കൊല്ലം: കൊല്ലം പുനലൂരിൽ പന്നിപ്പടക്കം കടിച്ചെടുത്ത വളർത്തുനായ ചത്തു. കാട്ടുപന്നിയെ പിടിക്കാൻ വെച്ച പന്നിപ്പടക്കം കടച്ചെടുത്തതിന് പിന്നാലെ അത് പൊട്ടിത്തെറിച്ചാണ് നായ ചത്തത്. പടക്കം പൊട്ടി നായയുടെ തല ചിതറി തെറിച്ചു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. തോട്ടത്തിൽ നിന്നും ആരോ പിടിക്കാൻ വെച്ച വെച്ചിരുന്ന പടക്കം നായ കടിച്ചെടുത്ത് വീട്ടുമുറ്റത്ത് എത്തുകയായിരുന്നു. ഇതേതുടർന്ന് നായയുടെ വായിൽ ഇരുന്ന് പടക്കം പൊട്ടുകയും നായക്ക് ദാരുണാന്ത്യം സംഭവിക്കുകയുമായിരുന്നു. ആരാണ് തോട്ടത്തിൽ പന്നിപ്പടക്കം വെച്ചതെന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഏരൂർ പോലീസ് അറിയിച്ചു.
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മാധ്യമസംസ്കാരത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ച് IFWJ
തിരുവനന്തപുരം ∙ iFWJയുടെ കേരള ഘടകമായ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ് കേരളയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷം തിരുവനന്തപുരം പ്രസ്സ് ക്ലബിൽ നടത്തി. കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ.പി. ജിനൻ അധ്യക്ഷത വഹിച്ചു.
പ്രൊഫ. എം.ആർ. തമ്പാൻ മുഖ്യാതിഥിയായി. ‘കേരളപ്പിറവിയും മാധ്യമസംസ്കാരവും’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ തിരുവനന്തപുരം പ്രസ്സ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഡയറക്ടർ പി.വി. മുരുകൻ വിഷയം അവതരിപ്പിച്ചു. എം.എം. സുബൈർ എന്നിവർ സംസാരിച്ചു.
പ്രോഗ്രാമിൽ ല്യോൺ സ്കൂൾ വിദ്യാർത്ഥികളായ പൗർണമി ഷിനുകുമാർ, മുഹമ്മദ് ഇർഫാൻ പി, അൽ റിസ്വാൻ, സംവിധായകൻ സുനിൽദത്ത് സുകുമാരൻ, പത്മകുമാർ, ഷാനവാസ്, അഗസ്ത്യ എന്നിവർക്ക് കെ. ആൻസലൻ എം.എൽ.എ ഉപഹാരങ്ങൾ നൽകി ആദരിച്ചു. പരിപാടിയുടെ മുഖ്യ സ്പോൺസർ ആയ ഡോക് ഇന്റീരിയേഴ്സ് മാനേജിങ് പാർട്ണർ ഹാനോയ്ക്കും ആദരമർപ്പിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി പോളി വടക്കൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി രാജൻ പൊഴിയൂർ നന്ദി രേഖപ്പെടുത്തി. കൊച്ചിൻ സെവൻ ക്രിയേഷൻസിന്റെ മദ്ധ്യാഹ്ന മ്യൂസിക് ആൽബം പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ചു. പ്രശസ്ത ചലച്ചിത്ര നടി അദീഷ മോഹൻ ചടങ്ങിൽ പങ്കെടുത്തു.
നഴ്‌സിംഗ് പഠനത്തിനായി യുകെയിൽ എത്തിയ പെരുമ്പാവൂർ സ്വദേശിനി നിര്യാതയായി
ലണ്ടൻ: നഴ്‌സിംഗ് പഠനത്തിനായി യുകെയിൽ എത്തിയ പെരുമ്പാവൂർ സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു. അയ്‌മുറി ഇളമ്പകപ്പിള്ളി പള്ളശേരി പൗലോസിന്റെ മകൾ അനീനയാണ് മരിച്ചത്. 25 വയസായിരുന്നു.
നഴ്‌സിംഗ് പഠനത്തിനായി ഒരു വർഷം മുമ്പാണ് അനീന യു.കെയിലെത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് അപസ്മാരം ഉണ്ടായതിനെ തുടർന്ന് ഈസ്റ്റ് ലണ്ടനിലെ കിങ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മാതാവ്: ബെസ്സി. സഹോദരങ്ങൾ: ആതിര, ആഷ്‌ലി, ആൽബിൻ.
