ഭാവിയുടെ ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കം

0

​കൊച്ചി: വിജ്ഞാനവും സാങ്കേതികവിദ്യയും സർഗ്ഗാത്മകതയും ഒത്തുചേരുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ രണ്ടാം പതിപ്പിന് കൊച്ചിയിൽ തുടക്കമായി. കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം നിർവഹിച്ചു.
​സമ്മിറ്റ് കേവലം ഒരു അക്കാദമിക് പരീക്ഷണമല്ലെന്നും പൊതുസമൂഹത്തിൻ്റെ ആവശ്യമാണെന്നും കളക്ടർ പറഞ്ഞു. “ഭാവിയെ ആര് രൂപകൽപ്പന ചെയ്യും, ഏത് മൂല്യങ്ങളായിരിക്കും അതിനെ നയിക്കുക എന്ന അടിസ്ഥാനപരമായ ചോദ്യമാണ് ഈ ഉച്ചകോടി ഉയർത്തുന്നത്. അതിരുകൾ ഭേദിക്കുന്ന സംവാദങ്ങളിലൂടെ വേണം മികച്ചൊരു ഭാവി കെട്ടിപ്പടുക്കാൻ എന്ന ശക്തമായ സന്ദേശമാണ് ഈ സംഗമം നൽകുന്നത്.” _ കളക്ടർ പറഞ്ഞു.
​ജെയിൻ യൂണിവേഴ്സിറ്റി ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസത്തെ ജനാധിപത്യവത്കരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ മാത്രമേ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസം പ്രാപ്തമാകു എന്നും ചാൻസിലർ അഭിപ്രായപ്പെട്ടു. വളർന്നുവരുന്ന സംരംഭകർക്ക് വലിയ മുതൽക്കൂട്ടാകുന്ന ‘ജെയിൻ ആക്സിലറേറ്റർ’ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു. മാറ്റങ്ങൾ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് സാധാരണക്കാർക്ക് കൂടി ശബ്ദം ഇടമാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചറെന്ന് സമ്മിറ്റ് ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു.
അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഭാവിയെ നേരിടാനുള്ള ഒരേയൊരു മാർഗ്ഗം കൂട്ടായ പ്രവർത്തനമാണെന്നും കേരളത്തെ ഭാവിയുടെ മാതൃകാ കേന്ദ്രമാക്കാൻ ഈ സംഗമം ഉപകരിക്കുമെന്നും ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുരുന്തിൽ പറഞ്ഞു.

ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെക്കാൻ സാധാരണ പൗരന്മാർക്ക് വേദിയൊരുക്കുന്നതിലൂടെ, എല്ലാവരെയും ഉൾക്കൊള്ളുക എന്ന യൂണിവേഴ്സിറ്റിയുടെ ദൗത്യം ഒരിക്കൽ കൂടി സാക്ഷാത്കരിക്കുകയാണെന്ന് പ്രൊ വി.സി പ്രൊഫ. ഡോ. ജെ. ലത പറത്തു. ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി, തൃക്കാക്കര നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളമ്പിള്ളി, കിൻഫ്ര ഡയറക്ടർ സാബു ജോർജ്, പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ. ജെ. ലത തുടങ്ങിയ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ നീളുന്ന സമ്മിറ്റിൽ വിദ്യാഭ്യാസം, സാങ്കേതികവിദ്യ, പരിസ്ഥിതി തുടങ്ങിയ ഏഴ് പ്രധാന മേഖലകളിലായി ഇരുന്നൂറിലധികം സെഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. നാനൂറിലധികം അന്താരാഷ്ട്ര വിദഗ്ധർ പങ്കെടുക്കുന്ന സംഗമത്തിൽ രണ്ട് ലക്ഷത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.

കൊച്ചിയിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന നാല് ദിവസത്തെ ഡ്രോൺ ഷോ സമ്മിറ്റിന്റെ പ്രധാന ആകർഷണമായിരിക്കും.

​ലോകോത്തര വാഹനങ്ങൾ അണിനിരക്കുന്ന ഓട്ടോ എക്സ്പോ, റോബോട്ടിക്സ് സാങ്കേതികവിദ്യയുടെ ‘റോബോവേഴ്സ്’, ഇ-സ്പോർട്സ് മത്സരങ്ങൾ, ഉത്സവപ്പറമ്പുകളുടെ പ്രതീതി നൽകുന്ന ഫെസ്റ്റിവൽ വില്ലേജ് എന്നിവയും സമ്മിറ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ജോണിറ്റ ഗാന്ധി, നികിത ഗാന്ധി, അറിവ് തുടങ്ങിയ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന സംഗീത നിശകളും അരങ്ങേറും.

