സപ്തതി കഴിഞ്ഞു, നിയമസഭയിലേക്ക് മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്.ജയസാദ്ധ്യതയുള്ള സീറ്റ് നൽകാൻ കോൺഗ്രസ് നേതൃത്വം തയ്യാറാണെങ്കിലും, സപ്തതി കഴിഞ്ഞതിനാൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം സമൂഹ മാധ്യമത്തില്‍ കുറിച്ചു.

ശാന്തികവാടത്തിലെ വൈദ്യുത ശ്മശാനത്തില്‍ എരിഞ്ഞടങ്ങുന്നതുവരെ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരിക്കും. രാഷ്ട്രീയ ചിന്താശേഷിയിലും ഓര്‍മ്മശക്തിയിലും യുവത്വം നിലനില്‍ക്കുന്നതിനാല്‍ പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ചുമതലയും ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.

വികെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു

തിരുവനന്തപുരം:  വിവാദങ്ങൾക്ക് പിന്നാലെ വികെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു. ശാസ്തമംഗലത്തെ ഓഫീസാണ് എംഎൽഎ ഒഴിയുന്നത്. പകരം മരുതംകുഴിയിലാണ് പുതിയ ഓഫീസ്. ഇവിടേക്ക് പ്രവർത്തനം മാറ്റാനാണ് തീരുമാനം.

ബിജെപി നേതാവും കൗൺസിലറുമായ ആർ ശ്രീലേഖയുമായുള്ള തർക്കത്തിന് പിന്നാലെയാണ്  വികെ പ്രശാന്തിന്റെ എംഎൽഎ ഓഫീസും വാടകയും വാർത്തകളിൽ നിറഞ്ഞത്.

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരമേറ്റതിന് പിന്നാലെയായിരുന്നു ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ടുള്ള തർക്കം ഉടലെടുത്തത്.

ശാസ്തമംഗലത്തെ കോര്‍പ്പറേഷൻ കെട്ടിടത്തിലെ കൗണ്‍സിലര്‍ ഓഫീസും വികെ പ്രശാന്ത് എംഎൽഎയുടെ ഓഫീസും ഒരേ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

കൗണ്‍സിലര്‍ ഓഫീസിലെ സ്ഥലപരിമിതി ചൂണ്ടിക്കാണിച്ച് വികെ പ്രശാന്ത് എംഎൽഎയോട് ഓഫീസ് ഒഴിയണമെന്ന് ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടതോടെയാണ് വിവാദത്തിന് തുടക്കമായത്. 

വികെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു

തിരുവനന്തപുരം:  വിവാദങ്ങൾക്ക് പിന്നാലെ വികെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു. ശാസ്തമംഗലത്തെ ഓഫീസാണ് എംഎൽഎ ഒഴിയുന്നത്. പകരം മരുതംകുഴിയിലാണ് പുതിയ ഓഫീസ്. ഇവിടേക്ക് പ്രവർത്തനം മാറ്റാനാണ് തീരുമാനം.

ബിജെപി നേതാവും കൗൺസിലറുമായ ആർ ശ്രീലേഖയുമായുള്ള തർക്കത്തിന് പിന്നാലെയാണ്  വികെ പ്രശാന്തിന്റെ എംഎൽഎ ഓഫീസും വാടകയും വാർത്തകളിൽ നിറഞ്ഞത്.

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരമേറ്റതിന് പിന്നാലെയായിരുന്നു ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ടുള്ള തർക്കം ഉടലെടുത്തത്.

ശാസ്തമംഗലത്തെ കോര്‍പ്പറേഷൻ കെട്ടിടത്തിലെ കൗണ്‍സിലര്‍ ഓഫീസും വികെ പ്രശാന്ത് എംഎൽഎയുടെ ഓഫീസും ഒരേ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

കൗണ്‍സിലര്‍ ഓഫീസിലെ സ്ഥലപരിമിതി ചൂണ്ടിക്കാണിച്ച് വികെ പ്രശാന്ത് എംഎൽഎയോട് ഓഫീസ് ഒഴിയണമെന്ന് ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടതോടെയാണ് വിവാദത്തിന് തുടക്കമായത്. 

