പത്തനംതിട്ടയിൽ ഒന്നര വയസുകാരൻ മരിച്ചത് അന്നനാളത്തിൽ കപ്പലണ്ടി കുടുങ്ങി; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

0

പത്തനംതിട്ടയിലെ ഒന്നര വയസുകാരന്‍റെ മരണം മുലപ്പാൽ നെറുകയിൽ കയറിയല്ല. അന്നനാളത്തിൽ കപ്പലണ്ടി കുടുങ്ങിയതിനെതുടര്‍ന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പത്തനംതിട്ട ചെന്നീര്‍ക്കര പന്നിക്കുഴിയിൽ സാജന്‍റെയും സോഫിയയുടെയും ഒന്നര വയസുല്ല മകൻ സായി ആണ് മരിച്ചത്.

പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കരയിൽ ഇന്നു രാവിലെ പത്തുമണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

പാൽ കൊടുത്ത ശേഷം കുഞ്ഞിനെ ഉറക്കാൻ കിടത്തിയതായിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷവും കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടതോടെ രക്ഷിതാക്കൾ കുഞ്ഞിനെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

രാജ്യത്ത് ഏറ്റവും അധികം രാഷ്ട്രീയബോധമുള്ള സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ; മഹാഗഢ്ബന്ധൻ അധികാരത്തിൽ തിരിച്ചെത്തിയാൽ ജംഗിൾ രാജും മടങ്ങിയെത്തുമെന്നും അമിത് ഷാ

0

പട്‌ന: രാജ്യത്ത് ഏറ്റവും അധികം രാഷ്ട്രീയബോധമുള്ള സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിഹാറിൽ എൻഡിഎ 160 സീറ്റുകളിൽ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മിച്ചമുള്ള സീറ്റുകൾ മാത്രമേ മറ്റു പാർട്ടികൾക്ക് വിജയിക്കാനാകൂ എന്നും അമിത് ഷാ കൂട്ടിച്ചേർത്തു. എൻഡിടിവിയുടെ ബിഹാർ പവർ പ്ലേ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിന് കീഴിലാണ് എൻഡിഎ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അമിത് ഷാ ആവർത്തിച്ചു. ആരാകും മുഖ്യമന്ത്രി എന്നതിൽ തീരുമാനം കൈക്കൊള്ളുന്നത് പാർട്ടിയുടെ ഭരണഘടനാപരമായ പ്രക്രിയകളെ അടിസ്ഥാനപ്പെടുത്തിയാണെന്നും അത് തിരഞ്ഞെടുപ്പിന് ശേഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിതീഷ് കുമാറിന്റെ ആരോഗ്യത്തെക്കുറിച്ച് അനുയായികളും എതിരാളികളും ഉന്നയിക്കുന്ന ആശങ്കക്കും അമിത് ഷാ മറുപടി നൽകി. നിതീഷ് കുമാർ ദിവസവും അഞ്ചുറാലികളെ അഭിസംബോധന ചെയ്യുന്നുണ്ടെന്നായിരുന്നു അമിത് ഷായുടെ മറുപടി.

ശ്രദ്ധാപൂർവം വോട്ട് രേഖപ്പെടുത്താൻ ബിഹാറിലെ ജനങ്ങളോട് താൻ അഭ്യർഥിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. മഹാഗഢ്ബന്ധൻ അധികാരത്തിൽ തിരിച്ചെത്തിയാൽ ജംഗിൾ രാജും മടങ്ങിയെത്തുമെന്നും അദ്ദേഹം പറഞ്ഞു. 243 അംഗ ബിഹാർ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ ആറ്,11 തീയതികളിലാണ് നടക്കുന്നത്.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗികാതിക്രമം; പോർട്ടർ അറസ്റ്റിൽ

0

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ റെയിൽവേ പോർട്ടർ അറസ്റ്റിൽ. കൊച്ചുവേളി(തിരുവനന്തപുരം നോർത്ത്) റയിൽവെസ്റ്റേഷനിലാണ് സംഭവം. പ്രതിയായ അരുൺ എന്നയാളെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തെന്നും അധികൃതർ അറിയിച്ചു.

