നാക്കിന് ഇത്തിരി നീളം കൂടുതലാ കേട്ടോ! റോക്കിക്ക് ഇനി രണ്ടാം സ്ഥാനം ലോക റെക്കോർഡിട്ട് ഓസി, നാവിന് നീളം 7.83 ഇഞ്ച്

0

ലോകത്ത് ഏറ്റവും നീളമുള്ള നാക്കുള്ള നായ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് യുഎസിലെ ഒക്‌ലഹോമയിലെ ഒരു കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഓസി എന്ന വളർത്തുനായ. ഓസിയുടെ നാവിന് 7.83 ഇഞ്ച് നീളമാണുള്ളത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചതിനെ പിന്നാലെ നാവിന്റെ നീളത്തിൽ ഓസി ഗിന്നസ് ലോക റെക്കോർഡ് നേടുകയും ചെയ്തു. ഏഞ്ജല പിക്കിന്റെയും കുടുംബത്തിന്റെയും നായയായ ഓസി ഫ്രഞ്ച് മാസ്റ്റിഫ്, ബുൾ മാസ്റ്റിഫ് സങ്കരയിനത്തിൽപ്പെട്ടതാണ്. മുൻപ് നാവിന്റെ നീളത്തിൽ റെക്കോർഡ് നേടിയ റോക്കി എന്ന നായയെ പിന്തള്ളിക്കൊണ്ടാണ് ഓസി ഈ നേട്ടം കൈവരിച്ചത്. 2023 ൽ 5.46 ഇഞ്ച് നീളമുള്ള നാവുമായി ഇലിനോയിയിലെ ബ്ലൂമിങ്ടണിൽ നിന്നുള്ള റോക്കി റെക്കോർഡ് ഇട്ടിരുന്നു. ഈ റെക്കോർഡാണ് ഇപ്പോൾ ഓസി തകർത്തിരിക്കുന്നത്.

ജനിച്ചപ്പോൾ മുതൽ ഓസിയുടെ നാവ് വായിൽ നിന്ന് പുറത്തേക്ക് തൂങ്ങിക്കിടക്കുമായിരുന്നെന്ന് ഉടമ ഏഞ്ജല പറഞ്ഞു. ഇതൊരു ആരോഗ്യ പ്രശ്നാമാകുമോ എന്നുകരുതി പലതവണ മൃഗഡോക്ടറെ കാണിച്ചിട്ടുണ്ട്. എന്നാൽ അസാധാരണ നീളമുള്ള നാക്ക് കാരണം ഒസിയുടെ പല്ലിനോ മോണയ്‌ക്കോ പ്രശ്‌നങ്ങളുമില്ല, ആരോഗ്യപരമായി കുഴപ്പവുമില്ല. മാത്രമല്ല ഓസി അധികം ഉമിനീർ ഒലിപ്പിക്കാറില്ലെന്നും ഏഞ്ജല പറയുന്നു. ഇത്രയും നീളമുള്ള നാവുണ്ടായിട്ടും സാധാരണ നായ്ക്കളെപ്പോലെ ഓസി നക്കി സ്നേഹം പ്രകടിപ്പിക്കാറുമില്ല. പകരം മുഖത്തോട് മുഖം ചേർന്ന് മൂക്കുകൾ തമ്മിൽ ഉരസിയാണ് സ്നേഹം കാണിക്കുന്നത്.

നായകളുടെ കാര്യമെടുത്താൽ അവയുടെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് നാക്ക്. രുചിയറിയാനും ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ശരീരം വൃത്തിയാക്കാനും കിതപ്പിലൂടെ ശരീരം തണുപ്പിക്കാനും ഇത് സഹായിക്കുന്നു. നാക്കിന്റെ മുകൾഭാഗത്ത് പാപ്പില്ലകൾ എന്നറിയപ്പെടുന്ന ചെറിയ മുഴകൾ കാണാം. ഇവയിൽ ചിലത് രുചിമുകുളങ്ങളെ വഹിക്കുമ്പോൾ, മറ്റു ചിലത് ഭക്ഷണം പിടിച്ചെടുക്കാനും വായിലൂടെ നീക്കാനും സഹായിക്കും. ധാരാളം രക്തക്കുഴലുകളും നാഡികളുമുള്ളതിനാൽ നായ്ക്കളുടെ നാക്കിന് ഉയർന്ന സംവേദനക്ഷമതയുണ്ട്. മുറിവുകൾ സംഭവിച്ചാൽ വേഗത്തിൽ സുഖം പ്രാപിക്കാനും ഈ പ്രത്യേകത സഹായിക്കും. കിതയ്ക്കുമ്പോൾ, നനഞ്ഞ നാക്ക് പുറത്തേക്ക് തൂക്കിയിടുന്നതിലൂടെ ഉമിനീരിനും ഈർപ്പത്തിനും ബാഷ്പീകരിക്കാൻ വലിയൊരു പ്രതലം ലഭിക്കുന്നു. ഇത് ശരീരത്തിലെ അധിക ചൂട് പുറന്തള്ളി താപനില നിയന്ത്രിക്കും.

