പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിടിച്ചതിലെ ക്രമക്കേട്; വിഡി സതീശനെനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ, മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി

0

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെ കുരുക്കാൻ നിർണായക നീക്കവുമായി വിജിലൻസ്. പുനർജ്ജനി കേസിൽ സിബിഐ അന്വേഷണം നടത്തണമെന്ന് വിജിലസ് ശുപാർശ ചെയ്തു. വിജിലൻസിന്റെ ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസിന്റെ ശുപാർശ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്.

സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതായും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനവും എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശുപാർശ ചെയ്തിരിക്കുന്നത്. എഫ്‌സിആർഎ നിയമത്തിന്റെ ലംഘനം നടന്നുവെന്നാണ് പറയുന്നത്. എഫ്സിആർഎ നിയമം, 2010ലെ സെക്ഷൻ 3 (2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് പറയുന്നത്. അതോടൊപ്പം കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം 2ലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.

പുനർജ്ജനി പദ്ധതിക്കായി’ മണപ്പാട്ട് ഫൗണ്ടേഷൻ’ എന്ന പേരിൽ ഒരു ഫൗണ്ടേഷൻ രൂപീകരിക്കാൻ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചത്. കെയിൽ നിന്നും 22500 പൗണ്ട് (19,95,880.44 രൂപ) വിവിധ വ്യക്തികളിൽ നിന്നും സമാഹരിച്ച് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് അയച്ചതായാണ് വിജിലസ് കണ്ടെത്തിയിട്ടുള്ളത്. യുകെ ആസ്ഥാനമായുള്ള മിഡ്‌ലാൻഡ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റ് എന്ന എൻജിഒ വഴിയാണ് മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്‌സിആർഎ അക്കൗണ്ടിലേക്ക് പണം എത്തിയത്. യുകെയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവരോട് പ്രളയബാധിതരായ സ്ത്രീകൾക്ക് പുനരധിവാസത്തിന്റെ ഭാഗമായി നെയ്ത്തു യന്ത്രം വാങ്ങാൻ 500 പൗണ്ട് വീതം നൽകണമെന്ന് വി ഡി സതീശൻ അഭ്യർത്ഥിക്കുന്ന വീഡിയോ ഇതിന്റെ തെളിവായി വിജിലൻസ് പരിശോധിച്ചിരുന്നു.

റോഡിലെ കുഴിയില്‍ ചാടിയ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; മകനൊപ്പം യാത്ര ചെയ്തിരുന്ന അമ്മ റോഡിലേക്ക് തെറിച്ചുവീണു; ദാരുണാന്ത്യം

0

കോഴിക്കോട്: കോഴിക്കോട് കക്കട്ടിലിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വടകര ലോകനാര്‍കാവ് സ്വദേശിനി മീത്തലെ മത്തത്ത് സിന്ധു(45) ആണ് മരിച്ചത്. മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേയായിരുന്നു അപകടം. റോഡിലെ കുഴിയിൽ വീണതിനെത്തുടർന്ന് ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയും സിന്ധു റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കക്കട്ടിലിന് സമീപം നിട്ടൂരിൽ വെച്ചായിരുന്നു അപകടം.

റോഡിലെ കുഴിയില്‍ ചാടിയ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞതോടെ സിന്ധു വാഹനത്തിൽ നിന്ന് തെറിച്ച റോഡിലേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ സിന്ധുവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇവരെ ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിന്ധുവിന്റെ ജീവൻ നഷ്ടമായിരുന്നു. മൃതദേഹം വടകര ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് തുട ർ നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടുനൽകും. ഭര്‍ത്താവ്: പ്രേമന്‍. മക്കള്‍: അഭിഷേക്(മര്‍ച്ചന്റ് നേവി), അദ്വൈത് (എറണാകുളം).

