ബെംഗളൂരു: കർണാടകയിൽ നവജാത ശിശുവിനെ ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ കൊപ്പളയിൽ ആയിരുന്നു സംഭവം. ഹൂളിഗമ്മ ക്ഷേത്രത്തിന് സമീപത്ത് ആയിരുന്നു പെൺകുഞ്ഞിനെ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ക്ഷേത്ര ദർശനത്തിന് എത്തിയ ആളുകൾ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടതിനെതുടർന്ന് നടത്തിയ തിരച്ചിലിലാണ് നവജാത ശിശുവിനെ കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ ഈ വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡുകളെ അറിയിക്കുകയും ഇവർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമെന്നാണ് വിവരം. നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ട്. പെൺകുഞ്ഞ് ആയതിനാൽ ഉപേക്ഷിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം.
‘മുസ്ലിങ്ങളെ നേരിടാൻ ആയുധങ്ങൾ കൈയ്യിൽ കരുതണം’; വീടുകൾ കയറി വാളുകൾ വിതരണം ചെയ്ത ഹിന്ദു രക്ഷാദൾ പ്രവർത്തകർ അറസ്റ്റിൽ
ഗസിയാബാദ്: ഉത്തർപ്രദേശിൽ ഷാലിമാർ ഗാർഡൻ കോളനിയിൽ രണ്ട് ഡസനിലധികം വാളുകൾ വിതരണം ചെയ്തതിന് ഹിന്ദു രക്ഷാദളിന്റെ ആറ് പ്രവർത്തകരെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഇവർ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി വീടുകൾ കയറി വാളുകൾ വിതരണം ചെയ്യുകയായിരുന്നു. ഹിന്ദു രക്ഷാദളിന്റെ പ്രസിഡന്റ് ഭൂപേന്ദ്ര ചൗധരി ‘പിങ്കി’ ഉൾപ്പെടെയുള്ള 17 ഭാരവാഹികളിൽ കേസിൽ പ്രതികളാണ്. അതേസമയം ഭൂപേന്ദ്ര ഒളിവിലാണ്.
കോളനിയിൽ പ്രകടനം നടത്തിയ സംഘത്തിന്റെ രഹസ്യകേന്ദ്രങ്ങളിൽ പൊലീസ് പരിശോധന തുടരുകയാണെന്ന് ഡിസിപി നിമീഷ് പട്ടീൽ പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ 191(2)(കലാപമുണ്ടാക്കൽ), 191(3)(കലാപമുണ്ടാക്കൽ, മാരകായുധം കൈയ്യിൽ കരുതൽ, മരണത്തിന് കാരണമാവുന്ന രീതിയിൽ അത് ഉപയോഗിക്കുക) 127(2) (അന്യായമായി തടങ്കിൽ വെക്കുക) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
ഹിന്ദു അനുകൂല മുദ്രാവാവാക്യവും മുസ്ലിം വിരുദ്ധ മുദ്രാവാക്യവും മുഴക്കി സംഘം വീടുകൾ കയറി ആയുധം വിതരണം ചെയ്യുകയായിരുന്നു. ‘സൗഹാർദ്ദവും നിയമവ്യവസ്ഥയും തകർക്കാൻ ഒരു സംഘടനയെയും അനുവദിക്കില്ല, പ്രതികളെ മുഴുവൻ ഉടൻ പിടികൂടു’മെന്നും ഡിസിപി പാട്ടീൽ പറഞ്ഞു.
അതിനിടെ ഹിന്ദുരക്ഷാ ദൾ പ്രസിഡന്റ് ഭൂപേന്ദ്ര ചൗധരിയുടെ ഒരു വിഡിയോ സന്ദേശം പുറത്തുവന്നിട്ടുണ്ട്. ‘ഹിന്ദു കുടുംബങ്ങളെ ആക്രമിക്കുകയും ഹിന്ദു പെൺകുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കുകയും ചെയ്യുന്ന മുസ്ലിങ്ങളെ നേരിടാൻ 250 ആയുധങ്ങൾ ആളുകൾക്ക് വിതരണം ചെയ്തിട്ടുണ്ട്’.
“മുസ്ലീങ്ങൾക്കെതിരെ പോരാടാൻ ഹിന്ദുക്കൾ ആയുധങ്ങൾ സജ്ജരായിരിക്കണം. ഹിന്ദു രക്ഷാ ദൾ ഹിന്ദു സമൂഹത്തെ സഹായിക്കും. ഇക്കാലത്ത് ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ അവസ്ഥ വളരെ ദയനീയമാണ്. അവിടെ ഹിന്ദുക്കൾ കൊല്ലപ്പെടുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ അവസ്ഥ പോലെയാകാൻ ഞങ്ങൾ അനുവദിക്കില്ല,” അദ്ദേഹം വീഡിയോയിൽ പറഞ്ഞു.
