ഗുരുവായൂരിലെ ആചാരങ്ങൾ മാറ്റാൻ അധികാരം ദേവസ്വത്തിന്; ആചാരലംഘനം ഇല്ല; സുപ്രീം കോടതിയിൽ അഡ്മിനിസ്‌ട്രേറ്ററുടെ സത്യവാങ്മൂലം

0

ന്യൂഡൽഹി: ക്ഷേത്രത്തിലെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാറ്റം വരുത്താൻ ഗുരുവായൂർ ദേവസ്വം ഭരണസമിതിക്ക് അധികാരമുണ്ടെന്ന് അഡ്മിനിസ്‌ട്രേറ്റർ ഒ.ബി. അരുൺകുമാർ. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഇക്കാര്യം വ്യക്തമാക്കുന്നത്. വർഷങ്ങളായി തുടരുന്ന ആചാരങ്ങൾക്കിടയിൽ ചിലത് കാലാനുസൃതമായ ആവശ്യങ്ങൾ മൂലം മാറ്റേണ്ടി വന്നതാണെന്നും അഡ്മിനിസ്‌ട്രേറ്റർ ചൂണ്ടിക്കാട്ടി. അതിൽ ആചാരലംഘനമില്ലെന്നും ദേവസ്വം ബോർഡ് സുപ്രീംകോടതിയെ അറിയിച്ചു.

വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജിയിലായിരുന്നു സത്യവാങ്മൂലം. ദേവസ്വം നിയമത്തിലെ 10(ജി) വകുപ്പ് പ്രകാരം ഭക്തർക്കുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കേണ്ടത് ദേവസ്വത്തിന്റെ കടമയാണെന്നും, അതിന്റെ ഭാഗമായിട്ടാണ് തന്ത്രിയുടെ അനുവാദത്തോടെ പൂജ തുലാമാസത്തിലേക്ക് മാറ്റിയതെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

“വൃശ്ചിക ഏകാദശി പൂജ ഇല്ലാതെ പൂർത്തിയാകില്ല” എന്ന വാദം അടിസ്ഥാനരഹിതമാണെന്നും, ആ ദിവസം പ്രത്യേക പൂജ നിർബന്ധിതമല്ലെന്നും അരുൺകുമാർ കോടതിയെ അറിയിച്ചു. ക്ഷേത്രത്തിന്റെ ദൈവീക ചൈതന്യത്തിന് ഇതിലൂടെ യാതൊരു ദോഷവുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ക്ഷേത്രത്തിലെ മറ്റു അനുഷ്ഠാനങ്ങളിലും കാലക്രമേണ മാറ്റം വന്നതായി സത്യവാങ്മൂലത്തിൽ പരാമർശമുണ്ട്. വിവാഹങ്ങൾ നേരത്തെ ധ്വജസ്തംഭത്തിന് സമീപം നടത്തിയിരുന്നെങ്കിലും, തിരക്ക് കൂടിയതോടെ അത് ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റിയതായും, ചോറൂണ് ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തേക്ക് മാറ്റിയതായും ദേവസ്വം വ്യക്തമാക്കി. വൃശ്ചികമാസ പൂജ മാറ്റത്തിനെതിരെ ഹർജി നൽകിയിരിക്കുന്നത് പുഴക്കര ചേന്നാസ് മനയിലെ ചില അംഗങ്ങളാണ്. ഇവർ തമ്മിലുള്ള ആഭ്യന്തര തർക്കമാണ് ഹർജിക്ക് പിന്നിലെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.

പുഴക്കര ചേന്നാസ് മനയിലെ എല്ലാവർക്കും “തന്ത്രി കുടുംബാംഗം” എന്ന വിശേഷണം അവകാശപ്പെടാനാവില്ലെന്നും, ഗുരുവായൂർ ദേവസ്വം ആക്ട് പ്രകാരം തന്ത്രി ഒരൊറ്റ വ്യക്തിയാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തന്ത്രിയുടെ അധികാരങ്ങളിൽ ദേവസ്വം ഇടപെടുന്നില്ലെന്നും, അദ്ദേഹത്തിനെതിരെ വ്യക്തിപരമായ വൈരാഗ്യമുള്ള ചിലർ ഗൂഢലക്ഷ്യത്തോടെ ആരോപണങ്ങൾ ഉയർത്തുന്നുവെന്നും അഡ്മിനിസ്‌ട്രേറ്റർ ചൂണ്ടിക്കാട്ടി.

ഗുരുവായൂരിലെ ആചാരങ്ങളിലെ മാറ്റങ്ങൾ നിയമാനുസൃതമായതും, ക്ഷേത്രത്തിന്റെ ആത്മീയ പാരമ്പര്യത്തെ ബാധിക്കാത്തതുമാണെന്നതാണ് ദേവസ്വം ഭരണസമിതിയുടെ നിലപാട്.