സംഭവം കഴിഞ്ഞ വ്യാഴാഴ്ചയാണ് നടന്നത്. ഷൂട്ടിംഗ് സംബന്ധമായ യാത്രയ്ക്കായി സ്റ്റേഷനിലെത്തിയ നടിയെ സഹായിക്കാമെന്ന് പറഞ്ഞ് പ്രതി സമീപിച്ചു. റെയിൽവേ ലൈൻ മുറിച്ച് കടക്കേണ്ടതില്ലെന്നും, നില്ക്കുന്ന ട്രെയിനിന്റെ എ.സി കോച്ചിലൂടെ അപ്പുറത്ത് എത്തിക്കാമെന്നുമായിരുന്നു അരുണിന്റെ വാക്കുകൾ. ട്രെയിനിൽ കയറി നടി അപ്പുറത്തേക്ക് പോകാൻ ശ്രമിക്കുമ്പോഴാണ് പ്രതി അവളുടെ ദേഹത്ത് അസഭ്യമായി സ്പർശിച്ചത്.

നടി ഉടൻ തന്നെ എതിർപ്പ് പ്രകടിപ്പിച്ചു. തുടർന്ന് റെയിൽവേ അധികാരികൾക്ക് പരാതി നൽകിയെങ്കിലും പ്രതിയെ ന്യായീകരിച്ച് സംസാരിച്ചതായി നടി ആരോപിച്ചു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രാഥമിക അന്വേഷണത്തിന് ശേഷം പ്രതിയായ അരുണിനെ സസ്‌പെൻഡ് ചെയ്തതായി റെയിൽവേ അധികൃതർ സ്ഥിരീകരിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.

ശബരിമല സ്വർണകവർച്ച കേസ്; ശ്രീകോവിൽ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ കണ്ടെടുത്തു, രേഖകൾ ദേവസ്വം ബോർഡ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും

0

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് പ്രത്യക അന്വേഷണ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ വിജയ് മല്യ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ കണ്ടെത്തി. തിരുവനന്തപുരം ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നുമാണ് ശബരിമല ശ്രീകോവിൽ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ കണ്ടെത്തിയത്. ദേവസ്വം ആസ്ഥാനത്ത് മരാമത്ത് ചീഫ് എൻജിനീയർ ഓഫീസിലെ പഴയ ഫയലുകൾ സൂക്ഷിക്കുന്ന മുറിയിൽ നിന്നാണ് രേഖകൾ കണ്ടെടുത്തത്. ഈ രേഖയിൽ 420 പേജുകളാണ് ഉള്ളത്. സ്വിറ്റ്സർലൻഡിൽ നിന്ന് 22 കാരറ്റ് സ്വർണം ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടുള്ള രേഖകളും കണ്ടെത്തിയിട്ടുണ്ട്. രേഖകൾ കണ്ടെത്തുന്നതിനിയായി ദേവസ്വം ജീവനക്കാരെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇവ വീണ്ടെടുത്തത്. കണ്ടുകിട്ടിയ രേഖകൾ ദേവസ്വം ബോർഡ് എസ്ഐടിക്ക് കൈമാറും.

അതേസമയം, രേഖകൾ കണ്ടെത്തിയില്ലെങ്കിൽ നടപടിയെടുക്കുമെന്ന് ദേവസ്വം ഉദ്യോഗസ്ഥർക്ക് എസ്ഐടി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. രേഖകൾ ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന നിലപാടിലായിരുന്നു പ്രത്യേക അന്വേഷണ സംഘം. ഇനി സാവകാശം നൽകാൻ കഴിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. 1999 ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ ഉടൻ ലഭ്യമാക്കണമെന്ന് എസ്ഐടി ആവശ്യപ്പെട്ടു. ശബരിമലയിലെ മരാമത്ത് രേഖകൾ ഉൾപ്പെടെ നൽകണമെന്നും ഇത് കണ്ടെത്താൻ ഇനിയും സമയം അനുവദിക്കാനാകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

