ഓപ്പണര്‍മാരെ മടക്കി സിറാജും അക്ഷറും; 3 വിക്കറ്റുകൾ പിഴുത് ഇന്ത്യ, 100 കടന്ന് ഓസീസ്

0

സിഡ്‌നി: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ 100 കടന്നു. ടോസ് നേടി ഓസീസ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടരെ മൂന്നാം മത്സരത്തിലും ശുഭ്മാന്‍ ഗില്ലിനു ടോസ് ഭാഗ്യമില്ലാതെ പോയി.

നിലവില്‍ ഓസ്‌ട്രേലിയ 3 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയില്‍. 23 റണ്‍സുമായി മാറ്റ് റെന്‍ഷോയും 2 റണ്ണുമായി അലക്സ് കാരിയുമാണ് ക്രീസിൽ.

ഓസ്‌ട്രേലിയക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് (41), ട്രാവിസ് ഹെഡ് (29) എന്നിവരാണ് പുറത്തായത്. പൊരുതി കയറാൻ ശ്രമിച്ച മാത്യു ഷോർട്ടിനെ പുറത്താക്കി വാഷിങ്ടൻ സുന്ദർ ഓസീസിനു അടുത്ത പ്രഹരമേൽപ്പിച്ചു. താരം 30 റൺസുമായി മടങ്ങി.

മെസിയും അര്‍ജന്റീന ടീമും നവംബറില്‍ കേരളത്തിലേക്ക് വരില്ല, സ്ഥിരീകരിച്ച് സ്‌പോണ്‍സര്‍

സ്‌കോര്‍ 61ല്‍ എത്തിയപ്പോഴാണ് ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ഹെഡിനെ മുഹമ്മദ് സിറാജ് പ്രസിദ്ധ് കൃഷ്ണയുടെ കൈകളില്‍ എത്തിച്ചു. സ്‌കോര്‍ 88ല്‍ എത്തിയപ്പോള്‍ മാര്‍ഷും പുറത്തായി. താരത്തെ അക്ഷര്‍ പട്ടേല്‍ ക്ലീന്‍ ബൗള്‍ഡാക്കി.

രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ മൂന്നാം പോരിനിറങ്ങിയത്. കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ പ്ലെയിങ് ഇലവനിലെത്തി. നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിങ് എന്നിവരെ ഒഴിവാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here