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനവുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനവുമായി കെഎസ്ആർടിസി.

വരുമാനത്തിൽ റെക്കോർഡ് നേട്ടമുണ്ടാക്കിയതിന് പിന്നാലെ കെഎസ്ആർടിസി ജീവനക്കാരെ അഭിനന്ദിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്തെത്തി.

ടിക്കറ്റ് നിരക്ക് കൂട്ടാതെയാണ് വരുമാനം നേടിയതെന്നും സംസ്ഥാനത്തെ മുഴുവൻ ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണെന്നും കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. 

ജനുവരി 5നാണ് 13.01 കോടി രൂപ വരുമാനം നേടിക്കൊണ്ട് കെഎസ്ആർടിസി സർവ്വകാല റെക്കോർഡ് സ്വന്തമാക്കിയത്. 83 ലക്ഷം രൂപയാണ് ഇതുവരെ റെക്കോർഡ് ഇതര വരുമാനം.

നേരത്തെ സെപ്തംബർ, ഡിസംബർ മാസങ്ങളിലും 10 കോടിയിലേറെ രൂപ പ്രതിദിന വരുമാനം എന്ന നേട്ടം കെഎസ്ആർടിസി കെഎസ്ആർടിസി കൈവരിച്ചിരുന്നു.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനവുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനവുമായി കെഎസ്ആർടിസി.

വരുമാനത്തിൽ റെക്കോർഡ് നേട്ടമുണ്ടാക്കിയതിന് പിന്നാലെ കെഎസ്ആർടിസി ജീവനക്കാരെ അഭിനന്ദിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്തെത്തി.

ടിക്കറ്റ് നിരക്ക് കൂട്ടാതെയാണ് വരുമാനം നേടിയതെന്നും സംസ്ഥാനത്തെ മുഴുവൻ ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണെന്നും കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. 

ജനുവരി 5നാണ് 13.01 കോടി രൂപ വരുമാനം നേടിക്കൊണ്ട് കെഎസ്ആർടിസി സർവ്വകാല റെക്കോർഡ് സ്വന്തമാക്കിയത്. 83 ലക്ഷം രൂപയാണ് ഇതുവരെ റെക്കോർഡ് ഇതര വരുമാനം.

നേരത്തെ സെപ്തംബർ, ഡിസംബർ മാസങ്ങളിലും 10 കോടിയിലേറെ രൂപ പ്രതിദിന വരുമാനം എന്ന നേട്ടം കെഎസ്ആർടിസി കെഎസ്ആർടിസി കൈവരിച്ചിരുന്നു.

വട്ടിയൂര്‍ക്കാവ് എന്‍റെ മണ്ഡലം; മത്സരിക്കാന്‍ താൽപര്യമെന്ന് കൃഷ്ണകുമാര്‍

തിരുവനന്തപുരം: ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ താൽപര്യമെന്ന് നടന്‍ കൃഷ്ണകുമാർ. പ്രവര്‍ത്തനമണ്ഡലം വട്ടിയൂര്‍ക്കാവ് ആണെന്നും അവിടെനിന്ന് മത്സരിക്കാന്‍ ആഗ്രഹമെന്നും കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

25 കൊല്ലമായി താന്‍ ജീവിക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ് എന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ‘എന്റെ ഓഫീസ് ആണെങ്കിലും എന്റെ വീട് ആണെങ്കിലും ഭാര്യയുടെ വീട് ആണെങ്കിലും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിനുള്ളിലാണ്. ഏതൊരു പൊതുപ്രവര്‍ത്തകനും അവരുടെ മണ്ഡലത്തില്‍ മത്സരിക്കാനാണ് താത്പര്യം.

