ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യർ; ആർട്ടെമിസ് 2 സഞ്ചാരികൾ ക്വാറന്റൈനിൽ പ്രവേശിച്ചു, വിക്ഷേപണം ഉടൻ

0

അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ ആർട്ടെമിസ് 2 ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുന്നു. ദൗത്യത്തിന്റെ ഭാഗമായ നാല് ബഹിരാകാശ സഞ്ചാരികൾ വിക്ഷേപണത്തിന് മുന്നോടിയായുള്ള ഔദ്യോഗിക ക്വാറന്റൈനിൽ പ്രവേശിച്ചു കഴിഞ്ഞു. ബഹിരാകാശയാത്രയ്ക്ക് മുൻപ് സഞ്ചാരികളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും അണുബാധകൾ ഒഴിവാക്കുന്നതിനുമാണ് ഈ മുൻകരുതൽ നടപടി സ്വീകരിക്കുന്നത്. ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചന്ദ്ര ദൗത്യത്തിന്റെ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണ്.

റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൻ എന്നിവരാണ് ഈ ദൗത്യത്തിൽ പങ്കാളികളാകുന്ന ആ നാല് പേർ. ചന്ദ്രനെ ചുറ്റിയുള്ള പത്ത് ദിവസത്തെ യാത്രയാണ് ഇവർ ലക്ഷ്യമിടുന്നത്. ഇതിൽ വിക്ടർ ഗ്ലോവർ ചന്ദ്രനിലേക്ക് പോകുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരനായും ക്രിസ്റ്റീന കോച്ച് ആദ്യത്തെ വനിതയായും ചരിത്രം കുറിക്കും. ക്വാറന്റൈൻ കാലയളവിൽ ഇവരുടെ ശാരീരിക അവസ്ഥകൾ വിദഗ്ധ സംഘം നിരന്തരം നിരീക്ഷിച്ചു വരികയാണ്.

ഭൂമിയിൽ നിന്നും ഏകദേശം 3.7 ലക്ഷം കിലോമീറ്റർ അകലെയുള്ള ചന്ദ്രന്റെ പരിസരത്തേക്കാണ് ഓറിയോൺ പേടകം ഇവരെ എത്തിക്കുക. ചന്ദ്രനിൽ ഇറങ്ങുന്നതിന് മുന്നോടിയായുള്ള പരീക്ഷണ പറക്കൽ കൂടിയാണ് ഈ ദൗത്യം. പേടകത്തിന്റെ സുരക്ഷയും ആശയവിനിമയ സംവിധാനങ്ങളും ഈ യാത്രയിൽ വിശദമായി പരിശോധിക്കും. മനുഷ്യനെ ചന്ദ്രനിൽ സ്ഥിരമായി താമസിപ്പിക്കുന്നതിനുള്ള നാസയുടെ വലിയ പദ്ധതിയുടെ തുടക്കമാണിത്.

ചന്ദ്രനിലും ചൊവ്വയിലുമുള്ള അമേരിക്കയുടെ ആധിപത്യം ഉറപ്പിക്കാൻ ആർട്ടെമിസ് ദൗത്യങ്ങൾ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെയുള്ള വലിയ വികസന പ്രവർത്തനങ്ങളാണ് ഈ മേഖലയിൽ ഇപ്പോൾ നടക്കുന്നത്. ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം ഈ ദൗത്യം വലിയൊരു നാഴികക്കല്ലാണ്.

വിക്ഷേപണത്തിന് മുന്നോടിയായുള്ള എല്ലാ സാങ്കേതിക പരിശോധനകളും വിജയകരമായി പൂർത്തിയാക്കിയതായി നാസ അറിയിച്ചു. സ്പേസ് ലോഞ്ച് സിസ്റ്റം എന്ന കരുത്തുറ്റ റോക്കറ്റാണ് ഓറിയോൺ പേടകത്തെ ബഹിരാകാശത്തേക്ക് എത്തിക്കുന്നത്. വരും ദിവസങ്ങളിൽ വിക്ഷേപണ തീയതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരും. മനുഷ്യന്റെ ബഹിരാകാശ പര്യവേഷണ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിനാണ് ആർട്ടെമിസ് 2 തുടക്കം കുറിക്കുന്നത്.

