വടക്കാഞ്ചേരി സർവോദയം സ്കൂളിൽ വിദ്യാർഥികൾക്ക് കടന്നൽ കുത്തേറ്റു; 14 കുട്ടികൾ ആശുപത്രിയിൽ

തൃശൂർ: വടക്കാഞ്ചേരി ആര്യംപാടം സർവോദയം സ്കൂളിൽ വിദ്യാർഥികൾക്ക് കടന്നൽ കുത്തേറ്റതായി റിപ്പോർട്ട്. പരിക്കേറ്റ 14ഓളം വിദ്യാർഥികളെ പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ആരുടെയും നില ഗുരുതരമല്ല. സ്കൂളിന് തൊട്ടടുത്ത വനമേഖലയിൽ നിന്നെത്തിയ കടന്നലുകൾ കൂട്ടത്തോടെ വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന് പിന്നാലെ അധ്യാപകർ ഉൾപ്പെടെയുള്ളവർ ചേർന്ന് സ്കൂൾ പരിസരത്ത് തീയിട്ട് പുകപടലങ്ങൾ ഉയർത്തിയാണ് കടന്നലുകളെ ഓടിച്ചത്.

പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണം, അല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം; വിവാദപരാമര്‍ശത്തില്‍ എ കെ ബാലന് വക്കീല്‍ നോട്ടീസ് അയച്ച് ജമാ അത്തെ ഇസ്ലാമി

തിരുവനന്തപുരം: വിവാദപരാമര്‍ശത്തില്‍ സിപിഎം നേതാവ് എ കെ ബാലന് വക്കീല്‍ നോട്ടീസ് അയച്ച് ജമാ അത്തെ ഇസ്ലാമി രംഗത്ത്. ഒരാഴ്ചയ്ക്കകം പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണം എന്നും അല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി മുഹമ്മദ് സാഹിബ് വക്കില്‍ നോട്ടീസില്‍ ആവശ്യപ്പെട്ടത്.

അതേസമയം അടുത്ത തവണ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമിയാണ് ആഭ്യന്തരം കൈകാര്യം ചെയ്യുക. അങ്ങനെയെങ്കില്‍ മാറാടുകള്‍ ഇനിയും ആവര്‍ത്തിക്കുമെന്നാണ് എ കെ ബാലന്‍ അഭിപ്രായപ്പെട്ടത്.

എ കെ ബാലന്റെ പ്രസ്താവന ഒരു കലാപാഹ്വാനത്തിന് തുടക്കമിടുന്ന പ്രസ്താവനയാണെന്ന് ജമാ അത്തെ ഇസ്ലാമി ആരോപിച്ചു. മതസംഘടനയ്‌ക്കെതിരെ നടത്തിയ പ്രസ്താവന സമൂഹത്തില്‍ വേര്‍തിരിവ് ഉണ്ടാക്കുന്നതാണ് എന്നും അതിനാല്‍ വിവാദ പ്രസ്താവന ബാലന്‍ വാര്‍ത്താസമ്മേളനം വിളിച്ച് പിന്‍വലിക്കുകയും, പരസ്യമായി മാപ്പു പറയുകയും ചെയ്യണമെന്നാണ് ജമാ അത്തെ ഇസ്ലാമി ആവശ്യപ്പെട്ടത്.

സിപിഐയിലെ നാല് മന്ത്രിമാരും ഇത്തവണ മത്സര രംഗത്ത് ഉണ്ടാകും

തിരുവനന്തപുരം:  സിപിഐയിലെ നാല് മന്ത്രിമാരും ഇത്തവണ മത്സര രംഗത്ത് ഉണ്ടാകും.  തുടര്‍ച്ചയായി മത്സരിച്ചവര്‍ മാറി നിൽക്കുന്ന പതിവ് ആവര്‍ത്തിക്കേണ്ടതില്ലെന്നാണ് തീരുമാനം.