രാജ്യതലസ്ഥാനത്ത് വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിലേക്ക്, വായുനിലവാര സൂചിക 459 വരെ എത്തി, ശക്തമായ മൂടൽമഞ്ഞും അനുഭവപ്പെട്ടതോടെ വിമാന സർവീസുകൾ റദ്ദാക്കി
ഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിലേക്ക് പോകുകയാണ്. ഇന്ന് രാവിലെ രേഖപ്പെടുത്തിയ വായുനിലവാര സൂചിക 400ന് മുകളിൽ ആണ്. പല സ്ഥലങ്ങളിലും എ ക്യൂ ഐ 450ന് മുകളിലാണ്. മാത്രമല്ല ശക്തമായ മൂടൽ മഞ്ഞും കൂടി അനുഭവപ്പെട്ടതോടെ ഡൽഹിയിലും പരിസരങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വായുനിലവാരം ശരാശരി എ ക്യൂ ഐ 403 ആയി ഉയർന്നപ്പോൾ, ആനന്ദ് വിഹാറിൽ ഇത് 459 ആയി. ടിഒ (400), ചാന്ദ്‌നി ചൗക്ക് (423) എന്നിവിടങ്ങളിലും വായുനിലവാരം ഗുരുതരാവസ്ഥയിലാണ്.
കനത്ത മൂടൽമഞ്ഞ് മൂലം കാഴ്ചാ പരിധി പൂജ്യത്തിനടുത്തേക്ക് താഴ്ന്നു. ഇക്കാരണം കൊണ്ടുതന്നെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ റദ്ദാക്കി. 120ലധികം വിമാന സർവീസുകളാണ് റദ്ദാക്കിയത്. നിരവധി വിമാനങ്ങൾ വൈകുകയും ചെയ്തു.
നിലവിൽ ഉത്തരേന്ത്യയിൽ അഞ്ച് സംസ്ഥാനങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതികഠിനമായ തണുപ്പും വായൂമലിനീകരണവും കണക്കിലെടുത്ത് നോയിഡയിലെ സ്കൂളുകൾക്ക് ജനുവരി ഒന്ന് വരെ അവധി നൽകിയിരിക്കുകയാണ്. വായുനിലവാരം 400 കടന്ന സാഹചര്യത്തിൽ ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും കടുത്ത ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന ആളുകൾ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും വിദഗ്ധർ അറിയിച്ചു.
മാനസിക പീഡനം, മോശം പെരുമാറ്റം, ഗർഭഛിദ്രം എന്നിവ സഹിക്കേണ്ടി വന്നു; എല്ലാം ഭർത്താവിനെ വിവാഹം കഴിക്കാനാഗ്രഹിച്ച മറ്റൊരു യുവതി കാരണം; ഗുരുതര ആരോപണങ്ങളുമായി സാനിയ അഷ്ഫാഖ്
ഇസ്‌ലാമാബാദ്: വിവാഹമോചന പ്രഖ്യാപനത്തിന് പിന്നാലെ പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഇമാദ് വസീമിനെതിരെ ഭാര്യ സാനിയ അഷ്ഫാഖ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ദീർഘ കുറിപ്പിലൂടെയാണ് സാനിയ തന്റെ നിലപാട് വ്യക്തമാക്കിയത്. തന്റെ ഭർത്താവിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു യുവതിയുടെ ഇടപെടലാണ് തന്റെ ദാമ്പത്യം തകർത്തതെന്നും സാനിയ പറയുന്നു. സാനിയയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് ഇമാദ് വസീം അറിയിച്ചതിനു പിന്നാലെയാണ് സാനിയയുടെ പ്രതികരണം പുറത്തുവന്നത്. 2019-ലാണ് ഇരുവരും വിവാഹിതരായത്. ഇവർക്കു മൂന്നു കുട്ടികളുണ്ട്.
വലിയ മാനസിക വേദനയിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് സാനിയ കുറിപ്പിൽ പറയുന്നു. കുടുംബം തകർന്നുവെന്നും കുട്ടികൾക്ക് പിതൃസാന്നിധ്യം ഇല്ലാതായെന്നും അവർ വ്യക്തമാക്കി. അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്നു കുട്ടികളുടെ അമ്മയായ താൻ, ഈ വിഷയത്തിൽ മൗനം പാലിച്ചിരുന്നുവെങ്കിലും അത് ബലഹീനതയായി കാണരുതെന്നും സാനിയ കുറിച്ചു. ദാമ്പത്യബന്ധം നിലനിർത്താൻ പല ബുദ്ധിമുട്ടുകൾക്കിടയിലും താൻ ശ്രമിച്ചിരുന്നുവെന്നും സാനിയ തന്റെ കുറിപ്പിൽ സൂചിപ്പിച്ചു.