ഭാവിയുടെ ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കം

0

​കൊച്ചി: വിജ്ഞാനവും സാങ്കേതികവിദ്യയും സർഗ്ഗാത്മകതയും ഒത്തുചേരുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ രണ്ടാം പതിപ്പിന് കൊച്ചിയിൽ തുടക്കമായി. കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം നിർവഹിച്ചു.
​സമ്മിറ്റ് കേവലം ഒരു അക്കാദമിക് പരീക്ഷണമല്ലെന്നും പൊതുസമൂഹത്തിൻ്റെ ആവശ്യമാണെന്നും കളക്ടർ പറഞ്ഞു. “ഭാവിയെ ആര് രൂപകൽപ്പന ചെയ്യും, ഏത് മൂല്യങ്ങളായിരിക്കും അതിനെ നയിക്കുക എന്ന അടിസ്ഥാനപരമായ ചോദ്യമാണ് ഈ ഉച്ചകോടി ഉയർത്തുന്നത്. അതിരുകൾ ഭേദിക്കുന്ന സംവാദങ്ങളിലൂടെ വേണം മികച്ചൊരു ഭാവി കെട്ടിപ്പടുക്കാൻ എന്ന ശക്തമായ സന്ദേശമാണ് ഈ സംഗമം നൽകുന്നത്.” _ കളക്ടർ പറഞ്ഞു.
​ജെയിൻ യൂണിവേഴ്സിറ്റി ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസത്തെ ജനാധിപത്യവത്കരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ മാത്രമേ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസം പ്രാപ്തമാകു എന്നും ചാൻസിലർ അഭിപ്രായപ്പെട്ടു. വളർന്നുവരുന്ന സംരംഭകർക്ക് വലിയ മുതൽക്കൂട്ടാകുന്ന ‘ജെയിൻ ആക്സിലറേറ്റർ’ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു. മാറ്റങ്ങൾ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് സാധാരണക്കാർക്ക് കൂടി ശബ്ദം ഇടമാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചറെന്ന് സമ്മിറ്റ് ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു.
അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഭാവിയെ നേരിടാനുള്ള ഒരേയൊരു മാർഗ്ഗം കൂട്ടായ പ്രവർത്തനമാണെന്നും കേരളത്തെ ഭാവിയുടെ മാതൃകാ കേന്ദ്രമാക്കാൻ ഈ സംഗമം ഉപകരിക്കുമെന്നും ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുരുന്തിൽ പറഞ്ഞു.

ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെക്കാൻ സാധാരണ പൗരന്മാർക്ക് വേദിയൊരുക്കുന്നതിലൂടെ, എല്ലാവരെയും ഉൾക്കൊള്ളുക എന്ന യൂണിവേഴ്സിറ്റിയുടെ ദൗത്യം ഒരിക്കൽ കൂടി സാക്ഷാത്കരിക്കുകയാണെന്ന് പ്രൊ വി.സി പ്രൊഫ. ഡോ. ജെ. ലത പറത്തു. ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി, തൃക്കാക്കര നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളമ്പിള്ളി, കിൻഫ്ര ഡയറക്ടർ സാബു ജോർജ്, പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ. ജെ. ലത തുടങ്ങിയ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ നീളുന്ന സമ്മിറ്റിൽ വിദ്യാഭ്യാസം, സാങ്കേതികവിദ്യ, പരിസ്ഥിതി തുടങ്ങിയ ഏഴ് പ്രധാന മേഖലകളിലായി ഇരുന്നൂറിലധികം സെഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. നാനൂറിലധികം അന്താരാഷ്ട്ര വിദഗ്ധർ പങ്കെടുക്കുന്ന സംഗമത്തിൽ രണ്ട് ലക്ഷത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.

കൊച്ചിയിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന നാല് ദിവസത്തെ ഡ്രോൺ ഷോ സമ്മിറ്റിന്റെ പ്രധാന ആകർഷണമായിരിക്കും.

​ലോകോത്തര വാഹനങ്ങൾ അണിനിരക്കുന്ന ഓട്ടോ എക്സ്പോ, റോബോട്ടിക്സ് സാങ്കേതികവിദ്യയുടെ ‘റോബോവേഴ്സ്’, ഇ-സ്പോർട്സ് മത്സരങ്ങൾ, ഉത്സവപ്പറമ്പുകളുടെ പ്രതീതി നൽകുന്ന ഫെസ്റ്റിവൽ വില്ലേജ് എന്നിവയും സമ്മിറ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ജോണിറ്റ ഗാന്ധി, നികിത ഗാന്ധി, അറിവ് തുടങ്ങിയ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന സംഗീത നിശകളും അരങ്ങേറും.

വസ്തു നികുതി കുടിശിക: പിഴ–പലിശ 2026 മാർച്ച് 31 വരെ ഒഴിവാക്കി

0

തിരുവനന്തപുരം ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടയ്ക്കാനുള്ള വസ്തു നികുതി കുടിശികയുടെ പിഴയും പലിശയും 2026 മാർച്ച് 31 വരെ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഇതോടെ കുടിശികയുള്ള നികുതിദായകർക്ക് അടിസ്ഥാന നികുതി മാത്രം അടച്ചാൽ മതി.
പിഴയും പലിശയും ഉൾപ്പെടുത്തി ഇതിനകം നികുതി അടച്ചവർ അധികമായി അടച്ച തുക അടുത്ത വർഷത്തെ വസ്തു നികുതിയിൽ ക്രമീകരിക്കണമെന്നും സർക്കാർ നിർദേശിച്ചു. നികുതി കുടിശിക തീർപ്പാക്കാൻ പൊതുജനങ്ങൾക്ക് ആശ്വാസമാകുന്ന നടപടിയാണിതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

സ്പീക്കർ എ.എൻ. ഷംസീറും പി.പി. ചിത്തരഞ്ജൻ എംഎൽഎയും തമ്മിൽ രൂക്ഷമായ വാഗ്വാദം

തിരുവനന്തപുരം :  സ്പീക്കർ എ.എൻ. ഷംസീറും പി.പി. ചിത്തരഞ്ജൻ എംഎൽഎയും തമ്മിൽ രൂക്ഷമായ വാഗ്വാദം. നിയമസഭയിൽ ചോദ്യോത്തര വേളയ്ക്കിടെയാണ് വാഗ്വാദം ഉണ്ടായത്.

