ദ്വിദിന സന്ദർശനം: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് മണിപ്പൂരിലെത്തും

ഇംഫാൽ: ദ്വിദിന സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് മണിപ്പൂരില്‍ എത്തും.രാഷ്ട്രപതിയായി സ്ഥാനമേറ്റതിനുശേഷമുള്ള ദ്രൗപദി മുർമുവിന്‍റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്.രണ്ടു ദിവസം സംസ്ഥാനത്ത് തുടരുന്ന രാഷ്ട്രപതി, ഇംഫാലിലെ പോളോ എക്സിബിഷനിലും, 86ാമത് നുപി ലാല്‍ ദിനാചരണ പരിപാടികളിലും പങ്കെടുക്കും.

രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി.ഇംഫാൽ എയർപോർട്ട് റോഡിൽ സൗന്ദര്യവത്കരണ പ്രവൃത്തികളും നടന്നുവരികയാണ്.നഗരത്തിലുടനീളം സ്വീകരണത്തിനായി ബാനറുകളും ഹോർഡിങ്ങുകളും ഒരുക്കിയിട്ടുണ്ട്.

അതേസമയം, കലാപത്തെ തുടർന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് രാജിവെച്ചതോടെ, ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്.

കോണ്‍ഗ്രസിലെ സ്ത്രീ ലമ്പടന്മാര്‍ എന്താണ് കാട്ടിക്കൂട്ടുന്നത്? ലൈംഗിക വൈകൃത കുറ്റവാളികളെ ‘വെൽ ഡ്രാഫ്റ്റഡ്’ എന്ന് പറഞ്ഞ് ന്യായീകരിക്കാൻ വന്നാൽ പൊതുസമൂഹം അംഗീകരിക്കില്ല’; രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

0

കണ്ണൂര്‍: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ലൈംഗിക വൈകൃത കുറ്റവാളികളെ ‘വെൽ ഡ്രാഫ്റ്റഡ്’ എന്ന് പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിച്ചാൽ പൊതുസമൂഹം അംഗീകരിക്കില്ലെന്നും ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും പുറത്തുവന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട കെപിസിസി സണ്ണി ജോസഫിന്‍റെ പ്രതികരണത്തിലാണ് കോൺഗ്രസിനെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. കോണ്‍ഗ്രസിലെ സ്ത്രീ ലമ്പടന്മാര്‍ എന്താണ് കാട്ടിക്കൂട്ടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. കോണ്‍ഗ്രസിനടക്കം ലഭിച്ച പരാതികളിൽ ഇരയായ ആളുകള്‍ പങ്കുവെച്ച ആശങ്കകള്‍ പരിശോധിച്ചാൽ അവരെ കൊന്നു തള്ളുമെന്ന ഭീഷണിയാണ് ഉയര്‍ത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ യഥാർത്ഥത്തിൽ നടന്ന കാര്യങ്ങൾ തുറന്നു പറയാൻ പലർക്കും ഭയമാണ്. ഇപ്പോൾ പുറത്തുവന്നിട്ടുള്ളതിനേക്കാളും കൂടുതൽ കാര്യങ്ങൾ ഇനിയും പുറത്തുവന്നേക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിൽ യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത് യുഡിഎഫിന്‍റെ നിലപാടായിട്ടേ കാണാൻ കഴിയൂ. നാടും സർക്കാരും അതിജീവിതയോടൊപ്പമാണ് അത് എല്ലായ്‌പ്പോഴും അങ്ങനെ തന്നെയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ പരാതിയിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്നലെ സംശയം ഉന്നയിച്ചിരുന്നു. ‘വെൽ ഡ്രാഫ്റ്റഡ്’ പരാതിയായിരുന്നുവെന്നും അതിന് പിന്നിൽ ലീഗൽ ബ്രെയിനുണ്ടെന്നും അതിന്‍റെ ഉദ്ദേശം അറിയാമെന്നുമായിരുന്നു സണ്ണി ജോസഫിന്‍റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് ചോദ്യങ്ങളോട് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

വോട്ടു ചെയ്യാനെത്തിയ ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. കണ്ണൂര്‍ പിണറായി പഞ്ചായത്തിലെ കാട്ടിലെപീടിക ചേരിക്കൽ ജൂനിയര്‍ ബേസിക് സ്കൂളില്‍ ആണ് മുഖ്യമന്ത്രി കുടുംബത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയതും വോട്ട് രേഖപ്പെടുത്തിയതും. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എൽഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയാണുള്ളത് എന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിന്‍റെ മേഖലയിലടക്കം എൽഡിഎഫ് അനുകൂല തരംഗമുണ്ടാകും. മികവാര്‍ന്ന വിജയത്തിലേക്ക് എൽഡിഎഫ് കുതിക്കുന്ന കാഴ്ചയായിരിക്കും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുക എന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ എൽഡിഎഫ് നല്ല ആത്മവിശ്വാസത്തോടെയാണ് നേരിട്ടത്. രണ്ടു ഘട്ടങ്ങളിലെയും തെരഞ്ഞെടുപ്പ് ഇന്നത്തോടെ പൂര്‍ത്തിയാവുകയാണ്. എൽഡിഎഫിന് വലിയതോതിലുള്ള പിന്തുണ ജനങ്ങളിൽ നിന്നും ലഭിക്കുന്നുവെന്നതാണ് പ്രചാരണത്തിലൂടെ വ്യക്തമായത്.