നായയുടെ ആരോഗ്യ പ്രശ് നങ്ങൾ ഒരു പരിധിവരെ നാവിൽ നോക്കി കണ്ടെത്താൻ കഴിയും. നന്നായി രക്തയോട്ടമുള്ളതിനാൽ ഭൂരിഭാഗം നായ്ക്കളുടെയും നാക്കിന് ഇളംചുവപ്പ് (പിങ്ക്) നിറമായിരിക്കും. എന്നാൽ, ചൗ ചൗ, ഷാർ പേയ് തുടങ്ങിയ ചിലയിനം നായ്ക്കൾക്ക് ജന്മനാ നീല കലർന്ന കറുപ്പ് നിറത്തിലുള്ള നാക്കാണ് ഉണ്ടാകുക. നാക്കിന്റെ നിറം പെട്ടെന്ന് മാറിയാൽ അത് ആരോഗ്യ പ്രശനങ്ങൾ ഉണ്ടെന്നുള്ളതിന്റെ സൂചനയാണ്. നാക്കിന്റെ നിറം പെട്ടെന്ന് വിളറുകയോ, വെള്ളനിറമാവുകയോ, കടുംചുവപ്പ് അല്ലെങ്കിൽ നീല നിറത്തിലേക്ക് മാറുകയോ ചെയ്യുന്നത് വിളർച്ച (അനീമിയ), ശരീരത്തിൽ ഓക്സിജന്റെ കുറവ് തുടങ്ങിയവ മൂലമാകാം.

എസ്ഐആർ: മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ വിളിച്ച യോഗം ഇന്ന്

0

തിരുവനന്തപുരം : വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ വിളിച്ച യോഗം ഇന്ന് നടക്കും. തിരുവനന്തപുരത്ത് വെച്ച് രാവിലെ 11 മണിക്കാണ് യോഗം. യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കും.

തദ്ദേശ തെരഞ്ഞെടുപ്പിനിടെ തിടുക്കപ്പെട്ട്‌ പുനഃപരിശോധന നടത്തരുതെന്ന്‌ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ കഴിഞ്ഞ മീറ്റിങ്ങുകളിൽ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള സമയപരിധി നീട്ടി. അതിന് ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് ചേരുന്നത്.

അതേസമയം, കേരളത്തിൽ എന്യുമറേഷൻ ഫോം തിരികെ നൽകാനുള്ള അവസാന തീയതി ഡിസംബർ 18 ആക്കി. കരട് വോട്ടർ പട്ടിക ഡ‍ിസംബർ 23നും അന്തിമ പട്ടിക ഫെബ്രുവരി 21 നും പ്രസിദ്ധീകരിക്കും. കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ചീഫ് സെക്രട്ടറിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനമെടുത്തത്.

മുതിർന്ന വനിതകൾക്കും വയോധികർക്കും ലോവർ ബർത്ത് മുൻഗണന നൽകാനുള്ള സുപ്രധാന തീരുമാനവമായി ഇന്ത്യൻ റെയില്‍വേ


ദില്ലി: മുതിർന്ന വനിതകൾക്കും വയോധികർക്കും ലോവർ ബർത്ത് മുൻഗണന നൽകാനുള്ള സുപ്രധാന തീരുമാനവമായി ഇന്ത്യൻ റെയില്‍വേ.ടിക്കറ്റെടുക്കുമ്പോൾ ഓപ്ഷൻ നൽകിയിട്ടില്ലെങ്കിലും മുതിർന്ന വനിതകൾക്കും വയോധികർക്കും ലോവർ ബർത്ത് നൽകാനാണ് തീരുമാനം.ഗർഭിണികൾക്കും ഈ ആനുകൂല്യം ലഭിക്കും.