ലോകം ചുറ്റാൻ പാസ്‌പോർട്ട് വേണ്ടാത്ത മൂന്ന് പേർ! ആ പ്രത്യേക വ്യക്തികൾ ഇവരാണ്…

0

ലോകത്ത് ആരും വിദേശയാത്രയ്ക്ക് പാസ്‌പോർട്ട് ഇല്ലാതെ പോകില്ലെന്ന് നമുക്ക് അറിയാം. പക്ഷേ ഈ നിയമത്തിൽ നിന്ന് മൂന്ന് പേരെ ഒഴിവാക്കിയിട്ടുണ്ട്. ലോകത്ത് പാസ്‌പോർട്ട് ഇല്ലാതെയും സ്വതന്ത്രമായി യാത്ര ചെയ്യാൻ കഴിയുന്ന ആ മൂന്നു വ്യക്തികൾ, ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ, ജപ്പാൻ ചക്രവർത്തി നരുഹിതോ, ജപ്പാൻ ചക്രവർത്തിനി മസാക്കോ എന്നിവരാണ്.

ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ

യുണൈറ്റഡ് കിംഗ്ഡത്തിന്റെ രാഷ്ട്രത്തലവനായ ചാൾസ് മൂന്നാമൻ രാജാവിന് പാസ്‌പോർട്ട് ആവശ്യമില്ല. അദ്ദേഹത്തിന്റെ പേരിലാണ് യുകെയിലെ പാസ്‌പോർട്ടുകൾ നൽകപ്പെടുന്നത് എന്നതാണ് കാരണം. ബ്രിട്ടീഷ് രാജാവ് – ചാൾസ് മൂന്നാമൻരാഷ്ട്രത്തലവൻ എന്ന നിലയിൽ, ചാൾസ് മൂന്നാമൻ രാജാവ് പാസ്‌പോർട്ടിന് പകരം സ്വന്തം പേരിൽ നൽകുന്ന ഒരു ഔപചാരിക രേഖയുമായാണ് യാത്ര ചെയ്യുന്നത്. മറ്റ് രാജകുടുംബാംഗങ്ങൾക്ക് നൽകാത്ത നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പദവിയാണത്. അദ്ദേഹത്തിന് യാത്രാസൗകര്യവും സംരക്ഷണവും നൽകണമെന്നും ആ രേഖയിൽ ആഗോള അധികാരികളോട് അഭ്യർത്ഥിക്കുന്നുണ്ട്. രാജ്ഞി എലിസബത്ത് രണ്ടാമൻ കാലം മുതൽ നിലനിൽക്കുന്ന രാജകീയ ആചാരമാണിത്.

ജപ്പാൻ ചക്രവർത്തി നരുഹിതോ

ജപ്പാനിലെ ചക്രവർത്തി ദേശീയ ഐക്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ഭരണഘടനപ്രകാരം, ചക്രവർത്തി വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ പാസ്‌പോർട്ട് കൈവശം വയ്ക്കേണ്ട ആവശ്യമില്ല. എല്ലാ വിദേശയാത്രകളും ഔദ്യോഗിക നയതന്ത്ര ചാനലുകളിലൂടെ സർക്കാർ നേരിട്ട് ഏകോപിപ്പിക്കുന്നു.

ജപ്പാൻ ചക്രവർത്തിനി മസാക്കോ

ചക്രവർത്തിയുടെ ഭാര്യയായ മസാക്കോക്കും അതേ പ്രിവിലേജ് ലഭിക്കുന്നു. സാമ്രാജ്യത്വ പാരമ്പര്യവും അവളുടെ ഔദ്യോഗിക പദവിയും പരിഗണിച്ചാണ് അവർക്കും പാസ്‌പോർട്ട് ആവശ്യമില്ലാതെ ലോകത്ത് എവിടെയും സഞ്ചരിക്കാൻ അനുമതി.

ലോകത്ത് കോടിക്കണക്കിന് ആളുകൾക്ക് യാത്രയ്ക്കായി പാസ്‌പോർട്ട് അനിവാര്യമായിരിക്കുമ്പോൾ, ഈ മൂന്ന് വ്യക്തികൾക്ക് അതില്ലാതെ സഞ്ചരിക്കാൻ കഴിയുന്നത് അവരുടെ സ്ഥാനത്തിന്റെ മഹത്വത്തെയും ചരിത്രപാരമ്പര്യത്തെയും കുറിച്ച് വ്യക്തമാക്കുന്നു.