റവന്യൂമന്ത്രി കെ രാജൻ ഒല്ലൂരിൽ തന്നെ മത്സരിക്കും. മന്ത്രി ജി ആര്‍ അനിൽ നെടുമങ്ങാട്ട് രണ്ടാം മത്സരത്തിന് ഉണ്ടാകും.

കടുത്ത മത്സരം പ്രതീക്ഷിക്കുന്ന ചേര്‍ത്തലയിൽ മന്ത്രി പി പ്രസാദല്ലാതെ മറ്റൊരു ഓപ്ഷൻ നിലവിൽ സിപിഐയ്ക്ക് മുന്നിലില്ല.

ചിഞ്ചുറാണി മത്സര രംഗത്ത് ഉണ്ടാകും. അത് പക്ഷെ ചടയമംഗലത്ത് തന്നെയെന്ന് സിപിഐ ഉറപ്പിച്ചിട്ടില്ല. ചടയമംഗലത്ത് പുതുമുഖം വന്നേക്കുമെന്നാണ് സൂചന.

സിറ്റിംഗ് എംഎൽഎ ആണെങ്കിൽ ചാത്തന്നൂരിൽ ജിഎസ് ജയലാൽ നാലാം ഊഴത്തിനിറങ്ങേണ്ടിവരും. പകരം ആരെന്ന ചോദ്യം പാര്‍ട്ടിയെ കുഴക്കുന്നുണ്ട്

വൈക്കം മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എ സി കെ ആശ മത്സരിച്ചേക്കില്ല

കോട്ടയം: വൈക്കം മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എ സി കെ ആശ മത്സരിച്ചേക്കില്ലെന്ന് സൂചന. ആശയ്ക്ക് പകരം സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം പി പ്രദീപ് പരിഗണനയിലുണ്ട്.

രണ്ട് ടേം വ്യവസ്ഥ പൂര്‍ത്തിയാകുന്നതിനാലാണ് ആശ ഒഴിയുന്നത്. നേരത്തെയും വൈക്കത്ത് പ്രദീപിന്റെ പേര് പരിഗണിച്ചിരുന്നു. എന്നാല്‍ പിന്നീട് പ്രദീപിനെ മാറ്റി ആശയെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.

ഇത്തവണ പ്രദീപ് തന്നെ വൈക്കത്ത് സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. വൈക്കം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കൂടിയാണ് പി പ്രദീപ്. അതേസമയം യുഡിഎഫ് വൈക്കത്ത് പുതുമുഖ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് ആലോചിക്കുന്നത്.

ശബരിമല സ്വർണ്ണക്കൊള്ള; എ. പത്മകുമാറിന്റെ ജാമ്യപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ. പത്മകുമാറിന്റെ ജാമ്യപേക്ഷ തള്ളി. കൊല്ലം വിജിലൻസ് കോടതി ആണ് ജാമ്യാപേക്ഷ തള്ളിയത്. ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് വിധി പറഞ്ഞത്.

അതേസമയം സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. രണ്ടു കേസുകളിലും നൽകിയ ജാമ്യാപേക്ഷ 14 ആം തീയതി വിജിലൻസ് കോടതി പരിഗണിക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

കാത്തിരിപ്പിന് വിരാമം, ബിടിഎസ് തിരിച്ചെത്തുന്നു; പുതിയ ആൽബം മാർച്ചിൽ

ആഗോള കെ-പോപ്പ് സെൻസേഷനായ  ബിടിഎസ് തിരിച്ചെത്തുന്നു. മാർച്ച് 20 ന് ഉച്ചയ്ക്ക് 1 മണിക്ക് കെഎസ്ടിയിൽ അഞ്ചാമത്തെ മുഴുനീള സ്റ്റുഡിയോ ആൽബം പുറത്തിറക്കുമെന്ന് ബിടിഎസ് പ്രഖ്യാപിച്ചു. ബിടിഎസ് അംഗങ്ങൾ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കിയതിന് ശേഷം ഏറെക്കാലമായി കാത്തിരുന്ന തിരിച്ചുവരവ് ഈ പരിപാടി അടയാളപ്പെടുത്തുന്നു.