ചോദ്യോത്തര വേളയുടെ കൃത്യമായ സമയം പാലിക്കണമെന്നും ചട്ടങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും സ്പീക്കർ നിലപാട് എടുത്തു.

എംഎൽഎയുടെ മറുപടി അച്ചടക്കമില്ലാത്തതാണെന്ന് ഭരണ-പ്രതിപക്ഷ നിരകളിൽ നിന്ന് വിമർശനം ഉയർന്നു. സഭയിലെ മുതിർന്ന അംഗങ്ങൾ ഇടപെട്ടാണ് പിന്നീട് രംഗം ശാന്തമാക്കിയത്.

അനുവദിച്ച ചോദ്യത്തിലേക്ക് കടക്കാതെ മറ്റ് കാര്യങ്ങൾ സംസാരിച്ച എംഎൽഎയുടെ നടപടിയാണ് സ്പീക്കറെ ചൊടിപ്പിച്ചത്. ചോദ്യത്തിലേക്ക് ഉടൻ കടക്കണമെന്നും അനാവശ്യ കാര്യങ്ങൾ സഭയിൽ പറയരുതെന്നും സ്പീക്കർ കർശന നിർദ്ദേശം നൽകി.

സ്പീക്കറുടെ ശാസനയ്ക്ക് പിന്നാലെ തനിക്ക് പറയാനുള്ള കാര്യങ്ങൾ പറയുക തന്നെ ചെയ്യുമെന്ന് ചിത്തരഞ്ജൻ എംഎൽഎ തിരിച്ചടിച്ചു. ഇതോടെ സ്പീക്കർ കൂടുതൽ ക്ഷോഭിച്ചു. സഭയിലെ ഉന്നത പദവിയായ ചെയറിനോട് വിനയത്തോടെ വേണം പെരുമാറാനെന്നും സഭാ മര്യാദകൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും സ്പീക്കർ ഓർമ്മിപ്പിച്ചു. വാദപ്രതിവാദം മുറുകിയതോടെ സഭയിൽ അല്പനേരം നാടകീയ രംഗങ്ങൾ അരങ്ങേറി.

സംസ്ഥാനവ്യാപകമായി പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

കൊച്ചി:  സംസ്ഥാനവ്യാപകമായി പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. എറണാകുളം, തൃശ്ശൂർ, പാലക്കാട് അടക്കമുള്ള ജില്ലകളിലാണ് റെയ്ഡ്.  ഇരുപതോളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

  പിഎഫ്ഐ കേന്ദ്രങ്ങളിലും പ്രവർത്തകരുടെ വീടുകളിലുമാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പരിശോധന.

പാലക്കാട് ശ്രീനിവാസൻ വധക്കേസ്, എൻഐഎ കേസുകൾ എന്നിവയിലാണ് നടപടി. ഈ രണ്ട് കേസുകളിലും ചില പ്രതികൾ ഒളിവിൽ കഴിയുകയാണ്.

ഇവർ സ്ഥലത്തുണ്ട് എന്ന സൂചന ലഭിച്ചതിന് പിന്നാലെയാണ് റെയ്ഡ് നടന്നതെന്നാണ് റിപ്പോർട്ട്.

തൊട്ടാൽ പൊള്ളും; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില

തിരുവനന്തപുരം: സ്വർണമോഹങ്ങൾക്ക് വിട നൽകി സംസ്ഥാനത്ത് പവന്റെ വില കുതിക്കുന്നു.പവന് 2,360 രൂപ വർധിച്ച് 1,21,120 രൂപയിൽ എത്തിയിരിക്കുകയാണ്. ഗ്രാമിന് 295 രൂപ കൂടിയതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 15,140 രൂപ നൽകണം. പണിക്കൂലി കൂടിയാകുമ്പോൾ വില ഇതിലും കൂടും. ഇന്ന് സ്വർണവില എത്തിനിൽക്കുന്നത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ആണ്.

അതേസമയം, സ്വർണത്തോടൊപ്പം വെള്ളിയും കുതിക്കുന്നുണ്ട്. കേരളത്തിൽ വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 400 രൂപയും കിലോഗ്രാമിന് 4,00,000 രൂപയും ആണ്.

അജിത് പവാറിന്‍റെ അപ്രതീക്ഷിത മരണത്തിൽ അനുശോചിച്ച് നിയമസഭ

തിരുവനന്തപുരം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ അപ്രതീക്ഷിത മരണത്തിൽ അനുശോചിച്ച് നിയമസഭ.

നിയമസഭ സമ്മേളനത്തിനിടെ വിമാന അപകടത്തിൽ അജിത് പവാര്‍ മരിച്ചെന്ന വാര്‍ത്തക്ക് പിന്നാലെ നിയമസഭ സമ്മേളനം നിര്‍ത്തിവെച്ച് അംഗങ്ങള്‍ മൗനം ആചരിച്ചു.

ഇന്ന് രാവിലെ ഒമ്പതു മണിയോടെയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര് സഞ്ചരിച്ച സ്വകാര്യ വിമാനം തകര്‍ന്ന് വീണത്. അപകടത്തിൽ അജിത് പവാറടക്കം അഞ്ചുപേരാണ് മരിച്ചത്.

