‘അറിഞ്ഞത് പത്രവാര്‍ത്തകളിലൂടെ; പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ പാടില്ലെന്ന് സിപിഐ മന്ത്രിമാര്‍ തീര്‍ത്തുപറഞ്ഞു’

0

തിരുവനന്തപുരം: പിഎം ശ്രീയില്‍ ഒപ്പിട്ടത് മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചിട്ടില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പത്രമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. മന്ത്രിസഭയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ അതൃപ്തി അറിയിച്ചിരുന്നു. 27ാം തീയതി ചേരുന്ന പാര്‍ട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ തീരുമാനം ഉണ്ടാകുമെന്നും അക്കാര്യം സംസ്ഥാന സെക്രട്ടറി അറിയിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പിഎം ശ്രീ: സിപിഐയെ അനുനയിപ്പിക്കാന്‍ തിരക്കിട്ട് നീക്കവുമായി സിപിഎം
പിഎംശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കാന്‍ പാടില്ലെന്ന് സിപിഐ മന്ത്രിമാര്‍ തീര്‍ത്ത് പറഞ്ഞതാണ്. അത്തരമൊരു പദ്ധതിയില്‍ എങ്ങനെയാണ് ഒപ്പിട്ടതെന്നോ ആരാണ് ഒപ്പിട്ടതെന്നോ എന്ന് അറിയില്ല. പത്രവാര്‍ത്ത വരുമ്പോഴാണ് പിഎംശ്രീ എംഒയു ഒപ്പിട്ട കാര്യം സിപിഐ മന്ത്രിമാര്‍ അറിയുന്നത്. രണ്ടുതവണ വിയോജിപ്പ് അറിയിക്കുകയും ഇത് കേരളത്തില്‍ നടപ്പാക്കാന്‍ പാടില്ലെന്ന് തീര്‍ത്ത് പറഞ്ഞതുമാണ്. ഈ പദ്ധതി നടപ്പാക്കിയാല്‍ കേരളത്തില്‍ പാഠപുസ്തകങ്ങളില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കേണ്ടിവരുമെന്ന് സിപിഐ മുന്നറിയിപ്പ് നല്‍കിയിരുന്നു.

‘ദേവസ്വം ബോര്‍ഡിനെ കുടുക്കാന്‍ ശ്രമം; എന്നെ കൊന്നുകളഞ്ഞാലും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കണക്ട് ചെയ്യാന്‍ ഒന്നും കിട്ടില്ല’
മന്ത്രിസഭയില്‍ തുടരണമോയെന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ 27ാം തീയതിയിലെ യോഗത്തില്‍ തീരുമാനമുണ്ടാകും. യുഡിഎഫിലേക്ക് പോകേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും അങ്ങനെയൊരു കാര്യം ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഓപ്പണര്‍മാരെ മടക്കി സിറാജും അക്ഷറും; 3 വിക്കറ്റുകൾ പിഴുത് ഇന്ത്യ, 100 കടന്ന് ഓസീസ്

0

സിഡ്‌നി: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ 100 കടന്നു. ടോസ് നേടി ഓസീസ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടരെ മൂന്നാം മത്സരത്തിലും ശുഭ്മാന്‍ ഗില്ലിനു ടോസ് ഭാഗ്യമില്ലാതെ പോയി.

നിലവില്‍ ഓസ്‌ട്രേലിയ 3 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയില്‍. 23 റണ്‍സുമായി മാറ്റ് റെന്‍ഷോയും 2 റണ്ണുമായി അലക്സ് കാരിയുമാണ് ക്രീസിൽ.

ഓസ്‌ട്രേലിയക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് (41), ട്രാവിസ് ഹെഡ് (29) എന്നിവരാണ് പുറത്തായത്. പൊരുതി കയറാൻ ശ്രമിച്ച മാത്യു ഷോർട്ടിനെ പുറത്താക്കി വാഷിങ്ടൻ സുന്ദർ ഓസീസിനു അടുത്ത പ്രഹരമേൽപ്പിച്ചു. താരം 30 റൺസുമായി മടങ്ങി.