2020 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ MAP OF THE SOUL: 7 ന് ശേഷമുള്ള BTS ന്റെ ആദ്യത്തെ സ്റ്റുഡിയോ ആൽബമായിരിക്കും വരാനിരിക്കുന്ന റിലീസ്. പുതിയ റെക്കോർഡിൽ 14 ട്രാക്കുകൾ ഉണ്ടായിരിക്കും. ഓരോ ട്രാക്കും അംഗങ്ങൾ അവരുടെ യാത്രയിലുടനീളം ശേഖരിച്ച വികാരങ്ങളും പ്രതിഫലനങ്ങളും കൊണ്ട് ആഴത്തിൽ നിറഞ്ഞിരിക്കുമെന്ന് ബിഗ്ഹിറ്റ് മ്യൂസിക് അറിയിച്ചു.

ആൽബത്തിലുടനീളം പറയുന്ന കഥകൾ ബി‌ടി‌എസിന്റെ വിശാലമായ ആഖ്യാനത്തിന്റെ ഭാഗമാണെന്നും വർഷങ്ങളായി ഗ്രൂപ്പിനൊപ്പം നിൽക്കുന്ന ആരാധകർക്കുള്ള നന്ദി സന്ദേശമാണെന്നും ബിഗ്ഹിറ്റ് മ്യൂസിക് കൂട്ടിച്ചേർത്തു.

ബിടിഎസിലെ ഏഴംഗങ്ങളും സ്വന്തം കൈപ്പടയിൽ ആൽബം റിലീസ് അറിയിച്ചുള്ള സന്ദേശം പങ്കുവച്ചു. ജംഗൂക്ക്, വി, ജിമിന്‍, സുഗ, ജിന്‍, ജെ-ഹോപ്പ്, ആര്‍എം എന്നിങ്ങനെ ഏഴ് അംഗങ്ങളുള്ള ബാന്‍ഡ് ഗ്രൂപ്പ് ലോകത്തിലെ തന്നെ ഏറ്റവും ആരാധകരുള്ള ബാൻഡാണ്. ബിടിഎസ്ബിടിഎസി ന്റെ വേള്‍ഡ് ടൂറും ഉണ്ടാവുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ തീയതി പുറത്തുവിട്ടിട്ടില്ല.

തിരിച്ചുവരവിനെ പിന്തുണയ്ക്കുന്നതിനായി, ബിടിഎസ് 2026bts.com എന്ന പുതിയ ഔദ്യോഗിക വെബ്‌സൈറ്റ് ആരംഭിച്ചു. ഇതിൽ  ആൽബത്തെയും ലോക പര്യടനത്തെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തുടർച്ചയായി പുറത്തുവിടും.

തൊട്ടാൽ പൊള്ളും; ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിവസവും സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് പവന് 480 രൂപയാണ് കൂടിയത്. ഇതോടെ പവന് 102,280 രൂപയായി. ഗ്രാമിന് 60 രൂപ കൂടി 12,785 രൂപയുമായി. ഇന്നലെ പവന് 101,800 രൂപയും ഗ്രാമിന് 12,725 രൂപയുമായിരുന്നു.

അതേസമയം കഴിഞ്ഞ അഞ്ചുദിവസം കൊണ്ട് പവന് 2,680 രൂപയുടെ വർധനവാണ് ഉണ്ടായത്. എന്നാൽ ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.

സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് വൻ വർധനവാണ് ഉണ്ടായത്. ഗ്രാമിന് 283 രൂപയും കിലോഗ്രാമിന് 2,83,000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 271 രൂപയായിരുന്നു.

വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ ഖബറടക്കം ഇന്ന് ആലങ്ങാട് ജുമാ മസ്ജിദിൽ

കൊച്ചി: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ ഖബറടക്കം ഇന്ന് ആലങ്ങാട് ജുമാ മസ്ജിദിൽ.

