ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ‘ഭ.ഭ.ബ’ യുടെ ആഗോള റിലീസ് തീയതി പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബർ 18 നാണ് ചിത്രം ആഗോള റിലീസായി എത്തുക.
ദിലീപിൻ്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. വിന്റേജ് ലുക്കിലാണ് ദിലീപിനെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
പൂർണ്ണമായും മാസ് കോമഡി ആക്ഷൻ എൻ്റെർടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും വേഷമിടുന്നുണ്ട്. കോ പ്രൊഡ്യൂസേർസ്- ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി.
“വേൾഡ് ഓഫ് മാഡ്‌നെസ്സ്” എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. “ഭയം ഭക്തി ബഹുമാനം” എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് “ഭ.ഭ.ബ” എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്. ചിത്രത്തിന്റേതായി പുറത്ത് വന്ന ടീസർ, പോസ്റ്ററുകൾ എന്നിവയെല്ലാം തന്നെ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്.
പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിലാണ് വിനീത് ശ്രീനിവാസൻ ഉൾപ്പെടെയുള്ളവരെ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നും പോസ്റ്ററുകളും നേരത്തെ പുറത്ത് വന്ന ടീസറും സൂചിപ്പിക്കുന്നു. വമ്പൻ തീയേറ്റർ അനുഭവം ആയിരിക്കും ചിത്രം സമ്മാനിക്കുക എന്ന പ്രതീക്ഷയാണ് ഇവ നൽകുന്നത്. ഇപ്പൊൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന മോഹൻലാൽ അതിഥി താരമായും വേഷമിട്ടിട്ടുണ്ട്.
ദിലീപിന്റെ “ഭ.ഭ. ബ” റിലീസ് തീയതി പുറത്ത്
സംസ്ഥാന സ്കൂൾ കായികമേള: 236 പോയിന്റുമായി അത്ലറ്റിക്സ് കിരീടം നേടി മലപ്പുറം
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ 236 പോയിൻറുമായി അത്ലറ്റിക്സ് കിരീടം നേടി മലപ്പുറം. 67-ാമത് സ്‌കൂൾ കായിക മേള ഇന്ന് അവസാനിക്കും.
19,310 കുട്ടികളാണ് കായിക മേളയിൽ പങ്കെടുത്തത്. അതേസമയം മേളയിൽ സ്വർണം നേടുന്ന അർഹരായ കുട്ടികൾക്ക് വീട് വച്ച് നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു.
ഇതിനായി പ്രത്യേക മാനദണ്ഡം തയ്യാറാക്കുമെന്നും സൻമനസുള്ളവർക്ക് പദ്ധതിയുടെ ഭാഗമാവാമെന്നും മന്ത്രി പറഞ്ഞു. കായിക മേളയിലെ പ്രായതട്ടിപ്പ് വിഷയത്തിൽ അന്വേഷണം നടത്തി ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടിപി കേസ് പ്രതികള്‍ക്കായുള്ള സര്‍ക്കാരിന്റെ നീക്കം; കത്തയച്ചത് അസാധാരണ നടപടിയെന്ന് കെ കെ രമ
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ പുറത്തുവിട്ടാല്‍ ആഭ്യന്തര സുരക്ഷാ പ്രശ്‌നം ഉണ്ടാകുമോ എന്ന് ചോദിച്ച് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്കും വിയ്യൂര്‍ അതീവ സുരക്ഷ ജയില്‍ സൂപ്രണ്ടിനും ജയില്‍ ആസ്ഥാനത്ത് നിന്ന് കത്തയച്ചതില്‍ പ്രതികരണവുമായി കെ കെ രമ എംഎല്‍എ രംഗത്ത്.