ടി പി ചന്ദ്രശേഖരന്റെ അതേ സാഹചര്യമാണ് കുഞ്ഞികൃഷ്ണനും നേരിടുന്നത്: വി ഡി സതീശന്‍

തിരുവനന്തപുരം: ഭരണത്തിന്റെ മറവില്‍ സിപിഐഎം നടത്തുന്ന അഴിമതികളുടെ വിവരങ്ങളാണ് പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ തുറന്നു പറഞ്ഞ നേതാവിനെ പുറത്താക്കിയിരിക്കുന്നു. സ്വര്‍ണക്കൊളളയിലെ പ്രതികളായ നേതാക്കള്‍ക്കെതിരെ നടപടിയില്ല. 

അധികാരത്തിന്റെ കരുത്തില്‍ പാർട്ടി അനധികൃത സ്വത്ത് സമ്പാദിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഐഎമ്മിലെ ജീര്‍ണ്ണതയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പയ്യന്നൂര്‍ എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഐഎമ്മുകാര്‍ മര്‍ദ്ദിച്ചു. കുറുവടി ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. പൊലീസ് ജീപ്പിന് നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞവര്‍ക്ക് സംരക്ഷണമൊരുക്കി.

ആഭ്യന്തര മന്ത്രി പദവിയില്‍ തുടരാന്‍ പിണറായി വിജയന് യാതൊരു അർഹതയുമില്ല. ടി പി ചന്ദ്രശേഖരന്റെ അതേ സാഹചര്യമാണ് കുഞ്ഞികൃഷ്ണനും നേരിടുന്നത്.

കുഞ്ഞികൃഷ്ണന്‍ പുറത്ത് പറഞ്ഞത് ഗുരുതരമായ ക്രമക്കേടാണ്. കോണ്‍ഗ്രസുകാരെ ആക്രമിച്ച വിഷയം സഭയില്‍ അവതരിപ്പിക്കാന്‍ കഴിയുന്നില്ല. സിപിഐഎം പ്രതിരോധത്തിലാകുന്ന വിഷയം സഭയില്‍ കൊണ്ടുവരാന്‍ സമ്മതിക്കുന്നില്ല. സ്പീക്കര്‍ സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പാകിസ്ഥാന്റെ ഏക ലക്ഷ്യം ഇന്ത്യയെ തകർക്കുക എന്നത് മാത്രം; ഐക്യരാഷ്ട്രസഭയിൽ ആഞ്ഞടിച്ച് ഇന്ത്യ

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നടപടികൾക്കെതിരെ ഐക്യരാഷ്ട്രസഭയിൽ അതിരൂക്ഷമായ വിമർശനവുമായി ഇന്ത്യ രംഗത്തെത്തി. അയൽരാജ്യമായ ഇന്ത്യയെ ദ്രോഹിക്കുക എന്നത് മാത്രമാണ് പാകിസ്ഥാന്റെ ഏക അജണ്ടയെന്ന് യുഎന്നിൽ ഇന്ത്യ വ്യക്തമാക്കി. സമാധാനത്തിന്റെ പാത സ്വീകരിക്കുന്നതിന് പകരം ഭീകരവാദികളെ വളർത്തുന്നതിലാണ് പാകിസ്ഥാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അന്താരാഷ്ട്ര വേദികളിൽ കള്ളപ്രചാരണങ്ങൾ നടത്തി ഇന്ത്യയെ മോശമായി ചിത്രീകരിക്കാനാണ് അവർ ശ്രമിക്കുന്നത്. എന്നാൽ ഈ തന്ത്രങ്ങൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടപ്പെടുമെന്ന് ഇന്ത്യ ഓർമ്മിപ്പിച്ചു.

അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്ഥാൻ നയമായി സ്വീകരിച്ചിരിക്കുകയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരവാദികളെ സംരക്ഷിക്കുകയും അവർക്ക് പരിശീലനം നൽകുകയും ചെയ്യുന്ന പാകിസ്ഥാന്റെ നടപടി അപലപനീയമാണ്. ആഗോളതലത്തിൽ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായി പാകിസ്ഥാൻ മാറിയിരിക്കുന്നുവെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമങ്ങളെയും മര്യാദകളെയും കാറ്റിൽ പറത്തുന്ന നിലപാടാണ് അവർ തുടരുന്നത്. കശ്മീർ വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വസ്തുതകൾ വളച്ചൊടിച്ചാണ് പാകിസ്ഥാൻ സംസാരിക്കുന്നത്.

