ജനങ്ങളെ കേൾക്കാൻ സർക്കാർ; നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന് തുടക്കം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം അറിയാനുള്ള നവകേരളം സിറ്റിസൺ റെസ്പോൺസ് പരിപാടിക്ക് തുടക്കം. 85,000 കർമ്മ സേന അംഗങ്ങൾ 85 ലക്ഷം വീടുകൾ സന്ദർശിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഭാവി വികസനത്തിനുള്ള നിർദേശങ്ങളും ജനങ്ങൾക്ക് ഇതിലൂടെ അറിയിക്കാം.

പത്താം വർഷത്തിലേക്ക് കടക്കുന്ന പിണറായി സർക്കാരിനെ കുറിച്ച് ജനം എന്ത് ചിന്തിക്കുന്നുവെന്ന് കണ്ടെത്തുക എന്നതാണ് നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിൻ്റെ ലക്ഷ്യം. നടപ്പാക്കിവരുന്ന വികസന പദ്ധതികളില്‍ എന്തെല്ലാം മാറ്റം വേണം, എന്തെല്ലാം പുതിയ ക്ഷേമപദ്ധതികള്‍ വേണം, നിലവിലെ പദ്ധതികളില്‍ മാറ്റം നിര്‍ദേശിക്കാനുണ്ടോ എന്നിവയാണ് പ്രധാനമായും ആരായുന്നത്.

പിണറായി സര്‍ക്കാരിൻ്റെ ഒന്‍പതു വര്‍ഷത്തെ പ്രവർത്തനങ്ങൾ വിവരിക്കുന്ന എട്ട് പേജുള്ള ലഘുലേഖയും സന്നദ്ധ പ്രവര്‍ത്തകര്‍ പൊതുജനങ്ങൾക്ക് കൈമാറും. ഒരു വാർഡിൽ 4 കർമ സേനാംഗങ്ങളാണ് ഉണ്ടാവുക. പൊതുകൂട്ടായ്മകളും ചർച്ചകളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ശേഖരിക്കുന്ന വിവരങ്ങൾ ഒരു ആപ്പിലേക്ക് ചേർക്കും. ഇത് വിശകലനം ചെയ്ത് സമഗ്രമായ റിപ്പോർട്ട് പ്രസിദ്ധീകരിക്കാനാണ് സർക്കാർ തീരുമാനം.

കാത്തിരിപ്പിന് വിരാമം! വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്ത്

ദില്ലി: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവന്നു. 2026 തുടക്കത്തിൽ തന്നെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഓടിത്തുടങ്ങുമെന്ന് റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

അതേസമയം, ഏത് റൂട്ടിലാണ് വന്ദേഭാരത് സ്ലീപ്പർ ആദ്യം ഓടുകയെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ റെയിൽവേയോ, മന്ത്രിയോ തയ്യാറായിട്ടില്ല. ഏറ്റവുമധികം സാധ്യത ദില്ലി-ഹൌറ, ദില്ലി-പാട്ന റൂട്ടുകളിലാണെന്നാണ് സൂചന.

വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കോച്ചുകൾ നിർമിച്ചത് പൊതുമേഖലാ സ്ഥാപനമായ ബിഇഎഎലിൽ ആണ്. ഇതിനോടകം ട്രെയിൻ പരീക്ഷണയോട്ടം പൂർത്തിയാക്കിയിട്ടുണ്ട്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

യുഎസ്ബി ചാർജിംഗ് സൗകര്യമുള്ള ഇന്‍റഗ്രേറ്റഡ് റീഡിംഗ് ലൈറ്റ്, പബ്ലിക് അനൗൺസ്‌മെന്‍റ്, വിഷ്വൽ ഇൻഫർമേഷൻ സംവിധാനം, ഡിസ്‌പ്ലേ പാനലുകളും സുരക്ഷാ ക്യാമറകളും, മോഡുലാർ പാന്ട്രികൾ, ഭിന്നശേഷിയുള്ള യാത്രക്കാർക്കായി പ്രത്യേക ബെർത്തുകൾ, ടോയ്‌ലറ്റുകൾ എന്നിങ്ങനെ മികച്ച സൗകര്യങ്ങൾ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ ഉണ്ടാകും.