ഉണ്ടായത് അസാധാരണ നടപടിയെന്നാണ് കെ കെ രമയുടെ പ്രതികരണം. പുറത്ത് വിട്ടാല്‍ സുരക്ഷാപ്രശ്‌നമുണ്ടാകുമോ എന്ന് അറിയേണ്ടത് ജയില്‍ സൂപ്രണ്ടുമാര്‍ക്കല്ലല്ലോ. ഇവിടുത്തെ പൊലീസ് മേധാവികള്‍ക്കാണല്ലോ. അവരാണല്ലോ തീരുമാനിക്കേണ്ടത്. അങ്ങനെയിരിക്കേ ഇങ്ങനെയൊരു കത്തെന്ന് പറയുന്നത് അസാധാരണവും വളരെയധികം നിഗൂഢതയുള്ളതുമാണെന്നാണ് എനിക്ക് തോന്നുന്നത് എന്നും അവർ പറഞ്ഞു.
അതേസമയം എനിക്കിതില്‍ വലിയ അത്ഭുതവും തോന്നുന്നില്ല. കാരണം പലപ്രാവശ്യം ഇത്തരം നടപടികള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. ടികെ രജീഷ് എന്ന് പറയുന്ന ഈ കേസിലെ പ്രതിക്ക് നാല്‍പ്പത്തി അഞ്ച് ദിവസമാണ് സുഖ ചികിത്സയ്ക്ക് വേണ്ടി, ചികിത്സ അവധിക്ക് കൊടുത്തിരിക്കുന്നത്. ചികിത്സയിലാണിപ്പോഴുള്ളത്. പലരെയും മറികടന്നുകൊണ്ട് ടിപി കേസിലെ പ്രതികള്‍ക്കാണ് ഇപ്പോള്‍ അതിനുള്ള അവസരം ഉണ്ടായിരിക്കുന്നത്. വളരെ കൃത്യമായിട്ട് പരോള് കിട്ടും, സുഖ ചികിത്സ കിട്ടും, ആ കള്ള് കിട്ടും, ഭക്ഷണം കിട്ടും. ഒരു പ്രശ്‌നവുമില്ല. ഇഷ്ടം പോലെ ലാവിഷായിട്ട് ജീവിക്കാനുള്ള സൗകര്യമാണ് ഈ സര്‍ക്കാര്‍ ഈ ടിപി കേസ് പ്രതികള്‍ക്ക് ചെയ്തു കൊടുക്കുന്നുത്. ഇനി ആറ് മാസം കൂടിയേ ഉള്ളൂ. അതിനിടയ്ക്ക് വിട്ടയക്കാനുള്ള പല നീക്ക നടത്തി. ഉള്ളില്‍ കൂടെയുള്ള ശ്രമങ്ങള്‍ നടത്തി. അതൊന്നും വിജയിച്ചില്ല. ഞങ്ങള്‍ ഇതൊക്കെ ഇപ്പോഴും ചെയ്തു കൊണ്ടേ ഇരിക്കുന്നുണ്ട്. തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നുണ്ട്. എന്ന പ്രതികളെ ഒന്ന് ബോധ്യപ്പെടുത്തുക. അവരെ ഒന്ന് സമാധാനിപ്പിക്കുക. ഇതാണ് ചെയ്യുന്നത് എന്നു കെ കെ രമ കൂട്ടിച്ചേർത്തു.
സ്വര്‍ണവില ഇന്നും കുറഞ്ഞു; 90,000ത്തിന് താഴെ എത്തി
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 600 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 89,800 രൂപയായി. നീണ്ട ഇടവേളയ്ക്ക് ശേഷം ആണ് സ്വർണവില 90,000 രൂപയ്ക്ക് താഴേയ്ക്ക് പോകുന്നത്. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,225 രൂപയും ആയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പൊന്നിന്‍റെ വില സർവകാല റെക്കോഡിട്ടിരുന്നു. അന്ന് ഗ്രാമിന് 12,170 രൂപയും പവന് 97,360 രൂപയുമായിരുന്നു വില. സ്വര്‍ണ വില ഇനിയും കുറയുമെന്നാണ് പ്രതീക്ഷ. പണിക്കൂലി കൂട്ടാതെ തന്നെ ഒരു പവന് ഒരു ലക്ഷം കടക്കുമെന്ന പ്രതീക്ഷിച്ചയിടത്താണ് സ്വര്‍ണവിലയിലെ ഈ കുറവ്.
സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച അനുസരിച്ച് സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നത് എടുത്ത് പറയേണ്ടതാണ്. ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. അവയ്ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്.

മൊന്‍ത ചുഴലിക്കാറ്റ്: നിരവധി ട്രെയിനുകളും വിമാന സര്‍വീസുകളും റദ്ദാക്കി
വിശാഖപട്ടണം: മൊന്‍ത ചുഴലിക്കാറ്റ് ഇന്ന് കരതൊടാന്‍ ഇരിക്കെ അതീവ ജാഗ്രതയിലാണ് പല സംസ്ഥാനങ്ങളും. കൊടുങ്കാറ്റ് ഭീഷണിയുടെ സാഹചര്യത്തിൽ നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി സൗത്ത് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.
പാസഞ്ചര്‍ ട്രെയിനുകളും എക്‌സ്പ്രസ് ട്രെയിനുകളും റെയില്‍വേ റദ്ദാക്കിയ കൂട്ടത്തിലുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇന്ന് ജാര്‍ഗണ്ഡിലെ ടാറ്റാ നഗറില്‍ നിന്നും പുറപ്പെട്ട ടാറ്റാ നഗര്‍-എറണാകുളം എക്‌സ്പ്രസ് റായ്പൂര്‍ വഴി തിരിച്ചുവിട്ടു. ആന്ധ്രയിലെ വിജയവാഡ, രാജമുന്‍ദ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം വഴിയുള്ള ട്രെയിനുകളാണ് പ്രധാനമായും റദ്ദാക്കിയത്. ചുഴലിക്കാറ്റ് മുന്‍ക്കരുതലിന്റെ ഭാഗമായി നാളെയും പല ട്രെയിനുകളും സര്‍വീസ് നടത്തില്ലെന്നും കാലാവസ്ഥ മെച്ചപ്പെട്ട ശേഷം വിശദമായ സുരക്ഷാ വിലയിരുത്തല്‍ കഴിഞ്ഞേ റദ്ദാക്കിയ ട്രെയിന്‍ ഓടി തുടങ്ങൂ എന്ന് അധികൃതര്‍ അറിയിച്ചു.
അതുപ്പോലെ തന്നെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വിമാന സര്‍വീസുകളും നിർത്തിവച്ചിരിക്കുകയാണ്. മോശം കാലാവസ്ഥ കാരണം വിശാഖപട്ടണം വിമാനത്താവളത്തില്‍ നിന്നുള്ള ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് കമ്പനികളുടെ എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
പിഎം ശ്രീയെ ചൊല്ലി ഇപ്പോൾ നടക്കുന്നത് അനാവശ്യ രാഷ്ട്രീയ വിവാദം: ലേഖനവുമായി മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: പിഎം ശ്രീയെ ചൊല്ലിയുള്ള വിവാദത്തിന് അയവില്ല. ഇപ്പോൾ നടക്കുന്നത് അനാവശ്യ രാഷ്ട്രീയ വിവാദമെന്ന് വ്യക്തമാക്കി സിപിഎം മുഖപത്രമായ ദേശാഭിമാനിയിലും മറ്റു പത്രങ്ങളിലും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ലേഖനവും പ്രസിദ്ധീകരിച്ചു.
മതനിരപേക്ഷത ഉറപ്പിക്കും എന്നും കുട്ടികളുടെ പക്ഷത്ത് എന്ന തലക്കെട്ടോടെയാണ് ലേഖനം.