താള്‍ക്കൊല്ലി വനത്തിൽ 15 വയസുള്ള പിടിയാനയുടെ ജഡം കണ്ടെത്തി; പോസ്റ്റ്‌മോർട്ടത്തിലും മരണ കാരണം വ്യക്തമായില്ല, കൂടുതൽ പരിശോധനകൾക്ക് അയച്ചതായി അധികൃതർ

0

മലപ്പുറം: താള്‍ക്കൊല്ലി ഉൾവനത്തിൽ ഒരു ദിവസം പഴക്കമുള്ള 15 വയസ്സ് പിന്നിട്ട കാട്ടാനയുടെ ജഡം ഞായറാഴ്ച രാവിലെ കണ്ടെത്തി. 1965 പ്ലാന്റേഷനോട് ചേർന്ന കാരീരിയിലെ ഫീൽഡ് പരിശോധനയ്ക്കാണ് വനവകുപ്പ് ഉദ്യോഗസ്ഥർ പിടിയാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

നിലമ്പൂർ സൗത്ത് ഡിഎഫ്‌ഒ ജി. ധനിക് ലാൽ ആനയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്യാൻ സംഘത്തെ നിയോഗിച്ചു. വനം വകുപ്പിലെ അസിസ്റ്റന്റ് വെറ്റിനറി സർജൻ ഡോ. എസ്. ശ്യാം, ഡോ. നൗഷാദലി, ഡോ. ജെ. ഐശ്വര്യ, വൈൽഡ് ലൈഫ് എക്സ്പർട്ട് ഡോ. അനൂപ് ദാസ്, എൻ.ജിയിൽ.ഒ പ്രതിനിധി ഹമീദ് വാഴക്കാട് എന്നിവർ ചേർന്ന് പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും ആന ചരിഞ്ഞത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. അന്തർവയവങ്ങൾ ശേഖരിച്ച് കൂടുതൽ പരിശോധനകൾക്ക് അയച്ചതായി അധികൃതർ അറിയിച്ചു.

കരുളായി വനം റേഞ്ച് ഓഫീസർ പി.കെ. മുജീബ് റഹ്മാൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശിഹാബ്, ബി.എഫ്.ഒമാരായ അഷ്‌റഫലി, സുധാകരൻ, ഷിജു ടി. കുറുപ്പ് തുടങ്ങിയവർ നടപടിക്രമങ്ങൾ പൂർത്തിയാക്കി.

മാവേലിക്കരയിൽ ബസുകള്‍ക്കിടയിൽപ്പെട്ട് അപകടം; എസ്ബിഐ മുന്‍ മാനേജർ മരിച്ചു

0

മാവേലിക്കര: ബസുകള്‍ക്കിടയില്‍പെട്ട് എസ്ബിഐ കറ്റാനം ശാഖ മുന്‍ മാനേജര്‍ മരിച്ചു. കറ്റാനം കരിപ്പോലിവിളയില്‍ എദന്‍സില്‍ റോബിന്‍ കോശി വര്‍ഗീസ് ആണ് മരിച്ചത്. 40 വയസായിരുന്നു. ശനിയാഴ്ച രാവിലെ 11.30 ഓടെ പ്രായിക്കര ധന്വന്തരി ക്ഷേത്രത്തിന് സമീപം ബൈക്കിൽ യാത്ര ചെയ്യവെ കെ.എസ്.ആര്‍.ടി.സി എറണാകുളം-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് ബസിനും തിരുവല്ല-കായംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിനും ഇടയില്‍ പെട്ടാണ് അപകടം.

മൂന്ന് വാഹനങ്ങളും മാവേലിക്കര ഭാഗത്തേക്ക് വരികയായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടതിനെ തുടര്‍ന്ന് റോബിനും ബ്രേക്ക് പിടിച്ചു. തുടർന്ന് പിന്നില്‍ വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം തെറ്റി ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

റോബിന്‍റെ ഹെല്‍മെറ്റ് സ്വകാര്യ ബസിന്‍റെ റേഡിയേറ്ററിന് മുന്‍പിലെ എയര്‍വെന്റില്‍ തുളച്ചുകയറി ഇരിക്കുന്ന നിലയിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ റോബിനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എസ്ബിഐയില്‍ നിന്നും വോളന്‍ററി റിട്ടയര്‍മെന്‍റ് എടുത്ത റോബിന്‍ കൊച്ചിക്കലില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയും വിവിധ പ്രൊജക്ട് വര്‍ക്കുകള്‍ ചെയ്തുവരികയുമായിരുന്നു. കെ.പി വര്‍ഗീസ് – സുസന്‍ വര്‍ഗീസ് ദമ്പതികളുടെ മകനാണ്. ഭാര്യ: ഡോ. സ്‌നേഹ ജി തോമസ്. എദന്‍ റോബിന്‍, എഡ്വിന്‍ റോബിന്‍ എന്നിവർ മക്കളാണ്.