മെസിയും അര്‍ജന്റീന ടീമും നവംബറില്‍ കേരളത്തിലേക്ക് വരില്ല, സ്ഥിരീകരിച്ച് സ്‌പോണ്‍സര്‍

സ്‌കോര്‍ 61ല്‍ എത്തിയപ്പോഴാണ് ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ഹെഡിനെ മുഹമ്മദ് സിറാജ് പ്രസിദ്ധ് കൃഷ്ണയുടെ കൈകളില്‍ എത്തിച്ചു. സ്‌കോര്‍ 88ല്‍ എത്തിയപ്പോള്‍ മാര്‍ഷും പുറത്തായി. താരത്തെ അക്ഷര്‍ പട്ടേല്‍ ക്ലീന്‍ ബൗള്‍ഡാക്കി.

രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ മൂന്നാം പോരിനിറങ്ങിയത്. കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ പ്ലെയിങ് ഇലവനിലെത്തി. നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിങ് എന്നിവരെ ഒഴിവാക്കി.

തൃശ്ശൂരിൽ സിനിമാ സ്റ്റൈൽ കവർച്ച; കാറിലെത്തിയ സംഘം 75 ലക്ഷം രൂപയും തട്ടിയെടുത്ത് മറഞ്ഞു

0

തൃശ്ശൂർ: മണ്ണുത്തി ബൈപ്പാസ് ജംഗ്ഷന് സമീപം പുലർച്ചെ നടന്നത് ചലച്ചിത്രരംഗത്തെപ്പോലും വെല്ലുന്ന കൊള്ള. ചായക്കടയിൽ ഇരുന്ന എടപ്പാൾ സ്വദേശി മുബാറക്കിൽനിന്ന് അജ്ഞാത സംഘം 75 ലക്ഷം രൂപ തട്ടിയെടുത്ത് കാറിൽ കടന്നുകളഞ്ഞു.

ശനിയാഴ്ച പുലർച്ചെ 4.30-നാണ് സംഭവം. ബെംഗളൂരുവിൽനിന്ന് സ്വകാര്യ ബസിൽ എത്തിയ മുബാറക്ക് മണ്ണുത്തിയിൽ ഇറങ്ങി സമീപത്തെ ചായക്കടയിലേക്ക് പോയി. അപ്പോഴാണ് കാറിൽ എത്തിയ അഞ്ചംഗസംഘം അപ്രതീക്ഷിതമായി മുബാറക്കിനെ വളഞ്ഞത്. ചെറു വാക്കുതർക്കത്തിനിടെ പണമടങ്ങിയ ബാഗ് പിടിച്ചുപറിച്ച സംഘം കാറിൽ കയറി സ്ഥലം വിടുകയായിരുന്നു.

ബാഗിൽ കാർ വിറ്റ് കിട്ടിയ പണമായിരുന്നു ഉണ്ടായിരുന്നതെന്ന് മുബാറക്ക് പൊലീസിന് മൊഴി നൽകി. സംഘമെത്തിയ കാറിന്റെ മുൻനമ്പറും പിൻനമ്പറും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും മുബാറക്ക് അറിയിച്ചു. സംഭവത്തിൽ ഒല്ലൂർ എസിപിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. മണ്ണുത്തി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് സംഘത്തെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്.

ശബരിമല സ്വർണക്കവർച്ച കേസ്; ‘കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പ്, അന്വേഷണം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു’; പിഎസ് പ്രശാന്ത്

0

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ടുള്ള എസ്ഐടിയുടെ അന്വേഷണം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതായി വസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ‌കുറ്റവാളികൾ ആരാണെങ്കിലും അവർ ശിക്ഷിക്കപ്പെടുമെന്നത് ഉറപ്പാണെന്നും പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസുമായി ഉന്നതർക്ക് ബന്ധമുണ്ടെങ്കിൽ അവരെയും അന്വേഷണത്തിൽ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരും ദിവസങ്ങൾ കേസിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. കേസിൽ പ്രതിപ്പട്ടികയിലുള്ള സന്നിധാനത്തെ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ എസ്ഐടി അറസ്റ്റ് ചെയ്തിരുന്നു. വരും ദിവസങ്ങളിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കൂടുത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുമെന്നാണ് വിലയിരുത്തൽ. ദ്വാരപാല ശിൽപ്പത്തിലെ പാളികളിലെ സ്വ‍ർണം കടത്തിയ കേസിൽ 10 പ്രതികളാണുള്ളത്. ഇവരിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരി ബാബുവിനെയും മാത്രമേ നിലവിൽ അറസ്റ്റ് ചെയ്തിട്ടുള്ളു.

