സർ ക്രീക്കിൽ ‘ത്രിശൂൽ’ പ്രഖ്യാപിച്ച് ഇന്ത്യ; പിന്നാലെ വ്യോമാതിർത്തിയിൽ നിയന്ത്രണമേർപ്പെടുത്തി പാക്കിസ്ഥാൻ

0

ന്യൂഡൽഹി: ഇന്ത്യ അതിർത്തിയിൽ ‘ത്രിശൂൽ’ പ്രഖ്യാപിച്ചതിനു പിന്നാലെ വ്യോമാതിർത്തിയിൽ നിയന്ത്രണവുമായി പാക്കിസ്ഥാൻ. ഇന്ത്യയുടെ കര–വ്യോമ–നാവികസേനകൾ ശക്തിപ്രകടനത്തിന്റെ ഭാഗമായി നടത്തുന്ന സംയുക്ത സൈനികാഭ്യാസമാണ് ‘ത്രിശൂൽ’. ഇന്ത്യ–പാക് അതിർത്തി മേഖലയായ സർ ക്രീക്കിലാണ് ‘ത്രിശൂൽ’ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് ഒക്ടോബർ 28, 29 ദിവസങ്ങളിൽ പാകിസ്ഥാൻ മധ്യ, തെക്കൻ വ്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിന്റെ കാരണം പാക്കിസ്ഥാൻ വ്യക്തമാക്കിയിട്ടില്ല. അതേസമയം, സൈനികാഭ്യാസത്തിനോ ആയുധപരീക്ഷണത്തിനോ ഉള്ള സാധ്യതയാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

ഒക്ടോബർ 30 മുതൽ നവംബർ 10 വരെയാണ് ഇന്ത്യ–പാക് അതിർത്തി മേഖലയായ ഗുജറാത്തിലെ സർ ക്രീക്കിൽ ഇന്ത്യയുടെ സംയുക്ത സൈനികാഭ്യാസമായ ‘ത്രിശൂൽ’ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നോട്ടാം (വൈമാനികർക്കുള്ള മുന്നറിയിപ്പ്) ഇന്ത്യ പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാനും നോട്ടാം മുന്നറിയിപ്പ് നൽകിയത്.

ഇന്ത്യയുടെ കര–വ്യോമ–നാവികസേനകൾ ശക്തിപ്രകടനത്തിന്റെ ഭാഗമായാണ് സർ ക്രീക്കിൽ സൈനികാഭ്യാസത്തിനൊരുങ്ങുന്നത്. സൈനികാഭ്യാസങ്ങൾ സാധാരണമായി നടത്താറുള്ളതാണ്. എന്നാൽ, ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഇന്ത്യയുടെ ഓരോ സൈനിക നടപടിയും പാക്കിസ്ഥാൻ ഉത്കണ്ഠയോടെ കാണുന്നതിന്റെ ഭാഗമായാണ് വ്യോമപാതയിൽ നിയന്ത്രണം വരുത്തി നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചത് എന്നാണ് വിലയിരുത്തൽ.

നേരത്തെ, സർ ക്രീക്ക് കേന്ദ്രീകരിച്ച് സൈനികവിന്യാസം നടത്തുന്ന പാക്കിസ്ഥാന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കടുത്ത മുന്നറിയിപ്പു നൽകിയിരുന്നു. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു തെറ്റായ നീക്കത്തിനും ചരിത്രവും ഭൂമിശാസ്ത്രവും മാറ്റുന്ന തരത്തിലുള്ള മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗുജറാത്തിൽ ഇന്ത്യ– പാക്ക് അതിർത്തിയിലെ 96 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ചതുപ്പുമേഖലയാണ് സർ ക്രീക്ക്. സർ ക്രീക്കിന് മധ്യത്തിലൂടെയാണ് അതിർത്തിയെന്ന് ഇന്ത്യ വ്യക്തമാക്കുമ്പോൾ, സർ ക്രീക്കിന് കിഴക്കുഭാഗത്തായി ഇന്ത്യൻ പ്രദേശത്താണ് അതിർത്തിയെന്നാണ് പാക്കിസ്ഥാന്റെ വാദം.

