മകരവിളക്ക് തീർത്ഥാടനത്തിനായി  ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്രം നടതുറന്നു

ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ഇന്ന് (ഡിസംബർ 30) വൈകിട്ട് അഞ്ചിന് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്രം നടതുറന്നു.

വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി മഹേഷ് മോഹനരുടെ  മുഖ്യ കാർമികത്വത്തിൽ മേൽശാന്തി ഇ ടി പ്രസാദ് നടതുറന്നു.

തുടർന്ന് ശബരീശൻ്റെ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും താക്കോലും മേൽശാന്തിയിൽ നിന്നുമേറ്റുവാങ്ങിയ ശേഷം മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവിൽ തുറന്നു.

മേൽശാന്തി ആഴിയിൽ അഗ്നി പകർന്നതിന് ശേഷം അയ്യപ്പഭക്തർ പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തി. ശബരിമല എക്സിക്യൂട്ടിവ് ഓഫീസർ ഒ ജി ബിജു അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീനിവാസ് തുടങ്ങിയവർ ദർശനത്തിനെത്തി.

മണ്ഡലമഹോത്സവം സമാപിച്ചശേഷം ഡിസംബർ 27ന് നടയടച്ചിരുന്നു. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19ന് രാത്രി 11 വരെ തീർത്ഥാടകർക്ക് ദർശനം സാധ്യമാകും. ജനുവരി 20ന് രാവിലെ 6.30ന് നടയടയ്ക്കും.

മകരവിളക്ക് തീർത്ഥാടനത്തിനായി  ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്രം നടതുറന്നു

ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ഇന്ന് (ഡിസംബർ 30) വൈകിട്ട് അഞ്ചിന് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്രം നടതുറന്നു.

വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി മഹേഷ് മോഹനരുടെ  മുഖ്യ കാർമികത്വത്തിൽ മേൽശാന്തി ഇ ടി പ്രസാദ് നടതുറന്നു.

തുടർന്ന് ശബരീശൻ്റെ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും താക്കോലും മേൽശാന്തിയിൽ നിന്നുമേറ്റുവാങ്ങിയ ശേഷം മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവിൽ തുറന്നു.

മേൽശാന്തി ആഴിയിൽ അഗ്നി പകർന്നതിന് ശേഷം അയ്യപ്പഭക്തർ പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തി. ശബരിമല എക്സിക്യൂട്ടിവ് ഓഫീസർ ഒ ജി ബിജു അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീനിവാസ് തുടങ്ങിയവർ ദർശനത്തിനെത്തി.

മണ്ഡലമഹോത്സവം സമാപിച്ചശേഷം ഡിസംബർ 27ന് നടയടച്ചിരുന്നു. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19ന് രാത്രി 11 വരെ തീർത്ഥാടകർക്ക് ദർശനം സാധ്യമാകും. ജനുവരി 20ന് രാവിലെ 6.30ന് നടയടയ്ക്കും.

പുതുവത്സരാഘോഷം: നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ‍ കൂട്ടി

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ‍ കൂട്ടി.

ബാർ ഹോട്ടൽ ഉടമകളുടെ ആവശ്യത്തെ തുടർന്നാണ് സർക്കാർ ഒരു മണിക്കൂർ സമയം നീട്ടി ഉത്തരവ് ഇറക്കിയത്.

രാത്രി 12 വരെ ബാറുകൾ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം.

ക്രമസമാധാന പ്രശ്നങ്ങളില്ലാതെ ശ്രദ്ധിക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത്തരം പ്രശ്നങ്ങളുണ്ടായാൽ ഹോട്ടലുകൾ പൂട്ടിക്കും. അല്ലാത്ത പക്ഷം ബാറുകൾ 12 വരെ തുറന്ന് പ്രവർത്തിക്കും.

പുതുവത്സരാഘോഷത്തിൻറെ ഭാഗമായി സംസ്ഥാനത്ത് ആകെയുള്ള ബാർ ഹോട്ടലുകളിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

അതിൻറെ ഭാഗമായി ബാർ ഹോട്ടൽ ഉടമകൾ ഇത്തരമൊരു ആവശ്യം സർക്കാരിന് മുന്നിൽ എത്തിച്ചിരുന്നു.  മാത്രമല്ല, വിനോദ സഞ്ചാരികളുടെ വരവ് കൂടി കണക്കിലെടുത്താണ് നാളെ ഒരു മണിക്കൂർ സമയം നീട്ടിക്കൊണ്ട് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.