അതിദാരിദ്ര്യമുക്ത കേരളം സാധ്യമായത് സുദീർഘമായ പ്രക്രിയയിലൂടെയെന്ന് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം : സംസ്ഥാന സർക്കാർ നവംബർ 1ന് പ്രഖ്യാപിക്കുന്ന ‘അതിദാരിദ്ര്യമുക്ത കേരളം’ യാഥാർത്ഥ്യമായത് 2021 ൽ ആരംഭിച്ച സുദീർഘമായ പ്രക്രിയയിലൂടെയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളം കൈവരിച്ച ചരിത്രം ശ്രദ്ധിക്കുന്ന നേട്ടമാണ് അതിദാരിദ്ര്യ നിർമ്മാർജനം. ഈ നേട്ടം ഒറ്റ ദിവസത്തിൽ സംഭവിച്ചതല്ല.

2021-ൽ അധികാരത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിലെ ഒന്നാമത്തെ തീരുമാനമായിരുന്നു അതിദാരിദ്ര്യ നിർമ്മാർജനം. 2025 നവംബർ 1 നകം അതിദാരിദ്ര്യ നിർമ്മാർജന ലക്ഷ്യം കൈവരിക്കുക എന്നതായിരുന്നു സർക്കാരിന്റെ ലക്ഷ്യം. സർക്കാർ പദ്ധതികളുടെയും ക്ഷേമ പദ്ധതികളുടെയും ഒരു ആനുകൂല്യവും ലഭിക്കാത്തവരെ അന്വേഷിച്ച്, തെരഞ്ഞു കണ്ടെത്തി, അവരെ കൈപിടിച്ച് ഉയർത്തിയാണ് ഈ അഭിമാനനേട്ടം നടപ്പിലാക്കിയതെന്ന് മന്ത്രി പറഞ്ഞു.

അതിദാരിദ്ര്യ നിർമ്മാർജന പ്രക്രിയ സംബന്ധിച്ച് 19 പേജുള്ള വിശദമായ മാർഗ്ഗരേഖ 2021 ജൂലൈയിൽ സർക്കാർ പുറത്തിറക്കിയിരുന്നു. അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള പ്രക്രിയ, മാനദണ്ഡങ്ങൾ, നിർവചനങ്ങൾ എന്നിവ ഈ രേഖയിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. അതിജീവനത്തിന് ആവശ്യമായ ഭക്ഷണം, ആരോഗ്യം, വസ്ത്രം, സുരക്ഷിത വാസസ്ഥലം, അടിസ്ഥാന വരുമാനം എന്നീ അടിസ്ഥാന ഘടകങ്ങളൊന്നുമില്ലാത്ത വിഭാഗങ്ങളെയാണ് അതിതീവ്ര ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിൽ അതിദരിദ്ര വിഭാഗമായി കണ്ടെത്തിയത്. ഇതുവരെ ഒരു സർക്കാർ പദ്ധതിയുടെയും ക്ഷേമ പദ്ധതികളുടെയും ആനുകൂല്യം ലഭിക്കാത്ത, എല്ലാത്തിനും പുറത്തുനിൽക്കുന്ന, തിരിച്ചറിയൽ രേഖകളില്ലാത്ത നിരാലംബരായ വിഭാഗങ്ങളാണ് ഇതിൽ വരുന്നത്. അതിദാരിദ്ര്യ നിർമ്മാർജനം എന്നത് ദാരിദ്ര്യ നിർമ്മാർജനത്തിൽ (ദാരിദ്ര്യമുള്ളവർക്ക് വരുമാനം/തൊഴിൽ ശേഷി വെച്ച് മുന്നോട്ടു പോകാൻ കഴിയും) നിന്നും വ്യത്യസ്തമാണെന്നും മന്ത്രി പറഞ്ഞു.