സർ ക്രീക്കിൽ ‘ത്രിശൂൽ’ പ്രഖ്യാപിച്ച് ഇന്ത്യ; പിന്നാലെ വ്യോമാതിർത്തിയിൽ നിയന്ത്രണമേർപ്പെടുത്തി പാക്കിസ്ഥാൻ

0

ന്യൂഡൽഹി: ഇന്ത്യ അതിർത്തിയിൽ ‘ത്രിശൂൽ’ പ്രഖ്യാപിച്ചതിനു പിന്നാലെ വ്യോമാതിർത്തിയിൽ നിയന്ത്രണവുമായി പാക്കിസ്ഥാൻ. ഇന്ത്യയുടെ കര–വ്യോമ–നാവികസേനകൾ ശക്തിപ്രകടനത്തിന്റെ ഭാഗമായി നടത്തുന്ന സംയുക്ത സൈനികാഭ്യാസമാണ് ‘ത്രിശൂൽ’. ഇന്ത്യ–പാക് അതിർത്തി മേഖലയായ സർ ക്രീക്കിലാണ് ‘ത്രിശൂൽ’ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് ഒക്ടോബർ 28, 29 ദിവസങ്ങളിൽ പാകിസ്ഥാൻ മധ്യ, തെക്കൻ വ്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിന്റെ കാരണം പാക്കിസ്ഥാൻ വ്യക്തമാക്കിയിട്ടില്ല. അതേസമയം, സൈനികാഭ്യാസത്തിനോ ആയുധപരീക്ഷണത്തിനോ ഉള്ള സാധ്യതയാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

ഒക്ടോബർ 30 മുതൽ നവംബർ 10 വരെയാണ് ഇന്ത്യ–പാക് അതിർത്തി മേഖലയായ ഗുജറാത്തിലെ സർ ക്രീക്കിൽ ഇന്ത്യയുടെ സംയുക്ത സൈനികാഭ്യാസമായ ‘ത്രിശൂൽ’ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നോട്ടാം (വൈമാനികർക്കുള്ള മുന്നറിയിപ്പ്) ഇന്ത്യ പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാനും നോട്ടാം മുന്നറിയിപ്പ് നൽകിയത്.

ഇന്ത്യയുടെ കര–വ്യോമ–നാവികസേനകൾ ശക്തിപ്രകടനത്തിന്റെ ഭാഗമായാണ് സർ ക്രീക്കിൽ സൈനികാഭ്യാസത്തിനൊരുങ്ങുന്നത്. സൈനികാഭ്യാസങ്ങൾ സാധാരണമായി നടത്താറുള്ളതാണ്. എന്നാൽ, ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഇന്ത്യയുടെ ഓരോ സൈനിക നടപടിയും പാക്കിസ്ഥാൻ ഉത്കണ്ഠയോടെ കാണുന്നതിന്റെ ഭാഗമായാണ് വ്യോമപാതയിൽ നിയന്ത്രണം വരുത്തി നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചത് എന്നാണ് വിലയിരുത്തൽ.

നേരത്തെ, സർ ക്രീക്ക് കേന്ദ്രീകരിച്ച് സൈനികവിന്യാസം നടത്തുന്ന പാക്കിസ്ഥാന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കടുത്ത മുന്നറിയിപ്പു നൽകിയിരുന്നു. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു തെറ്റായ നീക്കത്തിനും ചരിത്രവും ഭൂമിശാസ്ത്രവും മാറ്റുന്ന തരത്തിലുള്ള മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗുജറാത്തിൽ ഇന്ത്യ– പാക്ക് അതിർത്തിയിലെ 96 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ചതുപ്പുമേഖലയാണ് സർ ക്രീക്ക്. സർ ക്രീക്കിന് മധ്യത്തിലൂടെയാണ് അതിർത്തിയെന്ന് ഇന്ത്യ വ്യക്തമാക്കുമ്പോൾ, സർ ക്രീക്കിന് കിഴക്കുഭാഗത്തായി ഇന്ത്യൻ പ്രദേശത്താണ് അതിർത്തിയെന്നാണ് പാക്കിസ്ഥാന്റെ വാദം.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്ലാറ്റിലും സ്വർണം; ശബരിമല സ്വർണക്കൊള്ളയിൽ നിർണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം

0

ബെംഗളൂരു: ശബരിമലയിൽനിന്ന് കൊള്ളയടിച്ച സ്വർണം കണ്ടെത്താനുള്ള അന്വേഷണത്തിൽ നിർണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ശ്രീരാംപുരം വാടക ഫ്ലാറ്റിൽ നടത്തിയ തിരച്ചിലിൽ 176 ഗ്രാം(22 പവൻ) സ്വർണം സംഘം പിടിച്ചെടുത്തു. അതിനിടെ, പോറ്റിയെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടപടിയും സംഘം പൂർത്തിയാക്കി. ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം പൂശിയത് ഈ സ്ഥാപനത്തിലൂടെയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പോറ്റി ശബരിമലയിൽനിന്ന് കടത്തിയ സ്വർണം കർണാടകയിലെ ബെല്ലാരിയിൽനിന്ന് കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം ഇന്നലെ വെളിപ്പെടുത്തിയിരുന്നു. പോറ്റി വ്യാപാരിയായ ഗോവർധന് കൈമാറിയ സ്വർണമാണ് ബെല്ലാരിയിൽനിന്ന് വീണ്ടെടുത്തതെന്ന് വ്യക്തമാക്കുന്നു. ഗോവർധന്റെ ജ്വല്ലറിയിൽനിന്നാണ് സംഘം സ്വർണക്കട്ടികൾ പിടിച്ചെടുത്തത്. ഉണ്ണിക്കൃഷ്ണൻ പോറ്റി തനിക്കു 476 ഗ്രാം സ്വർണം കൈമാറിയതായാണ് ഗോവർധന്റെ മൊഴി. എന്നാൽ ഇത്രയും സ്വർണം മുഴുവൻ തന്നെ തിരിച്ചുകിട്ടിയോയെന്ന് ഇതുവരെ വ്യക്തമല്ല.

