രൂപയാണ് ഒരു ഗ്രാമിൻ്റെ വില. 55 രൂപയാണ് വര്‍ധിച്ചത്.

ഇന്നലെ ഒരു പവൻ സ്വര്‍ണ്ണത്തിൻ്റെ വില 84,240 രൂപയായിരുന്നു. ഒരു ഗ്രാമിന്10,530 രൂപയായിരുന്നു. സ്വര്‍ണ്ണത്തിൻ്റെ വില ദിവസം കൂടുന്തോറും കൂടുകയാണ് ചെയ്യുന്നത്.വര്‍ഷാവസാനത്തോടുകൂടി സ്വര്‍ണ്ണത്തിൻ്റെ വില ഒരു ലക്ഷം കടക്കുമെന്നാണ് കരുതുന്നത്.

അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കാറുള്ളത്.

ഗൂഗിള്‍ @27-ാം: സെര്‍ച്ച് എഞ്ചിന്‍ ഭീമന് ഇന്ന് പിറന്നാള്‍

0

സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിന് ഇന്ന് 27-ാം ജന്മദിനം. തങ്ങളുടെ ആദ്യത്തെ ലോഗോ ഡൂഡിലായി അവതരിപ്പിച്ചാണ് ഗൂഗിള്‍ ഇത് ആഘോഷിച്ചിരിക്കുന്നത്.  1998 ല്‍ രൂപകല്‍പന ചെയ്ത ലോഗോയാണ് ഡൂഡിലായി അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഉപയോക്താക്കളെ ഗൂഗിളിന്റെ പഴയ കാലം ഓര്‍മിപ്പിക്കുന്നതാണ്.

1998 ല്‍ വാടകയ്‌ക്കെടുത്ത ഒരു ഗാരേജിലാണ് ഗൂഗിളിന്റെ ആദ്യ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ലോകത്തെ വിവരങ്ങള്‍ സംഘടിപ്പിക്കുകയും അത് എല്ലാവര്‍ക്കും ലഭ്യമാക്കുകയും ഉപയോഗ പ്രദമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ സ്ഥാപിതമായത്. ‘ബാക്ക്‌റബ്’ (BackRub) എന്നായിരുന്നു ആദ്യം ഈ സെര്‍ച്ച് എഞ്ചിനെ ലാറി പേജും, സെര്‍ജി ബ്രിന്നും വിളിച്ചിരുന്നത്. പിന്നീട് അത് ഗൂഗിള്‍ എന്നാക്കി മാറ്റുകയായിരുന്നു.

യഥാര്‍ത്ഥത്തില്‍ വലിയ സംഖ്യ എന്ന അര്‍ത്ഥമുള്ള ‘googol’ എന്ന വാക്ക് തെറ്റായി എഴുതിയാണ് google ആയത്. അസംഖ്യം വിവരങ്ങള്‍ ലഭിക്കുന്ന ഇടം എന്ന അര്‍ത്ഥത്തിലാണ് ആ പേര് നല്‍കിയത്. 1998 സെപ്റ്റംബര്‍ 27 നാണ് ‘ഗൂഗിള്‍.ഐഎന്‍സി’ എന്ന കമ്പനിക്ക് തുടക്കമിട്ടത്. പിന്നീട് 2015 ല്‍ ആല്‍ഫബെറ്റ് എന്ന കമ്പനി രൂപീകരിക്കുകയും ഗൂഗിള്‍ ഉള്‍പ്പടെയുള്ള അനുബന്ധമായി പ്രവര്‍ത്തിച്ച വിവിധ സ്ഥാപനങ്ങളെ ഒറ്റ കുടക്കീഴില്‍ കൊണ്ടുവരികയും ചെയ്തു. ഇപ്പോള്‍ ആഗോളതലത്തില്‍ ലക്ഷക്കണക്കിന് ജീവനക്കാരുള്ള വലിയ വ്യവസായ ഭീമനാണ് ഗൂഗിള്‍.