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. ആഗോള സമാധാനത്തിന് ഭീഷണിയാകുന്ന തരത്തിൽ ഭീകരവാദ ശൃംഖലകൾ പാകിസ്ഥാനിൽ സജീവമാണെന്ന് ഇന്ത്യ ആവർത്തിച്ചു. ഭീകരവാദത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കണം. ദാരിദ്ര്യവും സാമ്പത്തിക പ്രതിസന്ധിയും നേരിടുമ്പോഴും ഭീകരപ്രവർത്തനങ്ങൾക്കായി പണം ചെലവാക്കുന്നത് പരിതാപകരമാണ്. പാകിസ്ഥാൻ ഉയർത്തുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ കൃത്യമായ മറുപടി നൽകി.

ഇന്ത്യയുടെ ശക്തമായ പ്രതികരണം ലോകരാഷ്ട്രങ്ങൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഭീകരവാദത്തെ സഹായിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് ഇന്ത്യ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ദക്ഷിണേഷ്യൻ മേഖലയുടെ സുരക്ഷയ്ക്ക് പാകിസ്ഥാൻ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സത്യസന്ധമായ ചർച്ചകൾക്ക് പകരം അക്രമത്തിന്റെ പാതയാണ് അവർ തിരഞ്ഞെടുക്കുന്നത്.

ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം തടയുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടുവെന്ന് അന്താരാഷ്ട്ര ഏജൻസികൾ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സ്വന്തം രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തേക്കാൾ ഇന്ത്യക്കെതിരായ പ്രവർത്തനങ്ങൾക്കാണ് അവർ മുൻഗണന നൽകുന്നത്. പാകിസ്ഥാൻ നടത്തുന്ന നുണപ്രചാരണങ്ങൾ ആരും വിശ്വസിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി. അതിർത്തിയിലെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്ക് ശക്തമായ ഭാഷയിൽ തന്നെ ഇന്ത്യ മറുപടി നൽകി. അന്താരാഷ്ട്ര വേദികളിൽ പാകിസ്ഥാനെ തുറന്നുകാട്ടുന്നത് ഇന്ത്യ തുടരുകയാണ്.

സർക്കാർ പ്രഖ്യാപിച്ച സഹായം ഇതുവരെ ലഭിച്ചില്ല: പോത്തുണ്ടി  ഇരട്ടക്കൊലപാതക കേസിലെ സുധാകരന്റെ കുടുംബം

പാലക്കാട്: അടുത്തമാസം പോത്തുണ്ടി  ഇരട്ടക്കൊലപാതക കേസിൽ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെ പ്രതികൾക്ക് പരമാവധിശിക്ഷ നൽകണമെന്ന് സുധാകരൻ്റെ കുടുംബം.

നെന്മാറ പോത്തുണ്ടിയിൽ ഇരട്ടക്കൊലപാതകം നടന്നിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. പ്രതി ചെന്താമര ആദ്യ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്.

  ‘അയാൾ പുറംലോകം കാണരുത്, തൂക്കുകയർ കിട്ടണം, പേടിച്ചാണ് എല്ലാവരും കഴിയുന്നത്’ സുധാകരൻ്റെ മകൾ പ്രതികരിച്ചു. സർക്കാർ പ്രഖ്യാപിച്ച സഹായം ഇതുവരെ ലഭിച്ചില്ലെന്നും തൊഴിൽരഹിതരായാണ് കഴിയുന്നതെന്നും സുധാകരൻ്റെ മക്കൾ വ്യക്തമാക്കി.


സർക്കാർ പ്രഖ്യാപിച്ച സഹായം ഇതുവരെ ലഭിച്ചില്ലെന്നും വലിയ ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നതെന്നും സുധാകരൻ്റെ കുടുംബം അറിയിച്ചു.

സുധാകരന്റെ ഇളയ മകൾ അഖിലക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് മൂന്ന് ലക്ഷം രൂപ അനുവദിക്കാൻ നേരത്തെ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. 