സ്ലീപ്പർ ക്ലാസിൽ ഏഴുവരെ ബർത്തുകളും, തേഡ് എസിയിൽ അഞ്ചുവരെ ബർത്തുകളും, സെക്കൻഡ് എസിയിൽ നാല് വരെ ബർത്തുകളും മുൻഗണനാക്രമത്തിൽ നൽകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ രേഖാമൂലം അറിയിച്ചു.

അതേസമയം, ഭൂരിഭാഗം മെയിൽ/എക്സപ്രസ് ട്രെയിനുകളിലും ഭിന്നശേഷിക്കാർക്ക് പ്രത്യേക കംപാർട്ടുമെന്റുകൾ അനുവദിക്കും. വന്ദേഭാരത് ട്രെയിനുകളിൽ ആദ്യത്തെയും അവസാനത്തെയും കോച്ചുകളിൽ വീൽ ചെയർ സൗകര്യവും, ഭിന്നശേഷി സൗഹൃദ ശുചിമുറികളും ഒരുക്കും എന്നും മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ഇന്നും നാളെയും ശബരിമലയിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ

പത്തനംതിട്ട: ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി കേരള പോലീസ്, സി.ആർ.പി.എഫ് – ആർ. എ.എഫ്, എൻ.ഡി.ആർ.എഫ് , ആന്റി സബോട്ടേജ് ചെക്ക് ടീം, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (BDDS), സ്പെഷ്യൽ ബ്രാഞ്ച് എന്നിവർ ചേർന്ന് സന്നിധാനത്ത് സംയുക്ത റൂട്ട് മാർച്ച് നടത്തി.

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഡിസംബർ 5 നും 6 നും, രണ്ട് ദിവസം, അധിക സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സന്നിധാനം പോലീസ് സ്പെഷ്യൽ ഓഫീസർ ആർ. ശ്രീകുമാർ അറിയിച്ചു. ഡിസംബർ 5 നും 6 നും രാത്രി 11 മണിക്ക് നട അടച്ചു കഴിഞ്ഞാൽ ഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കില്ല. നട അടച്ച ശേഷം തിരുമുറ്റവും പരിസരവും കേരളാ പോലീസിൻ്റെ ആന്റി സബോട്ടേജ് ടീം പരിശോധനയ്ക്ക് വിധേയമാക്കും. നടയടച്ച ശേഷം വരുന്ന ഭക്തർക്ക് നടപ്പന്തലിലെ ക്യൂവിൽ കാത്തുനിൽക്കാം, പിറ്റേന്ന് രാവിലെ മാത്രമേ പടി കയറാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

ബോംബ് ഡിറ്റക്ഷൻ സ്ക്വാഡിലേക്ക് 8 പേരെ അധികമായി നിയോഗിക്കുകയും ആന്റി സബോട്ടേജ് ടീമിനെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ ബാരക്കുകൾ ഉൾപ്പെടെ, താമസ സ്ഥലങ്ങൾ, സ്ഥിരം എൻട്രി പോയിന്റുകൾ എന്നിവ കർശനമായി പരിശോധിക്കുമെന്നും സ്പെഷ്യൽ ഓഫീസർ പറഞ്ഞു.

തിരിച്ചറിയൽ കാർഡോ രേഖകളോ ഇല്ലാത്ത ആരെയും സ്റ്റാഫ് ഗേറ്റ് ഉൾപ്പെടെയുള്ള മറ്റ് കവാടങ്ങളിലൂടെ കടത്തിവിടുന്നതല്ല. ഈ ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നടപ്പന്തലിലും ദർശനം തുടങ്ങുന്നിടത്തും സ്കാനറുകൾ, ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറുകൾ (DFMD), ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടറുകൾ എന്നിവ ഉപയോഗിച്ചുള്ള പരിശോധനയുണ്ടാകുമെന്നും സ്പെഷ്യൽ ഓഫീസർ അറിയിച്ചു.

പതിനെട്ടാം പടി വഴിയുള്ള തീർത്ഥാടനം സാധാരണ പോലെ നടക്കും. എന്നാൽ സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ മാത്രം പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇരുമുടിക്കെട്ടുമായി വരുന്ന ഭക്തരെ പൂർണ്ണമായി പരിശോധിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ സംശയം തോന്നുന്നവരെയാകും പ്രധാനമായും പരിശോധിക്കുക.

