തൊട്ടാൽ പൊള്ളും; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില

0

തിരുവനന്തപുരം: സ്വർണമോഹങ്ങൾക്ക് വിട നൽകി സംസ്ഥാനത്ത് പവന്റെ വില കുതിക്കുന്നു.പവന് 2,360 രൂപ വർധിച്ച് 1,21,120 രൂപയിൽ എത്തിയിരിക്കുകയാണ്. ഗ്രാമിന് 295 രൂപ കൂടിയതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 15,140 രൂപ നൽകണം. പണിക്കൂലി കൂടിയാകുമ്പോൾ വില ഇതിലും കൂടും. ഇന്ന് സ്വർണവില എത്തിനിൽക്കുന്നത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ആണ്.

അതേസമയം, സ്വർണത്തോടൊപ്പം വെള്ളിയും കുതിക്കുന്നുണ്ട്. കേരളത്തിൽ വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 400 രൂപയും കിലോഗ്രാമിന് 4,00,000 രൂപയും ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here