കരിക്ക് ടീം ബിഗ് സ്ക്രീനിലേക്ക്; ആദ്യ സിനിമ പ്രഖ്യാപിച്ചു

വെബ് സീരീസിലൂടെ കേരളത്തിൽ തരംഗമായ ‘കരിക്ക്’ ടീം സിനിമയിലേക്ക് ചുവടു മാറുന്നു. ‘കരിക്ക് സ്റ്റുഡിയോസ്’ എന്ന പേരിലാണ് ടീം ചലച്ചിത്ര നിർമാണത്തിലേക്ക് കടക്കുന്നത്.

ഡോ അനന്തു പ്രൊഡക്ഷൻസുമായി ചേർന്നാണ് കരിക്ക് സ്റ്റുഡിയോസിന്റെ ആദ്യ സിനിമ. നിഖിൽ പ്രസാദ് ആണ് കരിക്കിന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. നിഖിൽ പ്രസാദ് സ്ഥാപിച്ച കരിക്ക് മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം കൂടിയാണ്.

കരിക്ക് ടീം ഒരുക്കുന്ന ആദ്യ സിനിമയുടെ ടൈറ്റിൽ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടും. ചിത്രം 2025 ഡിസംബറിൽ ചിത്രീകരണം ആരംഭിച്ച്, അടുത്ത വർഷം തിയറ്ററുകളിൽ എത്തിക്കാനാണ് പദ്ധതിയിടുന്നത്. സിനിമ നിർമിക്കുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് കരിക്ക് പുറത്തുവിട്ടത്.

2018-ൽ ആണ് നിഖിൽ പ്രസാദ് ‘കരിക്ക്’ എന്ന പേരിൽ യുട്യൂബ് ചാനൽ ആരംഭിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള വെബ് സീരീസുകളിലൂടെയാണ് കരിക്ക് വമ്പൻ ആരാധക വൃന്ദത്തെ സ്വന്തമാക്കിയത്.

‘കരിക്ക്’ വെബ് സീരീസിലൂടെ പ്രേക്ഷക പ്രിയരായ താരങ്ങൾക്കൊപ്പം മലയാള സിനിമയിലെ ശ്രദ്ധേയരായ അഭിനേതാക്കളും സിനിമയുടെ ഭാഗമാകും.

ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി. നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റി. നവംബർ ഒന്നിൽ നിന്ന് നവംബർ മൂന്നിലേക്കാണ് മാറ്റിയത്. നവംബർ മൂന്നിന് മൂന്നുമണിക്ക് തൃശൂരിൽ വച്ചാകും അവാർഡ് പ്രഖ്യാപനം. ജൂറി ചെയർമാന്റെ അസൗകര്യം പരിഗണിച്ചാണ് മാറ്റം.

മമ്മൂട്ടി മികച്ച നടനാവാനാണ് സാധ്യത. ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിയെ പരിഗണിക്കാനാണ് സാധ്യത. അന്തിമ പട്ടികയിൽ ടൊവിനോ തോമസും ഇടം നേടിയതായി സൂചനയുണ്ട്. അജയൻ്റെ രണ്ടാം മോഷണത്തിലെ പ്രകടനത്തിനാണ് ടൊവിനോയെ പരിഗണിക്കുന്നത്.

നടിമാരിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മികച്ച നടിമാരുടെ പട്ടികയിൽ കനി കുസൃതിയും ദിവ്യ പ്രഭയും അനശ്വര രാജനും നസ്രിയ നസീമുമാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നത്.

മമ്മൂട്ടി അവതരിപ്പിച്ച ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി അദ്ദേഹത്തിന് വീണ്ടുമൊരു സംസ്ഥാന പുരസ്കാരം നേടിക്കൊടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

128 ചിത്രങ്ങള്‍ മത്സരത്തിനെത്തിയെങ്കിലും 38 സിനിമകൾ മാത്രമാണ് അവസാന റൗണ്ടിൽ എത്തിയത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് ഫലപ്രഖ്യാപനം നടത്തുക.

സാമ്പത്തിക പ്രതിസന്ധി; 10,000 കോടി രൂപ ധനസഹായം തേടി എയർ ഇന്ത്യ

ഡൽഹി: അഹമ്മദാബാദ് വിമാനപകടം, ഇന്ത്യ-പാക് സംഘർഷം എന്നിവയ്ക്ക് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 10,000 കോടി രൂപ (ഏകദേശം 1.1 ബില്യൺ ഡോളർ) ധനസഹായം ആവശ്യപ്പെട്ട് എയർ ഇന്ത്യ.