ശബരിമലയുടെ കാര്യത്തിൽ നടക്കാൻ പാടില്ലാത്തത് നടന്നുവെന്നത് സത്യമാണ്. എന്നാൽ വിഷയത്തിൽ സർക്കാർ കര്‍ശന നിലാപാട് സ്വീകരിച്ചിട്ടുമുണ്ട്. ഈ സര്‍ക്കാര്‍ അല്ലായിരുന്നെങ്കിൽ ഇത്തരമൊരു നടപടിയുണ്ടാകില്ലെന്ന് വിശ്വാസികള്‍ക്കടക്കം വ്യക്തമായി. വിശ്വാസികള്‍ക്ക് അടക്കം ഇക്കാര്യത്തിൽ സര്‍ക്കാരിന് പിന്തുണ നൽകുന്നുണ്ട്. എന്നാൽ, യുഡ‍ിഎഫും ബിജെപിയും സര്‍ക്കാരിനെതിരായ ആയുധമാക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയെ മുസ്ലിം പൊതുജനങ്ങള്‍ തള്ളിയ സംഘടനയാണ്. മുസ്ലിം പൊതുജനങ്ങളെ യുഡിഎഫിന് അനുകൂലമാക്കുന്നതിനാണ് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയതെങ്കിൽ അതൊന്നും ഈ തെരഞ്ഞെടുപ്പിൽ യഥാര്‍ഥ്യമാകില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

എത്തുന്നത് വ്യാജ പേരുകളിൽ; ക്ലിനിക്കുകളിൽ എത്തി വനിതാ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് മുന്നിൽ നഗ്നതാ പ്രദർശനം, കാനഡയിൽ 25 കാരനായ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

0

ടൊറന്‍റോ: കാനഡയിൽ മിസിസാഗയിലെ ക്ലിനിക്കുകളിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള വനിതാ ജീവനക്കാർക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ ഇന്ത്യൻ വംശജൻ പിടിയിൽ. 25 കാരനായ വൈഭവ് ആണ് പീൽ റീജിയണൽ പോലീസിന്റെ പിടിയിലായത്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് അഭിനയിച്ചാണ് യുവാവ് ആശുപത്രിയിൽ എത്തിയത്. തുടർന്ന് ഡോക്ടർമാർ ഉൾപ്പടെയുള്ള വനിതാ ജീവനക്കാർക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.

ഒന്നിലധികം ക്ലിനിക്കുകളിൽ എത്തി യുവാവ് നഗ്നതാ പ്രദർശനം നടത്തിയെന്ന് പീൽ റീജിയണൽ പൊലീസ് അറിയിച്ചു. വനിതാ ഡോക്ടർമാരെ അനുചിതമായി സ്പർശിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈഭവ് ക്ലിനിക്കുകളിൽ എത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു.

ഈ വർഷം പല മാസങ്ങളിലായി പല ക്ലിനിക്കുകളിൽ യുവാവ് എത്തിയെന്നും പൊലീസ് പറഞ്ഞു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ബ്യൂറോ (സിഐബി) യുവാവിനെ അറസ്റ്റ് ചെയ്തെന്നും പീൽ റീജിയണൽ പൊലീസ് അറിയിച്ചു. ചില ക്ലിനിക്കുകളിൽ വ്യാജ പേരിലാണ് യുവാവ് വന്നതെന്ന് പൊലീസ് പറഞ്ഞു.

ആകാശ്ദീപ് സിങ് എന്ന പേരിലാണ് ചില ക്ലിനിക്കുകളിൽ ഇയാൾ എത്തിയത്. ഡിസംബർ 4 നാണ് വൈഭവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തയത്. ജാമ്യാപേക്ഷയിൽ വാദം തുടങ്ങിയിട്ടില്ല. ഇയാൾ ഇപ്പോഴും കസ്റ്റഡിയിലാണ്. പൊതുസ്ഥലത്ത് മോശമായി പെരുമാറൽ, വ്യാജ തിരിച്ചറിയൽ രേഖ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇയാൾക്കെതിരെ പരാതി നൽകാതിരുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാവാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.