നോർക്കയെയും ഇന്ത്യൻ ഹൈക്കമ്മീഷനെയും ബന്ധപ്പെട്ട് മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ കൈരളി യു.കെയുടെയും പ്രദേശത്തെ മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുകയാണ്. സംസ്‌കാരം പിന്നീട് നാട്ടിൽ നടത്തും.
ട്രെയിനിലെ സുരക്ഷ: കേന്ദ്രസർക്കാർ ശ്രദ്ധ കാണിക്കുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: കേന്ദ്രസർക്കാർ ട്രെയിനിലെ സുരക്ഷയുടെ കാര്യത്തിൽ ശ്രദ്ധ കാണിക്കുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി.
കേരളത്തിലുള്ള യുഡിഎഫിന്റെ എംപിമാരും ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും മന്ത്രി പറഞ്ഞു.
വർക്കലയിൽ ട്രെയിനിൽ യുവതിക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പരാമർശത്തോട് ഇടതുപക്ഷത്തിന് യോജിപ്പില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്; ഇന്നത്തെ നിരക്ക് ഇതാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്. പവന് 120 രൂപ വർദ്ധിച്ചു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 90,320 രൂപയാണ്. ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11290 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9280 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7220 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4685 രൂപയാണ്. വെള്ളിയുടെ വില മൂന്ന് രൂപ ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വില 160 രൂപയാണ്.
ശനിയാഴ്ച പവന് 200 രൂപ കുറവുണ്ടായിരുന്നു. ഇത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ആ പ്രതീക്ഷ തെറ്റിച്ചുകൊണ്ടാണ് ഇന്ന് സ്വർണവില വർധിച്ചത്. ഇന്ന്ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിനടുത്ത് നൽകണം.
സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ വ്യക്തമാക്കുന്നത് പോലെ, കേരളത്തിലെ സ്വർണവില അന്താരാഷ്ട്ര വിപണി നിരക്കുകൾക്ക് അനുസൃതമായി നിശ്ചയിക്കപ്പെടുന്നു.
വിലയെ പ്രധാനമായി സ്വാധീനിക്കുന്നത്
ഗ്ലോബൽ ഗോൾഡ് റേറ്റുകൾ,
ഇറക്കുമതി തീരുവകൾ,
വിനിമയ നിരക്കിലെ മാറ്റങ്ങൾ,
നികുതികളുടെ മാറ്റങ്ങൾ
സ്വർണ്ണത്തിന് ഇന്ന് വില കൂടിയേ
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 120 രൂപ വർദ്ധിച്ചു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 90,320 രൂപയാണ്.
ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിനടുത്ത് നൽകണം.
ശനിയാഴ്ച സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു. ഇതിനാണ് ഇന്ന് തിരിച്ചടി ലഭിച്ചിരിക്കുന്നത്.
‘മർദ്ദനം സഹിക്കവയ്യാതെ ഭാര്യ വീടുവിട്ടു’; വര്‍ക്കല ട്രെയിന്‍ ആക്രമണത്തിലെ പ്രതി സുരേഷ് കുമാര്‍ സ്ഥിരം മദ്യപാനിയെന്ന് ബന്ധു
തിരുവനന്തപുരം: വര്‍ക്കല ട്രെയിന്‍ ആക്രമണത്തിലെ പ്രതി സുരേഷ് കുമാര്‍ സ്ഥിരം മദ്യപാനിയെന്ന് വ്യക്തമാക്കി ബന്ധു. മദ്യപിച്ച് വീട്ടില്‍ സ്ഥിരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നയാളാണെന്ന് ആണ് ബന്ധു
അതേസമയം ഇയാള്‍ നിരന്തരം ഭാര്യയെ മര്‍ദിക്കാറുണ്ടെന്നും മര്‍ദ്ദനം സഹിക്ക വയ്യാതെ ഭാര്യ വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്നുവെന്നുമാണ് പുറത്തു വരുന്ന വിവരം. എട്ടാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്ന സുരേഷിന്റെ രണ്ട് മക്കള്‍ താമസിക്കുന്നത് സഹോദരന്റെ വീട്ടിലാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
ജോലി സംബന്ധമായ ആവശ്യത്തിനാണ് സുരേഷ് കോട്ടയത്തേക്ക് പോയതെന്നാണ് പുറത്തു വരുന്ന വിവരം. പെയിന്റിംഗ് പണിക്കുള്ള സൈറ്റ് നോക്കാന്‍ മറ്റ് തൊഴിലാളികള്‍ക്ക് ഒപ്പമുള്ള യാത്രയിലായിരുന്നു യുവതിക്കെതിരായ അതിക്രമം ഉണ്ടായത്.