മെറ്റയുടെ വമ്പൻ നീക്കം; ചൈനീസ് വേരുകളുള്ള എഐ സ്റ്റാർട്ടപ്പ് മനസിനെ സ്വന്തമാക്കി സക്കർബർഗ്

0

ഫേസ്ബുക്കിന്റെയും വാട്ട്‌സ്ആപ്പിന്റെയും മാതൃകമ്പനിയായ മെറ്റ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് നിർണ്ണായകമായ ഒരു ചുവടുവെപ്പ് കൂടി നടത്തിയിരിക്കുകയാണ്. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ എഐ സ്റ്റാർട്ടപ്പായ മനസിനെ (Manus) മെറ്റ സ്വന്തമാക്കി. ഏകദേശം രണ്ട് ബില്യൺ ഡോളറിന്റേതാണ് ഈ വമ്പൻ ഇടപാടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാട്ട്‌സ്ആപ്പിനും സ്കെയിൽ എഐക്കും ശേഷം മെറ്റ നടത്തുന്ന ഏറ്റവും വലിയ മൂന്നാമത്തെ ഏറ്റെടുക്കലാണിത്.

മനുഷ്യസഹായമില്ലാതെ സങ്കീർണ്ണമായ ജോലികൾ ചെയ്യാൻ ശേഷിയുള്ള ഓട്ടോണമസ് എഐ ഏജന്റുകളെ വികസിപ്പിക്കുന്നതിൽ ലോകശ്രദ്ധ നേടിയ കമ്പനിയാണ് മനസ്. ചൈനീസ് സംരംഭകനായ സിയാവോ ഹോങ് സ്ഥാപിച്ച ഈ കമ്പനി ആദ്യം ചൈനയിലാണ് പ്രവർത്തനം തുടങ്ങിയതെങ്കിലും പിന്നീട് ആസ്ഥാനം സിംഗപ്പൂരിലേക്ക് മാറ്റുകയായിരുന്നു. വെറും എട്ട് മാസത്തിനുള്ളിൽ 100 മില്യൺ ഡോളറിലധികം വരുമാനം നേടിയ മനസിന്റെ വളർച്ച ടെക് ലോകത്തെ അമ്പരപ്പിച്ചിരുന്നു.

വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നീ പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ നൂതനമായ എഐ ഫീച്ചറുകൾ എത്തിക്കാൻ ഈ ഏറ്റെടുക്കൽ സഹായിക്കും. നിലവിലുള്ള ചാറ്റ്ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി ഗവേഷണം നടത്താനും കോഡിംഗ് ചെയ്യാനും ഡാറ്റ വിശകലനം ചെയ്യാനും മനസിന്റെ എഐ ഏജന്റുകൾക്ക് സാധിക്കും. ഇത് ബിസിനസ് ആവശ്യങ്ങൾക്കായി വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് വലിയ ഉപകാരമാകുമെന്നാണ് കരുതപ്പെടുന്നത്.

എഐ മേഖലയിൽ വലിയ മത്സരങ്ങൾ നടക്കുമ്പോഴാണ് സക്കർബർഗിന്റെ ഈ നീക്കം. ഓപ്പൺ എഐ, ഗൂഗിൾ തുടങ്ങിയ എതിരാളികളെ മറികടക്കാൻ മനസിന്റെ സാങ്കേതികവിദ്യ മെറ്റയ്ക്ക് കരുത്തേകും. സിംഗപ്പൂരിൽ നിന്ന് തന്നെ മനസ് സ്വതന്ത്രമായി പ്രവർത്തനം തുടരുമെന്നും എന്നാൽ അതിന്റെ സാങ്കേതികവിദ്യ മെറ്റ ഉൽപ്പന്നങ്ങളിൽ സമന്വയിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

ചൈനീസ് വേരുകളുള്ള ഒരു കമ്പനിയെ അമേരിക്കൻ ഭീമൻ ഏറ്റെടുക്കുന്നത് വാഷിംഗ്ടണിലും ബീജിംഗിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഡാറ്റാ സുരക്ഷയും സാങ്കേതിക വിദ്യയുടെ കൈമാറ്റവും സംബന്ധിച്ച പരിശോധനകൾ വരും ദിവസങ്ങളിൽ ഉണ്ടായേക്കാം. എങ്കിലും പേഴ്സണൽ സൂപ്പർ ഇന്റലിജൻസ് എന്ന തന്റെ ലക്ഷ്യത്തിലേക്ക് സക്കർബർഗ് ഒരുപടി കൂടി അടുത്തിരിക്കുകയാണ്.