ഇനിയും പരാതിയുമായി മുന്നോട്ട് വരാത്ത കൂടുതൽ ഇരകൾ ഉണ്ടാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രസക്തമായ വിവരങ്ങൾ ഉള്ളവർ അന്വേഷണത്തെ സഹായിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. “ഈ സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 12 ഡിവിഷൻ സിഐബിയെ 905-453-2121, എക്സ്റ്റൻഷൻ 1233 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു,” എന്ന് പ്രസ്താവനയിൽ പറയുന്നു.

‘എസ്ഐആർ ഫോം തരില്ല, 50 തവണ വന്നാലും ഇതാകും ഗതി’; കൊല്ലത്ത് ബിഎൽഒയ്ക്ക് ക്രൂര മർദ്ദനം, നിലത്തിട്ട് നെഞ്ചിൽ ചവിട്ടി

0

കൊല്ലം: ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി എസ്‌ഐആർ എസ്ഐആർ എന്യൂമറേഷൻ ഫോം തിരികെ ചോദിച്ച പോളിംഗ് ബൂത്ത് ലെവൽ ഓഫീസർക്ക് (ബിഎൽഒ) ക്രൂരമായ മർദനം. കൊല്ലം അമ്പലംകുന്ന് നെട്ടയത്താണ് സംഭവം. 23-ാം നമ്പർ ബൂത്തിലെ ബിഎൽഒ ആയ ആദർശിനാണ് അജയൻ എന്നയാൾ ഫോം നൽകാതെ കൈയേറ്റം ചെയ്യുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതിനെത്തുടർന്ന് പരിക്കേറ്റത്.

ജോലിയുടെ ഭാഗമായി ആദർശ് ഏഴാം തവണയാണ് അജയന്റെ വീട്ടിൽ ഫോം വാങ്ങാൻ എത്തിയത്. ഈ സമയത്താണ് വീട്ടുടമസ്ഥൻ പ്രകോപിതനാകുകയും ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ട് നെഞ്ചിൽ ചവിട്ടുകയും ചെയ്തതെന്ന് ബിഎൽഒ പോലീസിന് മൊഴി നൽകി. എത്ര തവണ വന്നാലും ഫോം തിരികെ തരില്ലെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും ആദർശ് പറയുന്നു. നിരവധിപേർ നോക്കി നിൽക്കെയാണ് ഉദ്യോഗസ്ഥനെതിരെ ആക്രമണം ഉണ്ടായത്.

പൊല്ലൂരിലെ പിഡബ്ല്യുഡി ഓഫീസിൽ സീനിയർ ക്ലാർക്കായി ജോലി ചെയ്യുന്ന ആദർശ്, അക്രമി നാട്ടിലെ പൊതുശല്യമാണെന്നും നിരവധി കേസുകളിൽ പ്രതിയാണെന്നും പോലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പൂയപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

‘എസ്ഐആർ ഫോം തരില്ല, 50 തവണ വന്നാലും ഇതാകും ഗതി’; കൊല്ലത്ത് ബിഎൽഒയ്ക്ക് ക്രൂര മർദ്ദനം, നിലത്തിട്ട് നെഞ്ചിൽ ചവിട്ടി

0

കൊല്ലം: ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി എസ്‌ഐആർ എസ്ഐആർ എന്യൂമറേഷൻ ഫോം തിരികെ ചോദിച്ച പോളിംഗ് ബൂത്ത് ലെവൽ ഓഫീസർക്ക് (ബിഎൽഒ) ക്രൂരമായ മർദനം. കൊല്ലം അമ്പലംകുന്ന് നെട്ടയത്താണ് സംഭവം. 23-ാം നമ്പർ ബൂത്തിലെ ബിഎൽഒ ആയ ആദർശിനാണ് അജയൻ എന്നയാൾ ഫോം നൽകാതെ കൈയേറ്റം ചെയ്യുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതിനെത്തുടർന്ന് പരിക്കേറ്റത്.

ജോലിയുടെ ഭാഗമായി ആദർശ് ഏഴാം തവണയാണ് അജയന്റെ വീട്ടിൽ ഫോം വാങ്ങാൻ എത്തിയത്. ഈ സമയത്താണ് വീട്ടുടമസ്ഥൻ പ്രകോപിതനാകുകയും ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ട് നെഞ്ചിൽ ചവിട്ടുകയും ചെയ്തതെന്ന് ബിഎൽഒ പോലീസിന് മൊഴി നൽകി. എത്ര തവണ വന്നാലും ഫോം തിരികെ തരില്ലെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും ആദർശ് പറയുന്നു. നിരവധിപേർ നോക്കി നിൽക്കെയാണ് ഉദ്യോഗസ്ഥനെതിരെ ആക്രമണം ഉണ്ടായത്.