കോഴിക്കോട് സ്റ്റേഡിയത്തിൽ നടക്കുന്ന ബൈക്ക് റേസ് പ്രശസ്ത സിനിമാ താരം സൽമാൻ ഖാൻ ഉദ്ഘാടനം ചെയ്യും’; മെസിയുടെ കേരളം സന്ദർശന ചർച്ചകൾക്ക് പിന്നാലെ പുതിയ പ്രഖ്യാപനവുമായി കായികമന്ത്രി

0

മലപ്പുറം: അർജൻറീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനത്തെക്കുറിച്ചുള്ള ചര്‍ച്ചകൾ ശക്തമായിരിക്കുന്ന സാഹചര്യത്തിൽ, കായിക മന്ത്രി വി. അബ്ദുറഹിമാൻ പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തി. കോഴിക്കോട് സ്റ്റേഡിയത്തിൽ നടക്കുന്ന ബൈക്ക് റേസ് പ്രശസ്ത സിനിമാ താരം സൽമാൻ ഖാൻ ഉദ്ഘാടനം ചെയ്യും എന്ന് മന്ത്രി അറിയിച്ചു. കൂടാതെ, വണ്ടി പൂട്ടുമത്സരം അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടി നടപടികളും സർക്കാരിന്റെ പരിഗണനയിലാണെന്ന് മലപ്പുറം പൂക്കോട്ടൂരിൽ വണ്ടി പൂട്ട് മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

അർജൻറീന ടീം കേരളത്തിൽ കളിക്കാൻ വരുമെന്ന് കായിക മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഇപ്പോഴും ശ്രമങ്ങൾ തുടരുകയാണ്. വാതിലുകൾ പൂർണ്ണമായും അടഞ്ഞിട്ടില്ലെന്നും എന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചി കലൂർ സ്റ്റേഡിയത്തിലെ നവീകരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഫിഫ അനുമതികൾ വൈകിയതുകൊണ്ട് നവംബറിലെ സന്ദർശനത്തിന് തടസ്സമുണ്ടായി. എന്നാൽ സ്റ്റേഡിയം സമയബന്ധിതമായി പൂർത്തിയാകുമെന്ന് കരുതി, അർജൻറീനയുടെ കേരള സന്ദർശനത്തിന് തീയതികൾ പ്രഖ്യാപിക്കപ്പെട്ടതായി മന്ത്രി അറിയിച്ചു.

“നവംബറിൽ സംഘം എത്താതിരിക്കുകയാണെങ്കിൽ മറ്റൊരു സമയത്ത് വരും. ചിലർ ഇ-മെയിൽ വഴി ടീമിന്റെ വരവ് തടസിക്കാൻ ശ്രമിച്ചു” അദ്ദേഹം ആരോപിച്ചു.

മണമുള്ള പൂവ് വരും, ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കും

0

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ‘മോൻതാ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്നതിനാൽ കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് റിപ്പോർട്ട്.

എങ്കിലും, ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് ഒക്ടോബർ 29 വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. സാധാരണ തുലാവർഷ മഴയിൽ നിന്ന് വ്യത്യസ്തമായി, ഈ കാലയളവിൽ ദിവസം മുഴുവൻ ഇടവിട്ട് മഴ പെയ്യാനാണ് സാധ്യത.

ഇന്ന് തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

‘മോൻതാ’ എന്ന പേര് തായ്ലാൻഡ് നിർദ്ദേശിച്ചതാണ്. അതിന്റെ അർത്ഥം “മണമുള്ള പൂവ്” എന്നാണെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി.

ഒരു കപ്പ് ചായയുടെ വിലയേക്കാൾ കുറഞ്ഞ വിലയിൽ ഒരു ജിബി ഡാറ്റ; അതിന്റെ ഉറപ്പ് നൽകിയതും ഈ ‘ചായക്കാരനാണ്’; ബീഹാറിൽ താരം നരേന്ദ്രമോദി തന്നെ

0

പാട്‌ന: ഒരു കപ്പ് ചായയുടെ വിലയേക്കാൾ കുറഞ്ഞ വിലയിൽ ഒരു ജിബി ഡാറ്റ ഡാറ്റ ലഭിക്കുന്ന കാലമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിന്റെ ഉറപ്പ് നൽകിയതും ഈ ‘ചായക്കാരനാ‘ണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹാറിലെ സമസ്തിപൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് രാജ്യത്തെ ഡിജിറ്റൽ വിപ്ലവത്തെ കുറിച്ച് മോദി ചൂണ്ടിക്കാട്ടിയത്.

ബിഹാറിലെ യുവാക്കൾക്ക് സ്മാർട്ട്ഫോണുകളും ഇന്റർനെറ്റും വഴിയൊരുക്കിയ ഈ മാറ്റം എൻഡിഎ സർക്കാരിന്റെ നേട്ടമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. “ഇന്ന് ഇൻസ്റ്റഗ്രാമിൽ റീലുകൾ ഉണ്ടാക്കി ബിഹാറിലെ പല യുവാക്കളും നല്ല വരുമാനം നേടി വരുന്നു. ഈ അവസരം സൃഷ്ടിച്ചത് എൻഡിഎയുടെ നയങ്ങളാണ്,” – മോദി ചൂണ്ടിക്കാട്ടി.