കേസിൽ മുൻ ദേവസ്വം സെക്രട്ടറി, തിരുവാഭരണം കമ്മീഷണ‍ർമാർ, അഡിമിനിസ്ട്രേറ്റീവ് ഓഫീസ‍ർ എന്നിവരിലേക്കാവും ഇനി അന്വേഷണം നീളുക.  പ്രതി ചേർത്തതിൽ ഇപ്പോള്‍ സർവീസിലുള്ള മുരാരി ബാബുവും അസിസ്റ്റന്‍റ് എഞ്ചിനീയർ സുനിൽ കുമാറും മാത്രമാണ്. ശബരിമലയില്‍ നിന്ന് തട്ടിയെടുത്ത സ്വർണം കൈവശമുണ്ടെന്ന് പോറ്റിയും സ്മാർട് ക്രിയേഷൻസും മൊഴി നൽകിയിട്ടുള്ള കൽപേഷിനെ കുറിച്ച് പ്രത്യേക സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇടനിലക്കാരിലേക്ക് അന്വേഷണം കൊണ്ടുപോകുന്നതിനു മുമ്പ് ചില ജീവനക്കാരെ കൂടി പ്രത്യേക സംഘം കസ്റ്റഡയിൽ ചോദ്യം ചെയ്യുമെന്നാണ് വിവരം.

അതിനിടെ ശബരിമല ക്ഷേത്രത്തിലെ ദ്വാരപാളികളിൽ നടന്ന സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് സ്വർണ്ണം വാങ്ങിയ കർണാടകയിലെ ജ്വല്ലറി അടച്ചുപൂട്ടിയ നിലയിൽ കണ്ടെത്തി. കർണാടകയിലെ ബെല്ലാരിയിലുള്ള വ്യാപാരി ഗോവർദ്ധന്റെ ഉടമസ്ഥതയിലുള്ള ‘റൊദ്ദം’ ജ്വല്ലറിയാണ് പെട്ടെന്ന് പൂട്ടിയത്. ജ്വല്ലറിയുടെ മുൻവശത്ത് ഉപഭോക്താക്കൾക്ക് ബന്ധപ്പെടാനായി ഒരു ഫോൺ നമ്പർ മാത്രമുള്ള നോട്ടീസ് പതിച്ചിട്ടുണ്ട്.

കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പിനായി നാളെ ബെല്ലാരിയിൽ എത്താനാണ് സാധ്യത. അടച്ചുപൂട്ടിയ ജ്വല്ലറിയുടെ ദൃശ്യങ്ങൾ നിലവിൽ പുറത്തുവന്നിട്ടുണ്ട്.ശബരിമല ദ്വാരപാളികളിൽ നിന്ന് വേർതിരിച്ചെടുത്ത സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റത് ബെല്ലാരിയിലെ ഈ വ്യാപാരിക്ക് ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് 476 ഗ്രാം സ്വർണ്ണം വാങ്ങിയതായി വ്യാപാരി ഗോവർദ്ധൻ മൊഴി നൽകിയിരുന്നു. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ എസ്ഐടി വിശദമായി പരിശോധിച്ചു വരികയാണ്.

കേസിലെ രണ്ടാം പ്രതിയായ മുരാരി ബാബുവിന്റെ വീട്ടിൽ നിന്ന് എസ്ഐടി സംഘം നിർണായകമായ ചില രേഖകൾ കണ്ടെടുത്തു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട സുപ്രധാനമായ വിവരങ്ങളാണ് കണ്ടെത്തിയവയിൽ ഉൾപ്പെടുന്നത്. മുരാരി ബാബുവിന്റെ പെരുന്നയിലുള്ള വീട്ടിൽ ഇന്നലെ നാല് മണിക്കൂറോളമാണ് എസ്ഐടി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ പരിശോധന.

കൂടുതൽ തെളിവെടുപ്പിനായി മുരാരി ബാബുവിനെ ഈ മാസം 29-ന് കസ്റ്റഡിയിൽ വാങ്ങി വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്ഐടി നടത്തുന്ന തെളിവെടുപ്പ് ഇന്നും തുടരും.

