പാലക്കാട്: വാണിയംകുളത്ത് സ്വകാര്യആശുപത്രിയിൽ ബോംബ് ഭീഷണി. ഇമെയിൽവഴിയാണ് ഭീഷണി സന്ദേശം എത്തിയത്. 1.50 ന് സ്ഫോടനം ഉണ്ടാകുമെന്നും ആളുകളെ മാറ്റണമെന്നും സന്ദേശത്തിൽ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്; ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി
തിരുവനന്തപുരം: ബലാത്സംഗ കേസിൽ പന്ത്രണ്ടാം ദിവസവും ഒളിവിൽ തുടരുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം. രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസിലാണ് ഇപ്പോൾ മുൻകൂർ ജാമ്യം ലഭിച്ചിട്ടുള്ളത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്.
23 വയസുകാരിയായ പെണ്‍കുട്ടിയാണ് രാഹുലിനെതിരെ രണ്ടാമത്തെ ബലാത്സംഗ പരാതി നൽകിയത്. കെപിസിസിക്ക് ഇ-മെയിൽ വഴിയാണ് പരാതി നൽകിയത്. പരാതി കെപിസിസി പോലീസിന് കൈമാറുകയായിരുന്നു. ഈ കേസിലാണ് മുൻകൂർ ജാമ്യത്തിനായി രാഹുൽ കോടതിയിലെത്തിയത്. നേരത്തെ, നിയമപരമായി മുന്നോട്ട് പോവാൻ പെണ്‍കുട്ടിക്ക് താൽപ്പര്യമില്ലായിരുന്നു. എന്നാൽ ആദ്യത്തെ പരാതി പുറത്തുവന്നതോടെയാണ് പെണ്‍കുട്ടി നിയമപരമായി നേരിടാൻ തയ്യാറായത്. വിവാഹ അഭ്യർത്ഥന നടത്തി, കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസിൽ വച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു വാദം പൂർത്തിയായത്.
വളരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിൽ രാഹുലിനെതിരെ പെൺകുട്ടി ഉന്നയിച്ചിരിക്കുന്നത്. കാലുപിടിച്ച് തടയാൻ ശ്രമിച്ചിട്ടും രാഹുൽ അതിക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാം കേസിലെ പരാതിക്കാരി മൊഴി നൽകിയിരുന്നത്. പരിചയമുണ്ടായിരുന്ന രാഹുൽ ആദ്യം പ്രണയാഭ്യർതഥന നടത്തുകയും പിന്നീട് വിവാഹ അഭ്യർത്ഥനയ നടത്തുകയും ചെയ്തു. വീട്ടുകാരുമായി വിവാഹം ചർച്ച ചെയ്തതിന് ശേഷം, വിവാഹം നിശ്ചയിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഔട്ട് ഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോയി. രാഹുലിന്റെ സുഹൃത്ത് ഫെനിയാണ് കാർ ഓടിച്ചിരുന്നത്. ഔട്ട്ഹൗസിൽ എത്തിയപ്പോള്‍ എനിക്ക് നിന്നെ ബലാത്സംഗം ചെയ്യണമെന്ന് രാഹുൽ പറഞ്ഞു. ഉപദ്രവം തുടങ്ങിയപ്പോള്‍ കാലു പിടിച്ച് വെറുതെ വിടണമെന്നാവശ്യപ്പെട്ടു. പക്ഷെ ക്രൂരമായ ലൈംഗിക അതിക്രമം നേരിട്ടു. മാനസികമായും ശാരീരികമായും തളർന്നുവെന്നും ശരീരത്തിൽ മുറിവുകളുണ്ടായി എന്നുമാണ് പെൺകുട്ടിയുടെ മൊഴി. രാഹുലിനെ പേടിച്ച് പരാതിപ്പെട്ടില്ല.
ബലാത്സംഗത്തിന് ശേഷം വീണ്ടും രാഹുൽ കാണണമെന്നാവശ്യപ്പെട്ട് വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ശബ്ദരേഖയും ചാറ്റുകളും പെൺകുട്ടി പോലീസിന് കൈമാറി. യുവതി കെപിസിസി പ്രസിഡന്റിന് നൽകിയ പരാതിയാണ് ഡിജിപിക്ക് കൈമാറിയത്. മൊഴി രേഖപ്പെടുത്തുന്നതിന് മുമ്പേ കേസെടുത്ത് പോലീസ് എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. പൂങ്കുഴലി പെണ്‍കുട്ടിയിൽ നിന്നും മൊഴിയെടുത്തിരുന്നു. പോലീസ് ശേഖരിച്ച തെളിവുകള്‍ മൂൻകൂർ ജാമ്യാപേക്ഷയുടെ വാദത്തിനിടെ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷൻെറ ആവശ്യപ്രകാരം അടച്ചിട്ട കോടതിയിലായിരുന്നു വാദം. വിശദമായ വാദത്തിന് ശേഷമാണ് ഉത്തരവ് ബുധനാഴ്ചത്തേക്ക് മാറ്റിയത്. രാഹുലിനെതിരെയുള്ള ആദ്യ പരാതിയിൽ ജാമ്യാപേക്ഷയിൽ 15ന് വിധി പറയുന്നത് വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്.
ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ആദ്യസംഘത്തിൽ നിന്ന് അന്വേഷണ വിവരങ്ങൾ രാഹുലിന് ചോരുന്നു എന്ന നിഗമനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് മറ്റൊരു സംഘത്തെ നിയോഗിച്ചത്. ഒളിവിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിൽ ബെംഗളുരുവിലുണ്ട് എന്നാണ് പോലീസിന് ലഭിച്ച വിവരം. ഒരു കേസിൽ മാത്രമാണ് രാഹുലിന്റെ അറസ്റ്റ് നിലവിൽ ഹൈക്കോടതി തടഞ്ഞിട്ടുള്ളു.

മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്
കാലടി: എറണാകുളം മലയാറ്റൂരില്‍ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ നിർണ്ണായക സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.
ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് ആണ്‍സുഹൃത്ത് അലന്‍ സമ്മതിച്ചിരുന്നു. കല്ലുപയോഗിച്ച് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്നാണ് അലന്‍ പൊലീസിന് നല്‍കിയ മൊഴി. അലന്റെ അറസ്റ്റ് കാലടി പൊലീസ് രേഖപ്പെടുത്തി.
മദ്യലഹരിയായിരുന്നു കൊലപാതകമെന്നും അലന്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി. മദ്യലഹരിയിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് വിവരം. എന്നാല്‍ എന്താണ് പ്രകോപനമെന്ന് വ്യക്തമല്ല.
അതേസമയം സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ചിത്രപ്രിയ മറ്റൊരാൾക്കൊപ്പം ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഞായറാഴ്ച രാത്രി 1. 53 സമയത്തുള്ള ദൃശ്യങ്ങളാണ് ഇത്.
മറ്റൊരാൾ ബൈക്കിൽ മുന്നിൽ പോകുന്നതും വീഡിയോയിലുണ്ട്. കാണാതായി 4 ദിവസത്തിന് ശേഷമാണ് വീടിന് ഒരു കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നും ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്.അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് രക്തക്കറയുള്ള കല്ല് പൊലീസ് കണ്ടെത്തിയിരുന്നു.
വയസ് തിരുത്തി വോട്ടർ പട്ടികയിൽ പേര് ചേർത്തെന്ന് പരാതി
മലപ്പുറം: വോട്ടർ പട്ടികയിൽ വയസ് തിരുത്തി പേര് ചേർത്തെന്ന പരാതിയിൽ സിപിഎം സ്ഥാനാർഥി ഉൾപ്പെടെ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു.
18 വയസ് പൂർത്തിയാകാത്ത പെൺകുട്ടിയെ വ്യാജ ജനന സർട്ടിഫിക്കറ്റ് തിരുത്തി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് പരാതി.
മലപ്പുറം പുളിക്കൽ പഞ്ചായത്ത് പതിനാറാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി കെ.ഒ നൗഫൽ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. 19-02-2007 എന്ന ജനനതീയതി 19-02-2006 എന്ന് തിരുത്തി പേരുചേർത്തെന്ന് യൂത്ത് ലീഗ് പരാതി നൽകിയ പരാതിയിൽ പറയുന്നു.

ബലാത്സംഗക്കേസ്: രാഹുലിന് ഇന്ന് നിർണായകം
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് ഇന്ന് നിർണായക ദിനം. ബലാത്സംഗ കേസിൽ രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വിധി പറയും.
ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ രാഹുലിനെ കസ്റ്റഡിയിൽ എടുക്കാനും അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്. രാഹുലിനെതിരെ ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.
രാഹുലിന് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. ക്രൂര ബലാത്സംഗത്തിന് ഇരയായെന്ന യുവതിയുടെ മൊഴിയടക്കമുള്ള പൊലീസിന്റെ റിപ്പോർട്ടും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നായിരുന്നു രാഹുലിന്റെ വാദം.
പ്രഥമ സവർക്കർ പുരസ്‌കാരം ശശി തരൂരിന്
തിരുവനന്തപുരം: ആർഎസ്എസ് അനുകൂല സംഘടനയായ എച്ച്ആർഡിഎസ് പ്രഖ്യാപിച്ച പ്രഥമ സവർക്കർ പുരസ്‌കാരം ശശി തരൂരിന്.
ഇന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പുരസ്‌കാരം സമ്മാനിക്കുമെന്ന് എച്ച്ആർഡിഎസ് അറിയിച്ചു.