പിന്നെ പാര്‍ട്ടിയുടെ തീരുമാനം പോലെ ഇരിക്കും കാര്യങ്ങള്‍. മണ്ഡലത്തിലെ ബൂത്ത് പ്രവര്‍ത്തകര്‍ മുതല്‍ ഓരോ പ്രവര്‍ത്തകരുമായി പാര്‍ട്ടിക്ക് അതീതമായ വ്യക്തിബന്ധമുണ്ട്. പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാല്‍ അത് ഇരുകൈയും നീട്ടി സ്വീകരിക്കും. ഏത് സീറ്റ് നല്‍കിയാലും സ്വീകരിക്കും.

വട്ടിയൂര്‍ക്കാവിലെ പ്രശ്‌നങ്ങള്‍ എന്താണെന്ന് അവിടെയുള്ളയാള്‍ എന്ന നിലയില്‍ അറിയാം. വട്ടിയൂര്‍ക്കാവ് സീറ്റ് കിട്ടിയാല്‍ ഏറെ സന്തോഷം’ കൃഷ്ണകുമാര്‍ പറഞ്ഞു .തിരുവനന്തപുരം മേയര്‍ പദവി വിവി രാജേഷിന് നല്‍കിയ സാഹചര്യത്തില്‍ ആര്‍ ശ്രീലേഖയെ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഓരോ പൗരന്റെയും അക്കൗണ്ടിലേക്ക് 46,715 രൂപ വീതം കേന്ദ്ര സർക്കാർ നൽകുന്നുണ്ടോ? സത്യാവസ്ഥ പുറത്തുവിട്ട് അധികൃതർ

0

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്ര സർക്കാർ 46,715 രൂപ നേരിട്ട് നിക്ഷേപിക്കുന്നു എന്നതാണ് ഈ സന്ദേശത്തിന്റെ ഉള്ളടക്കം. രാജ്യത്തെ സാധാരണക്കാർക്കിടയിൽ വലിയ ആശയക്കുഴപ്പത്തിനും ആകാംക്ഷയ്ക്കും ഈ വാർത്ത കാരണമായിരുന്നു. എന്നാൽ ഈ പ്രചാരണത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

കേന്ദ്ര സർക്കാർ ഇത്തരത്തിൽ ഒരു പദ്ധതിയും ആവിഷ്കരിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്നും അധികൃതർ വ്യക്തമാക്കി. ‘പിഐബി ഫാക്ട് ചെക്ക്’ നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയത്. പ്രധാനമന്ത്രിയുടെ പേരിൽ വ്യാജമായി നിർമ്മിച്ച സന്ദേശങ്ങളാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി പ്രചരിപ്പിക്കുന്നത്. സൈബർ തട്ടിപ്പുകാർ ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ വഴി ആളുകളുടെ ബാങ്ക് വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കാൻ തട്ടിപ്പുകാർക്ക് സാധിക്കും. ഇത്തരം വ്യാജ പദ്ധതികളുടെ പേരിൽ ബാങ്ക് വിവരങ്ങളോ ഒടിപി നമ്പറുകളോ ആരുമായും പങ്കുവെക്കരുതെന്ന് കേന്ദ്രം നിർദ്ദേശിച്ചു. ഔദ്യോഗിക വിവരങ്ങൾക്കായി ഗവൺമെന്റ് വെബ്സൈറ്റുകളെ മാത്രം ആശ്രയിക്കാൻ ശ്രദ്ധിക്കണം. വിശ്വസനീയമല്ലാത്ത സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്.

അടുത്തിടെയായി വിവിധ സർക്കാർ പദ്ധതികളുടെ പേരിൽ സമാനമായ നിരവധി തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാവപ്പെട്ടവരെ സഹായിക്കാനെന്ന വ്യാജേന നടത്തുന്ന ഇത്തരം പ്രചാരണങ്ങളിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണം. സൈബർ സുരക്ഷാ ഏജൻസികൾ ഈ വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ജനങ്ങളിൽ ഭീതിയും തെറ്റായ പ്രതീക്ഷയും ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.