നടൻ ദിലീപിന്റെ ആലുവയിലെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ പിടിയിൽ; മോഷണമല്ല ലക്ഷ്യമെന്ന് പോലീസ്

0

കൊച്ചി: നടൻ ദിലീപിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന ആൾ പോലീസ് പിടിയിൽ. താരത്തിന്റെ ആലുവയിലെ വസതിയിലേക്ക് അനുവാദമില്ലാതെ കടന്നുകയറിയ ആളെയാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം സ്വദേശി അഭിജിത്തിനെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്ത്. വെള്ളിയാഴ്ച രാത്രി 12 മണിക്കായിരുന്നു സംഭവം. വീട്ടിലേക്ക് അതിക്രമിച്ച് കടക്കുന്നതായി കണ്ട വീട്ടുകാരും സുരക്ഷാ ജീവനക്കാരും ചേർന്ന് യുവാവിനെ പിടികൂടുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് എത്തിയ ശേഷം ഇയാളെ കസ്റ്റഡിയിലെടുത്തു. മോഷ്ടിക്കാൻ കയറിയതാണെന്നാണ് കുടുംബം വിചാരിച്ചത് എന്നാൽ ഇയാൾ മോഷ്ടിക്കാൻ ഉദ്ദേശിച്ച് വീടിനുള്ളിൽ കടന്നതല്ലെന്നും പ്രതി മദ്യലഹരിയിൽ ആയിരുന്നുവെന്നുമാണ് പോലീസ് വിശദീകരിച്ചത്. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലുവ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

സ്വർണവില തിരിച്ചു കയറുന്നു; ഇന്ന് വർധിച്ചത് 920 രൂപ

0

കൊച്ചി: തുടർച്ചയായ ദിവസങ്ങളിൽ താഴേക്ക് കൂപ്പുകുത്തിയ സ്വർണവില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 920 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 92,120 രൂപയായി. ഒരു ​ഗ്രാം സ്വർണത്തിന് 115 രൂപ കൂടി 11,515 രൂപയിലെത്തി. ബുധനാഴ്ച പവന്റെ വില രണ്ട് തവണയായി 3,440 രൂപയാണ് കുറഞ്ഞത്. വ്യാഴാഴ്ച പവന്റെ വില 600 രൂപ കുറഞ്ഞ് 91,720 രൂപയായിരുന്നു. വെള്ളിയാഴ്ച്ച 500 രൂപ കുറഞ്ഞ് 91,200 ആയിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

ആഗോള വിപണിയിലും സ്വർണത്തി​ന്റെ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. യു.എസിന്റെ പണപ്പെരുപ്പം സംബന്ധിച്ച വിവരങ്ങളും ലാഭമെടുപ്പിൽ നിന്ന് വിപണി കരകയറിയതുമാണ് ആഗോള സ്വർണവിപണിയെ സ്വാധീനിക്കുന്നത്. സ്​പോട്ട് ഗോൾഡിന്റെ വിലയിൽ 0.2ശതമാനം ഇടിവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. സ്​പോട്ട് ഗോൾഡ് വില 4,118.29 ഡോളറായി ഇടിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം സ്വർണവിലയിൽ രണ്ട് ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈയാഴ്ച സ്വർണവിലയിൽ മൂന്ന് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.2 ശതമാനം ഇടിഞ്ഞ് 4,137.8 ഡോളറായി. തിങ്കളാഴ്ച ആഗോളവിപണിയിൽ സ്വർണവില 4,381 ഡോളറായി ഉയർന്നിരുന്നു. ആസിയാൻ സമ്മേളനത്തിനിടെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുണ്ട്. കൂടിക്കാഴ്ചക്കിടെ വ്യാപാര കരാർ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയാൽ അതും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും.

ഡ്രൈവിങ് ടെസ്റ്റിൽ ഇനി ‘എച്ച്’ മാത്രം പോര; കാൽനടയാത്രക്കാരുടെ സുരക്ഷക്കും പരിശീലനം നിർബന്ധം, മിന്നല്‍ പരിശോധനയുമായി MVD

0

ഡ്രൈവിങ് പരിശീലനം ഇനി ‘എച്ച്’ എടുത്ത് റോഡ് ടെസ്റ്റ് പാസാക്കുന്നതിൽ ഒതുങ്ങില്ല. കാൽനടയാത്രക്കാരുടെ സുരക്ഷയും റോഡ് അരികിലെ പാർക്കിങ്ങ് മാനദണ്ഡങ്ങളും ഉൾപ്പെടുത്തി സമഗ്രമായ പരിശീലനം നൽകണം എന്നതാണ് ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ പുതിയ നിർദേശം. ഡ്രൈവിങ് സ്കൂളുകൾ ഈ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് മിന്നൽ പരിശോധനകൾ നടത്താനുള്ള ഉത്തരവുമുണ്ട്.

കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. മരണപ്പെടുന്നവരും ഗുരുതരമായി പരിക്കേല്‍ക്കുന്നവരും ഏറെയാണ്. ഇതേത്തുടര്‍ന്നാണ് കാല്‍നടയാത്രക്കാരുടെ സുരക്ഷയിലും റോഡരികിലെ പാര്‍ക്കിങ്ങിലും പരിശീലനം കര്‍ശനമാക്കാന്‍ വകുപ്പ് നിര്‍ദേശം നല്‍കിയത്. പ്രധാനറോഡുകളുടെ അരികില്‍ ഉള്‍പ്പെടെ മറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ കാഴ്ചമറച്ചും കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍ കഴിയാത്ത രീതിയില്‍ ഫുട്പാത്തില്‍ ഉള്‍പ്പെടെയാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇത്തരത്തിലുള്ള പാര്‍ക്കിങ് സുഗമമായ യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുകയും ഗതാഗതക്കുരുക്കിനു കാരണമാകുകയും ചെയ്യുന്നു.

എല്ലാ ഡ്രൈവർമാരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

റോഡുകളിൽ കാൽനടയാത്രക്കാരും, സൈക്കിള്‍ യാത്രികരും, ഇരുചക്രവാഹന യാത്രികരുമാണ് അപകടസാധ്യത കൂടുതലുള്ള വിഭാഗം, അതിനാൽ ഇവർക്കാണ് മുൻഗണന നൽകേണ്ടത്.
ഓട്ടോറിക്ഷ, കാർ, ചരക്ക് വാഹനങ്ങൾ, ബസ് തുടങ്ങിയവയുടെ ഡ്രൈവർമാർ ഈ വിഭാഗത്തിന്റെ സുരക്ഷയും സൗകര്യവും മുൻനിർത്തിയിരിക്കണം.
ആവശ്യമായ അവസരങ്ങളിൽ മാത്രമേ ഹോൺ മുഴക്കാവൂ, പതിവായി ഹോൺ ഉപയോഗിക്കുന്നത് നിയമലംഘനമാണ്.
ഇത്തരം കാര്യങ്ങളെക്കുറിച്ച് ഡ്രൈവിങ്ങ് പരിശീലകര്‍ പരിശീലനത്തിനായി എത്തുന്നവരെ ബോധവാന്മാരാക്കണം. നിർദേശം അവഗണിക്കുന്ന പരിശീലകരുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കുകയും, അംഗീകൃത റിഫ്രഷർ ട്രെയിനിംഗിൽ നിർബന്ധമായും പങ്കെടുക്കണം എന്നതും നിർദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നു.

ടാറ്റ മോട്ടോഴ്‌സ് രണ്ട് യൂണിറ്റുകളായി വിഭജിച്ചു; ഇനി അറിയപ്പെടുന്നത് ഈ പേരിൽ; ഓഹരികൾ ഒക്ടോബർ 24 മുതൽ വ്യാപാരത്തിലേക്ക്

0

ടാറ്റ മോട്ടോഴ്‌സിന്റെ വലിയ പുനഃസംഘടനാ പദ്ധതിയുടെ ഭാഗമായി, കമ്പനി രണ്ടായി വിഭജിച്ചു. 2025 ഒക്ടോബർ 24 മുതൽ, ടാറ്റ മോട്ടോഴ്‌സ് ഓഹരികൾ “ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് (TMPV)” എന്ന പേരിൽ സ്റ്റോക്ക് മാർക്കറ്റിൽ വ്യാപാരം ആരംഭിക്കും. ബിഎസ്ഇയുടെ അറിയിപ്പുപ്രകാരം, സിസ്റ്റത്തിലെ ഓഹരി നാമവും ഐഡിയും വെള്ളിയാഴ്ച മുതൽ ടിഎംപിവി ആയി മാറ്റും. കമ്പനിയുടെ ലയന പ്രക്രിയ പൂർത്തിയായതിനെ തുടർന്നാണ് ഈ പുനർനാമകരണം.

