മൂന്ന് ദിവസത്തെ കാര്യത്തിന് 73 ദിവസം വട്ടംകറക്കി; നഗരസഭാ ജീവനക്കാർക്ക് ലഡുവുമായി സലിമോന്റെ മധുരപ്രതികാരം

0

കോട്ടയം: കോട്ടയം നഗരസഭയിലെ ജീവനക്കാരുടെ സേവനത്തിന് സന്തോഷ സൂചകമായി ലഡു നൽകി സലിമോൻ എന്നൊരാൾ. ജീവനക്കാർക്ക് ലഭിക്കേണ്ടിയിരുന്ന ഒരു സാധാരണമധുര പലഹാരമായിരുന്നില്ല അത്. മൂന്ന് ദിവസം കൊണ്ട് ലഭിക്കേണ്ടിയിരുന്ന ഒരു സേവനം 73 ദിവസത്തേക്ക് വൈകിപ്പിച്ചതിലുള്ള പ്രതിഷേധമാണ് ലഡു രൂപത്തിൽ ഒരു റിട്ടയേർഡ് ഉദ്യോഗസ്ഥൻ അവർക്ക് നൽകിയത്. സംഭവം അറിഞ്ഞതോടെ ലഡു കഴിച്ചവർപോലും ചമ്മി, കഴിക്കാത്തവർ തിരികെ നൽകി.

കോട്ടയം നഗരസഭാ ഓഫീസിലാണ് ഈ  സാധാരണ പ്രതിഷേധം അരങ്ങേറിയത്. തദ്ദേശവകുപ്പ് മുൻ ജീവനക്കാരനായ ചിങ്ങവനം കരിമ്പിൽ സ്വദേശി സലിമോൻ ആണ് വേറിട്ട ഈ പ്രതിഷേധരീതിക്ക് പിന്നിൽ. സലിമോൻ തന്റെ മകളുടെ വിവാഹത്തിനായി ഫെബ്രുവരിയിൽ കോട്ടയം നഗരസഭാ ഹാൾ ബുക്ക് ചെയ്തിരുന്നു.

വിവാഹം ജൂലൈ 12-ന് കഴിഞ്ഞതിനുശേഷം, ബുക്കിംഗിനായി നൽകിയ പതിനായിരം രൂപ നിക്ഷേപത്തുക തിരികെ ലഭിക്കുന്നതിനായി ജൂലൈ 21-ന് അദ്ദേഹം അപേക്ഷ നൽകി. നിയമപരമായി ഒരാഴ്ചയ്ക്കുള്ളിൽ ലഭിക്കേണ്ട ഈ തുക പിന്നീട് 73 ദിവസമായിട്ടും തിരികെ ലഭിച്ചില്ല. പലതവണ നഗരസഭാ ഓഫീസിൽ കയറിയിറങ്ങിയെങ്കിലും ഉദ്യോഗസ്ഥർ ഓരോ കാരണങ്ങൾ പറഞ്ഞ് അദ്ദേഹത്തെ മടക്കി അയച്ചു. സെക്രട്ടറിയോട് ചോദിച്ചപ്പോൾ ‘ഒപ്പിട്ടുവിട്ടു, അവിടെ ചോദിക്കൂ’ എന്ന മറുപടിയാണ് ലഭിച്ചത്.

നീതി ലഭിക്കാൻ വൈകിയതോടെ, ഒടുവിൽ നിവൃത്തിയില്ലാതെ സലിമോൻ ഒക്ടോബർ 3-ന് തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർക്ക് പരാതി നൽകി. പരാതി നൽകിയതിന്റെ പിറ്റേന്ന് തന്നെ അതായത്, ഒക്ടോബർ 4-ന് വൈകുന്നേരത്തോടെ നിക്ഷേപത്തുക അദ്ദേഹത്തിന് തിരികെ ലഭിച്ചു.

താൻ അനുഭവിച്ച ദുരിതത്തിനും കാലതാമസത്തിനും കാരണക്കാരായ ജീവനക്കാരോടുള്ള പ്രതിഷേധം അറിയിക്കാൻ, കഴിഞ്ഞ തിങ്കളാഴ്ച അദ്ദേഹം ലഡുവുമായി നഗരസഭാ ഓഫീസിലെത്തി.