ബിസ്മീറിന് ചികിത്സ വൈകിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് റിപ്പോർട്ട്

തിരുവനന്തപുരം: വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണത്തിൽ

ചികിത്സാ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. മരണപ്പെട്ട ബിസ്മീറിന് ചികിത്സ വൈകിയിട്ടില്ല. ചികിത്സ നല്‍കിയതിലും പിഴവുണ്ടായിട്ടില്ല. ഓക്‌സിജന്‍ നല്‍കിയാണ് മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ അയച്ചതെന്നും റിപ്പോർട്ടില്‍ പറയുന്നു.

അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം ഡിഎംഒ അരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറി. ജില്ലാ തല വിജിലന്‍സ് ഓഫീസര്‍ ഡോ. അനില്‍കുമാര്‍ ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്നാണ് ബിസ്മീർ മരിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ശ്വാസതടസ്സത്തെ തുടര്‍ന്ന് വിളപ്പിൽശാല സ്വദേശിയായ ബിസ്മീര്‍(37) മരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ബിസ്മീറിന് ശ്വാസതടസ്സം അനുഭവപ്പെട്ടത്. തുടര്‍ന്ന് വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഈ സമയം ആശുപത്രിയുടെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് കുടുംബം പറഞ്ഞത്.

ദീപക്ക് ജീവനൊടുക്കിയ കേസ്: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തളളി

കോഴിക്കോട്:   ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തളളി. കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ജാമ്യാപേക്ഷയില്‍ വാദം നടക്കുന്നതിനിടെ പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.

അപകീര്‍ത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഈ മാസം 21നായിരുന്നു വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിലായത്. വടകരയിലെ ബന്ധുവീട്ടില്‍ നിന്നായിരുന്നു ഷിംജിതയെ പൊലീസ് പിടികൂടിയത്. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റില്‍ ഹാജരാക്കിയ ശേഷം ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

പ്രതിക്ക് സമൂഹത്തില്‍ പ്രശസ്തിയും പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ചും സാമ്പത്തിക ലാഭവും ലഭിക്കുന്നതിനായി കുറ്റം ചെയ്തുവെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതിക്രമം നേരിട്ടെന്ന് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതി പകര്‍ത്തിയ വീഡിയോ പോസ്റ്റ് ചെയ്തത് അല്ലാതെ ദീപക് മരിക്കാന്‍ മറ്റ് കാരണങ്ങളില്ല.

ജാമ്യം ലഭിച്ചാല്‍ പ്രതി ഇനിയും സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടും. മറ്റ് വ്‌ളോഗര്‍മാരും ഇത്തരം പ്രവര്‍ത്തികള്‍ വീണ്ടും ചെയ്യുകയും അതുവഴി കൂടുതല്‍ ആത്മഹത്യകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

77-ാം റിപ്പബ്ലിക് ദിനം സംസ്ഥാനത്ത്പ്രൗഢമായി ആഘോഷിച്ചു : തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ പതാക ഉയര്‍ത്തി

0


തിരുവനന്തപുരം : രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനം സംസ്ഥാനത്ത് പ്രൗഢമായി ആഘോഷിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ പതാക ഉയര്‍ത്തി, അഭിവാദ്യം സ്വീകരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംബന്ധിച്ചു. പരേഡില്‍ വിവിധ സേനാവിഭാഗങ്ങള്‍, എന്‍ സി സി, സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍ പരേഡില്‍ അണിനിരന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായി നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാരും റിപബ്ലിക് ദിന പരേഡിന്റെ ഭാഗമായത് പ്രത്യേകതയായി.

പ്രസംഗത്തില്‍ പത്മ അവാര്‍ഡ് ജേതാക്കളെ ഗവര്‍ണര്‍ അഭിനന്ദിച്ചു. ഓരോ പുരസ്‌കാര ജേതാവിന്റെയും പേരെടുത്തു പറഞ്ഞായിരുന്നു അഭിനന്ദനം. തലസ്ഥാനത്തെ ജില്ലകളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തി.

റിപ്പബ്ലിക് ദിനാഘോഷത്തില്‍ പ്രസംഗിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ; മന്ത്രി കടന്നപ്പള്ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

കണ്ണൂര്‍ : മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ റിപബ്ലിക് ദിനാഘോഷ ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

പരേഡില്‍ പതാക ഉയര്‍ത്തിയതിന് ശേഷം പ്രസംഗിക്കവേ തലകറക്കം അനുഭവപ്പെടുകയായിരുന്നു. തളര്‍ന്ന് വീഴാന്‍ തുടങ്ങിയ അദ്ദേഹത്തെ വേദിയിലുണ്ടായിരുന്നവര്‍ താങ്ങിപ്പിടിച്ചു.