വിമാനത്തിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനും സഹായിയും പൈലറ്റും മറ്റൊരു ജീവനക്കാരനുമാണ് മരിച്ചത്. വിമാനം പൂര്‍ണമായും കത്തി നശിച്ചു. അപകടത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബാരാമതിയിൽ പൊതുപരിപാടികളിൽ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് അപകടം.

ബരാമതിയിൽ വിമാനാപകടം: അജിത് പവാർ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു.

ഇന്ന് രാവിലെയാണ് മുംബൈയിൽ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാറും അനുയായികളും സ്വകാര്യവിമാനത്തിൽ യാത്ര ചെയ്തത്. വിമാനം പൂർണ്ണമായും കത്തിനശിച്ചു. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന മൂന്നുപേർക്കും ജീവൻ നഷ്ടപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.   വിമാനം തകർന്നുവീണതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അജിത് പവാർ വിമാനത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.

അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അജിത് സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് ആണ് തകർന്നുവീണത്. വിമാനം പൂർണമായും കത്തിയമർന്നു. അതേസമയം അപകടസ്ഥലത്ത് മൃതദേഹങ്ങൾ കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. 

‘എന്റെ സഹോദരന് നല്ലൊരു പാര്‍ട്‌നറായിരിക്കും ദേവിക എന്നുറപ്പുണ്ടായിരുന്നു, അദ്ദേഹവും ഇനി സീരിയസാവുമെന്നായിരുന്നു കരുതിയത്’; മുകേഷിന്റെ സഹോദരി അന്ന് പറഞ്ഞത്…

0

മലയാളികള്‍ക്ക് പരിചയപ്പെടുത്തല്‍ വേണ്ടാത്ത പേരാണ് മേതില്‍ ദേവിക. നര്‍ത്തകി എന്ന നിലയില്‍ ശ്രദ്ധേയയായ മേതില്‍ ദേവിക വാർത്തകളിൽ ഇടക്കിടക്ക് ഇടം നേടാറുണ്ട്. ഒരുകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന കഥാപാത്രങ്ങളാണ് മുകേഷും മേതില്‍ ദേവികയും എന്ന് പറയേണ്ടതില്ലെല്ലോ. വിവാഹമോചിതരായെങ്കിലും ഞങ്ങൾ ശത്രുക്കളല്ല. എന്നാൽ ഒരു ഭാര്യ എന്ന നിലയിൽ ഞാൻ ആ ബന്ധത്തിൽ നിന്ന് പൂർണ്ണമായും പിന്മാറി. എങ്കിലും ഞങ്ങൾ നല്ല സൗഹൃദത്തിലാണ്. ആ വ്യക്തിയെ അയാൾ എന്താണെന്ന് മനസിലാക്കാൻ കൂടുതൽ എളുപ്പമായി എന്നും മേതിൽ ദേവിക ഒരിക്കൽ പറഞ്ഞിരുന്നു.

അങ്ങനെയൊരു തീരുമാനം എടുത്തതില്‍ തനിക്ക് കുറ്റബോധം തോന്നിയിട്ടില്ലെന്നും ദേവിക വ്യക്തമാക്കിയിരുന്നു. ജെബി ജെഗ്ക്ഷന്‍ പരിപാടിയില്‍ പങ്കെടുത്തപ്പോഴുള്ള വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. മുകേഷിന്റെ സഹോദരി സന്ധ്യയും ഭര്‍ത്താവ് രാജേന്ദ്രനുമായിരുന്നു പ്രൊപ്പോസലുമായി വന്നത് എന്ന് ദേവിക പറയുന്നു.

കൈരളി ചാനലിന്റെ നൃത്ത സംബന്ധമായ പരിപാടിയില്‍ വെച്ചാണ് ദേവികയെ ഞാന്‍ ആദ്യം കാണുന്നത്. അത്രയേറെ അറിവുണ്ടായിട്ടും കാര്യമാത്ര പ്രസക്തമായി മാത്രം സംസാരിക്കുന്ന വിധികര്‍ത്താവിനെ അത്ഭുതത്തോടെയാണ് ഞാന്‍ നോക്കിയത്. ആ ഒരു സീരിയസ് നാച്ചറാണ് എനിക്കിഷ്ടമായത്. വീട്ടിലേക്ക് ഒരു പെണ്‍കുട്ടിയെ കൊണ്ടുവരേണ്ട ആവശ്യം വന്നപ്പോള്‍ മനസിലേക്ക് ആദ്യം വന്നത് ദേവികയുടെ മുഖമായിരുന്നു. സന്ധ്യ രാജേന്ദ്രന്‍ ദേവികയുമായുള്ള ബന്ധത്തെക്കുറിച്ച് ഷോയില്‍ വാചാലയായിരുന്നു.