മനസ്സിന്റെ സ്ഥാപകനായ സിയാവോ ഹോങ് ഇനി മെറ്റയിൽ വൈസ് പ്രസിഡന്റായി ചുമതലയേൽക്കും. ഉപഭോക്താക്കൾക്ക് കൂടുതൽ ക്രിയാത്മകമായ സേവനങ്ങൾ നൽകാൻ ഈ മാറ്റത്തിലൂടെ സാധിക്കുമെന്ന് മെറ്റ വക്താക്കൾ പറഞ്ഞു. വരും മാസങ്ങളിൽ വാട്ട്‌സ്ആപ്പിലും ഇൻസ്റ്റാഗ്രാമിലും കൂടുതൽ സ്മാർട്ടായ എഐ അസിസ്റ്റന്റുകളെ നമുക്ക് പ്രതീക്ഷിക്കാം.

മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

കൊച്ചി: മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു. 90 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ നടക്കും.

മോഹന്‍ലാലിന്റെ ചാരിറ്റി സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷന്‍, അമ്മയുടെയും അച്ഛന്റെയും പേരുകള്‍ ചേര്‍ത്തുകൊണ്ടുള്ളതാണ്. പ്യാരിലാല്‍, മോഹന്‍ലാല്‍ എന്നിവരാണ് വിശ്വനാഥന്‍-ശാന്തകുമാരി ദമ്പതികളുടെ മക്കള്‍. പൊതുസദസുകളിലും മോഹന്‍ലാല്‍ എപ്പോഴും അമ്മയെക്കുറിച്ച് പറയാറുണ്ട്. അതുകൊണ്ട് തന്നെ മലയാളികള്‍ക്ക് സുപരിചിതയാണ് ശാന്തകുമാരി അമ്മ.

ദാദാ സാഹെബ് പുരസ്‌കാരം ലഭിച്ച വിവരം അറിഞ്ഞ ശേഷം കൊച്ചിയിലെത്തിയ ലാല്‍ ആദ്യം കണ്ടത് അമ്മയെയായിരുന്നു. ‘അമ്മയുടെ അടുത്തേക്കാണ് ആദ്യം പോയത്. അതങ്ങനെ തന്നെയല്ലേ വേണ്ടത്. ഈ നേട്ടം കാണാന്‍ അമ്മയ്ക്ക് ഭാഗ്യം ഉണ്ടായി, അമ്മയ്‌ക്കൊപ്പം ഈ നേട്ടം പങ്കുവയ്ക്കാന്‍ തനിക്കും ഭാഗ്യം ഉണ്ടായി എന്നായിരുന്നു ലാലിന്റെ പ്രതികരണം. അമ്മ സുഖമില്ലാതിരിക്കുന്ന സമയമാണ്, പക്ഷേ അമ്മയ്ക്ക് എല്ലാം മനസിലാവും, സംസാരിക്കാന്‍ കുറച്ച് പ്രയാസമുണ്ട്. എങ്കിലും തനിക്ക് കേട്ടാല്‍ മനസിലാവും. തന്നെ അനുഗ്രഹിച്ചു. ആ അനുഗ്രഹം തനിക്കൊപ്പമുണ്ട് എന്നാണ് അമ്മയെ കണ്ട ശേഷം മോഹന്‍ലാല്‍ പറഞ്ഞത്.

തിരുവനന്തപുരം കോർപ്പറേഷൻ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിൽ ക്രമക്കേട്; വിജിലൻസിന് പരാതി

തിരുവനന്തപുരം കോർപ്പറേഷൻ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിൽ ക്രമക്കേടെന്ന് പരാതി. കോർപ്പറേഷൻ മുൻ കൗൺസിലർ ശ്രീകാര്യം ശ്രീകുമാർ വിജിലൻസിന് പരാതി കൈമാറി. കുറഞ്ഞ തുകയ്ക്ക് കെട്ടിടങ്ങൾ വാടകയ്ക്ക് നൽകി, വൻതുകയ്ക്ക് അതേ കെട്ടിടങ്ങൾ മറിച്ച് നൽകുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഓരോ വർഷവും കെട്ടിട വാടക പുതുക്കണമെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടില്ലെന്ന് പരാതിയിൽ പറയുന്നു. ഓരോ വര്‍ഷവും കെട്ടിടത്തിന് നല്‍കുന്ന വാടക വര്‍ധിപ്പിക്കണമെന്ന ചട്ടമുണ്ട്. പട്ടികവര്‍ഗ-പട്ടികജാതി വിഭാഗത്തിന് നിശ്ചിത ശതമാനം വാടക മുറികള്‍ മാറ്റിവെക്കണമെന്ന നിര്‍ദേശവും ഉണ്ട്. എന്നാല്‍ ഇതൊന്നും കഴിഞ്ഞ ഭരണസമിതി പാലിച്ചില്ലെന്നാണ് പരാതിയില്‍ പറയുന്നത്. രേഖകൾ അടക്കമാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി കൈമാറിയത്. എത്രയും വേഗം പരാതിയിൽ നിയമനടപടി വേണമെന്ന് ശ്രീകാര്യം ശ്രീകുമാറിന്റെ ആവശ്യം.