സിംഗപ്പൂർ എയർലൈൻസ്, ടാറ്റ സൺസ് എന്നിവരിൽ നിന്നും എയർ ഇന്ത്യ 10,000 കോടിയുടെ സാമ്പത്തിക സഹായം തേടിയെന്നാണ് റിപ്പോർട്ട്.

സുരക്ഷ, എഞ്ചിനീയറിങ്, ഇൻ-ഹൌസ് മെയിന്‍റന്‍സ് എന്നിവയ്ക്കും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി ഈ സാമ്പത്തിക പിന്തുണ എയര്‍ ഇന്ത്യക്ക് ഇപ്പോൾ അനിവാര്യമാണെന്ന് ബിസിനസ് മാഗസിനായ ബ്ലൂംബെർഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വിഷയത്തിൽ എയർ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജൂണിൽ 240 ലധികം യാത്രക്കാരുടെ മരണത്തിനിടയാക്കിയ വിമാനപകടം എയർലൈൻസിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു.

പാകിസ്ഥാൻ വ്യോമപാതയിൽ നിയന്ത്രണമേർപ്പെടുത്തിയത് മൂലം 4000 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. ഇതിന് പിന്നാലെയാണ് കമ്പനി ധനസഹായം ആവശ്യപ്പെട്ടന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

സ്‌കൂട്ടറിൽ കയറ്റി വിജനമായ സ്ഥലത്തെത്തിച്ചു; കാസർഗോഡ് 16കാരനായ സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം, പ്രതി രക്ഷപ്പെട്ടു

0

കാസർഗോഡ്: കാസർഗോഡ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. റോഡരികിൽ നിന്ന വിദ്യാർത്ഥിയെയാണ് സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് ശേഷമാണ് സംഭവം നടന്നത്. കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. അക്രമിയെ ഹെൽമറ്റുകൊണ്ട് അടിച്ച ശേഷം വിദ്യാർത്ഥി ഓടി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കാസർകോട് മേൽപ്പറമ്പ് സ്റ്റേഷനിലെത്തി പരാതി നൽകി. ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുകയായിരുന്നു 16കാരനായ വിദ്യാർത്ഥി. സ്‌കൂട്ടറിലെത്തിയ ഒരാൾ കുട്ടിയോട് വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുത്തെങ്കിലും തൃപ്‌തനായില്ല. വഴി കാണിക്കാനെന്ന വ്യാജേന ഇയാൾ വിദ്യാർത്ഥിയെ നിർബന്ധിച്ച് സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.

പിന്നീട് വിജനമായ സ്ഥലത്തെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. കുട്ടിയെ കടന്ന് പിടിക്കുകയും വസ്ത്രം അഴിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ കുതറി മാറിയ കുട്ടി ഹെൽമറ്റെടുത്ത് അക്രമിയെ അടിച്ചശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. കുട്ടിയെ അക്രമി പിന്തുടരാൻ ശ്രമിച്ചു. എന്നാൽ കുട്ടി രക്ഷപ്പെട്ടതോടെ തൊട്ടുപിന്നാലെ അക്രമിയും സ്‌കൂട്ടറിൽ രക്ഷപ്പെട്ടുവെന്നും പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നും, പ്രതിയെ കണ്ടെത്താനായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ ഏക മുസ്ലിം മന്ത്രി

