പിഎം ശ്രീ വിവാദം: നിലപാട് വ്യക്തമാക്കി  എം വി ഗോവിന്ദൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട പണം കിട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

8000 കോടി രൂപ കേന്ദ്രം കേരളത്തിന് തരാനുണ്ട്. നമുക്ക് അർഹതപ്പെട്ട പണം കേരളത്തിന് കിട്ടുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. ‌പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റമില്ലെന്നും എല്ലാ പരിഹരിക്കാവുന്ന പ്രശ്നം മാത്രമാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

അതേസമയം, എൽഡിഎഫ് നയം നടപ്പാക്കുന്ന സർക്കാരല്ല ഇതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സർക്കാരിന് പരിമിതിയുണ്ട്. ഇടതുമുന്നണിയുടെ എല്ലാ നയവും നടപ്പാക്കുകയല്ല സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം എല്ലാ പദ്ധതിക്കും നിബന്ധന വെച്ച് കേരളം പോലുള്ള സംസ്ഥാനത്തെ ബാധിക്കുന്ന രീതിയിൽ നിലപാടെടുക്കുകയാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് ഇന്ത്യയിൽ ആദ്യം പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത്.

കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് സാമ്പത്തിക ഉപരോധം തീർക്കുന്ന തരത്തിലുള്ള നിബന്ധനകളാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതിയിൽ ഉള്ളത്. ഇത്തരം നയപരമായ നിബന്ധനകൾക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

എഞ്ചിൻ തകരാര്‍; തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി വൈകുന്നു

തൃശൂര്‍ : എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് വഴിയില്‍ കുടുങ്ങി. വടക്കാഞ്ചേരിക്കും മുള്ളൂര്‍ക്കരയ്ക്കും ഇടയിലായിരുന്നു ട്രെയിന്‍ പിടിച്ചിട്ടിരുന്നത്.

മൂന്ന് മണിക്കൂറോളം ട്രെയിന്‍ വഴിയില്‍ കുടുങ്ങി യാത്രക്കാരെ വലച്ചു.ഇതോടെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ഈ ട്രെയിനിന്റെ മടക്കയാത്രയും അനിശ്ചിതമായി നീളും.ഉച്ചയ്ക്ക് 1:45 ഓടെയാണ് കോഴിക്കോട് നിന്ന് പുറപ്പെടേണ്ടിയിരുന്നത്. പ്രശ്‌നം പരിഹരിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

ടാഗിംഗ് ഇനി എളുപ്പം! ‘@everyone’  ഫീച്ചർ ഇനി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും

ഫേസ്ബുക്കിൽ എല്ലാവരെയും പെട്ടെന്ന് ടാഗ് ചെയ്യാൻ സഹായിച്ചിരുന്ന ‘@everyone’ എന്ന ഫീച്ചറിന് സമാനമായ സംവിധാനം ഇപ്പോൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളിലും.

ഗ്രൂപ്പിലെ എല്ലാവരുടെയും ശ്രദ്ധ ഒരു മെസ്സേജിലേക്ക് കൊണ്ടുവരുന്നതിനായി ‘@all’ എന്ന പുതിയ ഓപ്ഷനാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചത്.

ഈ ‘@all’ ഫീച്ചർ ഉപയോഗിച്ച് ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും ഒറ്റയടിക്ക് നോട്ടിഫിക്കേഷൻ അയയ്ക്കാൻ സാധിക്കും

ഇത് ടാഗ് ചെയ്യാനുള്ള സമയം ലാഭിക്കുകയും പ്രധാനപ്പെട്ട മെസ്സേജുകൾ അംഗങ്ങൾ വിട്ടുപോകാതിരിക്കാൻ സഹായിക്കുകയും ചെയ്യും.