ട്രെയിനിൽ സഞ്ചരിക്കവെ സീറ്റിൽ കാലെടുത്ത് വച്ച യുവാവിന്റെ മുഖത്ത് ആഞ്ഞടിച്ച് യാത്രക്കാരൻ, വീഡിയോ വൈറലായതോടെ ചേരി തിരിഞ്ഞ് ചർച്ച

0

മുംബൈയിലെ ലോക്കൽ ട്രെയിനിൽ നിന്നുള്ള ഒരു വീഡിയോയാണ് സമൂഹ മാധ്യമത്തിൽ വൈറൽ. യാത്ര ചെയ്യവെ മുന്നിലെ സീറ്റിൽ കാൽ കയറ്റിവച്ചതിനെ ചൊല്ലി ഒരു യാത്രക്കാരനെ മറ്റൊരാൾ മുഖത്തിടിക്കുന്ന വീഡിയോയാണ് വൈറലായത്. സംഭവത്തെ തുടർന്ന് പലരും ഈ പ്രവർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. പൗരബോധമെന്ന് ചിലർ കുറിച്ചപ്പോൾ ശിക്ഷ വിധിക്കാൻ ആരാണയാൾ എന്നായിരുന്നു മറുവിഭാഗത്തിന്‍റെ ചോദ്യം. ഇതോടെ ചർച്ച കൊഴുത്തു.

സീറ്റിൽ കാലുവെച്ച യാത്രക്കാരനോട് മറാത്തി സംസാരിക്കുന്ന ഒരാൾ ആക്രോശിക്കുകയും അസഭ്യം പറയുകയും പിന്നാലെ മുഖത്ത് അടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. വീഡിയോയിൽ, അത് സീറ്റാണെന്നും ഫുട്റെസ്റ്റായി ഉപയോഗിച്ചതിന് മാപ്പ് പറയണമെന്നും ആവശ്യപ്പെടുന്നു.

പിന്നാലെ അയാൾ യാത്രക്കാരന്‍റെ മുഖത്ത് ആഞ്ഞടിക്കുന്നതും വീഡിയോയിൽ കാണാം. അപ്രതീക്ഷിതമായി അടി കിട്ടിയ യാത്രക്കാരൻ മറ്റ് യാത്രക്കാരെ നോക്കുന്നുണ്ടെങ്കിലും സംഭവത്തിൽ ഇടപെടാൻ ആരും തയ്യാറാവുന്നില്ല. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ അടിച്ചതിനെ അഭിനന്ദിച്ചും വിമർശിച്ചും സോഷ്യൽ മീഡിയ രണ്ട് പക്ഷം പിടിച്ചു.

അയാൾ തിരിച്ചടിക്കണമായിരുന്നുവെന്നാണ് ഒരു കാഴ്ചക്കാരൻ കുറിച്ചത്. അതിന് അദ്ദേഹത്തിന് കാരണമുണ്ടായിരുന്നു. ഒരാളെ അങ്ങനെ അടിക്കേണ്ട ആവശ്യമില്ലെന്നും ദുർബലർക്കും മഹാരാഷ്ട്രക്കാർ അല്ലാത്തതവർക്കും നേരേ മാത്രമെ ഇത്തരം കൈകൾ ഉയരുകയൊള്ളോയെന്നും അദ്ദേഹം ചോദിച്ചു.

നല്ല വിദ്യാഭ്യാസമെന്നും എന്നാൽ ഒരു നിയമത്തിന് കീഴിൽ ഇത്തരം വിദ്യാഭ്യാസത്തിന്‍റെ ആവശ്യമില്ലെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. മറാത്തികൾ സ്വയം പാലിക്കാത്ത പൗരബോധം മറ്റുള്ളവരെ പഠിപ്പിക്കുന്നതെന്തിനെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻറെ സംശയം. മറ്റേയാത്രക്കാരൻ യുപിയോ ബിഹാറിയോ ആയിരിക്കണമെന്നും മറാത്തികൾക്ക് യുപി, ബീഹാർ സംസ്ഥാനങ്ങളിലുള്ളവരെ അകാരണമായി അടിക്കുന്നത് ഇന്നൊരു ഹരമായിരിക്കുനെന്നും മറ്റൊരാൾ എഴുതി.