മൊബൈൽ ഫോണുകളിലേക്ക് വരുന്ന എസ്എംഎസുകൾ വഴിയും വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയുമാണ് ഈ സന്ദേശം പ്രധാനമായും പടരുന്നത്. തുക ലഭിക്കാനായി ഒരു നിശ്ചിത ലിങ്കിൽ രജിസ്റ്റർ ചെയ്യാൻ ഇത്തരം സന്ദേശങ്ങളിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇത്തരം ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നത് ഫോണിലെ വിവരങ്ങൾ ചോരാൻ ഇടയാക്കും. ജിഎസ്ടി റീഫണ്ട് അല്ലെങ്കിൽ ആദായനികുതി ആനുകൂല്യം എന്ന രീതിയിലാണ് പലപ്പോഴും തട്ടിപ്പുകാർ ആളുകളെ സമീപിക്കുന്നത്.

സൗജന്യമായി പണം വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങൾ കാണുമ്പോൾ അതിന്റെ ആധികാരികത പരിശോധിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. സർക്കാർ ആനുകൂല്യങ്ങൾ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT) വഴിയാണ് അർഹരായവരിലേക്ക് എത്തുന്നത്. ഇതിനായി ഔദ്യോഗികമായ സംവിധാനങ്ങൾ രാജ്യത്ത് നിലവിലുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വ്യക്തമാക്കി.

മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ് വിൽ അംബാസിഡറാകുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം: മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ് വിൽ അംബാസിഡറാകുമെന്നും പ്രതിഫലം വാങ്ങാതെയാണ് ഈ സേവനമെന്നും അറിയിച്ചു മന്ത്രി കെ.ബി. ഗണേഷ് കുമാർ. ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസി ചരിത്ര നേട്ടം കൈവരിച്ചതിൽ പ്രതികരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

12 കോടി 18 ലക്ഷം രൂപയാണ് ടിക്കറ്റ് വരുമാനം എന്നാണ് ലഭിക്കുന്ന വിവരം. ടിക്കറ്റിതര വരുമാനം കൂടെ കൂട്ടി ആകെ 13 കോടി 2 ലക്ഷം രൂപ വരുമാനം ലഭിച്ചുവെന്നും കൂട്ടായ സഹകരണമാണ് ഈ നേട്ടത്തിന് കാരണമെന്നും കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി.

രാജ്യത്ത് പൂർണമായി ഡിജിറ്റലൈസ് ചെയ്ത കോർപറേഷനാണ് കെഎസ്ആർടിസി. ഇടതു മുന്നണി സർക്കാരാണ് കെഎസ്ആർടിസിയെ തിരികെ കൊണ്ട് വന്നത്. സ്വതന്ത്രമായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ പിന്തുണ നൽകി. പണം എറിഞ്ഞാണ് പണം നേടിയത്. ജനങ്ങൾ ആഗ്രഹിച്ച ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഈ നേട്ടമെന്നും കെ.ബി. ഗണേഷ് കൂട്ടിച്ചേർത്തു.

അച്ചുവും മറിയ ഉമ്മനും മത്സരിക്കുമോ? വിശദീകരണവുമായി ചാണ്ടി ഉമ്മന്‍

കോട്ടയം : ഉമ്മന്‍ ചാണ്ടിയുടെ മക്കളായ മറിയ ഉമ്മനും അച്ചു ഉമ്മനും വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകളിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ്  ചാണ്ടി ഉമ്മൻ.

സഹോദരിമാരുടെ പേരുകൾ ചർച്ചയിൽ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും താൽപര്യമില്ലെന്നാണ് രണ്ടുപേരും തന്നോട് പറഞ്ഞതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അച്ചു ഉമ്മൻ മത്സരിക്കുമെന്നത് മാധ്യമസൃഷ്ടിയാണെന്നും . പുതുപ്പള്ളിയിൽ ആരാണ് ഉചിതമെന്ന് പാർട്ടിക്ക് തീരുമാനിക്കാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

അതേസമയം, കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാംവാരം നടന്നേക്കും. ഒറ്റഘട്ടമായിരിക്കും എന്നാണ് സൂചന. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ അടുത്തമാസം സംസ്ഥാനം സന്ദർശിക്കും.