വാടകയ്ക്ക് നൽകിയിട്ടുള്ള മുഴുവൻ കെട്ടിടങ്ങളുടെയും കണക്കെടുക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് മേയർ വി വി രാജേഷ് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. കൗൺസിലർ ആർ ശ്രീലേഖയും വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തും തമ്മിലുള്ള ഓഫീസ് തർക്കമാണ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക സംബന്ധിച്ച ക്രമക്കേടുകളിലേക്ക് എത്തിയതത്.

ABVP പ്രവർത്തകൻ വിശാൽ വധക്കേസ്; മുഴുവൻ പ്രതികളേയും വെറുതെവിട്ടു

കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളേയും വെറുതെവിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് 19 പ്രതികളെ വെറുതെ വിട്ടത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു പ്രതികൾ. 2012 ജൂലൈ പതിനാറിന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ സംഘടനാ പ്രവർത്തനത്തിന് എത്തിയ വിശാലിനെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.

ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. വിചാരണവേളയിൽ സാക്ഷികളായ കെഎസ്‌യു, എസ്എഫ്‌ഐ പ്രവർത്തകർ കൂറുമാറിയിരുന്നു. 13 വർഷക്കാലം നീണ്ടു നിന്ന വിചാരണക്കൊടുവിലാണ് കേസിൽ വിധി വന്നിരിക്കുന്നത്. 12 പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തുവെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. 20 പ്രതികളുള്ള കേസിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. 19 പേരെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.

നിരാശകരമായ വിധിയാണ് വന്നിരിക്കുന്നതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. കോടതി മുമ്പാകെ ഹാജരാക്കിയ തെളിവുകൾ പ്രതികൾ പ്രതികൾ കുറ്റക്കാരാണെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് കോടതി വിധി. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

ശബരിമല സ്വർണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് SIT

ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത്. പ്രാഥമിക വിവര ശേഖരണത്തിന്റെ ഭാഗമായാണ് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെയും എസ്‌ഐടി ചോദ്യം ചെയ്തു.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കൂടി വേണ്ടിയിട്ടാണ് കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്തത്. എസ്‌ഐടി അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുന്ന സമയത്താണ് കടകംപള്ളിയെയും പിഎസ് പ്രശാന്തിനെയും ചോദ്യം ചെയ്തിരിക്കുന്നത്. 2024ൽ സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ നീക്കം നടന്നിരുന്നു. ഈ ഘട്ടത്തിലാണ് സ്വർണ്ണപ്പാളി കൊള്ള സംബന്ധിച്ച വിവരങ്ങൾ പുറത്തേക്ക് വരുന്നത്.

അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. ഉണ്ണികൃഷ്ണൻ പോറ്റി , ഗോവർദ്ധൻ, ഭണ്ഡാരി എന്നിവർക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകി. ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഗുരുതര വീഴ്ചയെന്ന് ബോർഡ് മുൻ അംഗം എൻ വിജയകുമാറിന്റെ റിമാൻഡ് റിപ്പോർട്ട്.

ഉണ്ണികൃഷ്ണൻ പോറ്റിയെ അതിരുവിട്ട് സഹായിക്കാൻ എ പത്മകുമാറിന്റെ നേതൃത്വത്തിൽ ദേവസ്വം മാന്വൽ തിരുത്തി. സാമ്പത്തിക ലാഭം ആഗ്രഹിച്ചാണ് മുൻ ബോർഡ് അംഗങ്ങളായ എൻ വിജയകുമാറും കെ പി ശങ്കരദാസും എപത്മകുമാറിന് കൂട്ടുനിന്നതെന്നും എസ്ഐടി വ്യക്തമാക്കി. പാളികൾ പുതുക്കണമെന്ന് ദേവസ്വം ബോർഡിൽ പറഞ്ഞത് എ പത്മകുമാർ എന്നാണ് എൻ വിജയകുമാറിന്റെ മൊഴി.