അന്വേഷണ സംഘം കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി കർണാടകയിലെയും തമിഴ്നാട്ടിലെയും കേന്ദ്രങ്ങളിൽ തിരച്ചിൽ വ്യാപിപ്പിച്ചു.
ശബരിമല സ്വർണത്തട്ടിപ്പ് കേസിൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് സാധ്യതയുണ്ടെന്നതാണ് സൂചന.

ഇടുക്കിയിൽ കൂറ്റൻ പാറ അടർന്നു വീണത് വീടിനു മുകളിലേക്ക്; വീട് പൂർണമായും തകർന്നു; വീടിനകത്തുണ്ടായിരുന്ന 18 കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0

ഇടുക്കി: ഇടുക്കി കീരിത്തോടിനു സമീപം പകുതിപ്പാലത്ത് കൂറ്റൻ പാറ അടർന്ന് വീണത് വീടിന് മുകളിലേക്ക്. വീട് പൂർണമായും തകർന്നു. കവടിയാറുകുന്നേൽ സരോജിനിയുടെ വീടാണ് കൂറ്റൻ പാറകർ അടർന്ന് വീണ് തകർന്നത്. പതിനെട്ടുകാരിയായ മകൾ വീടിനകത്ത് ഉണ്ടായിരുന്ന സമയത്താണ് പാറ വീടിനുമുകളിലേക്ക് വീണത്. പാറ അടർന്ന് വീഴുന്ന ശബ്ദം കേട്ട് വീടിന് പുറത്തേക്ക് ഓടിയതിനാൽ വൻദുരന്തമാണ് ഒഴിവായത്.

അതേസമയം, പ്രദേശത്ത് ഭീഷണിയായ പാറകൾ ഇനിയുമുണ്ട്. മഴ ശക്തമാകുമ്പോൾ വീണ്ടും ഇടിഞ്ഞു വീഴുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. വിഷയം നിരവധി തവണ അധികൃതരെ അറിയിച്ചെങ്കിലും ഇതുവരേയും പരിഹാരമുണ്ടായിട്ടില്ല.

കീരിത്തോടിനു സമീപം പകുതി പാലത്ത് നാഷണൽ ഹൈവേ റോഡിനുതാഴെയാണ് സംഭവം. കവടിയാർ കുന്നേൽ കുഞ്ഞുമോളുടെ രണ്ടു നില വാർക്കവീടാണ് പൂർണമായും തകർന്നത്. ഇന്നലെ വൈകിട്ട് 4.30നാണു അപകടം. വീട്ടിൽ ഉണ്ടായിരുന്ന കുഞ്ഞുമോളുടെ മകൾ അമ്പിളി വീടിന് ശബ്ദം കേട്ട് പുറത്തേക്കോടിയതിനാൽ രക്ഷപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി പെയ്ത മഴയിൽ ഇളകിയിരുന്ന മണ്ണിനോടൊപ്പം ഭീകരമായ രണ്ട് പാറകളാണ് വീടിനു മുകളിൽ പതിച്ചത്. ഇനിയും ഉരുണ്ട് പോകാൻ പറ്റിയ രീതിയിൽ വലിയ പാറകൾ ഇരിപ്പുണ്ട്. നാഷണൽ ഹൈവേയുടെ പുറംഭാഗത്തുനിന്നും മണ്ണ് ഇടിച്ചത് മഴ കനത്താൽ ഇനിയും അപകടത്തിലാകും. ഗതാഗതം പൂർണമായി സ്തംഭിക്കുന്നതിന് സാധ്യതയുണ്ടന്നും അധികൃതർ പറഞ്ഞു. സംഭവമറിഞ്ഞ് പഞ്ചായത്ത് റവന്യൂ, അധികൃതരും കഞ്ഞിക്കുഴി പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

മൃതദേഹത്തിലെ ആഭരണങ്ങൾ ആശുപത്രിയിൽ നിന്ന് മോഷണം പോയതായി പരാതി

കൊല്ലം: കൊല്ലത്ത് മൃതദേഹത്തിലെ ആഭരണങ്ങൾ ആശുപത്രിയിൽ നിന്ന് മോഷണം പോയി. പുനലൂർ താലൂക്ക് ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ മാസം 22നാണ് ശാലിനി കൊല്ലപ്പെട്ടത്.