0

ഡൽഹി: കോൺഗ്രസ് നേതാവും ഇന്ത്യൻ മുൻ ക്രിക്കറ്റ് താരവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ മുസ്ലിം വിഭാഗത്തിലെ ഏക മന്ത്രിയാണ് ഇദ്ദേഹം. തെലങ്കാന ഗവർണർ ജിഷ്‌ണു ദേവ് വർമ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഏറെനാളായി ഒഴിവുണ്ടായിരുന്ന മന്ത്രിസഭയിലെ മുസ്ലിം പ്രാതിനിധ്യമാണ് അദ്ദേഹത്തിന്റെ വരവോടെ നികത്തപ്പെടുന്നത്. മുഹമ്മദ് അസ്ഹറുദ്ദീൻ മന്ത്രിയായി ചുമതലയേറ്റതോടെ മന്ത്രിസഭയിലെ അംഗബലം 16 ആയി ഉയർന്നു. മന്ത്രിസഭയിൽ ഇനി 2 ഒഴിവുകളാണുള്ളത്. നിയമസഭയുടെ അംഗബലം അനുസരിച്ച് തെലങ്കാനയ്ക്ക് 18 മന്ത്രിമാർ വരെയാകാം.

കഴിഞ്ഞ ആഗസ്റ്റിൽ ഗവർണറുടെ ക്വാട്ടയിൽ എംഎൽസിയായി നാമനിർദേശം ചെയ്യപ്പെട്ട അസ്ഹറുദ്ദീനെ മന്ത്രിസഭയില്‍ ഉൾപ്പെടുത്താനുള്ള സംസ്ഥാന കോണ്‍ഗ്രസിന്റെ നിർദ്ദേശത്തിന് എഐസിസി അംഗീകാരം നൽകിയിരുന്നു. ന്യൂനപക്ഷ വോട്ടുകൾ നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന ജൂബിലി ഹിൽസ് ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നീക്കം. അതേസമയം സർക്കാരിന്റെത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ബിജെപി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകുമെന്നും ബിജെപി അറിയിച്ചു. ബിആർഎസ് എംഎൽഎയുടെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജൂബിലി ഹിൽസ് മുപ്പത് ശതമാനത്തോളം മുസ്ലിം പ്രാതിനിധ്യം ഉള്ള മണ്ഡലമാണ്.

ഇന്ത്യയുടെ നേർക്ക് ശത്രുവിന്റെ ദൃഷ്‌ടി പതിഞ്ഞാൽ ശക്തമായി തിരിച്ചടിക്കും, രാജ്യത്തെ നക്‌സലൈറ്റുകളിൽ നിന്ന് മോചിപ്പിച്ചത് ബിജെപി സർക്കാർ’; നരേന്ദ്രമോദി

0

ന്യൂഡൽഹി: രാജ്യത്തെ ഉത്സാഹത്തോടെയും, പ്രേരണയോടെയും, ശക്തിയോടെയും ഏകീകരിച്ച ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികം ആഘോഷിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അദ്ദേഹത്തിന്റെ പാരമ്പര്യത്തിന് പരമമായ ആദരാഞ്ജലി അർപ്പിച്ചു. അതെ സമയം 2014ന് മുൻപ് രാജ്യത്തിന്റെ പലഭാഗങ്ങളിലും നക്‌സലൈറ്റുകൾ ഭരണം നടത്തിയിരുന്നെന്നും രാജ്യത്തെ അവരിൽ നിന്ന് മോചിപ്പിച്ചത് ബിജെപി സർക്കാരെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

സ്കൂളുകൾ, ആശുപത്രികൾ, കോളേജുകൾ തുടങ്ങിയവയെല്ലാം അവർ ബോംബിട്ട് തകർത്തു. അധികാരികൾ നിസഹായരായാണ് പ്രവർത്തിച്ചത്. എന്നാൽ, ഞങ്ങൾ നഗരത്തിലെ നക്‌സലൈറ്റുകൾക്കെതിരെ പ്രവർത്തിച്ചു. ഇന്ന് അതിന്റെ ഫലങ്ങൾ ദൃശ്യമാണ്. മുമ്പ് 125 ജില്ലകളിൽ നക്‌സലൈറ്റുകൾ പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് 11 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ, നക്സൽ ആധിപത്യം മൂന്നെണ്ണത്തിൽ ഒതുങ്ങി,” അദ്ദേഹം പറഞ്ഞു.