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നൂറുകണക്കിന് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നൂറുകണക്കിന് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും സാംസ്‌കാരിക നിലയങ്ങളിലും പഞ്ചായത്ത് ലൈബ്രറികളിലും ശിശു മന്ദിരങ്ങളിലും നഴ്‌സറി സ്‌കൂളുകളിലും ഓണറേറിയം/ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം ലഭിച്ചവരെയാണ് സ്ഥിരപ്പെടുത്തുന്നത്.

പതിനൊന്നിന പരിപാടിയുടെ ഭാഗമായോ അല്ലാതെയോ നിയമനം ലഭിച്ചവരും നിലവില്‍ പത്തോ അതിലധികമോ വര്‍ഷമായി തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു വരുന്നവരെയുമാണ് സ്ഥിരപ്പെടുത്തുക. ലൈബ്രേറിയന്‍, നഴ്‌സറി ടീച്ചര്‍, ആയ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരെ പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി പാര്‍ട്ട് ടൈം ആയി നിയോഗിച്ച് ഓണറേറിയം/ദിവസ വേതന രീതിയിലേക്ക് മാറ്റിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ആനുകൂല്യം ലഭിക്കുമെന്നാണ് വിവരം.

നീല, വെള്ള കാര്‍ഡുകാര്‍ക്ക് ഈ മാസം അധിക അരിയില്ല; ആട്ട വിഹിതം പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗത്തിലെ വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ജനുവരി മാസത്തെ റേഷനൊപ്പം അധികം അരി ലഭിക്കില്ല. വെള്ള കാര്‍ഡിന് കഴിഞ്ഞ മാസം അധിക വിഹിതം കൂടി ചേര്‍ത്ത് 10 കിലോ അരി ലഭിച്ചിരുന്നു. എന്നാല്‍ ഈ മാസം രണ്ടു കിലോ അരി മാത്രമാകും ലഭിക്കുക.

നീല കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ടു കിലോഗ്രാം വീതം അരി ജനുവരി മാസത്തില്‍ ലഭിക്കും. കഴിഞ്ഞ മാസം റേഷനു പുറമെ അധിക വിഹിതമായി 5 കിലോ അരി കൂടി ലഭിച്ചിരുന്നു. അതേസമയം വെള്ള, നീല കാര്‍ഡുകാര്‍ക്ക് റേഷന്‍ വിഹിതത്തില്‍ ആട്ട ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2023 ഓഗസ്റ്റിനുശേഷം മുന്‍ഗണനേതര വിഭാഗത്തിന് ആട്ട അനുവദിക്കുന്നത് ആദ്യമാണ്. അതത് താലൂക്കുകളിലെ ലഭ്യത അനുസരിച്ച് കാര്‍ഡ് ഒന്നിന് ഒന്നു മുതല്‍ രണ്ടു കിലോഗ്രാം വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും.

എന്‍പിഐ കാര്‍ഡിന് പരമാവധി ഒരു കിലോഗ്രാം ആട്ടയാണ് ലഭിക്കുക.സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്നും ( ജനുവരി 1), മന്നം ജയന്തിയായ നാളെയും ( ജനുവരി -2) അവധിയായിരിക്കും. ജനുവരി മാസത്തെ റേഷന്‍ വിതരണം ശനിയാഴ്ച ആരംഭിക്കുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലെ മണ്ണെണ്ണ വിഹിതവും ഈ മാസത്തെ റേഷനൊപ്പം വിതരണം ചെയ്യും.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്

കോഴിക്കോട്:   പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കണ്ടെത്താൻ കഴിയാതെ പൊലീസ്.  കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയി രണ്ടു ദിവസം പിന്നിട്ടെങ്കിലും ഇതുവരെ വിനീഷിനെ കണ്ടെത്താൻ കഴിഞ്ഞില്ല.

