എറണാകുളം: മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് ഇന്ന് കൊച്ചിയിൽ മാധ്യമ പ്രവർത്തകരുമായുള്ള മുഖാമുഖം.
ശബരിമല സ്വർണകൊള്ള, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്, കിഫ്ബി മസാല ബോണ്ടിലെ ഇഡി നോട്ടീസ് തുടങ്ങിയ വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.
ഇന്ന് രാവിലെ 11 മണിക്ക് എറണാകുളം പ്രസ് ക്ലബ്ബിലാണ് മീറ്റ് ദ പ്രസ്. വരും ദിവസങ്ങളിൽ തൃശ്ശൂർ, മലപ്പുറം,കോഴിക്കോട്, കണ്ണൂർ ജില്ലകളിലും സംവാദ പരിപാടിയുണ്ട്.
നാളെയാണ് തൃശൂരിലെ സംവാദ പരിപാടി. ശബരിമല സ്വര്‍ണകൊള്ളയിലടക്കം മുഖ്യമന്ത്രിയുടെ മറുപടിയുണ്ടാകുമോയെന്നാണ് അറിയാനുള്ളത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സം കേസിലും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും
സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍; തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് സർക്കാർ
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്ന സ്ത്രീസുരക്ഷാ പദ്ധതി തദ്ദേശ തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് നടപ്പാക്കുവെന്ന് സംസ്ഥാന സർക്കാർ.
സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടേതെന്ന പേരില്‍ പലയിടത്തും വിതരണം ചെയ്തത് വ്യാജ അപേക്ഷകളെന്നാണ് സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകിയിരിക്കുന്നത്.
പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് കമ്മീഷന് പരാതികൾ എത്തിയതിന് പിന്നാലെയാണ് സര്‍ക്കാരിന്‍റെ വിശദീകരണം.
നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ പ്രായമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.
സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത ട്രാൻസ് വുമൺ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് എല്ലാ മാസവും സാമ്പത്തിക സഹായം ഈ പദ്ധതിയിലൂടെ ഉറപ്പാക്കും.
35 മുതൽ 60 വയസ്സ് വരെയുള്ള, നിലവിൽ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്ത എ.എ.വൈ (മഞ്ഞക്കാർഡ്), പി.എച്ച്.എച്ച് (മുൻഗണനാ വിഭാഗം-പിങ്ക് കാർഡ്) വിഭാഗത്തിൽപെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000/ രൂപ വീതം സ്ത്രീ സുരക്ഷ പെൻഷൻ അനുവദിക്കും.
31.34 ലക്ഷം സ്ത്രീകളായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. പ്രതിവർഷം 3,800 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ ചെലവിടുക.
2025ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത് മഹാ കുംഭമേള! റിപ്പോർട്ട് പുറത്തുവിട്ട് ഗൂഗിൾ
ഈ വർഷം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ സ്ഥലങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിൾ. ഇന്ത്യൻ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റുകൾ എത്രത്തോളം വൈവിധ്യപൂർണ്ണമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ലിസ്റ്റ്.
ഗൂഗിളിന്റെ ഇന്ത്യയിലെ ഏറ്റവും ട്രെൻഡിംഗ് സെർച്ചുകളിൽ മഹാകുംഭ മേള 2025 ആണ് ഒന്നാം സ്ഥാനം നേടിയത്. ആത്മീയ ടൂറിസത്തിന്റെ ഉയർച്ചയെ അത് എത്രത്തോളം ശക്തമായി സ്വാധീനിച്ചു എന്നാണ് ഗൂഗിൾ റിപ്പോർട്ട് കാണിച്ചു തരുന്നത്.
ഇന്ത്യയുടെ ആത്മീയ പൈതൃകം അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന സമയമാണിത്. ഇന്ത്യയുടെ ആത്മീയ പൈതൃകം അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന ഈ സമയത്ത്, ആഗോള ആത്മീയ-ടൂറിസം ഭൂപടത്തിൽ ഇന്ത്യയെ ഉറച്ചുനിൽക്കാൻ മഹാ കുംഭമേള സഹായിച്ചിട്ടുണ്ടെന്ന് നിരവധി യാത്രാ വിദഗ്ധർ പറയുന്നു .