ആശുപത്രി നഴ്‌സിങ് വിഭാഗത്തിന്റെ പരാതിയിൽ പുനലൂർ പൊലീസ് കേസെടുത്തു. കൊല്ലപ്പെട്ട ഡിഎംകെ വനിതാ വിഭാഗം കൊല്ലം ജില്ലാ സെക്രട്ടറി ശാലിനിയുടെ മൃതദേഹത്തിലെ ആഭരണങ്ങളാണ് ആശുപത്രിയിൽ നിന്ന് മോഷണം പോയത്.

ശാലിനിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഐസക് മാത്യു സമൂഹമാധ്യമത്തിൽ കൊലപാതക വിവരം പോസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പൊലീസിൽ കീഴടങ്ങുകയും ചെയ്തു.

താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റും മുൻപ് മൃതദേഹത്തിലെ ആഭരണങ്ങൾ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരി അവിടെയുള്ള അലമാരയില്‍ വെച്ചു.

ഒരു ജോഡി പാദസരം, കമ്മൽ, രണ്ട് മോതിരം, ഒരു വള എന്നിവ ഉൾപ്പെടെ 20 ഗ്രാം തൂക്കമുള്ള ആഭരണങ്ങളാണിവ. സ്വർണം കൈപ്പറ്റാൻ ശാലിനിയുടെ അമ്മ ലീല മൂന്നു ദിവസം മുൻപ് ആശുപത്രിയിൽ എത്തിയപ്പോഴാണ് ആഭരണങ്ങൾ മോഷണം പോയെന്നും പൊലീസിൽ പരാതി നൽകിയെന്നും അധികൃതർ അറിയിക്കുന്നത്.

കേരളത്തെ ഗ്ലോബൽ സ്‌കിൽ ഹബ്ബാക്കി വികസിപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

ആലപ്പുഴ : കേരളത്തെ ഗ്ലോബൽ സ്‌കിൽ ഹബ്ബാക്കി വികസിപ്പിക്കുമെന്നും ഇതിനായി സംസ്ഥാനത്തെ വ്യവസായിക പരിശീലന കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ദേശീയ, സംസ്ഥാന തലത്തിൽ പുരസ്‌ക്കാരങ്ങൾ നേടിയ അധ്യാപകരേയും വിദ്യാർത്ഥികളേയും അനുമോദിക്കുന്നതിനായി വ്യാവസായിക പരിശീലന വകുപ്പ് നിശാഗന്ധിയിൽ സംഘടിപ്പിച്ച ‘മെറിടോറിയ 2025’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

അതിവേഗം വളരുന്ന വ്യാവസായിക മേഖലയിൽ അക്കാദമിക പരിജ്ഞാനത്തോടൊപ്പം സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള തൊഴിൽ പരിശീലനവും അത്യാവശ്യമാണ്. വ്യവസായിക പരിശീലന മേഖലയിൽ കാലഹരണപ്പെട്ട ട്രേഡുകൾക്ക് പകരം, ഇൻഡസ്ട്രി 4.0 ന്റെ ആവശ്യകതകൾക്ക് അനുസൃതമായ നൂതന കോഴ്‌സുകൾ ആരംഭിക്കും. വ്യവസായ സ്ഥാപനങ്ങളുമായി കൈകോർത്ത് ഏറ്റവും ആധുനിക പരിശീലനം ഉറപ്പാക്കും. റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രിക് വെഹിക്കിൾ മെയിന്റനൻസ് തുടങ്ങിയ പുതിയ കോഴ്‌സുകൾക്ക് പ്രാധാന്യം നൽകും.

നൈപുണ്യമുള്ള യുവജനങ്ങളാണ് നാളത്തെ രാജ്യപുരോഗതിയുടെ അടിസ്ഥാനശില. തൊഴിൽ നൈപുണ്യം പകർന്നു നൽകി വിദ്യാർത്ഥികൾക്ക് ജീവിതവഴി കാട്ടുന്നവരാണ് അധ്യാപകർ. അവരുടെ സേവനം ഏറ്റവും മഹത്തരമാണ്. അധ്യാപകർക്ക് ലഭിച്ച പുരസ്‌കാരം വലിയ അംഗീകരവും മറ്റുള്ളവർക്ക് പ്രചോദനവുമാണ്. വിദ്യാർത്ഥികളുടെ വിജയം അവരുടെ കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ഫലമാണ്. വിജയികൾക്കുള്ള യാത്ര ഇവിടെ അവസാനിക്കുന്നില്ലെന്നും നിരന്തരമായ പഠനത്തിലൂടെയും സ്വയം നവീകരണത്തിലൂടെയും മാത്രമേ ഈ മത്സര ലോകത്ത് മുന്നേറുവാൻ കഴിയുള്ളു എന്നും മന്ത്രി പറഞ്ഞു.