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. ഇയാളുടെ വീടും ബന്ധുക്കളുമെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. ഇയാൾക്ക് വേണ്ടി അന്വേഷണം ഊർജിതമാണെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ദിവസം ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയെങ്കിലും ഇയാൾ എവിടേക്ക് കടന്നുവെന്നത് സംബന്ധിച്ച് ഒരു സൂചനയും പൊലീസിന് കിട്ടിയിട്ടില്ല. കുതിരവട്ടം ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമർ തുരന്ന് രക്ഷപ്പെട്ടത്.

വിചാരണ തടവുകാരനായി കഴിയുന്നതിനിടെയാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ മൂന്നാം വാര്‍ഡിൽ നിന്ന് വിനീഷ് രക്ഷപ്പെട്ടത്. 

ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലെത്തിയത് 1 കോടിയോളം രൂപ;  സേവ് ബോക്സ് ആപ്പ് തട്ടിപ്പിൽ കുരുക്ക് മുറുകുന്നു

കൊച്ചി: ‘സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്’ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയ്ക്കെതിരെ കൂടുതൽ കണ്ടെത്തലുകള്‍. നടൻ ജയസൂര്യയ്ക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് ഇഡി കണ്ടെത്തൽ.

ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലാണ് പണം എത്തിയത്. തട്ടിപ്പിലെ പ്രധാന പ്രതി സ്വാതിക് റഹ്മാന്‍റെ കമ്പനികളിൽ നിന്നാണ് പണം എത്തിയത്. അതേസമയം, ജയസൂര്യയുടെ ബാങ്ക് അക്കൗണ്ടുകളിൽ കൂടുതൽ പരിശോധന നടത്താനാണ് ഇഡി നീക്കം. നടനെ വീണ്ടും ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ തീരുമാനം. സാത്വികിന്‍റെ സിനിമാ ബന്ധങ്ങളിലും ഇഡി കൂടുതൽ പരിശോധന നടത്തും.

കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചത്. സേവ് ബോക്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ പ്രവര്‍ത്തിച്ചോയെന്നും ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തിയോ എന്നുമാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. ജയസൂര്യയുടെ ഭാര്യ സരിതയുടെയും മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു.

തൃശ്ശൂർ സ്വദേശിയായ സ്വാതിക് റഹിം 2019ല്‍ തുടങ്ങിയതാണ് സേവ് ബോക്സ്. ഇന്ത്യയില്‍ തന്നെ ആദ്യ സംരംഭം എന്ന് വിശേഷിപ്പിച്ച ഓണ്‍ലൈന്‍ ലേല ആപ്പാണിത്. 2023ലാണ് ആപ്പിന്‍റെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പിന്‍റെ ചുരുളഴിയുന്നത്. കോടികള്‍ തട്ടിയെടുത്ത കേസില്‍ സ്വാതിക് പൊലീസിന്‍റെ പിടിയിലായി.

സിനിമാതാരങ്ങളുമായി അടുത്ത പരിചയമുള്ള സ്വാതിക് ജയസൂര്യയെയാണ് സേവ് ബോക്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ക്ഷണിച്ചത്. രണ്ട് കോടിയോളം രൂപയും ജയസൂര്യക്ക് വാഗ്ദാനം ചെയ്തു. മറ്റ് പല സിനിമാ താരങ്ങളും ആപ്പിന്‍റെ പ്രചാരണത്തിനായി സമൂഹമാധ്യമങ്ങളിലടക്കം പ്രവര്‍ത്തിച്ചു.

കേരളത്തില്‍ തുലാമഴയില്‍ 21 ശതമാനം കുറവ്; ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കോട്ടയത്ത്

തിരുവനന്തപുരം: 2025 ല്‍ തുലാവര്‍ഷ മഴയില്‍ 21 ശതമാനം കുറവെന്ന് കണക്കുകള്‍. 491.9 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 388.3 മില്ലി മീറ്റര്‍ മഴ മാത്രമാണ്.

കാലവര്‍ഷ കണക്കിലും ഇത്തവണ 13 ശതമാനം മഴക്കുറവുണ്ടായിരുന്നു.തുലാവര്‍ഷത്തില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കോട്ടയത്താണ്. 550 മില്ലിമീറ്റര്‍ മഴയാണ് ചെയ്തത്. മഴയില്‍ നാലു ശതമാനം മാത്രമാണ് കുറവുണ്ടായത്.