പൊല്ലൂരിലെ പിഡബ്ല്യുഡി ഓഫീസിൽ സീനിയർ ക്ലാർക്കായി ജോലി ചെയ്യുന്ന ആദർശ്, അക്രമി നാട്ടിലെ പൊതുശല്യമാണെന്നും നിരവധി കേസുകളിൽ പ്രതിയാണെന്നും പോലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പൂയപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശ്രീരാമന്റെ “അസ്ത്രാലയം” പിന്നീട് ഓസ്‌ട്രേലിയയായി; വീണ്ടും വിവാദ പരാമർശവുമായി പൂക്കി ബാബ

0

ജബൽപുർ: സോഷ്യൽ മീഡിയയിൽ ‘പൂക്കി ബാബ’ എന്ന പേരിൽ പരിചിതനായ ആത്മീയപ്രഭാഷകൻ അനിരുദ്ധാചാര്യ പലപ്പോഴും വിവാദ പ്രസ്താവനകളാലാണ് വാർത്തകളിൽ ഇടംപിടിക്കാറുള്ളത്. ഇപ്പോഴിതാ, പൂക്കി ബാബയുടെ പുതിയൊരു പ്രസ്താവനയും വിവാദമായിരിക്കുകയാണ്. രാമ–രാവണ യുദ്ധകാലത്താണ് ഇന്ന് ഓസ്‌ട്രേലിയയെന്ന് അറിയപ്പെടുന്ന ഭൂഖണ്ഡം രൂപം കൊണ്ടതെന്നാണ് പൂക്കി ബാബയുടെ പ്രസ്താവന. ഇതിന്റെ വീഡിയോ ഇപ്പോൾ സൈബറിടങ്ങളിൽ വൈറലാണ്.

ഇൻസ്റ്റഗ്രാമിൽ ‘ഓസ്‌ട്രേലിയയുടെ യാഥാർത്ഥ്യം’ എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് അനിരുദ്ധാചാര്യ തന്റെ വാദം വിശദീകരിച്ചത്. രാമായണത്തിലെ യുദ്ധാനന്തരം ഉണ്ടായ സാഹചര്യങ്ങളാണ് അദ്ദേഹം വീഡിയോയിൽ അവതരിപ്പിക്കുന്നത്.

രാമ -രാവണ യുദ്ധത്തിൽ മരിച്ച സൈനികരുടെ വാളുകളും മറ്റു ആയുധങ്ങളും ലങ്കയിൽ വലിയ തോതിൽ കെട്ടിക്കിടന്നിരുന്നു എന്നാണ് പൂക്കി ബാബ പറയുന്നത്. ഈ ആയുധങ്ങൾ സാധാരണക്കാരുടെ കൈയ്യിലെത്തുകയാണെങ്കിൽ ദുരുപയോഗമുണ്ടാകുമെന്ന ഭയം രാമനുണ്ടായതിനെ തുടർന്ന്, അവയെ ലങ്കയിൽ നിന്നും അകലെയുള്ള ഒരു ദ്വീപിലേക്കു മാറ്റാൻ രാമസേനക്ക് നിർദ്ദേശം നൽകിയത്രെ.
ആ ദ്വീപിനെ “അസ്ത്രാലയം” എന്നാണു വിളിച്ചിരുന്നത്; പിന്നീട് അതാണ് ഓസ്‌ട്രേലിയ എന്ന പേരിലേക്കു മാറിയതെന്ന് പൂക്കി ബാബ പറയുന്നു.

വീഡിയോ ഇതിനോടകം ഏഴ് മില്യണിലധികം പേർ കണ്ടു കഴിഞ്ഞു. എന്നാൽ, സോഷ്യൽ മീഡിയയിലുടനീളം ഈ വാദത്തെക്കുറിച്ച് ശക്തമായ പരിഹാസം ഉയർന്നിട്ടുണ്ട്. കമന്റ് സെക്ഷനിൽ ഉപയോക്താക്കൾ വിവിധ തരത്തിലെ ട്രോളുകളുമായി രംഗത്തെത്തിയിരിക്കുകയാണ്.
“അതുകൊണ്ടാണ് ഓസ്ട്രേലിയൻ ക്രിക്കറ്റർമാർ ബാറ്റ് വാളുപോലെ വീശുന്നത്!” എന്നൊരു പരിഹാസ കമന്റ്. “ഓസ്‌ട്രേലിയയ്ക്ക് നീതി വേണം,” മറ്റൊരാൾ കുറിച്ചു. “അതുപോലെ ഐഫോണും ഐസക് ന്യൂട്ടൺ തന്നെയായിരിക്കുമല്ലോ കണ്ടുപിടിച്ചത്?” എന്ന് മറ്റൊരു ഉപയോക്താവ് പറയുന്നു.