2025 ലെ നൈപുണ്യ പരിശീലന വിഭാഗത്തിലെ ദേശീയ അദ്ധ്യാപക പുരസ്‌കാരം നേടിയ ജയേഷ് കണ്ണച്ചെൻതൊടിയ്ക്കും, അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ദേശീയ തലത്തിലും സംസ്ഥാനതലത്തിലും റാങ്ക് ജേതാക്കളായ ട്രെയിനികൾക്കും, എസ് സി വി റ്റി ട്രേഡ് ടെസ്റ്റിൽ സംസ്ഥാനതല റാങ്ക് ജേതാക്കളായ ട്രെയിനികൾക്കും അവരെ പരിശീലിപ്പിച്ച ഇൻസ്ട്രക്ടർമാർക്കും മന്ത്രി പുരസ്‌കാരം സമ്മാനിച്ചു. പുരസ്‌ക്കാര നേട്ടം സ്വന്തമാക്കിയ എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു.

പി എം ശ്രീ; വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് നൈറ്റ് മാർച്ച്, 1000 വിദ്യാർഥികളെ പങ്കെടുപ്പിച്ച് ലോങ്ങ് മാർച്ച്; പ്രതിഷേധം കടുപ്പിക്കാൻ KSU

പിഎം ശ്രീ പദ്ധതി ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെതിരെ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കെഎസ്‌യു. തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നൈറ്റ് മാർച്ച് നടത്തും. ചൊവ്വാഴ്ച നിയോജക മണ്ഡലം തലത്തിൽ സ്റ്റുഡന്റ് വാക്ക് നടത്തും. പത്തനംതിട്ടയിൽ ചേർന്ന ക്യാമ്പസ് എക്സിക്യൂട്ടീവിൽ ആണ് തീരുമാനം. ബുധനാഴ്ച ജില്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനും തീരുമാമായി.

പദ്ധതിക്കെതിരെ ആയിരം വിദ്യാർഥികളെ പങ്കെടുപ്പിച്ച് ലോങ്ങ് മാർച്ചും കെഎസ്‌യു സംഘടിപ്പിക്കും. അതേസമയം കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് നടന്ന കെഎസ്‌യു പ്രതിഷേധത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രി വി ശിവൻ കുട്ടിയുടെയും കോലം കത്തിച്ചു. അതേസമയം പദ്ധതിക്കെതിരെ സിപിഐ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. വിദ്യാഭ്യാസമന്ത്രിയുടെ ചുവടുമാറ്റം മുന്നണി മര്യാദയുടെ ലംഘനമെന്ന് ജനയുഗത്തിൽ എഡിറ്റോറിയലിൽ വിമർശനം ഉണ്ടായി.

പിഎം ശ്രീ പദ്ധതിയിലെ ധാരണ പത്രത്തിൽ നിന്നും പിന്മാറണം എന്ന് ആവശ്യപ്പെട്ടു സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, CPIM ജനറൽ സെക്രട്ടറി എംഎ ബേബിയുമായി കൂടിക്കാഴ്ച നടത്തും. പിഎം ശ്രീ പദ്ധതിയും ദേശീയ വിദ്യാഭ്യാസ നയവും രണ്ടാണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാദം തെറ്റാണെന്ന് സിപിഐ എക്‌സിക്യൂട്ടിവ് അംഗം കെ പ്രകാശ് ബാബു പറഞ്ഞു

‘ദോഷകരമെങ്കിൽ നടപ്പാക്കാൻ അനുവദിക്കില്ല; ചർച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം കാണും’; ടി പി രാമകൃഷ്ണൻ

കേരളത്തിന് ദോഷകരമെങ്കിൽ പിഎംശ്രീ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. അടുത്ത എൽഡിഎഫ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും. ചർച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം കാണുമെന്നും ടി പി രാമകൃഷ്ണൻ ട്വന്റിഫോറിനോട്. പറഞ്ഞു‌. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ തർക്കങ്ങളില്ല. പിഎം ശ്രീ പദ്ധതിയിൽ സിപിഐ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. ഇതിനെ എൽഡിഎഫിലെ ഭിന്നതയായി കണക്കാക്കേണ്ടതില്ല. പ്രശ്‌നത്തിൽ ചർച്ച നടത്തി ന്യായമായ നിലപാട് എടുത്ത് പ്രശ്‌നം പരിഹരിക്കുമെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു.

എൽഡിഎഫിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അഭിപ്രായം പറയുന്നതിൽ അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. പ്രശ്‌നത്തിൽ ചില തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് എൽഡിഎഫ് പരിശോധിക്കും. ഒപ്പിട്ട കരാറിൽ എന്തെല്ലാമാണ് വ്യവസ്ഥകളെന്ന് പരിശോധിക്കും. കേരളത്തിന്റെ താത്പര്യത്തിന് വിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കിൽ ഗൗരവമായി പരിശോധിച്ച് ചർച്ച നടത്തി നിലപാട് വ്യക്തമാക്കും. എൽഡിഎഫ് കൂടുതൽ യോജിപ്പോടുകൂടി ശക്തമായി പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടമാണിത്. അത്തരം ഘട്ടത്തിൽ യോജിച്ച ശ്രമങ്ങളെയൊന്നും പിഎം ശ്രീ പ്രശ്‌നം ബാധിക്കില്ലെന്ന് ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.

കേരളം വിദ്യാഭ്യാസ മേഖലയിൽ വലിയ രീതിയിൽ മുന്നോട്ടു പോയിട്ടുണ്ട്. ഇതിന്റെ പുരോഗതിയുടെ തുടർച്ചയ്ക്ക് ആവശ്യമായ സാമ്പത്തിക സ്ഥിതി കണ്ടത്തേണ്ടതുണ്ട്. ഇതിൽ കേന്ദ്രത്തിന്റെ സഹായം കിട്ടുന്നില്ല. ഇത് ഗൗരവമുള്ളതാണ്. ഇതിൽ എങ്ങനെ പരിഹാരം കണ്ടെത്തും എന്ന നിലയിലാണ് വിദ്യാഭ്യാസ വകുപ്പ് പിഎം ശ്രീയെ സമീപിച്ചിട്ടുള്ളത്. ഇതിന്റെ വ്യവസ്ഥകൾ പരിശോധിച്ച് കേരളത്തിന് ദോഷകരമാണെന്ന് മനസിലായാൽ നടപ്പില്ലാക്കാൻ അനുവദിക്കില്ല. കേരളത്തിന് ദോഷകരമായ വ്യവസ്ഥ ഉണ്ടോ ഇല്ലയോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു.

മന്ത്രി വി ശിവൻകുട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ടത് നല്ലകാര്യമാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. പ്രശ്‌നങ്ങൾ പരസ്പരം ആശയവിനിമയം നടത്തുന്നത് നല്ല കാര്യമാണ്. മന്ത്രിയുടെ വിശദീകരണത്തോട് ബിനോയ് വിശ്വം അനുകൂലമായാണ് പ്രതികരിച്ചിട്ടുള്ളത്. പ്രശ്‌നങ്ങൾ കൂടിയാലോചിച്ച് പരിഹരിച്ച് മുന്നോട്ടു പോകുമെന്ന് ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.

സിപിഐയെ അനുനയിപ്പിക്കാൻ സർക്കാർ; ബിനോയ് വിശ്വത്തെ കണ്ട് വി.ശിവൻകുട്ടി

പിഎം ശ്രീ വിഷയത്തിൽ സിപിഐയെ അനുനയിപ്പിക്കാൻ സർക്കാർ. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി എംഎൻ സ്മാരകത്തിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി. മന്ത്രി ജി ആർ അനിലും ചർച്ചയിൽ പങ്കെടുത്തു. പ്രശ്നങ്ങൾ ചർച്ച ചെയ്തെന്നും, കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.

അതേസമയം പിഎം ശ്രീ പദ്ധതിയിൽ നിലപാട് കടുപ്പിക്കുകയാണ് സിപിഐ മന്ത്രിമാർ. ധാരണാപത്രത്തിൽ ഒപ്പിടാനുള്ള കാരണം വിദ്യാഭ്യാസ മന്ത്രി വിശദീകരിക്കണമെന്ന് മന്ത്രി ജിആർ അനിലും, പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയുടെ ആവശ്യം പരിഗണിച്ചേ മതിയാകൂവെന്ന് മന്ത്രി ജെ ചിഞ്ചു റാണിയും ആവശ്യപ്പെട്ടു. പദ്ധതിയെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി എല്ലാം കൃത്യം ആയി പറഞ്ഞുവെന്നായിരുന്നു മന്ത്രി വിഎൻ വാസവന്റെ പ്രതികരണം.