ഏറ്റവും കുറവ് വയനാട് ജില്ലയിലുമാണ്. 252 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. മഴക്കുറവ് 22 ശതമാനം. എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.

ഇത്തവണ ഒക്ടോബറിലും ( 10% കുറവ് ) നവംബറിലും ( 42% കുറവ് ) ഡിസംബറിലും ( 28% കുറവ്) എന്നിങ്ങനെയാണ് തുലാമഴ ലഭിച്ചത്. 2024 ല്‍ തുലാവര്‍ഷ മഴയില്‍ ഒരു ശതമാനം മാത്രമാണ് കുറവുണ്ടായിരുന്നത്. 487.2 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നു.

ബംഗ്ലാദേശ് നാഷണൽ പാർട്ടിക്ക് പിന്തുണയറിയിച്ച് പ്രധാനമന്ത്രി

ഡൽഹി: അന്തരിച്ച മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ബീഗം ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണൽ പാർട്ടിക്ക് പിന്തുണ നൽകിഇന്ത്യ. ഖാലിദ സിയയുടെ വിയോഗത്തിൽ അനുശോചന കുറിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ നിലപാട് വ്യക്തമാക്കി. ഖാലിദ സിയയുടെ ആദർശങ്ങൾ തുടരട്ടെ, ബിഎൻപി ഒരു പുതിയ ബംഗ്ലാദേശ് സൃഷ്ടിക്കട്ടെ എന്ന് മോദി അനുശോചന കത്തിൽ പറഞ്ഞു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ വഴി നരേന്ദ്ര മോദി കത്ത് ബിഎൻപി ആക്ടിംഗ് ചെയർമാൻ താരിഖ് റഹ്മാന് കൈമാറി.

ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കാൻ താരിഖ് റഹ്മാൻ നേതൃത്വത്തിന് കഴിയട്ടെയെന്നും മോദി അനുശോചനകുറിപ്പിൽ പറഞ്ഞു. 2026 ഫെബ്രുവരി 12ന് ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ത്യ നയത്തിൽ വലിയ മാറ്റം വരുത്തിയിരിക്കുന്നത്.

ആകെ കലുഷിതമായ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത എതിർപ്പറിയിച്ചിരുന്നു. ഇന്ത്യക്കാ‍ർക്ക് നേരെ നടക്കുന്ന അക്രമണങ്ങളിലും കൊലപാതകങ്ങളിലും ആശങ്കയറിയിച്ച് ഇന്ത്യ സാഹചര്യം കൂടുതൽ മെച്ചപ്പെടണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടികളൊന്നുമുണ്ടായിരുന്നില്ല. ഇടക്കാല സർക്കാരിന്‍റെ പ്രവർത്തനത്തിൽ ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ബിഎൻപിക്ക് ഇന്ത്യ പരസ്യ പിന്തുണ നൽകിയിരിക്കുന്നത്.

ബെവ്‌കോയുടെ മദ്യത്തിന് പേരിടൽ മത്സരം ചട്ടലംഘനം; പരസ്യം പിൻവലിക്കണമെന്നും മന്ത്രി മാപ്പ് പറയണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി

0

പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിന്ന് പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് പേരും ലോഗോയും കണ്ടെത്താനായി സർക്കാർ നടത്തുന്ന മത്സരം നിയമവിരുദ്ധമാണെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി. ചട്ടലംഘനം ചൂണ്ടിക്കാട്ടി പരസ്യം ഉടൻ പിൻവലിക്കണമെന്നും ഈ വിഷയത്തിൽ എക്സൈസ് മന്ത്രി മറുപടി പറയണമെന്നും സമിതി ആവശ്യപ്പെട്ടു.