സന്നിധാനത്തേക്കുള്ള ട്രാക്ടറുകളുടെ നീക്കം രണ്ട് ദിവസത്തേക്ക് നിയന്ത്രിച്ചിട്ടുണ്ട്. ട്രാക്ടറുകളിൽ കൊണ്ടുവരുന്ന സാധനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും.

സുരക്ഷിതമായ ദർശനം ഉറപ്പാക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള ഈ ക്രമീകരണങ്ങളോട് അയ്യപ്പഭക്തരും, ഉദ്യോഗസ്ഥരും, തൊഴിലാളികളും പൂർണ്ണമായി സഹകരിക്കണമെന്ന് സന്നിധാനം പോലീസ് സ്പെഷ്യൽ ഓഫീസർ അഭ്യർത്ഥിച്ചു. വെർച്വൽ ക്യൂ ബുക്കിംഗ് എടുത്ത് കൃത്യമായ നിർദ്ദേശങ്ങൾ പാലിച്ചു വേണം ഭക്തർ ദർശനത്തിന് എത്തേണ്ടതെന്നും അദ്ദേഹം അറിയിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങും അധിക സുരക്ഷയും ഒരുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങും അധിക സുരക്ഷയും വേണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. സംസ്ഥാന പൊലീസ് മേധാവിക്കാണ് നിര്‍ദേശം നല്‍കിയത്.

അക്രമസാധ്യതയുണ്ടെന്ന് ഭയം ഉണ്ടെങ്കില്‍ സ്ഥാനാര്‍ഥിക്കും സ്വന്തം നിലയ്ക്ക് വീഡിയോ ചിത്രീകരണം ആവശ്യപ്പെടാം. ഇതിനായി മൂന്ന് ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അപേക്ഷ നല്‍കണം. സ്ഥാനാര്‍ഥിയുടെ ചെലവില്‍ ഇതിന് അനുവാദം നല്‍കും. സ്ഥാനാര്‍ഥികള്‍ക്കോ ഏജന്റുമാര്‍ക്കോ ജീവന് ഭീഷണിയുണ്ടെങ്കില്‍ പൊലീസ് സംരക്ഷണം നല്‍കണം.  

ഇതിനായി മൂന്ന് ദിവസത്തിനകം ജില്ലാ പൊലീസ് മേധാവിക്കോ കമ്മീഷണര്‍ക്കോ അപേക്ഷ നല്‍കണം. വോട്ടെടുപ്പ് ദിനം യുദ്ധദിനമാക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.

ആദ്യം പ്രവർത്തിക്കുക, ശേഷം കൂടിയാലോചന: സഖ്യകക്ഷികളെ ഞെട്ടിച്ച് പ്രസിഡന്റ് ട്രംപിന്റെ പുതിയ വിദേശനയം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിദേശനയം കൈകാര്യം ചെയ്യുന്ന രീതി ലോകമെമ്പാടുമുള്ള സഖ്യകക്ഷികൾക്കിടയിൽ വലിയ മാറ്റങ്ങൾക്കും ആശങ്കകൾക്കും വഴിവെച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിഷയങ്ങളിൽ പരമ്പരാഗതമായി പിന്തുടർന്നിരുന്ന കൂടിയാലോചനാ രീതികൾക്ക് വിപരീതമായി, ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത് ‘ആദ്യം പ്രവർത്തിക്കുക, ശേഷം മാത്രം സഖ്യകക്ഷികളുമായി സംസാരിക്കുക’ എന്ന നിലപാടാണ്. പലപ്പോഴും കൂടിയാലോചനകൾ പൂർണ്ണമായും ഒഴിവാക്കപ്പെടുന്ന സാഹചര്യവുമുണ്ട്.