ടാറ്റ മോട്ടോഴ്‌സ് അവരുടെ വാണിജ്യ വാഹന (CV), പാസഞ്ചർ വെഹിക്കിൾ (PV) വിഭാഗങ്ങളെ രണ്ട് സ്വതന്ത്ര ലിസ്റ്റഡ് കമ്പനികളായി മാറ്റിയിരിക്കുന്നു. അംഗീകൃത പദ്ധതിപ്രകാരം, വാണിജ്യ വാഹന വിഭാഗം “ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്” എന്ന പേരിൽ തുടരും. അതേസമയം ഇലക്ട്രിക് വാഹനങ്ങൾ, ജാഗ്വാർ ലാൻഡ് റോവർ (JLR) ഉൾപ്പെടുന്ന പാസഞ്ചർ വെഹിക്കിൾ ബിസിനസ് ഇനി ടിഎംപിവി (TMPV) യുടെ കീഴിൽ പ്രവർത്തിക്കും.

ലയനം ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വന്നു. ഓഹരി ഉടമകൾക്ക് 1:1 അനുപാതത്തിൽ പുതിയ ഓഹരികൾ ലഭിച്ചു, അഥവാ ടാറ്റ മോട്ടോഴ്‌സിന്റെ ഓരോ ഓഹരിക്കും പുതിയ വാണിജ്യ വാഹന കമ്പനിയുടെ ഒരു ഓഹരി വീതം. റെക്കോർഡ് തീയതി ഒക്ടോബർ 14 ആയിരുന്നു.

കമ്പനിയുടെ ലയനം, രണ്ട് യൂണിറ്റുകൾക്കും സ്വാതന്ത്ര്യവും വേഗത്തിൽ തീരുമാനം എടുക്കാനുള്ള കഴിവും നൽകും എന്ന് കമ്പനി വിശ്വസിക്കുന്നു. പാസഞ്ചർ വാഹന യൂണിറ്റ് ഇനി ആഭ്യന്തര കാറുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ജെഎൽആർ ബിസിനസ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, ഉപഭോക്താക്കൾക്കായി ആധുനിക സാങ്കേതിക വിദ്യയും പുതിയ മോഡലുകളുമായുള്ള വിപുലമായ പരിചയം നൽകുകയും ചെയ്യും. വാണിജ്യ വിഭാഗം ട്രക്കുകൾ, ബസുകൾ, പ്രതിരോധ വാഹനങ്ങൾ എന്നിവയിൽ തന്റെ ശ്രദ്ധ തുടരുമെങ്കിലും, ടാറ്റയുടെ വലിയ കായിക വീക്ഷണവും ഭാവി വളർച്ചാ പദ്ധതികളും ഇരുവരുടെയും പ്രവർത്തനത്തിലൂടെ സഞ്ചാരികളുടെ വിശ്വാസവും വിപണിയിലെ ദൃഢ സ്ഥിതിയും ഉറപ്പാക്കും.

നാലുവെള്ളിക്കാശിന് വേണ്ടി കേരളത്തെ ഒറ്റിക്കൊടുത്തു’; ശിവന്‍കുട്ടിയുടെ കോലം കത്തിച്ച് എഐവൈഎഫ്

0

കണ്ണൂര്‍: പി ശ്രീ പദ്ധതിയില്‍ ഒപ്പിട്ട വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ കോലം കത്തിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍. കണ്ണൂരിലാണ് സിപിഎയുടെ യുവജനവിഭാഗമായ എഐവൈഎഫ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ചത്. കേരള സര്‍ക്കാര്‍ തീരുമാനം മതേതരനാടിന് അപമാനം എന്നുപറഞ്ഞായിരുന്നു എഐവൈഎഫ് പ്രവര്‍ത്തരുടെ പ്രതിഷേധം.

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ വര്‍ഗീയ അജണ്ട നടപ്പിലാക്കാന്‍ കൂട്ടുനിന്നെന്നും നാലുവെള്ളിക്കാശിന് വേണ്ടി ഒറ്റിക്കൊടുത്തുവെന്നും മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ ശിവന്‍കുട്ടിയുടെ കോലം കത്തിച്ചത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത് എത്തിയതിന് പിന്നാലെയാണ് എഐവൈഎഫ് പ്രവര്‍ത്തകര്‍ കോലം കത്തിക്കല്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.