കേരളമടക്കം നാലു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും ഈ വർഷം മേയ്, ജൂൺ മാസങ്ങളിലായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്. മാർച്ചിൽ റംസാൻ വ്രതവും ചെറിയ പെരുന്നാളും കഴിഞ്ഞാൽ ഉടൻ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും

‘ആകെപ്പാടെ ഉരുണ്ടുപരന്ന് ഇരിക്കുന്ന ഒരുത്തി’; നടി സനേഹക്കെതിരെ അധിക്ഷേപ പരാമർശവുമായി കലാമണ്ഡലം സത്യഭാമ


നടി സനേഹ ശ്രീകുമാറിനെതിരെ രൂക്ഷവിമർശനവുമായി കലാമണ്ഡലം സത്യഭാമ രംഗത്ത്. വ്യക്തിപരമായ അധിക്ഷേപവും ബോഡി ഷെയ്മിങ്ങും ഉൾപ്പെടെ ആണ് സ്നേഹക്കെതിരെ സത്യഭാമ പ്രതികരിച്ചിരിക്കുന്നത്.

”മറിമായത്തിലാണ് എന്നെ വിഷമിപ്പിച്ച, എനിക്കെതിരെ പോസ്റ്റിട്ട ഒരുത്തി ഉള്ളത്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അവളെ അറിയാം, ആകെപ്പാടെ ഉരുണ്ടുപരന്ന് ഇരിക്കുന്ന ഒരുത്തി. കലാമണ്ഡലത്തില്‍ ഓട്ടന്‍തുള്ളല്‍ പഠിച്ച ഒരുത്തി.. ഇവള്‍ എന്തു തുള്ളല്‍ ആണ് പഠിച്ചതെന്ന് പോലും എനിക്കറിഞ്ഞുകൂടാ. അവള്‍ എന്നെ വിശേഷിപ്പിച്ചത് ‘ഈ സ്ത്രീ’ എന്നാണ്. അവര്‍ പറഞ്ഞതെല്ലാം എന്റെ ഫോണില്‍ സേവ് ചെയ്തു വച്ചിട്ടുണ്ട്. എനിക്കിങ്ങനെ ഒരു അവസരം ലഭിക്കുമെന്ന് നീ വിചാരിച്ചില്ല. ഇന്റര്‍വ്യൂവില്‍ ഡാന്‍സിന് കിട്ടാഞ്ഞിട്ടല്ലേ നീ ഓട്ടന്‍തുള്ളല്‍ എടുത്തത്. ഓട്ടന്‍തുള്ളല്‍ ആണോ തുള്ളുന്നത്. നീ പഠിച്ച തൊഴില്‍ ആദ്യം കൈകാര്യം ചെയ്യ്. നീ ജനിക്കുന്നതിനു മുമ്പ് ചായം തേച്ച് ഫീല്‍ഡില്‍ ഇറങ്ങിയതാണ് ഞാന്‍. നീയൊന്ന് കളിച്ചു കാണിക്ക്. കഞ്ഞി കുടിച്ച് ജീവിക്കാന്‍ വേണ്ടിയല്ലേ അഭിനയിക്കാന്‍ പോയത്. നീ വലിയ ആര്‍ട്ടിസ്റ്റ് ആണെന്നാണോ വിചാരം. അന്തസ് ആയിട്ടാണ് ഞാന്‍ കലാമണ്ഡലത്തില്‍ നിന്ന് പഠിച്ചിറങ്ങിയത്. നിന്റെ നാട്ടില്‍ ഒരു പരിപാടിക്ക് എന്നെ വിളിക്ക്, ഞാന്‍ വന്നു കളിക്കാം. എന്നെ വിമര്‍ശിച്ച് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം നിനക്ക് കിട്ടി. നിന്റെ ഭര്‍ത്താവ് പീഡനക്കേസില്‍ പ്രതിയായി, ശരിയാണോ? അതൊക്കെ നീ മറന്നോ? ഞങ്ങള്‍ അതൊക്കെ മറക്കുമെന്ന് നീ വിചാരിച്ചു. അതിനാണ് ദൈവം എന്ന ശക്തിയുള്ളത്. ഒരാളെ അറിയാതെ വെറുതെ പറയരുത്” എന്നാണ് സത്യഭാമ പോസ്റ്റിൽ പറയുന്നത്.