എന്റെ സഹോദരന് നല്ലൊരു പാര്‍ട്‌നറായിരിക്കും എന്നുറപ്പുണ്ടായിരുന്നു. അദ്ദേഹവും ഇനി സീരിയസാവുമെന്നായിരുന്നു കരുതിയത്. കല്യാണം കഴിഞ്ഞിട്ട് ദേവികയില്‍ സീരിയസ് എന്നൊരു കാര്യം കണ്ടിട്ടേയില്ല. തമാശയൊക്കെ കേട്ടാല്‍ ഉറക്കെ പൊട്ടിച്ചിരിക്കുന്ന ദേവികയേയും, ശങ്കരാടി ചേട്ടനെ പോലെ സീരിയസായി നടക്കുന്ന ചേട്ടനെയുമാണ് ഞാന്‍ കണ്ടത്. അവന്‍ എന്തൊക്കെയോ പറഞ്ഞ് നടക്കുന്നുണ്ടെന്നായിരുന്നു അമ്മയും പറഞ്ഞത്. ഇതെങ്ങനെയാണ് ഈ ട്വിസ്റ്റ് എന്നായിരുന്നു സന്ധ്യ ദേവികയോട് ചോദിച്ചത്. അദ്ദേഹത്തിന് സ്ട്രസ് കൂടി, ഭയങ്കര ടെന്‍ഷനാണെന്നായിരുന്നു ദേവികയുടെ മറുപടി. പൊതുവെ സീരിയസാണെങ്കിലും എനിക്ക് വേരിയസ് ഡയമന്‍ഷന്‍സുണ്ട്. അത് അദ്ദേഹം പ്രതീക്ഷിച്ചില്ല.

എല്ലാവരോടും ഒരുപോലെ പെരുമാറുന്ന ആളാണ് അദ്ദേഹം. ചില കാര്യങ്ങളില്‍ സമാനതയുണ്ട്. കാര്യത്തോട് അടുക്കുമ്പോള്‍ മനസാക്ഷിയുള്ളൊരാളാണ്. തെറ്റ് ചെയ്യില്ല എന്നല്ല. മനസാക്ഷിയുണ്ട്. അത് വലിയൊരു കാര്യമാണ്. അദ്ദേഹത്തില്‍ ഇഷ്ടപ്പെടാത്ത കുറേ കാര്യങ്ങളുണ്ട്. അത് പറയുകയാണെങ്കില്‍ ഒരു എപ്പിസോഡ് തന്നെ വേണ്ടി വരും. എന്നാലും പറയാം. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണ്. നന്നായി ഷൗട്ട് ചെയ്യും. എന്നാലും എന്ത് പറയരുതെന്ന് ആള്‍ക്കറിയാം. എന്നാല്‍ ഞാനൊക്കെ ദേഷ്യം വന്നാല്‍ എന്തും വിളിച്ച് പറയും. ഭദ്രകാളിയാവും.

അദ്ദേഹത്തിന് അങ്ങനെയൊരു നേച്ചറില്ല. എനിക്ക് കേട്ട് പരിചയമില്ലാത്ത വാക്കുകളൊക്കെ ഉപയോഗിച്ചാലും അത് എന്നെ മുറിവേല്‍പ്പിക്കുന്നതല്ല എന്ന് അദ്ദേഹം ഉറപ്പിക്കാറുണ്ട്. എന്ത് പറയണം, പറയരുതെന്നതിനെക്കുറിച്ച് വ്യക്തമായി അറിയാം. കാര്യമൊന്നുമില്ലാതെ ചില സമയത്ത് എടുത്ത് ചാടാറുണ്ട്. അത് ഞാന്‍ അങ്ങ് എന്‍ജോയ് ചെയ്യും എന്നായിരുന്നു അന്ന് ദേവിക ജോണ്‍ ബ്രിട്ടാസിനോട് പറഞ്ഞത്.

ഞാനൊരു തീരുമാനം എടുത്താല്‍ പിന്നെ അതില്‍ നിന്നും മാറ്റമില്ല. തീരുമാനം എടുക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. എന്റെ കാര്യം ഞാന്‍ കമ്യൂണിക്കേറ്റ് ചെയ്ത് കഴിഞ്ഞു. കമ്യൂണിക്കേറ്റ് ചെയ്യുക എന്നത് മാത്രമേ എന്റെ കടമയുള്ളൂ. ഞാന്‍ എത്രയോ വര്‍ക്ക് ചെയ്തു. അതിലൊന്നും കിട്ടാത്ത പ്രശസ്തിയാണ് ഇതിലൂടെ കിട്ടുന്നത്. അതിലൊരു സങ്കടമുണ്ട്. നടന്റെ ഭാര്യയാണല്ലോ, അതുകൊണ്ടാണ്. ഞാനായിട്ടല്ലല്ലോ കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്.

നൃത്തത്തെക്കുറിച്ച് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് കുറേ പേര്‍ അഭിമുഖങ്ങള്‍ തരുമോയെന്ന് ചോദിച്ചിരുന്നു. ഈ സമയത്ത് ഞാനെന്തിന് അങ്ങനെ ചെയ്യണം, ഞാനായിട്ട് ആര്‍ക്കും ഇന്റര്‍വ്യൂ കൊടുത്തിട്ടില്ല. പാലക്കാടാണോ, തിരുവനന്തപുരത്താണോ എന്നാണ് എല്ലാവരും ചോദിക്കാറുള്ളത്. അതിന് മറുപടി കിട്ടുമ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് ചോദിക്കുന്നത് എന്നായിരുന്നു വിവാഹമോചന ശേഷം ദേവിക പ്രതികരിച്ചത്.