എല്ലാവരെയും മെൻഷൻ ചെയ്യാൻ സാധിക്കുന്ന ഈ ‘മെഷൻ ഓൾ’ ഫീച്ചർ വഴി ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും നോട്ടിഫിക്കേഷൻ ലഭിക്കും. അംഗങ്ങളുടെ സെറ്റിങ്‌സ് ഏത് തരത്തിലാണെന്നുള്ളത് ഇതിനെ ബാധിക്കില്ല.

ഗ്രൂപ്പ് മെസേജുകളിൽ പ്രധാനപ്പെട്ട മെസേജുകൾ അംഗങ്ങൾ വിട്ടു പോകാതിരിക്കാനും ഇതൊരു പരിഹാരമാണ്

ഗൂഗിൾ പ്ലേ ബീറ്റാ പ്രോഗാമിന്റെ ഭാഗമായി പുതിയ ആൻഡ്രോയിഡ് അപ്പ്‌ഡേറ്റിൽ ചില ബീറ്റാ ടെസ്റ്റേഴ്‌സിന് മാത്രമാണ് നിലവിൽ ഈ ഓപ്ഷൻ ലഭ്യമായിട്ടുള്ളുവെന്ന് WABetaInfo റിപ്പോർട്ട് ചെയ്യുന്നു. വരുന്ന ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകും.

ശക്തമായ മഴ: പ്രളയ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജലസേചന വകുപ്പ്

തിരുവനന്തപുരം: അതിശക്തമായ മഴയെ തുടർന്ന് അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് പ്രളയസാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് സംസ്ഥാന ജലസേചന വകുപ്പ്.

തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദി (മൈലമൂട് സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദി (കല്ലേലി സ്റ്റേഷൻ & കോന്നി സ്റ്റേഷൻ), എന്നീ നദികളിലാണ് പ്രളയസാധ്യതാ മുന്നറിയിപ്പിൻ്റെ ഭാഗമായി മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്ന് സർക്കാർ ഏജൻസികളിൽ നിന്ന് അറിയിക്കുന്നു.

തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കാൻ ജനങ്ങൾ തയ്യാറാവണമെന്നും നിർദേശമുണ്ട്.

സംസ്ഥാനത്തെ മഴ ഞായറാഴ്ചയോടെ രൂക്ഷമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട പുതിയ ന്യൂന മർദ്ദം ഞായറാഴ്ചയോടെ അതിതീവ്ര ന്യുന മർദ്ദമായും പിന്നീട് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.

ശക്തമായ മഴ; ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്ന് വീണു

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ ജില്ലാ ശാസ്ത്രമേള നടക്കുന്നതിനിടെ പന്തൽ തകർന്ന് വീണു. പട്ടാമ്പി ഗവ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലുണ്ടായിരുന്ന പ്രധാന വേദിയുടെ പന്തലാണ് ശക്തമായ മഴയെ തുടർന്ന് തകർന്നു വീണത്.

ശാസ്ത്രമേളയുടെ സമാപന സമ്മേളനം നടക്കുന്നതിന് തൊട്ടുമുൻപാണ് പന്തൽ തകർന്നത്. സംഭവ സമയത്ത് വേദിയിലും പന്തിലിന് താഴെയും വിദ്യാർത്ഥികളും അധ്യാപകരും ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.

ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടി

കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടി. മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം നൽകിയിരിക്കുകയാണ്. ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായി എന്നും കോടതി നിർണായക നിരീക്ഷണം നടത്തി.

2015ലെ സർക്കാർ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല എന്നതാണ് പിഴവെന്ന് കോടതി ചൂണ്ടിക്കാട്ടി. 2011 ആഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്‍റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.

താഴേയ്ക്കില്ല! ഇന്ന് സ്വർണ വിലയിൽ നേരിയ വർദ്ധനവ്

കഴിഞ്ഞ രണ്ട് ദിവസം കുത്തനെ ഇടിയുന്ന സ്വർണ്ണവില കണ്ട് പലരും സന്തോഷിച്ചിരുന്നു. എന്നാൽ ഇന്ന് അൽപ്പം ഉയർന്നിരിക്കുകയാണ് സ്വർണ്ണവില.