അതിനിടെ പി.എം. ശ്രീ പദ്ധതിയിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ ഇന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം. എ. ബേബിയെ കാണും. പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിൽ എതിർപ്പ് അറിയിച്ച് ഡി. രാജ എം. എ. ബേബിക്കയച്ച കത്തിന് ഇതുവരെ മറുപടി നൽകിയിട്ടില്ല. നേരിൽ കണ്ട് സംസാരിക്കാമെന്നതാണ് ധാരണ. ഇന്ന് വൈകിട്ട് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലും വിഷയം ചർച്ചയായി. നയത്തിൽ വിട്ടുവീഴ്ച ചെയ്തത് ന്യായീകരിക്കാൻ ആകില്ലെന്നും, ചർച്ചയിലൂടെ ബോധ്യപ്പെടുത്താൻ കഴിയുന്നതല്ല വിഷയമെന്നുമാണ് ദേശീയ എക്സിക്യൂട്ടീവിൽ ഉയർന്ന നിലപാട്. പദ്ധതിയിൽ നിന്നും പിന്മാറുക അല്ലാതെ മറ്റൊരു രാഷ്ട്രീയ പരിഹാരം ഇല്ലെന്നാണ് സിപിഐ കേന്ദ്ര നേതൃത്വത്തിന്റെ പൊതുവികാരം.

ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ സ്വർണ്ണം കണ്ടെത്തി

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി കർണാടകയിലെ വ്യാപാരി ഗോവർധന് വിറ്റ സ്വർണ്ണം കണ്ടെത്തി. ബെല്ലാരിയിൽ നിന്ന് 400 ഗ്രാമോളം സ്വർണമാണ് പ്രത്യോക അന്വേഷണ സംഘം കണ്ടെത്തിയത്. ബെല്ലാരിയിലെ ഗോവര്‍ധന്റെ ജ്വല്ലറിയടക്കം കേന്ദ്രീകരിച്ച് എസ്‌ഐടി പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടെ ഇന്നലെ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് ബെംഗളൂരുവിലെത്തി ഇവിടെ നിന്ന് ബെല്ലാരിയില്‍ എത്തിയാണ് സ്വര്‍ണം വില്‍പന നടത്തിയത്. സ്വർണം വിറ്റ് പണം കൈപ്പറ്റിയിരുന്നതായി ഉണ്ണിക‍ൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെല്ലാരിയിൽ പരിശോധന നടത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം കൈമാറിയെന്നായിരുന്നു ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധൻ മൊഴി നൽകിയിരുന്നു.

ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും എസ്ഐടി പരിശോധിച്ച് വരികയാണ്. അതിനിടെ ശബരിമല സ്വർണ്ണക്കൊള്ളയിലെ രണ്ടാം പ്രതി മുരാരി ബാബുവിന്റെ വീട്ടിൽ നിന്ന് നിർണായക രേഖകൾ കണ്ടെത്തി എസ്ഐടി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് കണ്ടെത്തിയത്. നാല് മണിക്കൂറോളമാണ് എസ്ഐടി ഉദ്യോഗസ്ഥർ മുരാരി ബാബുവിന്റെ പെരുന്നയിലെ വീട്ടിൽ ഇന്നലെ പരിശോധന നടത്തിയത്.

തദ്ദേശ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ 29 ന് പ്രസിദ്ധീകരിച്ച പുതുക്കിയ കരട് വോട്ടര്‍ പട്ടികയാണ് പരിശോധനകള്‍ക്ക് ശേഷം അന്തിമമാക്കുന്നത്.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതടക്കം ആകെ ഏഴ് ലക്ഷത്തിലധികം അപേക്ഷകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇത്തവണ രണ്ടുതവണയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന നടപടി. നേരത്തെ സെപ്റ്റംബര്‍ രണ്ടിന് എല്ലാ നടപടികള്‍ക്കും ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതാണ്. 2.83 കോടി വോട്ടര്‍മാരാണ് കരട് പട്ടികയില്‍ ഉണ്ടായിരുന്നത്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവതരിപ്പിച്ച സവിശേഷ നമ്പറിന് പിന്നാലെയാണ് വീണ്ടും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന നടപടിയുണ്ടായത്. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചാ കഴിഞ്ഞാല്‍ വൈകാതെ തിരഞ്ഞെടുപ്പ് വിജ്ഞാപനവും ഉണ്ടാകും.

വിജയ് കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കും

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ലെന്ന് വിവരം. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിൽ എത്തിക്കാനാണ് തീരുമാനം.

അടുത്താഴ്ച മഹാബലിപുരത്ത് എല്ലാവരെയും ഒന്നിച്ചുകാണുമെന്നും ടിവികെ വൃത്തങ്ങൾ അറിയി‍ച്ചു. ടിവികെ നേതാക്കൾ ദുരന്തബാധിതരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു.