ചോദ്യോത്തര വേളയ്ക്കിടെ നിയമസഭയിൽ രൂക്ഷമായ വാഗ്വാദം’; ചെയറിനോട് വിനയത്തോടെ പെരുമാറണമെന്ന’ നിർദേശവുമായി സ്‌പീക്കർ, ‘തനിക്ക് പറയാനുള്ള കാര്യങ്ങൾ പറയുക തന്നെ ചെയ്യുമെന്ന്’ ചിത്തരഞ്ജൻ എംഎൽഎ

0

തിരുവനന്തപുരം: ഇന്ന് വളരെ ശാന്തമായാണ് നിയമ സഭ സമ്മേളനം ആരംഭിച്ചതെങ്കിലും ചോദ്യോത്തര വേളയിലേക്ക് കടന്നതോടെ കാര്യങ്ങൾ വഷളായി. ചോദ്യോത്തര വേളയ്ക്കിടെ സ്പീക്കർ എ.എൻ. ഷംസീറും പി.പി. ചിത്തരഞ്ജൻ എംഎൽഎയും തമ്മിൽ വാക്കേറ്റമുണ്ടായി. ചോദ്യം ചോദിക്കാൻ അനുവദിച്ച സമയം മറ്റ് കാര്യങ്ങൾ സംസാരിച്ച എംഎൽഎയുടെ നടപടി സ്പീക്കറെ ചൊടിപ്പിച്ചു. ഇതോടെ ഉടൻ ചോദ്യത്തിലേക്ക് കടക്കണമെന്നും അനാവശ്യ കാര്യങ്ങൾ സഭയിൽ പറയരുതെന്നും സ്പീക്കർ ശാസിച്ചു.

എന്നാൽ സ്പീക്കറുടെ നിർദേശത്തിന് പിന്നാലെ താൻ പറയാനുള്ള കാര്യങ്ങൾ പറയുക തന്നെ ചെയ്യുമെന്ന് ത്തരഞ്ജൻ എംഎൽഎ തിരിച്ചടിച്ചു. ഇത് സ്പീക്കറെ കൂടുതൽ ചൊടിപ്പിച്ചു. സഭയിലെ ഉന്നത പദവിയായ ചെയറിനോട് വിനയത്തോടെ വേണം പെരുമാറാനെന്നും സഭാ മര്യാദകൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും സ്പീക്കർ പറഞ്ഞു. വാഗ്വാദം രൂക്ഷമായതോടെ സഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി.

തുടർന്ന് ചോദ്യോത്തര വേളയിൽ എല്ലാവരും കൃത്യ സമയം പാലിക്കണമെന്നും ചട്ടങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്ന് സ്പീക്കർ നിലപാട് കടുപ്പിച്ചു. ഇതോടെ എംഎൽഎ സഭയിൽ അച്ചടക്കമില്ലാത്ത പെരുമാറിയതായി ഭരണ-പ്രതിപക്ഷ നിരകളിൽ നിന്ന് വിമർശനം ഉയരുകയും ചെയ്തു. പിന്നീട് സഭയിലെ മുതിർന്ന അംഗങ്ങൾ ഇടപെടുകയും സ്ഥിതി ഗതികൾ ശാന്തമാകുകയും ചെയ്തു.

മൂന്നാം ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും, ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് ആവർത്തിച്ച് പ്രതിഭാഗം

0

പത്തനംതിട്ട: ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം. രാഹുലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. പത്തനംതിട്ട സെഷൻസ് കോടതിയാണ് രാഹുലിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുക. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചിരുന്നെങ്കിലും ഡിജിറ്റൽ തെളിവുകളുടെ ആധികാരികതയിൽ പ്രോസിക്യൂട്ടർ സംശയം പ്രകടിപ്പിച്ചതിനെ പിന്നാലെ വിധി പറയുന്നത് മാറ്റി വെക്കുകയായിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്നാണ് പ്രതിഭാഗം ആവർത്തിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയിൽ അധികമായി രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലാണ്. ജില്ലാ കോടതിയിൽ നിന്നും ഇന്ന് രാഹുലിന് അനുകൂലമായ വിധി ഉണ്ടായില്ലെങ്കിൽ ഹൈക്കോടതി സമീപിക്കാനാണ് നീക്കം.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്‌റ്റിസ് കൗസർ എടപ്പഗത്തിന്റെ ബഞ്ച് രാഹുലിന്റെ ഹർജിയിൽ ഇന്ന് വിശദമായ വാദം കേൾക്കും. മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ റിപ്പോർട്ട് നൽകിയിരുന്നു. കേസ് അന്വേഷിക്കുന്ന എസ്ഐടിയ്ക്ക് മുന്നിൽ രാഹുൽ പ്രതിയായ പത്തോളം പീഡന കേസുകളെപ്പറ്റിയുള്ള വിവരങ്ങളുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് രാഹുൽ മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് വിവരം. പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത ആദ്യ കേസിലെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്തിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ സമീപിച്ചത്.

രാഹുലിനെതിരെയുള്ള അതിജീവിതയുടെ സത്യവാങ്‌മൂലം കോടതിയിൽ സമർപ്പിച്ചിരുന്നു. രാഹുൽ മനോവൈകൃതമുള്ള സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നൽകിയാൽ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുമെന്നും അതിജീവിത ആരോപിച്ചിരുന്നു. ഇരകളെ പീഡിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നയാളാണ് പ്രതി എന്നാണ് വാദം. തന്നെ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്നവീഡിയോ ഇപ്പോഴും രാഹുലിന്റെ ഫോണിലുണ്ട്. പ്രതിക്ക് ജാമ്യം നൽകിയാൽ ഈ ദൃശ്യങ്ങൾ പുറത്താക്കുമെന്ന് ഭയമുണ്ട് തുടങ്ങിയ ആരോപണങ്ങളാണ് പരാതിക്കാരി സത്യവാങ്‌മൂലത്തിൽ പറഞ്ഞത്.