കഴിഞ്ഞ ദിവസത്തെക്കാൾ 280 രൂപയാണ് പവന് ഇന്ന് വർധിച്ചിരിക്കുന്നത്.

ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 92,000 രൂപയായാണ് ഉയർന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11, 500 രൂപയാണ്. അതേസമയം പതിനെട്ട് കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 75, 272 രൂപയും 24കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 1,00, 368 രൂപയുമാണ് വില.

കഴിഞ്ഞ ദിവസം സ്വർണവില പവന് അറുന്നൂറ് രൂപ കുറഞ്ഞ് 91, 720 രൂപയായിരുന്നു

നാണക്കേട് സഹിച്ച് മുന്നണിയിൽ നിൽക്കണമോ എന്ന് സിപിഐ തീരുമാനിക്കണം; വിഡി സതീശൻ

തിരുവനന്തപുരം:  സിപിഐ പോലും അറിയാതെയാണ് പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാട് പോലും നോക്കിയില്ല. സർക്കാരിന്റേത് ഏകപക്ഷീയ തീരുമാനമെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

സിപിഎം ബിജെപി ബന്ധത്തിന് ഇടനില ആയിരിക്കുകയാണ് ഇപ്പോൾ പി എം ശ്രീ. മോദിയെ മുഖ്യമന്ത്രി കണ്ടതിന് പിന്നാലെയാണ് ഒപ്പുവെച്ചത്.

ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ് സർക്കാർ.  സിപിഐയേക്കാൾ വലുതാണ് സിപിഎമ്മിന് ബിജെപി എന്ന് തെളിയിച്ചു.

നിബന്ധനകളിൽ എതിർപ്പ് അറിയിക്കാതെയാണ് ഒപ്പ് വെച്ചിരിക്കുന്നത്. നാണക്കേട് സഹിച്ച് മുന്നണിയിൽ നിൽക്കണമോ എന്ന് സിപിഐ തീരുമാനിക്കണമെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു

ഇന്ത്യൻ പരസ്യ രംഗത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു

ഇന്ത്യൻ പരസ്യ രംഗത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ(70) അന്തരിച്ചു.അണുബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഫെവിക്കോൾ, കാഡ്ബറി, ഏഷ്യൻ പെയിന്റ്സ് തുടങ്ങി നിരവധി ബ്രാൻഡുകളുടെ ഐക്കോണിക് പരസ്യങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്യക്തിയാണ് പിയൂഷ് പാണ്ഡെ.ആളുകളുടെ ദൈനംദിന ജീവിതത്തിൽ വേരൂന്നിയ ഉള്ളടക്കങ്ങളിലൂടെ വമ്പൻ ബ്രാൻഡുകളെ സാധാരണക്കാരുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠിച്ച പാണ്ഡെയുടെ അന്ത്യത്തിലൂടെ, ഇന്ത്യൻ പരസ്യ മേഖലയുടെ സുവർണയുഗമാണ് അവസാനിക്കുന്നത്.നാല് പതിറ്റാണ്ടോളം പരസ്യ രംഗത്ത് പ്രവർത്തിച്ചിരുന്ന പാണ്ഡെ, ഒഗിൽവിയുടെ വേൾഡ്‌ വൈഡ് ചീഫ് ക്രിയേറ്റീവ് ഓഫീസറും ഇന്ത്യയുടെ എക്സിക്യൂട്ടീവ് ചെയർമാനുമായിരുന്നു.

‘ഇന്ത്യൻ പരസ്യത്തിന്‍റെ ഭാഷ മാത്രമല്ല, അതിന്‍റെ വ്യാകരണവും മാറ്റിയ വ്യക്തി’യെന്നും പാണ്ഡെ അറിയപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ഒഗിൽവി ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതൽ അവാർഡുകൾ ലഭിച്ച പരസ്യ ഏജൻസികളിൽ ഒന്നായി മാറി.

ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ചു; 32 പേര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ച് 32 പേര്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ കുര്‍ണൂല്‍ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തില്‍ വെച്ചായിരുന്നു അപകടം നടന്നത്.

കാവേരി ട്രാവല്‍സിന്റെ ബസിനാണ് തീപിടിച്ചത്.ബസ് ഒരു ബൈക്കില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. 42 പേരാണ് ബസിനുള്ളിലുണ്ടായിരുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.പന്ത്രണ്ട് യാത്രക്കാര്‍ എമര്‍ജെന്‍സി വിന്‍ഡോ വഴി രക്ഷപ്പെട്ടെന്നും മറ്റുള്ളവര്‍ അകത്ത് കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് വിവരം.മിനിറ്റുകള്‍ക്കുള്ളില്‍ വാഹനം പൂര്‍ണമായും കത്തിനശിച്ചു.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഗ്‌നിശമനസേന സ്ഥലത്തുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സംഭവത്തില്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അനുശോചനം അറിയിച്ചു.

നേഴ്സറി, അങ്കണവാടി കലോത്സവം ശനിയാഴ്ച: അങ്കണവാടി കലോത്സവം ഇതാദ്യമായി

തിരുവനന്തപുരം: ഇത്തവണത്തെ ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരം ജില്ലയിലെ നേഴ്സറി, അങ്കണവാടി കുട്ടികൾക്കായി മാത്രം സംഘടിപ്പിക്കുന്ന നെഴ്സറി കലോത്സവം ശനിയാഴ്ച (ഒക്ടോബർ 25) നടക്കുമെന്ന്സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ.ജി.എൽ. അരുൺ ഗോപി വാർത്താ കുറിപ്പിൽ അറിയിച്ചു.

തൈക്കാട് മോഡൽ എൽ.പി.എസ്, ശിശുക്ഷേമ സമിതി ഹാൾ എന്നിവടങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ

രാവിലെ കഥപറയൽ,( മലയാളം, ഇംഗ്ലീഷ്) മോണോ ആക്ട്, നടോടി നൃത്തം (സിംഗിൾ) എന്നിവയും ഉച്ചതിരിഞ്ഞ് അഭിനയ ഗാനം (സോളോ, ഗ്രൂപ്പ്),സംഘനൃത്തം അക്ഷരപ്പാട്ട് എന്നീ മത്സരങ്ങൾ നടക്കും.

കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ മുതൽ ജില്ലയിലെ അങ്കണവാടി കളിലെ കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു. ഇത് ആദ്യമായാണ് അങ്കണവാടി കുട്ടികൾക്കായി ശിശുദിനത്തിൽ ജില്ലാ മത്സരം നടക്കുന്നത്.

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനു പുറമേ മത്സരദിവസവും തൽസമയ രജിസ്ട്രേഷൻ ഉണ്ടായിരിക്കും.

രാഷ്ട്രപതി ഇന്ന് കൊച്ചിയിൽ; രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ ഗതാഗത നിയന്ത്രണം

കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഇന്ന് കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് എറണാകുളം ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്.

  രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് ഗതാഗത നിയന്ത്രണം. കൊച്ചി നേവല്‍ ബേസ്, തേവര, എംജി റോഡ്, ജോസ് ജംഗ്ഷന്‍, ബിടിഎച്ച്, പാര്‍ക്ക് അവന്യൂ റോഡ്, മേനക, ഷണ്‍മുഖം റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണമുള്ളത്.

രാവിലെ കുമരകത്ത് നിന്ന് റോഡ് മാര്‍ഗം പൊലീസ് ഗ്രൗണ്ടില്‍ എത്തിയ ശേഷം കൊച്ചിയിലേക്ക് പോകും.