മണ്ഡലത്തിൽ വീണ്ടും സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്:  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വീണ്ടും പാലക്കാട് മണ്ഡലത്തില്‍ സജീവമാകാന്‍ നീക്കം.  പാലക്കാട്ടെയും മാത്തൂരിലെയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ നേരില്‍ കണ്ടു.

15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം ഇന്നലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തിലെത്തിയത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു രാഹുല്‍ പാലക്കാട് വോട്ട് ചെയ്യാനെത്തിയത്.

വോട്ട് ചെയ്ത് ഇറങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച രാഹുല്‍ എല്ലാം കോടതിക്ക് മുന്നിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും പറഞ്ഞു.

അതേസമയം ഇന്നലെ തന്നെ രാഹുല്‍ എംഎല്‍എ ഓഫീസില്‍ എത്തിയിരുന്നു. രാഹുല്‍ ഇന്ന് അടൂരിലേക്ക് തിരിക്കുമെന്നും സൂചനയുണ്ട്. രാഹുലിന്റെ നീക്കങ്ങള്‍ പ്രത്യേക അന്വേഷണ സംഘവും നിരീക്ഷിച്ചുവരികയാണ്.

ഇൻസ്റ്റാഗ്രാം റീൽസിലെ ഉള്ളടക്കം ഇനി ഉപയോക്താക്കൾക്ക് നിയന്ത്രിക്കാം; ‘യുവർ അൽഗോരിതം’ ഫീച്ചർ പ്രഖ്യാപിച്ചു

0

സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലെ അൽഗോരിതങ്ങളെക്കുറിച്ച് നിലനിന്നിരുന്ന ദുരൂഹത നീക്കി, ഉപയോക്താക്കൾക്ക് അവരുടെ റീൽസ് (Reels) ഫീഡിലെ ഉള്ളടക്കം നിയന്ത്രിക്കാൻ അവസരം നൽകുന്ന പുതിയ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം രംഗത്ത്. ‘യുവർ അൽഗോരിതം’ (Your Algorithm) എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം വഴി, ഉപയോക്താക്കൾക്ക് താൽപ്പര്യമുള്ള വിഷയങ്ങൾ കാണാനും, അല്ലെങ്കിൽ താൽപ്പര്യമില്ലാത്തവ ഒഴിവാക്കാനും സാധിക്കും.

ഉപയോക്താവിന്റെ സമീപകാല പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തയ്യാറാക്കിയ താൽപ്പര്യങ്ങളുടെ സംഗ്രഹം ഈ ഫീച്ചർ വഴി കാണാൻ കഴിയും. റീൽസ് കാണുമ്പോൾ മുകളിൽ വലത് കോണിൽ കാണുന്ന ഒരു പ്രത്യേക ഐക്കണിൽ ടാപ്പു ചെയ്താൽ ഈ ‘യുവർ അൽഗോരിതം’ ഡാഷ്‌ബോർഡിൽ എത്താം.

ഇവിടെ ലഭ്യമായ വിഷയങ്ങളിൽ, ഏതൊക്കെ റീൽസാണ് കൂടുതലായി കാണേണ്ടതെന്നോ ഏതൊക്കെ കുറയ്ക്കേണ്ടതെന്നോ ഉപയോക്താവിന് തിരഞ്ഞെടുക്കാൻ സാധിക്കും. മാത്രമല്ല, ലിസ്റ്റിൽ ഇല്ലാത്ത പുതിയ വിഷയങ്ങൾ ടൈപ്പ് ചെയ്ത് ചേർക്കാനും ഇഷ്ടമില്ലാത്ത മേഖലകൾ ഒഴിവാക്കാനും ഇത് സൗകര്യമൊരുക്കുന്നു. ഇതുവഴി, റീൽസ് ഫീഡ് കൂടുതൽ വ്യക്തിഗതമാക്കാനും കൃത്യമായ ഉള്ളടക്കം മാത്രം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഉപയോക്താക്കൾക്ക് സാധിക്കും.

തുടക്കത്തിൽ ഈ ഫീച്ചർ അമേരിക്കയിൽ ലഭ്യമാക്കിയ ഇൻസ്റ്റാഗ്രാം, വൈകാതെ തന്നെ ഇത് ലോകമെമ്പാടുമുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ഉപയോക്താക്കളിലേക്ക് എത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഭാവിയിൽ എക്‌സ്‌പ്ലോർ (Explore) ടാബ് പോലുള്ള ആപ്പിലെ മറ്റ് ഭാഗങ്ങളിലേക്കും ഈ നിയന്ത്രണ സംവിധാനം വ്യാപിപ്പിക്കാൻ ഇൻസ്റ്റാഗ്രാം പദ്ധതിയിടുന്നുണ്ട്.