സാനിയ അഷ്ഫാഖ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെ:
‘‘വളരെ വേദന നിറഞ്ഞ ഒരു അവസ്ഥയിൽ നിന്നാണ് ഞാൻ ഇത് എഴുതുന്നത്. എന്റെ കുടുംബം തകർന്നു, എന്റെ കുട്ടികൾക്ക് അച്ഛനില്ല. മൂന്നു കുട്ടികളുടെ അമ്മയാണ് ഞാൻ, അഞ്ച് മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ ഉൾപ്പെടെ. ആ കുഞ്ഞിനെ ഇതുവരെ പിതാവ് സ്വന്തം കയ്യിൽ എടുത്തിട്ടുപോലുമില്ല. ഇത് ഞാൻ പങ്കുവയ്ക്കാൻ ആഗ്രഹിച്ച കഥയല്ല, പക്ഷേ മൗനത്തെ ഒരിക്കലും ബലഹീനതയായി തെറ്റിദ്ധരിക്കരുത്.
പല വിവാഹങ്ങളെയും പോലെ, ഞങ്ങളുടെ വിവാഹത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു, പക്ഷേ അത് തുടർന്നു. ഒരു ഭാര്യയും അമ്മയും എന്ന നിലയിൽ ഞാൻ പ്രതിജ്ഞാബദ്ധത പുലർത്തുകയും ഞങ്ങളുടെ കുടുംബം സംരക്ഷിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്തു. ഈ വിവാഹം ഒടുവിൽ അവസാനിപ്പിച്ചത് എന്റെ ഭർത്താവിനെ വിവാഹം കഴിക്കാൻ ഉദ്ദേശിച്ചിരുന്ന ഒരു മൂന്നാം കക്ഷിയുടെ ഇടപെടലാണ്. തകർച്ചയുടെ ഘട്ടത്തിലായിരുന്ന ഒരു ബന്ധത്തിന് അത് അവസാന പ്രഹരമായി മാറി.
ഇതിനെത്തുടർന്ന്, ഗർഭിണിയായ സമയത്ത് ഞാൻ മാനസിക പീഡനം, മോശം പെരുമാറ്റം, ഗർഭഛിദ്രം എന്നിവ സഹിക്കേണ്ടി വന്നു. എന്നാൽ എന്റെ കുട്ടികൾക്കും എന്റെ കുടുംബത്തിന്റെ അന്തസ്സിനും വേണ്ടി ഞാൻ ക്ഷമ തിരഞ്ഞെടുത്തു. വിവാഹമോചന പ്രക്രിയ തന്നെ നിയമപരമായി തർക്കത്തിലാണ്, ഇപ്പോഴും സൂക്ഷ്മപരിശോധനയിലാണ്. സത്യം ശരിയായ വഴികളിലൂടെ കണ്ടെത്തും. എന്നെ നിശബ്ദമാക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കുന്നവർ അനീതിക്ക് മറുപടി ലഭിക്കാതെ പോകില്ലെന്ന് തിരിച്ചറിയണം.
കൂടാതെ, ഈ വിഷയത്തിൽ എല്ലാ കുറ്റവാളികൾക്കുമെതിരെ രേഖാമൂലമുള്ള തെളിവുകൾ ലഭ്യമാണെന്ന് ഓർക്കണം. പരസ്യ പ്രസ്‌താവന നടത്തരുതെന്ന് എന്നെ ഭീഷണിപ്പെടുത്തിയ ഓരോ വ്യക്തിയെയും നിയമപ്രകാരം നേരിടും. ഞാൻ ഇന്ന് സംസാരിക്കുന്നത് പ്രതികാരത്തിന്റെ പേരിലല്ല, മറിച്ച് സത്യത്തിന്റെ പേരിലാണ്, എനിക്ക് വേണ്ടിയും, എന്റെ കുട്ടികൾക്കുവേണ്ടിയും, നിശബ്ദതയിൽ സഹിക്കാൻ വിധിച്ച ഓരോ സ്ത്രീക്കും വേണ്ടിയും’’.
