മലപ്പുറം: അർജൻറീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനത്തെക്കുറിച്ചുള്ള ചര്‍ച്ചകൾ ശക്തമായിരിക്കുന്ന സാഹചര്യത്തിൽ, കായിക മന്ത്രി വി. അബ്ദുറഹിമാൻ പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തി. കോഴിക്കോട് സ്റ്റേഡിയത്തിൽ നടക്കുന്ന ബൈക്ക് റേസ് പ്രശസ്ത സിനിമാ താരം സൽമാൻ ഖാൻ ഉദ്ഘാടനം ചെയ്യും എന്ന് മന്ത്രി അറിയിച്ചു. കൂടാതെ, വണ്ടി പൂട്ടുമത്സരം അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടി നടപടികളും സർക്കാരിന്റെ പരിഗണനയിലാണെന്ന് മലപ്പുറം പൂക്കോട്ടൂരിൽ വണ്ടി പൂട്ട് മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
അർജൻറീന ടീം കേരളത്തിൽ കളിക്കാൻ വരുമെന്ന് കായിക മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഇപ്പോഴും ശ്രമങ്ങൾ തുടരുകയാണ്. വാതിലുകൾ പൂർണ്ണമായും അടഞ്ഞിട്ടില്ലെന്നും എന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചി കലൂർ സ്റ്റേഡിയത്തിലെ നവീകരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഫിഫ അനുമതികൾ വൈകിയതുകൊണ്ട് നവംബറിലെ സന്ദർശനത്തിന് തടസ്സമുണ്ടായി. എന്നാൽ സ്റ്റേഡിയം സമയബന്ധിതമായി പൂർത്തിയാകുമെന്ന് കരുതി, അർജൻറീനയുടെ കേരള സന്ദർശനത്തിന് തീയതികൾ പ്രഖ്യാപിക്കപ്പെട്ടതായി മന്ത്രി അറിയിച്ചു.
“നവംബറിൽ സംഘം എത്താതിരിക്കുകയാണെങ്കിൽ മറ്റൊരു സമയത്ത് വരും. ചിലർ ഇ-മെയിൽ വഴി ടീമിന്റെ വരവ് തടസിക്കാൻ ശ്രമിച്ചു” അദ്ദേഹം ആരോപിച്ചു.