‘എല്‍ഡിഎഫിലെ കലഹം വ്യക്തം; തീരുമാനം എടുക്കുന്നത് ഗഡ്കരിയുടെ വീട്ടില്‍ വച്ചാണോ? നരേന്ദ്ര മോദിയെ കാണുമ്പോഴാണോ?’
എവിടെയും ചര്‍ച്ചചെയ്യാതെയും ആരോടും ആലോചിക്കാതെയുമാണ് പദ്ധതിയില്‍ ഒപ്പിട്ടതെന്ന് ബിനോയ് വിശ്വം പറഞ്ഞു. പിഎം ശ്രീയുടെ വിശദാംശങ്ങള്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല. മുന്നണിയിലെ എല്ലാ കക്ഷികള്‍ക്കും ഇത് അറിയാനുള്ള അവകാശമുണ്ട്. ഉടമ്പടി എന്താണ്, അതിന്റെ ഉള്ളടക്കം എന്താണ് എന്ന് അറിയിക്കേണ്ടതുണ്ട്. എന്നാല്‍, മുന്നണിയില്‍ ചര്‍ച്ചയുണ്ടായിട്ടില്ല. ഘടകക്ഷികളെ ഇരുട്ടിലാക്കിയല്ല എല്‍ഡിഎഫ് മുന്നോട്ടു പോകേണ്ടത്. ഇതല്ല എല്‍ഡിഎഫിന്റെ ശൈലി. ഇങ്ങനെയല്ല എല്‍ഡിഎഫ് മുന്നോട്ടു പോകേണ്ടതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘ലോക ബാങ്ക് ഫണ്ട് വാങ്ങിയിട്ടില്ലേ?, കാലഘട്ടത്തിന് അനുസരിച്ച് നയങ്ങള്‍ മാറ്റിയിട്ടുണ്ട്’
ഘടകകക്ഷികള്‍ക്കിടയില്‍ മാത്രമല്ല, മന്ത്രിമാര്‍ക്കിടയിലും പിഎം ശ്രീ ധാരണപത്രത്തെ കുറിച്ച് ചര്‍ച്ചയുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനമാണ്. എല്‍ഡിഎഫ് അങ്ങനെയല്ല തീരുമാനമെടുക്കേണ്ടത്. ഇടതുപക്ഷത്തിന്റെ മൂല്യങ്ങള്‍ മറന്നുകൊണ്ടുള്ള ഈ രീതി തിരുത്തിയേ തീരൂ. ഇക്കാര്യം കാണിച്ചുകൊണ്ട് സിപിഐ എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്തുനല്‍കിയെന്നും ബിനോയ് വിശ്വം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഷോക്കേസാണ് പിഎം ശ്രീ പദ്ധതിയെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന് ആശങ്കയുണ്ട്. എല്ലാ ഇടതുപാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ ആശങ്കയുണ്ട്. അസ്വാഭാവികയമായ തിരക്കോടുകൂടിയാണ്, ചര്‍ച്ചയില്ലാതെ, നയപരമായ സംവാങ്ങളില്ലാതെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചത്. നാടിന്റെ ഭാവിവാഗ്ദാനങ്ങളെ വാര്‍ത്തെടുക്കേണ്ട ക്ലാസ് മുറികളെ പിടിക്കുകയാണ് ബിജെപിയും ആര്‍എസ്എസും. ഇക്കാര്യം എല്ലാവര്‍ക്കും ബോധ്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ചെല്ലാനത്ത് കടലിൽ കാണാതായ അഞ്ച് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി; രക്ഷാപ്രവർത്തനം നടത്തിയത് സഹപ്രവർത്തകർ

0

കൊച്ചി: ചെല്ലാനം തീരത്തുനിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോയ അഞ്ച് തൊഴിലാളികളെയും മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ കണ്ടെത്തി. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തിയ സമയോചിതമായ രക്ഷാപ്രവർത്തനമാണ് അഞ്ച് പേരെയും സുരക്ഷിതമായി തിരികെ എത്തിച്ചത്.

ഇമ്മാനുവൽ (KL 03 4798) എന്ന വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയവരാണ് കടലിൽ കുടുങ്ങിയത്. സെബിൻ, പാഞ്ചി, കുഞ്ഞുമോൻ, പ്രിൻസ്, ആന്റപ്പൻ എന്നിവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഇവർ എല്ലാവരും ചെല്ലാനം കണ്ടക്കടവ് സ്വദേശികളാണ്.