അവസാനിക്കുന്നത് ആറു വർഷത്തെ ദാമ്പത്യം
2015 മുതൽ 2024 വരെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ കളിച്ച ഓൾറൗണ്ടർ താരമാണ് ഇമാദ് വസീം. പാക്കിസ്ഥാനായി 75 ട്വന്റി20കളിലും 55 ഏകദിനങ്ങളിലും കളിച്ചു. 2024ലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ആറു വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്ന് 37 വയസ്സുകാരനായ ഇമാദ് വസീം സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെയാണ് അറിയിച്ചത്. “വളരെ ആലോചിച്ചതിനുശേഷവും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി പരിഹരിക്കാൻ കഴിയാത്ത ആവർത്തിച്ചുള്ള തർക്കങ്ങൾ മൂലവുമാണ് ഞാൻ വിവാഹമോചനത്തിന് അപേക്ഷ നൽകിയത്.” ഇമാദ് എഴുതി. പൊതുജനങ്ങൾ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും പഴയ ഫോട്ടോകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“എല്ലാവരും ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഞങ്ങളുടെ ഫോട്ടോകൾ ഉപയോഗിക്കുന്നതോ പങ്കിടുന്നതോ ഒഴിവാക്കണമെന്നും ഞാൻ ആത്മാർഥമായി അഭ്യർത്ഥിക്കുന്നു. അവരെ എന്റെ പങ്കാളിയായി പരാമർശിക്കുന്നത് ഒഴിവാക്കുക. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു.’’– ഇമാദ് വ്യക്തമാക്കി. ഒരു പിതാവെന്ന നിലയിൽ തന്റെ മക്കളോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
‘കല്ലാർ പുഴയിലേക്ക് ചാഞ്ഞുകിടക്കുന്ന മരച്ചില്ലകൾക്കിടയിലൂടെ ഉഗ്രനൊരു സവാരി’; പത്തനംതിട്ടയിലെ അടവിയിലേക്ക് ഒരു യാത്ര…
നിബിഡ വനങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന പുഴയിലൂടെ കുട്ടവഞ്ചി തുഴഞ്ഞ് പോകാൻ നല്ല രസമാണല്ലേ? കാടിന്റെ സംഗീതം ആസ്വാദിച്ച് പുഴവീടുകളില്‍ കിടന്നുറങ്ങി, പക്ഷികളുടെ ചിലമ്പലുകള്‍ കേട്ട് എഴുന്നേല്‍ക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് അടവിയിലേക്ക് പോകാം. അടവി വേറെ എങ്ങുമല്ല നമ്മുടെ സ്വന്തവും പത്തനംതിട്ടയിലാണ്. ജില്ലയിലെ കൊന്നിയില്‍ സ്ഥിതിചെയ്യുന്ന, അച്ചന്‍കോവില്‍ നദിയുടെ കൈവഴിയായ കല്ലാറിന്റെ തീരത്തെ ഒരു മനോഹരമായ പ്രദേശമാണ് അടവി. കേരളത്തിൽ കുട്ടവഞ്ചിയിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ബെസ്റ്റ് ഓപ്ഷൻ അടവി തന്നെയാണ്. കല്ലാർ പുഴയിൽ ചാഞ്ഞുകിടക്കുന്ന മരച്ചില്ലകൾക്കിടയിലൂടെ ഉഗ്രനൊരു കുട്ടവഞ്ചി സവാരി ഇവിടെ വന്നാൽ ആസ്വദിക്കാം.
രാവിലെ 8.30 മുതലാണ് പ്രവേശനം. നാലുപേർക്കിരിക്കാവുന്ന ഒരു കുട്ടവഞ്ചിക്ക് 400 രൂപയാണ് ഫീസ് (അരമണിക്കൂർ). പക്ഷേ, 800 രൂപക്കുള്ള ഒരു മണിക്കൂർ യാത്രയാണ് ഏറെ രസകരം. ‘ആനക്കൂട്’ സ്ഥിതിചെയ്യുന്ന കോന്നിയിൽനിന്ന് 16 കിലോമീറ്റർ അകലെ തണ്ണിത്തോട് പഞ്ചായത്തിലെ കല്ലാറിലാണ് കുട്ടവഞ്ചി യാത്ര ഒരുക്കിയിരിക്കുന്നത്. ഒഴുക്കിന്റെ ഈണവും വനം നൽകുന്ന ശാന്തതയും ഇരുകരകളിലെയും പച്ചപ്പും ശുദ്ധവായുവും കല്ലാറിലേക്ക് സഞ്ചാരികളെ വീണ്ടും എത്തിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
കുട്ടവഞ്ചി സവാരി നടത്തി കല്ലാർപുഴയുടെ ഓളങ്ങൾ കണ്ട് കൊതിതീർന്നില്ലെങ്കിൽ കാനനഭംഗി ആസ്വദിക്കാനും വന്യമൃഗങ്ങളെ നേരിൽകാണാനും കാടിനുനടുവിൽ മരത്തിനുമീതെ മുളകൊണ്ട് നിർമിച്ചിരിക്കുന്ന മുളങ്കുടിലുകളിൽ (ബാംബു ടോപ് ട്രീ ഹട്ട്) താമസിക്കാം. ഹണിമൂൺ കോട്ടേജുൾപ്പെടെ അഞ്ച് കോട്ടേജുകളാണ് ഇവിടുള്ളത്. ഭക്ഷണമുൾപ്പെടെ 4000 രൂപയാണ് ദിവസവാടക. കോന്നിയിലെ ആനക്കൂട്ടിൽനിന്ന് നിരവധി ഗജവീരന്മാരെ കണ്ട് അടവിയിൽ കുട്ടവഞ്ചി സവാരി നടത്തി ഒരുദിവസം ചെലവഴിക്കാൻ കുടുംബസമേതം കോന്നിയിലേക്ക് പുറപ്പെട്ടോളൂ…
അടവി എക്കോ ടൂറിസത്തിന്റ ഭാഗമായി ഗവി വഴി വനത്തിലൂടെയുള്ള ഒരു സഫാരി പാക്കേജും അധികൃതർ ഒരുക്കിയിട്ടുണ്ട്. കോന്നി ആന വളർത്തൽ കേന്ദ്രത്തിൽനിന്നാണ് യാത്ര ആരംഭിക്കുക. തിങ്കൾ ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും സഫാരി നടത്തുന്നുണ്ട്. ഭക്ഷണമുൾപ്പെടെ 1700 രൂപയാണ് ഒരാൾക്കുള്ള ചാർജ്.