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; സ്ഥിരീകരിച്ചത് ഇടപ്പള്ളിയിൽ ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിക്ക്
കൊച്ചി: കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം. ഇടപ്പള്ളിയിൽ ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ രോഗി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
കഴിഞ്ഞ ദിവസം, കൊല്ലം പാലത്തറ സ്വദേശിയായ 65കാരൻ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന രോഗ കണക്കാണ് ഒക്ടോബറിൽ റിപ്പോർട്ട് ചെയ്തത്. ഒക്ടോബറിൽ 12 പേരാണ് അമീബിക്ക് മസ്തിഷ്കജ്വരം മൂലം മരിച്ചത്. 65 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു.
എന്താണ് അമീബിക് മസ്തിഷ്‌കജ്വരം
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
രോഗം മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. അണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.
* പായല്‍ പിടിച്ചതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളത്തിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.
* വര്‍ഷങ്ങളായി വൃത്തിയാക്കാത്ത ജലസംഭരണികളിലെ വെള്ളം ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം.
* മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
* ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കരുത്.
* കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം.
* വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.
* മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കാം.
ലക്ഷണങ്ങള്‍
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്. കുഞ്ഞുങ്ങളില്‍ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങള്‍ എന്നിവയും കാണാറുണ്ട്.
രോഗം ഗുരുതരാവസ്ഥയിലായാല്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് എന്നിവയുണ്ടാകുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയും വേഗം ചികിത്സ തേടണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തവര്‍ ആ വിവരം ഡോക്ടറെ അറിയിക്കണം. നട്ടെല്ലില്‍നിന്നു സ്രവം കുത്തിയെടുത്ത് പി.സി.ആര്‍. പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്ക്കെതിരേ ഫലപ്രദമെന്ന് കരുതുന്ന അഞ്ചു മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സ. വേഗത്തില്‍ മരുന്നുകള്‍ നല്‍കിത്തുടങ്ങിയാല്‍ രോഗം ഭേദമാകും.
100 വർഷത്തിലേറെയായി ക്രിസ്ത്യൻ ചടങ്ങുകൾക്ക് മാത്രം ഉപയോഗിക്കുന്ന മൈതാനം ഹിന്ദു ഉത്സവത്തിന് വിട്ടുകൊടുക്കാൻ ഉത്തരവ്; പൊതുമൈതാനം എല്ലാ മതങ്ങൾക്കും അവകാശപ്പെട്ടതെന്നും മദ്രാസ് ഹൈക്കോടതി
ചെന്നൈ: പൊതു മൈതാനങ്ങൾ എല്ലാ മതക്കാർക്കും അവകാശപ്പെട്ടതാണെന്ന് മദ്രാസ് ഹൈക്കോടതി. ഒരു നൂറ്റാണ്ടിലേറെയായി ഈസ്റ്റർ ആഘോഷങ്ങൾക്കായി മാത്രം ഉപയോഗിച്ചിരുന്ന മൈതാനത്തിൽ ഹിന്ദു വിഭാഗത്തിന്റെ ഉത്സവം നടത്താൻ അനുമതി നൽകിയുള്ള ഉത്തരവിലാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ദിണ്ടിക്കൽ ജില്ലയിലെ ഗ്രാമനാഥം പൊതുമൈതാനമാണ് ഹിന്ദു വിഭാഗത്തിന് അന്നദാനച്ചടങ്ങ് നടത്താൻ വിട്ടുകൊടുക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.
പൊതുമൈതാനങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ളവയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അവ ഉപയോഗിക്കാൻ എല്ലാ മതക്കാർക്കും തുല്യാവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. “പൊതുമൈതാനം ഒരു വിഭാഗത്തിനുള്ളതല്ല. അത് എല്ലാവർക്കും ലഭ്യമാകണം, അല്ലെങ്കിൽ ആർക്കും വേണ്ട. മതപരമായ കാരണം ചൂണ്ടിക്കാട്ടി ഒരുഭാഗത്തെ ഒഴിവാക്കുന്നത് ഭരണഘടനാവിരുദ്ധമാണ്,” — എന്ന് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഹിന്ദു ഉത്സവത്തിന് തഹസിൽദാർ അനുമതി നിഷേധിച്ചതിനെതിരെ രാജാമണി എന്ന വ്യക്തിയാണ് കോടതിയെ സമീപിച്ചത്.