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഘം കടലിലേക്ക് തിരിച്ചത്. സാധാരണയായി രാവിലെ 9 മണിയോടെ മടങ്ങിയെത്തേണ്ടിയിരുന്ന ഇവർ ഏറെ വൈകിയും തിരിച്ചെത്താതിരുന്നതോടെയാണ് തിരച്ചിൽ ആരംഭിച്ചത്. രാത്രിയായിട്ടും കാണാതായതോടെ വീട്ടുകാരും തീരദേശവാസികളും ആശങ്കയിലായി. തുടർന്ന്, കോസ്റ്റ് ഗാർഡ്, നാവികസേന എന്നിവയുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിരുന്നു.

എങ്കിലും, മറ്റ് മത്സ്യത്തൊഴിലാളികൾ സ്വന്തം ബോട്ടുകളിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. സഹപ്രവർത്തകരുടെ ഈ നീക്കമാണ് ഫലം കണ്ടത്. തിരച്ചിലിനൊടുവിൽ കണ്ടെത്തിയ തൊഴിലാളികളെ മത്സ്യത്തൊഴിലാളികളുടെ ബോട്ടിൽ കയറ്റി സുരക്ഷിതമായി കരയിലെത്തിച്ചു. എഞ്ചിൻ തകരാറാണ് വള്ളം അപകടത്തിൽ പെടാൻ കാരണമായതെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ അറിയിച്ചു.

വനപാലകരുടെ മുന്നറിയിപ്പ് അവഗണിച്ച് കാട്ടാനയെ പ്രകോപിപ്പിച്ചു; തൃശൂർ ആനക്കയത്ത് സഞ്ചാരികൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

0

തൃശൂർ: കാട്ടാനകളെ പ്രകോപിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന വനംവകുപ്പിന്റെ മുന്നറിയിപ്പിന് ഒട്ടും വിലകൽപ്പിക്കാതെ സഞ്ചാരികൾ വീണ്ടും സാഹസികമായ നടപടി സ്വീകരിച്ചു. തൃശൂർ ജില്ലയിലെ ആനക്കയത്ത് വച്ചാണ് കഴിഞ്ഞ ദിവസം ഒരു കൂട്ടം വിനോദസഞ്ചാരികൾ കാട്ടാനയെ പ്രകോപിപ്പിച്ചത്.

മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താനും ഒച്ചവെച്ചും പലതവണ പ്രകോപനം സൃഷ്ടിച്ചതോടെ ആന സഞ്ചാരികൾക്ക് നേരെ തിരിയുകയായിരുന്നു. ആക്രമണത്തിൽ നിന്ന് അവർ കഷ്ടിച്ച്, തലനാരിഴയ്ക്ക് മാത്രമാണ് രക്ഷപ്പെട്ടത്. ദിവസങ്ങൾക്ക് മുൻപ് മാത്രമാണ്, വന്യജീവികളെ ശല്യപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഡി.എഫ്.ഒ (ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ) മുന്നറിയിപ്പ് നൽകിയിരുന്നത്. ഈ മുന്നറിയിപ്പ് നിലനിൽക്കെ തന്നെയാണ് സഞ്ചാരികൾ നിയമം ലംഘിച്ച് വന്യജീവിക്ക് നേരെ അതിക്രമം നടത്തിയത്.

പ്രദേശവാസികളുടെ അഭിപ്രായത്തിൽ, തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികളാണ് ഇത്തരത്തിൽ വന്യജീവികളെ പ്രകോപിപ്പിക്കുന്നതിൽ കൂടുതലും ഏർപ്പെടുന്നത്. ഇതിന് സമാനമായി, ദിവസങ്ങൾക്ക് മുൻപ് ഈ മേഖലയിലെ അറിയപ്പെടുന്ന കാട്ടുകൊമ്പനായ കബാലിയെയും തമിഴ്നാട്ടിൽ നിന്നെത്തിയ ഒരു സംഘം സഞ്ചാരികൾ പ്രകോപിപ്പിച്ചിരുന്നു. ഇതിന്റെ അടുത്ത ദിവസം തന്നെ, മലക്കപ്പാറയിലേക്കുള്ള കെഎസ്ആർടിസി ബസ്സിന് നേരെ കബാലി ആക്രമണ സ്വഭാവം കാണിച്ചു. ആനയുടെ ആക്രമണത്തിൽ ബസ്സിന് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ സുരക്ഷിതരായി രക്ഷപ്പെട്ടിരുന്നു.