രാവിലെ തുടങ്ങുന്ന യാത്ര നേരെ അടവി എക്കോ ടൂറിസത്തിലെത്തും. അവിടെ കുട്ടവഞ്ചി സവാരി നടത്തി പ്രഭാതഭക്ഷണവും കഴിഞ്ഞ് വനംവകുപ്പിന്റെ വണ്ടിയിൽ ചിറ്റാർ-ആങ്ങാമൂഴി വഴി ഗവിയിലെത്തും. ഗവിയിലെ കാഴ്ചകൾക്ക് ശേഷം വണ്ടിപ്പെരിയാർ-കുട്ടിക്കാനം-എരുമേലി വഴി രാത്രി എട്ട് മണിയോടെ യാത്ര തുടങ്ങിയ കോന്നിയിൽ തന്നെ എത്തിച്ചേരും. ബുക്കിങ്ങിന് 04682247645.
ഗവിയിലേക്കുള്ള പ്രവേശന കവാടമാണ് ആങ്ങാമൂഴി. സ്വകാര്യ വാഹനത്തിലാണ് ഗവിയിൽ പോകുന്നതെങ്കിൽ ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യണം. ആങ്ങാമൂഴി ചെക്പോസ്റ്റിൽനിന്ന് ഒരുദിവസം 30 സ്വകാര്യ വാഹനങ്ങൾ മാത്രമേ കടത്തിവിടുകയുള്ളൂ. ആങ്ങാമൂഴി-ഗവി-വണ്ടിപ്പെരിയാർ (80km); കേരളത്തിലെ ഏറ്റവും മനോഹരമായ വനയാത്ര. പമ്പ ഡാം ഉൾപ്പെടെ ഏഴ് ഡാമുകളാണ് ഈ യാത്രയിൽ കാണാൻ കഴിയുക. ആനയും മ്ലാവും മാൻകൂട്ടങ്ങളും കരടിയും കാട്ടുപോത്തുമെല്ലാം വഴിയരികിലെ അതിഥികളായി നിങ്ങളെ കാത്തുനിൽക്കുന്നുണ്ടാകും. മഴക്കാലമാണ് ഗവി യാത്രയെ അതിമനോഹരമാക്കുന്നത്.
ഉന്നാവോ കേസ്; ജന്തർമറിൽ പ്രതിഷേധിച്ച അതിജീവിതയ്ക്ക് ദേഹാസ്വസ്ഥ്യം, സമരം അവസാനിപ്പിച്ച് മടങ്ങി
ഉന്നാവോ ബലാത്സംഗ കേസിൽ ഡൽഹി ജന്തർമന്തറിലെ പ്രതിഷേധത്തിനിടെ അതിജീവിതയ്ക്കും അമ്മയ്ക്കും ദേഹാസ്വസ്ഥ്യം. തനിക്ക് നീതി ലഭിച്ചില്ലെന്നാരോപിച്ചാണ് ജന്തർമന്തറിൽ പ്രതിഷേധം നടത്തിയിരുന്നത്. അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി പൗരസംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമായി. കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ സിബിഐക്ക് പരാതി നൽകിയതിന് പിന്നാലെയാണ് പ്രതിഷേധം. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് സമരം അവസാനിപ്പിച്ച് അതിജീവിതയും മാതാവും മടങ്ങി.
തന്നെ ആക്രമിച്ചവരെ സംരക്ഷിക്കുന്ന നടപടിയാണ് ഭരണകൂടത്തിന്റെത് , അന്വേഷണ ഉദ്യോഗസ്ഥർ സത്യസന്ധമായി അല്ല കേസ് അന്വേഷിച്ചത് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു അതിജീവിതയുടെ തെരുവിലെ പ്രതിഷേധം. ഐക്യദാർഢ്യവുമായി പൗര സംഘടനകളും . സംഘപരിവാർ എംഎൽഎയെ സംരക്ഷിക്കുവാൻ വേണ്ടിയുള്ള സർക്കാരിന്റെ നിയമത്തിന്മേലുള്ള കടന്നുകയറ്റത്തിന്റെ ഉത്തമ ഉദാഹരണമാണ് ഉന്നാവോ കേസെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
കേസിൽ ഉദ്യോഗസ്ഥർ സത്യസന്ധമായല്ല അന്വേഷണം നടത്തിയതെന്നും മനപ്പൂർവമായി അന്വേഷണത്തിൽ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് അതിജീവിത സിബിഐക്ക് പരാതി നൽകി. കുറ്റപത്രത്തിൽ അന്വേഷണം ഉദ്യോഗസ്ഥർ വ്യാജ സ്കൂൾ രേഖകൾ ഉപയോഗിച്ചതായും ജനനതീയതി തെറ്റായി കാണിച്ചതായും അതിജീവിത ആരോപിക്കുന്നു . കേസിൽ പ്രതിയായ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻ ഗാറിനെ പുറത്ത് വിട്ടാൽ അതിജീവിതയുടെ ജീവൻ അപകടത്തിൽ ആകുമെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. നാളെ അപ്പീൽ അടിയന്തരമായി കോടതി പരിഗണിക്കും. സുപ്രീംകോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നുറപ്പുള്ളതായി അതിജീവിത വ്യക്തമാക്കി.