നടിയെ അക്രമിച്ച കേസ്; വിധിയുടെ ഉള്ളടക്കം ചോര്‍ന്നെന്ന ഊമകത്ത് ചീഫ് ജസ്റ്റിസിന് കൈമാറിയ സംഘടനാ പ്രസിഡന്റിനെ തള്ളി അഭിഭാഷക അസോസിയേഷന്‍

0

കൊച്ചി: പ്രസിഡന്റിന്റെ കത്ത് എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ അറിവോടെയല്ലെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍. നടിയെ അക്രമിച്ച കേസിൽ വിധിയുടെ ഉള്ളടക്കം ചോര്‍ന്നെന്ന ഊമകത്ത് ചീഫ് ജസ്റ്റിസിന് കൈമാറിയ സംഘടനാ പ്രസിഡണ്ടിനെ അഭിഭാഷക അസോസിയേഷന്‍ തള്ളി. ജഡ്ജിമാര്‍ക്ക് ചോദ്യം ചെയ്യപ്പെടാനാകാത്ത വിശ്വാസ്യതയുണ്ടെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

നടിയെ അക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവ് ചോർന്നതായി ആരോപിച്ചുള്ള ഊമകത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് കത്ത് കൈമാറിയത്. കത്തിലെ പരാമർശങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് ചീഫ് ജസ്റ്റിസിന് കത്ത് കൈമാറി.

ജഡ്ജി ഹണി എം. വർഗീസ് സുഹൃത്തായ ഷേർളിയെക്കൊണ്ട് വിധി തയ്യാറാക്കുകയും, ദിലീപിന്റെ സുഹൃത്തും കേസിലെ പ്രതിയുമായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചു എന്നുമാണ് ഊമകത്തിലുള്ളത്. ഡിസംബർ രണ്ടിന് എഴുതിയതായി തീയതി വെച്ച കത്ത് ഇന്ത്യൻ പൗരൻ എന്ന പേരിൽ ആണ് തയ്യാറാക്കിയിരിക്കുന്നത്.

കത്ത് സംബന്ധിച്ചും, കത്തിലെ പരാമർശങ്ങൾ സംബന്ധിച്ചും വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ്, ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് ചീഫ് ജസ്റ്റിസിന് കത്ത് കൈമാറിയിരിക്കുന്നത്. ജഡ്ജി ഹണി എം. വർഗീസ് സുഹൃത്തായ ഷേർളിയെക്കൊണ്ട് വിധി തയ്യാറാക്കുകയും ദിലീപിൻ്റെ സുഹൃത്തും കേസിലെ പ്രതിയുമായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചു എന്നും കത്തിലുണ്ട്.

ജഡ്ജ് ഹണി എം വർഗീസിന് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിമാരുടെ പിന്തുണ ഉണ്ടെന്നും കത്തിലുണ്ട്. വിഷയത്തിൽ കത്ത് അന്വേഷണത്തിനായി വിജിലൻസ് രജിസ്ട്രാർക്കോ മറ്റു ഏതെങ്കിലും ഏജൻസിക്കോ കൈമാറണമെന്നാണ് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻറ് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കിഡ്നിക്ക് പ്രശ്നം ആവുന്നു, സ്റ്റേഷൻ ജാമ്യം കിട്ടേണ്ട കേസാണ്; പ്രതികരിച്ച് രാഹുല്‍ ഈശ്വർ

തിരുവനന്തപുരം: ദിലീപിന് നീതി കിട്ടിയതിൽ സന്തോഷമെന്നും ഞങ്ങളെ പോലുള്ളവർ കള്ളക്കേസില്‍ കുടുക്കപ്പെടുമ്പോൾ മാധ്യമങ്ങൾ പിന്തുണ നല്‍കണം എന്നും പ്രതികരണവുമായി രാഹുല്‍ ഈശ്വർ. രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതികരണം ഉണ്ടായത്.

അതേസമയം കിഡ്നിക്ക് പ്രശ്നം ആവുന്നു എന്ന് ഡോക്ടര്‍ പറഞ്ഞത് കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത് എന്നും നാല് ദിവസം വെള്ളമില്ലാതെയും അഞ്ച് ദിവസം ഭക്ഷണമില്ലാതെയും കിടന്നു എന്നും 11 ദിവസമായി ഞാന്‍ ജയിലില്‍ കിടക്കുന്നു സ്റ്റേഷൻ ജാമ്യം തരേണ്ട കേസാണ് എന്നതും രാഹുൽ പ്രതികരിച്ചു. എന്നാൽ  എന്നെ ഇങ്ങനെ കിടത്തേണ്ട ഒരു ആവശ്യവുമില്ലെന്നും എന്‍റെ 11 കിലോ കുറഞ്ഞു എന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർത്തു.