തുടര്‍ന്ന് കുറച്ചുനേരം വിശ്രമിച്ച ശേഷം നടന്ന് വാഹനത്തില്‍ കയറി ആശുപത്രിയിലേക്ക് പോയി. കടന്നപ്പള്ളിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

കുഞ്ഞികൃഷ്ണനെതിരെ കടുത്ത നടപടി, ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തലിൽ പാർട്ടിയിൽ നിന്ന് പുറത്താക്കും

കണ്ണൂർ: പയ്യന്നൂർ ധൻരാജ് രക്താസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വലിയ വെളിപ്പെടുത്തൽ നടത്തിയ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

പാർട്ടി ഫണ്ട് തിരിമറി വിവാദത്തിന് പിന്നാലെ നേതൃത്വവുമായി പരസ്യമായി ഇടഞ്ഞുനിൽക്കുന്ന കുഞ്ഞികൃഷ്ണൻ കടുത്ത അച്ചടക്ക ലംഘനമാണ് കാണിച്ചതെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. നാളെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ഈ തീരുമാനം റിപ്പോർട്ട് ചെയ്ത ശേഷം പുറത്താക്കൽ നടപടിയിൽ അന്തിമ തീരുമാനമുണ്ടാകും.

ധനരാജ് രക്തസാക്ഷി ഫണ്ടിൽ പയ്യന്നൂർ എംഎൽഎ കയ്യിട്ടുവാരിയെന്നായിരുന്നു ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ്റെ ആരോപണം. കെട്ടിട നിർമാണത്തിനായി സഹകരണ ജീവനക്കാരിൽ നിന്ന് പിരിച്ച 70 ലക്ഷം രൂപ ആവിയായി. കുറ്റക്കാരെ പാർട്ടി അന്വേഷണ കമ്മീഷൻ വെള്ളപൂശിയെന്നും വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു. ടി.ഐ. മധുസൂദനൻ എംഎൽഎ അടക്കമുള്ളവർ പാർട്ടി ഫണ്ടിൽ വൻ തിരിമറി നടത്തിയെന്നും വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു.

തിരുവല്ല സീറ്റിൻറെ പേരിൽ കോൺഗ്രസ് – കേരള കോൺഗ്രസ് തർക്കം

പത്തനംതിട്ട:  തിരുവല്ല സീറ്റിൻറെ പേരിൽ കോൺഗ്രസ് – കേരള കോൺഗ്രസ് തർക്കം രൂക്ഷമാകുമോ? .

തിരുവല്ല സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് പരസ്യമായി ആദ്യം ആവശ്യപ്പെട്ടത് പി ജെ കുര്യനാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് എടുത്തതോടെ ചർച്ചകൾ താൽകാലികമായി അവസാനിച്ചതുമാണ്.

എന്നാൽ കോട്ടയം ജില്ലയിലെ ചില സീറ്റുകൾ വെച്ചുമാറുന്നതിനായി കോൺഗ്രസ് – കേരള കോൺഗ്രസ് ചർച്ച നടക്കുമെന്നായതോടെ കുര്യനും സംഘവും തിരുവല്ലയ്ക്കായി വീണ്ടും പിടിമുറുക്കുകയാണ്.

പി ജെ കുര്യൻ അനുകൂലികളാണ് സീറ്റ് കോൺഗ്രസിന് വേണമെന്ന അവകാശവാദം ശക്തമാക്കുന്നത്. അതേസമയം, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ അഡ്വ.വർഗീസ് മാമ്മൻ സ്ഥാനാർത്ഥി പരിവേഷത്തിൽ മണ്ഡലത്തിൽ സജീവമാണ്.