കേരളത്തിലേക്ക് 10 സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ച്  കേന്ദ്ര റെയിൽവേ മന്ത്രാലയം

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര അവധിക്കാലം കണക്കിലെടുത്ത് കേരളത്തിലേക്ക് 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുവദിച്ചു. ഈ ട്രെയിനുകള്‍ 38 സര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു.

മുംബൈ, ഡല്‍ഹി, ഹുബ്ബള്ളി, ബെംഗളൂരു, വഡോദര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ സ്റ്റേഷനിലേക്കാണ് പ്രത്യേക ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്.

മുംബൈയിലെ ലോക്മാന്യ തിലകില്‍ നിന്നും തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലേക്കും തിരിച്ചും നാല് സര്‍വീസുകള്‍ വീതമാണ് ഉള്ളത്.

നിസാമുദ്ദീന്‍-തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലേക്കും തിരിച്ചും അഞ്ച് സര്‍വീസുകള്‍ വീതമാണ് ഉണ്ടാകും.

വഡോദരയില്‍ നിന്ന് എറണാകുളം സൗത്തിലേക്കും തിരിച്ചും എട്ട് സര്‍വീസുകള്‍ വീതമാണുള്ളത്. ഹുബ്ബള്ളിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കും, ബെംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്കും കൊല്ലത്ത് നിന്ന് ഹുബ്ബള്ളിയിലേക്കും ഓരോ സര്‍വീസുകളാണ് അനുവദിച്ചിരിക്കുന്നത്.

രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറങ്ങിയപ്പോൾ കോൺക്രീറ്റ് താഴ്ന്നുപോയ ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം

പത്തനംതിട്ട:  രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറങ്ങിയപ്പോൾ കോൺക്രീറ്റ് താഴ്ന്നുപോയ ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം രൂപ. വിവരാവകാശ രേഖയിലാണ് ഈ കണക്ക് വ്യക്തമാക്കിയിരിക്കുന്നത്.

ശബരിമല സന്ദർശനത്തിനായി ഒക്ടോബർ 22 നാണ് രാഷ്ട്രപതി  പത്തനംതിട്ടയിൽ എത്തിയത്.

രാഷ്ട്രപതിയുമായി പത്തനംതിട്ട പ്രമാടത്ത് ഇറങ്ങിയ വ്യോമസേനയുടെ ഹെലികോപ്ടറിൻറെ ടയറുകൾ പുതുതായി തയ്യാറാക്കിയ ഹെലിപ്പാഡിൻറെ കോൺക്രീറ്റിൽ താഴുകയായിരുന്നു.

രാഷ്ട്രപതി എത്തുന്നതിന് മണിക്കൂറുകൾക്ക് മുന്പാണ് കോൺക്രീറ്റ് ഇട്ടത്. ഹെലികോപ്ടർ നിലയ്ക്കൽ ഇറക്കാനായിരുന്നു ആദ്യ തീരുമാനം. പ്രതികൂല കാലാവസ്ഥ കാരണമാണ് പ്രമാടത്തേയ്ക്ക് മാറ്റിയത്.

  രാഷ്ട്രപതി ഇറങ്ങിയ ശേഷം പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ചേർന്ന് കോപ്റ്റർ തള്ളി മാറ്റുകയായിരുന്നു. സുരക്ഷാ വീഴ്ചയില്ലെന്നും വ്യോമസേനയുടെ പരിശോധയ്ക്ക് ശേഷമാണ് കോപ്റ്റർ ഇറക്കിയതെന്നും ഡിജിപി അന്ന്  വിശദീകരിച്ചിരുന്നു

കോട്ടയത്ത് അധ്യാപികയെ ഭർത്താവ് സ്കൂളിൽ കയറി അക്രമിച്ചു; കഴുത്തിൽ മുറിവേൽപ്പിച്ചു

കോട്ടയം: പൂവത്തുമ്മൂട് അധ്യാപികയെ ഭർത്താവ് സ്കൂളിൽ കയറി അക്രമിച്ചു.

അധ്യാപിക ഡോണിയയ്ക്ക് കഴുത്തിൽ മുറിവേറ്റു. ഭർത്താവ് കൊച്ചുമോനാണ് സ്കൂളിലെത്തി കത്തി ഉപയോഗിച്ച് അക്രമിച്ചത്.

കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നാണ് സൂചന. പരിക്കേറ്റ ഡോണിയയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണം നടത്തിയ ഭർത്താവ് കൊച്ചുമോൻ ഒളിവിൽ പോയി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോടതി എന്താണോ പറയുന്നത് അത് സ്വീകരിക്കുന്നു;  നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് അമ്മ  ജനറല്‍ സെക്രട്ടറി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ പ്രതികരണവുമായി അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍.

കോടതി എന്താണോ പറയുന്നത് അത് സ്വീകരിക്കുന്നുവെന്ന് കുക്കു പരമേശ്വരന്‍ പറഞ്ഞു. കോടതി കുറ്റക്കാരെ കണ്ടെത്തി. അത് നമ്മള്‍ എന്തിനാണ് മറയ്ക്കുന്നതെന്നും കുക്കു പരമേശ്വരന്‍ ചോദിച്ചു.

പെണ്‍കുട്ടിക്കെതിരെ അങ്ങനൊരു കാര്യം നടന്നു എന്നതാണ് തിരിച്ചറിഞ്ഞതെന്നും ഗൂഢാലോചന കണ്ടുപിടിക്കേണ്ടത് പൊലീസും കോടതിയുമാണെന്നും കുക്കു പറഞ്ഞു.

അവള്‍ക്കൊപ്പം അല്ല എന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഹാഷ്ടാഗ് വയ്ക്കില്ല എന്നും പറഞ്ഞിട്ടില്ല. ബാബുരാജിന്റെ വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്നും കുക്കു പരമേശ്വരന്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ‘അമ്മ’ സംഘടനയുടെ തലപ്പത്തിരിക്കുന്നത് സ്ത്രീകളാണെന്നും പ്രതികരിക്കാന്‍ ബാധ്യസ്ഥരായിട്ടും അവര്‍ ‘എസ്‌കേപ്പാവു’കയാണെന്നും ബാബുരാജ് പറഞ്ഞിരുന്നു.

അനുവാദമില്ലാതെ പരസ്യങ്ങളിൽ തന്റെ ചിത്രം ഉപയോഗിക്കുന്നു: സൽമാൻ ഖാൻ ദില്ലി ഹൈക്കോടതിയിൽ

തന്റെ ചിത്രം അനുവാദമില്ലാതെ പരസ്യങ്ങളിലും സമൂഹമാധ്യമങ്ങളിലും ഉപയോഗിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി നടന്‍ സല്‍മാന്‍ ഖാന്‍ ദില്ലി ഹൈക്കോടതിയില്‍.

സമൂഹമാധ്യമങ്ങളില്‍ എഐ ഉപയോഗിച്ച് നിര്‍മിച്ച ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നതിന് പിന്നാലെയാണ് സല്‍മാന്റെ നീക്കം.

‘അനുവാദമില്ലാതെ തന്റെ വ്യക്തിപരമായ വിഷയങ്ങള്‍ ചില മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കാനുള്ള സാധ്യതയേറെയാണ്. ‘കൂടാതെ, അനുമതിയില്ലാതെ വ്യക്തിപരമായ വിഷയങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ തന്റെ ബ്രാന്‍ഡ് മൂല്യം തകരുമെന്നും അദ്ദേഹം ഹർജിയില്‍ പറഞ്ഞു. 

ജോണ്‍ ഡോയെന്ന പേരിലുള്ള അക്കൗണ്ടില്‍ തന്റെ രൂപത്തിനും ശബ്ദത്തിനും സദൃശ്യമായ വ്യാജന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും സല്‍മാന്‍ ഖാന്‍ ചൂണ്ടിക്കാട്ടി.

അനുമതിയില്ലാതെ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ തങ്ങളുടെ വ്യക്തിപരമായ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി സിനിമാരംഗത്ത് തന്നെയുള്ള നിരവധിപേര്‍ നേരത്തേ രംഗത്തെത്തിയിരുന്നു.  

പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം

തൃശൂർ: പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം.  ഒരാൾ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിയെ തുടർന്ന് തൃശൂർ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് അൽപ്പസമയത്തേക്ക് നിർത്തിവെച്ചു.

നിലവിൽ ഉണ്ടായ സംഭവം ഓഫീസർ ഡയറിയിൽ റെക്കോഡ് ചെയ്യുമെന്നും വോട്ടെണ്ണൽ സമയത്ത് ബാക്കി നടപടികൾ സ്വീകരിച്ച് ആവശ്യമെങ്കിൽ റീപോളിംഗ് നടത്താമെന്നും അറിയിച്ചതോടെയാണ് പ്രശ്നം അവസാനിച്ചത്.