റാലിയിൽപങ്കെടുക്കുന്നവരോട് സ്മാർട്ട്ഫോണുകളുടെ ഫ്‌ലാഷ്‌ലൈറ്റുകൾ ഓൺ ചെയ്യാൻ മോദി ആവശ്യപ്പെട്ടു. “ഇവിടെ ഓരോരുത്തരുടെയും കയ്യിലും വെളിച്ചമുണ്ട്. ഇനി ബിഹാറിന് റാന്തൽ വേണോ?” – ആർജെഡിയെ പരിഹസിച്ചുകൊണ്ട് മോദി ചോദിച്ചു. “രാജ്യം മുഴുവൻ ഈ ദൃശ്യങ്ങൾ കാണുന്നു. ബിഹാറിന് റാന്തലിനെയും അതിന്റെ കൂട്ടുകാരെയും ആവശ്യമില്ല.”- പ്രധാനമന്ത്രി പറഞ്ഞു.

സമസ്തിപൂരിനൊപ്പം ബെഗുസരായിയിലും മോദി റാലികളിൽ പങ്കെടുത്തു. എൻഡിഎ സഖ്യത്തിന് റെക്കോർഡ് വിജയം ഉറപ്പാക്കണമെന്നു വോട്ടർമാരോട് അഭ്യർത്ഥിക്കുകയായിരുന്നു പ്രധാനമന്ത്രി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 6നും 11നും ഘട്ടങ്ങളായി നടക്കും. ഫലം നവംബർ 14ന് പ്രഖ്യാപിക്കും.

എൻഡിഎ സഖ്യത്തിൽ ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കുന്നു. എൽജെപി-ആർ 29, എച്ച്എഎം, ആർഎൽഎം എന്നിവ ആറു വീതം സീറ്റുകൾ. ‘ഇന്ത്യ’ സഖ്യത്തിൽ ആർജെഡി 143 സീറ്റുകളിലും കോൺഗ്രസ് 61, സിപിഐ-എംഎൽ ലിബറേഷൻ 20, വിഐപി 16, സിപിഐ 9, സിപിഐഎം 4 സീറ്റുകളിലും മത്സരിക്കുന്നു.

അടിമാലിയിലെ മണ്ണിടിച്ചിൽ: മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ബിജുവിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല

0

അടിമാലി: കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിൽ കുടുങ്ങിയ ദമ്പതികൾ ഭർത്താവ് മരിച്ചു. അബോധാവസ്‌ഥയിലായിരുന്ന ബിജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ബിജു – സന്ധ്യ ദമ്പതികളെ പുറത്തെത്തിച്ചത്.

കൂമ്പാറയിലുള്ള വീടിന് മുകളിൽ ഇടിഞ്ഞുവീണ മണ്ണിന്റെ സ്ലാബുകൾക്കടിയിലാണ് ബിജുവും ഭാര്യ സന്ധ്യയും കുടുങ്ങിയത്. രക്ഷാപ്രവർത്തകർ അഞ്ച് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും പുറത്തെടുത്തത്. ആദ്യം സന്ധ്യയെ രക്ഷിക്കാനായി. അവർക്ക് കാലിന് ഗുരുതര പരിക്കുകളുണ്ടെന്നും ശ്വാസതടസമുണ്ടെന്നും അധികൃതർ അറിയിച്ചു. വിളിച്ചാൽ പ്രതികരിക്കുന്നുണ്ടെന്ന് പ്രദേശത്തെത്തി മേൽനോട്ടം വഹിച്ച മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. സന്ധ്യയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യയെ രക്ഷിച്ച് ഏകദേശം ഒരു മണിക്കൂറിനുശേഷമാണ് ഭർത്താവ് ബിജുവിനെയും പുറത്തെത്തിച്ചത്. രണ്ടും മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് വീട് തകർന്ന അവശിഷ്ടങ്ങൾ നീക്കിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പുറത്തെടുത്തപ്പോൾ തന്നെ ബിജുവിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

രാത്രി 10.30ഓടെ പ്രദേശത്ത് ശക്തമായ മഴയെ തുടർന്ന് 50 അടിയിലധികം ഉയരമുള്ള കുന്നിൻഭാഗം ഇടിഞ്ഞ് പാതയിലേക്കും താഴെവശത്തുള്ള വീടുകളിലേക്കും പതിച്ചതോടെയാണ് അപകടം ഉണ്ടായത്. രണ്ടെണ്ണം വീടുകൾ പൂർണ്ണമായും തകർന്നു. മഴ മുന്നറിയിപ്പിനെത്തുടർന്ന് മുമ്പേ തന്നെ 25ഓളം കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. എന്നാൽ വീട്ടിലെ പ്രധാന രേഖകൾ എടുക്കാനായി തിരിച്ചെത്തിയപ്പോഴാണ് ബിജുവും സന്ധ്യയും മണ്ണിടിച്ചിലിൽ പെട്ടത് എന്നാണ് റിപ്പോർട്ട്.