ഓപ്പറേഷൻ ബാർകോഡ്; ബാർ ഹോട്ടലുകളിൽ വ്യാപക ക്രമക്കേടെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: ബാർ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടെന്നതായി കണ്ടെത്തൽ.

യഥാസമയത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നില്ലെന്നും എക്സൈസ് ഉദ്യോഗസ്ഥർ ബാറുകളിൽ നിന്ന് മാസപ്പടിയായി കൈക്കൂലി വാങ്ങുന്നുവെന്നും കണ്ടെത്തി.

  66 ബാർ ഹോട്ടലുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്.  അനുവദിച്ചതിലും നേരത്തെ ബാറുകൾ തുറക്കുന്നു.  പത്തനംതിട്ടയിലെ ബാറിൽ അവധി ദിവസവും വിൽപ്പന നടത്തി. തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം പത്തനംതിട്ടയിലെ ബാറിൽ മദ്യ വില്പന നടന്നുവെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി.

ആലപ്പുഴയിൽ മാസപ്പടിയായി 3,56000 രൂപ ബാറുമകളിൽ നിന്ന് ഉദ്യോഗസ്ഥർ കൈപ്പറ്റി. മാസപ്പടി വാങ്ങിയത് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ, റേഞ്ച് ഇൻസ്പെക്ടർമാർ തുടങ്ങിയവരാണ്. മലപ്പുറത്ത് എക്സൈസ് ഓഫീസിൽ നിന്ന് മദ്യം കണ്ടെത്തി. ബാറുകളിൽ നിന്ന് ലഭിച്ച പാരിതോഷികമാണ് ഇതെന്നും കണ്ടെത്തി.

മണ്ഡലകാലത്ത് ഇക്കൊല്ലം  ശബരിമലയിൽ ദർശനം നടത്തിയത് 36 ലക്ഷം പേർ

ശബരിമല: മണ്ഡലകാലപൂജയ്ക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രം തുറന്നത് മുതൽ ഡിസംബർ 27ന് നടയടക്കുന്നത് വരെ സന്നിധാനത്ത് 36,33,191 പേർ ദർശനം നടത്തി.

ഓൺലൈൻ ബുക്കിങ്ങിലൂടെ 30,91,183 പേരും സ്പോട്ട് ബുക്കിങ്ങിലൂടെ 4,12,075, പുൽമേട് വഴി 129933 പേരുമാണ് ഇക്കൊല്ലം ശബരിമലയിൽ എത്തിയത്.

കഴിഞ്ഞകൊല്ലം മണ്ഡലകാലം പൂർത്തിയായപ്പോൾ 32,49,756 പേർ സന്നിധാനത്ത് എത്തിയിരുന്നു.

കഴിഞ്ഞ വർഷത്തേക്കാൾ 3,83,435 ഭക്തജനങ്ങളാണ് ഇക്കുറി ശബരിമലയിലെത്തിയത്.

വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന വിവാഹം ഫെബ്രുവരിയിൽ


വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം അടുത്ത വര്‍ഷം ഫെബ്രുവരിയിൽ ഉദയ്പൂരിൽ നടക്കുമെന്ന് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഒക്ടോബര്‍ 3ന് വിജയ്‌യുടെ ഹൈദരാബാദിലെ വസതിയിൽ വച്ചായിരുന്നു ദമ്പതികളുടെ വിവാഹനിശ്ചയം നടന്നത്. വളരെ സ്വകാര്യമായിട്ടായിരുന്നു നിശ്ചയ ചടങ്ങുകൾ. ചടങ്ങിന്‍റെ ഫോട്ടോകളൊന്നും പുറത്തുവിട്ടിരുന്നില്ല.

ഫെബ്രുവരി 26ന്  രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഹെറിറ്റേജ് പാലസിൽ വച്ചായിരിക്കും വിവാഹം.   ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾക്ക് പേരുകേട്ട ഉദയ്പൂര്‍ നിരവധി സിനിമാതാരങ്ങളുടെയും മറ്റ് പ്രമുഖരുടെയും വിവാഹങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്.