മുംബൈയിലും മറ്റ് ഇന്ത്യൻ ട്രെയിനുകളിലും യാത്രക്കാർ സീറ്റിൽ കാലുകൾ വയ്ക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്, ഇത് പൗരബോധത്തെയും പൊതു ട്രെയിൻ മര്യാദകളെയും കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു. ഒരു സംഭവത്തിൽ സീറ്റിൽ നിന്ന് കാലുകൾ മാറ്റാൻ മാന്യമായി അഭ്യർത്ഥിച്ചിട്ടും അവഗണിച്ച സഹയാത്രികനിൽ നിന്ന് ആവർത്തിച്ചുള്ള പീഡനം ഉണ്ടായതായി ഒരു യുവാവ് പറഞ്ഞ വീഡിയോ കുറച്ച് നാളുകൾക്ക് മുൻപ് വൈറലായിരുന്നു.

തൊണ്ടിമുതൽ കേസ്; ആന്റണി രാജു ഇന്ന് എംഎൽഎ സ്ഥാനം രാജിവച്ചേക്കും, അയോഗ്യതാ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് സ്വയം ഒഴിയാൻ നീക്കം

0

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ വിധി വന്നതിന് പിന്നാലെ കേസിലെ രണ്ടാം പ്രതി ആന്റണി രാജു ഇന്ന് എംഎൽഎ സ്ഥാനം രാജി വെച്ചേക്കുമെന്ന് വിവരം. കേസിൽ കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചതിനെത്തുടർന്ന് തിരുവനന്തപുരം എംഎല്‍എയായ ആന്റണി രാജു അയോഗ്യനായിരിക്കുകയാണ്. നിയമസഭാ സെക്രട്ടറി അയോഗ്യതാ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുൻപ് തന്നെ സ്വയം ഒഴിയാനാണ് ആന്റണി രാജുവിന്റെ നീക്കം. കോടതി മൂന്ന് വർഷം തടവിന് ശിക്ഷ വിധിച്ച സാഹചര്യത്തിൽ ജനപ്രാതിനിത്യ നിയമപ്രകാരം ആന്റണി രാജുവിന് എംഎൽഎ ആയി തുടരാൻ സാധിക്കില്ല. സർക്കാരിനും ആന്റണി രാജുവിനും ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അയോഗ്യനാക്കപ്പെടും മുൻപേ സ്വയം ഒഴിയാൻ തീരുമാനമെടുത്തിരിക്കുന്നതെന്നാണ് വിവരം.

കോടതി ഉത്തരവ് പരിശോധിച്ച് നിയമസഭാ സെക്രട്ടറി ഔദ്യോഗികമായി അയോഗ്യനാക്കുന്നതോടെയാണ് അംഗത്വം റദ്ദാകുക. ഇത് ഒഴിവാക്കാനാണ് സ്വയം രാജി വയ്ക്കാൻ തീരുമാനിച്ചത്. ഇന്ന് രാവിലെ തന്നെ അദ്ദേഹം സ്പീക്കറെ നേരിൽ കണ്ട് രാജിക്കത്ത് നൽകുമെന്നാണ് സൂചന. നേരിട്ട് കാണാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ഇമെയിൽ വഴി രാജിക്കത്ത് കൈമാറും.ശിക്ഷ വിധിച്ച സാഹചര്യത്തിൽ ഇനി ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനും കഴിയില്ല. ഇതോടെ ജനാധിപത്യ കേരള കോൺഗ്രസിന് നൽകിയ തിരുവനന്തപുരം സീറ്റ് സിപിഎം തിരിച്ചെടുത്തേക്കും. വിവിധ കുറ്റങ്ങൾക്ക് മൊത്തം ആറര വർഷത്തെ തടവാണ് നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് റൂബി ഇസ്മയിൽ വിധിച്ചത്. ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന വ്യവസ്ഥയിലാണ് മൂന്നുവർഷത്തെ തടവായി ചുരുങ്ങിയത്.

മൂന്ന് വർഷമാണ് ശിക്ഷ കാലാവധി എന്നതിനാൽ ഒരു മാസത്തെ ജാമ്യം ലഭിച്ചിട്ടുണ്ട്. മേൽക്കോടതിയിൽ അപ്പീൽ പോകാനുള്ള സാവകാശം നൽകുന്ന കാലയളവാണിത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്) യാണ് കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ചത്. മൂന്ന് വർഷം തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഗൂഢാലോചനയ്ക്ക് 6 മാസം തടവ്, തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. കോടതി തടവുശിക്ഷ വിധിച്ചതോടെ ആന്റണി രാജുവിന്റെ എംഎൽഎ സ്ഥാനം നഷ്ടപ്പെടും. രണ്ട് പ്രതികൾക്കുമായി പത്ത് വർഷമാണ് തടവ് വിധിച്ചിട്ടുള്ളത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നാണ് കോടതി പറഞ്ഞത്. കേസ് സി.ജെ.എം കോടതി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളിയിരുന്നു.നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ സര്‍ക്കാരിനും ആന്‍റണി രാജുവിനും വിധി കനത്ത തിരിച്ചടിയായി.