ഇന്ന് പുറത്തിറക്കിയ പത്രങ്ങളിലാണ് ശിവൻകുട്ടിയുടെ ലേഖനമുള്ളത്. ചർച്ചയിൽ സിപിഐ തള്ളിയ വാദങ്ങളാണ് വിദ്യാഭ്യാസ മന്ത്രി ലേഖനത്തിൽ ആവർത്തിക്കുന്നത്. പിഎം ശ്രീ പദ്ധതിയുടെ ഭാഗമായാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നും മന്ത്രി ലേഖനത്തിൽ വിശദീകരിക്കുന്നു.
കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും കരിക്കുലത്തിൽ കേന്ദ്രം മാറ്റം വരുത്തില്ലെന്നും അത്തരം പ്രചാരണം അവാസ്തവമാണെന്നും മറ്റു സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിയെന്നും ഇതിനുശേഷമാണ് കേരളം പദ്ധതിയിൽ ഒപ്പുവെച്ചതെന്നും മതനിരപേക്ഷതയിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ലെന്നും മന്ത്രി ലേഖനത്തിൽ പറയുന്നു.

മോൻത ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു; ആന്ധ്രാ തീരത്ത് കനത്ത ജാഗ്രത
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മോൻത’ ചുഴലികാറ്റ് ഇന്ന് കര തൊടും. മഴയ്ക്കൊപ്പം മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മൂന്ന് സംസ്ഥാനങ്ങളും കനത്ത ജാഗ്രതയിലാണ്.
ഇന്ന് വൈകിട്ടോടെയായിരിക്കും കര തൊടുക. ആന്ധ്രാതീരത്ത് കനത്ത ജാഗ്രത തുടരുകയാണ്. ഒഡിഷ, ആന്ധ്ര,തമിഴ്നാട് സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ ചെന്നൈ അടക്കം വടക്കൻ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
ഈ സാഹചര്യത്തിൽ ആന്ധ്രയിലെയും ഒഡിഷയിലെയും തമിഴ്നാട്ടിലെയും തീരദേശ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
മോൻതയെ നേരിടാൻ മുന്നൊരുക്കത്തിലാണ് രാജ്യത്തിന്‍റെ കിഴക്കൻ തീരം. ഇന്ന് രാവിലെ അതിതീവ്ര ചുഴലിക്കാറ്റ് ആയി മാറുന്ന മോൻത, വൈകീട്ടോടെ പരമാവധി 110 കിലോമീറ്റർ വേഗത്തിൽ ആന്ധ്രാ തീരത്തെ മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ കക്കിനടയുടെ സമീപം കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം.
പാട്ടെഴുതാം, ഈണം നല്‍കാം; പുതിയ എഐ ടൂളുമായി ഓപ്പൺഎഐ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സംഗീത ലോകത്തേക്ക് ഒരു വലിയ ചുവടുവയ്പ്പ് നടത്തുകയാണ് AI കമ്പനിയായ ഓപ്പൺ എഐ. ടെക്സ്റ്റ്, ഓഡിയോ പ്രോംപ്റ്റുകളിൽ നിന്ന് സംഗീതം സൃഷ്‌ടിക്കാൻ കഴിയുന്ന ഒരു മ്യൂസിക് ജനറേഷൻ ടൂൾ കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഈ ഉപകരണം ഉപയോഗിച്ച്, ഒരു സംഗീതജ്ഞന്റെ സഹായമില്ലാതെ ഒരു ഉപയോക്താവിന് ഒരു വീഡിയോയിലേക്ക് പശ്ചാത്തല സംഗീതം ചേർക്കാനോ ഒരു ഗാനത്തിനായി ഒരു ഗിറ്റാർ ട്യൂൺ സൃഷ്ടിക്കാനോ കഴിയും.