പാലക്കാട് കരിമ്പ പഞ്ചായത്തിലും കള്ളവോട്ട് ചെയ്യാൻ ശ്രമം നടന്നതായി ആരോപണം ഉയർന്നു. തൃശൂർ ചെന്ത്രാപ്പിന്നി ചാമക്കാല എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ചാമക്കാല ഗവ. മാപ്പിള സ്‌കൂളിലെ ഒന്നാം നമ്പർ ബൂത്തിലാണ് വോട്ടിങ് തടസപ്പെട്ടത്.

ഒരാൾ രണ്ടു വോട്ട് ചെയ്തുവെന്ന പരാതിയിലായിരുന്നു വോട്ടെടുപ്പ് നിർത്തിവെച്ചത്. ഒടുവിൽ റിട്ടേണിംഗ് ഓഫീസർ സ്ഥലത്ത് എത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. പരാതി ഉയരുന്ന സമയം വരെ 246 പേരാണ് വോട്ട് ചെയ്തത്.

എന്നാൽ, മെഷീനിൽ 247 വോട്ടാണ് കാണിച്ചത്. അവസാനം വോട്ട് ചെയ്ത ആൾ ബീപ് ശബ്ദം വന്നില്ലെന്ന് പറഞ്ഞ് പരാതി ഉന്നയിച്ചതിനാൽ ഇയാൾക്ക് രണ്ടാമതും വോട്ടുചെയ്യാൻ അനുവാദം നൽകിയതാണ് കുഴപ്പമായത്. ഇയാളുടെ രണ്ട് വോട്ടും മെഷീനിൽ രേഖപ്പെട്ടിരുന്നു.

മസാല ബോണ്ട് :  ഇ ഡി നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് കിഫ്ബി

കൊച്ചി: മസാല ബോണ്ട് ഇടപാടിലെ ഇ ഡി അഡ്ജ്യൂഡിക്കേഷൻ കമ്മിറ്റി നോട്ടീസിനെതിരെ കിഫ്ബി ഹൈക്കോടതിയെ സമീപിച്ചു.

ഹർജിയിൽ അന്തിമ തീരുമാനമാകുംവരെ നോട്ടീസ് നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.

പ്രാഥമിക വാദം കേട്ട കോടതി ഹർജി ഇടക്കാല ഉത്തരവിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി.   മസാല ബോണ്ട് വഴി സമാഹരിച്ച പണം സംസ്ഥാനത്തെ വികസന പദ്ധതികൾക്കാണ് ഉപയോഗിച്ചതെന്നാണ് കിഫ്ബി വാദം.

മസാല ബോണ്ട് വഴി സമാഹരിച്ച പണം ഉപയോഗിച്ച് റിയൽ എസ്റ്റേറ്റ് കച്ചവടം നടത്തിയെന്ന എൻഫോഴ്സ്മെന്‍റ് കണ്ടെത്തൽ ശരിയല്ല.

ഭൂമി വാങ്ങുകയല്ല വികസന പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കകയാണ് ചെയ്തത്. എന്നാൽ മസാല ബോണ്ടുവഴി സമാഹരിച്ച പണം വികസന പദ്ധതികൾക്കായി മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന് ഇഡി അറിയിച്ചു

ശബരിമല മണ്ഡല പൂജയ്ക്കുള്ള  വെർച്വൽ  ക്യൂ ബുക്കിംഗ് ഇന്ന്  വൈകുന്നേരം അഞ്ചു മണി മുതൽ

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയ്ക്കായി ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന്(11.12.2025) വൈകിട്ട് 5 മണി മുതൽ ആരംഭിക്കും.

sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ് ദർശനത്തിനുള്ള  സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്.

ഡിസംബർ 26  ന് മുപ്പതിനായിരം പേർക്കും ഡിസംബർ 27  ന്  35,000 പേർക്കും വെർച്വൽ ക്യൂ  വഴി ദർശനത്തിനുള്ള അവസരം ഉണ്ടാവും.  

സ്പോട്ട്    ബുക്കിംഗ് വഴി  അയ്യായിരം  ഭക്തരെ  വീതമാണ്   ഈ ദിവസങ്ങളിൽ  അനുവദിക്കുക.