പ്രസിഡന്റ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് തന്നെ, നാറ്റോ (NATO) അംഗരാജ്യങ്ങളെ അദ്ദേഹം അതൃപ്തിയിലാക്കിയിരുന്നു. സൈനിക ആവശ്യങ്ങൾക്കായി കൂടുതൽ പണം മുടക്കിയില്ലെങ്കിൽ, താൻ സ്വന്തം വഴിക്ക് മുന്നോട്ട് പോകുമെന്ന് അദ്ദേഹം നാറ്റോ സഖ്യകക്ഷികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യയുമായുള്ള ചർച്ചകളിൽ മാത്രമല്ല, ഈ ഏകപക്ഷീയമായ നിലപാട് അമേരിക്കൻ ഭരണകൂടം ഇപ്പോൾ പ്രാവർത്തികമാക്കുന്നത്.

മധ്യേഷ്യ, കരീബിയൻ, തെക്കൻ കോക്കസസ് തുടങ്ങി ലോകത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലുമുള്ള സുപ്രധാന വിഷയങ്ങളിൽ സഖ്യകക്ഷികളുമായി കൂടിയാലോചിക്കാതെ, അമേരിക്കൻ പ്രസിഡന്റ് സ്വന്തം താൽപ്പര്യങ്ങൾ മുൻനിർത്തി മുന്നോട്ട് പോകുന്നതാണ് പുതിയ പ്രവണത. അമേരിക്കൻ വിദേശനയത്തിലെ ഈ മാറ്റം ദീർഘകാല സഖ്യങ്ങൾക്കും ആഗോള സഹകരണത്തിനും പുതിയ വെല്ലുവിളികൾ ഉയർത്തുന്നു.

വൈറ്റിലയിൽ പീസ് പോസ്റ്റർ മത്സരം; 65 വിദ്യാർത്ഥികളുടെ പങ്കാളിത്തം

0

കൊച്ചി: വൈറ്റില പൊന്നൂരുന്നിയിലെ ക്രൈസ്റ്റ് കിങ് കോൺവെന്റ് ഹൈസ്കൂളിൽ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318സി യിലെ കോച്ചിൻ ക്രൗൺ സിറ്റി ക്ലബിന്റെ നേതൃത്വത്തിൽ പീസ് പോസ്റ്റർ മത്സരം നടന്നു. സമാധാന സന്ദേശം പ്രചരിപ്പിക്കുന്ന ചിത്രരചന മത്സരത്തിൽ 65-ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ലതീഫ് എം.ബി. (ക്രൈംബ്രാഞ്ച്), സിനിമ നടി പ്രിൻസി ഫിലിപ്പ്, സിനിമ സംവിധായകൻ ലയൺ പോളി വടക്കൻ എന്നിവർ മുഖ്യാതിഥികളായി എത്തി. ആശംസാപ്രസംഗവും വിജയികൾക്കുള്ള സമ്മാനവിതരണവും അതിഥികൾ നിർവഹിച്ചു.

ക്ലബ് പ്രസിഡന്റ് എസ്.എ. നൗഷാദ്, സെക്രട്ടറി വിനീഷ്‌കുമാർ ടി.വി., ട്രെഷറർ വിശ്ണു ടി.വി. എന്നിവരും അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

മത്സരത്തിൽ വിജയിക്കുന്നവർ ഡിസംബർ പതിമൂന്നിന് നടക്കുന്ന ഫൈനലിൽ നേട്ടം കൈവരിച്ചാൽ കുടുംബസമേതം അമേരിക്ക സന്ദർശനത്തിന് അവസരം ലഭിക്കും.

ജയിലിൽ നിരാഹാരം; ആരോഗ്യനില വഷളായതോടെ രാഹുൽ ഈശ്വറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസിൽ ജയിലിൽ തുടരുന്ന രാഹുൽ ഈശ്വറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ജയിലിൽ നിരാഹാരം തുടരുന്ന രാഹുലിന്റെ ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രാഹുലിന് ഡ്രിപ്പ് ഇടും. ആരോഗ്യനിലയിൽ മാറ്റമുണ്ടാകുന്ന മുറയ്ക്ക് രാഹുലിനെ തിരികെ ജയിലിലേയ്ക്ക് മാറ്റുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ നിലവിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു.

ജയിലിൽ നിരാഹാരം; ആരോഗ്യനില വഷളായതോടെ രാഹുൽ ഈശ്വറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസിൽ ജയിലിൽ തുടരുന്ന രാഹുൽ ഈശ്വറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ജയിലിൽ നിരാഹാരം തുടരുന്ന രാഹുലിന്റെ ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രാഹുലിന് ഡ്രിപ്പ് ഇടും. ആരോഗ്യനിലയിൽ മാറ്റമുണ്ടാകുന്ന മുറയ്ക്ക് രാഹുലിനെ തിരികെ ജയിലിലേയ്ക്ക് മാറ്റുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ നിലവിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു.