ദക്ഷിണേഷ്യയിലെ വർദ്ധിച്ചുവരുന്ന യാത്രാ താൽപ്പര്യത്തെയാണ് തിരയൽ പട്ടിക പ്രതിഫലിപ്പിക്കുന്നത് . ഫിലിപ്പീൻസ് (2-ാം സ്ഥാനം), വിയറ്റ്നാമിലെ ഫു ക്വോക്ക് (6-ാം സ്ഥാനം), തായ്‌ലൻഡിലെ ഫുക്കറ്റ് (7-ാം സ്ഥാനം), മാലിദ്വീപ് (8-ാം സ്ഥാനം) തുടങ്ങിയ സ്ഥലങ്ങളും പട്ടികയിൽ ഇടം നേടി.
ട്രെൻഡിംഗ് സെർച്ചുകളിൽ കശ്മീർ (5-ാം സ്ഥാനം), പോണ്ടിച്ചേരി (10-ാം സ്ഥാനം) എന്നിവയും ഇടം നേടി. അന്തരാഷ്ട്ര ടൂറിസം രംഗത്ത് ദക്ഷിണേഷ്യയുടെ സ്വാധീനം ശക്തമായി മാറുന്നതാണ് പട്ടികയിൽ കാണാനാകുന്നത്.

ഇൻഡിഗോ റദ്ദാക്കൽ: റീഫണ്ട് ലഭിക്കുമോ? നിങ്ങളുടെ അവകാശങ്ങൾ?; കൂടുതൽ അറിയാം
ഇൻഡിഗോ വിമാനങ്ങൾ വ്യാപകമായി റദ്ദാക്കുകയും വൈകുകയും ചെയ്യുന്ന സാഹചര്യത്തിൽ യാത്രക്കാർക്കുള്ള അവകാശങ്ങളെക്കുറിച്ച് കൂടുതൽ അറിയാം. ഡിജിസിഎ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് എപ്പോൾ, എങ്ങനെ റീഫണ്ട് ക്ലെയിം ചെയ്യാമെന്നും ആവശ്യമായ രേഖകൾ എന്തെല്ലാമാണെന്ന് നോക്കാം.
ഇപ്പോൾ ഇൻഡിഗോ വിമാനങ്ങൾക്ക് വൻതോതിലുള്ള റദ്ദാക്കലുകളും നീണ്ട കാലതാമസങ്ങളും നേരിടുന്നു എന്ന തരത്തിലുള്ള വാർത്തകൾ നാം ദിനം പ്രതി കാണാറുണ്ട്. കൂട്ട റദ്ദാക്കലുകൾ മുതൽ മണിക്കൂറുകൾ നീണ്ട കാലതാമസം വരെ സ്ഥിരം പ്രശ്‌നമാണ്. 100 കണക്കിന് വിമാന സർവ്വീസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കിയത്. ഈ സാഹചര്യത്തിൽ യാത്രികരുടെ അവകാശങ്ങളെക്കുറിച്ചും നിങ്ങൾക്ക് എങ്ങനെ, എപ്പോൾ റീഫണ്ട് ക്ലെയിം ചെയ്യാമെന്നതിനെക്കുറിച്ചും അറിയാം.
റീഫണ്ട്
നിങ്ങളുടെ വിമാനം റദ്ദാക്കുകയോ ഒരു നിശ്ചിത സമയത്തിനപ്പുറം വൈകുകയോ ചെയ്‌താൽ, ഡിജിസിഎയുടെ ‘പാസഞ്ചർ റൈറ്റ്സ്’ മാർഗ്ഗനിർദ്ദേശങ്ങൾ (സിഎആർ സെക്ഷൻ 3, സീരീസ് എം, പാർട്ട് II) പ്രകാരം നിങ്ങൾക്ക് റീഫണ്ട് ലഭിക്കും.
നിങ്ങൾക്ക് എപ്പോൾ റീഫണ്ട് ലഭിക്കും?
നിങ്ങളുടെ വിമാനം രണ്ട് മണിക്കൂറിൽ കൂടുതൽ വൈകിയാൽ, നിങ്ങൾ യാത്ര ചെയ്യേണ്ടെന്ന് തീരുമാനിച്ചാൽ.
