അടിമാലിയിലെ മണ്ണിടിച്ചിൽ: മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ബിജുവിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല

0

അടിമാലി: കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിൽ കുടുങ്ങിയ ദമ്പതികൾ ഭർത്താവ് മരിച്ചു. അബോധാവസ്‌ഥയിലായിരുന്ന ബിജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ബിജു – സന്ധ്യ ദമ്പതികളെ പുറത്തെത്തിച്ചത്.

കൂമ്പാറയിലുള്ള വീടിന് മുകളിൽ ഇടിഞ്ഞുവീണ മണ്ണിന്റെ സ്ലാബുകൾക്കടിയിലാണ് ബിജുവും ഭാര്യ സന്ധ്യയും കുടുങ്ങിയത്. രക്ഷാപ്രവർത്തകർ അഞ്ച് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും പുറത്തെടുത്തത്. ആദ്യം സന്ധ്യയെ രക്ഷിക്കാനായി. അവർക്ക് കാലിന് ഗുരുതര പരിക്കുകളുണ്ടെന്നും ശ്വാസതടസമുണ്ടെന്നും അധികൃതർ അറിയിച്ചു. വിളിച്ചാൽ പ്രതികരിക്കുന്നുണ്ടെന്ന് പ്രദേശത്തെത്തി മേൽനോട്ടം വഹിച്ച മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. സന്ധ്യയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യയെ രക്ഷിച്ച് ഏകദേശം ഒരു മണിക്കൂറിനുശേഷമാണ് ഭർത്താവ് ബിജുവിനെയും പുറത്തെത്തിച്ചത്. രണ്ടും മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് വീട് തകർന്ന അവശിഷ്ടങ്ങൾ നീക്കിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പുറത്തെടുത്തപ്പോൾ തന്നെ ബിജുവിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

രാത്രി 10.30ഓടെ പ്രദേശത്ത് ശക്തമായ മഴയെ തുടർന്ന് 50 അടിയിലധികം ഉയരമുള്ള കുന്നിൻഭാഗം ഇടിഞ്ഞ് പാതയിലേക്കും താഴെവശത്തുള്ള വീടുകളിലേക്കും പതിച്ചതോടെയാണ് അപകടം ഉണ്ടായത്. രണ്ടെണ്ണം വീടുകൾ പൂർണ്ണമായും തകർന്നു. മഴ മുന്നറിയിപ്പിനെത്തുടർന്ന് മുമ്പേ തന്നെ 25ഓളം കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. എന്നാൽ വീട്ടിലെ പ്രധാന രേഖകൾ എടുക്കാനായി തിരിച്ചെത്തിയപ്പോഴാണ് ബിജുവും സന്ധ്യയും മണ്ണിടിച്ചിലിൽ പെട്ടത് എന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here