“ഒരു ലഡു എടുക്കൂ സർ… നിങ്ങൾ ചെയ്തുതന്ന സേവനത്തിന്റെ സന്തോഷത്തിൽ കൊണ്ടുവന്നതാണ്,” എന്നായിരുന്നു സലിമോൻ ജീവനക്കാരോട് പറഞ്ഞത്. സന്തോഷത്തോടെ ലഡു വാങ്ങിയ ഉദ്യോഗസ്ഥർ പെട്ടെന്നാണ് സലിമോന്റെ നെഞ്ചിൽ പതിപ്പിച്ച പോസ്റ്റർ ശ്രദ്ധിച്ചത്.

‘മൂന്നുദിവസംകൊണ്ട് ലഭിക്കേണ്ട സേവനം 73 ദിവസംകൊണ്ട് ചെയ്തുതന്ന കോട്ടയം മുനിസിപ്പാലിറ്റി സ്റ്റാഫിന് ലഡു വിതരണം ചെയ്യുന്നു, 73 ദിവസം ഓഫീസിൽ കയറ്റിയിറക്കിയതിന് നന്ദി’

കാര്യം മനസ്സിലാക്കിയതോടെ, ചില ജീവനക്കാർ ലഡു തിരിച്ചുനൽകി. എന്നാൽ, അതിനകം മധുരം കഴിച്ചുപോയ മറ്റ് ചിലർ, തങ്ങളുടെ നടപടിയിലെ വീഴ്ച മനസ്സിലാക്കി നാണക്കേടോടെ കസേരകളിൽ ഇരുന്നുപോയതായാണ് റിപ്പോർട്ട്.

മുൻവൈരാഗ്യം; യുവമോർച്ചാ നേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്ന സംഭവത്തിൽ 4 പേർ പിടിയിൽ; കൊലപാതകത്തിന്റെ സിസിടിവി

0

കൊപ്പള: കർണ്ണാടകയിലെ കോപ്പേളയിൽ യുവമോർച്ചാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെയാണ് പോലീസ് പിടികൂടിയത്. രാഷ്ട്രീയ കൊലപാതകമാണിതെന്നാണ് ആദ്യഘട്ടത്തിൽ പുറത്തുവന്ന വിവരം എന്നാൽ കൊല്ലപ്പെട്ടയാളും പ്രതികളും ബിജെപിയുമായി ബന്ധമുള്ളവരാണെന്ന് പോലീസ് വ്യക്തമാക്കി. പൂർവ്വ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. രവി എന്ന ആളാണ് കൊലതകത്തിന്റെ ആസൂത്രകനെന്നാണ് പുറത്തുവരുന്ന വിവരം.

കൊപ്പള ജില്ലയിലെ ഗംഗാവതി സിറ്റിയിൽ പു‍ലർച്ചെ രണ്ടുമണിക്ക് സായുധരായ ഒരു സംഘം നടത്തിയ ആക്രമണത്തിലാണ് യുവമോർച്ചാ പ്രസിഡന്റ് വെങ്കടേഷ് കുറുബാർ കൊല്ലപ്പെട്ടത്. ഗംഗാവതി സിറ്റി കൊപ്പള റോഡിലെ ലീലാവതി ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. സുഹൃത്തുക്കൾക്കാപ്പം ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ കാറിൽ പിന്തുടർന്നെത്തിയ ആക്രമി സംഘം ബൈക്കിൽ സഞ്ചരിച്ച വെങ്കടേഷിനെ ഇടിച്ചുവീഴുത്തുകയായിരുന്നു. താഴെ വീണതിന് പിന്നാലെ ഓടിയെത്തിയ നാലംഗ സംഘം മാരകായുധങ്ങളുമായി വെങ്കടേഷിനെ തലങ്ങും വിലങ്ങും വെട്ടിക്കൊലപ്പെടുത്തി. വെങ്കടേഷിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ സംഘം തുരത്തിയോടിച്ചു. വെങ്കടേഷ് സംഭവസ്ഥലത്തുവച്ചു തന്നെ കൊല്ലപ്പെട്ടു.

സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ ആശുപത്രിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ആക്രമണത്തിന് ശേഷം വെങ്കിടേഷ് സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്താൻ ഉപയോഗിച്ച ടാറ്റ ഇൻഡിക്ക കാറിൽ തന്നെയാണ് പ്രതികൾ രക്ഷപ്പെട്ടത്. പിന്നീട് നടന്ന അന്വേഷണത്തിൽ ഈ കാർ എച്ച്എസ്ആർ ലേഔട്ടിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെതട്ടുകയും ചെയ്തു. മുൻവൈര്യഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് പറയുന്നത്. പ്രതികൾക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തുന്നതിനിടെയാണ് നാലുപേർ കാന്പള്ളി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. രണ്ട് പ്രതികളെക്കൂടി പിടികൂടാനായുണ്ട്. ഇവർക്കായുള്ള അന്വേഷണം തുടരുകയാണ്.

ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്‌യുടെ മുഖത്ത് തുപ്പണം : ഗുരുതരമായ പരാമർശവുമായി ടി.ജി മോഹൻദാസ്

തിരുവനന്തപുരം:   സുപ്രിംകോടതി ചീഫ് ജസ്റ്റ് ബി.ആർ ഗവായ്‌യുടെ മുഖത്ത് തുപ്പണമെന്നും കാർ തടയണമെന്നും ആഹ്വാനം ചെയ്ത് ആർഎസ്എസ് സൈദ്ധാന്തികനും ബിജെപി മുൻ ഇന്റലക്ച്വൽ സെൽ മേധാവിയുമായ ടി.ജി മോഹൻദാസ്.

സുപ്രിംകോടതിയിൽ ചീഫ് ജസ്റ്റിസിന് നേരെ അഭിഭാഷകൻ രാകേഷ് കിഷോർ ഷൂ എറിയാൻ ശ്രമിച്ച സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പ്, സെപ്തംബർ 30നാണ് പത്രിക എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ടി.ജി മോഹൻദാസ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. ‘ഗവായ്ക്ക് ദൈവം കൊടുത്തു’ എന്ന തലക്കെട്ടിലാണ് വീഡിയോ.

ഖജുരാഹോ ക്ഷേത്രത്തിൽ മഹാവിഷ്ണുവിന്റെ വിഗ്രഹം നവീകരിക്കണമെന്ന ഹരജി തള്ളിയുള്ള ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിനു പിന്നാലെയാണ് ടി.ജി മോഹൻദാസിന്റെ പരാമർശം.

ചീഫ് ജസ്റ്റിസിന്റെ മുഖത്ത് തുപ്പിയാൽ ഏറിയാൽ ആറ് മാസമേ ശിക്ഷ കിട്ടൂ. ഒരു ഹിന്ദു പോലും അതിന് തയാറായില്ലെന്നും ടി.ജി മോഹൻദാസ് പറയുന്നു.

വണ്ടി തടഞ്ഞുനിർത്തിയാലും കാര്യമായ ശിക്ഷ കിട്ടില്ല. പിടിച്ച് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോകും, വൈകുന്നേരമാകുമ്പോൾ വിടും. പക്ഷേ ഇത് ചെയ്യാൻ ഹിന്ദുവില്ല, ഉടനെയൊന്നും ഉണ്ടാകുമെന്നും പ്രതീക്ഷയില്ല- മോഹൻദാസ് തുടരുന്നു. എല്ലാ മതങ്ങളോടും ബഹുമാനമാണെന്നാണ് ഗവായ് പറഞ്ഞത്. അതാര് ചോദിച്ചു. അതല്ലല്ലോ ചോദ്യം, നിങ്ങൾ മഹാവിഷ്ണുവിനെ പുച്ഛിച്ചും പരിഹസിച്ചും സംസാരിച്ചു, ആ തെറ്റ് സമ്മതിക്കണം- ടി.ജി മോഹൻദാസ് വീഡിയോയിൽ പറയുന്നു.

സ്പീക്കറുടെ മുഖം മറച്ച പ്രതിഷേധം ഇതാദ്യം: പ്രതിപക്ഷ പ്രതിഷേധം അതിരുവിട്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:  പ്രതിപക്ഷ പ്രതിഷേധം  നിയമസഭയിൽ അതിരുവിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  നിലപാടിനെ അഭിനന്ദിക്കുന്നു. സ്പീക്കർ സമവായത്തിന് ശ്രമിച്ചു. പലതരം പ്രതിഷേധങ്ങൾ കണ്ടിട്ടുണ്ടെന്നും സ്പീക്കറുടെ മുഖം മറച്ച പ്രതിഷേധം ഇതാദ്യമാണെന്നും പിണറായി പറഞ്ഞു. സ്പീക്കറുടെ

കക്ഷി നേതാക്കളുടെ ചർച്ചയിൽ ഭരണനിര പങ്കെടുത്തു. സ്പീക്കറുടെ ഓഫീസിൽ നിന്ന് വളിച്ചപ്പോഴാണ് പ്രതിപക്ഷം വരുന്നില്ലെന്ന് അറിഞ്ഞത്.