ജോൺ ബ്രിട്ടാസും പോറ്റിയും തമ്മിൽ ബന്ധമെന്ന് അടൂർ പ്രകാശ്

പാലക്കാട്:  ഉണ്ണികൃഷ്ണൻ പോറ്റിയും ജോൺ ബ്രിട്ടാസും തമ്മിൽ ബന്ധമുണ്ടെന്നും ഇതിൽ എസ്ഐടി അന്വേഷണം വേണമെന്നും അടൂർ പ്രകാശ്.

ജോൺ ബ്രിട്ടാസും ഉണ്ണി കൃഷ്ണൻ പോറ്റിയും  തമ്മിൽ നിരവധി തവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും ഇവർ തമ്മിലുള്ള എല്ലാ ഫോൺ രേഖകളും എസ്ഐടി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പോറ്റിയും സോണിയാഗാന്ധിയും നടത്തിയ കൂടിക്കാഴ്ചയിലും അടൂർ പ്രകാശ് വിശദീകരണം നൽകി. പോറ്റി സോണിയ ഗാന്ധിയെ കാണാൻ പോയത് പ്രസാദം നൽകാൻ ആണെന്നും മുൻ‌കൂർ ആയി അനുമതി വാങ്ങിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അനുമതി വാങ്ങിയത് താൻ അറിഞ്ഞില്ല. ദില്ലിയിൽ എത്തി തലേദിവസം കൂടെ വരണമെന്ന് അഭ്യർത്ഥിച്ചു. പോറ്റി തന്റെ മണ്ഡലത്തിൽ ഉള്ള വോട്ടർ ആയതുകൊണ്ടാണ് കൂടെ പോയതെന്നുമാണ് വിശദീകരണം.

ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ടെറസിൽ നിന്ന് വലിച്ചെറിഞ്ഞു; പ്രതികളെ വെടിവെച്ച് കീഴ്‌പ്പെടുത്തി പോലീസ്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ 6 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞു കൊലപ്പെടുത്തി. ജനുവരി രണ്ടിന് നടന്ന അതിദാരുണമായ സംഭവത്തിൽ പ്രതികളായ രാജു, വീരു കശ്യപ് എന്നിവരെ പൊലീസ് വെടിവെച്ച് വീഴ്ത്തി പിടികൂടി.പെൺകുട്ടിയുടെ അയൽവാസികളാണ് പ്രതികളായ രാജുവും വീരുവും.

ടെറസിൽ കളിച്ചു കൊണ്ടിരുന്ന മകളെ പിന്നീട് വീടിന് പിന്നിലെ വയലിലാണ് മരിച്ച നിലയിൽ കണ്ടതെന്ന് പിതാവ് പോലീസിനോട് പറഞ്ഞു. പ്രതികൾ ഇരുവരും ചേർന്ന് മകളെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായും അദ്ദേഹം പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

കുട്ടിയെ ഉടൻ തന്നെ സിക്കന്ദരാബാദിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ബിഎൻഎസ്, പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു.

പ്രതികളെ പിടികൂടാൻ മൂന്ന് പ്രത്യേക സംഘങ്ങളെയാണ് പോലീസ് നിയോഗിച്ചിരുന്നത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലുള്ളതായി വിവരം ലഭിച്ചതോടെ പോലീസ് പ്രദേശം വളഞ്ഞു. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ പോലീസിനു നേരെ വെടിയുതിർത്തു. തുടർന്നുണ്ടായ പ്രത്യാക്രമണത്തിൽ രണ്ടു പ്രതികളുടെയും കാലിന് വെടിയേറ്റു.