അഡ്വ. റെജി തോമസിനെ പോലെ ചില പേരുകൾ പോലും ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് നേതൃത്വത്തിന് മേലുള്ള സമ്മർദം. തിരുവല്ല ഏറ്റെടുത്ത് റാന്നി പകരം നൽകണമെന്ന ഫോർമുലയും കുര്യനും സംഘവും മുന്നോട്ടുവയ്ക്കുന്നുണ്ട്

ഗാസയില്‍ ഇസ്രയേല്‍ വെടിവയ്പ്; കുട്ടികളടക്കം മൂന്ന് പാലസ്തീനികള്‍ കൊല്ലപ്പെട്ടു

ജറുസലേം: വടക്കന്‍ ഗാസ മുനമ്പിലുണ്ടായ ഇസ്രയേല്‍ സൈന്യക നീക്കത്തില്‍  കുട്ടികളടക്കം മൂന്ന് പാലസ്തീനുകാര്‍ കൊല്ലപ്പെട്ടു. ബെയ്റ്റ് ലാഹിയ ആശുപത്രിക്ക് സമീപം നടന്ന വ്യോമാക്രമണത്തില്‍ രണ്ട് കുട്ടികളും കൊല്ലപ്പെട്ടു. ജബാലിയയില്‍ ആളുകള്‍ ഒത്തുകൂടിയ സ്ഥലത്തെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ഷെല്ലാക്രമണത്തിലാണ് മറ്റൊരാള്‍ കൊല്ലപ്പെട്ടത്.

ഇയാള്‍ക്കൊപ്പമുണ്ടായ നിരവധി പേര്‍ക്ക് പരുക്കേറ്റതായും ഗാസയിലെ സിവില്‍ ഡിഫന്‍സ് വക്താവ് വ്യക്തമാക്കി. തുടര്‍ച്ചയായ വെടിവയ്പ്പ് ഉണ്ടായെന്നും ഇസ്രയേലിന്റെ ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. റാഫയിലും വെടിവയ്പ്പുണ്ടായിട്ടുണ്ട്. 2025 ഒക്ടോബര്‍ 10 ന് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ഇതുവരെ മരണപ്പെട്ട പാലസ്തീനികളുടെ എണ്ണം 481 ആണെന്നാണ് വിവരം.

വി എസ് അച്യുതാനന്ദന് പത്മവിഭൂഷൺ ലഭിച്ചതിൽ പ്രതികരിച്ച് മകൻ വി എ അരുൺ കുമാർ

തിരുവനന്തപുരം:  വി എസ് അച്യുതാനന്ദന് പത്മവിഭൂഷൺ ലഭിച്ചതിൽ പ്രതികരിച്ച് മകൻ വി എ അരുൺ കുമാർ. അച്ഛനെ സംബന്ധിച്ച്, ഈ നാടിന്റെ പച്ചപ്പും പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന നീതിയുമാണ് ഏറ്റവും വലിയ ബഹുമതിയെന്നും കേരളത്തിലെ ഓരോ തെരുവിലും ആ മനുഷ്യൻ നടന്നുകയറിയത് പുരസ്‌കാരങ്ങൾ ലക്ഷ്യം വെച്ചല്ല, മറിച്ച് താൻ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടിയാണെന്നും വി എ അരുൺ കുമാർ പറഞ്ഞു.   ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലൂടെയായിരുന്നു പ്രതികരണം.



*അച്ഛനും അംഗീകാരങ്ങളും; ജനഹൃദയങ്ങളിലെ ‘പത്മ’പുരസ്കാരം.*

അച്ഛന് പത്മവിഭൂഷൺ പുരസ്കാരം ലഭിച്ച വിവരം ഏറെ സന്തോഷത്തോടെയാണ് ശ്രവിച്ചത്. ഒരു മകൻ എന്ന നിലയിൽ, അച്ഛന്റെ ദശാബ്ദങ്ങൾ നീണ്ട പൊതുപ്രവർത്തനത്തിന് രാജ്യം നൽകുന്ന ഈ ആദരത്തിൽ വലിയ അഭിമാനമുണ്ട്.

പുന്നപ്ര-വയലാർ സമരത്തിന്റെ കനൽവഴികളിലൂടെ നടന്നു തുടങ്ങിയതാണ് അച്ഛന്റെ രാഷ്ട്രീയ ജീവിതം. ജയിലറകളിലെ മർദ്ദനമുറകളോ, അധികാരത്തിന്റെ പ്രലോഭനങ്ങളോ അദ്ദേഹത്തെ ഒരിക്കലും ബാധിച്ചിട്ടില്ല. കേരളത്തിലെ സാധാരണക്കാരായ മനുഷ്യർക്ക് വേണ്ടി, പരിസ്ഥിതിക്ക് വേണ്ടി, സ്ത്രീകളുടെ നീതിക്ക് വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതരേഖ. ആ പോരാട്ടങ്ങൾക്കൊന്നും അദ്ദേഹം ഒരു പുരസ്കാരവും പ്രതീക്ഷിച്ചിരുന്നില്ല.