കരുണാകരൻ ഭരിക്കുന്ന സമയത്ത് ഗുരുവായൂരിൽ തിരുവാഭരണം നഷ്ട

കണ്ണൂർ: എല്ലാ തെരഞ്ഞെടുപ്പും സർക്കാരിന്റെ വിലയിരുത്തൽ ആണെന്നും വിലയിരുത്തുന്നതിൽ തെറ്റില്ലെന്നും വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഒരു തരി സ്വർണ്ണം അയ്യപ്പന്റേത് നഷ്ടപ്പെടാൻ പാടില്ലെന്നും ഉത്തരവാദികൾ ആരാണെങ്കിലും നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കരുണാകരൻ ഭരിക്കുന്ന സമയത്ത് ഗുരുവായൂരിൽ തിരുവാഭരണം നഷ്ടപ്പെട്ടു. ഇതുവരെ ഒരു തരി തിരിച്ചുകിട്ടിയില്ല. ആ തിരുവാഭാരണം എവിടെ? പ്രതി ജയിലിൽ തന്നെ ആണല്ലോ. സ്വർണ്ണക്കൊള്ളയിൽ പാർട്ടി നടപടിയുണ്ടാകും. മുഖം രക്ഷിക്കാൻ നടപടി എടുക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

കരുണാകരൻ ഭരിക്കുന്ന സമയത്ത് ഗുരുവായൂരിൽ തിരുവാഭരണം നഷ്ട

കണ്ണൂർ: എല്ലാ തെരഞ്ഞെടുപ്പും സർക്കാരിന്റെ വിലയിരുത്തൽ ആണെന്നും വിലയിരുത്തുന്നതിൽ തെറ്റില്ലെന്നും വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഒരു തരി സ്വർണ്ണം അയ്യപ്പന്റേത് നഷ്ടപ്പെടാൻ പാടില്ലെന്നും ഉത്തരവാദികൾ ആരാണെങ്കിലും നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കരുണാകരൻ ഭരിക്കുന്ന സമയത്ത് ഗുരുവായൂരിൽ തിരുവാഭരണം നഷ്ടപ്പെട്ടു. ഇതുവരെ ഒരു തരി തിരിച്ചുകിട്ടിയില്ല. ആ തിരുവാഭാരണം എവിടെ? പ്രതി ജയിലിൽ തന്നെ ആണല്ലോ. സ്വർണ്ണക്കൊള്ളയിൽ പാർട്ടി നടപടിയുണ്ടാകും. മുഖം രക്ഷിക്കാൻ നടപടി എടുക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

കൊല്ലം കൊട്ടിയത്ത് ദേശീയ പാത തകർന്നു വീണ് അപകടം

കൊല്ലം: കൊല്ലം കൊട്ടിയത്തിന് സമീപം മൈലക്കാട് ദേശീയ പാത തകർന്നുവീണതായി റിപ്പോർട്ട്. സംരക്ഷണ ഭിത്തി ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം സ്കൂൾ വാഹനം ഉൾപ്പെടെ അപകടത്തിൽപ്പെട്ടു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സംരക്ഷണ ഭിത്തി ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീണ് ആണ് അപകടം ഉണ്ടായത്.

ഇന്ത്യയും റഷ്യയും ഇരട്ട താരകം പോലെ; സൗഹൃദം ആഴമേറിയതെന്ന് മോദി, എട്ട് കരാറുകളിൽ ഒപ്പുവെച്ചു

ഡൽഹി: ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പങ്കിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴമേറിയതാണെന്നും ഇരട്ട താരകം പോലെ  നിലനിൽക്കുന്ന ഈ സൗഹൃദത്തിന് പുടിന്റെ സംഭാവന വളരെ വലുതാണെന്നും മോദി പത്രസമ്മേളനത്തിൽ പറഞ്ഞു.

ഹൈദരാബാദ് ഹൗസിൽ വാർഷിക ഉച്ചകോടിക്കും ഉഭയകക്ഷി ചർച്ചകൾക്കും ശേഷം മോദിയും പുടിനും നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി.

“ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും റഷ്യയും വളരെക്കാലമായി തോളോട് തോൾ ചേർന്ന് നിൽക്കുകയാണ്. പഹൽഗാമിലെ ഭീകരാക്രമണമായാലും ക്രോക്കസ് സിറ്റി ഹാളിന് നേരെയുണ്ടായ ഭീരുത്വം നിറഞ്ഞ ആക്രമണമായാലും, ഈ സംഭവങ്ങളുടെയെല്ലാം മൂലകാരണം ഒന്നുതന്നെയാണ്.

ഭീകരത മാനവികതയുടെ മൂല്യങ്ങൾക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും അതിനെതിരായ ആഗോള ഐക്യമാണ് നമ്മുടെ ഏറ്റവും വലിയ ശക്തിയെന്നുമാണ്  ഇന്ത്യയുടെ അചഞ്ചലമായ വിശ്വാസം,” പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

ഇന്ത്യയും റഷ്യയും ആകെ എട്ട് കരാറുകളിൽ ഒപ്പുവച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തൊഴിൽ, കുടിയേറ്റ മേഖലകളിൽ രണ്ട് കരാറുകളിൽ ഒപ്പുവച്ചു. ആരോഗ്യം, ഷിപ്പിംഗ് മേഖലകളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. റഷ്യയിൽ നിന്ന് കൂടുതൽ രാസവളങ്ങൾ വാങ്ങാനും ഇന്ത്യ സമ്മതിച്ചു.

ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ വിളമ്പും; നിയമപരമായ പ്രശ്നങ്ങളില്ലെന്ന് കെ ജയകുമാർ

തിരുവനന്തപുരം: ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കേരള സദ്യ വിളമ്പുമെന്ന് വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ. പുലാവും സദ്യയുമാണ് നൽകുന്നത്. ഒരു ദിവസം പുലാവ് നൽകിയാൽ അടുത്ത ദിവസം സദ്യ വിളമ്പും. നിയമപരമായ പ്രശ്നങ്ങളില്ല. ഒമ്പത് കോടി രൂപ അന്നദാന ഫണ്ടിലുണ്ട്. അതുകൊണ്ട് ഫണ്ട് പ്രശ്മനില്ലെന്നും കെ ജയകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം ഡിസംബർ രണ്ട് മുതൽ കേരള സദ്യ നൽകാനായിരുന്നു തീരുമാനം. എന്നാൽ സജ്ജീകരണങ്ങൾ പൂർത്തിയാകാത്തതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. നിയമപരമായ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. തുടർന്ന് ഇന്ന് നടന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടായിരിക്കുന്നത്.

ഒൻപതാം ദിനവും ഒളിവിൽ; ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിനായി തിരച്ചിൽ വ്യാപകമാക്കി എസ്ഐടി

തിരുവനന്തപുരം: ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിനായി തിരച്ചിൽ വ്യാപകമാക്കി എസ്ഐടി. ഒൻപതാം ദിനവും ഒളിവിൽ തുടരുകയാണ് രാഹുൽ. സംസ്ഥാനത്ത് രാഹുൽ എത്തിയെന്ന നിഗമനത്തിൽ ആണ് പൊലീസ് വ്യാപക പരിശോധന നടത്തുന്നത്.

അതേസമയം പാലക്കാട്, കാസർകോട്, കണ്ണൂർ വയനാട് തുടങ്ങിയ അതിർത്തി ജില്ലകളിൽ ആണ് അന്വേഷണ സംഘം പഴുതടച്ച പരിശോധന നടത്തുന്നത്. അതിർത്തി ജില്ലകളിലെ ചെക്ക്‌പോസ്റ്റുകളിൽ കർശനനിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ് അന്വേഷണം സംഘം.

അതുപോലെ തന്നെ കാസർഗോഡ്, മംഗലാപുരം ഉൾപ്പടെയുള്ള അതിർത്തികളിൽ ഹോട്ടലുകളിലും പൊലീസ് തെരച്ചിൽ നടത്തുന്നുണ്ട്. ഈ ജില്ലകളിലെ റിസോർട്ടുകളും ഹോട്ടലുകളും എസ്ഐടി നിരീക്ഷിക്കുന്നുണ്ട്. ജില്ലകളിലെ പ്രാദേശിക നേതാക്കളും അന്വേഷണ പരിധിയിലാണ്.