അതേസമയം, പുരസ്‌കാരം പ്രഖ്യാപിച്ചത് ഏത് സാഹചര്യത്തിലെന്നും എന്തിനെന്നും അറിയില്ലെന്ന് ശശി തരൂർ പ്രതികരിച്ചു.
മുൻചെയ്തികൾ അറിയാം, അന്ന് സംശയം തോന്നി; ദിലീപിനോട് മാപ്പുചോദിച്ച് ആലപ്പി അഷറഫ്
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റക്കാരനല്ല എന്ന കോടതി വിധി വന്നതിനെ തുടർന്ന് സംവിധായകൻ ആലപ്പി അഷറഫ് ദിലീപിനോട് പരസ്യമായി മാപ്പ് ചോദിച്ചു. മുൻപ് ചാനൽ ചർച്ചകളിൽ ദിലീപിനെതിരെ രൂക്ഷമായ വിമർശനങ്ങളും വേദനിപ്പിക്കുന്ന പരാമർശങ്ങളും നടത്തിയതിനാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്.
തന്റെ യൂട്യൂബ് ചാനലായ ‘കണ്ടതും കേട്ടതും’ വഴിയാണ് അദ്ദേഹം പ്രതികരണം നടത്തിയത്. അതിജീവിതയുടെ ദുരവസ്ഥയെക്കുറിച്ച് സംസാരിച്ച അഷറഫ്, കേസിൽ ദിലീപ് നിരപരാധിയാണെന്ന കോടതിയുടെ കണ്ടെത്തലിനെ അംഗീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനാക്കുറ്റം തെളിയിക്കാൻ സാധിക്കാത്തത് പ്രോസിക്യൂഷന്റെയും ഭരണകൂടത്തിന്റെയും പരാജയമാണെന്ന് സംവിധായകൻ ആലപ്പി അഷറഫ് അഭിപ്രായപ്പെട്ടു. ദിലീപിന്റെ അറസ്റ്റിന് കാരണമായ സാഹചര്യങ്ങളെയും കേസിന്റെ നാൾവഴികളെയും അദ്ദേഹം ഓർത്തെടുത്തു.
ദിലീപിന് അനുകൂലമായി വിധി വന്നതിൻ്റെ അടിസ്ഥാനത്തിൽ, തൻ്റെ മുൻ നിലപാടുകളിൽ ഖേദം പ്രകടിപ്പിച്ച ആലപ്പി അഷറഫ്, നടനോട് പരസ്യമായി നിരുപാധികം മാപ്പ് ചോദിക്കുകയും ചെയ്തു.

പമ്പ-നിലയ്ക്കൽ പാതയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്
പത്തനംതിട്ട: ശബരിമല തീർത്ഥാടന പാതയിൽ പമ്പയ്ക്ക് സമീപം രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായി. 30-ൽ അധികം പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ചക്കുപാലത്തിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. കൂട്ടിയിടിയിൽ ഒരു കെഎസ്ആർടിസി ബസിന്റെ ഒരു വശം പൂർണ്ണമായി തകർന്നു. ചെങ്ങന്നൂരിൽ നിന്നും പമ്പയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും നിലയ്ക്കലിലേക്ക് വന്ന മറ്റൊരു ബസുമാണ് അപകടത്തിൽപ്പെട്ടത്.
ഒരു ബസിൽ 48 പേരും, രണ്ടാമത്തെ ബസിൽ 45 പേരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ ശബരിമല തീർത്ഥാടകരും ഉൾപ്പെടുന്നു. അപകടം നടന്നത് ഉച്ചസമയത്തായതിനാൽ ഡ്യൂട്ടി മാറാനെത്തിയ കെഎസ്ആർടിസി ജീവനക്കാരും ബസുകളിൽ ഉണ്ടായിരുന്നു.
പരിക്കേറ്റ 30 പേരിൽ, പത്ത് വയസുള്ള ഒരു കുട്ടിയുൾപ്പെടെ 9 പേരെയാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാക്കിയുള്ളവരെ പമ്പയിലെയും നിലയ്ക്കലിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

കിഴക്കമ്പലത്ത് മാധ്യമപ്രവർത്തകരെ ആക്രമിച്ചു; കയ്യേറ്റം ചെയ്തത് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ
കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം കിഴക്കമ്പലത്ത് സംഘർഷമുണ്ടായി. വാർത്താ റിപ്പോർട്ടിംഗിനെത്തിയ മാധ്യമപ്രവർത്തകരെയാണ് എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ പ്രവർത്തകർ കയ്യേറ്റം ചെയ്യുകയും തടയുകയും ചെയ്തത്.
വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ സാബു എം. ജേക്കബ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് പ്രവർത്തകർ പാഞ്ഞെത്തി മാധ്യമപ്രവർത്തകരെ തടസ്സപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്.