ശബരിമല ഉരക്കുഴി വെള്ളച്ചാട്ടം: ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്

ശബരിമല: ശബരിമലയിലെ ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് പോകുന്നത്  കഴിവതും ഒഴിവാക്കണമെന്ന് ഭക്തരോടഭ്യർഥിച്ച് വനംവകുപ്പ്.

പ്രദേശത്ത് വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിലും അപകടങ്ങൾ വർധിക്കുന്നതിനാലും സന്നിധാനം സ്‌പെഷ്യൽ ഡ്യൂട്ടി റേഞ്ച് ഓഫീസർ അരവിന്ദ് ബാലകൃഷ്ണനാണ് ഭക്തർക്ക് ജാഗ്രതാ നിർദേശം നൽകിയത്.

കാനനപാതയിലൂടെ വരുന്ന തീർത്ഥാടകരിൽ പലരും ഉരക്കുഴി തീർത്ഥത്തിൽ മുങ്ങിക്കുളിച്ച ശേഷമാണ് സന്നിധാനത്തേക്കെത്തുന്നത്. പാണ്ടിത്താവളത്ത് നിന്നും 400 മീറ്ററിൽ താഴെ മാത്രമകലത്തിലാണ് ഉരക്കുഴി വെള്ളച്ചാട്ടം.


വന്യജീവി സംരക്ഷണ നിയമപ്രകാരം തന്നെ പ്രവേശനത്തിന് നിയന്ത്രണമുള്ള പ്രദേശമാണിതെന്ന് റേഞ്ച് ഓഫീസർ പറഞ്ഞു.

ഉരക്കുഴി ഭാഗത്തേക്ക് ഭക്തർ കടന്നുപോയി അപകടങ്ങൾ വരുന്നത് ഇപ്പോൾ സ്ഥിരമായിരിക്കുകയാണ്.

എല്ലാ ദിവസവും സന്ധ്യാസമയം ആകുമ്പോഴേക്കും ആനകൾ കൂട്ടത്തോടെ, കുട്ടികൾ അടക്കം ഈ ഭാഗത്തേക്ക് ഇറങ്ങാറുണ്ട്.  കഴിയുന്നതും ഭക്തർ അങ്ങോട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കണം.

വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴി ചരിഞ്ഞതും വഴുക്കലുള്ളതുമാണ്. ആളുകൾ വീണു കഴിഞ്ഞാൽ ഗുരുതരമായി പരിക്കേൽക്കാൻ സാധ്യതയുണ്ട്‌.  തീർഥാടകരുടെ

സുരക്ഷയാണ് പ്രധാനമെന്നും നിർദേശം പാലിച്ച് എല്ലാവരും സഹകരിക്കണമെന്നും അരവിന്ദ് ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നാളെ വോട്ട് ചെയ്യാൻ പാലക്കാട് എത്തിയേക്കുമെന്ന് സൂചന

പാലക്കാട്: രണ്ടാമത്തെ ബലാത്സംഗ കേസിൽ ഉപാധികളോടെ തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെ ഒളിവു ജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നാളെ വോട്ട് ചെയ്യാൻ പാലക്കാട് എത്തുമെന്ന് സൂചന.

പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിലാണ് രാഹുലിന് വോട്ട്.രാഹുൽ താമസിക്കുന്ന ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബൂത്തിൽ തന്നെയാണ് രാഹുലിന് വോട്ടുള്ളത്.പാലക്കാട് നഗരസഭയിലെ 24ാം വാര്‍ഡിലാണ് രാഹുലിന് വോട്ടുള്ളതെന്നാണ് പുറത്തു വരുന്ന വിവരം.

അതേസമയം, കഴിഞ്ഞ മാസം 27നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകുന്നത്. ഇതിനുപിന്നാലെയാണ് രാഹുൽ പാലക്കാട് നിന്ന് ഒളിവിൽ പോയത്. 14 ദിവസമായി രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്. ഹൈക്കോടതിക്ക് പിന്നാലെ പ്രിന്‍സിപ്പൽ സെഷൻസ് കോടതിയിൽ നിന്നും മുൻകൂര്‍ ജാമ്യം ലഭിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിൽ വോട്ടവകാശം വിനിയോഗിക്കാൻ വരുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്.

സ്വർണവില വീണ്ടും 95,000 ത്തിന് മുകളിൽ

സ്വർണവില വീണ്ടും ഉയർന്നു. 640 രൂപയാണ് പവന് ഉയർന്നത്. ഇതോടെ ഒരു ദിവസത്തിന് ശേഷം വീണ്ടും സ്വർണവില 95,000 കടന്നു.

ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 95,560 രൂപയാണ്.  ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം.

ഇന്നലെ രണ്ട് തവണയായി സ്വർണവില കുറഞ്ഞിരുന്നു. രാവിലെ 240 രൂപയാണ് പവന് കുറഞ്ഞത്. ഉച്ചയ്ക്ക് 480 രൂപയും കുറഞ്ഞതോടെ വില 95,000 ത്തിന് താഴേക്കെത്തി.