മന്ത്രി വി. ശിവൻകുട്ടിക്കെതിരെ മോശം പരാമർശം നടത്തിയ സംഭവം; പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

0

തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിക്കെതിരെ മോശം പരാമർശം നടത്തിയ സംഭവത്തിൽ പ്രതിപക്ഷ നേതാവിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. വി. ജോയ് എംഎൽഎയാണ് നോട്ടീസ് നൽകിയത്. കേരള നിയമസഭയിലെ ഒരു അംഗത്തെ അപമാനിച്ചു. പൊതുജനമധ്യത്തിൽ അവഹേളിച്ചു. ഇതിനെതിരെ കർശന നടപടി വേണം. ഇതാണ് നോട്ടീസിലെ ആവശ്യം.

പി.പി ചിത്തരഞ്ജൻ എംഎൽഎയാണ് വിദ്യാഭ്യാസ മന്ത്രിയെ അധിക്ഷേപിച്ചത് നിയമസഭയിൽ ഉന്നയിച്ചത്. ചോദ്യോത്തര വേളയിൽ അല്ല ഉന്നയിക്കേണ്ടതെന്ന് സ്പീക്കർ. ചെയറിനോട് കുറച്ചുകൂടി ആദരവ് വേണമെന്നും ചിത്തരഞ്ജനോട് സ്പീക്കർ.

സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ജിന്നയെ പ്രകീർത്തിച്ച് അധ്യാപകന്റെ മുദ്രാവാക്യം; മുഹമ്മദ് മൻസൂർ ആലത്തെ അറസ്റ്റ് ചെയ്ത് പൊലീസ്

0

പാട്ന: സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ പാകിസ്ഥാൻ സ്ഥാപകൻ മുഹമ്മദലി ജിന്നയെ പ്രകീർത്തിച്ച് മുദ്രാവാക്യം വിളിച്ച അധ്യാപകൻ അറസ്റ്റിൽ. ബീഹാറിലാണ് സംഭവം. ബിഹാറിലെ സുപൗൾ ജില്ലയിലെ കിഷൻഗഞ്ച് ബ്ലോക്കിലുള്ള അഭുവാർ ഹൈസ്കൂളിലെ അധ്യാപകനായ മുഹമ്മദ് മൻസൂർ ആലം ആണ് അറസ്റ്റിലായത്. ഇയാൾ റിപ്പബ്ലിക് ദിനപരിപാടിക്കിടയിൽ ജിന്ന നീണാൾ വാഴട്ടെ എന്ന് മുദ്രാവാക്യം വിളിച്ചതായാണ് കേസ്.

സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയെ തുടർന്ന് മുഹമ്മദ് മൻസൂർ ആലം എന്ന അധ്യാപകനെ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി ആർ.എസ്. ശരത് അറിയിച്ചു. ‌മുദ്രാവാക്യം വിളിക്കുന്ന വിഡിയോയും പ്രചരിച്ചു. പാകിസ്ഥാൻ സ്വർഗമാണെന്ന് അധ്യാപകൻ പറഞ്ഞതായി ഒരു വിദ്യാർത്ഥിയും വിഡിയോയിൽ പറയുന്നുണ്ട്.

അധ്യാപകനെതിരെ നിരവധി വിദ്യാർത്ഥികൾ മൊഴിനൽകിയിട്ടുണ്ട് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാ​ഗമായി മുഹമ്മദ് മൻസൂർ ആലം നിരവധി മുദ്രാവാക്യങ്ങൾ വിളിച്ചു. ആദ്യം മഹാത്മാ​ഗാന്ധിയെ കുറിച്ചായിരുന്നു മുദ്രാവാക്യം. പിന്നീട് ജിന്നയെ പുകഴ്ത്തി. തുടർന്ന് ഭ​ഗത്സിം​ഗിനെ കുറിച്ചും മുദ്രാവാക്യം മുഴക്കി.

31-മത് ഗൾഫുഡ് പ്രദർശനം ആരംഭിച്ചു ; സന്ദർശനം നടത്തിദുബായ് ഭരണാധികാരി ; മേളയിലുള്ളത് 195 രാജ്യങ്ങളിലെ രുചിക്കൂട്ടുകൾ

0

ദുബായ് : ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ 31-മത് പതിപ്പ് ജനുവരി 26-ന് ദുബായിൽ ആരംഭിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.ദുബായ് വേൾഡ് ട്രേഡ് സെന്റർ, ദുബായ് എക്സിബിഷൻ സെന്റർ എന്നിങ്ങനെ രണ്ട് വേദികളിലായി 280,000 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലാണ് 31-മത് ഗൾഫുഡ് പ്രദർശനം സംഘടിപ്പിക്കുന്നത്.

ഇത്തവണത്തെ ഗൾഫുഡ് പ്രദർശനം 2026 ജനുവരി 30 വരെ നീണ്ട് നിൽക്കും. മേളയുടെ ഉദ്ഘാടന ദിനത്തിൽ യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗൾഫുഡ് വേദി സന്ദർശിച്ചു.ഗൾഫുഡ് വേദിയിലൂടെ പര്യടനം നടത്തിയ അദ്ദേഹം വിവിധ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു. വൈവിധ്യമാർന്ന ഭക്ഷ്യ ഉൽപന്നങ്ങൾ, പരിപാടിയിൽ പ്രദർശിപ്പിച്ച നൂതന പരിഹാരങ്ങൾ, ആഗോള ഭക്ഷ്യ വ്യാപാരം, വിതരണ ശൃംഖലയുടെ കാര്യക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നതിൽ ഈ പ്രദർശനത്തിന്റെ പങ്ക് എന്നിവയെക്കുറിച്ച് അദ്ദേഹം നേരിട്ട് മനസ്സിലാക്കി.