നാഗർകോവിലിൽ 15 ലക്ഷം രൂപ വിലമതിക്കുന്ന ഗുഡ്ക പിടികൂടി; മലയാളികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

0

നാഗർകോവിൽ: ഏകദേശം 15 ലക്ഷം രൂപ വിലയുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മലയാളികൾ ഉൾപ്പെടെ നാലുപേരെ തമിഴ്നാട് പൊലീസ് പിടികൂടി. നാഗർകോവിൽ സ്വദേശി അരുൾ ജീവൻ (38), പാറശാല സ്വദേശി സുനിൽ (51), തിരുവനന്തപുരം സ്വദേശി വിനോദ് കുമാർ (41), ബീമാപ്പള്ളി സ്വദേശി നവാസ് (36) എന്നിവരാണ് അറസ്റ്റിലായത്.

പ്രത്യേക സംഘമാണ് 301 കിലോ ഗുഡ്ക, രണ്ട് കാറുകൾ, ആറ് മൊബൈൽ ഫോണുകൾ എന്നിവ സഹിതം പ്രതികളെ പിടികൂടിയത്. ബീമാപ്പള്ളിയിൽ നിന്നാണ് ഇവർ കന്യാകുമാരി ജില്ലയിലെ വിവിധ കടകളിലേക്ക് നിരോധിത ഉൽപ്പന്നങ്ങൾ കടത്തിയിരുന്നത് എന്ന് പൊലീസ് വ്യക്തമാക്കുന്നു.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. പിടിയിലായ നാലുപേരെയും റിമാൻഡ് ചെയ്തു. തിരുവനന്തപുരത്തുനിന്ന് ഉൽപ്പന്നങ്ങൾ എങ്ങനെ എത്തിച്ചുവെന്നത് സംബന്ധിച്ച് അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

ഇന്ത്യയിലെത്തിയ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്കുനേരെ ലൈംഗികാതിക്രമശ്രമം; അഖീൽ ഖാനെ അറസ്റ്റ് ചെയ്ത് പൊലീസ്

0

ഇൻഡോർ: ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്കുനേരെ ലൈംഗികാതിക്രമശ്രമം നടത്തിയ യുവാവ് പൊലീസിന്റെ പിടിയിൽ. വെള്ളിയാഴ്ച രാത്രി വനിതാ ക്രിക്കറ്റ് താരങ്ങൾ ഇൻഡോറിലെ കഫെയിൽനിന്ന് ഹോട്ടലിലേക്ക് മടങ്ങിയെത്തുന്നതിനിടെയാണ് സംഭവം. അഖീൽ ഖാൻ എന്ന യുവാവിനെയാണ് എം.ഐ.ജി പൊലീസ് അറസ്റ്റ് ചെയ്തത്. ടീമിന്റെ സുരക്ഷ മാനേജർ സൈമൺ ഡാനിസിന്റെ പരാതിയെ തുടർന്നാണ് പൊലീസിന്റെ നടപടി.

ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിനായി ഇൻഡോറിൽ എത്തിയിരുന്ന ഓസീസ് താരങ്ങൾ വിശ്രമ സമയത്ത് ഒരു കഫെയിൽ പോയി. ഹോട്ടലിലേക്ക് മടങ്ങുമ്പോൾ ബൈക്കിൽ പിന്തുടർന്ന് എത്തിയ പ്രതിയാണ് അപമര്യാദയായി പെരുമാറിയത്. താരങ്ങൾ ഉടൻ തന്നെ സുരക്ഷ മാനേജറെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് ഇടപെടുകയായിരുന്നു.

അസി. പൊലീസ് കമീഷണർ ഹിമാനി മിശ്ര ഓസീസ് താരങ്ങളുമായി നേരിട്ട് കണ്ടു മൊഴിയെടുത്തു. പ്രതിയെ കണ്ടെത്താനായി അഞ്ചംഗ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചു. സ്ത്രീയുടെ അന്തസിന് ക്ഷതമേൽപ്പിക്കൽ, പിന്തുടരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 74, 78 വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവസ്ഥലത്തെയും ഹോട്ടലിനെയും ചുറ്റിപ്പറ്റിയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയുടെ ബൈക്ക് തിരിച്ചറിഞ്ഞത്. പിന്നാലെ അഖീൽ ഖാനെ പൊലീസ് പിടികൂടി.

സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായതിൽ പൊലീസ് കമീഷണർ സന്തോഷ് സിങ് അതൃപ്തി രേഖപ്പെടുത്തി. ഹോട്ടൽ പരിസരത്ത് അധിക പൊലീസ് വിന്യസിച്ചു. ‘ഇന്ത്യയുടെ അതിഥിസൽക്കാര പാരമ്പര്യത്തിന് അപമാനമാണ് ഈ സംഭവം. പൊലീസ് അതിവേഗം പ്രവർത്തിച്ചതിൽ സന്തോഷം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണം’ – ബി.സി.സി.ഐ സെക്രട്ടറി ദേവജീത് സൈകിയ പ്രതികരിച്ചു. ‘ഒരു സ്ത്രീക്കും ഇത്തരമൊരു അനുഭവം നേരിടേണ്ടി വരരുത്. താരങ്ങൾക്കൊപ്പം ഞങ്ങൾ ഉണ്ടെന്ന് ഉറപ്പുനൽകുന്നു,’ – മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