അച്ഛനെ സംബന്ധിച്ച്, ഈ നാടിന്റെ പച്ചപ്പും പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന നീതിയുമാണ് ഏറ്റവും വലിയ ബഹുമതി. കേരളത്തിലെ ഓരോ തെരുവിലും ആ മനുഷ്യൻ നടന്നുകയറിയത് പുരസ്കാരങ്ങൾ ലക്ഷ്യം വെച്ചല്ല, മറിച്ച് താൻ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടിയാണ്.

ആദരത്തെ ജനങ്ങൾ അച്ഛന് നൽകുന്ന സ്നേഹമായി കാണുന്നു. എന്നാൽ, ഒരു രാഷ്ട്രം നൽകുന്ന അംഗീകാരം എന്ന നിലയിൽ പത്മവിഭൂഷൺ എന്നത് വലിയൊരു പുരസ്കാരം തന്നെയാണ്.  ആ പുരസ്കാര ലബ്ധിയിൽ ഞങ്ങളുടെ കുടുംബം അതീവ സന്തുഷ്ടരാണ്.  എന്നാൽ അതിനേക്കാൾ വലിയൊരു പുരസ്കാരം പതിറ്റാണ്ടുകളായി കേരളത്തിലെ സാധാരണ ജനങ്ങൾ അച്ഛന് നൽകിക്കൊണ്ടിരിക്കുന്ന സ്നേഹവും വിശ്വാസവുമാണ്. അതാണ് അച്ഛന്റെ യഥാർത്ഥ ‘പത്മം’.

വി എസ് അച്യുതാനന്ദന് പത്മവിഭൂഷൺ ലഭിച്ചതിൽ പ്രതികരിച്ച് മകൻ വി എ അരുൺ കുമാർ

തിരുവനന്തപുരം:  വി എസ് അച്യുതാനന്ദന് പത്മവിഭൂഷൺ ലഭിച്ചതിൽ പ്രതികരിച്ച് മകൻ വി എ അരുൺ കുമാർ. അച്ഛനെ സംബന്ധിച്ച്, ഈ നാടിന്റെ പച്ചപ്പും പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന നീതിയുമാണ് ഏറ്റവും വലിയ ബഹുമതിയെന്നും കേരളത്തിലെ ഓരോ തെരുവിലും ആ മനുഷ്യൻ നടന്നുകയറിയത് പുരസ്‌കാരങ്ങൾ ലക്ഷ്യം വെച്ചല്ല, മറിച്ച് താൻ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടിയാണെന്നും വി എ അരുൺ കുമാർ പറഞ്ഞു.   ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലൂടെയായിരുന്നു പ്രതികരണം.



*അച്ഛനും അംഗീകാരങ്ങളും; ജനഹൃദയങ്ങളിലെ ‘പത്മ’പുരസ്കാരം.*

അച്ഛന് പത്മവിഭൂഷൺ പുരസ്കാരം ലഭിച്ച വിവരം ഏറെ സന്തോഷത്തോടെയാണ് ശ്രവിച്ചത്. ഒരു മകൻ എന്ന നിലയിൽ, അച്ഛന്റെ ദശാബ്ദങ്ങൾ നീണ്ട പൊതുപ്രവർത്തനത്തിന് രാജ്യം നൽകുന്ന ഈ ആദരത്തിൽ വലിയ അഭിമാനമുണ്ട്.

പുന്നപ്ര-വയലാർ സമരത്തിന്റെ കനൽവഴികളിലൂടെ നടന്നു തുടങ്ങിയതാണ് അച്ഛന്റെ രാഷ്ട്രീയ ജീവിതം. ജയിലറകളിലെ മർദ്ദനമുറകളോ, അധികാരത്തിന്റെ പ്രലോഭനങ്ങളോ അദ്ദേഹത്തെ ഒരിക്കലും ബാധിച്ചിട്ടില്ല. കേരളത്തിലെ സാധാരണക്കാരായ മനുഷ്യർക്ക് വേണ്ടി, പരിസ്ഥിതിക്ക് വേണ്ടി, സ്ത്രീകളുടെ നീതിക്ക് വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതരേഖ. ആ പോരാട്ടങ്ങൾക്കൊന്നും അദ്ദേഹം ഒരു പുരസ്കാരവും പ്രതീക്ഷിച്ചിരുന്നില്ല.