ഏത് പ്രതിപക്ഷത്തിനും ആവശ്യം ഉന്നയിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വർണ്ണപ്പാളി വിവാദത്തിൽ ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ ഇന്ന് മൂന്നാം ദിവസമാണ് സഭ സ്തംഭിക്കുന്നത്. ഇന്ന് പ്രതിഷേധം കനത്തതോടെ സഭ നിർത്തിവെച്ചെങ്കിലും കുറച്ച് സമയത്തിനകം സഭ വീണ്ടും ചേരുകയായിരുന്നു.

പ്രതിപക്ഷം എന്താണ് ആവശ്യപ്പെടുന്നത്. എന്തിനും മറുപടി പറയാൻ സർക്കാർ തയ്യാറാണ്. പ്രതിപക്ഷം വസ്തുതകളെ ഭയപ്പെടുന്നു. പുകമറ സൃഷ്ടിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു. സർക്കാർ ഒന്നിനേയും ഭയപ്പെടുന്നില്ല. ഹൈക്കോടതി പരിശോധന നടക്കുന്നുണ്ട്.

എല്ലാകാലത്തും ഒരു കുറ്റവാളിയേയും സംരക്ഷിച്ചിട്ടില്ല. അത് രീതിയും അല്ല. തെറ്റ് ചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. എസ്ഐടി അന്വേഷണം നടക്കുകയാണ്. സിബിഐ വേണമെന്ന് പ്രതിപക്ഷം പറയുന്നു. കുറ്റം തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്നും ഒന്നും പറയാനില്ല പ്രതിപക്ഷത്തിനെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സുവര്‍ണ ക്ഷേത്രം മുഖ്യമന്ത്രിയുടെ പരിധിയിലായിരുന്നെങ്കില്‍ ചെമ്പ് ക്ഷേത്രമായേനെ;   ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍.

ഭരണസംവിധാനം കളവുകള്‍ പടച്ചുവിടുന്നുവെന്നും പദ്മകുമാറിന്റെ തലയില്‍ എല്ലാം കെട്ടിവെയ്ക്കാനാണ് ദേവസ്വം വകുപ്പ് പ്രസിഡന്റ് പ്രശാന്തിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

സുവര്‍ണ ക്ഷേത്രം മുഖ്യമന്ത്രിയുടെ പരിധിയിലായിരുന്നെങ്കില്‍ ചെമ്പ് ക്ഷേത്രമായേനെയെന്നും   അദ്ദേഹം പരിഹാസിച്ചു.

പ്രശാന്ത് ഇതിന് ഒത്താശ ചെയ്തുനല്‍കി. അഴിമതിക്ക് പിന്നില്‍ പദ്മകുമാര്‍ മാത്രമായിരുന്നെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ല.

ഇന്ന് മുഖ്യമന്ത്രിയുടെ കണ്ണിലെ കരടാണ് പദ്മകുമാര്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും സിപിഐഎമ്മും തമ്മില്‍ എന്താണ് ബന്ധം. അയ്യപ്പനെ പറ്റിക്കാന്‍ നോക്കിയപ്പോള്‍ അയ്യപ്പന്‍ എട്ടിന്റെ പണി കൊടുത്തു’, ഷിബു ബേബി ജോണ്‍ പറഞ്ഞു

വയനാട് ദുരിത ബാധിതരുടെ വായ്‌പ എഴുതിതള്ളാൻ കഴിയില്ലെന്ന കേന്ദ്ര നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. നിയമത്തിൽ വ്യവസ്ഥയില്ലെന്ന് പറഞ്ഞ് ആരെയാണ് വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നതെന്നാണ് കോടതി ചോദിച്ചത് .

അതേസമയം ദുരിതബാധിതർക്കെതിരായ ജപ്തി നടപടികൾ കോടതി സ്റ്റേ ചെയ്തു. വിഷയത്തിൽ ബാങ്കുകളെ കക്ഷി ചേർത്തിരിക്കുകയാണ് ഹൈക്കോടതി. എന്നാൽ ആർബിഐ മാർഗ നിർദേശങ്ങളിൽ വായ്പ എഴുതി തള്ളാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിൻ്റെ വാദം. വായ്പ എഴുതിത്തള്ളല്‍ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും കേന്ദ്രത്തിൻ്റെ സത്യവാങ്മൂലത്തിൽ പറയുന്നു.