മഹാത്മാഗാന്ധിയെ വധിച്ചത് ഗോഡ്സെയാണെന്ന് തന്നെ പഠിപ്പിക്കുമെന്ന് വി ശിവൻകുട്ടി; ഹെഡ്ഗേവറെയും സവർക്കറെയും പഠിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രി

0

തിരുവനന്തപുരം: ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും വിനായക് ദാമോദർ സവർക്കറെയും കേരള പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവന “രാഷ്ട്രീയ ലക്ഷ്യമിട്ടുള്ള വ്യാജപ്രചാരണം” മാത്രമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ബിജെപിക്ക് കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും മന്ത്രി വിമർശിച്ചു. “അസംബന്ധ പ്രസ്താവനകളിലൂടെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം,” ശിവൻകുട്ടി പറഞ്ഞു.

പിഎംശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് സംസ്ഥാനത്തിലെ സ്കൂളുകളുടെ ഭൗതികസൗകര്യങ്ങളും അക്കാദമിക് നിലവാരവും മെച്ചപ്പെടുത്താനാണെന്നും, കേരളത്തിന്റെ പാഠ്യപദ്ധതി കേന്ദ്രത്തിന് അടിയറ വെക്കാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. “പിഎംശ്രീയിൽ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തിൽ നടപ്പാക്കുമെന്ന് കരുതുന്നത് യുക്തിഹീനമാണ്. കേരളത്തിന് സ്വന്തം വിദ്യാഭ്യാസ കാഴ്ചപ്പാടും ശക്തമായ പാഠ്യപദ്ധതിയുമുണ്ട്,” മന്ത്രി കൂട്ടിച്ചേർത്തു.

ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനുമുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ കേരളത്തിൽ ഒരിക്കലും വിജയിക്കില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. “മഹാത്മാഗാന്ധിയെ വധിച്ചത് ഗോഡ്സെയാണെന്ന സത്യം ആരും മായ്ക്കാൻ കഴിയില്ല. ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസമാണ് കേരളം തുടരുമെന്നും,” അദ്ദേഹം പറഞ്ഞു.

സുരേന്ദ്രൻ ആഗ്രഹിക്കുന്നതുപോലെ ഹെഡ്ഗേവറെയും സവർക്കറെയും കുട്ടികളെ പഠിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ശിവൻകുട്ടി വ്യക്തമാക്കി. “ഇത്തരം വ്യാജപ്രചാരണങ്ങളിലൂടെ പൊതുവിദ്യാഭ്യാസ രംഗത്ത് ആശയക്കുഴപ്പം സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുന്നുവെങ്കിലും അത് വിലപ്പോവില്ല,” മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

പിഎം ശ്രീയിൽ ഒപ്പിട്ടതോടെ ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ പൂർണമായി നടപ്പിലാക്കുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. “വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് ഇപ്പോൾ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രാധാന്യം മനസ്സിലായിരിക്കുന്നു. ഇനി കേരളത്തിലെ സ്കൂളുകളിൽ ഹെഡ്ഗേവാറിനെയും സവർക്കറിനെയും ദീൻദയാൽ ഉപാധ്യായയെയും കുറിച്ച് പഠിപ്പിക്കും. ഇതൊക്കെ അറിയാൻ താൽപര്യമില്ലാത്തവർക്ക് പഠിക്കേണ്ടതില്ല,” എന്നും സുരേന്ദ്രൻ പറഞ്ഞു.

“വി.ഡി. സവർക്കർ രാജ്യദ്രോഹിയല്ല, അതും കുട്ടികൾക്ക് പഠിപ്പിക്കും. കോൺഗ്രസ് മറച്ചുവെച്ച ചരിത്രം ഇനി തുറന്നു കാണിക്കേണ്ട സമയം തന്നെയാണ്. നെഹ്‌റുവിനെയും ഇന്ദിരയെയും മാത്രം പഠിച്ചാൽ മതിയോ? ദേശീയ വിദ്യാഭ്യാസ നയം അതിന് പരിഹാരമാകും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിഎം ശ്രീയിൽ ഒപ്പുവെച്ചതിനു പിന്നിൽ എന്തെങ്കിലും ഡീൽ ഉണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. “നാലുവർഷം ഇടതുപക്ഷം ഈ പദ്ധതി തടസപ്പെടുത്തി. പിന്നീട് അവരുടേതായ പാർട്ടി യോഗം കൂടിയാൽ ‘ഞങ്ങൾ പറഞ്ഞതായിരുന്നു ശരി’ എന്നു പറയും. സിപിഎം ട്യൂബ് ലൈറ്റാണ് – കത്താൻ നാലുവർഷമെടുക്കും,” എന്നും സുരേന്ദ്രൻ പരിഹസിച്ചു.