ഒറ്റ ദിവസംകൊണ്ട് സ്വർണത്തിന് 720 രൂപ കുറഞ്ഞത് ഉപഭോക്താക്കൾക്ക് ചെറുതല്ലാത്ത ആശ്വാസം നൽകിയിരുന്നു.  ഈ സാഹചര്യത്തിലാണ് ഇന്നും വീണ്ടും കുതിച്ചുയർന്നത്.

വീണ്ടും ആശ്വാസം: രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം

തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം.

തിരുവനന്തപുരം അഡീഷണല്‍ പ്രിൻസിപ്പൽ സെഷന്‍സ് കോടതിയുടേതാണ് നടപടി. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി ഇന്ന് വിധി പറയാന്‍ മാറ്റുകയായിരുന്നു.

ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണണെന്നാണ് നിർദേശം.

ബെംഗളൂരു സ്വദേശിനിയായ 23 കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. താന്‍ നേരിട്ടത് ക്രൂരമായ ലൈംഗികാതിക്രമമാണെന്ന് അതിജീവിത കഴിഞ്ഞദിവസം മൊഴി നല്‍കിയിരുന്നു.

വിവാഹവാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ച രാഹുല്‍ അതിക്രൂരമായി തന്നെ ബലാത്സംഗം ചെയ്തതായാണ് അതിജീവിത എസ്‌ഐടിക്ക് മൊഴി നല്‍കിയത്. 

തലയില്‍ അടിയേറ്റതിന്‍റെ ഒന്നില്‍ കൂടുതല്‍ പാടുകൾ, കല്ലുകൊണ്ടുള്ള ഇടിയിൽ ആന്തരിക രക്തസ്രാവം; ചിത്രപ്രിയയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

0

കൊച്ചി: മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ കൊല്ലപ്പെട്ട സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. മരണ കാരണം തലയ്ക്ക് ഏറ്റ ഗുരുതര പരിക്കെന്നാണ് കണ്ടെത്തൽ. ചിത്രപ്രിയയെ താൻ കല്ലുപയോ​ഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കാമുകനായ അലൻ പൊലീസിനോട് നേരത്തെ സമ്മതിച്ചിരുന്നു. പിന്നാലെയാണ് പോസ്റ്റ്മോർട്ടം ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

കല്ലുകൊണ്ടുള്ള ഇടിയിൽ ആന്തരിക രക്തസ്രാവം ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ തലയില്‍ അടിയേറ്റതിന്‍റെ ഒന്നില്‍ കൂടുതല്‍ പാടുകൾ ഉണ്ടെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പെൺകുട്ടിയുടെ ശരീരത്തിൽ പിടിവലിയുടെ പാടുകളും ഉണ്ടായിരുന്നു. സംഭവത്തില്‍ പ്രതി അലന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ചിത്രപ്രിയയുടെ മരണം കൊലപാതകാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആൺ സുഹൃത്ത് അലനെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംശയത്തെ തുടർന്ന് ഇയാൾ മദ്യലഹരിയിൽ കല്ലുകൊണ്ട് പെൺകുട്ടിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

തലയ്ക്ക് അടിയേറ്റതായി ഇൻക്യുസ്റ്റിൽ തന്നെ വ്യക്തമായിരുന്നു. ശരീരത്തിൽ മുറിപാടുകളും കണ്ടെത്തിയത്തോടെതന്നെ കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചു. ചിത്രപ്രിയയും ആണ്‍ സുഹൃത്ത് അലനും ഒരുമിച്ച് മലയാറ്റൂർ ജംഗ്ഷൻ വഴി ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യം കൂടി പിന്നാലെ ലഭിച്ചതോടെയാണ് അലനെ കസ്റ്റഡിയിൽ എടുക്കുന്നത്.

രണ്ട് ദിവസമായി ചിത്രപ്രിയക്കു വേണ്ടിയുള്ള തിരച്ചിൽ നടക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകൾ കൂട്ടിയിട്ടിരുന്നു. ഈ കല്ലുകളിൽ രക്തവും പുരണ്ടിരുന്നു. ഇതോടെ വെട്ടുകല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപാതകം നടത്തിയതാകാം എന്ന നിഗമനത്തിൽ‌ പൊലീസ് ഇന്നലെ എത്തിയിരുന്നു.