ആലപ്പുഴയിൽ ചിക്കൻ വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഭക്ഷ്യ സുരക്ഷാ വകുപ്പ്; ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഇറക്കി വിട്ടെന്ന് പരാതി
പക്ഷിപ്പനിയെ തുടർന്ന് ആലപ്പുഴയിൽ ചിക്കൻ വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേഡ് അതോറിറ്റി ഓഫ് ഇന്ത്യ. ഹോട്ടലുകളിൽ കോഴി വിഭവങ്ങൾ വിതരണം ചെയ്യുന്നത് തടഞ്ഞു. ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഇറക്കിവിട്ടെന്നും പരാതിയുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി ഹോട്ടലുകൾ ഈമാസം 30 മുതൽ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. നിലവിൽ ജില്ലയിൽ താറാവിൽ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.
ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നടപടി യാതൊരു മുന്നറിയിപ്പും ഇല്ലാതെ ആണെന്ന് കെ എച്ച് ആർ എ അധികൃതർ വ്യക്തമാക്കി. ഞായറാഴ്ച ആയതിനാൽ ഒരുപാട് വിഭവങ്ങൾ ഹോട്ടലിൽ കരുതിയിരുന്നു ഏകദേശം 2 മണിയോടെ ഒരു വനിതാ ഉദ്യോഗസ്ഥ ഹോട്ടലിൽ എത്തി സ്റ്റോപ്പ് മെമ്മോ തന്നത്. ഇതോടെ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരും വിഭവങ്ങൾ ഓർഡർ ചെയ്തവരും ഇറങ്ങിപോകുകയായിരുന്നു. അതേസമയം, ഡിസംബർ മാസത്തിൽ മാത്രമായി തുടർച്ചയായി ഇങ്ങനെയുള്ള സാഹചര്യം കണ്ടുവരുന്നതായി കെ എച്ച് ആർ എ അധികൃതർ പ്രതികരിച്ചു. ഡിസംബറിലാണ് ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ ആലപ്പുഴയിലേക്ക് വരുന്നത് പക്ഷെ ഇത്തരം ഇടപെടൽ മിക്ക ഹോട്ടലുകളുടെയും നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പിനി സ്ഥിരീകരിച്ചതോടെയാണ് ജില്ലാ ഭരണ കൂടത്തിന്റെ നടപടി. വളർത്തുപക്ഷികളുടെ ഇറച്ചിയും മുട്ടയും വിൽക്കുന്നതിനും കടത്തുന്നതിനും നിരോധനം ഏർപ്പെടുത്തി. രോഗത്തിന്റെ പ്രഭവ കേന്ദ്രത്തിന് 10 കിലോമീറ്റർ ചുറ്റളവിലാണ് നിരോധനം
‘എംഎൽഎ ഓഫീസ് തർക്കം രാഷ്ട്രീയവത്കരിക്കേണ്ട, രേഖകൾ പരിശോധിച്ച് തുടർ നടപടി’; വി വി രാജേഷ്
ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് തർക്കത്തിൽ പ്രതികരിച്ച് തിരുവനന്തപുരം മേയർ വി വി രാജേഷ്. കൗൺസിലർ ആർ ശ്രീലേഖയും എംഎൽഎ വി കെ പ്രശാന്തും തമ്മിൽ വർഷങ്ങളായി അടുപ്പമുണ്ട്. വിഷയം രാഷ്ട്രീയവൽക്കരിക്കേണ്ട കാര്യമല്ല. കോർപ്പറേഷന്റെ കെട്ടിടമാണ്. അവിടെ സ്ഥലപരിമിതിയുണ്ട്. പുരുഷൻ ഓഫീസ് കൈകാര്യം ചെയ്യുന്നത് പോലെയല്ല സ്ത്രീ കൈകാര്യം ചെയ്യുന്നത്. മുൻ എൽഡിഎഫ് കൗൺസിലർ ബിന്ദു കൈകാര്യം ചെയ്ത ഓഫീസിലാണ് ഇപ്പോൾ പ്രശാന്ത് ഇരിക്കുന്നത്. ആർ ശ്രീലേഖ വ്യക്തിബന്ധം വച്ചാണ് വി കെ പ്രശാന്തിനോട് ചോദിച്ചത്. ചർച്ചവന്ന സ്ഥിതിക്ക് രേഖകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
300 സ്ക്വയർ ഫീറ്റ് റൂം 832 രൂപയ്ക്കാണ് നൽകിയിരിക്കുന്നത്.ഇങ്ങനെ സ്വകാര്യ വ്യക്തികൾക്ക് നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കും. എം.എൽ.എ ഓഫീസിന് ഇളവ് നൽകാവുന്നതാണ്.