ശബരിമല മണ്ഡല പൂജയ്ക്കുള്ള  വെർച്വൽ  ക്യൂ ബുക്കിംഗ് ഇന്ന്  വൈകുന്നേരം അഞ്ചു മണി മുതൽ

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയ്ക്കായി ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന്(11.12.2025) വൈകിട്ട് 5 മണി മുതൽ ആരംഭിക്കും.

sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ് ദർശനത്തിനുള്ള  സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്.

ഡിസംബർ 26  ന് മുപ്പതിനായിരം പേർക്കും ഡിസംബർ 27  ന്  35,000 പേർക്കും വെർച്വൽ ക്യൂ  വഴി ദർശനത്തിനുള്ള അവസരം ഉണ്ടാവും.  

സ്പോട്ട്    ബുക്കിംഗ് വഴി  അയ്യായിരം  ഭക്തരെ  വീതമാണ്   ഈ ദിവസങ്ങളിൽ  അനുവദിക്കുക.

പൂജിച്ച താമര വിതരണം ചെയ്തു; ബിജെപിക്കെതിരെ  പരാതി

പാലക്കാട്:  പാലക്കാട് നഗരസഭയിൽ ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.

പാലക്കാട് നഗരസഭയിലെ 19-ാം വാർഡ് കൊപ്പത്ത്  പൂജിച്ച താമര വിതരണം ചെയ്തു എന്നാണ് പരാതി.

സ്ഥാനാർഥിക്കും , ചീഫ് ഇലക്ഷൻ ഏജൻ്റിനും എതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് പാലക്കാട് നഗരസഭ തെരഞ്ഞെടുപ്പ് കമ്മറ്റി ജോയിൻ കൺവീനർ ഹരിദാസ് മച്ചിക്കൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

പൂജിച്ച താമര വിതരണം ചെയ്തു; ബിജെപിക്കെതിരെ  പരാതി

പാലക്കാട്:  പാലക്കാട് നഗരസഭയിൽ ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.

പാലക്കാട് നഗരസഭയിലെ 19-ാം വാർഡ് കൊപ്പത്ത്  പൂജിച്ച താമര വിതരണം ചെയ്തു എന്നാണ് പരാതി.

സ്ഥാനാർഥിക്കും , ചീഫ് ഇലക്ഷൻ ഏജൻ്റിനും എതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് പാലക്കാട് നഗരസഭ തെരഞ്ഞെടുപ്പ് കമ്മറ്റി ജോയിൻ കൺവീനർ ഹരിദാസ് മച്ചിക്കൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

ലീഗ് പ്രവർത്തകൻ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതായി സിപിഎം

പാലക്കാട്:   കരിമ്പ പഞ്ചായത്തിൽ മുസ്‍ലിം ലീഗ് പ്രവർത്തകൻ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതായി സിപിഎം ആരോപണം.  താജുദ്ദീൻ എന്നയാൾക്കെതിരെയാണ് പരാതി.  

അതിനിടെ പാലക്കാട് കല്ലേക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണമുണ്ടായി. ഒരാളുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു.

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥിക്കും സംഘത്തിനും നേരെയാണ് ആക്രമണം. ഡിസിസി സെക്രട്ടറി നന്ദാബാലന്‍റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് ആക്രമണം അഴിച്ചുവിട്ടത്.

ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് സ്ഥാനാർഥി ബാദുഷ ആരോപിച്ചു. എന്നാൽ അക്രമം നടത്തിയത് ബിജെപിയെന്ന് ഡിസിസി സെക്രട്ടറി നന്ദബാലൻ പറഞ്ഞു.

അതിജീവിത ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത്:  മുൻകൂർ ജാമ്യാപേക്ഷയുമായി സുഹൃത്തായ ജോബി

തിരുവനന്തപുരം:  രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസില്‍ രണ്ടാം പ്രതിയും രാഹുലിന്‍റെ സുഹൃത്തുമായ ജോബി ജോസഫും മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

ഹർജി ഇന്ന് തിരുവനന്തപുരം ജില്ലാ സെക്ഷൻസ് കോടതി പരിഗണിക്കും. കേസിൽ രണ്ടാം പ്രതിയാണ് ജോബി ജോസഫ്.

യുവതിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് ജോബി ജോസാണ് എന്നായിരുന്നു പരാതിക്കാരി ഉന്നയിച്ചിരുന്നത്. പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് മരുന്ന് എത്തിച്ചതെന്നാണ് ജോബിയുടെ വാദം.

മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ജോബി ഹര്‍ജിയില്‍ പറയുന്നു. ഇത് സംബന്ധിച്ച ചാറ്റുകളും കോടതിയിൽ ഹാജരാക്കി.