100 വർഷത്തിലേറെയായി ഈ മൈതാനം ക്രൈസ്തവരുടെ ഈസ്റ്റർ ആഘോഷങ്ങൾക്കും നാടകങ്ങൾക്കും സംഗമങ്ങൾക്കും വേണ്ടി ഉപയോഗിക്കപ്പെടുകയായിരുന്നു. “മറ്റു മതവിഭാഗങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിച്ചാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകും” എന്നായിരുന്നു ക്രൈസ്തവ സമൂഹത്തിന്റെ വാദം. എന്നാൽ, ഈ വാദം കോടതി തള്ളി.
“മതപരമായ ചടങ്ങുകൾക്കുള്ള അനുമതി നിഷേധിക്കുന്നത് മൗലികാവകാശം അടിച്ചമർത്താനുള്ള ശ്രമമായി കാണരുത്. ഏതു മതാചാരങ്ങളായാലും അവയ്ക്കു ബഹുമാനം നൽകണം. ഇത്തരത്തിലുള്ള ഇടപെടലുകൾ മതങ്ങൾ തമ്മിലുള്ള ഐക്യം ഉറപ്പാക്കും. അതിനല്ലെങ്കിൽ സമൂഹത്തിലെ സമാധാനം നഷ്ടമാകും,” — കോടതി വിധിയിൽ പറഞ്ഞു.
കോടതി ചടങ്ങുകൾ ക്രമസമാധാനം പാലിച്ച് നടത്താൻ പൊലീസ് ആവശ്യമായ മുൻകരുതലുകൾ എടുക്കണം എന്നും നിർദ്ദേശിച്ചു.

വൈദ്യുതി മന്ത്രിയുമായി ചർച്ച; 18 ദിവസമായി നടന്നുവരുന്ന കെഎസ്ഇബി തൊഴിലാളി സംഘനകളുടെ സമരം ഒത്തുതീർപ്പായി
തിരുവനന്തപുരം: 18 ദിവസമായി നടന്നുവരുന്ന കെഎസ്ഇബി തൊഴിലാളി സംഘനകളുടെ സമരം ഒത്തുതീർപ്പാക്കി. വൈദ്യുതി മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പാക്കിയയത്. കെഎസ്ഇബിയുടെ 2016, 2021 വർഷങ്ങളിലെ ശമ്പളപരിഷ്കരണത്തിന് സർക്കാർ അംഗീകാരം നൽകുമെന്ന് മന്ത്രി അറിയിച്ചു. അതോടൊപ്പം ഡിഎ അനുവദിക്കുന്നതിന് സർക്കാരിന്റെ അംഗീകാരം തേടണമെന്ന ഉത്തരവ് റദ്ദാക്കാനും തീരുമാനമായി.
ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട സിഐടിയു. ഐഎൻടിയുസി, എഐടിയുസി സംഘടനകൾ കഴിഞ്ഞ 18 ദിവസമായി സമരത്തിലായിരുന്നു. ഇതോടെയാണ് മന്ത്രി ഇടപെട്ട് ഒത്തുതീർപ്പാക്കിയത്. ഇക്കാര്യം നേരിട്ട് ക്യാബിനറ്റിൽ വെയ്ക്കാമെന്ന് വൈദ്യുത മന്ത്രി ഉറപ്പുനൽകി.
ഡിഎ അനുവദിക്കുന്നതിന് സർക്കാരിന്റെ അംഗീകാരം തേടണമെന്ന ഉത്തരവ് റദ്ദാക്കും. പെൻഷൻ മാസ്റ്റർ ട്രസ്റ്റിന്റെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഡോക്ടർ രാജൻ കമ്മിറ്റി ഉടൻ പ്രവർത്തനം തുടങ്ങും. 45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കരാർ തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കും. നിലവിലുള്ള മൂന്ന് പിഎസ് സി ലിസ്റ്റിൽ നിന്ന് പരമാവധി പേരെ നിയമിക്കും. മറ്റ് തസ്തികകളിലെ ഒഴിവ് ഉടൻ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്യാനും ഇന്ന് ചേർന്ന കൂടിക്കാഴ്ചയിൽ ധാരണയായിട്ടുണ്ട്.