എന്നാൽ വായ്പ എഴുതിത്തള്ളാന്‍ മനസുണ്ടോ എന്നതാണ് പ്രശ്‌നമെന്ന് കോടതി പറഞ്ഞു. ബാങ്കുകൾ ബാങ്കുകൾ ബ്ലൂ പ്രിന്റ് തയ്യാറാക്കി സർക്കാരുമായി സഹകരിച്ചു ജപ്തി നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ശോഭിതയുമായി പ്രണയത്തിലാവാനുള്ള കാരണം വെളിപ്പെടുത്തി നാഗചെെതന്യ

ഏറെ ചർച്ചയായ വിവാഹമായിരുന്നു തെലുങ്ക് നടൻ നാഗചെെതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും. കഴിഞ്ഞ ഡിസംബർ നാലിനാണ് ഇരുവരും വിവാഹിതരായത്. പ്രണയിച്ച ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്. ഇപ്പോഴിതാ തന്റെ പ്രണയം ആരംഭിച്ചതിനെക്കുറിച്ച് തുറന്നുപറയുകയാണ് നാഗചെെതന്യ.

ജഗപതി ബാബുവിന്റെ ടോക്ക് ഷോയായ ‘ജയമ്മു നിശ്ചയമ്മു രാ’യിൽ അതിഥിയായി എത്തിയപ്പോഴാണ് താരം തന്റെ പ്രണയകഥ വെളിപ്പെടുത്തിയത്. ശോഭിതയെ താൻ ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്നാണ് നാഗചെെതന്യ പറഞ്ഞത്.

‘ഞങ്ങൾ ഇൻസ്റ്റഗ്രാമിലാണ് ആദ്യമായി പരിചയപ്പെടുന്നത്. എന്റെ പങ്കാളിയെ അവിടെ വച്ച് കണ്ടുമുട്ടുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അവളുടെ വർക്കുകളെക്കുറിച്ച് എനിക്ക് അറിയാമായിരുന്നു. ഒരു ദിവസം ഞാൻ ക്ലൗഡ് കിച്ചൺ ഷോയെക്കുറിച്ച് ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ആ പോസ്റ്റിന് ശോഭിത ഒരു ഇമോജി കമന്റ് ചെയ്തു. അങ്ങനെയാണ് ഞാൻ അവളുമായി ചാറ്റ് ചെയ്യാൻ തുടങ്ങുന്നത്. അതിനുശേഷം ഞങ്ങൾ കണ്ടുമുട്ടി’ എന്നാണ് നടൻ പറയുന്നത്.

2017ൽ നാഗചൈതന്യ നടി സാമന്തയുമായി വിവാഹിതനായിരുന്നു. എന്നാൽ നാല് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2021ൽ ഇരുവരും വേർപിരിഞ്ഞു. അതിനുശേഷമാണ് നാഗചെെതന്യയുടെയും ശോഭിതയും പ്രണയത്തിലാകുന്നത്.

ഭൂട്ടാന്‍ വാഹനക്കടത്ത്; മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാൻ, പൃഥ്വിരാജ് എന്നിവരുടെ വീട്ടില്‍ ഇ ഡി റെയ്ഡ്

ഭൂട്ടാൻ കാർ കടത്തിൽ മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീട്ടിലടക്കം 17 ഇടങ്ങളില്‍ ഇ.ഡി പരിശോധന.ദുല്‍ഖറിന്റെ മൂന്ന് വീട്ടിലും മമ്മൂട്ടിയുടെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം. ഇ ഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് നടന്മാരുടെ വീട്ടിലെത്തിയത്.

മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടി ഇപ്പോൾ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലുമാണ് റെയ്ഡ്. കടവന്ത്രയിലെ വീട്ടിലാണ് ദുൽഖർ താമസിക്കുന്നത്.

പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കൂടാതെ വിദേശ വ്യവസായിയായ വിജേഷ് വർഗീസിന്റെ വീട്ടിലും ഇഡി പരിശോധന നടത്തി.കസ്റ്റംസിന്റെ പരിശോധനയ്ക്ക് പിന്നാലെയാണ് ഇഡി റെയ്ഡ് നടത്തിയത്. കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ആണ് റെയ്ഡ്.

ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത ദുൽഖറിന്റെ ഡിഫൻഡർ വിട്ടുകൊടുക്കുന്ന കാര്യത്തിൽ കസ്റ്റംസ് ഈയാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനിടെയാണ് ഇഡിയുടെ പരിശോധന നടന്നിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ തരംഗമായി   കല്യാണിയുടെ ബെല്ലി ഡാൻസ്

ലോക ചാപ്റ്റർ 1 ചന്ദ്രയുടെ വമ്പൻ ജയത്തിന്റെ നിറവിലാണ് കല്യാണി പ്രിയദർശൻ.   ഡൊമനിക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിൽ നീലി എന്ന ചന്ദ്രയായി അതി ഗംഭീര പ്രകടനം കല്യാണി കാഴ്ചവച്ചപ്പോൾ പിറന്നത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമ കൂടി ആയിരുന്നു.

നിലവിൽ 300 കോടി ക്ലബ്ബിൽ ഇടംപിടിക്കാൻ ഒരുങ്ങുകയാണ് ചിത്രം. ഇതിനിടെ കല്യാണിയുടെ ഒരു ബെല്ലി ഡാൻസ് ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

രവി മോഹൻ നായകനായി എത്തുന്ന ജീനി എന്ന ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇതിലാണ് കല്യാണി പ്രിയദർശന്റെ ബെല്ലി ഡാൻസുള്ളത്. താരത്തിനൊപ്പം കൃതി ഷെട്ടിയും രവി മോഹനും ഗാനരംഗത്തുണ്ട്. .

ജീനി സോംഗ് റിലീസ് ചെയ്തതിന് പിന്നാലെ കല്യാണി പങ്കുവച്ച വാക്കുകളും ശ്രദ്ധനേടുന്നുണ്ട്. “ഒരു അഭിനേതാവെന്ന നിലയിൽ, ഇതുവരെ ചെയ്യാത്ത കാര്യങ്ങൾ ചെയ്യാനും അതൊരു ചലഞ്ചായി ഏറ്റെടുക്കാനും ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്.

ആ നിമിഷങ്ങളിൽ ഒന്നായിരുന്നു ഈ ഗാനവും. ജീനിയിലെ  ഈ ഗാനം സംവിധായകൻ ഭുവനേഷ് എത്ര മനോഹരമായി നിർമ്മിച്ചുവെന്നത് എന്നെ ഏറെ അത്ഭുതപ്പെടുത്തി.  വളരെയധികം കഠിനാധ്വാനം ചെയ്ത്, പുതിയ കാര്യങ്ങൾ പരീക്ഷിക്കുകയുമാണ്. നിങ്ങളെല്ലാവർക്കും ഇത് ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു”, എന്നായിരുന്നു കല്യാണിയുടെ വാക്കുകൾ.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു: രോഗബാധയുടെ ഉറവിടം വ്യക്തമല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.  ആറ്റിങ്ങലിൽ കാലിന് പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ മധ്യവയസ്കനാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.

കൊടുമൺ സ്വദേശിയായ 57 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗബാധ എവിടെ നിന്നാണ് ഉണ്ടായത് എന്ന കാര്യത്തിൽ വ്യക്തതയില്ല.

കാലിന് പരിക്കേറ്റ മധ്യവയസ്കൻ ചികിത്സയ്ക്കായി വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിയതായിരുന്നു. ഇവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.

പവന് 90,000! സ്വർണം ചരിത്രത്തിലെ ഏറ്റവും വലിയ വില പിന്നിട്ടു

തീ പിടിച്ച പോലെയാണ് സ്വർണത്തിന്റെ കുതിപ്പ് തുടരുന്നത്. ഇന്നും വിലയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് 840 രൂപയുടെ വർധനവാണ് പവന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 90,320 രൂപയാണ്. ഗ്രാമിന് 105 രൂപ വർധിച്ച് 11,290 രൂപയിലും എത്തിയിട്ടുണ്ട്. ഇന്നലെ പവന് 920 രൂപയാണ് കൂടിയത്.

പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്.ഓരോ ദിവസം കഴിയുന്തോറു സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ.സ്വര്‍ണവില ഒരു ലക്ഷം കടന്നില്ലെങ്കിലും പണിക്കൂലിയും പണിക്കുറവും ഉള്‍പ്പെടാതെയാണ് ഈ നിരക്ക്. ഇതിന്‍റെ കൂടെ പണിക്കൂലിയും പണിക്കുറവും കൂടി ഉള്‍പ്പെടുമ്പോള്‍ സ്വര്‍ണത്തിന്‍റെ വില ഒരുലക്ഷം രൂപയ്ക്ക് മുകളില്‍ പോകും.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്.