സിപിഐയെ കടുത്ത ഭാഷയിൽ വിമർശിച്ച സുരേന്ദ്രൻ പറഞ്ഞു: “സിപിഐ എപ്പോഴും കുരച്ചുകൊണ്ടിരിക്കും, പക്ഷേ കടിക്കില്ല. കടിക്കുന്നവർ അധികം കുരയ്ക്കാറില്ല. ബിനോയ് വിശ്വത്തിന് തന്റെ നാല് മന്ത്രിമാരെ പോലും രാജിവയ്‌പ്പിക്കാൻ കഴിയുമോ? അവരുടെ വകുപ്പുകളിൽ നടക്കുന്ന അഴിമതി ഭൂലോക അഴിമതിയാണ്. പാർട്ടിക്ക് യാതൊരു നിലപാടും നിലവാരവും ഇനി കേരളത്തിൽ ഇല്ല,” എന്നും സുരേന്ദ്രൻ കടുത്ത വിമർശനം ഉന്നയിച്ചു.

സർ ക്രീക്കിൽ ‘ത്രിശൂൽ’ പ്രഖ്യാപിച്ച് ഇന്ത്യ; പിന്നാലെ വ്യോമാതിർത്തിയിൽ നിയന്ത്രണമേർപ്പെടുത്തി പാക്കിസ്ഥാൻ

0

ന്യൂഡൽഹി: ഇന്ത്യ അതിർത്തിയിൽ ‘ത്രിശൂൽ’ പ്രഖ്യാപിച്ചതിനു പിന്നാലെ വ്യോമാതിർത്തിയിൽ നിയന്ത്രണവുമായി പാക്കിസ്ഥാൻ. ഇന്ത്യയുടെ കര–വ്യോമ–നാവികസേനകൾ ശക്തിപ്രകടനത്തിന്റെ ഭാഗമായി നടത്തുന്ന സംയുക്ത സൈനികാഭ്യാസമാണ് ‘ത്രിശൂൽ’. ഇന്ത്യ–പാക് അതിർത്തി മേഖലയായ സർ ക്രീക്കിലാണ് ‘ത്രിശൂൽ’ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് ഒക്ടോബർ 28, 29 ദിവസങ്ങളിൽ പാകിസ്ഥാൻ മധ്യ, തെക്കൻ വ്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിന്റെ കാരണം പാക്കിസ്ഥാൻ വ്യക്തമാക്കിയിട്ടില്ല. അതേസമയം, സൈനികാഭ്യാസത്തിനോ ആയുധപരീക്ഷണത്തിനോ ഉള്ള സാധ്യതയാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

ഒക്ടോബർ 30 മുതൽ നവംബർ 10 വരെയാണ് ഇന്ത്യ–പാക് അതിർത്തി മേഖലയായ ഗുജറാത്തിലെ സർ ക്രീക്കിൽ ഇന്ത്യയുടെ സംയുക്ത സൈനികാഭ്യാസമായ ‘ത്രിശൂൽ’ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നോട്ടാം (വൈമാനികർക്കുള്ള മുന്നറിയിപ്പ്) ഇന്ത്യ പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാനും നോട്ടാം മുന്നറിയിപ്പ് നൽകിയത്.

ഇന്ത്യയുടെ കര–വ്യോമ–നാവികസേനകൾ ശക്തിപ്രകടനത്തിന്റെ ഭാഗമായാണ് സർ ക്രീക്കിൽ സൈനികാഭ്യാസത്തിനൊരുങ്ങുന്നത്. സൈനികാഭ്യാസങ്ങൾ സാധാരണമായി നടത്താറുള്ളതാണ്. എന്നാൽ, ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഇന്ത്യയുടെ ഓരോ സൈനിക നടപടിയും പാക്കിസ്ഥാൻ ഉത്കണ്ഠയോടെ കാണുന്നതിന്റെ ഭാഗമായാണ് വ്യോമപാതയിൽ നിയന്ത്രണം വരുത്തി നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചത് എന്നാണ് വിലയിരുത്തൽ.

നേരത്തെ, സർ ക്രീക്ക് കേന്ദ്രീകരിച്ച് സൈനികവിന്യാസം നടത്തുന്ന പാക്കിസ്ഥാന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കടുത്ത മുന്നറിയിപ്പു നൽകിയിരുന്നു. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു തെറ്റായ നീക്കത്തിനും ചരിത്രവും ഭൂമിശാസ്ത്രവും മാറ്റുന്ന തരത്തിലുള്ള മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗുജറാത്തിൽ ഇന്ത്യ– പാക്ക് അതിർത്തിയിലെ 96 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ചതുപ്പുമേഖലയാണ് സർ ക്രീക്ക്. സർ ക്രീക്കിന് മധ്യത്തിലൂടെയാണ് അതിർത്തിയെന്ന് ഇന്ത്യ വ്യക്തമാക്കുമ്പോൾ, സർ ക്രീക്കിന് കിഴക്കുഭാഗത്തായി ഇന്ത്യൻ പ്രദേശത്താണ് അതിർത്തിയെന്നാണ് പാക്കിസ്ഥാന്റെ വാദം.