മദ്യത്തിന് പരസ്യം നൽകുന്നത് നിയമപരമായി നിരോധിച്ചിരിക്കെ, പൊതുജനങ്ങളിൽ നിന്ന് പേര് ക്ഷണിക്കുന്നത് നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. ബെവ്‌കോ നടത്തിയത് പരോക്ഷമായ മദ്യപ്രചാരണമാണെന്നും ഇത് കുട്ടികളടക്കമുള്ളവരിലേക്ക് തെറ്റായ സന്ദേശം എത്തിക്കുമെന്നും സമിതി ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യമിട്ടാണ് സർക്കാർ മദ്യലോബികളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നത്. ബാറുകളുടെ സമയം വർദ്ധിപ്പിച്ചതും ഇതിന്റെ ഭാഗമാണെന്ന് സമിതി വിമർശിച്ചു.

പാലക്കാട് മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റിലറീസിൽ ഉൽപ്പാദിപ്പിക്കാൻ പോകുന്ന ബ്രാൻഡിക്ക് പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനമാണ് ബെവ്‌കോ വാഗ്ദാനം ചെയ്തിരിക്കുന്നത്. ജനുവരി ഏഴിനകം ഇമെയിൽ വഴി നിർദേശങ്ങൾ സമർപ്പിക്കാനായിരുന്നു ബെവ്‌കോ മാനേജിംഗ് ഡയറക്ടറുടെ അറിയിപ്പ്.

“ലഹരി വിരുദ്ധത പറയുന്ന സർക്കാർ തന്നെ മദ്യത്തിന് പേര് കണ്ടെത്താൻ മത്സരം നടത്തുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്. ഈ നടപടിയിൽ നിന്ന് പിന്നോട്ട് പോകുന്നത് വരെ പ്രതിഷേധം തുടരും.” – കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

ബന്ധുവിനെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

0

കൊല്ലം: കൊല്ലം ഭരണിക്കാവ് സിനിമ പറമ്പിലുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. എതിർ ദിശയിൽ വന്ന ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് സ്കൂട്ടർ യാത്രികയായിരുന്ന യുവതിക്ക് ജീവൻ നഷ്ടമായത്. കൊട്ടാരക്കര കോട്ടത്തല സ്വദേശി സുലജ ശ്രീകുമാർ (39) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ബന്ധുവിനെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ എത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. സുലജ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ച ശേഷം ടോറസ് ലോറി അൽപ്പ ദൂരം വലിച്ച് കൊണ്ടുപോവുകയായിരുന്നു എന്ന് അപകടം നേരിൽ കണ്ടവർ പറഞ്ഞു. യുവതിയെ ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടി കർമങ്ങൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും. സ്ഥലത്തെത്തിയ ശാസ്താംകോട്ട പോലീസ് മേൽനടപടികൾ സ്വീകരിച്ചു. അപകടമുണ്ടാക്കിയ ടോറസ് ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. അപകട സാധ്യത കൂടുതലായ ഈ പ്രദേശത്ത് തലനാരിഴക്കാണ് മുൻപ് പല അപകടങ്ങളും തെന്നി മാറിയത് എന്നാണ് നാട്ടുകാർ പറയുന്നത്. അപകടസ്ഥലത്ത് അപായ സൂചന ബോർഡുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.

എരുമേലിയിൽ ഒൻപതുലക്ഷത്തിന്റെ തട്ടിപ്പ്; പണയസ്വർണം എടുക്കാനെന്ന വ്യാജേന യുവതി പണവുമായി മുങ്ങി

0

എരുമേലി: സ്വർണപ്പണയം എടുത്തുനൽകാനെന്ന വ്യാജേന പണമിടപാടുകാരനിൽ നിന്നും ഒൻപതു ലക്ഷം രൂപ തട്ടിയെടുത്ത യുവതിയും സഹായിയും കടന്നുകളഞ്ഞു. പണം നഷ്ടപ്പെട്ട മുണ്ടക്കയം പാലൂർക്കാവ് സ്വദേശിയായ പണമിടപാടുകാരൻ എരുമേലി പോലീസിൽ പരാതി നൽകി.