താരങ്ങളുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിൽ പങ്കെടുക്കൂവെന്നാണ് റിപ്പോര്‍ട്ട്. സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി വിവാഹ സൽക്കാരമോ ഹൈദരാബാദിൽ ആഘോഷ പരിപാടിയോ നടത്തുന്നതിനെക്കുറിച്ചോ ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചപ്പോൾ മുതൽ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകൾ പരന്നിരുന്നു. എന്നാൽ ഇരുവരും ഗോസിപ്പുകളെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിരുന്നില്ല.

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്: പവന് ഒരു ലക്ഷത്തിൽ താഴെയെത്തി 

0

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. 2240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു ലക്ഷവും പിന്നിട്ട് കുതിച്ച സ്വർണ വില കഴിഞ്ഞ രണ്ട് ദിവസമായി കുറഞ്ഞ് വരികയാണ്. ഇന്നലെ മാത്രം 4 പ്രാവശ്യമാണ് സ്വര്‍ണവില ഇടിഞ്ഞത്. 

2,240 രൂപ  കുറഞ്ഞതോടെ കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില്‍പ്പന വില ഒരു പവന് 99,880 രൂപയായി മാറി. ഗ്രാമിന് 280 രൂപ കുറഞ്ഞ് 12485 രൂപയിലേക്കുമെത്തി.

18 കാരറ്റ് സ്വര്‍ണത്തിലേക്ക് എത്തിയാല്‍ പവന് 82,920 രൂപയാണ് ഇന്നത്തെ വില. 1780 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 

ശബരിമല സ്വർണക്കവർച്ച കേസ്; തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ പത്മകുമാറിന്റെ റിമാൻഡ് നീട്ടി

0

കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതിയും മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ പത്മകുമാറിന്റെ റിമാൻഡ് നീട്ടി. 14 ദിവസത്തേക്കാണ് റിമാൻഡ് നീട്ടിയിരിക്കുന്നത്. ദ്വാരപാലക ശിൽപ്പ കേസിലെ ജാമ്യാപേക്ഷയിൽ 7ന് വിധി വരും. അതേസമയം സ്വർണക്കൊള്ള കേസിലെ മറ്റ് പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി , ഗോവർദ്ധൻ, ഭണ്ഡാരി എന്നിവർക്കായി എസ്ഐടി കസ്റ്റഡി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഒരു ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം സ്വർണക്കവർച്ച കേസിൽ ദിണ്ഡിഗൽ മണിയെയും ബാലമുരു​ഗനേയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.

അതേസമയം, ദൈവതൃല്ല്യൻ ആരെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വേട്ടനായ്ക്കൾ അല്ലെന്നായിരുന്നു പത്മകുമാറിന്റെ പ്രതികരണം. എല്ലാം ചെയ്‌തത് പത്മകുമാർ ആണെന്നായിരുന്നു വിജയകുമാറിന്റെ മൊഴി. എല്ലാം അയ്യപ്പൻ നോക്കിക്കോളും എന്നായിരുന്നു പത്മകുമാർ പ്രതികരിച്ചത്. കടകംപള്ളി ആണോ ദൈവതുല്യൻ എന്ന ചോദ്യത്തിന് ശവംതീനികൾ അല്ലെന്നായിരുന്നു ഉത്തരം.

ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ വിപുലീകരിക്കണമെന്ന ആവശ്യം അംഗീകരിച്ച് കോടതി. കേസിൽ അന്വേഷണം നടത്താൻ കൂടുതൽ ഉദ്യോഗസ്ഥരെ വേണമെന്ന് എസ്ഐടി സംഘം ആവശ്യപ്പെട്ടിരുന്നു. രണ്ട് സിഐമാരെ ടീമിൽ അധികമായി ഉൾപ്പെടുത്തണമെനന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിൻറെ ആവശ്യം. ഈ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. അന്വേഷണ സംഘത്തിൽ 2 സിഐമാരെ കൂടി ഉൾപ്പെടുത്താൻ ഹൈക്കോടതി അനുമതി നൽകി. കേരള ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ്, എസ്ഐടിയുടെ പ്രത്യേക അപേക്ഷ പരിഗണിച്ചത്. ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു എസ്ഐടിയുടെ ആവശ്യം. ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എസ്ഐടി ഹർജി നൽകിയത്. അന്വേഷണ സംഘത്തെ വിപുലീകരിക്കാൻ അനുമതി ലഭിച്ചതോടെ ഈ പ്രശ്‌നത്തിന് പരിഹാരമായിരിക്കുകയാണ്.

