ജെല്ലിക്കെട്ടിൽ ഏറ്റവും കൂടുതൽ കാളകളെ മെരുക്കുന്നവർക്ക് സർക്കാർ ജോലി; പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

0

തമിഴ്നട്: ജെല്ലിക്കെട്ട് വീരൻമാർക്ക് സർക്കാർ ജോലി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി. മത്സരങ്ങളിൽ ഏറ്റവും കൂടുതൽ കാളകളെ മെരുക്കുന്നവർക്കാണ് എം.കെ സ്റ്റാലിൻ സർക്കാർജോലി വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന ലോക പ്രശസ്തമായ അലങ്കനെല്ലൂർ ജെല്ലിക്കെട്ട് സന്ദർശിക്കുന്നതിനിടെയാണ് പ്രഖ്യാപനം.

മൃഗ സംരക്ഷണ വകുപ്പിൽ മുൻഗണനാ ക്രമത്തിലാണ് സംസ്ഥാന സർക്കാർ ജോലി നൽകുക. അലങ്കനെല്ലൂരിൽ ഉയർന്ന സൗകര്യങ്ങളുള്ള മൃഗാശുപത്രി പണിയുന്നതിന് 2 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. ജെല്ലിക്കെട്ട് കാളകളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പ് വരുത്തുന്നതിന് ഇത് കൂടുതൽ പ്രാധാന്യം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ജെല്ലിക്കെട്ട് വീരൻമാർക്ക് സർക്കാർ ജോലി നൽകണമെന്ന ആവശ്യം ഏറെ നാളായി ഉയർന്നുവരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here