നുഴഞ്ഞുകയറ്റം ഇന്ത്യയുടെ ഐക്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി മുന്നറിയിപ്പ് നൽകി.’വോട്ട് ബാങ്കുകൾക്ക് വേണ്ടി, മുൻ സർക്കാരുകൾ ദേശീയ സുരക്ഷയെ അപകടത്തിലാക്കി. നുഴഞ്ഞുകയറ്റക്കാർക്കായി പോരാടുന്നവർക്ക് രാഷ്ട്രം ദുർബലമായാലും പ്രശ്‌നമില്ല. എന്നാൽ രാജ്യത്തിന്റെ സുരക്ഷയും സ്വത്വവും അപകടത്തിലാണെങ്കിൽ, ഓരോ പൗരനും അപകടത്തിലാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

ശത്രുക്കൾക്ക് അധീനതയുള്ള പ്രദേശത്ത് കയറി ആക്രമണം നടത്താൻ ഇന്ത്യൻ സൈന്യത്തിന് കഴിയുമെന്ന സന്ദേശം നൽകാൻ ഓപ്പറേഷൻ സിന്ദൂറിന് കഴിഞ്ഞെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ശത്രുക്കളോടുള്ള ഇന്ത്യയുടെ പ്രതികരണത്തിന്റെ ശക്തി ലോകത്തിന് ഇന്നറിയാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ നേർക്ക് ശത്രുവിന്റെ ദൃഷ്‌ടി പതിഞ്ഞാൽ നമ്മൾ ശക്തമായി തിരിച്ചടിക്കുമെന്ന് ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ലോകത്തിന് മനസിലായതാണ്. ഇന്ന് പാകിസ്ഥാനിലെ തീവ്രവാദ സംഘങ്ങൾക്ക് ഇന്ത്യൻ സൈന്യത്തിന്റെ യഥാർത്ഥ ശക്തി എന്തെന്ന് നന്നായി അറിയാം’- പ്രധാനമന്ത്രി പറഞ്ഞു. രാജ്യസുരക്ഷയ്‌ക്ക് വേണ്ടിയുള്ള സർക്കാർ നിലപാടുകളെ സർദാർ വല്ലഭ് ഭായി പട്ടേലിന്റെ ആത്മാഭിമാനവും ഐക്യവുമുള്ള ഇന്ത്യ എന്ന ദർശനങ്ങളോട് ബന്ധപ്പെടുത്തിയാണ് മോദി സംസാരിച്ചത്.

ദേശീയ ഐക്യ ദിവസത്തിന്റെ വേദിയിൽ അദ്ദേഹം കോൺഗ്രസിനെതിരെയും ശക്തമായ ആക്രമണങ്ങൾ നടത്തി. കോൺഗ്രസ്, പട്ടേലിന്റെ ദർശനങ്ങൾ മറക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പുറത്തു നിന്നുള്ള വെല്ലുവിളികൾ നേരിടുന്നതിന് മാത്രമല്ല, നക്‌സലിസം, നുഴഞ്ഞുകയറ്റം തുടങ്ങി ആഭ്യന്തര വെല്ലുവിളികൾ നേരിടുന്നതിനും പട്ടേലിന്റെ ദർശനങ്ങൾ സർക്കാരിന് വഴികാട്ടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

1947-ൽ സർദാർ പട്ടേൽ നാട്ടുരാജ്യങ്ങളുടെ കലാപങ്ങളെ അടിച്ചമർത്തി ഒരു ഏകീകൃത ഇന്ത്യയ്ക്ക് ജന്മം നൽകിയതുപോലെ, പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി ഷായും നക്സലിസം പ്രതിനിധാനം ചെയ്ത ആന്തരിക വിഘടനത്തിന്റെ പ്രേതത്തെ ഇല്ലാതാക്കുകയാണ്. ദേശീയ ഐക്യ ദിനത്തിൽ (ഏക്ത ദിവസ്), പ്രധാനമന്ത്രി മോദി അഹമ്മദാബാദിൽ ഒരു ചരിത്ര പരേഡിന് നേതൃത്വം നൽകുമ്പോൾ, സന്ദേശം പ്രതിധ്വനിക്കുന്നു.