ആഗോള ഭക്ഷ്യ വ്യവസായത്തിന്റെ എല്ലാ വിഭാഗങ്ങളിലുമായി 1.5 ദശലക്ഷത്തിലധികം ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നു ഇത്തവണത്തെ ഗൾഫുഡ് പ്രദർശനത്തിൽ 195 രാജ്യങ്ങളിൽ നിന്നുള്ള എണ്ണായിരത്തിഅഞ്ഞൂറിലധികം പ്രദർശകർ പങ്കെടുക്കുന്നുണ്ട്. ആഗോള ഭക്ഷണ പാനീയ വാണിജ്യ മേഖലയിലെ ഏറ്റവും മികച്ച ബ്രാൻഡുകൾ പങ്കെടുക്കുന്ന ഗൾഫുഡ് മേള ഈ മേഖലയിലെ നൂതന പ്രവണതകൾ, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ശീലങ്ങൾ, പരിഹാരങ്ങൾ എന്നിവ അവതരിപ്പിക്കുന്നു

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ചരിത്രപരമായ വ്യാപാര കരാർ; നിർണ്ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വൻ മാറ്റങ്ങൾ ലക്ഷ്യമിട്ട് യൂറോപ്യൻ യൂണിയനുമായി ചരിത്രപരമായ വ്യാപാര കരാറിൽ ഒപ്പുവെച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ദശാബ്ദങ്ങളായുള്ള ചർച്ചകൾക്കൊടുവിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്ന ഈ നിർണ്ണായക കരാർ യാഥാർത്ഥ്യമായത്. ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്കും നിക്ഷേപ അവസരങ്ങൾക്കും ഈ കരാർ വലിയ ഉത്തേജനം നൽകുമെന്ന് വിലയിരുത്തപ്പെടുന്നു. ഇരുപക്ഷവും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ഇത് വഴിയൊരുക്കും.

ലോകത്തെ തന്നെ ഏറ്റവും വലിയ വ്യാപാര കരാറുകളിൽ ഒന്നായാണ് ഇതിനെ നയതന്ത്ര വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ ഉൽപ്പാദന മേഖലയ്ക്കും ഐടി രംഗത്തിനും യൂറോപ്യൻ വിപണിയിൽ കൂടുതൽ സ്വീകാര്യത ലഭിക്കാൻ ഈ നീക്കം സഹായിക്കും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാങ്കേതികവിദ്യ കൈമാറുന്നതിനും കരാറിലൂടെ സാധ്യമാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കാൻ ഈ കരാർ സഹായിക്കും. യൂറോപ്പിലെ പ്രധാന രാജ്യങ്ങളുമായി നേരിട്ടുള്ള വ്യാപാര ബന്ധം ഇതിലൂടെ സുഗമമാകും.

വ്യാപാര കരാറിന് പുറമെ പരിസ്ഥിതി സൗഹൃദ ഊർജ്ജം ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലും സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ ഈ സുതാര്യമായ കരാർ സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ വലിയ അവസരങ്ങളാണ് ഇതിലൂടെ തുറക്കപ്പെടുന്നത്. സുസ്ഥിരമായ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള നയതന്ത്ര വിജയമായാണ് കേന്ദ്ര സർക്കാർ ഇതിനെ കാണുന്നത്. വരും വർഷങ്ങളിൽ ഇന്ത്യയുടെ ജിഡിപി വളർച്ചയിൽ ഈ കരാർ വലിയ സ്വാധീനം ചെലുത്തും.

ആഗോള തലത്തിൽ ഇന്ത്യയുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനും മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും ഈ കരാർ സഹായിക്കും. അമേരിക്കയുമായുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ യൂറോപ്യൻ വിപണിയിലും ഇന്ത്യ ശക്തമായ സാന്നിധ്യമാകും. വിദേശ നയതന്ത്ര രംഗത്തെ ഇന്ത്യയുടെ മികവാണ് ഇതിലൂടെ വ്യക്തമാകുന്നത്. ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ സാമ്പത്തിക വിശ്വാസ്യത ഈ കരാറിലൂടെ വർദ്ധിക്കും.

കരാർ നടപ്പിലാകുന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാകാൻ സാധ്യതയുണ്ട്. ഇറക്കുമതി തീരുവകളിൽ വരുന്ന ഇളവുകൾ വ്യാപാര മേഖലയ്ക്ക് പുതിയ ഊർജ്ജം നൽകും. ഇന്ത്യയിലെ കർഷകർക്കും ചെറുകിട വ്യാപാരികൾക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള വിപണി കണ്ടെത്താൻ സാധിക്കും. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ഈ സാമ്പത്തിക സഹകരണം സഹായിക്കും. ഭാരതത്തിന്റെ സാമ്പത്തിക ചരിത്രത്തിലെ സുവർണ്ണ അധ്യായമായാണ് ഈ വ്യാപാര കരാറിനെ വിശേഷിപ്പിക്കുന്നത്.