ബെംഗളരുവിൽ ഏവിയേഷൻ ബിരുദ വിദ്യാർഥിയായ ചിത്രപ്രിയ ശനിയാഴ്ച അടുത്തുള്ള കടയിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. തിരിച്ചുവരാത്തതിനെ തുടർന്ന് വീട്ടുകാർ കാലടി പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെയാണ് പറമ്പിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ അറിയിപ്പിനെ തുടർന്ന് പൊലീസ് പരിശോധന നടത്തുന്നതും മൃതദേഹം കണ്ടെത്തുന്നതും. മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

‘ദിലീപിന് നീതി കിട്ടിയതില്‍ സന്തോഷം, എനിക്കും നീതി വേണം, ഞങ്ങളെ പോലെ ഉള്ളവര്‍ കള്ളക്കേസില്‍ കുടുക്കപ്പെടുമ്പോള്‍ പിന്തുണയ്ക്കണം’; രാഹുല്‍ ഈശ്വര്‍

0

തിരുവനന്തപുരം: എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തിന് എതിരെ പരാതി നൽകിയ പരാതിക്കാരിയെ അപകീര്‍ത്തികരിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ഇന്ന് ഫോര്‍ട്ട് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കായി ഹാജരായി. ഈ മാസം 30-ന് നടന്ന പൊലീസ് അറസ്റ്റ് നടപടിക്കു പിന്നാലെ, വ്യാഴാഴ്ച രാവിലെ 11 മണിവരെ രാഹുലിന്റെ കസ്റ്റഡി നീട്ടി.

“11 ദിവസമായി ജയിലിൽ കിടക്കുകയാണ്, 11 കിലോ ഭാരം കുറഞ്ഞു. ദിലീപിന് നീതി കിട്ടിയതിൽ സന്തോഷമുണ്ട്”. തനിക്കും നീതി വേണം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

കിഡ്നിക്ക് പ്രശ്നമാവുമെന്ന് ഡോക്ടര്‍ പറഞ്ഞു. നാല് ദിവസം വെള്ളമില്ലാതെയും അഞ്ച് ദിവസം ആഹാരമില്ലാതെയും കഴിഞ്ഞു. 11 ദിവസമായി. സ്റ്റേഷന്‍ജാമ്യം കിട്ടേണ്ട കേസ് ആണ്. ദയവായി ഞങ്ങളെ പോലെ ഉള്ളവര്‍ കള്ളക്കേസില്‍ കുടുക്കപ്പെടുമ്പോള്‍ പിന്തുണയ്ക്കണം.

മലപ്പുറം തെന്നലയിൽ കൊട്ടിക്കലാശത്തിൽ യുഡിഎഫ് പ്രവർത്തകർ എത്തിയത് മരംമുറിക്കുന്ന യന്ത്രവാൾ കൊണ്ട്; പരാതി നൽകാനൊരുങ്ങി സിപിഎം പ്രവർത്തകർ

0

മലപ്പുറം: മലപ്പുറം തെന്നലയിൽ കൊട്ടിക്കലാശത്തിൽ യുഡിഎഫ് പ്രവർത്തകർ എത്തിയത് മാരകായുധങ്ങളുമായി. സംഭവത്തെ തുടർന്ന് യുഡിഎഫ് പ്രവർത്തകർക്കെതിരെ പരാതി നൽകാനൊരുങ്ങി സിപിഎം പ്രവർത്തകർ. സംഭവത്തിന്റെ വീഡിയോ വ്യാപകമായി സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.

മരംമുറിക്കുന്ന യന്ത്രവാൾ പ്രവർത്തിപ്പിച്ചായിരുന്നു ആഘോഷം. കുട്ടികൾ ഉൾപ്പെടെ കൊട്ടിക്കലാശത്തിന് എത്തിയിരുന്നു. കൊട്ടിക്കലാശം കൊഴുപ്പിക്കാനായിരുന്നു മാരാകായുധങ്ങൾ പ്രവർത്തിപ്പിച്ചതെന്നാണ് യുഡിഎഫ് പ്രവർത്തകർ ആദ്യം പറഞ്ഞത്. എന്നാലിത് മുതിർന്ന നേതാക്കൾ തടഞ്ഞില്ലയെന്നതും ശ്രദ്ധേയമാണ്.

മരം മുറിക്കുന്ന യന്ത്രങ്ങൾ ഓൺ ആക്കി ശബ്ദം കേൾപ്പിച്ച് ആഘോഷിക്കുകയായിരുന്നു. അപകടം തലനാരിഴയ്ക്കാണ് ഒഴിവായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തിരൂരങ്ങാടി പൊലീസിൽ ഉടൻ പരാതി നൽകുമെന്നും സിപിഎം പ്രവർത്തകർ അറിയിച്ചു. ഇന്നലെ നൂറുകണക്കിനാളുകളാണ് കൊട്ടിക്കലാശം കാണാനായി എത്തിയത്. മരം മുറിക്കുന്ന യന്ത്രം ആളുകളുടെ ഇടയിൽ വച്ചാണ് പ്രവർത്തിപ്പിച്ചതെന്നും പരാതി ഉയരുന്നുണ്ട്.