നിങ്ങളുടെ വിമാനം റദ്ദാക്കപ്പെടുകയും വാഗ്ദാനം ചെയ്ത ഇതര വിമാനത്തിൽ നിന്ന് നിങ്ങൾ ഒഴിവാകുകയും ചെയ്താൽ
ന്യായമായ സമയപരിധിക്കുള്ളിൽ എയർലൈനിന് മറ്റൊരു വിമാനം നൽകാൻ കഴിയില്ല എങ്കിൽ.
റീഫണ്ട് ലഭിക്കാൻ ആവശ്യമായ രേഖകൾ
നിങ്ങളുടെ ഇ-ടിക്കറ്റിന്റെ പകർപ്പ്
ബോർഡിംഗ് പാസ്
പേയ്‌മെന്റ് രസീത് അല്ലെങ്കിൽ ബാങ്ക് ഇടപാട് തെളിവ്
എയർലൈനിൽ നിന്നുള്ള റദ്ദാക്കൽ അല്ലെങ്കിൽ കാലതാമസ അറിയിപ്പ്
ടിക്കറ്റ് റദ്ദാക്കുകയോ വൈകുകയോ ചെയ്‌താൽ ഏഴ് ദിവസത്തിനുള്ളിൽ യാത്രക്കാരൻ എയർലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്.
യാത്രക്കാരുടെ അവകാശങ്ങൾ
എയർലൈനുകൾ അവരുടെ അടുത്ത ലഭ്യമായ വിമാനത്തിൽ നിങ്ങളെ താമസിപ്പിക്കണം. അല്ലെങ്കിൽ നിങ്ങൾ ആവശ്യപ്പെടുകയും സീറ്റുകൾ ലഭ്യമാവുകയും ചെയ്താൽ മറ്റൊരു കമ്പനിയുടെ വിമാനത്തിലേക്ക് മാറ്റണം.
ഭക്ഷണം
നിങ്ങളുടെ യാത്രയ്ക്കായി വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യുകയും നിങ്ങളുടെ വിമാനം കൂടുതൽ വൈകുകയും ചെയ്താൽ, ഭക്ഷണം, ലഘുഭക്ഷണം അല്ലെങ്കിൽ വൗച്ചറുകൾ നൽകേണ്ടത് എയർലൈനിന്റെ ഉത്തരവാദിത്തമാണ്. എയർലൈനുകൾക്ക് നിയമപരമായി മറികടക്കാൻ കഴിയാത്ത ഒരു നിയന്ത്രണമാണിത്.
താമസ സൗകര്യം
വിമാനക്കമ്പനിയുടെ പ്രശ്‍നങ്ങൾ കാരണമാണ് തടസങ്ങളെങ്കിൽ മാത്രമേ നിങ്ങൾക്ക് താമസ സൗകര്യത്തിന് അർഹതയുള്ളൂ. ഉദാഹരണം: ജീവനക്കാരുടെ കുറവ്, സാങ്കേതിക പ്രശ്നങ്ങൾ, പ്രവർത്തനത്തിലെ പിഴവ്.
ടോൾ പിരിവ് ഒരു വർഷത്തിനുള്ളിൽ പൂർണ്ണമായി ഇല്ലാതാകും; നിതിൻ ഗഡ്കരി
ഡൽഹി :നിലവിലെ ടോൾ പിരിവ് സമ്പ്രദായം ഒരു വർഷത്തിനുള്ളിൽ പൂർണമായും അവസാനിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു.
ഈ സംവിധാനത്തിന് പകരമായി ഒരു ഇലക്ട്രോണിക് സംവിധാനം നിലവിൽ വരും. ഇത് ഹൈവേ ഉപയോക്താക്കൾക്ക് തടസമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
റോഡ് ഗതാഗത, ഹൈവേ മന്ത്രിയായ നിതിൻ ഗഡ്കരി ലോക്‌സഭയിൽ ചോദ്യോത്തര വേളയിലാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ഈ പുതിയ സംവിധാനം നിലവിൽ പത്തിടങ്ങളിൽ പരീക്ഷിച്ചു കഴിഞ്ഞെന്നും ഒരു വർഷത്തിനുള്ളിൽ ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
“ഈ ടോൾ സംവിധാനം അവസാനിക്കും. ടോളിന്‍റെ പേരിൽ നിങ്ങളെ തടയാൻ ആരുമുണ്ടാകില്ല. ഒരു വർഷത്തിനുള്ളിൽ ഇലക്ട്രോണിക് ടോൾ പിരിവ് രാജ്യത്തുടനീളം നടപ്പിലാക്കും” അദ്ദേഹം വ്യക്തമാക്കി.