രേഖകൾ പരിശോധിച്ച് കൂടുതൽ കാര്യങ്ങൾ പറയാം. സ്വകാര്യ വ്യക്തികൾക്ക് കോർപ്പറേഷൻ കെട്ടിടം കുറഞ്ഞു വാടകയ്ക്ക് കൊടുത്തിട്ടുണ്ടോയെന്ന് സമഗ്രമായ അന്വേഷണം നടത്തും. നികുതിപ്പണം പിരിഞ്ഞു കിട്ടുന്നുണ്ടോയെന്നും പരിശോധിക്കും. സിറ്റിയുടെ ഉൾഭാഗങ്ങളിൽ ഇപ്പോഴും ഇലക്ട്രിക് ബസിന്റെ ആവശ്യമുണ്ട്. കേന്ദ്ര സർക്കാർ നൽകിയ ബസുകളുടെ വിവരങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ശാസ്തമംഗലത്തെ എം.എൽ.എ. ഓഫീസ് തർക്കത്തിൽ പ്രതികരിച്ച് ബിജെപി കൗൺസിലർ ആർ. ശ്രീലേഖ. കോർപറേഷനാണ് കെട്ടിടത്തിന്റെ അവകാശമെന്നും കൗൺസിലറുടെ ഓഫീസ് പ്രവർത്തിക്കേണ്ട സ്ഥലമാണെന്നും ആർ. ശ്രീലേഖ പറഞ്ഞു. വി.കെ. പ്രശാന്ത് സഹോദര തുല്യനാണെന്നും ഒരു മുറി വിട്ടു തരണമെന്ന് അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും ശ്രീലേഖ പറഞ്ഞു.
യാചനസ്വരത്തിലാണ് താൻ സംസാരിച്ചത്. തനിക്ക് ഓഫീസ് ഇല്ലെന്ന് എം.എൽ.എ.യെ അറിയിക്കുകയായിരുന്നു. എന്നാൽ വിട്ടു തരാനാകില്ലെന്ന് വി.കെ. പ്രശാന്ത് പറഞ്ഞെന്നും ആർ. ശ്രീലേഖ വ്യക്തമാക്കി. എം.എൽ.എക്ക് എവിടെ വേണമെങ്കിലും ഓഫീസ് ലഭിക്കും. പക്ഷെ കൗൺസിലറായ താൻ എന്ത് ചെയ്യും?. വി.കെ. പ്രശാന്തുമായുള്ള സൗഹൃദ സംഭാഷണം വിവാദമാക്കരുതെന്നും ആർ. ശ്രീലേഖ പറഞ്ഞു. നേതൃത്വവുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അതിനിടെ എംഎൽഎ ഓഫീസിലെത്തി കൗൺസിലർ ആർ ശ്രീലേഖ വി കെ പ്രശാന്തിനെ കണ്ടു.
ആർ ശ്രീലേഖയുടെ യാചന സ്വീകരിച്ചുകൊണ്ട് എൽഎൽഎ ഓഫീസ് ഒഴിയാനാകില്ലെന്നും കാലാവധി കഴിഞ്ഞാലും ഒഴിയുന്ന കാര്യം ആലോചിച്ച് മാത്രമേ തീരുമാനിക്കുകയുള്ളൂവെന്നും വി കെ പ്രശാന്ത് പ്രതികരിച്ചു. വാടക കാലാവധി കഴിയുന്നതുവരെ എംഎൽഎ ഓഫീസിൽ തുടരും. ഇതുവരെയുള്ള കൗൺസിലർമാർക്ക് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രവിരുദ്ധ സമരത്തിന് എല്‍ഡിഎഫ്: ജനുവരി 12ന് തിരുവനന്തപുരത്ത് പ്രതിഷേധ സമരം; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും കേന്ദ്ര വിരുദ്ധ സമരത്തിന്. ജനുവരി 12ന് തിരുവനന്തപുരത്താണ് സമരം. ഇന്നത്തെ എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ജാഥനടത്താനും ധാരണയായി.
തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ കേന്ദ്രവിരുദ്ധ സമരത്തിന് എല്‍ഡിഎഫ് ഇറങ്ങുന്നത്. ലോകസഭാ തിരഞ്ഞെടുപ്പിന്മുന്‍പ് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ സമരത്തിന്റെ മാതൃകയിലാണ് തിരുവനന്തപുരത്തും സമരം നടത്തുന്നത്. സമരവേദി എവിടെ
എന്ന് നിശ്ചയിച്ചിട്ടില്ല.
തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റങ്ങള്‍, ക്ഷേമ പെന്‍ഷനിലെ കേന്ദ്രവിഹിതം കുടിശിക, വായ്പാ പരിധി വെട്ടിക്കുറച്ചത് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രവിരുദ്ധ സമരത്തിനിറങ്ങുന്നത്. തിരുവനന്തപുരത്തെ സമരത്തിന്റെ തുടര്‍ച്ചയായി മറ്റ് സമരങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുളള തിരുത്തല്‍ നടപടിയായിട്ട് കൂടിയാണ് കേന്ദ്രവിരുദ്ധ സമരത്തെ സിപിഐഎം കാണുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തല ജാഥ നടത്താനും ഇന്നത്തെ എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായി
വീണ്ടും ദേശീയ ഗാനം തെറ്റിച്ച് പാടി കോൺഗ്രസ് നേതാക്കൾ; സംഭവം കെപിസിസി ആസ്ഥാനത്ത്
ദേശീയഗാനം വീണ്ടും തെറ്റിച്ചു പാടി കോൺഗ്രസ് നേതാക്കൾ. പരസ്യമായി ഇത് രണ്ടാം തവണയാണ് ദേശീയ ഗാനം കോൺഗ്രസ് നേതാക്കൾ തെറ്റായി പാടുന്നത്.
കോണ്‍ഗ്രസിന്‍റെ 140 ആം വാര്‍ഷിക പരിപാടി നടക്കുന്ന ഇന്ദിരാ ഭവനിൽ ദേശീയപതാക ഉയര്‍ത്തിയതിന് ശേഷമായിരുന്നു സംഭവം. ‘ജന ഗണ മന അധിനായക ജയഹേ’ എന്ന ആദ്യവരിയിൽ തന്നെ തെറ്റ് പറ്റി. ‘ജന ഗണ മംഗള’ എന്നാണ് നേതാക്കൾ പാടിയത്.
മുതിർന്ന നേതാക്കളായ എ കെ ആന്‍റണി, വി എം സുധീരന്‍, ദീപാ ദാസ് മുൻഷി എന്നിവരുള്‍പ്പെടെയുള്ളവർ നില്‍ക്കുമ്പോഴാണ് തെറ്റ് ആവർത്തിച്ചത്.അതേസമയം, മുൻപ് ദേശീയഗാനം തെറ്റിച്ചു പാടി വിവാദത്തിൽ ആയ പാലോട് രവിയും ചടങ്ങിൽ ഉണ്ടായിരുന്നു.
വികെ പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ശ്രീലേഖ
തിരുവനന്തപുരം: വി കെ പ്രശാന്ത് എംഎല്‍എയോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടതില്‍ പ്രതികരിച്ച് ആർ ശ്രീലേഖ. തന്‍റെ ഓഫീസ് പ്രവർത്തിക്കാൻ സ്ഥലമില്ല.
തന്‍റെ വാർഡിലുള്ള കെട്ടിടം ആയതുകൊണ്ടാണ് പ്രശാന്തിനോട് ഒഴിയാൻ ആവശ്യപെട്ടതെന്നും ശ്രീലേഖ പ്രതികരിച്ചു.
കോർപറേഷൻ കെട്ടിടത്തിന്‍റെ താഴത്തെ നില മുഴുവൻ എംഎൽഎ കയ്യടക്കി വെച്ചിരിക്കുകയാണെന്നും അവിടെ കൗൺസിലർക്ക് ഓഫീസ് ഉണ്ടെന്നാണ് കോർപറേഷന്‍റെ വാദം. ഈ ഓഫീസ് എവിടെയെന്ന് അധികൃതർ കാണിച്ചു തരട്ടെ.
ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിനോട് കൗണ്‍സിലർ ആര്‍ ശ്രീലേഖ കഴിഞ്ഞ ദിവസമാണ് ആവശ്യപ്പെട്ടത്.
ശ്രീലേഖയുടെ വാർഡായ ശാസ്തമംഗലത്തെ കോർപറേഷന്‍റെ കെട്ടിടത്തിലാണ് പ്രശാന്തിന്‍റെ ഓഫീസ്. തന്‍റെ ഓഫിസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നു ഫോണിലൂടെയാണ് ശ്രീലേഖ ആവശ്യപ്പെട്ടത്.

സുഹാൻ്റെ മരണം; അന്വേഷണം നടത്താൻ കളക്ടർക്ക് നിർദേശം നൽകി വി ശിവന്‍കുട്ടി
പാലക്കാട്: ചിറ്റൂരിലെ ആറുവയസ്സുകാരന്‍റെ മരണം നടുക്കമുണ്ടാക്കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി ഫേസ്ബുക്കില്‍ അറിയിച്ചു.
കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തും, ആറ് വയസ്സുകാരന്‍ സുഹാന്‍ വിട പറഞ്ഞു എന്ന വാര്‍ത്ത അത്യന്തം വേദനിപ്പിക്കുന്നതാണെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.
‘യുകെജി വിദ്യാര്‍ത്ഥിയായ ആ കുരുന്നിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി എന്നറിഞ്ഞപ്പോള്‍ വലിയ നടുക്കമാണുണ്ടായത്.
ഒരു നാടിനെ മുഴുവന്‍ സങ്കടത്തിലാക്കിയ ഈ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു. മകനെ നഷ്ടപ്പെട്ട മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല. വിഷയവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനപ്രതിനിധികളുമായും സംസാരിച്ചു.
കുടുംബത്തിന് നിയമപരമായി വേണ്ട എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തും. സുഹാന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം. ആദരാഞ്ജലികള്‍’, മന്ത്രി പറഞ്ഞു.