സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. 2240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരു ലക്ഷവും പിന്നിട്ട് കുതിച്ച സ്വർണ വില കഴിഞ്ഞ രണ്ട് ദിവസമായി കുറഞ്ഞ് വരികയാണ്. ഇന്നലെ മാത്രം 4 പ്രാവശ്യമാണ് സ്വര്‍ണവില ഇടിഞ്ഞത്.
2,240 രൂപ കുറഞ്ഞതോടെ കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില്‍പ്പന വില ഒരു പവന് 99,880 രൂപയായി മാറി. ഗ്രാമിന് 280 രൂപ കുറഞ്ഞ് 12485 രൂപയിലേക്കുമെത്തി.
18 കാരറ്റ് സ്വര്‍ണത്തിലേക്ക് എത്തിയാല്‍ പവന് 82,920 രൂപയാണ് ഇന്നത്തെ വില. 1780 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