സെലിബ്രേഷൻ സാബു’ മദ്യകച്ചവടത്തിലൂടെ ഒരു ദിവസം നേടിയിരുന്നത് 20,000 രൂപ; കോട്ടയം ജില്ലയിലെ ഏറ്റവും വലിയ അനധികൃത മദ്യ വിൽപനക്കാരൻ കുടുങ്ങിയത് ഇങ്ങനെ..
ചങ്ങനാശ്ശേരി: കഴിഞ്ഞ ദിവസം എക്സൈസ് സംഘം പിടികൂടിയത് കോട്ടയം ജില്ലയിലെ ഏറ്റവും വലിയ അനധികൃത മദ്യ വിൽപനക്കാരനെ. തൃക്കൊടിത്താനം കണ്ടത്തിൽപറമ്പ് ചാർലി തോമസ് (47)നെയാണ് നാടകീയമായ നീക്കങ്ങൾക്കൊടുവിൽ എക്സൈസ് സംഘം പിടികൂടിയത്. ‘സെലിബ്രേഷൻ സാബു’ എന്ന പേരിൽ അറിയപ്പെടുന്ന ഇയാളുടെ ദിവസ വരുമാനം 20,000 രൂപയാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.
നാലുകോടി വളയംകുഴി ഭാഗത്ത് എക്സൈസ് ഇൻസ്പെക്ടർ അഭിലാഷ് നയിച്ച സംഘമാണ് നാടകീയമായി ഇയാളെ പിടികൂടിയത്. നീണ്ട ആഴ്ചകളോളം നീണ്ട രഹസ്യാന്വേഷണമാണ് ഈ പിടിയിലേക്കു വഴിവെച്ചത്. റബർ കമ്പനികളും അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ചാർളിയുടെ ശൃംഖല സംസ്ഥാനത്തുടനീളം വ്യാജ മദ്യം വിതരണം ചെയ്തിരുന്നുവെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം.
ഷാഡോ എക്സൈസ് യൂണിറ്റ് അംഗങ്ങളായ കെ. ഷിജു, പ്രവീൺ കുമാർ എന്നിവർ സെയിൽസ് എക്സിക്യൂട്ടീവ് വേഷത്തിൽ പ്രതിയുടെ ഇടപാടുകൾ നിരീക്ഷിച്ചു. ഇതോടെയാണ് വളയംകുഴിയിലെ രഹസ്യ ഗോഡൗൺ കണ്ടെത്തിയത്. റെയ്ഡിനിടെ 204 കുപ്പികളിൽ നിന്നായി 102 ലിറ്റർ വ്യാജ മദ്യം പിടിച്ചെടുത്തു.
‘ഹണി ബീ’, ‘സിക്സർ’, ‘സെലിബ്രേഷൻ’, ‘ഓൾഡ് ചെഫ്’, ‘കൂറിയർ നെപ്പോളിയൻ’ തുടങ്ങി ബ്രാൻഡുകൾ എല്ലാം ഇവിടെയുണ്ടായിരുന്നു. ഏത് ബ്രാൻഡ് ആവശ്യപ്പെട്ടാലും പകലോ രാത്രിയോ എന്ന വ്യത്യാസമില്ലാതെ എപ്പോഴുമെത്തിച്ച് നൽകുന്ന സംവിധാനമായിരുന്നു പ്രതിയുടെ ‘സർവീസ്’. ഒരു കുപ്പി 400 രൂപ വിലയുള്ള മദ്യം 550 രൂപയ്ക്ക് വിറ്റ് ദിവസേന ഏകദേശം 150 കുപ്പികൾ വിറ്റഴിച്ചിരുന്നതായാണ് എക്സൈസ് കണ്ടെത്തിയത്.
എക്സൈസ് ഇൻസ്പെക്ടർ അഭിലാഷിനൊപ്പം അസി. ഇൻസ്പെക്ടർ ആന്റണി മാത്യു, പ്രിവന്റീവ് ഓഫീസർ ആർ. രാജേഷ്, ഷിജു, രതീഷ് കെ., പ്രവീൺ കുമാർ, കണ്ണൻ ജി. നായർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബി. ഷീബ, ഡ്രൈവർ എസ്. സിയാദ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.