ചെന്നൈയിലേക്ക് വരാമെന്ന് ഭൂരിഭാഗം കുടുംബങ്ങളും സമ്മതിച്ചെന്ന് സൂചനയാണ് പുറത്തുവരുന്നത്. അതേസമയം തിക്കിലും തിരക്കിലും 41 പേർ മരിച്ച കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി പ്രചാരണത്തിനു ഹെലികോപ്റ്റർ വാങ്ങാൻ  വിജയ്‌ നീക്കം തുടങ്ങി. ബെംഗളൂരു ആസ്ഥാനമായ കമ്പനിയിൽ നിന്നു നാലു ഹെലികോപ്റ്ററുകളാണു വാങ്ങുന്നത്. സമ്മേളന വേദിക്കു സമീപം ഹെലിപാഡ് തയാറാക്കും.

‘തലയിൽ തോക്കുവച്ചുള്ള ഇടപാടുകൾ ഉണ്ടാകില്ല’; യുഎസ് ഇന്ത്യ വ്യാപാര കരാറിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് പീയുഷ് ഗോയൽ

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ രംഗത്ത്. വ്യാപാര കരാറിനായി അമേരിക്കയുമായി സംസാരിക്കുന്നുണ്ട് എന്നും  തിടുക്കപ്പെട്ടുള്ള തീരുമാനങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സമയപരിധി നിശ്ചയിച്ചോ തലയിൽ തോക്കുവച്ചോ ഉള്ള ഇടപാടുകൾ ഉണ്ടാകില്ലെന്നും പീയുഷ് ഗോയൽ വ്യക്തമാക്കി. ദീർഘകാലാടിസ്ഥാനത്തിലാണ് ഇന്ത്യ തീരുമാനങ്ങളെടുക്കുക. സമ്മർദത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കില്ല. തീരുവ ഏർപ്പെടുത്തിയാൽ എങ്ങനെ മറികടക്കാം എന്ന് പരിശോധിക്കുമെന്ന് പീയുഷ് ഗോയൽ കൂട്ടിച്ചേർത്തു.

‘SG COFFEE TIMES’; കലുങ്ക് സംവാദ സദസിന് പിന്നാലെ പുതിയ സംവാദ പരിപാടിയുമായി സുരേഷ് ഗോപി

തൃശൂർ: കലുങ്ക് സംവാദ സദസിന് പിന്നാലെ പുതിയ സംവാദ പരിപാടിയുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി രംഗത്ത്. തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് ‘SG COFFEE TIMES’ എന്ന പേരിലാണ് പുതിയ പരിപാടി സംഘടിപ്പിക്കുന്നത്.

അതേസമയം കലുങ്ക് സംവാദത്തിനെതിരെ ബിജെപിക്ക് ഉള്ളിൽ നിന്നുതന്നെ കടുത്ത വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ നീക്കം. തൃശൂർ അയ്യന്തോളിലും പുതൂർക്കരയിലുമാണ് ആദ്യ പരിപാടികൾ നടക്കുക എന്നാണ് ലഭിക്കുന്ന വിവരം.

ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും സമാനമായ പരിപാടികൾ സുരേഷ് ഗോപി സംഘടിപ്പിച്ചിരുന്നു. എംപിയായതിന് ശേഷം ഒന്നര വർഷത്തോളമായി പരിപാടി നടന്നിരുന്നില്ല. പിന്നാലെയാണ് മന്ത്രി കലുങ്ക് സംവാദം സംഘടിപ്പിച്ചത്.

ക്രിസ്മസ്, ന്യൂയർ വിപണി വിലക്കയറ്റം തടയാൻ സപ്ലൈകോയ്‌ക്ക്‌ 50 കോടി കൂടി അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം : സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ക്രിസ്മസ്, പുതുവത്സരാഘോഷ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ്‌ തുക ലഭ്യമാക്കുന്നത്‌.

കഴിഞ്ഞ വർഷം ബജറ്റിൽ സപ്ലൈകോയ്ക്ക്‌ വിപണി ഇടപെടലിനായി 250 കോടി രൂപയാണ്‌ വകയിരിത്തിയിരുന്നത്‌.എന്നാൽ, 489 കോടി രൂപ അനുവദിച്ചു. 284 കോടി രൂപ അധികമായി നൽകി. 2011-12 മുതൽ 2024– 25 വരെ, 15 വർഷക്കാലം സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനുള്ള സഹായമായി 7680 കോടി സർക്കാർ നൽകിയിട്ടുണ്ട്‌. ഇതിൽ 410 കോടി രൂപ മാത്രമാണ്‌ കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ അഞ്ചുവർഷത്തിൽ നൽകിയിട്ടുള്ളത്‌. ബാക്കി 7270 കോടി രൂപയും എൽഡിഎഫ്‌ സർക്കാരുകളാണ്‌ അനുവദിച്ചത്‌.