ചികിത്സാ ആവശ്യങ്ങൾക്കായി തന്റെ പണയസ്വർണം വിൽക്കാൻ സഹായിക്കണമെന്നായിരുന്നു യുവതിയുടെ അഭ്യർത്ഥന. എരുമേലിയിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയമിരിക്കുന്ന സ്വർണം വിടുവിക്കാനായി യുവതി ഒൻപതു ലക്ഷം രൂപ വാങ്ങി. തന്റെ പക്കൽ തികയാത്തതിനാൽ സുഹൃത്തിൽ നിന്നാണ് പരാതിക്കാരൻ പണം സംഘടിപ്പിച്ചത്. പണവുമായി സ്ഥാപനത്തിനകത്തേക്ക് പോയ യുവതി തിരികെ വന്നില്ല. ഏറെ നേരം കാത്തുനിന്ന പണമിടപാടുകാരൻ അകത്തു കയറി അന്വേഷിച്ചപ്പോഴാണ് അങ്ങനെയൊരാൾ സ്വർണം പണയം വെച്ചിട്ടില്ലെന്നും താൻ വഞ്ചിക്കപ്പെട്ടെന്നും മനസ്സിലായത്.

പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ താഴെ പറയുന്ന വിവരങ്ങൾ വ്യക്തമായി. യുവതി ധനകാര്യ സ്ഥാപനത്തിന്റെ പിൻവാതിലിലൂടെ പർദ്ദ ധരിച്ച് പുറത്തിറങ്ങി. പുറത്ത് കാത്തുനിന്ന ബൈക്ക് യാത്രക്കാരനായ യുവാവിനൊപ്പം യുവതി വേഗത്തിൽ സ്ഥലം വിട്ടു. യുവതി മുഖം മറച്ചിരുന്നതിനാലും യുവാവ് ഹെൽമെറ്റ് ധരിച്ചിരുന്നതിനാലും ഇവരെ പെട്ടെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇവർ ഉപയോഗിച്ച ബൈക്കിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

തട്ടിപ്പിന് പിന്നിൽ കണ്ണൂർ സ്വദേശികളാണെന്നും ഇതിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളുടെ മൊബൈൽ ഫോൺ നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

ശബരിമല സ്വർണക്കവർച്ച കേസ്; നിർണായക നീക്കവുമായി എസ്ഐടി, യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യും, ഉണ്ണികൃഷ്‌ണൻ പോറ്റിയോടൊപ്പമുള്ള ഡൽഹി യാത്രയുടെ വിവരങ്ങൾ തേടും

0

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് എസ്ഐടിയുടെ പുതിയ നീക്കം. കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി പ്രത്യേക അന്വേഷണ സംഘം. സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുമായുള്ള ബന്ധത്തെക്കുറിച്ചുള്ള കാര്യങ്ങൾ ചോദിച്ചറിയാൻ വേണ്ടിയാണ് അടൂർ പ്രകാശിനെ വിളിച്ചുവരുത്തുക. പോറ്റിക്കൊപ്പം അടൂർ പ്രകാശ് ഡൽഹി യാത്ര നടന്നിരുന്നു ഇതിന്റെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിക്കും.

അതേസമയം അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങുന്ന ഉണ്ണികൃഷ്ണൻ പോറ്റി നൽകുന്ന മൊഴിയും കേസിൽ ഏറെ നിർണായകമാണ്. ശനിയാഴ്ച കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴി എസ്ഐ ടി ശേഖരിച്ചിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പോറ്റിയിൽ നിന്നും വിവരങ്ങൾ തേടും. ഉണ്ണികൃഷ്‌ണൻ പോറ്റിയുമായി അടുപ്പം സൂക്ഷിച്ചിരുന്നു എന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് മുൻ മന്ത്രിയുടെയും മുതിർന്ന കോൺഗ്രസ് നേതാവിന്റെയും മൊഴികൾ ശേഖരിക്കുന്നത്. സ്വർണപ്പാളി കവർച്ചയുമായി ബന്ധപ്പെട്ട ഗൂഢാലോചന കണ്ടെത്താനായി ഉന്നത തലത്തിലുള്ള ബന്ധങ്ങൾ അന്വേഷണ സംഘം പരിശോധിക്കുകയാണ്.