ഈ പ്രോജക്റ്റിനായി പ്രശസ്‌തമായ ജൂലിയാർഡ് സ്‌കൂളിലെ വിദ്യാർഥികളുമായി ഓപ്പൺഎഐ സഹകരിച്ചിട്ടുണ്ട്. എഐ മോഡലുകൾക്കായി കൃത്യമായ പരിശീലന ഡാറ്റ നൽകുന്നതിനായി സംഗീത സ്കോറുകൾ വ്യാഖ്യാനിക്കാൻ ഈ വിദ്യാർഥികൾ സഹായിക്കുന്നു. സംഗീത പാറ്റേണുകളും വികാരങ്ങളും യന്ത്രങ്ങൾക്ക് എത്രത്തോളം അടുത്ത് പഠിക്കാനും പകർത്താനും കഴിയുമെന്ന് മനസിലാക്കുക എന്നതാണ് ഈ സഹകരണത്തിന്‍റെ ലക്ഷ്യം.
അതേസമയം, ജനറേറ്റീവ് മ്യൂസിക് മോഡലുകളിൽ ഓപ്പൺഎഐ പ്രവർത്തിക്കുന്നത് ഇതാദ്യമല്ല. ചാറ്റ്ജിപിടി ആരംഭിക്കുന്നതിന് മുമ്പുതന്നെ കമ്പനി ഈ വിഭാഗത്തില്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. സമീപ വർഷങ്ങളിൽ, ടെക്സ്റ്റ്-ടു-സ്‌പീച്ച്, സ്‌പീച്ച്-ടു-ടെക്സ്റ്റ് മോഡലുകളിലും ഓപ്പൺഎഐ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്
മീനാക്ഷിപുരത്ത് നിന്ന് 1260 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്ത സംഭവം; ഒരാൾ കൂടി പിടിയിൽ; പിടിയിലായത് സിപിഎം നേതാവ്
മീനാക്ഷിപുരം: പാലക്കാട് മീനാക്ഷിപുരത്ത് നിന്ന് 1260 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവായ ഹരിദാസനാണ് പിടിയിലായത്. സിപിഎം പെരുമാട്ടി ലോക്കൽ സെക്രട്ടറിയാണ് ഇയാൾ. മീനാക്ഷിപുരം പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസമാണ് സർക്കാർപതിയിലെ കണ്ണയ്യൻ എന്നയാളുടെ വീട്ടിൽ നിന്നും സ്പിരിറ്റ് പിടികൂടിയത്. 36 കന്നാസുകളിലായി സൂക്ഷിച്ച 1260 ലിറ്റര്‍ സ്പിരിറ്റ് ആയിരുന്നു പിടിച്ചെടുത്തത്. കണ്ണയ്യനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സ്പിരിറ്റ് ഏൽപ്പിച്ച ഹരിദാസനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ലോക്കൽ സെക്രട്ടറി ഹരിദാസനും ഉദയനും ചേര്‍ന്നാണ സ്പിരിറ്റെത്തിച്ചതെന്നാണ് കണ്ണയ്യന്‍റെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഹരിദാസനെ ഒന്നാം പ്രതിയാക്കിയും സഹായി ഉദയനെ രണ്ടാം പ്രതിയാക്കിയും കേസെടുത്തു. കണ്ണയ്യന്റെ വീട്ടിൽ നിന്നും സ്പിരിറ്റ് പിടികൂടിയതിനാൽ ഇയാളുടെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചിറ്റൂർ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടന്ന പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്.മീനാക്ഷിപുരം പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടിച്ചെടുത്തത്. സ്പിരിറ്റ് ഇയാളുടേതല്ല മറ്റൊരാൾ ഏൽപിച്ചിരുന്നതാണെന്നാണ് കണ്ണയ്യ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് യഥാർത്ഥ പ്രതി ഹരിദാസൻ പിടിയിലായത്.
സംസ്ഥാന സ്കൂൾ കായിക മേള; കിരീടം ഉറപ്പിച്ച് തിരുവനന്തപുരം ജില്ല
തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കായിക മേള അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം ജില്ല. കായികമേള സമാപിക്കാൻ മണിക്കൂറുകൾ മാത്രം അവശിഷിക്കേ തിരുവനന്തപുരം സ്വർണക്കപ്പ് ഉറപ്പിച്ചു കഴിഞ്ഞു.
