ശ്രീരാമന്റെ “അസ്ത്രാലയം” പിന്നീട് ഓസ്‌ട്രേലിയയായി; വീണ്ടും വിവാദ പരാമർശവുമായി പൂക്കി ബാബ

0

ജബൽപുർ: സോഷ്യൽ മീഡിയയിൽ ‘പൂക്കി ബാബ’ എന്ന പേരിൽ പരിചിതനായ ആത്മീയപ്രഭാഷകൻ അനിരുദ്ധാചാര്യ പലപ്പോഴും വിവാദ പ്രസ്താവനകളാലാണ് വാർത്തകളിൽ ഇടംപിടിക്കാറുള്ളത്. ഇപ്പോഴിതാ, പൂക്കി ബാബയുടെ പുതിയൊരു പ്രസ്താവനയും വിവാദമായിരിക്കുകയാണ്. രാമ–രാവണ യുദ്ധകാലത്താണ് ഇന്ന് ഓസ്‌ട്രേലിയയെന്ന് അറിയപ്പെടുന്ന ഭൂഖണ്ഡം രൂപം കൊണ്ടതെന്നാണ് പൂക്കി ബാബയുടെ പ്രസ്താവന. ഇതിന്റെ വീഡിയോ ഇപ്പോൾ സൈബറിടങ്ങളിൽ വൈറലാണ്.

ഇൻസ്റ്റഗ്രാമിൽ ‘ഓസ്‌ട്രേലിയയുടെ യാഥാർത്ഥ്യം’ എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് അനിരുദ്ധാചാര്യ തന്റെ വാദം വിശദീകരിച്ചത്. രാമായണത്തിലെ യുദ്ധാനന്തരം ഉണ്ടായ സാഹചര്യങ്ങളാണ് അദ്ദേഹം വീഡിയോയിൽ അവതരിപ്പിക്കുന്നത്.

രാമ -രാവണ യുദ്ധത്തിൽ മരിച്ച സൈനികരുടെ വാളുകളും മറ്റു ആയുധങ്ങളും ലങ്കയിൽ വലിയ തോതിൽ കെട്ടിക്കിടന്നിരുന്നു എന്നാണ് പൂക്കി ബാബ പറയുന്നത്. ഈ ആയുധങ്ങൾ സാധാരണക്കാരുടെ കൈയ്യിലെത്തുകയാണെങ്കിൽ ദുരുപയോഗമുണ്ടാകുമെന്ന ഭയം രാമനുണ്ടായതിനെ തുടർന്ന്, അവയെ ലങ്കയിൽ നിന്നും അകലെയുള്ള ഒരു ദ്വീപിലേക്കു മാറ്റാൻ രാമസേനക്ക് നിർദ്ദേശം നൽകിയത്രെ.
ആ ദ്വീപിനെ “അസ്ത്രാലയം” എന്നാണു വിളിച്ചിരുന്നത്; പിന്നീട് അതാണ് ഓസ്‌ട്രേലിയ എന്ന പേരിലേക്കു മാറിയതെന്ന് പൂക്കി ബാബ പറയുന്നു.

വീഡിയോ ഇതിനോടകം ഏഴ് മില്യണിലധികം പേർ കണ്ടു കഴിഞ്ഞു. എന്നാൽ, സോഷ്യൽ മീഡിയയിലുടനീളം ഈ വാദത്തെക്കുറിച്ച് ശക്തമായ പരിഹാസം ഉയർന്നിട്ടുണ്ട്. കമന്റ് സെക്ഷനിൽ ഉപയോക്താക്കൾ വിവിധ തരത്തിലെ ട്രോളുകളുമായി രംഗത്തെത്തിയിരിക്കുകയാണ്.
“അതുകൊണ്ടാണ് ഓസ്ട്രേലിയൻ ക്രിക്കറ്റർമാർ ബാറ്റ് വാളുപോലെ വീശുന്നത്!” എന്നൊരു പരിഹാസ കമന്റ്. “ഓസ്‌ട്രേലിയയ്ക്ക് നീതി വേണം,” മറ്റൊരാൾ കുറിച്ചു. “അതുപോലെ ഐഫോണും ഐസക് ന്യൂട്ടൺ തന്നെയായിരിക്കുമല്ലോ കണ്ടുപിടിച്ചത്?” എന്ന് മറ്റൊരു ഉപയോക്താവ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here