“സത്യമേവ ജയതേ” എന്ന് പ്രതികരിച്ച് അതിജീവിത
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നിഷേധിച്ച സെഷൻസ് കോടതി വിധിയിൽ ആഹ്ളാദമറിയിച്ച് ബലാത്സംഗ പരാതി നൽകിയ അതിജീവിത.
ആദ്യമായി മുഖ്യമന്ത്രിക്ക് പരാതി നൽകിയ അതിജീവിതയാണ് സമൂഹമാധ്യമത്തിലൂടെ ഈ പ്രതികരണം നടത്തിയത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് നടി റിനി ആൻ ജോർജ്.
അതിജീവിതകളുടെ സന്തോഷത്തിൽ പങ്കു ചേരുന്നുവെന്നും തൻ്റെ സഹോദരിമാർക്ക് നീതി നൽകാൻ നിമിത്തമായതിൽ സന്തോഷിക്കുന്നുവെന്നും നടി പറഞ്ഞു.
ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി രാഹുല്‍; ഓൺലൈനായി മുൻകൂർ ജാമ്യാപേക്ഷ നൽകും
കൊച്ചി: ബലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതോടെ ഹൈക്കോടതിയെ സമീപിക്കാൻ നീക്കവുമായി രാഹുൽ മാങ്കൂട്ടത്തില്‍ രംഗത്ത്. ഉത്തരവിന്‍റെ പകർപ്പ് കിട്ടിയാല്‍ തൊട്ടു പിന്നാലെ ഓൺലൈനായി മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് ആലോചന എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം ഹര്‍ജി നാളെ ഉച്ചയോടെ ബെഞ്ചിൽ കൊണ്ടുവരാൻ കഴിയുമോ എന്നും പരിശോധിക്കുന്നുണ്ട്. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ എസ് രാജീവാകും രാഹുൽ മാങ്കൂട്ടത്തിലിനായി ഹാജരാവുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ഒടുവിൽ പുറത്ത്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്
തിരുവനന്തപുരം: ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്.
അതേസമയം നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിൽ അതിജീവിതയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണം; രജിസ്റ്റർ ചെയ്തത് 36 കേസുകൾ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിൽ അതീജിവിതയ്ക്ക് നേരെ സൈബർ ആക്രമണം രൂക്ഷമാകുന്നതായി റിപ്പോർട്ട്. സംസ്ഥാനത്ത് ഇതിനോടകം 36 കേസുകളാണ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ രജിസ്റ്റർ ചെയ്തത് എന്നാണ് കണക്കുകൾ.
അതേസമയം ഈ കേസുകളിൽ പലതിലും ലൈംഗികച്ചുവയോടെ അധിക്ഷേപിച്ചതടക്കം വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിൽ അതിജീവിതയെ അപമാനിക്കുന്ന തരത്തിൽ കമന്റിടുന്നവർക്കെതിരെയും കേസെടുക്കുന്നുണ്ട്.
എന്നാൽ വിഷയവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ നിരീക്ഷണം തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; വിധിപ്രസ്താവം ഒരുമണിയോടെ?
തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇരുഭാഗത്തിന്റെയും വാദം പൂർത്തിയായതായി റിപ്പോർട്ട്. ഒരു മണിയോടെ വിധി പ്രസ്താവിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അറസ്റ്റ് തടയണമെന്ന കാര്യത്തിലുള്ള വിധി ആദ്യം പുറപ്പെടുവിക്കും. ഇന്നലെ അടച്ചിട്ട കോടതിമുറിയിൽ ഒന്നര മണിക്കൂർ നേരത്തെ വാദം പൂർത്തിയായിരുന്നു. ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. പുതിയ തെളിവ് പരിശോധിച്ചാണ് വാദം പൂർത്തിയാക്കിയിരിക്കുന്നത്.