1810 പോയിൻ്റാണ് തിരുവനന്തപുരം ഇതിനകം കരസ്ഥമാക്കിയത്. ഗെയിംസ് അവസാനിക്കാറായ വേളയിൽ തിരുവനന്തപുരത്തിന് ഇനി മറ്റു വെല്ലുവിളികളില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. 871 പോയിൻ്റുള്ള തൃശ്ശൂരിന് രണ്ടാം സ്ഥാനവും ഉറപ്പായി കഴിഞ്ഞു. 843 പോയന്റുകളോടെ കണ്ണൂർ ആണ് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് വീണ്ടും കോളറ: രോഗം സ്ഥിരീകരിച്ചത് ഇതര സംസ്ഥാന തൊഴിലാളിക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു.എറണാകുളം കാക്കനാട് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഈ മാസം 25നാണ് രോഗബാധ സ്‌ഥിരീകരിച്ചത്.ഇതര സംസ്ഥാനത്തുനിന്ന് എത്തി വൈകാതെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇയാളെ എറണാകുളം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ കോളറ സ്ഥിരീകരിക്കുകയായിരുന്നു. രോഗി അപകടാവസ്ഥ തരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസ് വ്യക്തമാക്കി. ഇയാളുമായി സമ്പർക്കം പുലർത്തിയവരെ ഉൾപ്പെടെ പരിശോധനക്ക് വിധേയരാക്കി.
ഇതോടെ ഈ വർഷം രോഗം സ്ഥിരീകരിച്ചത് മൂന്നുപേർക്കാണ്. രോഗം ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തിരുന്നു.കഴിഞ്ഞ ഏപ്രിൽ 27നാണ് തിരുവനന്തപുരം കവടിയാര്‍ മുട്ടട സ്വദേശിയായ 63കാരൻ കോളറ ബാധിച്ച് മരിച്ചിരുന്നു.മരണാനന്തരം നടത്തിയ രക്തപരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്.

‘കരൂരിൽ അന്ന് എന്താണ് സംഭവിച്ചതെന്ന് മനസിലായിട്ടില്ല’, മരിച്ചവരുടെ കുടുംബാംഗങ്ങളോട് കാലിൽ തൊട്ട് വിജയ് മാപ്പ് ചോദിച്ച് വിജയ്
ചെന്നൈ: കരൂരിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ ബന്ധുക്കളോട് മാപ്പപേക്ഷിച്ച് ടിവികെ അധ്യക്ഷൻ വിജയ്. മരിച്ചവരുടെ ബന്ധുക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് വിജയ് മാപ്പ് ചോദിച്ചത്. കാലിൽ തൊട്ടാണ് വിജയ് മാപ്പ് ചോദിച്ചതെന്ന് മരിച്ചവരുടെ ബന്ധുക്കൾ പറഞ്ഞു. അന്ന് കരൂരിൽ എന്താണ് നടന്നതെന്ന് മനസിലായിട്ടില്ലെന്നും വിജയ് കൂടിക്കാഴ്ച്ചയിൽ പറഞ്ഞു. കരൂരിലെ വീട്ടിലേക്ക് എത്താത്തതിനും വിജയ് ക്ഷമ ചോദിച്ചു. എന്തുകൊണ്ടാണ് കരൂരിൽ വന്ന് കുടുംബാംഗങ്ങളെ കാണാൻ കഴിയാതെ പോയത് എന്ന കാര്യവും വിജയ് വിശദീകരിച്ചു. നിരവധി തവണ ഇതിനായുള്ള അനുമതി തേടിയതായും. എന്നാൽ പോലീസ് മൂന്ന് മണിക്കൂർ മാത്രമേ അനുവദിച്ചിരുന്നുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരോടും വിശദമായി സംസാരിക്കാൻ വേണ്ടിയാണ് ചെന്നൈയിൽ എത്തിച്ചതെന്നും വിജയ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് 6:30 വരെ വിജയ് കരൂർ കുടുംബങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.