അച്ഛനെ സംബന്ധിച്ച്, ഈ നാടിന്റെ പച്ചപ്പും പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന നീതിയുമാണ് ഏറ്റവും വലിയ ബഹുമതി. കേരളത്തിലെ ഓരോ തെരുവിലും ആ മനുഷ്യൻ നടന്നുകയറിയത് പുരസ്കാരങ്ങൾ ലക്ഷ്യം വെച്ചല്ല, മറിച്ച് താൻ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടിയാണ്.

ആദരത്തെ ജനങ്ങൾ അച്ഛന് നൽകുന്ന സ്നേഹമായി കാണുന്നു. എന്നാൽ, ഒരു രാഷ്ട്രം നൽകുന്ന അംഗീകാരം എന്ന നിലയിൽ പത്മവിഭൂഷൺ എന്നത് വലിയൊരു പുരസ്കാരം തന്നെയാണ്.  ആ പുരസ്കാര ലബ്ധിയിൽ ഞങ്ങളുടെ കുടുംബം അതീവ സന്തുഷ്ടരാണ്.  എന്നാൽ അതിനേക്കാൾ വലിയൊരു പുരസ്കാരം പതിറ്റാണ്ടുകളായി കേരളത്തിലെ സാധാരണ ജനങ്ങൾ അച്ഛന് നൽകിക്കൊണ്ടിരിക്കുന്ന സ്നേഹവും വിശ്വാസവുമാണ്. അതാണ് അച്ഛന്റെ യഥാർത്ഥ ‘പത്മം’.

രാജ്യം 77-ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍; റിപ്പബ്ലിക് ദിന പരേഡ് ഇന്ന് കര്‍ത്തവ്യപഥില്‍

ന്യൂഡല്‍ഹി: രാജ്യം ഇന്ന് 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിദ്ധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ന് കര്‍ത്തവ്യപഥില്‍ നടക്കും.

രാവിലെ 9:30 ന് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദേശീയ യുദ്ധ സ്മാരകത്തില്‍ എത്തുന്നതോടെയാണ് വിപുലമായ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകുന്നത്.

പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രമര്‍പ്പിക്കും. പിന്നീട് കര്‍ത്തവ്യപഥില്‍ എത്തി പരേഡിന് സാക്ഷിയാകും.

മോട്ടോർ വാഹന നിയമ ഭേദഗതി: ചർച്ചകൾക്ക് ശേഷം മാത്രം നടപ്പാക്കുമെന്ന് ഗണേഷ് കുമാർ

തിരുവനന്തപുരം: മോട്ടോർ വാഹന നിയമത്തിലെ കേന്ദ്ര സർക്കാരിന്റെ പുതിയ ഭേദഗതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നതിന് മുൻപ് വിശദമായ ചർച്ചകൾ നടത്തുമെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. കേന്ദ്രത്തിൽ നിലവിലുള്ള നിയമങ്ങൾ കേരളത്തിൽ പ്രാബല്യത്തിൽ വരുത്തില്ലെന്നും, പൊതുജനങ്ങൾക്ക് അനാവശ്യ ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത രീതിയിലായിരിക്കും നിയമങ്ങൾ നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു.

സാമൂഹിക മാധ്യമമായ ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പിലൂടെയാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. ജനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിച്ചും ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചും മാത്രമേ നിയമഭേദഗതികൾ നടപ്പാക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല. മോട്ടോർ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികൾ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂ.. സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ മാത്രമേ നിയമങ്ങൾ നടപ്പിലാക്കൂ..മോട്ടോർ വാഹന നിയമങ്ങൾ പലതും കർശനമാക്കിയാലേ സംസ്ഥാനത്തെ അപകടങ്ങൾ കുറയൂ എങ്കിലും കേന്ദ്ര നിയമങ്ങൾ പലതും അതേപടി സംസ്ഥാനത്ത് നടപ്പിലാക്കില്ലാ, അത്തരം കേന്ദ്ര മോട്ടോർ വാഹന ഭേദഗതികൾ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് പഠിച്ചു, ചർച്ച ചെയ്തു മാത്രമേ നടപടി എടുക്കൂ…