ഇരുവരെയും അറസ്റ്റ് ചെയ്ത ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

പിജെ കുര്യനുമായി സംസാരിച്ചത് അദ്ദേഹത്തിന്റെ ആരോഗ്യ കാര്യങ്ങൾ’: രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം:  പിജെ കുര്യനുമായി ഇന്നലെ എൻഎസ്എസ് ആസ്ഥാനത്ത് വെച്ചുള്ള സംഭാഷണത്തെക്കുറിച്ച് പ്രതികരിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ.

പിജെ കുര്യനുമായുള്ള സംഭാഷണത്തെ കുറിച്ച് വലിയ രീതിയിൽ വ്യാഖ്യാനങ്ങൾ വന്നതിന് പിന്നാലെയാണ് രാഹുലിന്റെ വിശദീകരണവും.

പിജെ കുര്യനുമായുളള സംഭാഷണം സൗഹാർദ്ദപരമായിരുന്നുവെന്നും സംസാരിച്ചത് അദ്ദേഹത്തിന്റെ ആരോഗ്യ കാര്യങ്ങളെക്കുറിച്ചായിരുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ആരോടും സംസാരിച്ചിട്ടില്ല. പി ജെ കുര്യനുമായി ഭിന്നതയില്ല. ചെവിയിൽ പറഞ്ഞത് കുശലാന്വേഷണമാണ്. താൻ പറഞ്ഞതിനെ വളച്ചൊടിച്ച് വാർത്തയായി വന്നു എന്ന് അദ്ദേഹം പറഞ്ഞു.

പെരുന്നയിൽ വെച്ച് രമേശ് ചെന്നിത്തലയുമായും സംസാരിച്ചിരുന്നുവെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു. 

വർക്ക് പെർമിറ്റ് കാലഹരണപ്പെട്ടു; കാനഡയിൽ നിന്ന് 10 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾ പുറത്തായേക്കും

ഒട്ടാവ:  ദശലക്ഷക്കണക്കിന് വർക്ക് പെർമിറ്റുകൾ കാലഹരണപ്പെടുന്നതോടെ കാനഡയിൽ അനധികൃത കുടിയേറ്റത്തിൽ കുത്തനെ വർധനവ് ഉണ്ടാവാൻ സാധ്യത. 2026 മധ്യത്തോടെ രണ്ട് ദശലക്ഷത്തിലധികം ആളുകൾ നിയമപരമായ പദവിയില്ലാതെ രാജ്യത്ത് താമസിക്കുന്നുണ്ടാകുമെന്ന് ഇമിഗ്രേഷൻ അനലിസ്റ്റ് കൻവർ സെയ്‌റ പറയുന്നത്. അവരിൽ പകുതിയോളം പേർ ഇന്ത്യയിൽ നിന്നുള്ളവരായിരിക്കാമെന്ന് അദ്ദേഹം കണക്കാക്കുന്നു.

2025 അവസാനത്തോടെ ഏകദേശം 1.05 ദശലക്ഷം വർക്ക് പെർമിറ്റുകൾ കാലഹരണപ്പെട്ടതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) യുടെ കണക്കുകൾ കാണിക്കുന്നു. 2026 ൽ 927,000 പെർമിറ്റുകൾ കൂടി കാലഹരണപ്പെടും. സാധാരണ ഒരുവർഷത്തെ കോഴ്‌സ് എടുത്താൽ ഒരു വർഷം മുതൽ രണ്ട് വർഷം വരെയും രണ്ട് വർഷത്തെ കോഴ്‌സാണെങ്കിൽ മൂന്ന് വർഷം വരെയും വർക്ക് പെർമിറ്റ് ലഭിക്കാറുണ്ട്.

ഈ കാലയളവിലാണ് ഇവർ ജോലിക്ക് കയറേണ്ടുന്നത്. അവിടെനിന്ന് വർക്ക് വിസ സംഘടിപ്പിച്ച് ജോലിയിൽ തുടർന്നാൽ മാത്രമേ കുടിയേറ്റം സാധ്യമാകൂ. എന്നാൽ ഇങ്ങനെ വർക്ക് പെർമിറ്റ് കാലത്ത് തുടർന്ന വിദ്യാർത്ഥികൾക്കാണ് അവരുടെ പെർമിറ്റ് കാലാവധി അവസാനിക്കുന്നത്.

വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞാൽ, പുതിയ വിസ നേടുകയോ സ്ഥിര താമസം നേടുകയോ ചെയ്തില്ലെങ്കിൽ ഉടമകൾക്ക് അവരുടെ നിയമപരമായ പദവി നഷ്ടപ്പെടുമെന്ന് സെയ്‌റ പറഞ്ഞു. 2026 ലെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം ഏകദേശം 315,000 പേർക്ക് അവരുടെ പദവി നഷ്ടപ്പെടുമെന്ന് സെയ്‌റ പറഞ്ഞു. ഇത് ഇമിഗ്രേഷൻ സംവിധാനത്തിൽ വലിയ കാലതാമസവും സമ്മർദ്ദവും സൃഷ്ടിച്ചേക്കാം. ഇതോടെ നിരവധി വിദ്യാർത്ഥികൾ ഇന്ത്യയിലേക്ക് തിരിച്ച് വരേണ്ടിവരുമെന്നാണ് കാനഡയിൽനിന്നും പുറത്തുവരുന്ന വിവരം.

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന്  3 വർഷം തടവും പിഴയും

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ തിരുവനന്തപുരം എംഎൽഎയും മുൻ മന്ത്രിയുമായ ആന്റണി രാജുവിന് 3 വർഷം  തടവ്.

നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്  കോടതിയാണ് ശിക്ഷ വിധിച്ചത്. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിയ്ക്ക് ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി   എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.

കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതിയും കോടതി ജീവനക്കാരുമനുമായിരുന്ന ജോസിനും മൂന്ന് വർഷം തടവ് ശിക്ഷ   വിധിച്ചു.

ഗൂഢാലോചനയ്ക്ക് 6 മാസം തടവ്, തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. കേസ് സി.ജെ.എം കോടതി പരിഗണിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളി.

കെ.എസ്.ആർ.ടി.സിയ്ക്ക് 93.72 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിന് 73.72 കോടി രൂപയും മറ്റ് ആവശ്യങ്ങൾക്ക് 20 കോടി രൂപയുമാണ് ലഭ്യമാക്കിയത്.

ഈ വർഷം ഇതിനകം 1,201.56 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സഹായമായി നൽകിയത്. പെൻഷൻ വിതരണത്തിന് 731.56 കോടി രൂപയും പ്രത്യേക സഹായമായി 470 കോടി രൂപയുമാണ് ലഭിച്ചത്.

ഈ വർഷം ബജറ്റിൽ കോർപ്പറേഷനായി നീക്കിവച്ചത് 900 കോടി രൂപയാണ്. ബജറ്റ് വകയിരുത്തലിനുപുറമെ 301.56 കോടി രൂപകൂടി ഇതിനകം കെ.എസ്.ആർ.ടി.സിക്ക് ലഭ്യമായി.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 8,027.72 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സഹായമായി ഇതുവരെ ലഭിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ 5,002 കോടി രൂപ ലഭിച്ചിരുന്നു. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ചേർന്ന് ആകെ 13,029.72 കോടി രൂപയാണ് കോർപ്പറേഷന് സഹായമായി നൽകിയത്.

സ്ഥാനാർത്ഥിയാകാനില്ലെന്ന്  വിഎം സുധീരൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് വ്യക്തമാക്കി വിഎം സുധീരൻ.

ഫെയ്‌സ്ബുക്ക് വഴിയാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡൻ്റുമായ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

പാര്‍ലിമെന്ററി രാഷ്ട്രീയ രംഗത്തുനിന്നും വര്‍ഷങ്ങള്‍ക്കു മുമ്പേതന്നെ താന്‍ വിടപറഞ്ഞതാണെന്നും ആ നിലപാട് മാറ്റിയിട്ടില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം താൻ മത്സരിക്കുമെന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും വ്യക്തമാക്കി.

പല സന്ദര്‍ഭങ്ങളിലും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് കോണ്‍ഗ്രസ് നേതൃതലത്തില്‍ നിന്നും സമ്മര്‍ദ്ദങ്ങളുണ്ടായെങ്കിലും നന്ദിപൂര്‍വ്വം അതൊക്കെ ഒഴിവാക്കുകയാണുണ്ടായതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ എഴുതി.