അതേസമയം, ശബരിമല സ്വർണക്കവർച്ചയിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ദിണ്ഡിഗൽ മണിയെ എസ്ഐടി സംഘം ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇയാൾ ഹാജരായിട്ടുണ്ട്. ഇന്ന് തിരുവനന്തപുരത്ത് എത്തണമെന്ന് പ്രത്യേക അന്വേഷണ സംഘം ഡി മണിക്ക് നോട്ടീസ് നൽകിയിരുന്നു. താൻ ഡി മണിയല്ലെന്നും എംഎസ് മണിയാണെന്നുമുള്ള വാദത്തിൽ ഉറച്ച് നിൽക്കുകയാണ് ഇയാൾ. ഇത് മുഴുവൻ കളവാണെന്നും ഇയാൾ ഡി മണി തന്നെയെന്നുമാണ് എസ്ഐടിയുടെ വാദം. ദിണ്ടിഗലിൽ മണി നയിക്കുന്ന സമാന്തര സംവിധാനം കണ്ടെത്തി, സാമ്പത്തിക ഇടപാടുകളടക്കം വെളിച്ചത്തുകൊണ്ടുവരേണ്ട വെല്ലുവിളിയാണ് എസ്ഐടി നേരിടുന്നത്.

‘മോദി വരുമ്പോൾ ഞങ്ങൾക്കും പറയാനുണ്ട്’; പുത്തനച്ചി പുരപ്പുറം തൂക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി; കോർപ്പറേഷനിലെ ഇ- ബസ് തർക്കത്തിൽ പ്രതികരണം

0

തിരുവനന്തപുരം: കോർപ്പറേഷനിലെ ഇ-ബസ് സർവീസുമായി ബന്ധപ്പെട്ട തർക്കത്തിൽ ബിജെപി മേയർ വി.വി. രാജേഷിന് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. “പുത്തനച്ചി പുരപ്പുറം തൂക്കും” എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ചായിരുന്നു മന്ത്രിയുടെ പരിഹാസം. ഇ-ബസ്സുകൾ നഗരപരിധിയിൽ തന്നെ സർവീസ് നടത്തണമെന്നും അവ ഉടൻ തിരിച്ചെത്തിക്കണമെന്നുമുള്ള മേയറുടെ ആവശ്യത്തോടായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം.

തിരുവനന്തപുരം കോർപ്പറേഷനിലെ ജനവിധി മാനിക്കുന്നു. പ്രതിപക്ഷമെന്ന നിലയിൽ ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കും. പ്രധാനമന്ത്രി വരുമ്പോൾ ഞങ്ങൾക്കും ആവശ്യം ഉന്നയിക്കാൻ ഉണ്ട്. തെരുവുനായ ശല്യം ഒഴിവാക്കാനുള്ള നടപടി ആവശ്യപ്പെട്ട് മേയർ കത്ത് നൽകണമെന്നും മന്ത്രി വി ശിവൻകുട്ടി പറ‍ഞ്ഞു. പിഎം ശ്രീ ഇടത് മുന്നണി യോഗത്തിൽ വിമർശനം ഉണ്ടായെന്ന വാർത്ത എന്തിന്റെ അടിസ്ഥാനത്തിൽ എന്നറിയില്ല. കേരളത്തിന് അവകാശപ്പെട്ട ഫണ്ടാണ്. മുഖ്യമന്ത്രിയ്ക്കെതിരെ വലിയ വികാരം എന്ന് ചില വാർത്തകളിൽ കണ്ടു. മുഖ്യമന്ത്രിയ്ക്കെതിരെ ഒരു വികാരവും ഇല്ല. ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല. ആരുടെ എങ്കിലും കുറവ് കൊണ്ടല്ല തെരഞ്ഞെടുപ്പിലെ തിരിച്ചടി. ഇത് രാഷ്ട്രീയ ദുഷ്ടലാക്കോടെ ഉള്ള പ്രചാരണമാണെന്നും ശിവൻകുട്ടി പറഞ്ഞു.

നഗരസഭ കെട്ടിടങ്ങൾ ദുരുപയോഗം ചെയ്യുന്നെങ്കിൽ കോർപ്പറേഷൻ പരിശോധിക്കുന്നത് നല്ല കാര്യമാണ്. പക്ഷേ കോർപറേഷന്റെ അധികാരങ്ങളും സർക്കാർ അധികാരങ്ങളും തിരിച്ചറിയണം. തനിക്ക് എതിരെ ഇപ്പോൾ സൈബർ ആക്രമണം ഇല്ല. അതിൽ തനിക്ക് സങ്കടം ഇല്ല. സൈബർ ആക്രമണം ഉണ്ടെങ്കിൽ ഒരു രസം ഉണ്ടെന്നും മന്ത്രി പരിഹസിച്ചു.

സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളും മന്ത്രി പങ്കുവെച്ചു. 1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തക പരിഷ്കരണം അവസാന ഘട്ടത്തിലാണ്. ചരിത്രം, പൊളിറ്റിക്സ്, സോഷ്യോളജി വിഷയങ്ങളിൽ കേരളം സ്വന്തമായി മൂന്ന് പാഠപുസ്തകങ്ങൾ തയ്യാറാക്കും. സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്തരുത് എന്ന നിർദ്ദേശം കർശനമായി പാലിക്കണം. ഇത് ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ നടപടിയുണ്ടാകും. പിഎം ശ്രീ പദ്ധതി ഇപ്പോൾ നടപ്പാക്കുന്നില്ല. അതിനാൽ ഇതുമായി ബന്ധപ്പെട്ട സമിതി ചേരേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ചെങ്ങന്നൂർ വിശാൽ വധക്കേസ്; എല്ലാ പ്രതികളെയും വെറുതെവിട്ട് കോടതി, വിധി കൊലപാതകം നടന്ന് 13 വർഷത്തിനിപ്പുറം

0

തിരുവനന്തപുരം: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകൻ വിശാൽ കൊല്ലപ്പെട്ട കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട് കോടതി. വിശാൽ കൊല്ലപ്പെട്ട് പതിമൂന്ന് വർഷങ്ങൾ പിന്നിടുമ്പോഴാണ് ഇന്ന് കേസിൽ വിധി വന്നിരിക്കുന്നത്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. പ്രതികൾ കുറ്റക്കാരാണെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കാണിച്ചാണ് എല്ലാ പ്രതികളെയും വെറുതെ വിട്ടത്
. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 19 പേരാണ് കേസിലെ പ്രതികൾ. ആദ്യത്തെ 12 പ്രതികളാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. കേസിലെ 19 പ്രതികളും നിലവിൽ ജാമ്യത്തിലാണ്.

കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിവിദ്യാർഥിയായിരുന്ന വിശാലിന് 2012 ജൂലൈ 16നാണ് കുത്തേറ്റത്. കോളജിലെ നവാഗതര്‍ക്ക് സ്വാഗതം ആശംസിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ വിശാല്‍ ഉള്‍പ്പെടെയുള്ളവരെ ക്യാമ്പസ് ഫ്രണ്ടുകാരും പന്തളം സ്വദേശികളുമായ നാസിം, ഷെഫീഖ്, അന്‍സാര്‍ ഫൈസല്‍, ഷെഫീക്ക്, ആസിഫ് മുഹമ്മദ്, സനൂജ്, ചെറിയനാട് സ്വദേശികളായ ആഷിക്ക്, നാസിം, അല്‍ താജ്, സഫീര്‍, അഫ്‌സല്‍, വെണ്‍മണി സ്വദേശിയായ ഷമീര്‍ റാവുത്തര്‍ തുടങ്ങിയവര്‍ ഉൾപ്പെട്ട സംഘം ആക്രമിക്കുകയായിരുന്നു. കേസിൽ പ്രായപൂർത്തിയാകാത്ത ഒരു പ്രതിയും ഉൾപ്പെട്ടിരുന്നു.വിശാലിന്റെ കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേരെ അതീവ ഗുരുതരമായി പ്രതികള്‍ മുറിവേല്‍പ്പിക്കുകയും മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്‌തെന്നും കുറ്റപത്രത്തില്‍ ആരോപണമുണ്ട്. എബിവിപി പ്രവർത്തകരായ വിഷ്ണുപ്രസാദിനും ശ്രീജിത്തിനുമുൾപ്പടെ പത്തോളം പേർക്ക് അന്ന് ആക്രമണത്തിൽ പരിക്കേറ്റത്.

അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ വിശാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പിറ്റേദിവസം മരണപ്പെട്ടു. ആദ്യം ലോക്കല്‍ പോലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. സംഭവകാലത്ത് പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ 20 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം ഫയല്‍ ചെയ്തിരുന്നത്. സാക്ഷികളായിരുന്ന ക്യാമ്പസിലെ കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ വിചാരണവേളയിൽ മൊഴി മാറ്റിയതോടെ കേസ് ഏറെ ചർച്ചയായിരുന്നു.