മുൻപ് നർത്തകനും നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണനുമായി ബന്ധപ്പെട്ട് സത്യഭാമ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ സ്‌നേഹ രൂക്ഷമായി പ്രതികരിച്ചിരുന്നു. ആര്‍എല്‍വി രാമകൃഷ്ണനെ പിന്തുണച്ചും സത്യഭാമയെ വിമര്‍ശിച്ചുമായിരുന്നു സ്‌നേഹ പ്രതികരിച്ചത്.

പാലായിൽ എതിർ സ്ഥാനാർഥി ആരായാലും യുഡിഎഫിന് വിജയമുറപ്പെന്ന് മാണി സി കാപ്പൻ

കോട്ടയം: പാലായിൽ എതിർ സ്ഥാനാർഥി ആരായാലും യുഡിഎഫിന് വിജയമുറപ്പെന്ന് മാണി സി കാപ്പൻ എംഎൽഎ.

‘കഴിഞ്ഞവർഷം ജോസ് കെ മാണി വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് എല്ലാവരും പ്രവചിച്ചത്. എന്നിട്ട് ഫലം വന്നപ്പോൾ ഞാൻ ജയിച്ചു.

പാലയിലെ ടൗണിലല്ല, ഗ്രാമങ്ങളിലാണ് ഞാൻ വികസനം നടത്തിയത്. ആ ജനങ്ങൾ അവിടെ വികസനം നടത്തിയവരെ ജയിപ്പിക്കും. പണ്ട് പാല പട്ടണമായിരുന്നു.

ഗ്രാമമായിരുന്ന തൊടുപുഴ ഇന്ന് നഗരമായി. പാല ഇന്നും പട്ടണം മാത്രമാണ്. രാഷ്ട്രീയത്തിന് അതീതമായ വികസനമാണ് മണ്ഡലത്തിൽ നടന്നത്. ജോസ് കെ മാണി യുഡിഎഫിലേക്ക് വരുന്നതിൽ എനിക്കൊരു പ്രശ്നവുമില്ല. മുന്നണി ആർക്കു വേണമെങ്കിലും മാറാം.

പക്ഷേ യുഡിഎഫ് സ്ഥാനാർഥി ഞാൻ തന്നെയായിരിക്കും’. കാപ്പൻ പറഞ്ഞു. പാർട്ടി ഒരു സീറ്റ് കൂടി കൂടുതൽ ആവശ്യപ്പെടുമെന്നും എലത്തൂർ സീറ്റ് വെച്ചുമാറാൻ തയ്യാറെന്നും കാപ്പൻ പ്രതികരിച്ചു.

പാർട്ടി തീരുമാനിച്ചാൽ താനും മത്സരിക്കും! മുതിർന്നവർ മത്സരിക്കുന്നതിൽ തെറ്റില്ലെന്ന് എം എം ഹസ്സൻ

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് നേതൃത്വമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം എം ഹസ്സൻ.

പാർട്ടി തീരുമാനിച്ചാൽ താനും മത്സരിക്കും. മുതിർന്നവർ മത്സരിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാഹ പ്രായം എത്തിയ പെൺകുട്ടിയോട് വിവാഹത്തിന് താല്പര്യമുണ്ടോ എന്ന് ചോദിക്കുന്നത് പോലെയാണ് രാഷ്ട്രീയക്കാരോട് മത്സരിക്കാൻ താല്പര്യം ഉണ്ടോയെന്ന് ചോദിക്കുന്നത് എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എം എം ഹസ്സന്റെ മറുപടി.

ആരും സ്വയം സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

എംപിമാർ മത്സരിക്കണോ എന്നത് നയപരമായി എടുക്കേണ്ട തീരുമാനമാനമാണ്. എംപിമാർക്ക് ചിലപ്പോൾ മത്സരിക്കാൻ താല്പര്യമുണ്ടാകാം. ആ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും ഹസ്സൻ പറഞ്ഞു. 