മഹാബലിപുരത്തെ പൂഞ്ചേരി പ്രദേശത്തെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു വിജയ് മരിച്ചവരുടെ ആശ്രിതരെ കണ്ടത്. മരിച്ചവരുടെ ആശ്രിതരുടെ എല്ലാ ചെലവുകളും വഹിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. 37 കുടുംബങ്ങളാണ് മഹാബലിപുരത്തേക്ക് എത്തിയിരുന്നത്. ദുരന്തം ഉണ്ടായി ഒരു മാസം തികയുന്ന ദിവസമാണ് വിജയ് ഇരകളെ കണ്ടത്. അവരുടെ ചികിത്സാ ചെലവുകൾ, വിദ്യാഭ്യാസ ചെലവുകൾ മുതലായവ വഹിക്കുമെന്നും വിജയ് അറിയിച്ചു. നേരത്തെ ഈ ഹോട്ടലിൽ വേണ്ട ക്രമീകരണങ്ങൾ പാർട്ടി പ്രവർത്തകർ നടത്തിയിരുന്നു. കരൂരിൽ നിന്നും ബസിലാണ് വിജയുമായി കൂടിക്കാഴ്ചയ്ക്കുള്ളവരെ എത്തിച്ചത്. 41 കുടുംബങ്ങളിലും ഉളളവർ എത്തിയില്ല. ചിലർ വരാൻ കഴിയില്ലെന്ന് സംഘാടകരെ അറിയിച്ചു.
വിജയ് നയിച്ച റാലി നാമക്കലിൽ നിന്നും കരൂരിൽ എത്തിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 41 പേർ മരിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങളെ നേരിട്ട് കാണാതിരിക്കുകയും അനുശോചനം അറിയിക്കാതിരിക്കുകയും ചെയ്തതിന് വിജയ്‌ക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. സംഭവത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ, സിബിഐ അന്വേഷണം നിരീക്ഷിക്കുന്നതിനായി സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജി അജയ് രസ്തോഗിയുടെ നേതൃത്വത്തിൽ ഒരു മൂന്നംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
അതേസമയം വിജയ് കരൂരിൽ എത്താത്തതിൽ പ്രതിഷേധിച്ച് ധനസഹായം നൽകിയ 20 ലക്ഷം രൂപ തിരിച്ചുനൽകി വീട്ടമ്മ. ദുരന്തത്തിൽ മരിച്ച രമേശിന്‍റെ ഭാര്യ സാംഗവി ആണ് ടിവികെയുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം തിരിച്ചയച്ചത്. മഹാബലിപുരത്തെ കൂടിക്കാഴ്ചയ്ക്ക് തന്നെ വിളിച്ചില്ലെന്നും സാംഗവി പറഞ്ഞു. സാംഗവിയുടെ ഭർതൃസഹോദരി ഭൂപതിയും ബന്ധുക്കളും ചെന്നൈയിൽ എത്തിയിരുന്നു.
അതിനിടെ വിജയ്ക്കെതിരെ തിരുച്ചിറപ്പള്ളിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മരിച്ച ടിവികെ പ്രവർത്തകരുടെ കുടുംബത്തെ അവഗണിച്ചെന്നാണ് പോസ്റ്ററിലുള്ളത്. കഴിഞ്ഞ വർഷത്തെ വിക്രവാണ്ടി സമ്മേളനത്തിനിടെ മരിച്ച ശ്രീനിവാസൻ, കല എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. ഒരു സമുദായ സംഘടനയുടെ പേരിലാണ് പോസ്റ്റർ വന്നത്. 15 വർഷം വിജയ്ക്കായി പ്രവർത്തിച്ച ഇരുവരെയും മറന്നു. രണ്ട് പേരുടെയും കുടുംബം അനാഥമായെന്നും പോസ്റ്ററിൽ പറയുന്നു.