ഇന്നലെ കളമശേരി ഞാലകം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ആയിരങ്ങളാണ് പ്രിയനേതാവിനെ കാണാൻ ഒഴുകിയെത്തിയത്. വ്യവസായമന്ത്രി പി രാജീവും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളും അന്ത്യാഞ്ജലികൾ അർപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പൊതുദർശനം പൂർത്തിയാക്കി മൃതദേഹം ആലുവയിലെ വീട്ടിലെത്തിച്ചത്. രാവിലെ 9 മണി വരെ വീട്ടിലും പൊതുദർശനമുണ്ടാകും. തുടർന്ന് പത്ത് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ ആലങ്ങാട് ജുമാ മസ്ജിദിൽ സംസ്കാര ചടങ്ങുകൾ നടക്കും.

ഇബ്രാഹിംകുഞ്ഞിനോടുള്ള ആദരസൂചകമായി മുസ്ലിം ലീഗ് മൂന്ന് ദിവസത്തെ പൊതുപരിപാടികൾ മാറ്റിവച്ചു. കെ സി വേണുഗോപാൽ, പി കെ കുഞ്ഞാലിക്കുട്ടി, മുനവറലി തങ്ങൾ തുടങ്ങിയവർ ആലുവയിലെ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇബ്രാഹിംകുഞ്ഞിന്‍റെ അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു.

എം മുകേഷിനെ ഇത്തവണ കൊല്ലത്ത് മത്സരിപ്പിച്ചേക്കില്ല:  ചിന്താ ജെറോമിന് നറുക്ക് വീഴുമോ?

കൊച്ചി: രണ്ട് തവണ നിയമസഭയിലേക്ക് ജയിച്ച് കയറിയ എം മുകേഷിനെ ഇത്തവണ കൊല്ലത്ത് മത്സരിപ്പിച്ചേക്കില്ലെന്ന വാർത്തകൾ വന്നുകഴിഞ്ഞു. മുകേഷ് ഇല്ലെങ്കിൽ മണ്ഡലം നിലനിർത്താൻ ആരെ ഇറക്കും എന്ന ചർച്ച സിപിഎമ്മിൽ സജീവമാണ്.

മുകേഷിനെതിരായ ലൈംഗികാതിക്രമ കേസും അറസ്റ്റും സിപിഎമ്മിന് ഉണ്ടാക്കിയ കളങ്കം വലുതാണ്. സിറ്റിങ് സീറ്റ് നിലനിർത്താൻ പൊതുസ്വീകാര്യതയുള്ള സ്ഥാനാർത്ഥി ഇടതുമുന്നണിക്ക് അനിവാര്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റുകൾ നഷ്ടമായെങ്കിലും മണ്ഡലത്തിലെ ആകെ വോട്ട് നില അനുകൂലമെന്നാണ് സിപിഎമ്മിൻ്റെ ആത്മവിശ്വാസം.

  സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ എസ് ജയമോഹൻറെ പേര് കൊല്ലത്ത് പരിഗണിക്കുന്നുണ്ട്. തൊഴിലാളി നേതാവെന്ന നിലയിൽ ജനങ്ങൾക്കിടയിലുള്ള ബന്ധം ജയമോഹന് മുൻതൂക്കം നൽകുന്നു. സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഗോപനും പരിഗണനയിലുണ്ട്.

2016 ൽ 17,611വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് മുകേഷ് നിയമസഭയുടെ പടികയറിയത്. 2021ൽ മുകേഷിനെ സിപിഎം വീണ്ടും കളത്തിലിറക്കി. അന്നും ജയിച്ചെങ്കിലും ഭൂരിപക്ഷം 2072 ആയി കുറഞ്ഞു. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ കൊല്ലം പിടിക്കാൻ മുകേഷിനെ മത്സരിപ്പിച്ച പാർട്ടിക്ക് തെറ്റി.

ഒന്നര ലക്ഷത്തിന് പുറത്ത് വോട്ടിൻറെ ഭൂരിപക്ഷത്തിൽ എൻ കെ പ്രേമചന്ദ്രൻ വിജയിച്ചു. വീണ്ടും ഒരു പരീക്ഷണത്തിന് പാർട്ടി മുതിരുന്നില്ല എന്നാണ് സൂചന.