കൊച്ചി: വൈറ്റില പൊന്നൂരുന്നിയിലെ ക്രൈസ്റ്റ് കിങ് കോൺവെന്റ് ഹൈസ്കൂളിൽ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318സി യിലെ കോച്ചിൻ ക്രൗൺ സിറ്റി ക്ലബിന്റെ നേതൃത്വത്തിൽ പീസ് പോസ്റ്റർ മത്സരം നടന്നു. സമാധാന സന്ദേശം പ്രചരിപ്പിക്കുന്ന ചിത്രരചന മത്സരത്തിൽ 65-ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.
അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ലതീഫ് എം.ബി. (ക്രൈംബ്രാഞ്ച്), സിനിമ നടി പ്രിൻസി ഫിലിപ്പ്, സിനിമ സംവിധായകൻ ലയൺ പോളി വടക്കൻ എന്നിവർ മുഖ്യാതിഥികളായി എത്തി. ആശംസാപ്രസംഗവും വിജയികൾക്കുള്ള സമ്മാനവിതരണവും അതിഥികൾ നിർവഹിച്ചു.
ക്ലബ് പ്രസിഡന്റ് എസ്.എ. നൗഷാദ്, സെക്രട്ടറി വിനീഷ്‌കുമാർ ടി.വി., ട്രെഷറർ വിശ്ണു ടി.വി. എന്നിവരും അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
മത്സരത്തിൽ വിജയിക്കുന്നവർ ഡിസംബർ പതിമൂന്നിന് നടക്കുന്ന ഫൈനലിൽ നേട്ടം കൈവരിച്ചാൽ കുടുംബസമേതം അമേരിക്ക സന്ദർശനത്തിന് അവസരം ലഭിക്കും.