എംവിഡിയുടെ ഫ്യൂസൂരി കെഎസ്ഇബി

പാലക്കാട്: പാലക്കാട് ജില്ലാ ആർടിഒ എൻഫോഴ്സ്മെന്‍റ് ഓഫീസിലെ  ഫ്യൂസൂരി കെഎസ്ഇബി.

ജനുവരി രണ്ടിനാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ ആര്‍ടിഒ എൻഫോഴ്സ്മെന്‍റ് ഓഫീസിലെ ഫ്യൂസ് ഊരിയത്.  ഇതോടെെ എഐ  ക്യാമറകൾ വഴിയുള്ള ഗതാഗത നിയമലംഘനത്തിന്  ചെല്ലാനുകൾ പുറപ്പെടുവിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ഉദ്യോഗസ്ഥർ.

നവംബർ, ഡിസംബർ മാസങ്ങളിലെ വൈദ്യുതി ബിൽ തുക കുടിശ്ശികയായതോടെയാണ് കെഎസ്ഇബിയുടെ നടപടി.  55,000ത്തോളം രൂപ കുടിശ്ശികയാവുകയായിരുന്നു.  

മൊബൈൽ ഫോൺ വെളിച്ചത്തിലാണ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്.   ഓഫീസിലെ അഞ്ച് ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. 

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡല്‍ഹി: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ആരോഗ്യനില തൃപ്തികരമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. നിലവില്‍ സോണിയ ഗാന്ധി ചെസ്റ്റ് ഫിസിഷ്യന്റെ നിരീക്ഷണത്തില്‍ കഴിയുകയാണ്. പതിവ് പരിശോധനയ്ക്കായി എത്തിയതാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.  ഡല്‍ഹിയിലെ മലിനമായ അന്തരീക്ഷം കണക്കിലെടുത്ത് സോണിയ ഗാന്ധി ഇടയ്ക്കിടെ പരിശോധനകള്‍ നടത്താറുണ്ടെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.


തീക്കട്ടയിലും ഉറുമ്പരിച്ചു; രാമവർമപുരം പൊലീസ് അക്കാദമിയിൽ ചന്ദനമോഷണം

തൃശൂർ: രാമവർമപുരം പൊലീസ് അക്കാദമിയിൽ ചന്ദനമോഷണം നടന്നതായി റിപ്പോർട്ട്. അക്കാദമി ക്യാംപസിനുള്ളിലെ ലക്ഷങ്ങൾ വില വരുന്ന രണ്ട് ചന്ദനമരങ്ങളാണ് മോഷ്ടിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. 30 വർഷത്തിലേറെ പഴക്കമുള്ള മരങ്ങളുടെ കാതലുള്ള ഭാഗങ്ങളാണ് മുറിച്ചു കടത്തിയത്.

അതേസമയം കനത്ത കാവലുള്ള അക്കാദമിയിൽ ഡിസംബർ 27 നും ജനുവരി രണ്ടിനും ഇടയിലാണ് മോഷണം നടന്നത്. അക്കാദമി എസ്റ്റേറ്റ് ഓഫീസറുടെ പരാതിയിൽ വിയ്യൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എന്നാൽ ഇതിന് പിന്നാലെ രാത്രികാലങ്ങളിൽ പ്രത്യേക പട്രോളിങ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അക്കാദമി അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പി സർക്കുലർ പുറത്തിറക്കി. കർശന ജാഗ്രത വേണം എന്നാണ് സർക്കുലറിൽ പറയുന്നത്. രാജവൃക്ഷങ്ങൾ ഏറെയുള്ള അക്കാദമിയിൽ കർശന കാവൽ വേണം. രാത്രികാലങ്ങളിൽ പ്രത്യേക പെട്രോളിങ് ഏർപ്പെടുത്തണമെന്നും സർക്കുലറിൽ പറയുന്നു.